IslamOnLive

IslamOnLive Islam OnLive-Discover the beauty of Islam with our comprehensive web portal.Find informative articles
(115)

An exclusive news portal for national and international updates under the supervision of D4Media

ഇതുവരെയായി 8,663 സൈനികര്‍ കൂടി ചികിത്സ തേടിയതായി ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. ഇവരില്‍ 35% പേര്‍ ...
21/06/2024

ഇതുവരെയായി 8,663 സൈനികര്‍ കൂടി ചികിത്സ തേടിയതായി ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. ഇവരില്‍ 35% പേര്‍ ശക്തമായ മാനസിക പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നുവെന്നും 21% പേര്‍ ഇത് അവരുടെ പ്രാഥമിക പ്രശ്‌നമായി കണക്കാക്കുന്നുവെന്നും ഇസ്രായേലി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

"ഹമാസ് ഒരു പാര്‍ട്ടിയാണ്. അത് ജനങ്ങളുടെ ഹൃദയത്തില്‍ വേരൂന്നിയതാണ്. ഹമാസിനെ ഇല്ലാതാക്കാന്‍ നമുക്ക് കഴിയുമെന്ന് ആരെങ്കിലും...
21/06/2024

"ഹമാസ് ഒരു പാര്‍ട്ടിയാണ്. അത് ജനങ്ങളുടെ ഹൃദയത്തില്‍ വേരൂന്നിയതാണ്. ഹമാസിനെ ഇല്ലാതാക്കാന്‍ നമുക്ക് കഴിയുമെന്ന് ആരെങ്കിലും കരുതുന്നുവെങ്കില്‍ അത് തെറ്റാണ്"

അറിയുക, നിനക്കു വന്നുചേർന്നത് ഒരിക്കലും പിഴച്ച് മറ്റൊരിടത്ത് ചെല്ലുമായിരുന്നില്ല | അദ്ഹം ശർഖാവിനീയെന്തൊക്കെതന്നെ തന്നെ ച...
21/06/2024

അറിയുക, നിനക്കു വന്നുചേർന്നത് ഒരിക്കലും പിഴച്ച് മറ്റൊരിടത്ത് ചെല്ലുമായിരുന്നില്ല | അദ്ഹം ശർഖാവി

നീയെന്തൊക്കെതന്നെ തന്നെ ചെയ്താലും നിന്റെ പ്രിയപ്പെട്ട ഒരാളെ കവർന്നെടുത്ത മരണം അയാളെ പുണരുക തന്നെ ചെയ്യുമായിരുന്നു. നിനക്ക് നഷ്ടമായ ജോലി, എല്ലാ രാവിലെയും നിന്റെ മാനേജറുടെ ഷൂ നീ തുടച്ചുകൊടുത്താലും നിനക്ക് നഷ്ടമാവാനുള്ളതു തന്നെയായിരുന്നു!

തുടർന്ന് വായിക്കാൻ: https://islamonlive.in/shariah/you-would-never-have-gone-anywhere/

Follow us in WhatsApp:: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

www.islamonlive.in

ഗസ്സയിലെ 'ചലിക്കുന്ന സ്‍കൂൾ' | സബാഹ് ആലുവഹമാസിൻ്റെ തുരങ്കമുണ്ടെന്ന വ്യാജേന ഗസയിലെ സ്കൂളുകളും യൂണിവേഴ്സിറ്റികളും ഇസ്രായേൽ...
21/06/2024

ഗസ്സയിലെ 'ചലിക്കുന്ന സ്‍കൂൾ' | സബാഹ് ആലുവ

ഹമാസിൻ്റെ തുരങ്കമുണ്ടെന്ന വ്യാജേന ഗസയിലെ സ്കൂളുകളും യൂണിവേഴ്സിറ്റികളും ഇസ്രായേൽ ബോംബിട്ട് തകർത്തപ്പോൾ അക്കാദമിക മേഖലയിലെ അതിജീവിനത്തിൻ്റെ സാധ്യതകളുടെ ചെറിയ ഉദാഹരമാണ് നൂർ നാസർ എന്ന ഫലസ്തീനി പെൺകുട്ടിയിലൂടെ ലോകം കണ്ടത്.

തുടർന്ന് വായിക്കാൻ: https://islamonlive.in/your-voice/moving-school-in-palestine-gaza/

Follow us in WhatsApp:: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

www.islamonlive.in

21/06/2024
മോദി അധികാരത്തിലെത്തി 12 ദിനം; ഹിന്ദുത്വ ആള്‍ക്കൂട്ടം അടിച്ചുകൊന്നത് 4 പേരെ
21/06/2024

മോദി അധികാരത്തിലെത്തി 12 ദിനം; ഹിന്ദുത്വ ആള്‍ക്കൂട്ടം അടിച്ചുകൊന്നത് 4 പേരെ

അംഗവൈകല്യം സംഭവിച്ച ഇസ്രായേല്‍ സൈനികരുടെ എണ്ണം 70,000 കടന്നു ഇതുവരെയായി 8,663 സൈനികര്‍ കൂടി ചികിത്സ തേടിയതായി ഇസ്രായേല്‍...
21/06/2024

അംഗവൈകല്യം സംഭവിച്ച ഇസ്രായേല്‍ സൈനികരുടെ എണ്ണം 70,000 കടന്നു

ഇതുവരെയായി 8,663 സൈനികര്‍ കൂടി ചികിത്സ തേടിയതായി ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. ഇവരില്‍ 35% പേര്‍ ശക്തമായ മാനസിക പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നുവെന്നും 21% പേര്‍ ഇത് അവരുടെ പ്രാഥമിക പ്രശ്‌നമായി കണക്കാക്കുന്നുവെന്നും ഇസ്രായേലി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

തുടർന്ന് വായിക്കാൻ: https://islamonlive.in/news/the-number-of-disabling-israelic-military-soldiers-crossed-70000/

Follow us in WhatsApp:: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

www.islamonlive.in

Discover the beauty of Islam with our comprehensive Malayalam web portal. Find informative articles, connect with like-minded individuals

ഹമാസിനെ ഉന്മൂലനം ചെയ്യുക എന്നത് അസാധ്യവും തെറ്റുമായിരുന്നു: ഇസ്രായേല്‍ സൈനിക വക്താവ് "ഹമാസിനെ നശിപ്പിക്കുകയും ഹമാസിനെ അപ...
20/06/2024

ഹമാസിനെ ഉന്മൂലനം ചെയ്യുക എന്നത് അസാധ്യവും തെറ്റുമായിരുന്നു: ഇസ്രായേല്‍ സൈനിക വക്താവ്

"ഹമാസിനെ നശിപ്പിക്കുകയും ഹമാസിനെ അപ്രത്യക്ഷമാക്കുകയും ചെയ്യുന്ന ഈ പരിപാടി പൊതുജനങ്ങളുടെ കണ്ണില്‍ പൊടിയിടലാണ്. ഹമാസ് ഒരു ആശയമാണ്, ഹമാസ് ഒരു പാര്‍ട്ടിയാണ്. അത് ജനങ്ങളുടെ ഹൃദയത്തില്‍ വേരൂന്നിയതാണ് - ഹമാസിനെ ഇല്ലാതാക്കാന്‍ നമുക്ക് കഴിയുമെന്ന് ആരെങ്കിലും കരുതുന്നുവെങ്കില്‍ അത് തെറ്റാണ്"

തുടർന്ന് വായിക്കാൻ: https://islamonlive.in/news/destroying-hamas-is-imposiible

Follow us in WhatsApp:: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

www.islamonlive.in

Discover the beauty of Islam with our comprehensive Malayalam web portal. Find informative articles, connect with like-minded individuals

20/06/2024

ഇത് ഈദല്ല. ഇത് യുദ്ധമാണ്.
ഇതിനിടെ ഇവിടെ ആരാണ് ആഘോഷിക്കുക ?

ബി.ജെ.പിയുടെ ഫൈസാബാദ് പരാജയം; ഒരു വിശകലനം | ഗസാല ജമീൽവിവ: അബൂബക്കർ എം.എLINK IN BIOഫൈസാബാദിലെയും അയോധ്യയിലെയും വ്യാപാരികള...
20/06/2024

ബി.ജെ.പിയുടെ ഫൈസാബാദ് പരാജയം; ഒരു വിശകലനം | ഗസാല ജമീൽ
വിവ: അബൂബക്കർ എം.എ

LINK IN BIO

ഫൈസാബാദിലെയും അയോധ്യയിലെയും വ്യാപാരികള്‍ക്കെതിരെ അരങ്ങേറിയ ജിഎസ്ടി റെയ്ഡുകള്‍ ഏത് ചെറുത്തുനില്‍പ്പിനെയും പ്രതിരോധിക്കാന്‍ ലക്ഷ്യമിട്ടുള്ളവയായിരുന്നു. ഫൈസാബാദ് നഗരത്തിലെ ഏറ്റവും സമ്പന്നരും ബി.ജെ.പി അനുഭാവികളുമായ വ്യാപാരികള്‍ ആധിപത്യം പുലര്‍ത്തുന്ന പ്രദേശത്താണ് ഇടിച്ചു പൊളിക്കല്‍ ആരംഭിച്ചതെന്ന് അടിവരയിടേണ്ട ഒരു യാഥാര്‍ത്ഥ്യമാണ്. വ്യാപാരികള്‍ക്കിടയില്‍ കടുത്ത അമര്‍ഷം നിലനിന്നിരുന്നെങ്കിലും, തങ്ങളുടെ പരാതികള്‍ സംസ്ഥാന സര്‍ക്കാരുമായുള്ള ഏറ്റുമുട്ടലായി രൂപപ്പെടുന്നത് ഒഴിവാക്കുകയും ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെ നിരന്തരം 'തെറ്റിദ്ധരിപ്പിക്കുക'യാണെന്ന് വിശദീകരിക്കുകയും ചെയ്തു. എല്ലാറ്റിനുമുപരിയായി, രാമക്ഷേത്ര നിര്‍മ്മാണത്തെ എതിര്‍ക്കുന്നതിന് തുല്യമാണെന്നതിനാല്‍ ഒരു തരത്തിലുള്ള സംഘടിത ചെറുത്തുനില്‍പ്പും ഉയര്‍ത്താന്‍ അവര്‍ക്ക് സാധിച്ചില്ല.

തുടർന്ന് വായിക്കാൻ: https://islamonlive.in/your-voice/bjps-paradoxical-defeat-in-faizabad/

Follow us in WhatsApp:: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

www.islamonlive.in

20/06/2024

ഹിമാചല്‍ പ്രദേശില്‍ ഹിന്ദുത്വ ആള്‍ക്കൂട്ടം മുസ്ലിം യുവാവിന്റെ കട അടിച്ചു തകര്‍ത്തു.
മൃഗബലിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതിന് ശേഷമായിരുന്നു ആള്‍ക്കൂട്ട ആക്രമണം. കടയിലെ സാധനങ്ങള്‍ എല്ലാം നശിപ്പിക്കുകയും കൊള്ളയടിക്കുകയും ചെയ്തു
പോലീസിന്റെ കണ്‍മുന്നില്‍ വെച്ചായിരുന്നു ആക്രമണമെല്ലാം.

"മസ്ജിദുൽ അഖ്സയുടെ തിരുമുറ്റത്ത് നാം വിജയത്തിൻറെ പെരുന്നാൾ ആഘോഷിക്കും"link in bioബലി പെരുന്നാളിൻ്റെ പശ്ചാത്തലത്തിൽ ഹമാസ്...
20/06/2024

"മസ്ജിദുൽ അഖ്സയുടെ തിരുമുറ്റത്ത് നാം വിജയത്തിൻറെ പെരുന്നാൾ ആഘോഷിക്കും"

link in bio

ബലി പെരുന്നാളിൻ്റെ പശ്ചാത്തലത്തിൽ ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ തലവൻ ഡോ. ഇസ്മാഈൽ ഹനിയ്യ നടത്തിയ പ്രഭാഷണം

അറബ് ജനതയോട് നമുക്ക് പറയാനുള്ളത്, തൂഫാനുൽ അഖ്സ മസ്ജിദുൽ അഖ്സക്ക് വേണ്ടിയായിരുന്നു സംഭവിച്ചത്. ഫലസ്തീനിലെ ആളുകൾ പ്രത്യേകിച്ചും ഗസ്സാ നിവാസികൾ, ആത്മ വീര്യത്തോടുകൂടിയാണ് ഈ യുദ്ധത്തിൽ നിലയുറപ്പിക്കുന്നത്. തൂഫാനുൽ അഖ്സയുടെ മഹത്തായ ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ ആവശ്യമായ മുഴുവൻ സന്നാഹങ്ങളും സംവിധാനങ്ങളും സജ്ജീകരിക്കണം എന്നാണ് ഉമ്മത്തിനോട് ഞങ്ങൾക്ക് പറയാനുള്ളത്. ഗസ്സയുടെയും മസ്ജിദുൽ അഖ്സയുടെയും വിജയത്തിനാവശ്യമായ ഫോർമുലകളാണ് രൂപീകരിക്കപ്പെടേണ്ടത്.

തുടർന്ന് വായിക്കാൻ: https://islamonlive.in/opinion/speech-by-dr-ismael-heniyah/

Follow us in WhatsApp:: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

www.islamonlive.in

ശഹാദത്ത് വരിച്ച പ്രിയതമക്ക് വേണ്ടി ഹജ്ജ് നിർവഹിച്ച് ഫലസ്തീനീ മാധ്യമപ്രവർത്തകൻ വാഇൽ ദഹ്ദൂഹ്“ഒരു കാലത്ത് ലോകത്ത് ജീവിക്കുന...
20/06/2024

ശഹാദത്ത് വരിച്ച പ്രിയതമക്ക് വേണ്ടി ഹജ്ജ് നിർവഹിച്ച് ഫലസ്തീനീ മാധ്യമപ്രവർത്തകൻ വാഇൽ ദഹ്ദൂഹ്

“ഒരു കാലത്ത് ലോകത്ത് ജീവിക്കുന്ന മുഴുവൻ മുസ്‌ലിംകളുടെയും പ്രതിനിധികളും ഒരുമിച്ച് കൂടുന്ന മഹാ സംഗമമാണ് ഹജ്ജ്. തുടർച്ചയായി രണ്ടാം തവണയാണ് ഹജ്ജ് നിർവഹിക്കാൻ വരുന്നത്, ഇത്തവണ ഇസ്രായേൽ ബോംബാക്രമണത്തിൽ ശഹാദത്ത് വരിച്ച പ്രിയതമ ഉമ്മു ഹംസക്ക് വേണ്ടിയാണ് ഹജ്ജ് നിർവഹിക്കുന്നത്. ഈ ഹജജിലൂടെ പ്രിയതമയോടുള്ള വാഗ്ദത്തം നിറവേറ്റാൻ കഴിഞ്ഞത് ഇരട്ടി സന്തോഷം നൽകുന്ന കാര്യമാണ്.

ഫലസ്തീനികൾ അറബ് സമൂഹത്തിൻ്റെയും ലോക മുസ്‌ലിം ഉമ്മത്തിൻ്റെയും അവിഭാജ്യ ഘടകമാണ്. ഒരിക്കലും പേർപ്പെടുത്താൻ കഴിയാത്ത വിധം ചേർന്നു നിൽക്കുന്നവരാണവർ. മാധ്യമ മേഖലയിലും മറ്റെല്ലാ കാര്യങ്ങളിലും പരസ്പര സഹകരണവും സാഹോദര്യവും പരസ്പര കരുതലും നമുക്കിടയിൽ അനിവാര്യമാണ്” – വാഇൽ ദഹ്ദൂഹ് പറഞ്ഞു.

2023 ഒക്ടോബർ 25 നാണ് വാഇൽ ദഹ്ദൂഹിന്റെ വീടിന് നേരെ ഉണ്ടായ ഇസ്രായേൽ റോക്കറ്റ് ആക്രമണത്തിലാണ് മകനും മകൾക്കുമൊപ്പം ഭാര്യ ഉമ്മു ഹംസ ശഹാദത്ത് വരിക്കുന്നത്.

ഖാൻ യൂനിസിൽ റിപ്പോർട്ട് ചെയ്യുന്നതിനിടെ 2023 ഡിസംബർ 15 ന് ഇസ്രായേലിന്റെ ഷെല്ലാക്രമണത്തിൽ അദ്ദേഹത്തിൻ്റെ സുഹൃത്തും ഫോട്ടോഗ്രാഫറുമായ സമർ അബൂ ദഖ കൊല്ലപ്പെടുകയുണ്ടായി. 2024 ജനുവരി 7 ന് ഖാൻ യൂനിസിൽ നടന്ന ഷെല്ലാക്രമണത്തിൽ മൂത്ത മകൻ ഹംസ ദഹ്ദൂഹും ശഹാദത്ത് വരിച്ചു.

ഛത്തീസ്ഗഢിലെ പശുക്കൊല: ഗുരുതരമായി പരിക്കേറ്റ മൂന്നാമത്തെയാളും മരിച്ചുറായ്പൂര്‍: ഛത്തീസ്ഗഡിലെ റായ്പൂരില്‍ പശുക്കളെ കൊണ്ടു...
20/06/2024

ഛത്തീസ്ഗഢിലെ പശുക്കൊല: ഗുരുതരമായി പരിക്കേറ്റ മൂന്നാമത്തെയാളും മരിച്ചു

റായ്പൂര്‍: ഛത്തീസ്ഗഡിലെ റായ്പൂരില്‍ പശുക്കളെ കൊണ്ടുപോകുന്ന ട്രക്ക് തടഞ്ഞുവെച്ച് സംഘ്പരിവാര്‍ ഗുണ്ടകള്‍ ക്രൂരമായി മര്‍ദിച്ച് ചികിത്സയിലായിരുന്ന മൂന്നാമത്തെ മുസ്ലിം യുവാവും കൊല്ലപ്പെട്ടു.
കന്നുകാലികളെ കടത്തുകയായിരുന്നെന്ന് ആരോപിച്ച് ജൂണ്‍ 7നാണ് പശു സംരക്ഷക സംഘമെന്ന പേരില്‍ സംഘ്പരിവാര്‍ ഗുണ്ടകള്‍ മൂന്ന് മുസ്ലിം യുവാക്കളെ വാഹനത്തില്‍ നിന്നും വലിച്ചിഴച്ച് ക്രൂരമായി മര്‍ദിച്ചത്. ഗുദ്ദു ഖാന്‍ (35), ചന്ദ് മിയ ഖാന്‍ (23) എന്നിവര്‍ അന്നു തന്നെ കൊല്ലപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ മൂന്നാമത്തെയാള്‍ സദ്ദാം ഖുറേഷി 10 ദിവസം ജീവിതത്തോട് മല്ലിട്ട ശേഷം ചൊവ്വാഴ്ചയാണ് ആശുപത്രിയില്‍ വെച്ച് മരിച്ചത്. 23 കാരനായ സദ്ദാം റായ്പൂരിലെ ശ്രീ ബാലാജി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ കോമയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

'അദ്ദേഹത്തിന് (സദ്ദാം ഖുറേഷി) തലച്ചോറിന്റെ വലതുഭാഗത്ത് തലയ്ക്ക് വലിയ പരിക്കേറ്റിരുന്നു, അത് കാരണം അദ്ദേഹത്തിന്റെ തല വീര്‍ക്കുകയും രക്തയോട്ടം കുറയുകയും ചെയ്തു. ഞങ്ങള്‍ തലയില്‍ ഡികംപ്രസീവ് ക്രാനിയെക്ടമി സര്‍ജറിയും ഗ്യാസ്‌ട്രോയുമായി ബന്ധപ്പെട്ട മറ്റൊരു ശസ്ത്രക്രിയയും നടത്തി. അദ്ദേഹത്തിന്റെ വാരിയെല്ലുകള്‍, തോളുകള്‍, ഇടുപ്പ്, ഇടത് കൈ, നട്ടെല്ല് എന്നിവയില്‍ ഒന്നിലധികം ഒടിവുകള്‍ സംഭവിച്ചിട്ടുണ്ട്, ''ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട് ഡോ.ദീപക് ജയ്സ്വാള്‍ പറഞ്ഞു.

ജൂണ്‍ 7ന് വെള്ളിയാഴ്ച പുലര്‍ച്ചെ 5 മണിക്കായിരുന്നു രണ്ട് മുസ്ലീം യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ബനാത്ത്, ലഖ്‌നോട്ടി ഗ്രാമങ്ങളിലുള്ളവരാണ് മൂവരും.
''അവര്‍ 15 പേരുണ്ടായിരുന്നു. അവരെ (ഗുഡ്ഡുവിനെയും ചന്ദിനെയും) കൊലപ്പെടുത്തിയ ശേഷം മഹാനദി പാലത്തില്‍ നിന്ന് അവരെ താഴെ നദിയിലേക്ക് എറിഞ്ഞു,ഞാന്‍ എന്റെ ജീവന്‍ രക്ഷിക്കാന്‍ പാലത്തില്‍ നിന്ന് ചാടി''അര്‍ദ്ധബോധാവസ്ഥയില്‍ കട്ടിലില്‍ കിടക്കുന്ന സദ്ദാം പറയുന്നതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോവില്‍ പറയുന്നു. സദ്ദാം ഖുറേഷിയുടെ മൊഴി രേഖപ്പെടുത്താന്‍ സുഖം പ്രാപിക്കുന്നതിനായി കാത്തിരിക്കുകയാണെന്ന് പോലീസ് നേരത്തെ പറഞ്ഞിരുന്നു. നരേന്ദ്ര മോദി മൂന്നാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് രണ്ടാം നാളാണ് ഉത്തരേന്ത്യയില്‍ നിന്നും പശുക്കൊല റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവത്തില്‍ വധശ്രമത്തിനും മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കും ഛത്തീസ്ഗഡ് പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ കേസില്‍ ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

ലോകത്തിലെ ഏറ്റവും വലിയ ആയുധമേളയില്‍ ഇസ്രായേലി കമ്പനികള്‍ക്ക് വിലക്ക് | WEB DESK ഫ്രഞ്ച് തലസ്ഥാനമായ പാരിസില്‍ നടക്കുന്ന  ...
19/06/2024

ലോകത്തിലെ ഏറ്റവും വലിയ ആയുധമേളയില്‍ ഇസ്രായേലി കമ്പനികള്‍ക്ക് വിലക്ക് | WEB DESK

ഫ്രഞ്ച് തലസ്ഥാനമായ പാരിസില്‍ നടക്കുന്ന നടക്കുന്ന യൂറോസറ്ററി 2024 ആയുധ പ്രദര്‍ശനത്തില്‍ നിന്ന് ഇസ്രായേല്‍ കമ്പനികളുടെ ജീവനക്കാരെയും പ്രതിനിധികളെയും വിലക്കണമെന്നാവശ്യപ്പെട്ട് ഫ്രാന്‍സിലെ ഫലസ്തീന്‍ അനുകൂല ആക്റ്റിവിസ്റ്റുകളാണ് കോടതിയെ സമീപിച്ചിരുന്നത്.

തുടർന്ന് വായിക്കാൻ: https://islamonlive.in/news/israeli-companies-banned-from-worlds-largest-arms-fair/

Follow us in WhatsApp:: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

www.islamonlive.in

Discover the beauty of Islam with our comprehensive Malayalam web portal. Find informative articles, connect with like-minded individuals

ശഹാദത്ത് വരിച്ച പ്രിയതമക്ക് വേണ്ടി ഹജ്ജ് നിർവഹിച്ച് ഫലസ്തീനീ മാധ്യമപ്രവർത്തകൻ വാഇൽ ദഹ്ദൂഹ് | WEB DESK "ഒരു കാലത്ത് ലോകത്...
19/06/2024

ശഹാദത്ത് വരിച്ച പ്രിയതമക്ക് വേണ്ടി ഹജ്ജ് നിർവഹിച്ച് ഫലസ്തീനീ മാധ്യമപ്രവർത്തകൻ വാഇൽ ദഹ്ദൂഹ് | WEB DESK

"ഒരു കാലത്ത് ലോകത്ത് ജീവിക്കുന്ന മുഴുവൻ മുസ്‌ലിംകളുടെയും പ്രതിനിധികളും ഒരുമിച്ച് കൂടുന്ന മഹാ സംഗമമാണ് ഹജ്ജ്. തുടർച്ചയായി രണ്ടാം തവണയാണ് ഹജ്ജ് നിർവഹിക്കാൻ വരുന്നത്, ഇത്തവണ ഇസ്രായേൽ ബോംബാക്രമണത്തിൽ ശഹാദത്ത് വരിച്ച പ്രിയതമ ഉമ്മു ഹംസക്ക് വേണ്ടിയാണ് ഹജ്ജ് നിർവഹിക്കുന്നത്. ഈ ഹജജിലൂടെ പ്രിയതമയോടുള്ള വാഗ്ദത്തം നിറവേറ്റാൻ കഴിഞ്ഞത് ഇരട്ടി സന്തോഷം നൽകുന്ന കാര്യമാണ്..

തുടർന്ന് വായിക്കാൻ: https://islamonlive.in/news/wael-dahdouh-performing-hajj-for-martyred-wife

Follow us in WhatsApp:: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

www.islamonlive.in

2023 ഒക്ടോബർ 25 നാണ് വാഇൽ ദഹ്ദൂഹിന്റെ വീടിന് നേരെ ഉണ്ടായ ഇസ്രായേൽ റോക്കറ്റ് ആക്രമണത്തിലാണ് മകനും മകൾക്കുമൊപ്പം ഭാ....

വിവാഹം പങ്കാളിത്തമാണോ അതോ വസ്ത്രമോ?! | അബ്ദുൽ ഹഫീദ് നദ്‍വിlink in bioവസ്ത്രം / لباس എന്ന പദം ഖുർആൻ വിശേഷിപ്പിച്ച പോലെ, ه...
19/06/2024

വിവാഹം പങ്കാളിത്തമാണോ അതോ വസ്ത്രമോ?! | അബ്ദുൽ ഹഫീദ് നദ്‍വി

link in bio

വസ്ത്രം / لباس എന്ന പദം ഖുർആൻ വിശേഷിപ്പിച്ച പോലെ, هن لباس لكم وأنتم لباس لهن (നിങ്ങൾ അവരുടെ വസ്ത്രം, അവർ നിങ്ങളുടെയും വസ്ത്രം) എന്നതാണ് വിവാഹത്തിന്റെ ഇസ്‌ലാമിക കാഴ്ചപ്പാട്. പരസ്പരം ന്യൂനതകളെ മറക്കുന്ന, അങ്ങോട്ടുമിങ്ങോട്ടും മറയും നാട്യങ്ങളുമില്ലാത്ത ബന്ധം ഉരുവപ്പെടുത്തുന്ന പാരസ്പര്യം വെറും പങ്കാളിത്തമല്ല. സമഗ്രത, ഒന്നിച്ചുചേരൽ, സൗന്ദര്യപൂർത്തീകരണം , സംരക്ഷണം, ലജ്ജ, നാണം മറക്കൽ എന്നിവയെയെല്ലാം സൂചിപ്പിക്കുന്ന രൂപകമാണത്...

തുടർന്ന് വായിക്കാൻ: https://islamonlive.in/shariah/is-marriage-a-partnership/

Follow us in WhatsApp:: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

©️ www.islamonlive.in

ഐശ്വര്യവും ഔന്നത്യവും അറിവും വിനയമുള്ളവർക്കും പറഞ്ഞതാണത്രെ! | അദ്ഹം ശർഖാവിഅതുകൊണ്ട് വിനയാന്വിതനാവുക: നിന്നെ അഹങ്കാരിയാക്...
19/06/2024

ഐശ്വര്യവും ഔന്നത്യവും അറിവും വിനയമുള്ളവർക്കും പറഞ്ഞതാണത്രെ! | അദ്ഹം ശർഖാവി

അതുകൊണ്ട് വിനയാന്വിതനാവുക: നിന്നെ അഹങ്കാരിയാക്കുന്ന സമ്പത്ത് യഥാർഥത്തിൽ ദാരിദ്ര്യമാണ്! നിന്നിലെ അഹംഭാവം ഉണർത്തുന്ന അറിവ് മൗഢ്യമാണ്!

തുടർന്ന് വായിക്കാൻ: https://islamonlive.in/shariah/prosperity-eminence-and-knowledge/

Follow us in WhatsApp:: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

www.islamonlive.in

eid saeed🍉
16/06/2024

eid saeed🍉

*'അടിച്ചമര്‍ത്തലിനെതിരായ ജനവിധി'- ജയിലില്‍ നിന്നും വിജയിച്ച എന്‍ജിനീയര്‍ റാഷിദ്*_ കാശ്മീരികള്‍ ഇന്ത്യയുടെ ശത്രുക്കളോ മറ്...
15/06/2024

*'അടിച്ചമര്‍ത്തലിനെതിരായ ജനവിധി'- ജയിലില്‍ നിന്നും വിജയിച്ച എന്‍ജിനീയര്‍ റാഷിദ്*

_ കാശ്മീരികള്‍ ഇന്ത്യയുടെ ശത്രുക്കളോ മറ്റേതെങ്കിലും രാജ്യത്തിന്റെ പ്രതിനിധികളോ അല്ലെന്നും വ്യാജമായ ആഖ്യാനങ്ങള്‍ സൃഷ്ടിച്ച് അവരെ വില്ലന്മാരായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് അവസാനിച്ചതിനാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങളുടെ അഭിപ്രായവ്യത്യാസങ്ങള്‍ കുഴിച്ചുമൂടണമെന്നും കാശ്മീരിന് വേണ്ടി ഒന്നിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു....._

*തുടർന്ന് വായിക്കാൻ:* https://islamonlive.in/news/india-today-news/referendum-against-oppression/

*Follow us in WhatsApp::* https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

www.islamonlive.in

*തിരിച്ചറിവിന്റെ താഴ്വ‌രയിൽ |  ശൈഖ് മുഹമ്മദ് കാരകുന്ന്* LINK IN BIO_അമീറിൻ്റെ നേതൃത്വത്തിൽ ഞങ്ങൾ ളുഹ്റും അസറും രണ്ട് വീത...
15/06/2024

*തിരിച്ചറിവിന്റെ താഴ്വ‌രയിൽ | ശൈഖ് മുഹമ്മദ് കാരകുന്ന്*

LINK IN BIO

_അമീറിൻ്റെ നേതൃത്വത്തിൽ ഞങ്ങൾ ളുഹ്റും അസറും രണ്ട് വീതം ജംഉം ഖസ്‌റുമായി (ഒന്നിച്ചു, ചുരുക്കി) നമസ്ക്‌കരിച്ചു. അറഫിൽ നബിതിരുമേനി അവ്വിധമാണ് നമസ്‌കരിച്ചത്. എന്നാൽ കേരളത്തിൽനിന്നെത്തിയ ചില സുഹൃത്തുക്കൾ പ്രവാചകചര്യ ലംഘിച്ച് അവ നാലു റക്അത്ത് വീതം അതതിന്റെ സമയങ്ങളിൽ നിർവഹിക്കുന്നതു കണ്ടു. ശരിയായ രീതിയും പ്രവാചക ചര്യയും പറഞ്ഞുകൊടുത്താൽ ഉൽക്കൊള്ളാനാവാത്തവിധം അവർ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുന്നു. നമസ്‌കാരശേഷം ഞങ്ങളിൽ ആരോഗ്യവും കരുത്തുമുള്ളവർ തമ്പ് വിട്ടിറങ്ങി പരിസരത്തെ സൗകര്യപ്രദമായ സ്ഥലങ്ങളിൽ സ്ഥാനം പിടിച്ചു...._

*തുടർന്ന് വായിക്കാൻ:* https://islamonlive.in/your-voice/in-the-valley-of-realization/

*Follow us in WhatsApp::* https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

www.islamonlive.in

പെരുന്നാളിലെ മൃഗബലി; ചോദ്യോത്തരങ്ങൾ |  ഡോ. യൂസുഫുല്‍ ഖറദാവിlink in bioപശു, ഒട്ടകം എന്നിവയിൽ ഒരാൾക്ക് ഏഴിലൊരു വിഹിതം മതിയ...
15/06/2024

പെരുന്നാളിലെ മൃഗബലി; ചോദ്യോത്തരങ്ങൾ | ഡോ. യൂസുഫുല്‍ ഖറദാവി

link in bio

പശു, ഒട്ടകം എന്നിവയിൽ ഒരാൾക്ക് ഏഴിലൊരു വിഹിതം മതിയാകും. അതായത് ഏഴുപേർ ചേർന്ന് ഒരു പശുവിനെയോ, ഒട്ടകത്തെയോ അറുത്താൽ മതി. പശുവാണെങ്കിൽ രണ്ടു വയസ്സിലും ഒട്ടകമാണെങ്കിൽ അഞ്ചു വയസ്സിലും കുറഞ്ഞതാവരുത്. അവ തടിച്ചതും നല്ലതും ആവുന്നതാണ് ഏറ്റവും ശ്രേഷ്ഠം. കാരണം അത് അല്ലാഹുവിനുള്ള ബലിയാണ്. താൻ സ്വയം വെറുക്കുന്ന ഒന്ന് അല്ലാഹുവിനായി നീക്കിവെക്കുന്നത് ശരിയല്ല....

തുടർന്ന് വായിക്കാൻ: https://islamonlive.in/shariah/fatwa-udhiya-day-of-eid-al-adha

Follow us in WhatsApp:: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

www.islamonlive.in

നമുക്കൊരു പെരുന്നാള്‍, ഇബ്‌റാഹീമിന് ഒരായിരം | കെ. നജാത്തുല്ലഇസ്മാലിഈനെ ബലിയറുക്കാനായി കുന്നിന്‍ മുകളിലേക്കുള്ള യാത്രയുണ്...
15/06/2024

നമുക്കൊരു പെരുന്നാള്‍, ഇബ്‌റാഹീമിന് ഒരായിരം | കെ. നജാത്തുല്ല

ഇസ്മാലിഈനെ ബലിയറുക്കാനായി കുന്നിന്‍ മുകളിലേക്കുള്ള യാത്രയുണ്ടല്ലോ. കുരുന്നിന്റെ കൗതുകം നിറഞ്ഞ നൂറുനൂറു ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞ്, പ്രകൃതിയോട് കിന്നരിച്ചു നില്‍ക്കുന്ന മകനെ കാത്തുകാത്തുള്ള ആ നടത്തത്തില്‍ കാലൊന്ന് പറിച്ച് വെക്കുന്ന ഓരോ ചുവടിലും 'ആറ്റ കനിമോനെ ഇതാ നിന്നെ പോല്‍ ഏറ്റം സുഖ'ത്തോടെ ഇബ്‌റാഹീമിന്റെ മനസ്സ് ഓരോ പെരുന്നാളുകള്‍ 'കീഴ്‌വഴങ്ങി' ആഘോഷിച്ചിട്ടുണ്ടാവണം.....

തുടർന്ന് വായിക്കാൻ: https://islamonlive.in/columns/eid-ul-adha-prophet-ibrahim/

Follow us in WhatsApp:: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

www.islamonlive.in

തെരഞ്ഞെടുപ്പ് ഫലം ഭാവിരാഷ്ട്രീയത്തിന്റെ മികച്ച സൂചന | ശേഖര്‍ഗുപ്തവിവ: കെ.സി സലീം കരിങ്ങനാട്LINK IN BIOലോകത്ത് എല്ലായിടത്...
15/06/2024

തെരഞ്ഞെടുപ്പ് ഫലം ഭാവിരാഷ്ട്രീയത്തിന്റെ മികച്ച സൂചന | ശേഖര്‍ഗുപ്ത
വിവ: കെ.സി സലീം കരിങ്ങനാട്

LINK IN BIO

ലോകത്ത് എല്ലായിടത്തുമുള്ള മുസ്ലിംകള്‍ മാറിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ മുസ്ലിംകള്‍ അദ്ദേഹത്തിന്റെ വാക്കുകളെ മുഖവിലക്കെടുത്തതായി നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? ഉദാഹരണത്തിന്, ഉത്തര്‍പ്രദേശിലെയും പശ്ചിമ ബംഗാളിലെയും ഫലങ്ങള്‍ നോക്കുക. രണ്ടിലും ഇന്‍ഡ്യ മുന്നണിയിലെ ഘടകകക്ഷികള്‍ക്ക് ഇത്തവണ എന്‍.ഡി.എയേക്കാള്‍ കൂടുതല്‍ വോട്ട് വിഹിതമുണ്ട്.

തുടർന്ന് വായിക്കാൻ: https://islamonlive.in/opinion/election-results-are-a-good-indication-of-future-politics/

Follow us in WhatsApp:: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

©️ www.islamonlive.in

മുആദ് ബിൻ ജബൽ; പണ്ഡിതന്മാരുടെ ഇമാം | ഖാലിദ് മുഹമ്മദ് ഖാലിദ്വിവ: മുഖ്‍താർ നജീബ്LINK IN BIOസ്വഹാബിമാർ- 8പ്രവാചകൻ (സ) യുടെ ...
15/06/2024

മുആദ് ബിൻ ജബൽ; പണ്ഡിതന്മാരുടെ ഇമാം | ഖാലിദ് മുഹമ്മദ് ഖാലിദ്

വിവ: മുഖ്‍താർ നജീബ്

LINK IN BIO

സ്വഹാബിമാർ- 8

പ്രവാചകൻ (സ) യുടെ മുഖം പ്രസന്നമായി. "അല്ലാഹുവിൻറെ ദൂതൻറെ ദൂതനെ അല്ലാഹുവിൻറെ ദൂതൻ തൃപ്തിപ്പെടുന്ന രീതിയിലാക്കിയ അല്ലാഹുവിനാകുന്നു സർവ്വസ്തുതിയും", അതീവ സന്തോഷത്തോടെ പ്രവാചകൻ (സ) പറഞ്ഞു. അപാരമായ ബുദ്ധി വൈഭവവും ഗവേഷണത്തിനുള്ള ഉൽക്കടമായ ആഗ്രഹവും ആണ് തൻറെ സമകാലികർക്കിടയിൽ മുആദ് (റ) നെ അഗാധമായ പാണ്ഡിത്യത്തിനുടമയാക്കിയത്..

തുടർന്ന് വായിക്കാൻ: https://islamonlive.in/columns/muad-bin-jabal/

Follow us in WhatsApp:: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

©️ www.islamonlive.in

അറഫ : മനുഷ്യരാശിയുടെ തിരിച്ചറിവിൻ്റെ ആദ്യ ഭവനം | അബ്ദുൽ ഹഫീദ് നദ് വിLINK IN BIOഭാര്യമാരുടെ കാര്യത്തിൽ നിങ്ങൾ അല്ലാഹുവിനെ...
15/06/2024

അറഫ : മനുഷ്യരാശിയുടെ തിരിച്ചറിവിൻ്റെ ആദ്യ ഭവനം | അബ്ദുൽ ഹഫീദ് നദ് വി

LINK IN BIO

ഭാര്യമാരുടെ കാര്യത്തിൽ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക. അല്ലാഹുവിനെ സാക്ഷിയാക്കി സ്വീകരിച്ച അമാനതാണ് സ്ത്രീകൾ. അല്ലാഹുവിന്റെ വചനം കൊണ്ടാണ് നിങ്ങളവരെ വച്ചിരിക്കുന്നത്. നിങ്ങളുടെ വിരിപ്പ് മറ്റൊരാൾക്ക് അനുവദിക്കാതിരിക്കേണ്ടത് സ്ത്രീകളുടെ നിർബന്ധ ബാധ്യതയാണ്. വല്ല അനിഷ്ടവും അവർ ചെയ്താൽ ഉപദേശിക്കണം..

തുടർന്ന് വായിക്കാൻ:https://islamonlive.in/columns/yawm-ul-arafah/

Follow us in WhatsApp:: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

©️ www.islamonlive.in

❤️ പ്രവാചകന്റെ അറഫ ദിന പ്രഭാഷണത്തിന്റെ ഉള്ളടക്കം- ലളിതമായി വായിക്കാം.
15/06/2024

❤️ പ്രവാചകന്റെ അറഫ ദിന പ്രഭാഷണത്തിന്റെ ഉള്ളടക്കം- ലളിതമായി വായിക്കാം.


മക്കാ മണൽത്തട്ടിൽ... | ഷഹ്‍ല പെരുമാൾlink in bioത്വാഇഫിൽ വഴിയരികിൽ ഒരു ഇരുമ്പ് വേലി കൊണ്ട് കെട്ടിത്തിരിച്ച സ്ഥലമുണ്ട്. അവ...
15/06/2024

മക്കാ മണൽത്തട്ടിൽ... | ഷഹ്‍ല പെരുമാൾ

link in bio

ത്വാഇഫിൽ വഴിയരികിൽ ഒരു ഇരുമ്പ് വേലി കൊണ്ട് കെട്ടിത്തിരിച്ച സ്ഥലമുണ്ട്. അവിടെയാണ് കല്ലേറ് കൊണ്ട് ചോരയൊഴുകിയ റസൂൽ ക്ഷീണിച്ചിരുന്നതും ജിബ്‌രീൽ അലൈഹിസ്സലാം വന്ന് ആശ്വസിപ്പിച്ചതും. ഓർക്കുമ്പോഴേക്കും കണ്ണു നിറയുകയും ഉള്ളം പിടയുകയും ചെയ്യുന്ന അനുഭവമാണത്...

തുടർന്ന് വായിക്കാൻ: https://islamonlive.in/culture/makkah-travel-experience/

Follow us in WhatsApp:: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

©️ www.islamonlive.in

ഇബ്‍ലീസിനെക്കുറിച്ചും മുസ്ലിംകളിലെ നമസ്കരിക്കാത്തവരെക്കുറിച്ചും... | അദ്ഹം ശർഖാവിവിവ: മുഹമ്മദ് ശാക്കിർ മണിയറLINK IN BIOഖ...
14/06/2024

ഇബ്‍ലീസിനെക്കുറിച്ചും മുസ്ലിംകളിലെ നമസ്കരിക്കാത്തവരെക്കുറിച്ചും... | അദ്ഹം ശർഖാവി

വിവ: മുഹമ്മദ് ശാക്കിർ മണിയറ

LINK IN BIO

ഖുർആൻ സന്ദേശം - 25

ഇബ് ലീസ് സുജൂദ് ചെയ്യാൻ വിസമ്മതിച്ചത് ആദമി (അ) നായിരുന്നു, അതേസമയം നമസ്കാരമുപേക്ഷിക്കുന്നവൻ ആദമി (അ) ന്റെയും റബ്ബിനാണ് സുജൂദ് ചെയ്യാൻ വിസമ്മതിക്കുന്നത്. അല്ലാഹു എത്രയധികം കരുണയുള്ളവൻ?! ഉമ്മത്തിന്റെ പിഴവുകളെ എത്രമാത്രം ക്ഷമിക്കുന്നവൻ!?..

തുടർന്ന് വായിക്കാൻ: https://islamonlive.in/shariah/about-iblis-and-muslims-who-do-not-pray/

Follow us in WhatsApp:: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

©️ www.islamonlive.in

ഹമാസിന്റെ കൈവശമുള്ള ഇസ്രായേലി ബന്ദികളെക്കാള്‍ 80 ഇരട്ടി ഫലസ്തീനികളാണ് ഇസ്രായേല്‍ കസ്റ്റഡിയിലുള്ളത്.
14/06/2024

ഹമാസിന്റെ കൈവശമുള്ള ഇസ്രായേലി ബന്ദികളെക്കാള്‍ 80 ഇരട്ടി ഫലസ്തീനികളാണ് ഇസ്രായേല്‍ കസ്റ്റഡിയിലുള്ളത്.

Address

Mavoor Road
Kozhikode
673001

Opening Hours

Monday 9:30am - 5:30pm
Tuesday 9:30am - 5:30pm
Wednesday 9:30am - 5:30pm
Thursday 9:30am - 5:30pm
Friday 9:30am - 5:30pm
Saturday 9:30am - 5:30pm

Telephone

+919946666139

Website

https://www.instagram.com/islam_onlive_/

Alerts

Be the first to know and let us send you an email when IslamOnLive posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to IslamOnLive:

Videos

Share

Nearby media companies


Other Media/News Companies in Kozhikode

Show All