Muslim Digest

Muslim Digest മുസ്ലിം ഡൈജസ്റ്റ് വെബ് പോർട്ടൽ.

സക്രിയമായ ഒരു വൈജ്ഞാനിക മണ്ഡലത്തിനുടമകളാണ് കേരളത്തിലെ മുസ്ലിം സമൂഹം.
പാരമ്പര്യവും സമകാലീനതയും ഊടും പാവുമായ, പ്രാദേശികതയും വിശ്വബോധവും മണ്ണും വിണ്ണുമായ, വൈവിധ്യവുംവൈപുല്യവും കൊണ്ട് സമ്പന്നമായ ചരിത്രവും വർത്തമാനവും അതിനുണ്ട്.

മദ്രസകൾ, പള്ളിദർസുകൾ, സർവ്വകലാശാലകൾ, ഗ്രന്ഥശാലകൾ, പുസ്തക പ്രാസാധനം, ദിനപത്രം മുതൽ ജേണലുകൾ വരെയുള്ള അച്ചടി മാധ്യമങ്ങൾ, ദൃശ്യ-ശ്രാവ്യ മാധ്യമങ്ങൾ, ഇന്റർനെറ്റ് - മൾട്ടിമീഡിയ സം

രഭങ്ങൾ തുടങ്ങി സജീവമാണ് കേരള മുസ്ലിം വൈജ്ഞാനികമണ്ഡലത്തിന്റെ ഭൂപടം. ഈടുറ്റ ഈ ലോകത്തെ കൂടുതൽ ദൃശൃമാക്കാനും പരസ്പരം വിനിമയം വളർത്താനും ലക്ഷ്യമിടുന്ന ഒരു സംരഭമാണ് മുസ്ലിം ഡൈജസ്റ്റ്. ഇസ്ലാം/മുസ്ലിം വിജ്ഞാന പ്രവർത്തനങ്ങളോട് ആകാംക്ഷയും ആഭിമുഖ്യവുമുള്ള ഏവരുടെതുമാണ് മുസ്ലിം ഡൈജസ്റ്റ് വെബ് പോർട്ടൽ.

SC’s Unusual Direction In   Case Triggers Concerns Of Judicial Overreach- An Analysis Of SC Order BY: LIVELAW RESEARCH T...
17/08/2017

SC’s Unusual Direction In Case Triggers Concerns Of Judicial Overreach- An Analysis Of SC Order BY: LIVELAW RESEARCH TEAM AUGUST 17, 2017 6:49 AM...

Chief Justice Khehar’s observation that the bench wants all the inputs before talking to Akhila, and that is why it has directed an independent investigation into the episode, could mean that the bench was subjecting itself to various biases and prej...

Read more at: http://www.livelaw.in/scs-unusual-direction-hadiya-case-triggers-concerns-judicial-overreach-analysis-sc-order/

The Supreme Court’s order on Wednesday in the hearing of the appeal filed by Shefan Jahan against the Kerala High Court’s order annulling his marriage with Hadiya, (who was known as Akhila, before her conversion) who converted from Hinduism to Islam, is amenable to a curious interpretation. The SC b...

16/08/2017

ഇസ്ലാം അപരവത്കരണവും മലയാള സാഹിത്യവും

എ.കെ.വാസു
16/Aug/2017
Literature
ഉത്തരകാലം

ആദിവാസി പെണ്‍കുട്ടിയെ വഞ്ചിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന ‘ജബ്ബാര്‍’ അടികൊണ്ടു വീഴുന്നതു കാണുവാനുള്ള ‘ത്രില്ലി’ലാണ് എന്‍.എസ് മാധവന്റെ ഹിഗ്വിറ്റ സൂപ്പര്‍ഹിറ്റായ ചെറുകഥയായതെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. ഇതരസംസ്ഥാന തൊഴിലാളിയായി കേരളത്തിലെത്തുന്ന ഹിന്ദുവിന്റെ ദൈന്യതയ്‌ക്കെല്ലാം ഹേതു പ്രവാസംകൊണ്ട് ഇസ്ലാംനേടിയ സമ്പന്നതയാണെന്ന ‘അധികഭാവന’ ചുരത്തി ചര്‍ച്ചകള്‍ക്കുശേഷം സ്ഥാപനവത്കരിക്കപ്പെട്ട സന്തോഷ് എച്ചിക്കാനത്തിന്റെ ‘ബിരിയാണിയും’ വിളമ്പി നല്‍കുന്നത് മലയാളസാഹിത്യം തലമുറകളായി തുടര്‍ന്ന് പോരുന്ന മുസ്ലിം അപരവത്ക്കരണത്തിന്റെ സാഹിത്യഭാവുകത്വം തന്നെ. സിനിമയെന്ന പോപ്പുലര്‍ കള്‍ച്ചറിലും ‘അടിത്തട്ടായി’ ഇതേ അപരബോധത്തെ താങ്ങി നിര്‍ത്തിപോരുന്നതിനും സാഹിത്യഭാവുകത്വത്തിനു വലിയ പങ്കുണ്ട്. അതുകൊണ്ട് തന്നെയാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ സംഭാഷണം മലയാളസാഹിത്യവിമര്‍ശനത്തിന്റെ സുപ്രധാന ശബ്ദങ്ങളാവുന്നത്.

”കുട്ടിക്കാലത്ത് ഫയല്‍വാന്‍ ആകാനായിരുന്നു ആഗ്രഹം. പിന്നെ എഴുത്തുകാരനാകാന്‍ ആഹ്രഹിച്ചതിന് കാരണം ഞാന്‍ വൈക്കം ഇംഗ്ലീഷ് സ്‌കൂളില്‍ പഠിക്കുമ്പോള്‍ വൈക്കത്ത് അഷ്ടമിക്ക് പുസ്തകങ്ങളുടെ കച്ചവടക്കാര്‍ വരും. എന്റെ സ്‌നേഹിതന്മാരുടെ വരാന്തയിലാണ് കച്ചോടം. അവരെനിക്കൊരു നോവലെടുത്തു തരും വായിക്കാന്‍. ഞാനത് രാത്രി മുഴുവനിരുന്നു വായിക്കും. ഞാനീ വായിച്ചിട്ടുള്ള എല്ലാ പുസ്തകങ്ങളിലും നോവലുകളിലും ഏത് കഥാപാത്രങ്ങളും കള്ളന്മാര്, കൊലപാതകികള്‍, പഞ്ചകരെല്ലാം, മുസ്ലീങ്ങളാണെന്ന്. അപ്പോ ഞാന്‍ നോക്കുമ്പോള്‍ എന്റെ മാതാവുണ്ട്, പിതാവുണ്ട് എന്റെ അമ്മാവന്മാര്, മറ്റു പലയാളുകളും. എനിക്ക് പരിചയമുള്ള ആരുമില്ല. അതെന്റെ മനസ്സില്‍ കിടക്കുന്നുണ്ടായിരുന്നു. എനിക്ക് വലുതാകുമ്പോള്‍ ഞാനെഴുതുമെന്ന തോന്നലുമുണ്ടായിരുന്നു.’
(എം. എ. റഹ്മാന്റെ ‘ബഷീര്‍ ദി മാന്‍’ എന്ന ഡോക്യുമെന്ററിയില്‍ നിന്നും) (http://utharakalam.com/?p=24092)

09/08/2017

രണ്ടു ചിത്രങ്ങള്‍
ഒരേ ചരിത്രം

- കവര്‍ സ്‌റ്റോറി - ഹര്‍ഷ് മന്ദര്‍

രിസാല - ഓഗസ്ത്

2001 മുതല്‍ 2014 വരെ നരേന്ദ്ര മോഡി ഗുജറാത്തിന്റെ മുഖ്യ മന്ത്രിയായിരുന്നു. ആ ഭരണം സാധാരണക്കാരന്റെ ജീവിതത്തില്‍ ഒരു മാറ്റവുമുണ്ടാക്കിയില്ല. 2001-ല്‍ ഞാന്‍ തെരുവിലാണ് ഉറങ്ങിയിരുന്നത്, ഇപ്പോഴുമതേ- അശോക് മോചി. fatal accidents of birth എന്ന ഹര്‍ഷ് മന്ദറിന്റെ പുസ്തകത്തില്‍ നിന്ന്.

09/08/2017

മദ്രസകളുടെ സമകാലീനത
- കെ അശ്‌റഫ്

തേജസ് - ഓഗസ്ത്

what is a madrasa? ഇബ്രാഹീം മൂസയുടെ പുസ്തകം ദക്ഷിണേഷ്യയിലെ മദ്രസകളുടെ അനുഭവത്തില്‍ നിന്ന് എഴുതപ്പെട്ട പുസ്തകമാണ്. ഇസ്‌ലാമി ലോകത്തെ വൈജ്ഞാനിക സംസ്‌കാരത്തെ കുറിച്ച പഠനങ്ങളുടെ ചരിത്രത്തിലെ നിര്‍ണായകമായ ഇടപെടലാണ്.

09/08/2017

അസംബന്ധങ്ങള്‍ അരങ്ങേറുമ്പോള്‍
നാവടക്കി പിടിക്കുന്ന പൗരബോധം

- എ. റശീദുദ്ദീന്‍

പ്രബോധനം - ഓഗസ്ത്

ക്ഷേത്രത്തിനകത്ത് കയറി ചെന്ന് അവിടെയുളള ഏതെങ്കിലും പൂജാരിയോ വഴിയെ നടന്നു പോകുന്ന ഏതെങ്കിലും സാധാരണ ഹിന്ദുവിനെയോ മതത്തിന്റെ പേരില്‍ വെട്ടിക്കൊന്ന ജിഹാദിയെ ഇന്ത്യ ഒരിക്കലും കാണുന്നില്ലെങ്കിലും പൊതുബോധം മറിച്ചായി മാറുന്നു. ഒരു കാരണവുമില്ലാതെ പളളിക്കകത്ത് കയറി രാജ്യസനേഹാധികാരത്താല്‍ കൊലകത്തിക്കിരയായ മൗലവിമാരുടെയോ പെരുന്നാളിന്‍ ഉടുപ്പ് പോയ ഹാഫിള് ജുനൈദുമാരുടെയോ കാര്യത്തില്‍ ആരും ആരെയും തിരികെ വെട്ടിയതിന്റെ കഥകളും പറഞ്ഞു കേട്ടിട്ടില്ല.

(http://www.prabodhanam.net/inner.php?isid=586&artid=1470)

09/08/2017

മുസ്‌ലിം ജനസംഖ്യ, ലൗജിഹാദ്
സെന്‍കുമാര്‍ സംഘപരിവാറിന് നിലമൊരുക്കുകയാണ്

- രാജീവ് ശങ്കരന്‍

മുസ്‌ലിം ജനസംഖ്യ വര്‍ധിക്കുന്നത് അപകടമാണ് എന്ന് പറയാതെ പറയുമ്പോള്‍, ഈ വിഭാഗത്തോട് സെന്‍കുമാറിന്റെ മനസ്സില്‍ അടിഞ്ഞിരിക്കുന്ന വെറുപ്പാണ് പുറത്തുവരുന്നത്. ഉദ്ദേശം ഒന്നേയുളളൂ, സംഘപരിവാരത്തിന്റെ വ്യാജ പ്രചാരണത്തിന് വിശ്വാസ്യത പകരുക.

സുന്നിവോയ്‌സ് - ഓഗസ്ത്

(https://sunnivoice.net/senkumar/)

Address

Kozhikode

Alerts

Be the first to know and let us send you an email when Muslim Digest posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Muslim Digest:

Share


Other Media/News Companies in Kozhikode

Show All