ABVP Mannarkkad

ABVP Mannarkkad A Akhila
B bharathiya
v vidyarthi
p parishath

ഇന്ത്യയുടെ ആത്മാവ് കണ്ടെത്തിയ അത്ഭുത മനുഷ്യൻ ഡോ. എ.പി.ജെ അബ്ദുൾ കലാം നമ്മോട് വിടവാങ്ങിയിട്ട് 8 വർഷം പിന്നിടുകയാണ്. 2015 ...
27/07/2023

ഇന്ത്യയുടെ ആത്മാവ് കണ്ടെത്തിയ അത്ഭുത മനുഷ്യൻ ഡോ. എ.പി.ജെ അബ്ദുൾ കലാം നമ്മോട് വിടവാങ്ങിയിട്ട് 8 വർഷം പിന്നിടുകയാണ്.

2015 ജൂലൈ 27 ന് വൈകിട്ട് ഏഴുമണിക്ക് ഷില്ലോങ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ടിൽ സംസാരിക്കുന്നതിനിടെ കുഴഞ്ഞുവീണായിരുന്നു ഇന്ത്യയുടെ മിസൈൽ മാൻ അന്തരിച്ചത്.
ചിന്തയുടെയും, അറിവിന്റെയും അതിനുമുകളിൽ ആത്മവിശ്വാസത്തിന്റെയും ശക്തിയിൽ വിശ്വസിക്കാൻ അദ്ദേഹം എന്നും ഭാരതത്തിലെ യുവതലമുറയെ പ്രചോദിപ്പിക്കുമായിരുന്നു.
ഓരോ മനുഷ്യനും പ്രചോദനമേകുന്ന ഒരുപാട് സവിശേഷതകൾക്ക് ഉടമയായിരുന്നു ആ മഹാത്മാവ്...
ആളുകൾക്ക് അദ്ദേഹം പ്രിയങ്കരനായത്, ശാസ്ത്രലോകത്തിന് നൽകിയ സംഭാവനകൾ മാത്രം കൊണ്ടല്ല, മറിച്ച്
അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത വിശാലമായ വ്യക്തിത്വത്തിലൂടെയാണ്..
മഹാത്മാവിന് ശതകോടി പ്രണാമങ്ങൾ.

ആദരാഞ്ജലികൾ..
18/07/2023

ആദരാഞ്ജലികൾ..

വിശാൽ നിന്നിലവസാനിക്കുന്നില്ല ഒന്നും..ഓർമ്മയുടെ പകലിടങ്ങളിൽ ഞങ്ങൾ ചിന്തകൾക്ക് മൂർച്ച കൂട്ടുകയാണ്..നിന്നോടൊപ്പം എല്ലാമൊടു...
17/07/2023

വിശാൽ നിന്നിലവസാനിക്കുന്നില്ല ഒന്നും..
ഓർമ്മയുടെ പകലിടങ്ങളിൽ
ഞങ്ങൾ ചിന്തകൾക്ക് മൂർച്ച കൂട്ടുകയാണ്..
നിന്നോടൊപ്പം എല്ലാമൊടുങ്ങുമെന്ന്
സ്വപ്നം കണ്ടവരുടെ നെഞ്ചിൽ ചവിട്ടി നിന്ന് കൊണ്ട് തന്നെയാണ് ഞങ്ങൾ അവസാനത്തെ മുദ്രാവാക്യവും വിളിക്കുക...

ജൂലൈ 17
സ്വ.വിശാൽ ബലിദാന ദിനം

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അടിയന്തിര ഘട്ടങ്ങളിൽ സഹായമെത്തിക്കാൻ ABVP ഹെൽപ്പ്ലൈൻ സജ്ജം..
05/07/2023

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അടിയന്തിര ഘട്ടങ്ങളിൽ സഹായമെത്തിക്കാൻ ABVP ഹെൽപ്പ്ലൈൻ സജ്ജം..

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കത്ത് വിവാദം; ആധുനിക കേരളത്തിന് നാണക്കേട്..!-എബിവിപിഓപ്പറേഷൻ തിയ്യറ്ററിൽ മതവസ്ത്രം അനുവദ...
30/06/2023

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കത്ത് വിവാദം; ആധുനിക കേരളത്തിന് നാണക്കേട്..!
-എബിവിപി

ഓപ്പറേഷൻ തിയ്യറ്ററിൽ മതവസ്ത്രം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഏഴോളം വിദ്യാർത്ഥികൾ പ്രിൻസിപ്പാളിന് കത്ത് നൽകിയ സംഭവം ആധുനിക കേരളത്തിന് നാണക്കേടാണെന്ന് ABVP സംസ്ഥാന ജോയിന്റ് സെക്രട്ടറി യദു കൃഷ്ണൻ. ആതുര സേവനത്തിൽ പ്രഥമ പരിഗണന നൽകേണ്ടത് രോഗിക്കാണെന്നിരിക്കെ അതിലേക്ക് മതവും മതചിഹ്നങ്ങളും തിരുകികയറ്റാൻ ചില സങ്കുചിത മനോഭാവമുള്ളവർ ശ്രമിക്കുന്നത് അപകടകരമാണ്. ഇതിന് കുട പിടിക്കുന്ന എസ്എഫ്ഐയും എംഎസ്എഫും ഏത് നൂറ്റാണ്ടിന്റെ പിന്നാമ്പുറങ്ങളിലേക്കാണ് കേരളത്തെ നയിക്കാൻ ശ്രമിക്കുന്നത്.?

ഓപ്പറേഷൻ തിയ്യറ്ററുകളിൽ ധരിക്കേണ്ട വസ്ത്രത്തെകുറിച്ചും ചെയ്യേണ്ട കര്യങ്ങളെകുറിച്ചും അന്തരാഷ്ട്ര തലത്തിൽ തന്നെ അംഗീകരിക്കപ്പെട്ട ധാരണകളുണ്ട്. ഇതിനെയൊന്നും മാനിക്കാതെ വെറും മതവാദത്തെ മാത്രം മുൻനിർത്തി രോഗികൾക്ക് ഒട്ടും സുരക്ഷിതമല്ലാത്ത ഈ ആവശ്യം പരിഗണന പോലും അർഹിക്കാത്തതാണ്. കത്തിനോടുള്ള ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ പ്രതികരണം സ്വാഗതാർഹമാണെന്നും അദ്ദേഹം പ്രസ്ഥാവനയിലൂടെ വ്യക്തമാക്കി.

"ലഹരിയോട് വിടപറയാം സമര യൗവനത്തിനായി.."എബിവിപി മെമ്പർഷിപ്പ് ക്യാമ്പയിൻ ജില്ലതല ഉദ്ഘാടനം എബിവിപി സംസ്ഥാന ഉപാധ്യക്ഷൻ യു.വി....
25/06/2023

"ലഹരിയോട് വിടപറയാം സമര യൗവനത്തിനായി.."
എബിവിപി മെമ്പർഷിപ്പ് ക്യാമ്പയിൻ ജില്ലതല ഉദ്ഘാടനം എബിവിപി സംസ്ഥാന ഉപാധ്യക്ഷൻ യു.വി.ശ്രീകാന്ത് മാസ്റ്റർ സംസ്ഥാന കലാമേളയിൽ പ്രസംഗ മത്സരത്തിൽ A ഗ്രേഡ് കരസ്ഥമാക്കിയ കൃഷ്ണേന്ദുവിന് നൽകികൊണ്ട് നിർവഹിച്ചു.

"ലഹരിയോട് വിടപറയാം സമര യൗവനത്തിനായി.."
25/06/2023

"ലഹരിയോട് വിടപറയാം സമര യൗവനത്തിനായി.."

ഉന്നത വിദ്യാഭ്യാസത്തെ തകർക്കുന്ന ഇടതുപക്ഷ സർക്കാറിനെതിരെ..SFIക്ക് വിടുപണി ചെയ്യുന്ന പോലീസ് നിഷ്ക്രിയത്വത്തിനെതിരെ..ABVP ...
21/06/2023

ഉന്നത വിദ്യാഭ്യാസത്തെ തകർക്കുന്ന ഇടതുപക്ഷ സർക്കാറിനെതിരെ..
SFIക്ക് വിടുപണി ചെയ്യുന്ന പോലീസ് നിഷ്ക്രിയത്വത്തിനെതിരെ..

ABVP കമ്മീഷ്ണർ ഓഫീസ് മാർച്ച്..
കോഴിക്കോട്
2023 ജൂൺ 22, വ്യാഴം..

വ്യാജ സർട്ടിഫിക്കറ്റ് കേസ്;എസ്എഫ്ഐ നേതാക്കളെ പോലീസ് സംരക്ഷിക്കുന്നു -ABVPപാലക്കാട്: വ്യാജരേഖ കേസിലെ എസ്എഫ്ഐ നേതാവിനെ പോല...
18/06/2023

വ്യാജ സർട്ടിഫിക്കറ്റ് കേസ്;
എസ്എഫ്ഐ നേതാക്കളെ പോലീസ് സംരക്ഷിക്കുന്നു -ABVP

പാലക്കാട്: വ്യാജരേഖ കേസിലെ എസ്എഫ്ഐ നേതാവിനെ പോലീസ് സംരക്ഷിക്കുന്നു എന്ന് എബിവിപി സംസ്ഥാന ജോ. സെക്രട്ടറി എൻ.വി അരുൺ. കേസ് അഗളി പോലീസിന് കൈമാറി 12 ദിവസം കഴിഞ്ഞിട്ടും വിദ്യയെ കണ്ടെത്താനുള്ള എന്ത് ഇടപെടലാണ് പോലീസിൻ്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളതെന്ന് പരിശോധിക്കേണ്ടതായിട്ടുണ്ട് മാത്രമല്ല സമാനമായി വിക്ടോറിയ കോളേജിലെ ഹോസ്റ്റൽ വിദ്യാർത്ഥികളെ മർദ്ദിച്ചതിൽ ജാമ്യമില്ല വകുപ്പു പ്രകാരം കേസെടുത്ത് പ്രതിചേർക്കപ്പെട്ട എസ്എഫ്ഐ ജില്ല സെക്രട്ടറി ഉൾപ്പെടെയുള്ള നേതാക്കൾ പോലീസിൻ്റെ മൂക്കിൻ താഴെ ജില്ലയിലെ വിവിധ പരിപാടികളിൽ പരസ്യമായി പങ്കെടുക്കുന്നത് കണ്ടിട്ടും അറസ്റ്റ് ചെയ്യാതിരുന്ന സമീപനവും, വിദ്യയുടെ കേസന്വേഷണത്തിലെ മെല്ലെ പോക്കും എസ്എഫ്ഐ നേതാക്കളെ പോലീസ് സംരക്ഷിക്കുന്നു എന്നതിൻ്റെ തെളിവാണ് വ്യക്തമാക്കുന്നത്.കേരളത്തിലെ യുവജനങ്ങളെ ഒന്നടങ്കം വഞ്ചിച്ച് വ്യാജരേഖയുമായി ജോലി സമ്പാദിച്ച എസ്എഫ്ഐക്കാരിയെ പോലീസ് സംരക്ഷിക്കുന്നത് പൊതുസമൂഹത്തിനോടുള്ള വെല്ലുവിളിയാണ്.പ്രസ്തുത വിഷയത്തിൽ അന്വേഷണം ഊർജിതമാക്കി പ്രതിയെ പിടികൂടിയില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികൾ എബിവിപി നേതൃത്വം കൊടുക്കുമെന്നും അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു.

ആശംസകൾ...
12/06/2023

ആശംസകൾ...

വ്യാജരേഖ നിർമിച്ച് SFI നേതാവിന് നിയമനം; പത്തിരിപ്പാല ഗവ.കോളേജ് അധ്യാപകരുടെ പങ്ക് അന്വേഷിക്കുക -ABVPവ്യാജരേഖ നിർമ്മിച്ച് ...
07/06/2023

വ്യാജരേഖ നിർമിച്ച് SFI നേതാവിന് നിയമനം; പത്തിരിപ്പാല ഗവ.കോളേജ് അധ്യാപകരുടെ പങ്ക് അന്വേഷിക്കുക -ABVP

വ്യാജരേഖ നിർമ്മിച്ച് SFI നേതാവിന്റെ അധ്യാപിക നിയമനത്തിൽ പത്തിരിപ്പാല കോളേജിലെ അധ്യാപകരുടെ പങ്ക് അന്വേഷിക്കണമെന്ന് എബിവിപി ജില്ല പ്രസിഡന്റ് എം.ദൃശ്യക് ആവശ്യപ്പെട്ടു.
നിരവധി വർഷക്കാലം കഠിനപ്രയത്നം ചെയ്ത് ജോലിക്ക് വേണ്ടി അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികളെ വഞ്ചിക്കുന്ന സമീപനമാണിത്. അർഹരായ ഉദ്യോഗാർത്ഥികളെ പോലും ഒഴിവാക്കിക്കൊണ്ട് വ്യാജരേഖ നിർമ്മിച്ച് SFI നേതാവിന് നിയമനം കൊടുത്തതിൽ പത്തിരിപ്പാല കോളേജിലെ അധ്യാപകർക്ക് വലിയ പങ്കുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 2021-22 കാലഘട്ടത്തിലേക്കുളള മലയാളം വിഭാഗം ഒഴിവിലേക്കായിരുന്നു അപേക്ഷ ക്ഷണിച്ചിരുന്നത്, അഭിമുഖം നടത്തുന്ന സമയത്ത് ഇത്തരത്തിലുള്ള സർട്ടിഫിക്കറ്റുകളുടെ സൂക്ഷ്മ പരിശോധനയിൽ വലിയ രീതിയിലുള്ള വീഴ്ച സംഭവിച്ചിട്ടുണ്ട് എന്നത് അത്യന്തം ഗൗരവതരമാണ്.ജോലിക്കായി ശ്രമിക്കുന്ന എത്ര ഉദ്യോഗാർത്ഥികളുടെ അവസരമാണ് നഷ്ടപ്പെടുത്തിയെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി ഈ നിയമനത്തിന് കൂട്ടുനിന്ന അധ്യാപകരുടെ പങ്ക് കണ്ടെത്തി ഇതിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ പേർക്കെതിരെയും നടപടികൾ സ്വീകരിക്കണമെന്ന് എബിവിപി ആവശ്യപ്പെട്ടു.

തണലേകാം, തൈവെക്കാം, താപമകറ്റാം..ഇന്ന് ലോക പരിസ്ഥിതി ദിനം...
05/06/2023

തണലേകാം, തൈവെക്കാം, താപമകറ്റാം..
ഇന്ന് ലോക പരിസ്ഥിതി ദിനം...

ABVP സംസ്ഥാന പഠനശിബിരം..ജൂൺ 09,10,11കോഴിക്കോട്..
03/06/2023

ABVP സംസ്ഥാന പഠനശിബിരം..
ജൂൺ 09,10,11
കോഴിക്കോട്..

പുനെയിൽ നടന്ന ABVP ദേശീയ നിർവ്വാഹക സമിതി യോഗത്തിൽ കേരള സംസ്ഥാന സംഘടനാ സെക്രട്ടറിയായി ശ്രീ സി ഐ വിപിൻ കുമാർ നിയോഗികപ്പെട്...
28/05/2023

പുനെയിൽ നടന്ന ABVP ദേശീയ നിർവ്വാഹക സമിതി യോഗത്തിൽ കേരള സംസ്ഥാന സംഘടനാ സെക്രട്ടറിയായി ശ്രീ സി ഐ വിപിൻ കുമാർ നിയോഗികപ്പെട്ടു..

വിനായക ദാമോദര സവർക്കർ....അതെ.. വീര സവർക്കർ..!ഭാരതസ്വാതന്ത്ര്യ സമരത്തിന്റെ രണപഥങ്ങളിൽ വിപ്ലവത്തിന്റെ ജ്വാലാമുഖങ്ങളെ ജ്വലി...
27/05/2023

വിനായക ദാമോദര സവർക്കർ....
അതെ.. വീര സവർക്കർ..!
ഭാരതസ്വാതന്ത്ര്യ സമരത്തിന്റെ രണപഥങ്ങളിൽ വിപ്ലവത്തിന്റെ ജ്വാലാമുഖങ്ങളെ ജ്വലിപ്പിച്ച ക്രാന്തികാരി..!ബ്രിട്ടീഷ് നരാധമന്മാർ വിധിച്ച ഇരട്ട ജീവപര്യന്തവുമായി ആന്റമാൻ നിക്കോബാറിലെ സെല്ലുലാർ ജയിലിൽ തീയിൽ പഴുപ്പിച്ച ഇരുമ്പു ചാട്ടയടിയേറ്റുവാങ്ങി പ്രാണൻ പിടയുമ്പൊഴും വന്ദേമാതരമഹാമന്ത്രം ജപിച്ച്, ജീവരക്തം കൊണ്ട് ജഗജ്ജനനിയുടെ പാവന പാദങ്ങളിലഭിഷേകം ചെയ്ത വീരനായ ഭാരത പുത്രൻ....!

ശരീരത്തിൽ നിന്ന് പുഴപോലൊഴുകിയിറങ്ങിയ ചുടുനിണം കൊണ്ട് ജയിലറയിലെ കനത്ത കരിങ്കൽ ഭിത്തികളിൽ സ്വാതന്ത്ര്യത്തിന്റെ അമര കാവ്യമെഴുതിയ സമാനതകളില്ലാത്ത സമരവീര്യം....!

കഠിനമെങ്കിലും ധന്യമായ ഈ മാതൃകാര്യത്തിന്റെ കർമ്മവീഥികളിൽ
ഹേ.... ചിരഞ്ജീവിത്വം നേടിയ ഭാരതപുത്രാ...
അവിടുന്നു പകർന്നു നൽകിയ ആദർശത്തിന്റെ അണയാത്ത അഗ്നിജ്വാലകൾ
ഞങ്ങൾക്ക് ഏത് അന്ധകാരത്തേയും നിർവ്വീര്യമാക്കുന്ന ദിവ്യപ്രകാശമേകുക തന്നെ ചെയ്യും...

അഭിനന്ദനങ്ങൾ..
25/05/2023

അഭിനന്ദനങ്ങൾ..

പരുമല ബലിദാനികളെ അപമാനിച്ച ഡിവൈഎഫ്ഐ നേതാവ് വൈശാഖൻ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് വൈശാഖന്റെ വീടിന് മുൻപിൽ എബിവിപി പ്രതിഷേധ...
25/05/2023

പരുമല ബലിദാനികളെ അപമാനിച്ച ഡിവൈഎഫ്ഐ നേതാവ് വൈശാഖൻ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് വൈശാഖന്റെ വീടിന് മുൻപിൽ എബിവിപി പ്രതിഷേധം...
പ്രതിഷേധം എബിവിപി സംസ്‌ഥാന ജോയിന്റ് സെക്രട്ടറി എൻ.വി.അരുൺ ഉദ്ഘാടനം ചെയ്തു...

ജാവലിന്‍ ത്രോയില്‍ ലോക ഒന്നാം നമ്പര്‍ താരമായി മാറി ഇന്ത്യയുടെ ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോപ്ര. ഗ്രനാഡയുടെ ആന...
23/05/2023

ജാവലിന്‍ ത്രോയില്‍ ലോക ഒന്നാം നമ്പര്‍ താരമായി മാറി ഇന്ത്യയുടെ ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോപ്ര. ഗ്രനാഡയുടെ ആന്‍ഡേഴ്സണ്‍ പീറ്റേഴ്സിനെ മറികടന്നാണ് നീരജ് ഒന്നാം സ്ഥാനത്തെത്തിയത്. ചരിത്രത്തിലാദ്യമായാണ് ഒരു ഇന്ത്യന്‍ താരം ജാവലിന്‍ ത്രോ ലോകറാങ്കിംഗില്‍ ഒന്നാമതെത്തുന്നത്..
അഭിനന്ദനങ്ങൾ..

പരുമല ബലിദാനം ഈ നാടിനറിയാം.., കേരള സമൂഹത്തിനറിയാം..അവരുടെ ഓരോരുത്തരുടെയും ബലിദാനമാണ് എബിവിപിയെ ലോകത്തിലെ ഏറ്റവും വലിയ വി...
22/05/2023

പരുമല ബലിദാനം ഈ നാടിനറിയാം..,
കേരള സമൂഹത്തിനറിയാം..
അവരുടെ ഓരോരുത്തരുടെയും ബലിദാനമാണ് എബിവിപിയെ ലോകത്തിലെ ഏറ്റവും വലിയ വിദ്യാർത്ഥി പ്രസ്ഥാനമാക്കി മാറ്റിയത്...
DYFI നേതാക്കളുടെ പിതൃശൂന്യത കൊണ്ടാണ് ഡിഫി കനൽ ഒരു തരിയായി കേരളത്തിൽ മാത്രമായത്. ലഹരിക്കടത്തുകാരുടെയും പീഡനവീരന്മാരുടെയും സംഘടനയായി മാറിയ DYFIയുടെ നേതാവ് വൈശാഖൻ പൊട്ടകിണറ്റിലെ തവള മാത്രമാണ്..

ആശംസകൾ..
19/05/2023

ആശംസകൾ..

SSLC പരീക്ഷ ഫലം ഇന്ന് വൈകിട്ട് 3:00 മണിമുതൽ പ്രസിദ്ധീകരിക്കും..ഫലം കാത്തിരിക്കുന്ന പ്രിയ വിദ്യാർത്ഥികൾക്ക് ആശംസകൾ..പരീക്...
19/05/2023

SSLC പരീക്ഷ ഫലം ഇന്ന് വൈകിട്ട് 3:00 മണിമുതൽ പ്രസിദ്ധീകരിക്കും..
ഫലം കാത്തിരിക്കുന്ന പ്രിയ വിദ്യാർത്ഥികൾക്ക് ആശംസകൾ..

പരീക്ഷ ഫലം അറിയാൻ:

Results.kite.kerala.gov.in
www.prd.kerala.gov.in
https://results.kerala.gov.in
https://examresults.kerala.gov.in https://pareekshabhavan.kerala.gov.in https://sslcexam.kerala.gov.in http://sslchiexam.kerala.gov.in http://thslchiexam.kerala.gov.in http://thslcexam.kerala.gov.in http://ahslcexam.kerala.gov.in

ജാമ്യമില്ല വകുപ്പിൽ പോലീസ് തിരയുന്ന പ്രതിയോടൊപ്പം വേദി പങ്കിട്ട് സിപിഐഎം എംഎൽഎയും ജില്ല സെക്രട്ടറിയും നിയമവ്യവസ്ഥയെ വെല്...
18/05/2023

ജാമ്യമില്ല വകുപ്പിൽ പോലീസ് തിരയുന്ന പ്രതിയോടൊപ്പം വേദി പങ്കിട്ട് സിപിഐഎം എംഎൽഎയും ജില്ല സെക്രട്ടറിയും നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നു : എബിവിപി

പാലക്കാട്‌ : പാലക്കാട്‌ വിക്ടോറിയ കോളേജ് ഹോസ്റ്റൽ അക്രമണവുമായി ബന്ധപ്പെട്ട് ജാമ്യമില്ല വകുപ്പ്പ്രകാരം പോലീസ് തിരയുന്ന പ്രതിയോടൊപ്പം വേദി പങ്കിട്ട് ഷൊർണ്ണൂർ നിയോജകമണ്ഡലം എംഎൽഎയും,സിപിഐഎം പാലക്കാട് ജില്ല സെക്രട്ടറിയും നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നുവെന്ന് എബിവിപി സംസ്‌ഥാന ജോയിന്റ് സെക്രട്ടറി എൻ.വി.അരുൺ. എസ്എഫ്ഐ ജില്ല സമ്മേളനവുമായി ബന്ധപ്പെട്ട് നടന്ന സംഘാടക സമിതി രൂപീകരണ യോഗത്തിലാണ് കഴിഞ്ഞ ഒന്നര മാസക്കാലമായി പോലീസ് തിരയുന്ന പ്രതി സിപിഐഎം ജില്ല നേതാക്കൾക്കൊപ്പം വേദി പങ്കിട്ടത്. കേസിലെ അക്രമത്തിന് നേതൃത്വം കൊടുത്ത പ്രതിക്ക് സംരക്ഷണം കൊടുക്കുന്നത് സിപിഎം ജില്ല നേതൃത്വമാണ് എന്നതിൻ്റെ തെളിവാണ് പ്രതിക്കൊപ്പം സിപിഐഎം എം.എൽ.എയും,ജില്ല സെക്രട്ടറിയും വേദി പങ്കിട്ട ദൃശ്യങ്ങൾ. ഒരേ സമയം പ്രതികൾക്ക് സംരക്ഷണം നൽകുകയും,ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി പോലീസിനെ നോക്കുകുത്തികളാക്കിക്കൊണ്ട് നിയമ വ്യവസ്ഥയെ പോലും വെല്ലുവിളിക്കുകയും ചെയ്യുന്നത് അത്യധികം ഗൗരവത്തോടുകൂടി നോക്കിക്കാണേണ്ട വസ്തുതയാണ്. ഒന്നര മാസമായിട്ടും പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യാത്തത് സിപിഐഎം നേതൃത്വത്തിന്റെ ഭീഷണി ഭയന്നാണോ എന്ന് സംശയിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുവാൻ പോലീസ് തയ്യാറാവണമെന്നും എൻ.വി.അരുൺ ആവശ്യപ്പെട്ടു.

സ്വതന്ത്ര ഭാരതത്തിന്റെ ആദ്യ ഉപപ്രധാനമന്ത്രിയും, ആഭ്യന്തര മന്ത്രിയുമായ സർദാർ വല്ലഭായ് പട്ടേലിന്റെ സ്മൃതി ദിനം.. അതുല്യനായ...
15/12/2022

സ്വതന്ത്ര ഭാരതത്തിന്റെ ആദ്യ ഉപപ്രധാനമന്ത്രിയും, ആഭ്യന്തര മന്ത്രിയുമായ സർദാർ വല്ലഭായ് പട്ടേലിന്റെ സ്മൃതി ദിനം..

അതുല്യനായ സംഘാടകൻ, കരുത്തനായ ഭരണകർത്താവ്, സത്യസന്ധനായ പൊതു പ്രവർത്തകൻ. സർദാർ വല്ലഭായി പട്ടേലിന് എതിരാളികളുൾപ്പെടെയുള്ളവർ കൽപ്പിച്ചു കൊടുത്ത വിശേഷണങ്ങൾ നിരവധിയാണ്. അഹമ്മദാബാദിൽ വച്ച് അർദ്ധ നഗ്നനായ ഫക്കീറിന്റെ വാക്കുകൾ ഹൃദയത്തിൽ തട്ടി സ്വാതന്ത്ര്യ സമരാഗ്നിയിലേക്ക് എടുത്തു ചാടിയ വല്ലഭ് ഭായി ഝാവേർ ഭായ് പട്ടേൽ, സർദാർ പട്ടേലെന്ന ഉരുക്കുമനുഷ്യനായത് നിശ്ചയ ദാർഢ്യവും സംഘാടക ശക്തിയും ദേശീയബോധവും സമന്വയിപ്പിച്ച പ്രവർത്തനം കൊണ്ടായിരുന്നു.

ഇന്നു കാണുന്ന ഇന്ത്യ യാഥാർത്ഥ്യമാക്കിയതിൽ പട്ടേലിന്റെ പങ്ക് നിസ്തുലമാണ് .ഇന്ത്യൻ പോലീസ് , ഭരണ സർവീസുകൾ സ്ഥാപിക്കുന്നതിനു പിന്നിൽ പട്ടേലിന്റെ പ്രയത്നമുണ്ട് . അമൂൽ ഉണ്ടായതിനു പിന്നിലും പട്ടേലിന്റെ ദീർഘവീക്ഷണമുണ്ട് . ഇസ്ലാമിക അധിനിവേശത്തിൽ തകർന്ന സോമനാഥ ക്ഷേത്രത്തിന്റെ പുനരുദ്ധാരണം നടത്തിയതും അദ്ദേഹം മുൻ കൈ എടുത്താണ് .

സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിനു കീഴിൽ സുഖലോലുപതയിലും ആലസ്യത്തിലും കഴിഞ്ഞിരുന്ന എണ്ണമറ്റ നാട്ടു രാജാക്കന്മാരെ ഇന്ത്യൻ യൂണിയനിൽ ചേർത്ത നേതാവ്, ഇന്ത്യൻ ബിസ്മാർക്ക് എന്നറിയപ്പെട്ടതിൽ ആശ്ചര്യമില്ല. സത്യത്തിൽ ബിസ്മാർക്കിനു പട്ടേലിന്റേതു പോലെ പ്രതിസന്ധികൾ നേരിടേണ്ടി വന്നോ എന്ന് സംശയമാണ്. ജർമൻ ഏകീകരണത്തിന്റെ ഉപജ്ഞാതാവായ ബിസ്മാർക്കിന് അനുനയിക്കേണ്ടിയിരുന്നത് പത്തോളം രാജാക്കന്മാരെ ആയിരുന്നെങ്കിൽ പട്ടേലിനു നേരിടേണ്ടിയിരുന്നത് 560ലധികം രാജാക്കന്മാരെയായിരുന്നു. അങ്ങനെ നോക്കുമ്പോൾ ബിസ്മാർക്കിനെ ജർമ്മൻ പട്ടേലെന്നാണ് വിശേഷിപ്പിക്കേണ്ടത്.

സാധാരണക്കാരനായി ജീവിച്ച സാധാരണക്കാരുടെ നേതാവ് മരണത്തിലും തന്റെ ലാളിത്യം കാത്തു സൂക്ഷിച്ചു . തന്റെ ഭാര്യയുടെയും സഹോദരന്റെയും അന്ത്യ വിശ്രമ സ്ഥലത്ത് ഒരു സാധാരണക്കാരനെ പോലെ സംസ്കാരം നടത്തണമെന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യാഭിലാഷം.

ഡിസംബർ 7 എബിവിപിയെ മഹാപ്രസ്ഥാനമാക്കി വളർത്തിയ പ്രൊഫ. യശ്വന്ത് റാവുജിയുടെ സ്‌മൃതി ദിവസമാണ്.ലാളിത്യവും ആദർശനിഷ്ഠയും നിറഞ്ഞ...
07/12/2022

ഡിസംബർ 7
എബിവിപിയെ മഹാപ്രസ്ഥാനമാക്കി വളർത്തിയ പ്രൊഫ. യശ്വന്ത് റാവുജിയുടെ സ്‌മൃതി ദിവസമാണ്.

ലാളിത്യവും ആദർശനിഷ്ഠയും നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. 1987 ഡിസംബർ 7 ന് യശ്വന്ത് റാവുജി വിടവാങ്ങിയെങ്കിലും എക്കാലവും എബിവിപിയുടെ ഓരോ പ്രവർത്തകനുമുള്ള ദിശാ ദർശനമായി അദ്ദേഹത്തിന്റെ ജീവിതസന്ദേശം നിലകൊള്ളുന്നു.
"രാഷ്ട്രമാണ് പ്രധാനം" എന്ന കാഴ്ച്ചപ്പാട് പ്രാണവായുവാക്കി രാജ്യത്തെ ഏറ്റവും വലിയ വിദ്യാർത്ഥി പ്രസ്ഥാനമായി എബിവിപി മാറിയതിനുപിന്നിൽ ആ ദിശാദർശനത്തിന്റെ കരുത്താണ്.

ശ്രദ്ധാഞ്ജലികൾ....

സമൂഹത്തിന്റെ താഴെക്കിടയിലേക്ക് സാഹചര്യങ്ങളാൽ പാർശ്വവത്കരിക്കപ്പെട്ട ജനസഞ്ചയത്തെ കൈപിടിച്ചുയർത്താൻ ജീവിതം മാറ്റിവച്ച മഹാന...
06/12/2022

സമൂഹത്തിന്റെ താഴെക്കിടയിലേക്ക് സാഹചര്യങ്ങളാൽ പാർശ്വവത്കരിക്കപ്പെട്ട ജനസഞ്ചയത്തെ കൈപിടിച്ചുയർത്താൻ ജീവിതം മാറ്റിവച്ച മഹാനായ ദേശീയവാദി ഭാരതത്തിന്റെ ഭരണഘടനാ ശില്പി ഡോ. ബി.ആർ അംബേദ്കറുടെ ഓർമ്മദിനം..

ഡിസംബർ 6
സാമൂഹ്യ സമത്വ ദിനം

64-മത് സ്കൂൾ കായികമേളയിൽ പാലക്കാടിന് കിരീടം..അഭിനന്ദനങ്ങൾ
05/12/2022

64-മത് സ്കൂൾ കായികമേളയിൽ പാലക്കാടിന് കിരീടം..

അഭിനന്ദനങ്ങൾ

നവംബർ 30..സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ്‌ സാമ്രാജ്യത്തിനെതിരെ സുധീരം പോരാടിയ ധീര ദേശാഭിമാനി വീരപഴശ്ശി തമ്പുരാന്റെ 217-ാമത...
30/11/2022

നവംബർ 30..
സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ്‌ സാമ്രാജ്യത്തിനെതിരെ സുധീരം പോരാടിയ ധീര ദേശാഭിമാനി വീരപഴശ്ശി തമ്പുരാന്റെ 217-ാമത് സമൃതി ദിനം..
വയനാട്ടിലെ കുറിച്യപടയാളികളെ ബ്രിട്ടീഷ്‌ സര്‍ക്കാരിനെതിരെ സംഘടിപ്പിച്ച്‌ തലക്കരചന്തുവിനോടും, ഇടച്ചന കുങ്കനോടും ചേര്‍ന്ന്‌ പടനയിച്ച ധീരയോദ്ധാവിനെ ബ്രിട്ടീഷുകാര്‍ പുല്‍പ്പള്ളിക്കടുത്ത്‌ വെച്ച്‌ വളഞ്ഞ്‌ പിടിക്കുമെന്നനിലവന്നപ്പോഴാണ്‌ അദ്ദേഹം വീരാഹൂതിചെയ്തത്‌. കേരളത്തില്‍ നടന്ന സ്വാതന്ത്ര്യസമരചരിത്രത്തില്‍ പഴശ്ശിപോരാട്ടങ്ങള്‍ക്കുള്ള പ്രസക്തിവളരെ വലുതാണ്‌.

അടിച്ചമര്‍ത്തപ്പെട്ട സമൂഹത്തോട്‌ ചേര്‍ന്ന്‌ നിന്ന്‌ നടത്തിയ പോരാട്ടമെന്നതിനാല്‍ ചരിത്രത്താളുകളില്‍ വേണ്ടത്ര ശ്രദ്ധപിടിച്ചുപറ്റാതിരുന്ന പഴശ്ശിപോരാട്ടങ്ങളുടെ പ്രസക്തി ജനങ്ങളിലെത്തിക്കാന്‍ സംഘപ്രസ്ഥാനങ്ങള്‍ നടത്തിയ ശ്രമമാണ്‌ പഴശ്ശിക്കും, തലക്കര ചന്തുവിനും സ്മാരകം പണിയാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്‌..

61-)മത്  പാലക്കാട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കുന്ന എല്ലാ കലാപ്രതിഭകൾക്കും വിജയാശംസകൾ...
28/11/2022

61-)മത് പാലക്കാട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കുന്ന എല്ലാ കലാപ്രതിഭകൾക്കും വിജയാശംസകൾ...

ജയ്പൂരിൽ നടന്ന 68-ാമത് ദേശീയ സമ്മേളനത്തിൽ കേരളത്തിൽ നിന്നും ദേശീയ നിർവ്വാഹക സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ...
28/11/2022

ജയ്പൂരിൽ നടന്ന 68-ാമത് ദേശീയ സമ്മേളനത്തിൽ കേരളത്തിൽ നിന്നും ദേശീയ നിർവ്വാഹക സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ...

കായികത്തിലും മതം ചേർക്കുന്ന സമസ്ത സമൂഹത്തിനു ഭീഷണി -ABVPകായികത്തിലും മതം ചേർക്കുന്ന സമസ്ത സമൂഹത്തിനു ഭീഷണിയെന്ന് എബിവിപി...
25/11/2022

കായികത്തിലും മതം ചേർക്കുന്ന സമസ്ത സമൂഹത്തിനു ഭീഷണി -ABVP

കായികത്തിലും മതം ചേർക്കുന്ന സമസ്ത സമൂഹത്തിനു ഭീഷണിയെന്ന് എബിവിപി സംസ്ഥാന ജോ. സെക്രട്ടറി എൻ.വി അരുൺ.താരാരാധന ഇസ്ലാമിക വിരുദ്ധവും ഏകദൈവ വിശ്വാസത്തെ കളങ്കപ്പെടുത്തുന്നതുമാണെന്ന സമസ്ത ജമിയത്തുൽ ഖുതുബ നേതാവിൻ്റെ പ്രസ്താവന കായികത്തോടുള്ള അവഗണനയാണ് വ്യക്തമാക്കുന്നത്.സ്വതന്ത്ര ഭാരതത്തിൽ ജാതിക്കും,മതത്തിനുമപ്പുറം ഭാരതീയർ ഒന്നടങ്കം ആസ്വദിക്കുന്ന കായിക വിനോദത്തിൽ മതം ചേർക്കുന്ന സമസ്ത നിലപാട് അങ്ങേയറ്റം അപലപനീയമാണ്. ഭാരതത്തിൽ കായികത്തിന് ഇത്രയധികം പ്രാധാന്യം കൊടുത്ത് കായികരംഗം മുന്നേറികൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സമസ്ത നേതാവിൻ്റെ നിലപാട് നാടിനോടും,കായിക താരങ്ങളോടുമുള്ള വെല്ലുവിളിയാണ്.നാടാകെ ലോകകപ്പ് ഫുട്ബോളിൽ കൊടുമ്പിരി കൊള്ളുന്ന സമയത്താണ് സമസ്തയുടെ കായിക വിനോദങ്ങളോടുള്ള അസഹിഷ്ണുതയും, വർഗ്ഗീയതയും മറനീക്കി പുറത്തു വരുന്നത്.മതത്തെ കൂട്ടുപിടിച്ച് ലോകമൊന്നടങ്കം ആസ്വദിക്കുന്ന കായിക വിനോദത്തെ സങ്കുചിതപ്പെടുത്താൻ ശ്രമിക്കുന്ന സമസ്ത നിലപാട് തിരുത്തി സമൂഹത്തിനോട് മാപ്പ് പറയാൻ തയ്യാറാകണമെന്ന് എബിവിപി ആവശ്യപ്പെട്ടു.

എബിവിപിയുടെ 68-ാമത് ദേശീയ സമ്മേളനം യോഗഗുരു സ്വാമി റാംദേവ്  ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ദേശീയ പ്രസിഡന്റ് ഡോ.രാജ്ശരൺ ...
25/11/2022

എബിവിപിയുടെ 68-ാമത് ദേശീയ സമ്മേളനം യോഗഗുരു സ്വാമി റാംദേവ് ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ദേശീയ പ്രസിഡന്റ് ഡോ.രാജ്ശരൺ ഷാഹി, ദേശീയ ജനറൽ സെക്രട്ടറി ശ്രീ യഗ്നവാൾക്യ മറ്റ് പ്രമുഖരും സദസിൽ സന്നിഹിതരായി..

ABVPയുടെ 68-ാമത് ദേശീയ സമ്മേളനത്തിന് ജയ്പൂരിലെ മഹാറാണ പ്രതാപ് നഗറിൽ ഔദ്യോഗിക തുടക്കം..ദേശീയ പ്രസിഡന്റ് ഡോ. സി എൻ പട്ടേലു...
25/11/2022

ABVPയുടെ 68-ാമത് ദേശീയ സമ്മേളനത്തിന് ജയ്പൂരിലെ മഹാറാണ പ്രതാപ് നഗറിൽ ഔദ്യോഗിക തുടക്കം..
ദേശീയ പ്രസിഡന്റ് ഡോ. സി എൻ പട്ടേലും ദേശീയ ജനറൽ സെക്രട്ടറി നിധി ത്രിപാഠിയും ചേർന്ന് പതാക ഉയർത്തി.

ഭാരത സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ധീരോദാത്തയായ വനിത.. ത്യാഗത്തിന്റെയും ആത്മസമർപ്പണത്തിന്റേയും പ്രതിബിംബം. 1857ലെ ഒന്നാം...
19/11/2022

ഭാരത സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ധീരോദാത്തയായ വനിത.. ത്യാഗത്തിന്റെയും ആത്മസമർപ്പണത്തിന്റേയും പ്രതിബിംബം.
1857ലെ ഒന്നാം സ്വാതന്ത്ര്യ സമരപോരാട്ടത്തിൽ ബ്രിട്ടീഷുകാർക്കെതിരെ തലയെടുപ്പോടെ പട നയിച്ചവൾ.
അതേ, ത്സാൻസിയിലെ റാണി ലക്ഷ്മി ഭായ് ഒരു മാതൃകയാണ്.
മാത്യത്വത്തിന്റെ, പ്രതിരോധത്തിന്റെ, സ്ത്രീത്വത്തിന്റെ, ദേശസ്നേഹത്തിന്റെ മാതൃക...
നവം:19
ത്സാൻസി റാണി ജയന്തി

പ്രിയ വർഗീസിനെതിരായ കോടതി വിധി, ഇടതുപക്ഷ സർക്കാറിന്റെ സ്വജനപക്ഷപാത നയത്തിനേറ്റ  തിരിച്ചടി -എബിവിപികണ്ണൂർ സർവ്വകലാശാല അസോ...
17/11/2022

പ്രിയ വർഗീസിനെതിരായ കോടതി വിധി,
ഇടതുപക്ഷ സർക്കാറിന്റെ സ്വജനപക്ഷപാത നയത്തിനേറ്റ തിരിച്ചടി -എബിവിപി

കണ്ണൂർ സർവ്വകലാശാല അസോ. പ്രൊഫസർ നിയമനം, പ്രിയ വർഗീസിന്റെ യോഗ്യത തള്ളിയ ഹൈക്കോടതി വിധി CPM നേതൃത്വം കൊടുക്കുന്ന ഇടതുപക്ഷ സർക്കാറിന്റെ സ്വജനപക്ഷപാത നയങ്ങൾക്കും ക്രമവിരുദ്ധ നിയമനങ്ങൾക്കുമേറ്റ തിരിച്ചടിയാണെന്ന് ABVP സംസ്ഥാന ജോയിന്റ് സെക്രട്ടറി യദു കൃഷ്ണൻ. രാഷ്ട്രീയ നേതാക്കളുടെ കുടുംബം പോറ്റാൻ അവരുടെ ഭാര്യമാർക്ക് ഉന്നത പദവികൾ ദാനം ചെയ്യുന്ന സ്ഥാപനങ്ങളായി സർവ്വകലാശാലകളെ മാറ്റാമെന്നാണ് സർക്കാർ വ്യാമോഹിച്ചത്.

റാങ്ക് പട്ടിക പോലും ശീർഷാസനം ചെയ്യിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും ഡിവൈഎഫ്ഐ നേതാവുമായ കെ.കെ രാഗേഷിന്റെ ഭാര്യയെ കണ്ണൂർ സർവ്വകലാശാലയിൽ അസോ. പ്രൊഫസറായി നിയമിക്കാൻ ശ്രമിച്ചത്. അസോ. പ്രൊഫസർ നിയമനത്തിന് യുജിസി മാനദണ്ഡ പ്രകാരം എട്ടു വർഷത്തെ അധ്യാപന പരിചയമെങ്കിലും വേണമെന്നിരിക്കെ യോഗ്യതയുള്ളവരുണ്ടായിട്ടും മതിയായ യോഗ്യതയില്ലാതെയാണ് പ്രിയ വർഗീസിനെ നിയമിക്കാനൊരുങ്ങിയത്. കണ്ണൂർ സർവ്വകലാശാല അസോ. പ്രൊഫസർ റാങ്ക് ലിസ്റ്റിൽ നിന്ന് പ്രിയ വർഗീസിനെ പുറത്താക്കി പുനർക്രമീകരിക്കാൻ വൈസ് ചാൻസലർ തയ്യാറാവണമെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

കാലിക്കറ്റ് സർവകലാശാല തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നABVP സാരഥികൾക്ക് വിജയാശംസകൾ..
08/11/2022

കാലിക്കറ്റ് സർവകലാശാല തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന
ABVP സാരഥികൾക്ക് വിജയാശംസകൾ..


സമരോത്സുക യുവത്വം,സർഗാത്മക കലാലയം..കലാലയ തിരഞ്ഞെടുപ്പുകളിൽ എബിവിപി സാരഥികളെ വിജയിപ്പിക്കുക..
20/10/2022

സമരോത്സുക യുവത്വം,
സർഗാത്മക കലാലയം..

കലാലയ തിരഞ്ഞെടുപ്പുകളിൽ എബിവിപി സാരഥികളെ വിജയിപ്പിക്കുക..

"യുവാക്കള്‍ക്കുള്ള എന്റെ സന്ദേശം ഇതാണ്.. നിങ്ങള്‍ക്ക് വ്യത്യസ്തമായി ചിന്തിക്കാനുള്ള ധൈര്യമുണ്ടാകണം, പുതിയവ കണ്ടെത്താനുള്...
15/10/2022

"യുവാക്കള്‍ക്കുള്ള എന്റെ സന്ദേശം ഇതാണ്.. നിങ്ങള്‍ക്ക് വ്യത്യസ്തമായി ചിന്തിക്കാനുള്ള ധൈര്യമുണ്ടാകണം, പുതിയവ കണ്ടെത്താനുള്ള ധൈര്യം വേണം, ആരും സഞ്ചരിയ്ക്കാത്ത പാതകളിലൂടെ സഞ്ചരിയ്ക്കാനുള്ള ധൈര്യം വേണം, അസാധ്യമായവ കണ്ടെത്താനുള്ള ധൈര്യം വേണം, പ്രതിബദ്ധങ്ങളെ കീഴടക്കി വിജയത്തിലെത്താനുള്ള ധൈര്യം വേണം."

കലാം ഈ ലോകത്ത് വെറുതേ ജീവിച്ച് പോയ ഒരു മനുഷ്യനായിരുന്നില്ല. ഒരുപാട് അടയാളപ്പെടുത്തലുകള്‍ നടത്തിയ ഒരു ചരിത്ര പുരുഷനായിരുന്നു.
ചിന്തയുടെയും, അറിവിന്റെയും അതിനുമുകളിൽ ആത്മവിശ്വാസത്തിന്റെയും ശക്തിയിൽ വിശ്വസിക്കാൻ അദ്ദേഹം എന്നും ഭാരതത്തിലെ യുവതലമുറയെ പ്രചോദിപ്പിക്കുമായിരുന്നു.
ആളുകൾക്ക് അദ്ദേഹം പ്രിയങ്കരനായത്, ശാസ്ത്രലോകത്തിന് നൽകിയ സംഭാവനകൾ മാത്രം കൊണ്ടല്ല, മറിച്ച്
അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത വിശാലമായ വ്യക്തിത്വത്തിലൂടെയാണ്..
കലാമിന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമങ്ങൾ..

വിജയദശമി ആശംസകൾ...
05/10/2022

വിജയദശമി ആശംസകൾ...

Address

MANNARKKAD
Mannarkkad
678582

Website

Alerts

Be the first to know and let us send you an email when ABVP Mannarkkad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Category