News Mannarkkad Online

News Mannarkkad Online NEWS MANNARKKAD ONLINE

മുദ്രാ ലോണിന്റെ പേരില്‍ തട്ടിപ്പ്; പണം മടക്കി ചോദിച്ചപ്പോള്‍ മര്‍ദ്ദിച്ചുവെന്ന് പരാതി സംഭവത്തില്‍ മണ്ണാര്‍ക്കാട് പൊലീസ് ...
28/04/2024

മുദ്രാ ലോണിന്റെ പേരില്‍ തട്ടിപ്പ്; പണം മടക്കി ചോദിച്ചപ്പോള്‍ മര്‍ദ്ദിച്ചുവെന്ന് പരാതി സംഭവത്തില്‍ മണ്ണാര്‍ക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു
=====//=====//=====//=====//=
*NEWS MANNARKKAD ONLINE*

*APRIL - 28 - 2024*
=====//=====//=====//=====//=

https://chat.whatsapp.com/CwUOpo6BNFj46OOX4PLCW8

മണ്ണാര്‍ക്കാട്:മുദ്രാ ലോണ്‍ എടുത്ത് നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയതായി പരാതി. ലോണ്‍ ലഭിക്കാനായി 60,000 രൂപ തട്ടിയായാള്‍ പണം മടക്കി ചോദിച്ചപ്പോള്‍ മര്‍ദ്ദിച്ചുവെന്നാണ് പരാതി. മണ്ണാര്‍ക്കാട് വട്ടമ്പലം സ്വദേശി മുഹമ്മദ് ബഷീറിനിനാണ് പണം നഷ്ടമായത്.
തുണി കച്ചവടത്തിന് 10 ലക്ഷം രൂപ മുദ്രാ ലോണ്‍ എടുത്ത് തരാമെന്നാണ് പെരിന്തല്‍മണ്ണ സ്വദേശി വിശ്വസിപ്പിച്ചിരുന്നത്. ഇയാള്‍ നിരവധിപേരെ സമാനരീതിയില്‍ കബളിപ്പിച്ചതായി പരാതിയുണ്ട്. സംഭവത്തില്‍ മണ്ണാര്‍ക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു.
കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയ മുദ്രാ ലോണിന്റെ പേരില്‍ സംസ്ഥാനനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുമ്പും നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. ലോണ്‍ ശരിയാക്കി തരാമെന്ന് പറഞ്ഞ് സാധാരണക്കാരില്‍ നിന്ന് പണം തട്ടുന്ന സംഘം ഈ മേഖലയില്‍ സീജവമാണ്.
==========================
*പാലക്കാട് ജില്ലയിലെ സത്യസന്ധമായ വാർത്തകൾ നിങ്ങളുടെ വിരൽത്തുമ്പിൽ ന്യൂസ് മണ്ണാർക്കാട് ഓൺലൈൻ ചാനലിലൂടെപ്രദേശത്തെ പതിനായിരക്കണക്കിന് ആളുകളിൽ എത്തിക്കാൻ വാർത്തകൾ അയക്കാനും പരസ്യങ്ങൾ നൽകാൻ ഞങ്ങളുടെ വാട്സപ്പ് കോൺടാക്ട് നമ്പർ :9061279508,9961799662*

26/04/2024

ബൂത്തുകൾ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ആനമൂളിയിൽ തർക്കം. പോലീസ് LDF ൻ്റ ഭാഗത്താണെന്ന് UDF പ്രവർത്തകർ.

25/04/2024

മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ സെക്യുരിറ്റി ജീവനക്കാരനും സന്ദര്‍ശകനും തമ്മില്‍ സംഘർഷം.

25/04/2024

പന്നിയുടെ ആക്രമണത്തിൽ പൊമ്പ്ര സ്വദേശിക്ക് പരിക്ക്.

24/04/2024

ഏപ്രിൽ 26ന് നടക്കുന്ന ലോക് സഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചു

24/04/2024

തെങ്കര വെള്ളാരംകുന്ന് പഴയ മാർക്കറ്റിൽ തീപിടുത്തം ലക്ഷങ്ങളുടെ നഷ്ടം

പരിശീലനത്തിനിടെ നാവിക സേനാ ഹെലികോപ്ടർ കൂട്ടിയിടിച്ച് 10 മരണം=====//=====//=====//=====//=*NEWS MANNARKKAD ONLINE*       ...
23/04/2024

പരിശീലനത്തിനിടെ നാവിക സേനാ ഹെലികോപ്ടർ കൂട്ടിയിടിച്ച് 10 മരണം
=====//=====//=====//=====//=
*NEWS MANNARKKAD ONLINE*

*APRIL - 23 - 2024*
=====//=====//=====//=====//=

https://chat.whatsapp.com/CwUOpo6BNFj46OOX4PLCW8

23.4.2024

മലേഷ്യയിൽ നാവിക സേനാ ഹെലികോപ്ടർ കൂട്ടിയിടിച്ച് പത്ത് മരണം .ഇന്ന് രാവിലെയുണ്ടായ അപകടത്തിൽ രണ്ട് ഹെലികോപ്ടറുകളിലുണ്ടായിരുന്ന ജീവനക്കാരും മരണപ്പെട്ടതായാണ് റിപ്പോർട്ട് .പെരക്കിലെ ലുമൂട്ട് നാവിക ആസ്ഥാനത്ത് നടന്ന പരിശീലന പരേഡിന് ഇടയിലാണ് ഹെലികോപ്ടറുകൾ കൂട്ടിയിടിച്ചത്. പ്രത്യേക രീതിയിലുള്ള ഫോർമേഷന് വേണ്ടി ശ്രമിക്കുന്നതിനിടെ ഹെലികോപ്ടറുകളുടെ റോട്ടറുകൾ തമ്മിൽ കുടുങ്ങിയതോടെയാണ് അപകടമുണ്ടായത്. പിന്നാലെ രണ്ട് ഹെലികോപ്ടറുകളും നിലത്തേക്ക് വീണ് തകരുകയായിരുന്നു.

സംഭവത്തിൽ മലേഷ്യൻ നാവിക സേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. യൂറോകോപ്ടർ എഎസ്555എസ്എൻ ഫെന്നക്, എഡബ്ള്യു139 മാരിടൈം ഓപ്പറേഷൻ ഹെലികോപ്ടർ എന്നിവയാണ് കൂട്ടിയിടിച്ചത്. ഹെലികോപ്ടറുകളിൽ യഥാക്രമം മൂന്നും ഏഴും ജീവനക്കാരാണ് ഉണ്ടായിരുന്നത്.കൊല്ലപ്പെട്ടവരെ തിരിച്ചറിയാനുള്ള ശ്രമങ്ങളിലാണ് നാവിക സേനയുള്ളത് .
==========================
*പാലക്കാട് ജില്ലയിലെ സത്യസന്ധമായ വാർത്തകൾ നിങ്ങളുടെ വിരൽത്തുമ്പിൽ ന്യൂസ് മണ്ണാർക്കാട് ഓൺലൈൻ ചാനലിലൂടെപ്രദേശത്തെ പതിനായിരക്കണക്കിന് ആളുകളിൽ എത്തിക്കാൻ വാർത്തകൾ അയക്കാനും പരസ്യങ്ങൾ നൽകാൻ ഞങ്ങളുടെ വാട്സപ്പ് കോൺടാക്ട് നമ്പർ :9061279508,9961799662*

തെങ്കര വെള്ളാരംകുന്ന് പഴയ മാർക്കറ്റിൽ  തീപിടുത്തം ലക്ഷങ്ങളുടെ നഷ്ടം=====//=====//=====//=====//=*NEWS MANNARKKAD ONLINE*...
23/04/2024

തെങ്കര വെള്ളാരംകുന്ന് പഴയ മാർക്കറ്റിൽ തീപിടുത്തം ലക്ഷങ്ങളുടെ നഷ്ടം
=====//=====//=====//=====//=
*NEWS MANNARKKAD ONLINE*

*APRIL - 23- 2024*
=====//=====//=====//=====//=

https://chat.whatsapp.com/CwUOpo6BNFj46OOX4PLCW8

തെങ്കര: വെള്ളാരംകുന്ന് ആക്രി ഗോഡൗണിന് തീ പിടിച്ചു. ലക്ഷങ്ങളുടെ നഷ്ട‌ം. ശ്രീകൃഷ്ണപുരം പറമ്പിൽ പീടിക ഇസഹാഖിന്റെ ഗോഡൗണാണ് തീപിടിച്ചത്. ഇന്ന് പുലർച്ചെയോടെയായിരുന്നു തീപിടുത്തം. വിവരം അറിയിച്ചതിനെ തുടർന്ന് മണ്ണാർക്കാട് അഗ്നിരക്ഷാ നിലയത്തിൽ നിന്നും അസി. സ്റ്റേഷൻ ഓഫീസർ എ.കെ. ഗോവിന്ദൻ കുട്ടിയുടെ നേതൃത്വത്തിൽ സേന എത്തി വെള്ളം അടിച്ച് തീ നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും, ശക്തമായ തീ പിടിത്തം നിയന്ത്രണവിധേയമാക്കാൻ കഴിയാതിരുന്നതിനെ തുടർന്ന് കോങ്ങാട്, പെരിന്തൽമണ്ണ, പാലക്കാട് നിലയങ്ങളിൽ നിന്ന് സഹായം ആവശ്യപ്പെട്ടു. സ്റ്റേഷൻ ഓഫീസർ സുൽഫീസ് ഇബ്രാഹിം സംഭവ സ്ഥലത്തെത്തി അഗ്നിശമന പ്രവർത്തനത്തിന് നേതൃത്വം നൽകി. മണ്ണാർക്കാട് നിലയത്തിൽ നിന്നും ഒരു വാഹനം കൂടി എത്തിച്ചു. ഇതേ സമയം കോങ്ങാട്, പെരിന്തൽമണ്ണ, പാലക്കാട് നിലയങ്ങളിൽ നിന്നും വാഹനങ്ങളും സേനയും സഹായത്തിന് എത്തി. 6 മണിക്കൂർ നീണ്ട പ്രയത്നത്തിനൊടുവിൽ 10 ടാങ്ക് വെള്ളം ഉപയോഗിച്ച് രാവിലെ 8 മണിയോടെ തീ അണക്കാനായി.
ആൾ അപായം ഇല്ല. ഗോഡൗണിന് സമീപത്തെ വീടിന് തീ ഭീഷണിയായി. ഉദ്ദേശം 20 ലക്ഷം രൂപയുടെ നഷ്‌ടം കണക്കാക്കുന്നു.
==========================
*പാലക്കാട് ജില്ലയിലെ സത്യസന്ധമായ വാർത്തകൾ നിങ്ങളുടെ വിരൽത്തുമ്പിൽ ന്യൂസ് മണ്ണാർക്കാട് ഓൺലൈൻ ചാനലിലൂടെപ്രദേശത്തെ പതിനായിരക്കണക്കിന് ആളുകളിൽ എത്തിക്കാൻ വാർത്തകൾ അയക്കാനും പരസ്യങ്ങൾ നൽകാൻ ഞങ്ങളുടെ വാട്സപ്പ് കോൺടാക്ട് നമ്പർ :9061279508,9961799662*

സംസ്ഥാനത്ത് പോളിങ്ങിന് ഇനി നാല് ദിവസം മാത്രം ബാക്കി=====//=====//=====//=====//=*NEWS MANNARKKAD ONLINE*               *...
22/04/2024

സംസ്ഥാനത്ത് പോളിങ്ങിന് ഇനി നാല് ദിവസം മാത്രം ബാക്കി
=====//=====//=====//=====//=
*NEWS MANNARKKAD ONLINE*

*APRIL - 22 - 2024*
=====//=====//=====//=====//=

https://chat.whatsapp.com/CwUOpo6BNFj46OOX4PLCW8

തിരുവനന്തപുരം:സംസ്ഥാനത്ത് പോളിങ്ങിന് ഇനി നാല് ദിവസം മാത്രം ബാക്കിനില്‍ക്കെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സകല അടവുകളും പുറത്തെടുത്ത് എല്‍ഡിഎഫും യുഡിഎഫും. ന്യൂനപക്ഷവോട്ടുകള്‍ അനുകൂലമാക്കാന്‍ വേണ്ടിയുള്ള ശ്രമങ്ങളാണ് അവസാനലാപ്പിലും കാണുന്നത്. ബിജെപി ഇതര സംസ്ഥാനങ്ങളില്‍ നടക്കുന്ന കേന്ദ്ര ഏജന്‍സികളുടെ അന്വേഷണവും പ്രചാരണവിഷയമായി കത്തിക്കയറുന്നുണ്ട്.
തെരഞ്ഞെടുപ്പ് കാഹളം മുഴങ്ങുന്നതിന് മുന്‍പ് തന്നെ ആദ്യഘട്ട പ്രചാരണ വിഷയങ്ങള്‍ തീരുമാനിക്കപ്പെട്ടിരിന്നു. സിഎഎയും മണിപ്പൂരും സംസ്ഥാന സർക്കാരിനോടുള്ള കേന്ദ്രസർക്കാരിന്‍റെ സമീപനവും സംസ്ഥാന സർക്കാരിന്‍റെ സാമ്പത്തിക ധൂർത്തും മാസപ്പടി വിവാദവും എല്ലാമായിരിന്നു നിറഞ്ഞുനിന്നത്. സാധാരണ കാണാറുള്ളത് പോലെ അവസാന ലാപ്പില്‍ എത്തിയപ്പോള്‍ വിഷയങ്ങള്‍ മാറിമാറിവരികയാണ്. ന്യൂനപക്ഷ വോട്ടുകള്‍ കേന്ദ്രീകരിച്ചാണ് അവസാനഘട്ടത്തിലെ പ്രധാന പ്രചാരണവിഷയങ്ങള്‍.
സിഎഎ കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ എവിടെയും പറയുന്നില്ല. എന്നാല്‍, സിഎഎ ഉയർത്തുന്ന ഇടത് മുന്നണിയെ പ്രതിരോധിക്കാന്‍ സർക്കാരിന്‍റെ ന്യൂനപക്ഷവിരുദ്ധ നിലപാടുകളാണ് പ്രതിപക്ഷം ഉയർത്തുന്നത്. വടകരയിലെ സ്ഥാനാർഥികള്‍ തമ്മിലുള്ള സൈബർ തർക്കങ്ങളും തൃശ്ശൂർ പൂര പ്രതിസന്ധിയും വിവിധ ഏജന്‍സികള്‍ കേരളത്തില്‍ നടത്തുന്ന അന്വേഷണവും എല്ലാം അവസാനലാപ്പില്‍ കത്തിക്കയറുന്നുണ്ട്.
==========================
*പാലക്കാട് ജില്ലയിലെ സത്യസന്ധമായ വാർത്തകൾ നിങ്ങളുടെ വിരൽത്തുമ്പിൽ ന്യൂസ് മണ്ണാർക്കാട് ഓൺലൈൻ ചാനലിലൂടെപ്രദേശത്തെ പതിനായിരക്കണക്കിന് ആളുകളിൽ എത്തിക്കാൻ വാർത്തകൾ അയക്കാനും പരസ്യങ്ങൾ നൽകാൻ ഞങ്ങളുടെ വാട്സപ്പ് കോൺടാക്ട് നമ്പർ :9061279508,9961799662*

സംവിധായകൻ ജോഷിയുടെ വീട്ടിലെ മോഷണം; പ്രതിയിൽ നിന്നും വിലപിടിപ്പുള്ള നിരവധി വസ്തുക്കൾ കണ്ടെത്തി=====//=====//=====//=====/...
21/04/2024

സംവിധായകൻ ജോഷിയുടെ വീട്ടിലെ മോഷണം; പ്രതിയിൽ നിന്നും വിലപിടിപ്പുള്ള നിരവധി വസ്തുക്കൾ കണ്ടെത്തി
=====//=====//=====//=====//=
*NEWS MANNARKKAD ONLINE*

*APRIL - 21 - 2024*
=====//=====//=====//=====//=

https://chat.whatsapp.com/CwUOpo6BNFj46OOX4PLCW8

കൊച്ചി: ചലച്ചിത്ര സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം നടത്തിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബിഹാർ സ്വദേശിയായ മുഹമ്മദ് ഇർഷാദാണ് പൊലീസ് പിടിയിലായത്. പ്രതി മുംബൈയിൽ നിന്ന് ഒറ്റയ്ക്ക് കാർ ഓടിച്ച് കൊച്ചിയിലെത്തി മോഷണം നടത്തിയെന്നാണ് വിവരം. മുംബൈ സ്വദേശിയായ പ്രതിയെ ഉഡുപ്പിയിൽ നിന്നാണ് പിടികൂടിയത്. മോഷ്ടിച്ച ആഭരണങ്ങളും സഞ്ചരിച്ച കാറും കണ്ടെത്തുകയും ചെയ്തു.

മോഷണത്തിന് ശേഷം മടങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലായതെന്നാണ് വിവരം. വണ്ടി നമ്പർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ വേഗത്തിൽ പൊലീസിന് കണ്ടെത്താനായത്. മഹാരാഷ്ട്ര റജിസ്ട്രേഷനിലുള്ള കാറിലാണ് മോഷ്ടാവ് മോഷണത്തിനെത്തിയത്. വാഹനത്തിന്റെ വിശദാംശങ്ങൾ ഉൾപ്പെടെ കേരളാ പൊലീസ് കർണാടക പൊലീസിനു കൈമാറിയിരുന്നു.

ജോഷിയുടെ വീട്ടിൽ നിന്ന് കവർന്ന സ്വർണ, വജ്രാഭരണങ്ങളും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും കാറിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ ഇന്ന് വൈകിട്ടോടെ കൊച്ചിയിലേക്കു കൊണ്ടുവരുമെന്നാണ് വിവരം. പ്രതി പിടിയിലായ വിവരം അറിഞ്ഞുടൻ തന്നെ കൊച്ചിയിൽ നിന്നുള്ള പൊലീസ് സംഘം ഉഡുപ്പിയിലേക്കു തിരിച്ചിട്ടുണ്ട്.
==========================
*പാലക്കാട് ജില്ലയിലെ സത്യസന്ധമായ വാർത്തകൾ നിങ്ങളുടെ വിരൽത്തുമ്പിൽ ന്യൂസ് മണ്ണാർക്കാട് ഓൺലൈൻ ചാനലിലൂടെപ്രദേശത്തെ പതിനായിരക്കണക്കിന് ആളുകളിൽ എത്തിക്കാൻ വാർത്തകൾ അയക്കാനും പരസ്യങ്ങൾ നൽകാൻ ഞങ്ങളുടെ വാട്സപ്പ് കോൺടാക്ട് നമ്പർ :9061279508,9961799662*

ഇന്ത്യാ സന്ദർശനം മസ്ക് മാറ്റിയതിന് പിന്നാലെ ടെസ്‌ലയുടെ വൻ പ്രഖ്യാപനം: എതിരാളികൾക്കുള്ള മറുപടി, ഇളവുകൾ=====//=====//=====...
21/04/2024

ഇന്ത്യാ സന്ദർശനം മസ്ക് മാറ്റിയതിന് പിന്നാലെ ടെസ്‌ലയുടെ വൻ പ്രഖ്യാപനം: എതിരാളികൾക്കുള്ള മറുപടി, ഇളവുകൾ
=====//=====//=====//=====//=
*NEWS MANNARKKAD ONLINE*

*APRIL - 21 - 2024*
=====//=====//=====//=====//=

https://chat.whatsapp.com/CwUOpo6BNFj46OOX4PLCW8

ഇലക്ട്രിക് വാഹന നിർമ്മാണ രംഗത്തെ അതികായനായ ടെസ്‌ല മേധാവി ഇലോൺ മസ്കിന്റെ ഇന്ത്യാ സന്ദർശനം മാറ്റിവച്ചതിന് പിന്നാലെ, കമ്പനി ചൈനയിൽ തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് വില കുറച്ചു. മോഡൽ വൈ, മോഡൽ എക്സ്, മോഡൽ എസ് കാറുകൾക്കാണ് വില കുറച്ചിരിക്കുന്നത്. മോഡൽ 3 യുടെ അപ്ഡേറ്റിന് 14000 യുവാൻ കുറച്ച് വില 231900 യുവാനാക്കി. മോഡൽ വൈ 249900, മോഡൽ എസ് 684900, മോഡൽ എക്സ് 814000 എന്നിങ്ങനെയാണ് ഇപ്പോഴത്തെ വില. 10000 യുവാൻ മുതൽ അരലക്ഷം വരെയാണ്..
==========================
*പാലക്കാട് ജില്ലയിലെ സത്യസന്ധമായ വാർത്തകൾ നിങ്ങളുടെ വിരൽത്തുമ്പിൽ ന്യൂസ് മണ്ണാർക്കാട് ഓൺലൈൻ ചാനലിലൂടെപ്രദേശത്തെ പതിനായിരക്കണക്കിന് ആളുകളിൽ എത്തിക്കാൻ വാർത്തകൾ അയക്കാനും പരസ്യങ്ങൾ നൽകാൻ ഞങ്ങളുടെ വാട്സപ്പ് കോൺടാക്ട് നമ്പർ :9061279508,9961799662*

21/04/2024

മണ്ണാർക്കാട് വേനൽ ചൂടിന് ആശ്വാസമായി മഴ പെയ്തിറങ്ങി

റോഡരുകിലെ കടയുടെ പിന്നിൽ മടവാൾ ഉപേക്ഷിച്ചനിലയിൽ=====//=====//=====//=====//=*NEWS MANNARKKAD ONLINE*               *APRI...
21/04/2024

റോഡരുകിലെ കടയുടെ പിന്നിൽ മടവാൾ ഉപേക്ഷിച്ചനിലയിൽ
=====//=====//=====//=====//=
*NEWS MANNARKKAD ONLINE*

*APRIL - 21 - 2024*
=====//=====//=====//=====//=

https://chat.whatsapp.com/CwUOpo6BNFj46OOX4PLCW8

മണ്ണാർക്കാട്: റോഡരികിലെ കടയുടെ പിന്നിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയ മട വാൾ മണ്ണാർക്കാട് പൊലിസ് കസ് റ്റഡിയിലെടുത്തു. പാലക്കാട്- കോഴിക്കോട് ദേശീയ പാതയിൽ മണ്ണാർക്കാട് പൊലിസ് സ്റ്റേഷനുസമീപത്തുനിന്ന് നൂറ് മീറ്റർ മാറിയുള്ള കടയുടെ കെട്ടിടത്തിന് പിൻവശത്തായാണ് പകുതിഭാഗം തുണിയിൽ പൊതിഞ്ഞ നിലയിലുള്ള മടവാൾ കണ്ടെത്തിയത്. കടയുടമ വിവരം അറിയിച്ചതിനെ തുടർന്ന് പൊലിസ് സ്ഥലത്തെത്തി ആയുധം കസ് റ്റഡിയിലെടുക്കുകയായിരുന്നു . തെരഞ്ഞെ ടുപ്പു സമയമായതിനാൽ ആരോ കരുതികൂട്ടി ചെയ്തിട്ടുള്ളതാകാമെന്നാണ് പൊലി സിന്റെ നിഗമനം. അടിക്കാട് വെട്ടുന്നതിനുപയോഗിക്കുന്ന നീളമുള്ള മടവാളാണിത്. പ്രത്യക്ഷപരിശോധനയിൽ സംശയിക്കത്തക്കതൊന്നും ആയുധത്തിൽ കണ്ടെത്താനാ യിട്ടില്ലെന്നും പൊലിസ് പറഞ്ഞു. ആയുധം ഉപേക്ഷിച്ചവരെ കണ്ടെത്തുന്നതിനായി സമീപത്തെ സി.സി.ടി.വി. ക്യാമറകൾ പരിശോധിക്കാനുള്ള
നീക്കത്തിലാണ് പൊലിസ്.
==========================
*പാലക്കാട് ജില്ലയിലെ സത്യസന്ധമായ വാർത്തകൾ നിങ്ങളുടെ വിരൽത്തുമ്പിൽ ന്യൂസ് മണ്ണാർക്കാട് ഓൺലൈൻ ചാനലിലൂടെപ്രദേശത്തെ പതിനായിരക്കണക്കിന് ആളുകളിൽ എത്തിക്കാൻ വാർത്തകൾ അയക്കാനും പരസ്യങ്ങൾ നൽകാൻ ഞങ്ങളുടെ വാട്സപ്പ് കോൺടാക്ട് നമ്പർ :9061279508,9961799662*

വെറും 45 മിനിറ്റ് കൊണ്ട് പല്ലിനിടയിലെ  വിടവ് ശരിയാക്കാം
21/04/2024

വെറും 45 മിനിറ്റ് കൊണ്ട് പല്ലിനിടയിലെ വിടവ് ശരിയാക്കാം

നവകേരള ബസിന് റൂട്ടായി; സര്‍വീസ് നടത്തുക കോഴിക്കോട്-ബെംഗളൂരു റൂട്ടില്‍=====//=====//=====//=====//=*NEWS MANNARKKAD ONLIN...
21/04/2024

നവകേരള ബസിന് റൂട്ടായി; സര്‍വീസ് നടത്തുക കോഴിക്കോട്-ബെംഗളൂരു റൂട്ടില്‍
=====//=====//=====//=====//=
*NEWS MANNARKKAD ONLINE*

*APRIL - 21 - 2024*
=====//=====//=====//=====//=

https://chat.whatsapp.com/CwUOpo6BNFj46OOX4PLCW8

കോഴിക്കോട് : നവകേരള ബസ് അന്തര്‍ സംസ്ഥാന സര്‍വീസിനായി ഉപയോഗിക്കാന്‍ കെഎസ്ആര്‍ടിസിയില്‍ ആലോചന. കോഴിക്കോട്-ബെംഗളൂരു റൂട്ടില്‍ സര്‍വീസ് നടത്തും. കൂടിയ നിരക്കില്‍ ആയരിക്കും സര്‍വീസ് നടത്തുക. സ്‌റ്റേറ്റ് ക്യാരേജ് പെര്‍മിറ്റിന്റെ നടപടികള്‍ പൂര്‍ത്തിയായാല്‍ നവകേരള ബസിന്റെ സര്‍വീസിന്റെ കാര്യത്തില്‍ തീരുമാനമെടുക്കും. ബസ് മാസങ്ങളായി വെറുതെ കിടക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് കോണ്‍ടാക്ട് ക്യാരേജ് പെര്‍മിറ്റ് മാറ്റി സ്റ്റേജ് ക്യാരേജാക്കിയിരുന്നു.

അരലക്ഷം രൂപ ചെലവില്‍ മുഖ്യമന്ത്രിക്കായി ബസില്‍ സ്ഥാപിച്ച സീറ്റ് അഴിച്ചുമാറ്റിയിട്ടുണ്ട്. ഭാവിയില്‍ വിഐപി യാത്രക്കായി ഈ സീറ്റ് സൂക്ഷിക്കാനാണ് തീരുമാനം. ബസില്‍ യാത്രക്കാരുടെ ലഗേജ് വെക്കാന്‍ ഇടമില്ലാത്തതിനാല്‍ സീറ്റുകള്‍ പുനഃക്രമീകരിച്ച് സ്ഥലമൊരുക്കിയിട്ടുണ്ട്. ബസിന്റെ നിറവും വശങ്ങളിലെ ഗ്രാഫിക്‌സും മാറ്റിയിട്ടില്ല.

1.15 കോടി മുടക്കില്‍ ഭാരത് ബെന്‍സില്‍ നിന്നായിരുന്നു നവകേരള യാത്രക്കായി ബസ് വാങ്ങിയത്. കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം വിഭാഗത്തിന് ബസ് കൈമാറാനായിരുന്നു പദ്ധതിയെങ്കിലും അതുണ്ടായില്ല. ഭാരത് ബെന്‍സിന്റെ ഈ ബസ് പിന്നീട് നവകേരള സദസിന് ശേഷം പുതുക്കി പണിയുന്നതിനായി ബെംഗളൂരുവിലെ വര്‍ക്ക് ഷോപ്പിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ മാസങ്ങളോളം വര്‍ക്ക് ഷോപ്പില്‍ കിടന്ന വാഹനം പിന്നീട് കെഎസ്ആര്‍ടിസിയുടെ പാപ്പനംകോട്ടെ വര്‍ക് ഷോപ്പിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് ബസ് പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലേക്ക് മാറ്റാന്‍ തീരുമാനമെടുക്കുന്നത്.
==========================
*പാലക്കാട് ജില്ലയിലെ സത്യസന്ധമായ വാർത്തകൾ നിങ്ങളുടെ വിരൽത്തുമ്പിൽ ന്യൂസ് മണ്ണാർക്കാട് ഓൺലൈൻ ചാനലിലൂടെപ്രദേശത്തെ പതിനായിരക്കണക്കിന് ആളുകളിൽ എത്തിക്കാൻ വാർത്തകൾ അയക്കാനും പരസ്യങ്ങൾ നൽകാൻ ഞങ്ങളുടെ വാട്സപ്പ് കോൺടാക്ട് നമ്പർ :9061279508,9961799662*

മണ്ണാര്‍ക്കാട് നഗരത്തിലെ ഗതാഗതക്കുരുക്കിന് ശമനമില്ല=====//=====//=====//=====//=*NEWS MANNARKKAD ONLINE*               *...
19/04/2024

മണ്ണാര്‍ക്കാട് നഗരത്തിലെ ഗതാഗതക്കുരുക്കിന് ശമനമില്ല
=====//=====//=====//=====//=
*NEWS MANNARKKAD ONLINE*

*APRIL - 19 - 2024*
=====//=====//=====//=====//=

https://chat.whatsapp.com/CwUOpo6BNFj46OOX4PLCW8

മണ്ണാര്‍ക്കാട്: നഗരത്തിലെ ഗതാഗതക്കുരുക്കിന് ശമനമില്ല. രാവിലെ മുതല്‍ ഉച്ച വരെയും വൈകുന്നേരങ്ങളിലും അനുഭവപ്പെടുന്ന തിരക്ക് യാത്രക്കാരെ ബുദ്ധിമുട്ടിക്കുകയാണ്.സ്വതവേ വീതികുറഞ്ഞ റോഡില്‍ വാഹനങ്ങള്‍ മൂന്നും നാലും വരിയായി കടന്നുപോകുന്നത് കുരുക്കിന് ആക്കംകൂട്ടുന്നു. കാല്‍നടയാത്രക്കാര്‍ റോഡ് മുറിച്ചുകടക്കാനും ഏറെ കാത്തുനില്‍ക്കണം. നഗരസഭ ബസ് സ്റ്റാന്‍ഡിന് മുന്‍വശത്തും കോടതിപ്പടി ജങ്ഷനിലുമാണ് സ്ഥിതി രൂക്ഷം. ബസ് സ്റ്റാന്‍ഡില്‍നിന്ന് വാഹനങ്ങള്‍ ഇറങ്ങുകയും കയറുകയും ചെയ്യുമ്ബോള്‍ ഇരുഭാഗത്തേക്കുമുള്ള ഗതാഗതം സ്തംഭിക്കുന്നു. കോടതിപ്പടി ഭാഗത്ത് ചങ്ങലീരി റോഡില്‍നിന്ന് വാഹനങ്ങള്‍ നഗരത്തിലേക്ക് പ്രവേശിക്കുമ്ബോഴും തിരിച്ചുകയറുമ്ബോഴും സമാനമായ ഗതാഗത തടസ്സമുണ്ടാകുന്നു.
വാഹനങ്ങള്‍ നിയന്ത്രിക്കാന്‍ ട്രാഫിക് പൊലീസുണ്ടെങ്കിലും തിരക്ക് നിയന്ത്രണവിധേയമല്ല. ഗതാഗതക്കുരുക്ക് കുറക്കുന്നതിന്റെ ഭാഗമായി ചങ്ങലീരി റോഡില്‍നിന്ന് നമ്ബിയാംകുന്ന് ഭാഗത്തുകൂടെ മുമ്ബ് വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ മാസം മുതല്‍ ഇതും നിലച്ചു. ഇവിടെനിന്ന് കുന്തിപ്പുഴ പാലത്തിന് സമീപം പ്രധാന റോഡിലേക്ക് പ്രവേശിക്കുന്ന രീതിയിലായിരുന്നു ക്രമീകരണം. നിലവില്‍, നിയന്ത്രണമില്ലാതായതോടെ എല്ലാ വാഹനങ്ങളും നേരിട്ട് കോടതിപ്പടി ജങ്ഷനിലേക്ക് പ്രവേശിക്കുകയാണ്. റോഡുകളുടെ വീതികുറവും അനധികൃത വാഹന പാര്‍ക്കിങ്ങും ഗതാഗക്കുരുക്കിന് ഇടയാക്കുന്നുണ്ട്.
==========================
*പാലക്കാട് ജില്ലയിലെ സത്യസന്ധമായ വാർത്തകൾ നിങ്ങളുടെ വിരൽത്തുമ്പിൽ ന്യൂസ് മണ്ണാർക്കാട് ഓൺലൈൻ ചാനലിലൂടെപ്രദേശത്തെ പതിനായിരക്കണക്കിന് ആളുകളിൽ എത്തിക്കാൻ വാർത്തകൾ അയക്കാനും പരസ്യങ്ങൾ നൽകാൻ ഞങ്ങളുടെ വാട്സപ്പ് കോൺടാക്ട് നമ്പർ :9061279508,9961799662*

കെ കെ ശൈലജയുടെ ചിത്രം മോർഫ് ചെയ്ത സംഭവം; ഒരാൾക്കെതിരെ കേസെടുത്തു=====//=====//=====//=====//=*NEWS MANNARKKAD ONLINE*   ...
19/04/2024

കെ കെ ശൈലജയുടെ ചിത്രം മോർഫ് ചെയ്ത സംഭവം; ഒരാൾക്കെതിരെ കേസെടുത്തു
=====//=====//=====//=====//=
*NEWS MANNARKKAD ONLINE*

*APRIL - 19 - 2024*
=====//=====//=====//=====//=

https://chat.whatsapp.com/CwUOpo6BNFj46OOX4PLCW8

വടകര: കെ കെ ശൈലജയുടെ ചിത്രം മോർഫ് ചെയ്തെന്ന പരാതിയിൽ കേസെടുത്ത്‌ പൊലീസ്. കോഴിക്കോട് നടുവണ്ണൂർ സ്വദേശി മിൻഹാജിനെതിരെയാണ് മട്ടന്നൂർ പൊലീസ് കേസെടുത്തത്. മുഖ്യമന്ത്രിയുടെയും കെ കെ ശൈലജ ടീച്ചറുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചതിനാണ് കേസ്. മിൻഹാജ് കെ എം പാലോളി എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഫോട്ടോ പ്രചരിപ്പിച്ചത്. കലാപാഹ്വാനമടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് മട്ടന്നൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം മുസ്ലിം ലീഗ് ന്യൂമാഹി പഞ്ചായത്ത് സെക്രട്ടറിയും ന്യൂ മാഹി പഞ്ചായത്ത് അംഗവുമായ അസ്ലമിനെതിരെ കേസെടുത്തിരുന്നു. മുസ്ലീങ്ങൾ വർഗീയവാദികളാണെന്ന് കെ കെ ശൈലജ പറഞ്ഞുവെന്ന് മങ്ങാട് സ്നേഹതീരം വാട്സ് ഗ്രൂപ്പിൽ അസ്ലം പോസ്റ്റ് ഇട്ടിരുന്നു. സമൂഹത്തിൽ ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെയാണ് പോസ്റ്റ് ഇട്ടതെന്നാണ് ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പറയുന്നത്. റിപ്പോർട്ടർ അശ്വമേധത്തിൽ കെ കെ ശൈലജ പറഞ്ഞ വാക്കുകൾ എഡിറ്റ് ചെയ്താണ് അസ്ലം പോസ്റ്റ് ചെയ്തത്.

കെ കെ ശൈലജ റിപ്പോര്‍ട്ടര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ വര്‍ഗീയ പരാമര്‍ശം നടത്തിയെന്നായിരുന്നു വ്യാജ പ്രചാരണം. റിപ്പോര്‍ട്ടര്‍ ടിവി കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ ഡോ. അരുണ്‍ കുമാര്‍ അവതരിപ്പിക്കുന്ന 'അശ്വമേധം' പരിപാടിയില്‍ മുന്‍ ആരോഗ്യമന്ത്രി മുസ്ലിം വിരുദ്ധ പ്രസ്താവന നടത്തിയെന്നാണ് ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിച്ചത്.

അതേസമയം, സൈബർ ആക്രമണത്തോട് എതിർപ്പുണ്ടെങ്കിൽ ഷാഫി പറമ്പിൽ തള്ളിപ്പറയണമെന്ന് കെ കെ ശൈലജ റിപ്പോർട്ടറിലൂടെ പ്രതികരിച്ചു. യുഡിഎഫ് സ്ഥാനാർഥി ഇടപെട്ട് അധിക്ഷേപം അവസാനിപ്പിക്കണമെന്നും അവർ പറഞ്ഞു. കെ കെ രമയും ഉമ തോമസും വ്യാജ പ്രചാരണത്തെ തള്ളിപ്പറഞ്ഞില്ലെന്നും ശൈലജ വിമർശിച്ചു. സ്ത്രീ എന്ന നിലയിലെ അധിക്ഷേപത്തെ രമയും ഉമയും കണ്ടില്ലേയെന്നു ചോദിച്ച കെ കെ ശൈലജ പണ്ട് പറഞ്ഞത് വച്ച് ബാലൻസ് ചെയ്യാനാണോ അവർ പത്രസമ്മേളനം വിളിപ്പിച്ചതെന്നും ചോദിച്ചു. സൈബർ ആക്രമണം യുഡിഎഫ് നേതൃത്വത്തിൻ്റെ അറിവോടെയാണെന്ന് കെ കെ ശൈലജ ആവർത്തിച്ചു. കാന്തപുരത്തിൻ്റെ ലെറ്റർ പാഡ് ഉപയോഗിച്ച് വ്യാജ പ്രചരണം നടത്തിയത് തെറ്റാണെന്ന് യുഡിഎഫിലെ ആരെങ്കിലും പറഞ്ഞോയെന്നും അവർ ചോദിച്ചു.
==========================
*പാലക്കാട് ജില്ലയിലെ സത്യസന്ധമായ വാർത്തകൾ നിങ്ങളുടെ വിരൽത്തുമ്പിൽ ന്യൂസ് മണ്ണാർക്കാട് ഓൺലൈൻ ചാനലിലൂടെപ്രദേശത്തെ പതിനായിരക്കണക്കിന് ആളുകളിൽ എത്തിക്കാൻ വാർത്തകൾ അയക്കാനും പരസ്യങ്ങൾ നൽകാൻ ഞങ്ങളുടെ വാട്സപ്പ് കോൺടാക്ട് നമ്പർ :9061279508,9961799662*

മണ്ണാർക്കാട് : ദുരന്തമുഖങ്ങളിൽ പെട്ടെന്ന് രക്ഷാപ്രവർത്തനം നടത്തുന്നതിന് മണ്ണാർ ക്കാട് അഗ്നിരക്ഷാനിലയത്തിന് കീഴിലും രൂപീക...
19/04/2024

മണ്ണാർക്കാട് : ദുരന്തമുഖങ്ങളിൽ പെട്ടെന്ന് രക്ഷാപ്രവർത്തനം നടത്തുന്നതിന് മണ്ണാർ ക്കാട് അഗ്നിരക്ഷാനിലയത്തിന് കീഴിലും രൂപീകരിച്ച സന്നദ്ധസംഘടനയായ ആപ്ദമിത്ര അംഗങ്ങൾക്ക് തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു
=====//=====//=====//=====//=
*NEWS MANNARKKAD ONLINE*

*APRIL - 19 - 2024*
=====//=====//=====//=====//=

https://chat.whatsapp.com/CwUOpo6BNFj46OOX4PLCW8

മണ്ണാർക്കാട് : ദുരന്തമുഖങ്ങളിൽ പെട്ടെന്ന് രക്ഷാപ്രവർത്തനം നടത്തുന്നതിന് മണ്ണാർ ക്കാട് അഗ്നിരക്ഷാനിലയത്തിന് കീഴിലും രൂപീകരിച്ച സന്നദ്ധസംഘടനയായ ആപ്ദമിത്ര അംഗങ്ങൾക്ക് തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു. സ്റ്റേഷൻ ഓഫിസർ സുൽഫീസ് ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ആപ്‌ദാമിത്ര ടീം ലീഡർ മുഹമ്മദ് ഷാഫി തിരിച്ചറിയൽ കാർഡ് ഏറ്റുവാങ്ങി. കോ ഓർഡിനേറ്റർമാരായ ടി.ജയരാജൻ, കെ.ശ്രീജേഷ്, വി.സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
==========================
*പാലക്കാട് ജില്ലയിലെ സത്യസന്ധമായ വാർത്തകൾ നിങ്ങളുടെ വിരൽത്തുമ്പിൽ ന്യൂസ് മണ്ണാർക്കാട് ഓൺലൈൻ ചാനലിലൂടെപ്രദേശത്തെ പതിനായിരക്കണക്കിന് ആളുകളിൽ എത്തിക്കാൻ വാർത്തകൾ അയക്കാനും പരസ്യങ്ങൾ നൽകാൻ ഞങ്ങളുടെ വാട്സപ്പ് കോൺടാക്ട് നമ്പർ :9061279508,9961799662*

എടത്തനാട്ടുകരയില്‍ മുന്തിരി ജ്യൂസ് കുടിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം" 4 വയസുകാരി ഉള്‍പ്പെടെ 3 പേർ ചികിത്സയിൽ=====//===...
19/04/2024

എടത്തനാട്ടുകരയില്‍ മുന്തിരി ജ്യൂസ് കുടിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം" 4 വയസുകാരി ഉള്‍പ്പെടെ 3 പേർ ചികിത്സയിൽ
=====//=====//=====//=====//=
*NEWS MANNARKKAD ONLINE*

*APRIL - 19 - 2024*
=====//=====//=====//=====//=

https://chat.whatsapp.com/CwUOpo6BNFj46OOX4PLCW8
മണ്ണാർക്കാട് : അലനല്ലൂര്‍ എടത്തനാട്ടുകരയില്‍ മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മൂന്നുപേര്‍ ചികിത്സ തേടി .എടത്തനാട്ടുകര പൂഴിത്തൊടിക ഉമ്മറിന്റെ ഭാര്യ സക്കീന (49), സക്കീനയുടെ മകന്റെ ഭാര്യ ഷറിൻ (23), ഇവരുടെ മകൾ ഹൈറ മറിയം (നാല്) എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

അലനല്ലൂരിലെ കടയിൽ നിന്ന് വാങ്ങിയ മുന്തിരി വീട്ടിലെത്തിയ ശേഷം ജ്യൂസ് ഉണ്ടാക്കി കഴിച്ച ഇവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഛർദിച്ചു തുടങ്ങിയ ഇവർ അവശരായി കുഴഞ്ഞു വീണു . ഉടൻ തന്നെ ഇവരെ സമീപത്തെ സ്വകാര്യ ഡിസ്പെൻസറിയിലും പിന്നീട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. കടയിലെ മുന്തിരിയുടെ സാമ്പിൾ ആരോഗ്യവകുപ്പ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
==========================
*പാലക്കാട് ജില്ലയിലെ സത്യസന്ധമായ വാർത്തകൾ നിങ്ങളുടെ വിരൽത്തുമ്പിൽ ന്യൂസ് മണ്ണാർക്കാട് ഓൺലൈൻ ചാനലിലൂടെപ്രദേശത്തെ പതിനായിരക്കണക്കിന് ആളുകളിൽ എത്തിക്കാൻ വാർത്തകൾ അയക്കാനും പരസ്യങ്ങൾ നൽകാൻ ഞങ്ങളുടെ വാട്സപ്പ് കോൺടാക്ട് നമ്പർ :9061279508,9961799662*

ഹെൽമെറ്റ് ഇല്ല, യാത്രക്കിടെ മൊബൈൽ ഫോൺ ഉപയോഗവും; 270 തവണ നിയമം തെറ്റിച്ച് യുവതിക്ക് 1.36 ലക്ഷം രൂപ പിഴ=====//=====//=====...
18/04/2024

ഹെൽമെറ്റ് ഇല്ല, യാത്രക്കിടെ മൊബൈൽ ഫോൺ ഉപയോഗവും; 270 തവണ നിയമം തെറ്റിച്ച് യുവതിക്ക് 1.36 ലക്ഷം രൂപ പിഴ
=====//=====//=====//=====//=
*NEWS MANNARKKAD ONLINE*

*APRIL - 18 - 2024*
=====//=====//=====//=====//=

https://chat.whatsapp.com/CwUOpo6BNFj46OOX4PLCW8

റോഡ് അപകടങ്ങള്‍ കുറയ്ക്കാൻ കൃത്യമായി ട്രാഫിക് നിയമങ്ങള്‍ നാം പാലിക്കണം. എന്നാല്‍ കൃത്യമായി ട്രാഫിക് നിയമങ്ങള്‍ പാലിക്കാതായാല്‍ പിഴ തന്നെ ശരണം.ബെംഗളൂരുവിലെ ഒരു യുവതി സ്ഥിരം റോഡിലെ നിയമങ്ങള്‍ തെറ്റിക്കുന്നതില്‍ റെക്കോഡ് ഇട്ടിരിക്കുകയാണ്. 270 തവണ ആണ് ഇവർ നിയമം തെറ്റിച്ചത്. ഹെല്‍മറ്റ് ധരിക്കാതെയും ഡ്രൈവിങ്ങിനിടെ ഫോണില്‍ സംസാരിച്ചതും 1.36 ലക്ഷം രൂപയാണ് ഇവർ പിഴയായി കൊടുക്കേണ്ടി വന്നത്.
ദിനവും നിയമലംഘനങ്ങള്‍ ആവർത്തിച്ചപ്പോള്‍ ലഭിച്ച പിഴതുക സ്കൂട്ടറിന്റെ വിലയേക്കാളും അധികം. 136000 രൂപയെന്ന ഭീമമായ തുകയാണ് ഈ സ്ഥിരം നിയമലംഘകയ്ക്കു ട്രാഫിക് പോലീസ് പിഴയായി നല്‍കിയത്. കൂടാതെ, സ്ത്രീയുടെ വാഹനമായ ഹോണ്ട ആക്ടിവ സ്കൂട്ടർ പിടിച്ചെടുക്കുകയും ചെയ്തു.
ഒരു സ്വകാര്യ ചാനലാണ് നിയമലംഘനങ്ങള്‍ തുടർക്കഥയാക്കിയ യുവതിയുടെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. 270 തവണയാണ് നിയമലംഘനങ്ങള്‍ നടത്തിയിരിക്കുന്നത്. ഹെല്‍മറ്റ് ധരിക്കാതെയുള്ള ഡ്രൈവിങ്, റോഡില്‍ എതിർദിശയിലൂടെയുള്ള സഞ്ചാരം, വാഹനമോടിക്കുമ്ബോള്‍ മൊബൈല്‍ ഫോണിന്റെ ഉപയോഗം, ട്രാഫിക് സിഗ്‌നലുകള്‍ പാലിക്കാതെയിരിക്കുക തുടങ്ങിയ നിയമലംഘനങ്ങളാണ് യുവതി ദിവസവും സഞ്ചരിക്കുന്ന വഴിയിലെ സി സി ടി വി ദൃശ്യങ്ങളിലുള്ളത്.
ഏറെ നാളായി തുടരുന്ന അശ്രദ്ധയോടെയുള്ള ഡ്രൈവിങ്ങിനുള്ള താക്കീതാണ് യുവതിയ്ക്ക് ലഭിച്ച ഇത്രയും വലിയ പിഴ തുക. നിയമലംഘനങ്ങള്‍ വെളിപ്പെടുത്തുന്നതിനായി സി സി ടി വികള്‍ സ്ഥാപിച്ചതിന്റെ പ്രാധാന്യത്തിലേക്കുമിതു വിരല്‍ ചൂണ്ടുന്നു. സ്വന്തം സുരക്ഷയ്ക്ക് വേണ്ടിയാണു ഹെല്‍മെറ്റുകള്‍ ധരിക്കേണ്ടതെന്ന കാര്യം പോലും മറന്നാണ് പലരും ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുന്നത്. ആരുടെ ജീവനും വില കല്പിക്കാതെയുള്ള നിയമലംഘനങ്ങള്‍ ഇന്ത്യൻ റോഡുകളില്‍ പതിവ് കാഴ്ചയാകുമ്ബോള്‍ സ്ഥിരം നിയമലംഘകർക്കുള്ള ഒരു താക്കീത് കൂടിയാണ് ഈ പിഴ.
==========================
*പാലക്കാട് ജില്ലയിലെ സത്യസന്ധമായ വാർത്തകൾ നിങ്ങളുടെ വിരൽത്തുമ്പിൽ ന്യൂസ് മണ്ണാർക്കാട് ഓൺലൈൻ ചാനലിലൂടെപ്രദേശത്തെ പതിനായിരക്കണക്കിന് ആളുകളിൽ എത്തിക്കാൻ വാർത്തകൾ അയക്കാനും പരസ്യങ്ങൾ നൽകാൻ ഞങ്ങളുടെ വാട്സപ്പ് കോൺടാക്ട് നമ്പർ :9061279508,9961799662*

18/04/2024

രാമക്ഷേത്രത്തില്‍ നിലപാടെന്ത് : ബാങ്കും ജുമുഅയും നിര്‍ത്തിയാലും പാണക്കാട് നിന്നും ആര്‍എസ്എസ് അനുകൂല ഫത്വയുണ്ടാകുമെന്ന് പിവി അന്‍വര്‍ എംഎല്‍എ

അഗ്നിരക്ഷാ സേന റോഡ് ഷോ നടത്തി=====//=====//=====//=====//=*NEWS MANNARKKAD ONLINE*               *APRIL - 18 - 2024*====...
18/04/2024

അഗ്നിരക്ഷാ സേന റോഡ് ഷോ നടത്തി
=====//=====//=====//=====//=
*NEWS MANNARKKAD ONLINE*

*APRIL - 18 - 2024*
=====//=====//=====//=====//=

https://chat.whatsapp.com/CwUOpo6BNFj46OOX4PLCW8

മണ്ണാർക്കാട്: ദേശീയ അഗ്‌നിശമനസേന വാരാചരണത്തോടനുബന്ധിച്ച് മണ്ണാർക്കാട് അഗ്‌നിരക്ഷാനിലയത്തിന്റെ ആഭിമുഖ്യത്തിൽ റോഡ്ഷോയും ലഘുലേഖവിതരണ വും നടത്തി. വട്ടമ്പലത്ത് നിന്നും തുടങ്ങിയ റോഡ്ഷോ ദേശീയപാത വഴി കുന്തിപ്പുഴ ബൈപ്പാസിലെത്തി മടങ്ങി വട്ടമ്പലത്തുള്ള അഗ്‌നിരക്ഷാനിലയത്തിൽ സമാപിച്ചു. അഗ്നിരക്ഷാസേന അംഗങ്ങൾ, സിവിൽഡിഫൻസ് അംഗങ്ങൾ, ആപ്‌ദമിത്ര വളണ്ടിയർ മാർ എന്നിവർ റോഡ്ഷോയിൽ അണിനിരന്നു. വിവിധ അപകടങ്ങൾ, തീ എന്നിവയെ പ്രതിരോധിക്കാനുള്ള മാർഗങ്ങളെ കുറിച്ചുള്ള ലഘുലേഖകളും വിതരണം ചെയ്തു. സ്റ്റേഷൻ ഓഫിസർ സുൽഫീസ് ഇബ്രാഹിം ഉദ്ഘാടനം ചെയ്‌തു. ആപ്‌ദാമിത്ര അംഗങ്ങൾ ക്കുള്ള തിരിച്ചറിയൽ കാർഡും വിതരണം ചെയ്തു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ എ.കെ.ഗോവിന്ദൻകുട്ടി, സീനിയർ ഫയർ ആൻഡ് റെസ്‌ക്യു ഓഫിസർ ടി.ജയരാജൻ, ആപ്ദാമിത്ര കോഡിനേറ്റർമാരായ കെ.ശ്രീജേഷ്, വി.സുരേഷ്‌കുമാർ, സിവിൽ ഡിഫൻസ് ടിം ലീഡർ മുഹമ്മദ് കാസിം, ലിജു ബിജു, ആപ്‌ദമിത്ര ടീം ലീഡർ മുഹമ്മദ് ഷാഫി എന്നിവർ സംസാരിച്ചു.
==========================
*പാലക്കാട് ജില്ലയിലെ സത്യസന്ധമായ വാർത്തകൾ നിങ്ങളുടെ വിരൽത്തുമ്പിൽ ന്യൂസ് മണ്ണാർക്കാട് ഓൺലൈൻ ചാനലിലൂടെപ്രദേശത്തെ പതിനായിരക്കണക്കിന് ആളുകളിൽ എത്തിക്കാൻ വാർത്തകൾ അയക്കാനും പരസ്യങ്ങൾ നൽകാൻ ഞങ്ങളുടെ വാട്സപ്പ് കോൺടാക്ട് നമ്പർ :9061279508,9961799662*

മണ്ണാർക്കാട് സ്വദേശിയെ കാപ്പ ചുമത്തി നാടുകടത്തി=====//=====//=====//=====//=*NEWS MANNARKKAD ONLINE*               *APRI...
18/04/2024

മണ്ണാർക്കാട് സ്വദേശിയെ കാപ്പ ചുമത്തി നാടുകടത്തി
=====//=====//=====//=====//=
*NEWS MANNARKKAD ONLINE*

*APRIL - 18 - 2024*
=====//=====//=====//=====//=

https://chat.whatsapp.com/CwUOpo6BNFj46OOX4PLCW8

മണ്ണാർക്കാട് :പാലക്കാട് ജില്ലാ പോലീസ് മേധാവി ശ്രീ R.ആനന്ദ് IPS സമർപ്പിച്ച ശുപാർശയിൽ ബഹു. തൃശ്ശൂർ റേഞ്ച് പോലീസ് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറലായ ശ്രീമതി. എസ്. അജീതാ ബേഗം IPS, അവർകളുടെ ഉത്തരവ് പ്രകാരം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പാലക്കാട് ജില്ല മണ്ണാർക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന മുഹമ്മദ് ഹനീഫ, വയസ് 29, S/o. അബൂബക്കർ, ചക്കാംതൊടി വീട്, കാപ്പുപറമ്പ്, തിരുവിഴാംകുന്ന്, മണ്ണാർക്കാട് പാലക്കാട് എന്നയാളെ കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം വകുപ്പ് 15 ചുമത്തി നാടുകടത്തി. കാപ്പ നിയമം 15(1)(a) പ്രകാരം പാലക്കാട് റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നതിൽ നിന്നും 1 വർഷത്തേക്കാണ് പ്രവേശന വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. ഉത്തരവ് ലംഘിച്ചാൽ മൂന്നു വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്നതാണ്. ജില്ലാ പോലീസ് മേധാവിക്കുവേണ്ടി മണ്ണാർക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അജീഷ്.എ. തുടർ നടപടികൾ സ്വീകരിച്ചു. പാലക്കാട് ജില്ലയിൽ നാട്ടുകൽ പോലീസ് സ്റ്റേഷനിലെ വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
2023 വർഷത്തിൽ നാട്ടുകൽ പോലീസ് സ്റ്റേഷൻ പരിധിയിലെ എടത്തനാട്ടുകര കോട്ടപ്പള്ള എന്ന സ്ഥലത്തുവെച്ച് M**A പിടിക്കപ്പെട്ടതിന് കേസിൽ പ്രതിയായതിനെ തുടർന്നാണ് കാപ്പ നടപടികൾ സ്വീകരിച്ചത്.
അന്യായമായി തടസ്സം സൃഷ്ടിക്കുക, സ്വേച്ഛയാ ദേഹോപദ്രവം ഏൽപ്പിക്കുക, അപായകരമായ ആയുധങ്ങളാലോ മറ്റു മാർഗ്ഗങ്ങളിലൂടെയോ സ്വേച്ഛയാ ദേഹോപദ്രവം ഏൽപ്പിക്കുക, കൊലപാതകത്തിനുള്ള ശ്രമം, കുറ്റകരമായി ഭയപ്പെടുത്തുക കൂടാതെ NDPS നിയമത്തിൽ പ്രതിപാദിക്കുന്ന യാതൊരുവിധ അധികാരപത്രമോ രേഖയോ ഇല്ലാതെ മയക്കുമരുന്ന് ഇനത്തിൽപ്പെട്ട M**A ഉപയോഗത്തിനും വിതരണത്തിനുമായി ചെറിയ അളവിനു മുകളിലും വാണിജ്യ അളവിനു താഴെയുമായി കൈവശം വയ്ക്കുക തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനാണ് മുഹമ്മദ് ഹനീഫക്കെതിരെ കാപ്പ ചുമത്തിയിട്ടുള്ളത്.
==========================
*പാലക്കാട് ജില്ലയിലെ സത്യസന്ധമായ വാർത്തകൾ നിങ്ങളുടെ വിരൽത്തുമ്പിൽ ന്യൂസ് മണ്ണാർക്കാട് ഓൺലൈൻ ചാനലിലൂടെപ്രദേശത്തെ പതിനായിരക്കണക്കിന് ആളുകളിൽ എത്തിക്കാൻ വാർത്തകൾ അയക്കാനും പരസ്യങ്ങൾ നൽകാൻ ഞങ്ങളുടെ വാട്സപ്പ് കോൺടാക്ട് നമ്പർ :9061279508,9961799662*

16/04/2024

ആത്മീയ വിജ്ഞാന മേഖലയിൽ അറിവ് വർദ്ധിപ്പിക്കുക, നേർ ദിശാവബോധം നൽകുക എന്ന ലക്ഷ്യത്തോടെ എടത്തനാട്ടുകര ആദ്ധ്യാത്മിക വിജ്ഞാന വേദിയുടെ നേതൃത്വത്തിൽ, ചളവ പനച്ചിക്കുത്ത് ആനന്ദ ഭവനത്തിൽ ഏകദിന ആധ്യാത്മിക വിജ്ഞാനസത്രം അരങ്ങേറി.

പാലക്കാട് മുന്നിലാര്; വിവിധ സർവ്വേകളുടെ പ്രവചനം ഇങ്ങനെ=====//=====//=====//=====//=*NEWS MANNARKKAD ONLINE*             ...
15/04/2024

പാലക്കാട് മുന്നിലാര്; വിവിധ സർവ്വേകളുടെ പ്രവചനം ഇങ്ങനെ
=====//=====//=====//=====//=
*NEWS MANNARKKAD ONLINE*

*APRIL - 15 - 2024*
=====//=====//=====//=====//=

https://chat.whatsapp.com/CwUOpo6BNFj46OOX4PLCW8

മണ്ണാർക്കാട്: പാലക്കാട്ടെ ചൂട് പോലെ പാലക്കാട് മണ്ഡലത്തിൽ കടുത്ത പോരാട്ടമാണെന്നാണ് വിവിധ സർവ്വേകളുടെ പ്രവചനം. പാലക്കാട് മണ്ഡലത്തിൽ ഇടതുവലതു മുന്നണികൾ തമ്മിൽ ഒപ്പത്തിനൊപ്പമാണെന്നാണ് മനോരമ പ്രീ പോൾ സർവേ പ്രവചിക്കുന്നത്.

യുഡിഎഫിന്റെ സിറ്റിങ് എംപി വി.കെ.ശ്രീകണ്ഠനും എൽഡിഎഫിന്റെ എ.വിജയരാഘവനും തമ്മിൽ കടുത്ത പോരാട്ടമെന്നാണ് മനോരമ പ്രീ പോൾ സർവേ പ്രവചനം. . ഇരു മുന്നണികൾക്കും 40.5 ശതമാനം വീതം വോട്ടാണു പ്രവചിക്കുന്നത്. എൽഡിഎഫിന്റെ വോട്ട് 2.38 ശതമാനം വർധിക്കും. യുഡിഎഫ് വോട്ടിൽ 1.7 ശതമാനമാണ് വർധന. എന്നാൽ എൻഡിഎ വോട്ടിൽ 5.34 ശതമാനത്തിന്റെ ഇടിവുണ്ടാകുമെന്ന് സർവേ വ്യക്തമാക്കുന്നു. കഴിഞ്ഞതവണ മത്സരിച്ച ബിജെപി നേതാവ് സി.കൃഷ്ണകുമാർ തന്നെയാണ് ഇക്കുറിയും എൻഡിഎ സ്ഥാനാർഥി. 24 ന്യൂസിൻ്റെ അഭിപ്രായ സർവ്വേ പ്രവചന പ്രകാരം വി. കെ. ശ്രീകണ്ഠൻ മുന്നിലാണ്. യു ഡി എഫ് സ്ഥാനാർഥി 39. 7% വോട്ട് നേടി മുന്നിലെത്തുമെന്നാണ് 24 ന്യൂസ് അഭിപ്രായ സർവേ പ്രവചനം. എൽഡിഎഫ് സ്ഥാനാർഥി 36.9% വോട്ടും, എൻഡിഎ സ്ഥാനാർഥി 22.1% വോട്ടും നേടുമെന്ന് 24 ന്യൂസ് അഭിപ്രായ സർവേ പ്രവചിക്കുന്നു. ഇതിന് നേരെ വിപരീതമായാണ് മാതൃഭൂമി ന്യൂസിന്റെ ഒപീനിയൻ പോൾ പ്രവചനം 40% വോട്ട് നേടി എ. വിജയരാഘവൻ മുന്നിലെത്തുമെന്നാണ് മാതൃഭൂമി ന്യൂസിന്റെ രണ്ടാംഘട്ട ഒപീനിയൻ പോൾ പ്രവചിക്കുന്നത്. യുഡിഎഫ് സ്ഥാനാർത്ഥിക്ക് 38% വോട്ടും, എൻഡിഎ സ്ഥാനാർഥിക്ക് 19% വോട്ടുമാണ് മാതൃഭൂമി ഒപീനിയൻ പോൾ പ്രവചനം. എന്തായാലും പാലക്കാട് പോരാട്ടം ശക്തമാണ്, പ്രവചനങ്ങളെയെല്ലാം മുന്നണികൾ തള്ളികളയുകയാണ്. പാലക്കാടൻ ചൂടിനേക്കാൾ ഉശിരോടെയാണ് മൂന്ന് മുന്നണികളും മത്സരരംഗത്തുള്ളത്.
ആര് ജയിക്കുമെന്ന് ഒരു സൂചന
പോലും കിട്ടാത്ത വിധമാണ്
പാലക്കാട് ലോക്‌സഭ മണ്ഡലത്തിലെ മൽസരം
==========================
*പാലക്കാട് ജില്ലയിലെ സത്യസന്ധമായ വാർത്തകൾ നിങ്ങളുടെ വിരൽത്തുമ്പിൽ ന്യൂസ് മണ്ണാർക്കാട് ഓൺലൈൻ ചാനലിലൂടെപ്രദേശത്തെ പതിനായിരക്കണക്കിന് ആളുകളിൽ എത്തിക്കാൻ വാർത്തകൾ അയക്കാനും പരസ്യങ്ങൾ നൽകാൻ ഞങ്ങളുടെ വാട്സപ്പ് കോൺടാക്ട് നമ്പർ :9061279508,9961799662*

മുള്ളി ചെക്ക്പോസ്റ്റ് താത്കാലികമായി തുറന്നു; മുള്ളി വഴി ഊട്ടിയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്=====//=====//=====//=====//=*...
15/04/2024

മുള്ളി ചെക്ക്പോസ്റ്റ് താത്കാലികമായി തുറന്നു; മുള്ളി വഴി ഊട്ടിയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്
=====//=====//=====//=====//=
*NEWS MANNARKKAD ONLINE*

*APRIL - 15 - 2024*
=====//=====//=====//=====//=

https://chat.whatsapp.com/CwUOpo6BNFj46OOX4PLCW8

സഞ്ചാരികളുടെ ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവില്‍ മുള്ളി ചെക്ക്പോസ്റ്റ് താത്കാലികമായി തുറന്നതോടെ മുള്ളി വഴി ഊട്ടിയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. മഞ്ചൂരിലെ ഒരു ക്ഷേത്രത്തിലെ ഉൽസവത്തിനോട് അനുബന്ധിച്ച് മൂന്ന് ദിവസത്തേക്കാണ് മുളളി ചെക്ക് പോസ്ററ് താത്കാലികമായി തുറന്നത്. ഏപ്രില്‍ 13, 14, 15 തിയ്യതികളിലാണ് ചെക്ക് പോസ്ററ് താത്കാലികമായി തുറന്നത്. ഇത് അറിഞ്ഞ് നിരവധി വിനോദ സഞ്ചാരികളാണ് അട്ടപ്പാടി മുള്ളി വഴി മഞ്ചൂർ, ഊട്ടി, കിണ്ണക്കര തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് പോകുന്നത്. മനോഹരമായ കാഴ്ചകൾ ഉള്ളതിനാൽ ഊട്ടിയിലേക്കുള്ള യാത്രയ്ക്കായി നിരവധി പേരാണ് മുള്ളി വഴിയുള്ള റോഡ് തിരഞ്ഞെടുക്കുന്നത്.

മാസങ്ങൾക്ക് മുമ്പായിരുന്നു താവളം മുതൽ മുള്ളി വരെയുള്ള 28.5 കിലോമീറ്റർ റോഡ് നവീകരണം. കേരളം 140 കോടി രൂപ മുടക്കി റോഡ് നവീകരിച്ചതിന് പിന്നാലെയാണ് തമിഴ്‌നാട് നിയന്ത്രണം ഏർപ്പെടുത്തിയത്.

റോഡ് നവീകരിച്ചതോടെ ധാരാളം വിനോദ സഞ്ചാരികളെത്തുമെന്ന പ്രതീക്ഷയിൽ നിരവധി ഹോട്ടലുകളും കടകളും പ്രദേശത്ത് ആരംഭിച്ചിരുന്നു. ഇവയെല്ലാം പ്രതിസന്ധിയിലാകുന്ന നടപടിയാണ് തമിഴ്‌നാടിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. ആനമല കടുവാ സങ്കേതത്തിൽ മുള്ളി മേഖല കൂടി ഉൾപ്പെടുന്നതിനാലാണ് റോഡ് അടച്ചതെന്നാണ് തമിഴ്‌നാടിന്റെ വിശദീകരണം.
==========================
*പാലക്കാട് ജില്ലയിലെ സത്യസന്ധമായ വാർത്തകൾ നിങ്ങളുടെ വിരൽത്തുമ്പിൽ ന്യൂസ് മണ്ണാർക്കാട് ഓൺലൈൻ ചാനലിലൂടെപ്രദേശത്തെ പതിനായിരക്കണക്കിന് ആളുകളിൽ എത്തിക്കാൻ വാർത്തകൾ അയക്കാനും പരസ്യങ്ങൾ നൽകാൻ ഞങ്ങളുടെ വാട്സപ്പ് കോൺടാക്ട് നമ്പർ :9061279508,9961799662*

FLAT FOR RENT MANNARKKAD
14/04/2024

FLAT FOR RENT MANNARKKAD

മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനം വിഫലം; കുഴല്‍മന്ദത്ത് കിണറിടിഞ്ഞുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു=====//=====//===...
14/04/2024

മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനം വിഫലം; കുഴല്‍മന്ദത്ത് കിണറിടിഞ്ഞുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു
=====//=====//=====//=====//=
*NEWS MANNARKKAD ONLINE*

*APRIL - 14 - 2024*
=====//=====//=====//=====//=

https://chat.whatsapp.com/CwUOpo6BNFj46OOX4PLCW8

പാലക്കാട്: പാലക്കാട് കുഴല്‍മന്ദത്ത് കിണറില്‍ മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കുഴല്‍ മന്ദം സ്വദേശി സുരേഷ്(37) ആണ് മരിച്ചത്. മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ സുരേഷിനെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. പൊതുകിണര്‍ വൃത്തിയാക്കുന്നതിനിടെ മണ്ണിടിയുകയായിരുന്നു. ഇതിനിടെ കിണറ്റിന്‍ കരയില്‍ നില്‍ക്കുകയായിരുന്ന സുരേഷ് കിണറിനുള്ളിലേക്ക് വീഴുകയായിരുന്നു. ഈ സമയം കിണറിനുള്ളിലുണ്ടായിരുന്ന മൂന്നുപേര്‍ രക്ഷപ്പെട്ടു.
മണ്ണിനടിയലകപ്പെട്ട സുരേഷിനെ രക്ഷപ്പെടുത്താന്‍ ഫയര്‍ഫോഴ്‌സും നാട്ടുകാരും പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ജെസിബി ഉള്‍പ്പെടെ കൊണ്ടുവന്ന് മണ്ണ് നീക്കം ചെയ്തായിരുന്നു. രക്ഷാപ്രവര്‍ത്തനം. മോട്ടോര്‍ പമ്പ് ഉപയോഗിച്ച് കിണറ്റിലെ വെള്ളവും വറ്റിച്ചു. വൈകിട്ടോടെ സുരേഷിനെ കണ്ടെത്തിയെങ്കിലും മരിച്ച നിലയിലായിരുന്നു.
==========================
*പാലക്കാട് ജില്ലയിലെ സത്യസന്ധമായ വാർത്തകൾ നിങ്ങളുടെ വിരൽത്തുമ്പിൽ ന്യൂസ് മണ്ണാർക്കാട് ഓൺലൈൻ ചാനലിലൂടെപ്രദേശത്തെ പതിനായിരക്കണക്കിന് ആളുകളിൽ എത്തിക്കാൻ വാർത്തകൾ അയക്കാനും പരസ്യങ്ങൾ നൽകാൻ ഞങ്ങളുടെ വാട്സപ്പ് കോൺടാക്ട് നമ്പർ :9061279508,9961799662*

പട്ടാമ്പിയിൽ കത്തിയ നിലയിൽ 30കാരിയുടെ മൃതദേഹം=====//=====//=====//=====//=*NEWS MANNARKKAD ONLINE*               *APRIL ...
14/04/2024

പട്ടാമ്പിയിൽ കത്തിയ നിലയിൽ 30കാരിയുടെ മൃതദേഹം

=====//=====//=====//=====//=
*NEWS MANNARKKAD ONLINE*

*APRIL - 14 - 2024*
=====//=====//=====//=====//=

https://chat.whatsapp.com/CwUOpo6BNFj46OOX4PLCW8

പാലക്കാട്: പട്ടാമ്പിയിൽ സ്ത്രീയുടെ ജഡം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. തൃത്താല പട്ടിത്തറ കാങ്ങാട്ടുപടി സ്വദേശി കൻഘത്ത് പറമ്പിൽ കെ.പി. പ്രവിയ (30) ആണ് മരിച്ചത്. സംഭവം കൊലപാതകമാണെന്ന് സംശയിക്കുന്നതായി പട്ടാമ്പി പൊലീസ് അറിയിച്ചു. കൊടുമുണ്ട് തീരദേശ റോഡിലാണ് കത്തിക്കരിഞ്ഞ നിലയിൽ ഇന്നു രാവിലെ പ്രവിയയുടെ മൃതദേഹം കണ്ടെത്തിയത്.

പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ ജീവനക്കാരിയാണ് മരിച്ച പ്രവിയ. പ്രവിയ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും കത്തിയ നിലയിലാണ്. ജോലിക്കായി വരുന്ന സമയത്ത് സ്‌കൂട്ടർ തടഞ്ഞുനിർത്തി ആക്രമിച്ചതാണെന്നാണ് വിവരം. മൃതദേഹത്തിനു സമീപത്തുനിന്ന് കത്തി കണ്ടെടുത്തിട്ടുണ്ട്.

പ്രവിയയെ കുത്തിവീഴ്ത്ത‌ിയ ശേഷം കത്തിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പ്രവിയയുടെ വിവാഹം അടുത്ത ദിവസം നടത്താൻ നിശ്ചയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് അടുപ്പമുണ്ടായിരുന്ന യുവാവ് ആക്രമിച്ചെന്നാണ് വിവരം.
==========================
*പാലക്കാട് ജില്ലയിലെ സത്യസന്ധമായ വാർത്തകൾ നിങ്ങളുടെ വിരൽത്തുമ്പിൽ ന്യൂസ് മണ്ണാർക്കാട് ഓൺലൈൻ ചാനലിലൂടെപ്രദേശത്തെ പതിനായിരക്കണക്കിന് ആളുകളിൽ എത്തിക്കാൻ വാർത്തകൾ അയക്കാനും പരസ്യങ്ങൾ നൽകാൻ ഞങ്ങളുടെ വാട്സപ്പ് കോൺടാക്ട് നമ്പർ :9061279508,9961799662*

Address

MANNARKKAD
Mannarkkad
678762

Telephone

+919061279508

Website

Alerts

Be the first to know and let us send you an email when News Mannarkkad Online posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to News Mannarkkad Online:

Videos

Share

Other Mannarkkad media companies

Show All