വെളളില വാർത്തകൾ【news vellila】

വെളളില വാർത്തകൾ【news vellila】 നാടിൻറ്റെ സ്പന്ദനങ്ങൾ അറിയാൻ...,

അഭിനന്ദനങ്ങൾ ---
14/11/2023

അഭിനന്ദനങ്ങൾ ---

വെള്ളിലയിൽ പുലി ഭീതി, നട്ടുച്ചക്ക് പുലിയെ കണ്ടെന്ന് ടിപ്പർ ഡ്രൈവർവെള്ളിലയിൽ പുലി ഭീതി, നട്ടുച്ചക്ക് പുലിയെ കണ്ടെന്ന് ടിപ...
07/11/2023

വെള്ളിലയിൽ പുലി ഭീതി, നട്ടുച്ചക്ക് പുലിയെ കണ്ടെന്ന് ടിപ്പർ ഡ്രൈവർ

വെള്ളിലയിൽ പുലി ഭീതി, നട്ടുച്ചക്ക് പുലിയെ കണ്ടെന്ന് ടിപ്പർ ഡ്രൈവർ,
ഇന്നലെ ഉച്ചക്ക് ലോഡ്എടുക്കാൻ ചേരിയം മലയിലെ ക്രൗൺക്രഷറിലേക്ക് ലോഡ് എടുക്കാൻ ഉച്ചക്ക് ഒരു മണി സമയത്ത് മലയിലെ ആളൊഴിഞ്ഞ ഭാഗത്ത് കൂടെ കടന്ന് പോകുമ്പോൾ പുലി റോഡ് മുറിച്ച് കടക്കുന്നതായി കണ്ടെതെന്ന് കടന്ന മണ്ണ സ്വദേശി ടിപ്പർ ഡൈവർ സബീർ സാക്ഷിപ്പെടുത്തുന്നു.

നേരത്തെയും ഇവിടെ പുലി സാന്നിധ്യം ഉണ്ടായതായി നാട്ടുകാർ അറിയിച്ചിരുന്നു, നിരവധി ആടുകൾ നഷ്ടപെട്ടതായും, ആടിനെ മേയാക്കുന്നതിനിടയിൽ കടിച്ച് കൊണ്ട് പോയതായും റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ വനംവകുപ്പുകാർ രണ്ട് വർഷം മുമ്പ് ക്യാമറ സ്ഥാപിച്ചിരുന്നു. പക്ഷേ അന്ന്ക്യാമറയിൽ പുലിയെ കണ്ടെത്താനായില്ല, മനോരമ, കുമാരഗിരി എസ്റ്റേറ്റുകളോട് തൊട്ട് കിടക്കുന്ന ചേരിയം മലയിലെ ഈ പ്രദേശം മുഖ്യമായും റബർ എസ്റ്റേറ്റുകളാണ്, അതിനാൽ കാലത്ത് ടാപ്പിങ്ങിന് എത്തേണ്ട തൊഴിലാളികളും സമീപവാസികളും ഏറെ ഭീതിയിലാണ്, മങ്കട ഗ്രാമ പഞ്ചായത്തിലെ മുന്നാം വാർഡ് ഉൾകൊള്ളുന്ന ഈ പ്രദേശം പ്രസിദ്ധമായ കുരങ്ങൻചോല ഉൾപ്പെടെ പ്രകൃതി ആസ്വാദകരെ ഏറെ ആകർഷിക്കുന്ന പ്രദേശമാണ്

©️തിരൂർക്കാട് വാർത്ത.

ചരിത്ര യാത്രക്ക് വിരാമം8 വർഷം തുടർച്ചയായി പഞ്ചായത്ത് ചാമ്പ്യൻ...8 വർഷം തുടർച്ചയായി ബ്ലോക്ക്‌ ചാമ്പ്യൻ...4 വർഷം ജില്ലാ ചാ...
27/10/2023

ചരിത്ര യാത്രക്ക് വിരാമം

8 വർഷം തുടർച്ചയായി പഞ്ചായത്ത് ചാമ്പ്യൻ...
8 വർഷം തുടർച്ചയായി ബ്ലോക്ക്‌ ചാമ്പ്യൻ...
4 വർഷം ജില്ലാ ചാമ്പ്യൻ...
നാഷണൽ, സ്റ്റേറ്റ്, അക്കാദമി താരങ്ങളോട് പൊരുതി
അനന്ത പുരിയിൽ നടന്ന സംസ്ഥാന കേരളോത്സവത്തിൽ 6 സ്ഥാനം...
മാമൻ കുണ്ട് തോടിലെ മലവെള്ളപ്പാചിലിനോട്‌ പൊരുതി നീന്തിയ അനുഭവങ്ങളെ മാത്രം ചേർത്തു നിർത്തി ശിഹാബെന്ന മങ്കടയുടെ ഫെലിപ്സ് കാലമിത്രയും നീന്തിക്കയറിയത് ഒരിക്കലും മായാത്ത ചരിത്രത്തിലേക്കാണ്...
ഇന്ന് അട്ടക്കുളത്ത് നടന്ന ബ്ലോക്ക് കേരളോത്സവം നീന്തൽ ചാമ്പ്യൻഷിപ്പിൽ ചാമ്പ്യൻ പട്ടം കരസ്ഥമാക്കി തന്റെ നീണ്ട ചരിത്ര പടയോട്ടത്തിന് അദ്ദേഹം വിരാമം കുറിച്ചിരിക്കയാണ്...
സ്വപ്നത്തുല്യമായ പോരാട്ടങ്ങൾ മങ്കടയുടെ നീന്തൽ കുളങ്ങളിൽ സമ്മാനിച്ച പ്രിയപ്പെട്ട ശിഹാബിന് നന്ദി...
മംഗളങ്ങൾ

വെള്ളില പുത്തംവീട് മഹല്ലിൽ താമസിക്കുന്ന *പുലക്കുഴി ഹംസ ഹാജി* എന്നവർ നിര്യാതനായി.*ജനാസ: നിസ്കാരം നാളെ രാവിലെ 9:30 മണിക്ക്...
21/10/2023

വെള്ളില പുത്തംവീട് മഹല്ലിൽ താമസിക്കുന്ന *പുലക്കുഴി ഹംസ ഹാജി* എന്നവർ നിര്യാതനായി.

*ജനാസ: നിസ്കാരം നാളെ രാവിലെ 9:30 മണിക്ക് പുത്തംവീട് സ്വിദ്ദീഖിയ്യ: ജുമാമസ്ജിദിൽ നടക്കും.*

മങ്കട പഞ്ചായത്ത് കേരളോത്സവം    നീന്തൽ മത്സരത്തിൽ ഒന്നാം സ്ഥാനം വിട്ടുകൊടുക്കാതെ വെള്ളിലയുടെ മൈക്കിൾ ഫിൽപ്സ് ശിഹാബ്,  നീന...
15/10/2023

മങ്കട പഞ്ചായത്ത് കേരളോത്സവം നീന്തൽ മത്സരത്തിൽ ഒന്നാം സ്ഥാനം വിട്ടുകൊടുക്കാതെ വെള്ളിലയുടെ മൈക്കിൾ ഫിൽപ്സ് ശിഹാബ്, നീന്തൽമൽ മത്സരത്തിൽ അരങ്ങേറ്റ മത്സരത്തിൽ തന്നെ മികച്ച പ്രകടനം കാഴ്ചവച്ച് രണ്ടാം സ്ഥാനം കരസ്ഥമാക്കി ജസീം 👍🏻👏🏻👏🏻 അഭിനന്ദനങ്ങൾ.

Congratulations

09/10/2023
01/10/2023

മങ്കട : നമ്മുടെ നാട്ടിൽ ഇത് പുതിയ സംഭവമായി തോന്നിയിട്ടില്ല. എങ്കിലും വർഗീയവിഷം ചീറ്റുന്ന ഇന്നത്തെ കെട്ടകാലത്ത് ഒരുപാടുണ്ട് വായിച്ചെടുക്കാൻ.*
*ഇന്നത്തെ നബിദിന പരിപാടിക്കിടെ സജീഷേട്ടനും മഹേഷേട്ടനും ദിലീപേട്ടനും വെള്ളില യുകെ പടി മദ്രസയിലെ സദർ ഉസ്താദിന് നോട്ട് മാല അണിയിക്കുന്നു👉

വെള്ളില തച്ചോത്ത് എം എ എം യു പി സ്കൂളിന്റെ ശില്പി കെ. ടി കുഞ്ഞിമുഹമ്മദ് മാസ്റ്റർ മെമ്മോറിയൽ മെറിറ്റ് അവാർഡ് ദാനവും LP വി...
23/09/2023

വെള്ളില തച്ചോത്ത് എം എ എം യു പി സ്കൂളിന്റെ ശില്പി കെ. ടി കുഞ്ഞിമുഹമ്മദ് മാസ്റ്റർ മെമ്മോറിയൽ മെറിറ്റ് അവാർഡ് ദാനവും LP വിദ്യാർഥികൾക്കായി തയ്യാറാക്കിയ IT ലാബ് ഉദ്ഘാടനവും ഇന്ന് നടന്നു. അവാർഡ് ദാനം മങ്കട ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് ടി. എ കരീം സാഹിബും IT ലാബ് ഉദ്ഘാടനം മങ്കട പഞ്ചായത്ത്‌ പ്രസിഡന്റ് അഡ്വ. കെ അസ്ഗറലി യും നിർവഹിച്ചു.

വെള്ളില നെരവ് താമസിക്കുന്ന മഞ്ചെരി പറമ്പത്ത് ലിഞ്ചു മരണപ്പെട്ടു.
22/09/2023

വെള്ളില നെരവ് താമസിക്കുന്ന മഞ്ചെരി പറമ്പത്ത് ലിഞ്ചു മരണപ്പെട്ടു.

🙏🏽 വെള്ളില നിരവ് താമസിക്കുന്ന അരവിന്ദൻ മാസ്റ്റർ  മരണപ്പെട്ടിരിക്കുന്നു🙏🏽
13/09/2023

🙏🏽 വെള്ളില നിരവ് താമസിക്കുന്ന അരവിന്ദൻ മാസ്റ്റർ മരണപ്പെട്ടിരിക്കുന്നു🙏🏽

വെള്ളില നിരവ് ചുണ്ടയില്‍ പടിയില്‍ താമസിക്കുന്ന ചെറൂര് ഹംസ മുസ്ലിയര്‍ മരണപ്പെട്ടു . മയ്യിത്ത് നിസ്കാരം 2 മണിക്ക് പന്തലിങ്...
07/09/2023

വെള്ളില നിരവ് ചുണ്ടയില്‍ പടിയില്‍ താമസിക്കുന്ന ചെറൂര് ഹംസ മുസ്ലിയര്‍ മരണപ്പെട്ടു . മയ്യിത്ത് നിസ്കാരം 2 മണിക്ക് പന്തലിങ്ങൽ ജുമാ മസ്ജിദിൽ

ചെറുവായിൽമൊയ്തീൻ(യൂനാനി)                                                                                                ...
06/09/2023

ചെറുവായിൽമൊയ്തീൻ(യൂനാനി)
.......
പ്രാരാബ്ദങ്ങളിലൂടെ കടന്ന് വന്ന് തന്റെ കഠിനാദ്ധ്വാനത്തിലൂടെ പാരമ്പര്യ യൂനാനി ചികിത്സ പഠിച്ച് അതിലൂടെ ജീവിതം മുന്നോട്ട് കൊണ്ട് പോയിരുന്ന പ്രിയപ്പെട്ട ചെറുവായിൽ മൊയ്‌ദീൻ മുസ്ലിയാർ എന്ന നമ്മൾ സ്നേഹത്തോടെ യൂനാനി എന്ന് വിളിക്കുന്ന പ്രിയപ്പെട്ടവരുടെ മരണ വാർത്ത നമ്മുടെ നാടിനെ ഇന്ന് സങ്കടത്തിലാഴ്ത്തി.
തന്റെ വരുമാനത്തിൽ നിന്ന് ലഭിക്കുന്ന മിച്ചം മുഴുവൻ നല്ല കാര്യങ്ങൾക്ക് വേണ്ടി മാത്രം ചിലവഴിച്ചവർ, അദ്ദേഹത്തിന്റെ സഹായം ലഭിക്കാത്ത മദ്രസകളും, പള്ളികളും അറബിക് കോളേജുകളും നമ്മുടെ പരിസര പ്രദേശങ്ങളിൽ കുറവായിരിക്കും. പാവപ്പെട്ടവരെ സഹായിക്കാനായി എന്ത് ആവശ്യം പറഞ്ഞ് ചെന്നാലും മനസ്സറിഞ്ഞു നൽകുന്നവർ.ആരോടും തർക്കത്തിനോ, വാദ പ്രതിവാദത്തിനോ പോവാതെ സൂക്ഷ്മതയോടെ ജീവിച്ചവർ.അതുകൊണ്ടൊക്കെ തന്നെയാണ് ഇപ്പൊ അടുത്തൊന്നും നമ്മുടെ മഹല്ലിൽ കാണാത്ത അത്ര ജനം അദ്ദേഹത്തെ യാത്രയാക്കാൻ എത്തിയത്. സർവശക്തൻ അദ്ദേഹത്തെയും നമ്മളെയും സ്വർഗീയ ലോകത്ത് ഒരുമിച്ച് കൂട്ടട്ടെ......
✍️Ashraf

വെള്ളിലത്താരം ---മുഹമ്മദ് അദ്നാൻ S/O പട്ടിക്കാടൻ  ഉസ്മാൻ വെള്ളില മലയിൽ
20/08/2023

വെള്ളിലത്താരം ---
മുഹമ്മദ് അദ്നാൻ
S/O പട്ടിക്കാടൻ ഉസ്മാൻ വെള്ളില മലയിൽ

അഭിനന്ദങ്ങൾ ---
05/08/2023

അഭിനന്ദങ്ങൾ ---

إنالله وإنا اليه راجعون...വെളളിലUK പടി മഹല്ലിൽUK പടിയിൽ താമസിക്കുന്ന പരേതനായ UK ഹൈദർ സുട്ടി ഹാജിയുടെ മകനും മഹല്ല് സ്ഥാപി...
16/07/2023

إنالله وإنا اليه راجعون...
വെളളിലUK പടി മഹല്ലിൽUK പടിയിൽ താമസിക്കുന്ന പരേതനായ UK ഹൈദർ സുട്ടി ഹാജിയുടെ മകനും മഹല്ല് സ്ഥാപിതമായതു മുതൽ (3 പതിറ്റാണ്ട്) മഹല്ല് പ്രസിഡന്റുമായിരുന്ന UK അലവിക്കുട്ടി ഹാജി മരണപ്പെട്ടു .
ജനാസ നിസ്ക്കാരം 12 മണിക്ക് UK പടി ജുമാ മസ്ജിദിൽ .

പ്രായത്തെ വെല്ലും പ്രകടനവുമായി  #വെള്ളിലത്താരങ്ങൾ ---മോർണിംഗ് സ്റ്റാർ മലപ്പുറം സംഘടിപ്പിച്ച എബോവ് 40 വെറ്ററൻസ് വൺഡേ സെവൻ...
09/07/2023

പ്രായത്തെ വെല്ലും പ്രകടനവുമായി #വെള്ളിലത്താരങ്ങൾ ---
മോർണിംഗ് സ്റ്റാർ മലപ്പുറം സംഘടിപ്പിച്ച എബോവ് 40 വെറ്ററൻസ് വൺഡേ സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ ജേതാക്കളായി വെള്ളിലയുടെ സുവർണ്ണത്താരങ്ങൾ ....

ആയിരനാഴിപടി അയ്യപ്പ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന അരിപ്ര AMLP സ്കൂളിലെ റിട്ടയേർഡ് ഹെഡ് മാസ്റ്റർ നാരായണൻ നമ്പൂതിരി അന്...
04/07/2023

ആയിരനാഴിപടി അയ്യപ്പ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന അരിപ്ര AMLP സ്കൂളിലെ റിട്ടയേർഡ് ഹെഡ് മാസ്റ്റർ നാരായണൻ നമ്പൂതിരി അന്തരിച്ചു.

വിജയാശംസകൾ നേരുന്നു ...
23/06/2023

വിജയാശംസകൾ നേരുന്നു ...

വെള്ളില താരം ----അഭിനന്ദനങ്ങൾ സബീഹ വെള്ളില
22/06/2023

വെള്ളില താരം ----
അഭിനന്ദനങ്ങൾ സബീഹ വെള്ളില

പ്രിയമുള്ളവരെ,നമ്മുടെ പുത്തൻ വീട് പാലം നാളെ രാവിലെ 9 മണിക്ക് താൽക്കാലികമായി തുറന്ന് കൊടുക്കുകയാണ്. അപ്രോച്ച് റോഡ് ടാറിംഗ...
17/06/2023

പ്രിയമുള്ളവരെ,
നമ്മുടെ പുത്തൻ വീട് പാലം നാളെ രാവിലെ 9 മണിക്ക് താൽക്കാലികമായി തുറന്ന് കൊടുക്കുകയാണ്. അപ്രോച്ച് റോഡ് ടാറിംഗ്, 4 സൈഡിലുമുള്ള കോൺക്രീറ്റ് വാൾ, പൈന്റിoഗ് എന്നിവ പൂർത്തിയായതിന് ശേഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ പാലത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. സ്കൂൾ കുട്ടികളുടെയും , നാട്ടുകാരുടെയും സൗകര്യം കണക്കിലെടുത്താണ് പാലം താൽക്കാലികമായി തുറക്കുന്നത്. മഴമാറിയതിന് ശേഷം അപ്രോച്ച് റോഡിന്റെ ടാറിംഗിനായി പാലം വീണ്ടും കുറച്ച് ദിവസത്തിന് അടക്കും.
ഈ വിവരം എല്ലാവരെയും അറിയിക്കുന്നു

28/05/2023

SPL മനോഹരമായ കാഴ്ച...

SPL  സീസൺ 3*10 രൂപ സമ്മാനകൂപ്പൺ*1- അറേബ്യന് cafe  രാമപുരം കുഴിമന്തി 2- മോനൂസ് cafe കോഴിക്കോട്ടുപറമ്പ ബോട്ടി പൂള 3- സ്‌പൈ...
22/05/2023

SPL സീസൺ 3
*10 രൂപ സമ്മാനകൂപ്പൺ*

1- അറേബ്യന് cafe രാമപുരം കുഴിമന്തി
2- മോനൂസ് cafe കോഴിക്കോട്ടുപറമ്പ
ബോട്ടി പൂള
3- സ്‌പൈസി തട്ടുകട ബ്ലൈൻഡ് സ്കൂൾപടി. ചിക്കൻ / നെയ്‌ച്ചോർ

4- റൈദാന് കുഴിമന്തി കോഴിക്കോട്ടുപറമ്പ

5- baikchik ആനക്കയം ബ്രോസ്റ്റ്( വെള്ളി.
ഞായർ മാത്രം )

6. OKM ബിരിയാണി സ്റ്റോർ കോഴിക്കോട്ടുപറമ്പ( പച്ചക്കറി കിറ്റ് )

7.EK ബേക്കറി& കൂൾബാർ ആയിരനാഴിപടി
അടിപൊളി ജ്യൂസ്

8. ATK ചിക്കൻ സ്റ്റാൾ നിരവ് -1kg ചിക്കൻ (ഫൈനൽ )

9. റയ്യാൻ ചപ്പാത്തി കമ്പനി കോഴിക്കോട്ടുപറമ്പ
-8 പൊറോട്ട( ഫൈനൽ)

10 . അയാൻ മാർക്കറ്റിംഗ് നിരവ് - വാട്ടർ ടാപ്പ് (ഫൈനൽ)

11. PV ഫിഷ് മാർക്കറ്റ് കോഴിക്കോട്ടുപറമ്പ - 1 kg ഫിഷ്( ഫൈനൽ )

12. EC ഫാഷൻ സെന്റർ കോഴിപറമ്പ (ബ്രാന്റ് ഷർട്ട് ‌,സെമി1,2). (മാക്സി ഫൈനൽ.)

13. പൂളക്കൾ ചിക്കൻ സ്റ്റാൾ കോഴിപറമ്പ -1 കോഴി( ഫൈനൽ)

14. വാവാസ് ബ്യൂട്ടി പാർലർ കോഴിക്കോട്ടുപറമ്പ - കട്ടിങ് & ഷേവിങ് (ഫൈനൽ)

15. നസ്‌റിൻ RED STONE - ബീഫ് ബിരിയാണി( 2 ആം സെമി ഫൈനൽ )

16- ശ്രീ ലങ്കൻ ഫാൻസ്‌ വെള്ളില - ആവി പിടിക്കുന്ന മെഷീൻ( 250 രൂപയോളം വില വരുന്നത് ) (ഫൈനൽ)

17. അറഫ ഫർണിച്ചർ മങ്കട - റൈൻ കോട്ട്( ഫൈനൽ)

ഇതിനായി ചെയ്യേണ്ടത് 👇

കളി കാണാൻ വരിക
10 രൂപ സമ്മാന കൂപ്പൺ എടുക്കുക

നറുക്കെടപ്പിൽ ഭാഗ്യമുണ്ടെങ്കിൽ ഏതെങ്കിലും ഒരു സമ്മാനം ഉറപ്പ് ⚡️⚡️

21/05/2023

വെള്ളില: കോഴിക്കോട്ടുപറമ്പിലെ നീരൻചാലിൽ കുമാരൻ 76 നിര്യാതനായി. റിട്ടയേർഡ് ബി.എസ്.എൻ.എൽ ജീവനക്കാരനാണ്. ഭാര്യ.വിജയകുമാരിമക...
18/05/2023

വെള്ളില: കോഴിക്കോട്ടുപറമ്പിലെ നീരൻചാലിൽ കുമാരൻ 76 നിര്യാതനായി. റിട്ടയേർഡ് ബി.എസ്.എൻ.എൽ ജീവനക്കാരനാണ്. ഭാര്യ.വിജയകുമാരി
മക്കൾ: സന്ധ്യവന്ദന, കൃഷ്ണദാസ്, മരുമക്കൾ: രാജീവ്, ദിവ്യ. സംസ്കാരം നാളെ (വെള്ളി) രാവിലെ 10:30 വരെ വീട്ടിൽ പൊതുദർശനം ശേഷം സംസ്കാരം പുഴക്കാട്ടിരി SNDP സ്മശാനത്തിൽ.

08/05/2023

വൈദ്യുതി മുടങ്ങും.

HT ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ (09/05/2023 ചൊവ്വ) രാവിലെ 8:30 മുതൽ വൈകുന്നേരം 5:00 വരെ കോഴിക്കോട്ട് പറമ്പ ടസ്കർ ഓഡിറ്റോറിയം മുതൽ പൂഴിക്കുന്ന് വരെയും തച്ചോത്ത്, അട്ടക്കുളം തുടങ്ങിയ പ്രദേശങ്ങളിലും വൈദ്യുതി വിതരണം തടസ്സപ്പെടും.

വെള്ളില പുളിശ്ലീരിക്കുന്നിൽ താമസിക്കുന്ന ആയംപറമ്പത്ത് ഹംസ (കാക്കുട്ടി )  s/o കുഞ്ഞായൂ AP മരണപ്പെട്ടു .....ഖബറടക്കം 10.30...
21/03/2023

വെള്ളില പുളിശ്ലീരിക്കുന്നിൽ താമസിക്കുന്ന ആയംപറമ്പത്ത് ഹംസ (കാക്കുട്ടി ) s/o കുഞ്ഞായൂ AP മരണപ്പെട്ടു .....
ഖബറടക്കം 10.30 ന് പന്തലിങ്ങൽ ജുമാ മസ്ജിദിൽ .

കുറേ കാലം കോഴിക്കോട്ട് പറമ്പ് ഇലക്ടിക് മെക്കാനിക്ക് ചെയ്തിരുന്നു..

തീപ്പിടുത്തത്തിൽ നഷ്ടപ്പെട്ട വെട്ടിപ്പടുത്താലുങ്ങൽ പി.പി ലത്തീഫ് മുസ്ലിയാരുടെ വീട് പുനർനിർമിക്കുന്നതിന്റെ കുറ്റിയടിക്കൽ ...
03/03/2023

തീപ്പിടുത്തത്തിൽ നഷ്ടപ്പെട്ട വെട്ടിപ്പടുത്താലുങ്ങൽ പി.പി ലത്തീഫ് മുസ്ലിയാരുടെ വീട് പുനർനിർമിക്കുന്നതിന്റെ കുറ്റിയടിക്കൽ കർമം നടന്നു. കെ. അബ്ദുറഹ്മാൻ (കുഞ്ഞി), അബ്ദുസമദ് സഖാഫി, പി.പി മരക്കാർ (വാപ്പു), വി.ടി മൂസ ഹാജി, പി ടി ഷറഫുദീൻ (മെമ്പർ), പി.ടി ശരീഫ്, അനീസ് കോഴിപറമ്പ്, റഫീഖ് ബാഖവി, കുഞ്ഞിമുഹമ്മദ് മാസ്റ്റർ (പോത്തുകുണ്ട്), വി. ശറഫുദ്ദീൻ, യു. മുസ്തഫ റഫീഖ്, പി.പി മുഹമ്മദ്, കെ. അബ്ദുൽ ലത്തീഫ് (മാനു) തുടങ്ങിയവർ സംബന്ധിച്ചു. സർവശക്തൻ വിജയിപ്പിക്കട്ടെ ...

ജില്ലാ പഞ്ചായത്ത്‌ 16 ലക്ഷത്തി 40000 രൂപ വകയിരുത്തി നടപ്പിലാക്കുന്ന,17, രണ്ട് തുടങ്ങിയ വാർഡുകളിലെ കുട്ടികളും രക്ഷിതാകളും...
24/02/2023

ജില്ലാ പഞ്ചായത്ത്‌ 16 ലക്ഷത്തി 40000 രൂപ വകയിരുത്തി നടപ്പിലാക്കുന്ന,17, രണ്ട് തുടങ്ങിയ വാർഡുകളിലെ കുട്ടികളും രക്ഷിതാകളും ഏറെ ആശ്രയിക്കുന്ന പുളിക്കുഴി അംഗൻവാടിയുടെ നിർമാണ ഉത്ഘാടനം ജില്ലാ പ്രസിഡന്റ്‌ എംകെ റഫീഖ നിർവഹിച്ചു.

Address

VELLILA, Mankada Via Malappuram
Malappuram
679324

Telephone

+919946472015

Website

Alerts

Be the first to know and let us send you an email when വെളളില വാർത്തകൾ【news vellila】 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to വെളളില വാർത്തകൾ【news vellila】:

Videos

Share


Other News & Media Websites in Malappuram

Show All