PAMPA MEDIA CLUB

PAMPA MEDIA CLUB The MEDIA PEOPLE, for SOCIETY journalism media press social media

മാതൃഭൂമി
23/04/2023

മാതൃഭൂമി

23/04/2023
കോട്ടയിൽ യുവതി ബക്കറ്റിൽ ഉപേക്ഷിച്ച കുഞ്ഞിന് ഓമല്ലൂർ തണൽ ശിശു സംരക്ഷണ കേന്ദ്രത്തിൽ ഇന്ന് പ്രത്യേക മുറി അനുവദിച്ചു
20/04/2023

കോട്ടയിൽ യുവതി ബക്കറ്റിൽ ഉപേക്ഷിച്ച കുഞ്ഞിന് ഓമല്ലൂർ തണൽ ശിശു സംരക്ഷണ കേന്ദ്രത്തിൽ ഇന്ന് പ്രത്യേക മുറി അനുവദിച്ചു

Kozhenchery, Pathanamthitta : കോഴഞ്ചേരി: കോട്ടയിൽ യുവതി ബക്കറ്റിൽ ഉപേക്ഷിച്ച കുഞ്ഞിന് ഓമല്ലൂർ തണൽ ശിശു സംരക്ഷണ കേന്ദ്രത്തിൽ ഇന്ന...

ജില്ലയിൽ മോട്ടർവാഹന വകുപ്പ് 44 ഇടങ്ങളിൽ സ്ഥാപിച്ച എഐ ക്യാമറകൾ ഇന്ന് വൈകിട്ട് മുതൽ പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു
20/04/2023

ജില്ലയിൽ മോട്ടർവാഹന വകുപ്പ് 44 ഇടങ്ങളിൽ സ്ഥാപിച്ച എഐ ക്യാമറകൾ ഇന്ന് വൈകിട്ട് മുതൽ പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു

Kozhenchery, Pathanamthitta : കോഴഞ്ചേരി: ജില്ലയിൽ മോട്ടർവാഹന വകുപ്പ് 44 ഇടങ്ങളിൽ സ്ഥാപിച്ച എഐ ക്യാമറകൾ ഇന്ന് വൈകിട്ട് മുതൽ പ്രവർത്...

ദേശാഭിമാനി -20/04/23
20/04/2023

ദേശാഭിമാനി -20/04/23

മാതൃഭൂമി 20/04/23
20/04/2023

മാതൃഭൂമി 20/04/23

മലയാള മനോരമ 20/4/23
20/04/2023

മലയാള മനോരമ 20/4/23

https://www.metrovaartha.com/news/kerala/eid-al-fitr-kerala
20/04/2023

https://www.metrovaartha.com/news/kerala/eid-al-fitr-kerala

കോഴിക്കോട്: മാസപ്പിറവി ദൃശമായില്ല. സംസ്ഥാനത്ത് ചെറിയ പെരുന്നാൾ ശനിയാഴ്ചയായിരിക്കും. ശവ്വാൽ ചന്ദ്രപ്പിറവി ദൃശ...

20/04/2023

ആറാട്ടുപുഴ ഐക്കാട് പാലം 3.90 കോടി രൂപയ്ക്ക് പുനർനിർമ്മിക്കുന്നതിന് ഭരണാനുമതി

മാവേലിക്കര - കോഴഞ്ചേരി സംസ്ഥാന പാതയിൽ ചെങ്ങന്നൂർ - ആറന്മുള മണ്ഡലങ്ങളെ ബന്ധിപ്പിച്ചു സ്ഥിതി ചെയ്യുന്ന ആറാട്ടുപുഴ ഐക്കാട് പാലം 3.90 കോടി രൂപയ്ക്ക്
പുനർ നിർമ്മിക്കുന്നതിന് ഭരണാനുമതി ലഭിച്ചു.
ജില്ല അതിർത്തിയിൽ ആറാട്ടുപുഴ ഐക്കാടു തോടിന് കുറുകെ സ്ഥിതി ചെയ്യുന്ന പാലത്തിന്
107 വർഷത്തോളം പഴക്കമുണ്ട്.വീതിക്കുറവും നടപ്പാതയുടെ അഭാവവും മൂലം അപകടങ്ങളും ഗതാഗതക്കുരുക്കും ഇവിടെ പതിവാണ്. കൂടാതെ ബലക്ഷയവുമുണ്ട്.
പാലം പുനർനിർമ്മിക്കാൻ ആവശ്യമുയർന്നതോടെ
മന്ത്രി സജി ചെറിയാൻ നൽകിയ നിവേദനത്തെ തുടർന്നാണ്
ഭരണാനുമതി ലഭിച്ചത്.
ഒരു സ്പാൻ മാത്രമുള്ള
പുതിയ പാലത്തിന് 27 മീറ്റർ നീളവും 10.50 മീറ്റർ വീതിയുള്ള ക്യാരേജ് വേയും, 1.50 മീറ്റർ വീതിയിൽ ഇരുവശങ്ങളിൽ നടപ്പാതയും ഉൾപ്പെടെ 14 മീറ്റർ വീതിയുമുണ്ടാകും.. നീളം 27 മീറ്റർ ആണ്. പാലം പുനർനിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു.

https://www.metrovaartha.com/news/kerala/victor-thomas-resign-party-post
18/04/2023

https://www.metrovaartha.com/news/kerala/victor-thomas-resign-party-post

പത്തനംതിട്ട: 20 വർഷമായി കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്‍റും യുഡിഎഫ് ജില്ലാ ചെയർമാനുമായി പ്രവർത്തിച്ചിരുന്ന വിക....

18/04/2023
https://youtu.be/KX00leqI76o
18/04/2023

https://youtu.be/KX00leqI76o

'വായന വണ്ടി' പദ്ധതിക്ക് നീർവിളാകം ടാഗോർ ഗ്രന്ഥശാലയിൽ തുടക്കം

04/02/2023

കോഴഞ്ചേരി പാലം നിര്‍മാണം ഊരാളുങ്കലിന്

കോഴഞ്ചേരി പാലം നിര്‍മാണം ഇനി ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഏറ്റെടുക്കും. കോഴഞ്ചേരി പാലത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് ടെന്‍ഡറില്‍ പങ്കെടുത്ത മൂന്ന് പേരില്‍ നിന്ന് ഏറ്റവും കുറവ് ടെന്‍ഡര്‍ തുക ക്വോട്ട് ചെയ്ത ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയെ എല്‍1 ആയി തിരഞ്ഞെടുത്തു.

കോഴഞ്ചേരി പാലത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് ടെന്‍ഡറില്‍ മൂന്ന് പേര്‍ പങ്കെടുത്തിരുന്നു. പരിചയ സമ്പന്നത കുറഞ്ഞ കമ്പനിയെ അയോഗ്യരാക്കി. പിന്നീട് തുക കുറവ് ക്വോട്ട് ചെയ്തത് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയായിരുന്നു.
പാലത്തിന്റെ നിര്‍മാണം പുനരാരംഭിക്കാന്‍ മൂന്ന് തവണ ടെന്‍ഡര്‍ ചെയ്തിരുന്നു. മൂന്ന് തവണയും മാനദണ്ഡ പ്രകാരമുള്ള കരാറുകാരെ കിട്ടിയില്ല. ഇപ്പോള്‍ നാലാമത് വീണ്ടും ടെന്‍ഡര്‍ ഓപ്പണ്‍ ചെയ്തപ്പോഴാണ് ഊരാളുങ്കലിനെ തിരഞ്ഞെടുത്തത്. തുടര്‍ നടപടികള്‍ എത്രയും വേഗത്തിലാക്കി പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മാരാമണ്‍ ഭാഗത്തെ സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായി. സ്ഥല ഉടമകള്‍ക്കുള്ള തുക കൈമാറിയിട്ടുണ്ട്.

25/01/2023

വാർത്താ സംക്ഷിപ്തം
2023 | ജനുവരി 25 | ബുധൻ | 1198 | മകരം 11 | പൂരുരുട്ടാതി

◾മിന്നല്‍ ഹര്‍ത്താല്‍ അക്രമങ്ങളില്‍ നാശനഷ്ടം വരുത്തിയതിനു സ്വത്തു കണ്ടുകെട്ടിയവര്‍ക്കു പോപ്പുലര്‍ ഫ്രുണ്ടുമായുള്ള ബന്ധവും ഹര്‍ത്താലില്‍ അക്രമം നടത്തിയതിന്റെ വിവരവും ജപ്തി ചെയ്ത വസ്തു വകകളുടെ വിശദാംശങ്ങളും അറിയിക്കണമെന്നു ഹൈക്കോടതി. 248 പേരുടെ സ്വത്തു ജപ്തിചെയ്തെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ മലപ്പുറത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തകന്റെ വീടും ഹര്‍ത്താലിന് അഞ്ചു മാസംമുമ്പേ കൊല്ലപ്പെട്ട പാലക്കാട്ടെ എസ്ഡിപിഐ പ്രവര്‍ത്തകന്റെ വീടും ജപ്തി ചെയ്തതു വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് കോടതി കൂടുതല്‍ കൃത്യമായ വിവരങ്ങള്‍ ആരാഞ്ഞത്. കക്ഷി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് ജപ്തിക്കിരയായ മലപ്പുറത്തെ ലീഗ് പ്രവര്‍ത്തകന്‍ യൂസഫ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

◾ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പങ്കുണ്ടെന്ന് ആരോപിച്ച ബിബിസി ഡോക്യുമെന്ററിയുടെ പ്രദര്‍ശനത്തെച്ചൊല്ലി സംഘര്‍ഷം. ഡല്‍ഹിയിലും തിരുവനന്തപുരത്തും കൊച്ചിയിലും പാലക്കാട്ടും പ്രദര്‍ശനം തടയാന്‍ ബിജെപി പ്രവര്‍ത്തകര്‍ എത്തിയതോടെയാണ് സംഘര്‍ഷമുണ്ടായത്. ഡല്‍ഹി ജെഎന്‍യുവിലും തിരുവനന്തപുരത്ത് പൂജപ്പുര തിരുമല റോഡിലും ഏറ്റുമുട്ടലുണ്ടായി. ഡല്‍ഹിയില്‍ രാത്രി ഒമ്പതോടെ പ്രദര്‍ശനം ആരംഭിക്കാനിരിക്കേ എട്ടരയ്ക്കു വൈദ്യുതി ബന്ധം വിച്ഛേദിച്ചു. മൊബൈല്‍ ഫോണിലൂടേയും ലാപ്ടോപ്പിലൂടെയും ബിബിസി ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു. എബിവിപി, ബിജെപി പ്രവര്‍ത്തകര്‍ കല്ലേറു നടത്തി. നിരവധി പേര്‍ക്കു പരിക്കേറ്റു. വന്‍ പോലീസ് സന്നാഹം ഇവിടെയുണ്ട്. പൂജപ്പുര തിരുമല റോഡില്‍ പ്രതിഷേധക്കാര്‍ക്കുനേരെ പൊലീസ് നാലു തവണ ജലപീരങ്കി പ്രയോഗിച്ചു. പൂജപ്പുരയില്‍ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിലാണ് പ്രദര്‍ശനം ഒരുക്കിയത്.

◾പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ഈ മാസം 31 ന് വിരമിക്കും. ഐഎഎസ് ഉദ്യോഗസ്ഥ തലത്തില്‍ അഴിച്ചു പണി. സാംസ്‌കാരിക വകുപ്പു പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്ജിനെ സാമൂഹിക നീതി വകുപ്പില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചു. സഹകരണവകുപ്പ് സെക്രട്ടറിയായ മിനി ആന്റണിക്ക് സാംസ്‌കാരിക വകുപ്പിന്റെ അധിക ചുമതല. തുറമുഖ വകുപ്പ് സെക്രട്ടറിയായിരുന്ന കെ. ബിജുവിനെ പൊതുമരാമത്ത് വകുപ്പിലേക്കു മാറ്റി. കൃഷി വകുപ്പ് സെക്രട്ടറി ഡോ.ബി. അശോകിന് കാര്‍ഷികോല്‍പ്പാദന കമ്മീഷണറുടെ അധിക ചുമതല. എം. ശിവശങ്കര്‍ വഹിച്ചിരുന്ന കായിക- യുവക്ഷേമ വകുപ്പുകളുടെ ചുമതല പ്രണവ് ജ്യോതിനാഥിന് നല്‍കി. പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന അജിത് കുമാറിനെ തൊഴില്‍ വകുപ്പിലേക്കു മാറ്റി.

◾ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ അടപ്പിച്ച സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഭക്ഷ്യ സുരക്ഷാ പരിശീലനം നിര്‍ബന്ധമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജീവനക്കാര്‍ പരിശീലനം നേടിയശേഷമേ സ്ഥാപനം തുറക്കാവൂവെന്നു മന്ത്രി.

◾തെക്കന്‍ കേരളത്തിലും വടക്കന്‍ കേരളത്തിലെ മലയോര മേഖലകളിലും ശക്തമായ മഴയ്ക്കു സാധ്യത. തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. മഡഗാസ്‌കറിനു സമീപമുണ്ടായ ചുഴലിക്കാറ്റാണ് മഴയ്ക്ക് അനുകൂലമായ സാഹചര്യം ഒരുക്കിയത്. ബംഗാള്‍ ഉള്‍ക്കടലില്‍നിന്ന് ഈര്‍പ്പമുള്ള കാറ്റ് വീശുന്നതും മഴയ്ക്കു കാരണമാകും.

◾പതിനേഴു മാസത്തെ ശമ്പള കുടിശിക എട്ടര ലക്ഷ രൂപ അനുവദിക്കണമെന്ന അപേക്ഷ അംഗീകരിച്ചാണ് സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്ത് ചിന്ത ജെറോമിന് സംസ്ഥാന സര്‍ക്കാര്‍ പണം നല്‍കിയതെന്നു വ്യക്തമാക്കുന്ന രേഖ പുറത്ത്. ശമ്പളം അനുവദിച്ചുകൊണ്ടു സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിലാണ് ഈ വിവരം. താന്‍ ശമ്പള കുടിശിക ആവശ്യപ്പെട്ടിട്ടില്ലെന്നായിരുന്നു ചിന്ത ജെറോമിന്റെ വാദം.

◾തിരുവനന്തപുരത്ത് കഴക്കൂട്ടം കാരോട് റോഡില്‍ മേല്‍പാലം ആവശ്യപ്പെട്ട് പ്രതിഷേധ ധര്‍ണ നടക്കവെ സ്റ്റേജ് തകര്‍ന്ന് വീണു. നെയ്യാറ്റിന്‍കര മണ്ണക്കല്ലില്‍ കെ ആന്‍സലര്‍ എംഎല്‍എ ധര്‍ണ ഉദ്ഘാടനം ചെയ്തതിനു പിറകേയാണ് സ്റ്റേജ് തകര്‍ന്നത്. ആര്‍ക്കും പരിക്കില്ല.

◾അടിയന്തരാവസ്ഥക്കാലത്ത് ആന്‍ഡമാനിലെ സെല്ലുലാര്‍ ജയില്‍ സൂപ്രണ്ടായിരുന്ന മുന്‍ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ എ.കെ. പത്മനാഭന്‍ നമ്പ്യര്‍ എന്ന എ.കെ.പി നമ്പ്യാര്‍ അന്തരിച്ചു. 95 വയസായിരുന്നു. തലശേരി കാവുംഭാഗത്തെ വസതിയിലായിരുന്നു അന്ത്യം.

◾കളമശേരിയില്‍ 500 കിലോ പഴകിയ ഇറച്ചി പിടികൂടിയ സംഭവത്തില്‍ പിടിയിലായ ജുനൈസ് വധശ്രമക്കേസ് അടക്കമുള്ള ക്രിമിനല്‍ കേസുകളിലും പ്രതിയാണെന്ന് പൊലീസ്. ഇയാളുടെ പേരില്‍ മണ്ണാര്‍ക്കാട് പൊലീസ് സ്റ്റേഷനില്‍ അഞ്ചു കേസുകളുണ്ടെന്നു പൊലീസ് പറഞ്ഞു.

◾ഗുജറാത്ത് കലാപത്തെക്കുറിച്ചു ബിബിസി നിര്‍മിച്ച വിവാദ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നതിന് കണ്ണൂര്‍ സര്‍വ്വകലാശാല അനുമതി നിഷേധിച്ചെങ്കിലും എസ്എഫ്ഐ പ്രവര്‍ത്തകര്‍ വരാന്തയില്‍ പ്രദര്‍ശിപ്പിച്ചു. സെമിനാര്‍ ഹാളില്‍ പ്രദര്‍ശനം നടത്താനാണ് എസ്എഫ്ഐ അനുമതി തേടിയത്.

◾പ്രധാനമന്ത്രിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററിയുടെ പ്രദര്‍ശനം തടയേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ജനാധിപത്യ സമൂഹത്തില്‍ ആശയങ്ങള്‍ നിഷേധിക്കരുതെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.

◾ഇന്ത്യയിലുള്ളവര്‍ ഇന്ത്യയുടെ ഭരണഘടനാ സ്ഥാപനത്തേക്കാള്‍ ബിബിസിയുടെ വീക്ഷണത്തിന് മുന്‍തൂക്കം നല്‍കുന്നത് അപകടകരമാണെന്ന് കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറും എ.കെ ആന്റണിയുടെ മകനുമായ അനില്‍ കെ ആന്റണി. രാജ്യത്തിന്റെ പരമാധികാരത്തിനു തുരങ്കം വയ്ക്കുന്ന നടപടിയാണിതെന്നും അനില്‍. എന്നാല്‍ അനില്‍ കെ ആന്റണിയുടെ നിലപാട് കോണ്‍ഗ്രസിന്റേയോ യൂത്ത് കോണ്‍ഗ്രസിന്റേയോ നിലപാടല്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരനും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലും പ്രതികരിച്ചു.

◾മുഖ്യമന്ത്രി പിണറായി വിജയന് പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെ മകന്‍ മെല്‍ഹറിന്റെ മുത്തം. എക്‌സലന്‍സ് ഇന്‍ ഗുഡ് ഗവേര്‍ണന്‍സ് പുരസ്‌കാര തുകയായ ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറിയപ്പോള്‍ മുത്തം നല്‍കിയ ചിത്രം ദിവ്യ സാമൂഹ്യ മാധ്യമത്തിലൂടെ പങ്കുവച്ചു. ഭര്‍ത്താവ് കോണ്‍ഗ്രസ് നേതാവ് ശബരീനാഥിനൊപ്പമാണ് ദിവ്യ മുഖ്യമന്ത്രിയെ കണ്ടത്.

◾ഇടുക്കി പൂപ്പാറയില്‍ 35 ലിറ്റര്‍ വ്യാജമദ്യവുമായി ബെവ്കോ ജീവനക്കാരന്‍ അടക്കം നാലു പേര്‍ പിടിയില്‍. ശാന്തന്‍പാറ പോലീസിന്റെ വാഹന പരിശോധനക്കിടെയാണ് ഇവര്‍ പിടിയിലായത്. ബെവ്കോ ജീവനക്കാരന്‍ തിരുവനന്തപുരം സ്വദേശി ബിനു, സുഹൃത്ത് തിരുവനന്തപുരം സ്വദേശി ബിജു, ഇടുക്കി കഞ്ഞിക്കുഴി സ്വദേശി വിനു മാത്യു, മകന്‍ എബിന്‍ എന്നിവരാണ് പിടിയിലായത്.

◾കോട്ടയത്തെ കെ ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്സ് ഡയറക്ടറുടെ താല്ക്കാലിക ചുമതല ഷിബു അബ്രഹാമിന്. ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ രാജിവെച്ച ഒഴിവിലേക്കാണ് താത്കാലിക നിയമനം.

◾കോഴിക്കോട് മുട്ടക്കള്ളന്മാര്‍ പിടിയില്‍. തമിഴ്നാട്ടില്‍ നിന്നും ഗുഡ്സ് ഓട്ടോറിക്ഷയില്‍ മൊത്തക്കച്ചവടത്തിനു കൊണ്ടുവന്ന 75,000 രൂപയുടെ 15000 കോഴി മുട്ടകള്‍ ഗുഡ്സ് ഓട്ടോറിക്ഷ സഹിതം മോഷ്ടിച്ചെന്ന കേസില്‍ കോഴിക്കോട് വെസ്റ്റ്ഹില്‍ പീറ്റര്‍ സൈമണ്‍ എന്ന സനു (42) മങ്ങോട്ട് വയല്‍ ഇല്ലത്ത് കെ.വി. അര്‍ജ്ജുന്‍ (32) എന്നിവരെ നടക്കാവ് പൊലീസ് അറസ്റ്റു ചെയ്തു.

◾ഈരാറ്റുപേട്ടയില്‍ വിദേശ കറന്‍സിയുണ്ടെന്ന് കരുതി യുവാവിന്റെ ബാഗ് തട്ടിയെടുത്ത അഞ്ചംഗ സംഘം കവര്‍ച്ചാ കേസില്‍ അറസ്റ്റില്‍. ഈരാറ്റുപേട്ട സ്വദേശികളായ മുഹമ്മദ് നജാഫ്, ജംഷീര്‍ കബീര്‍, ആലപ്പുഴ പൂച്ചാക്കല്‍ സ്വദേശി അഖില്‍ ആന്റണി, ഇടക്കൊച്ചി സ്വദേശി ശരത് ലാല്‍, ആലപ്പുഴ പെരുമ്പളം സ്വദേശി ഷിബിന്‍ എന്നിവരാണു പിടിയിലായത്.

◾മണ്ണാര്‍ക്കാട് എടിഎം മെഷീനില്‍ കൃത്രിമം കാണിച്ചു പണം തട്ടിയതിന് ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ സ്വദേശികളായ പ്രവീണ്‍കുമാര്‍, ദിനേശ് കുമാര്‍, സന്ദീപ് എന്നിവരെ മണ്ണാര്‍ക്കാട് പൊലീസ് അറസ്റ്റുചെയ്തു. അറസ്റ്റിനു പിറകേ മണ്ണാര്‍ക്കാട് എസ്ബിഐ ബ്രാഞ്ച് പോലീസില്‍ പരാതി നല്‍കി.

◾തൊടുപുഴയില്‍ പണംവച്ച് ചൂതാട്ടം നടത്തിയ സംഘത്തെ പോലീസ് പിടികൂടി. രഹസ്യ വിവരത്തെത്തുടര്‍ന്ന് തൊടുപുഴയിലെ റോയല്‍ ക്ലബ്ബില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് 10 പേരെ പിടികൂടിയത്.

◾കോഴിക്കോട് ഉണ്ണികുളത്ത് സ്‌ക്കൂള്‍ വിദ്യാര്‍ഥിനി തീപ്പൊള്ളലേറ്റ് മരിച്ചു. തെങ്ങിനുകുന്നമ്മല്‍ പ്രസാദിന്റെ മകള്‍ അര്‍ച്ചനയാണ് മരിച്ചത്.

◾ഗോതമ്പു വില കുതിക്കുന്നു. കഴിഞ്ഞ വര്‍ഷം ഗോതമ്പ് വില 37 ശതമാനം വര്‍ധിച്ചപ്പോള്‍ ഈ വര്‍ഷം ജനുവരിയില്‍ ഏഴ് ശതമാനം വില വര്‍ധിച്ചു. ഒരു ടണ്ണിന് 29,375 രൂപയാണ് വില. ഡല്‍ഹിയില്‍ വില 31,508 രൂപ. ഉല്‍പാദനം കുറഞ്ഞതും ആഭ്യന്തര വിപണിയില്‍ ഗോതമ്പു ശേഖരിക്കാന്‍ വൈകിയതുമാണ് വിലവര്‍ധനയ്ക്കു കാരണം. ഗോതമ്പ് ഉല്‍പ്പാദനം ഒരു വര്‍ഷം മുമ്പ് 109.59 ദശലക്ഷം ആയിരുന്നെങ്കില്‍ 2022 ല്‍ 106.84 ദശലക്ഷം ടണ്ണായി കുറഞ്ഞു.

◾പെട്രോള്‍, ഡീസല്‍ വില കുറച്ചേക്കും. കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹര്‍ദീപ് സിംഗ് പുരി ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികളുമായി നടത്തിയ കൂടികാഴ്ചയ്ക്കു ശേഷമാണ് വില കുറയുമെന്ന സൂചനകള്‍.

◾ബിബിസി ഡോക്യുമെന്ററി വിലക്ക് അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ജനാധിപത്യ അവകാശങ്ങള്‍ ലംഘിക്കുകയാണെന്നും സര്‍ക്കാര്‍ ഒളിക്കുകയാണെന്നും യെച്ചൂരി പ്രതികരിച്ചു.

◾ഡല്‍ഹിയില്‍ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഹിമാലയന്‍ താഴ്‌വരയില്‍ നേപ്പാളിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഇന്ത്യയിലും നേപ്പാളിലും ചൈനയിലും ഭൂമികുലുക്കം പ്രകടമായി.

◾പ്രതിപക്ഷ ഐക്യനീക്കവുമായി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. അടുത്ത മാസം 17 ന് നടക്കുന്ന തെലങ്കാന സെക്രട്ടേറിയറ്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് പ്രതിപക്ഷ നേതാക്കളെയും മുഖ്യമന്ത്രിമാരെയും ക്ഷണിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍, ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് എന്നിവര്‍ക്കാണ് ക്ഷണം.

◾രാഹുല്‍ ഗാന്ധി ഗൃഹപാഠം ചെയ്യണമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ശേഷം ഉണ്ടായ അഭിവൃദ്ധി മനസിലാക്കാതെയാണ് പ്രത്യേക പദവി പുനസ്ഥാപിക്കുമെന്നു പ്രസംഗിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആയിരകണക്കിന് കിലോമീറ്റര്‍ ഒപ്പം നടന്നിട്ടും ദിഗ്വിജയ് സിംഗ് ഇന്ത്യന്‍ സൈന്യത്തെ ബഹുമാനിക്കാന്‍ പഠിച്ചില്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു.

◾ആശുപത്രിയില്‍നിന്ന് രക്തം കയറ്റി എയ്ഡ്സ് ബാധിതനായി മരിച്ച യുവാവിന്റെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി ഉത്തരവ്. ഡെറാഡൂണ്‍ ജില്ലാ ഉപഭോക്തൃ കോടതിയുടെ ഉത്തരവ് ഉത്തരാഖണ്ഡ് സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ശരിവച്ചു. സഹാറന്‍പൂര്‍ സ്വദേശിയായ യുവാവ് വൃക്ക മാറ്റിവെച്ചതിന് ശേഷം ചികിത്സയ്ക്കായെത്തിയ മൊഹാലിയിലെ മാക്‌സ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയാണു നഷ്ടപരിഹാരം നല്‍കേണ്ടത്.

◾രാത്രി വീട്ടിലെത്തിയപ്പോള്‍ ഭാര്യ വാതില്‍ തുറക്കാത്തതുമൂലം പൈപ്പ് ലൈന്‍ വഴി വീടിന്റെ മൂന്നാം നിലയിലേക്ക് കയറാന്‍ ശ്രമിച്ച യുവാവ് താഴെവീണു മരിച്ചു. തിരുപ്പത്തൂര്‍ സ്വദേശി മുപ്പതുകാരനായ തെന്നരശാണ് മരിച്ചത്.

◾പ്രശസ്തിക്കുവേണ്ടി ബംഗളൂരുവിലെ തിരക്കുള്ള കെ ആര്‍ മാര്‍ക്കറ്റ് മേല്‍പാലത്തിനു മുകളില്‍ നിന്ന് പത്തുരൂപാ നോട്ടുകള്‍ താഴേക്കു വലിച്ചെറിഞ്ഞ് ഗതാഗതക്കുരുക്കുണ്ടാക്കിയ യുവാവ് അറസ്റ്റിലായി. കോട്ടും സ്യൂട്ടും ധരിച്ചാണ് ഇയാള്‍ നോട്ടുകള്‍ വാരി വിതറിയത്. ഇവന്റ് മാനേജ്മെന്റ് - മാര്‍ക്കറ്റിംഗ് കമ്പനി നടത്തുന്ന നാഗബാവി സ്വദേശി അരുണാണ് പിടിയിലായത്. ചോദ്യം ചെയ്തപ്പോള്‍ കമ്പനിയുടെ പ്രശസ്തിക്കായാണ് ഇതു ചെയ്തതെന്ന് ഇയാള്‍ പറഞ്ഞു.

◾ഒരാഴ്ചയ്ക്കുള്ളില്‍ എയര്‍ ഇന്ത്യയ്ക്ക് രണ്ടാം തവണയും പത്തു ലക്ഷം രൂപ പിഴ ചുമത്തി ഏവിയേഷന്‍ റെഗുലേറ്റര്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍. വിമാനത്തില്‍ യാത്രക്കാരുടെ മോശമായ പെരുമാറ്റം റിപ്പോര്‍ട്ട് ചെയ്യാത്തതിനാണ് പിഴശിക്ഷ.

◾തമിഴ് നടനും സംവിധായകനുമായ ഇ രാമദോസ് അന്തരിച്ചു. 66 വയസായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദ്രോഗംമൂലമാണ് മരിച്ചത്.

◾അഫ്ഗാനിസ്ഥാനില്‍ അതി ശൈത്യത്തില്‍ 124 മരണം. യഥാര്‍ത്ഥ മരണം ഇതിലും കൂടുതല്‍ വരുമെന്നാണ് സന്നദ്ധ സംഘടനകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

◾ബ്രസീലിലെ യാനോമാമി മേഖലയില്‍ പട്ടിണിയിലായിരുന്ന ആദിവാസി കുടുംബങ്ങളെ എയര്‍ ലിഫ്റ്റ് ചെയ്തു. 16 ആദിവാസികളെയാണ് രക്ഷിച്ചത്. മുന്‍ പ്രസിഡന്റിന്റെ തീവ്രവലതുപക്ഷ നിലപാടുകളാണ് മഴക്കാടുകളില്‍ താമസിച്ചിരുന്ന ആദിവാസികളുടെ വംശഹത്യയിലേക്ക് നയിച്ചതെന്നാണ് ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വ ആരോപിച്ചത്.

◾അമേരിക്ക ആസ്ഥാനമായുള്ള ഫോര്‍ഡ് മോട്ടോര്‍സ് 3,200 ജീവനക്കാരെ പിരിച്ചുവിടുന്നു. ജര്‍മ്മനിയിലെ ജീവനക്കാരെയാണ് കൂടുതല്‍ ബാധിക്കുക. കഴിഞ്ഞ വര്‍ഷം ഫോര്‍ഡ് 3,000 പേരെ പിരിച്ചുവിട്ടിരുന്നു,

◾ന്യൂസിലാണ്ടിനെതിരായ മൂന്നാം ഏകദിനത്തില്‍ 90 റണ്‍സിന് വിജയിച്ച ഇന്ത്യ 3- 0 ന് പരമ്പര തൂത്തുവാരി, ഒപ്പം ഏകദിനറാങ്കിംഗില്‍ ഒന്നാം സ്ഥാനവും. ടോസ് നഷ്ടപ്പെട്ട്് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 112 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്ലിന്റേയും 101 റണ്‍സ് നേടിയ രോഹിത് ശര്‍മയുടേയും മികവില്‍ 9 വിക്കറ്റ് നഷ്ടടത്തില്‍ 385 റണ്‍സ് നേടി. കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ന്യൂസിലാണ്ടിന് 138 റണ്‍സ് നേടിയ ഡെവണ്‍ കോണ്‍വേയുടെ പ്രകടനം പ്രതീക്ഷ നല്‍കിയെങ്കിലും ഇന്ത്യന്‍ ബൗളര്‍മാര്‍ കിവീസിനെ 295 ല്‍ എറിഞ്ഞൊതുക്കി. 25 റണ്‍സും 3 വിക്കറ്റും നേടിയ ശാര്‍ദുല്‍ ഠാക്കൂറാണ് കളിയിലെ താരം. ശുഭ്മാന്‍ ഗില്ലിനെ സീരിസിന്റെ താരമായി തിരഞ്ഞെടുത്തു. ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനം ലഭിച്ച ഇന്ത്യ നിലവില്‍ ട്വന്റി20 റാങ്കിങ്ങിലും ഒന്നാമതാണ്.

◾നടപ്പ് സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദ ഫലങ്ങള്‍ പ്രസിദ്ധീകരിച്ച് മാരുതി സുസൂക്കി. ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ 2351 കോടി രൂപയാണ് കമ്പനിയുടെ അറ്റാദായം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അറ്റാദായം ഇരട്ടിയോളം ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ മാരുതിയുടെ അറ്റാദായം 1011 കോടി രൂപയായിരുന്നു. പ്രവര്‍ത്തന വരുമാനം 25 ശതമാനം ഉയര്‍ന്ന് 29,044 കോടി രൂപയിലെത്തി. ഇക്കാലയളവില്‍ 465,911 യൂണീറ്റ് വാഹനങ്ങളാണ് കമ്പനി വിറ്റത്. അതില്‍ കയറ്റി അയച്ചത് 61,982 യൂണീറ്റുകളാണ്. 22,187 കോടി രൂപയുടേതാണ് അറ്റ വില്‍പ്പന.വില്‍പ്പന ഉയര്‍ന്നതും നിര്‍മാണ സാമഗ്രികളുടെ വില ഇടിവും കമ്പനിയുടെ ലാഭം ഉയര്‍ത്തി. 3,63,000 വാഹനങ്ങളുടെ ബുക്കിംഗ് ആണ് മാരുതിക്കുള്ളത്. കഴിഞ്ഞ വര്‍ഷം മാരുതി നേടിയത് 1,940,067 യൂണീറ്റിന്റെ റെക്കോര്‍ഡ് വില്‍പ്പനയാണ് . 2022ല്‍ കമ്പനി 263,068 വാഹനങ്ങള്‍ കയറ്റി അയച്ചു. മികച്ച ത്രൈമാസ ഫലം ഓഹരി വിപണിയിലും മാരുതിക്ക് നേട്ടമായി.

◾ബ്ലൂംബെര്‍ഗിന്റെ ശതകോടീശ്വര പട്ടികയില്‍ ഗൗതം അദാനിയെ പിന്തള്ളി ആമസോണിന്റെ ജെഫ് ബെസോസ്. കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടെ അദാനിയുടെ ആസ്തിയില്‍ 87.2 കോടി ഡോളറിന്റെ (ഏകദേശം7100 കോടി) ഇടിവാണ് ഉണ്ടായത്. നിലവില്‍ 120 ശതകോടി ഡോളറാണ് അദാനിയുടെ ആസ്തി. ബെസോസിന്റെ ആസ്തി 121 ശതകോടി ഡോളറാണ്. അദാനി ഗ്രൂപ്പിന് കീഴിലുള്ള കമ്പനികളുടെ ഓഹരി വില ഇടിഞ്ഞതാണ് ഗൗതം അദാനിക്ക് തിരിച്ചടിയായത്. 188 ബില്യണ്‍ ഡോളറിന്റെ ആസ്തിയുമായി ബെര്‍ണാഡ് അര്‍ണോള്‍ട്ട് ആണ് ശതകോടീശ്വരന്മാരില്‍ ഒന്നാമന്‍. രണ്ടാം സ്ഥാനം ടെസ് ല സിഇഒ ഇലോണ്‍ മസ്‌കിനാണ് (145 ബില്യണ്‍ ഡോളര്‍ ആസ്തി). റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി പട്ടികയില്‍ പന്ത്രണ്ടാമതാണ്. അംബാനിയുടെ ആസ്തി 84.7 ബില്യണ്‍ ഡോളറാണ്. ഒരു ദിവസം കൊണ്ട് 45.7 കോടി ഡോളറോളമാണ് (3700 കോടിയോളം രൂപ) അംബാനിക്ക് നഷ്ടമായത്. അതേ സമയം ഫോബ്‌സിന്റെ ശതകോടീശ്വ പട്ടികയില്‍ അദാനി തന്നെയാണ് മൂന്നാം സ്ഥാനത്ത്. ഫോബ്‌സിന്റെ കണക്കുകള്‍ അനുസരിച്ച് 126.6 ശതകോടി ഡോളറാണ് അദാനിയുടെ ആസ്തി. ബെസോസിന്റെ ആസ്തി 120.7 ബില്യണ്‍ ഡോളറും. ഫോബ്‌സിന്റെ പട്ടികയില്‍ ഒമ്പതാം സ്ഥാനമാണ് അംബാനിക്ക്.

◾ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായ് ഔറ കോംപാക്ട് സെഡാന്റെ ഫെയ്സ്ലിഫ്റ്റ് പതിപ്പുകള്‍ ഇന്ത്യന്‍ വിപണിയില്‍ ഔദ്യോഗികമായി അവതരിപ്പിച്ചു. ഇ, എസ്, എസ്എക്സ്, എസ്എക്സ് (ഒ) എന്നീ നാല് വകഭേദങ്ങളിലാണ് മോഡല്‍ ലൈനപ്പ് വരുന്നത്. 6.29 ലക്ഷം മുതല്‍ 8.57 ലക്ഷം രൂപ വരെയാണ് ഈ മോഡലുകളുടെ എക്‌സ്‌ഷോറൂം വിലകള്‍. താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് 11,000 രൂപ ടോക്കണ്‍ തുക നല്‍കി 2023 ഹ്യൂണ്ടായ് ഓറ ഫെയ്സ്ലിഫ്റ്റ് ഓണ്‍ലൈനിലോ അംഗീകൃത ഡീലര്‍ഷിപ്പുകളിലോ ബുക്ക് ചെയ്യാം. പുതിയ കോംപാക്ട് സെഡാന്‍ കോസ്മെറ്റിക് ഡിസൈന്‍ മാറ്റങ്ങളും മെച്ചപ്പെടുത്തിയ സുരക്ഷയോടെ നവീകരിച്ച ക്യാബിനും നല്‍കുന്നു. പോളാര്‍ വൈറ്റ്, ഫിയറി റെഡ്, ടൈറ്റന്‍ ഗ്രേ, സ്റ്റാറി നൈറ്റ്, ടുഫൂണ്‍ സില്‍വര്‍, ടീല്‍ ബ്ലൂ എന്നിങ്ങനെ ആറ് വ്യത്യസ്ത നിറങ്ങളില്‍ കോംപാക്റ്റ് സെഡാന്‍ ലഭിക്കും. 83പിഎസ് പവറും 113.8എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ 4-സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് പുതിയ ഓറയ്ക്ക് കരുത്തേകുന്നത്.

ശുഭ ദിനാശംസകൾ 🌺

24/01/2023

വാർത്താ സംക്ഷിപ്തം
2023 | ജനുവരി 24 | ചൊവ്വ | 1198 | മകരം 10 | ചതയം

◾സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ മിനിമം വേതനം പുനപരിശോധിക്കണമെന്ന് ഹൈക്കോടതി. 2018 ല്‍ പുറപ്പെടുവിച്ച വേതന പരിഷ്‌കരണ ഉത്തരവ് കോടതി റദ്ദാക്കി. ആശുപത്രി മാനേജ്മെന്റുകളുടെയും നഴ്സുമാരുടെയും ഭാഗം കേട്ടശേഷം തീരുമാനമെടുക്കണമെന്നും കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പ്രതിദിന വേതനം 1500 രൂപയാക്കണമെന്നാണ് നഴ്സുമാരുടെ സംഘടനയുടെ ആവശ്യം. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് വേതനം പരിഷ്‌കരിച്ചതെന്ന് സ്വകാര്യ ആശുപത്രി മാനേജ്മെന്റും വാദിച്ചതോടെയാണ് 2018 ലെ ഉത്തരവ് റദ്ദാക്കിയത്.

◾എല്‍ഡിഎഫ് നിയമസഭാ കക്ഷിയോഗത്തില്‍ സര്‍ക്കാരിനും മന്ത്രിമാര്‍ക്കുമെതിരെ കടുത്ത വിമര്‍ശനവുമായി കെ.ബി. ഗണേഷ് കുമാര്‍. പ്രഖ്യാപനങ്ങള്‍ മാത്രമാണ് നടക്കുന്നത്. എംഎല്‍എമാര്‍ക്ക് അനുവദിച്ച പദ്ധതികളുടെ ഭരണാനുമതി പോലും നല്‍കുന്നില്ല. അടുത്ത ബജറ്റിലെങ്കിലും പരിഹാരം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

◾യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസിനെ 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു. സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെയുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ടാണ് ഫിറോസിനെ അറസ്റ്റു ചെയ്തത്.

◾സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിനെ അറസ്റ്റു ചെയ്തത് ഭരണകൂട ഭീകരതയെന്ന് രമേശ് ചെന്നിത്തല. നിയമനടപടികളുമായി മുന്നോട്ടു പോകും. ഇത്തരം ഭീഷണികള്‍കൊണ്ട് സമരങ്ങളെ അടിച്ചമര്‍ത്താന്‍ നോക്കേണ്ടെന്നും ചെന്നിത്തല പറഞ്ഞു.

◾ജില്ലാ പൊലീസ് മേധാവിയുടെ പേരില്‍ വ്യാജ വാട്‌സാപ്പ് അക്കൗണ്ടുണ്ടാക്കി പോലീസുകാര്‍ അടക്കമുള്ളവരില്‍നിന്നു പണം തട്ടിയ ഇതര സംസ്ഥാന തട്ടിപ്പുകാരനെ അറസ്റ്റു ചെയ്തു. ബിഹാര്‍ സ്വദേശി സിക്കന്തര്‍ സാദാ (31) യെയാണ് കര്‍ണാടകയിലെ ഉഡുപ്പി സിദ്ധപുരയില്‍നിന്നും മലപ്പുറം സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്.

◾കെ.ആര്‍ നാരായണന്‍ ഫിംലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥി സമരം അവസാനിപ്പിച്ചു. ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദു നേരിട്ടെത്തി വിദ്യാര്‍ത്ഥികളുമായി സംസാരിച്ചു. ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണനുമായി സഹകരിക്കില്ലെന്നു വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. പുതിയ ഡയറക്ടറെ ഉടന്‍ നിയമിക്കുമെന്നും ഒഴിവുള്ള സംവരണ സീറ്റുകള്‍ നികത്തുമെന്നും മന്ത്രി അറിയിച്ചു.

◾പിഎഫ്ഐ ഹര്‍ത്താലുമായി ബന്ധപ്പെട്ട് സ്വത്ത് കണ്ടുകെട്ടിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ രാഷ്ട്രീയം പരിശോധിക്കണമെന്ന് ഭരണമുന്നണിയിലെ ഐഎന്‍എല്‍. ഇടത് സര്‍ക്കാരിനെതിരെ ജനവിരുദ്ധ വികാരം ഉയര്‍ത്തിവിടാന്‍ യുഡിഎഫിന്റെയും ബിജെപിയുടെയും ചട്ടുകമായി ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചോയെന്ന് സംശയിക്കണമെന്നും ഐഎന്‍എല്‍ വഹാബ് വിഭാഗം കുറ്റപ്പെടുത്തി.

◾ആം ആദ്മി പാര്‍ട്ടിയുടെ കേരള ഘടകത്തെ പിരിച്ചുവിട്ടു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സംഘടനയില്‍ അഴിച്ചുപണി നടത്താനാണു നീക്കം.

◾ഇരുമ്പ് പഴുക്കുമ്പോള്‍ കൊല്ലനും കൊല്ലത്തിയും ഒന്നാണെന്നു പറയുന്നതുപോലെയാണ് നയപ്രഖ്യാപന പ്രസംഗമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി. ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനും എതിരായ വിമര്‍ശനം മുഖ്യമന്ത്രി മയപ്പെടുത്തി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനദ്രോഹ ഭരണത്തെ പ്രകീര്‍ത്തിക്കുന്ന വാചോടോപം മാത്രമാണ് ഗവര്‍ണറുടെ നയപ്രഖ്യാപനമെന്ന് അദ്ദേഹം പറഞ്ഞു.

◾ക്വാറി, ക്രഷര്‍ മേഖലയിലെ പ്രതിസന്ധി പരിഹരിച്ചില്ലെങ്കില്‍ ഫെബ്രുവരി ഒന്നിന് അനിശ്ചിതകാല സമരം തുടങ്ങുമെന്നു ക്വാറി ഉടമകള്‍. മൂവായിരത്തിലേറെ ക്വാറികള്‍ ഉണ്ടായിരുന്ന സംസ്ഥാനത്ത് ഇപ്പോള്‍ എഴുന്നൂറോളം ക്വാറികളാണുള്ളത്. ഇവയില്‍ ഏറേയും അടഞ്ഞു കിടക്കുകയാണെന്ന് ചെറുകിട ക്വാറി ആന്‍ഡ് ക്രഷര്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എം കെ ബാബു പറഞ്ഞു.

◾കളമശ്ശേരിയില്‍ 500 കിലോ പഴകിയ ഇറച്ചി പിടികൂടിയ സംഭവത്തില്‍ മുഖ്യപ്രതി മണ്ണാര്‍ക്കാട് സ്വദേശി ജുനൈസ് പിടിയില്‍. മലപ്പുറത്തുനിന്നാണ് ഇയാളെ പിടികൂടിയത്.

◾പാലക്കാട് ധോണിയില്‍ മറ്റൊരു കാട്ടാന ഇറങ്ങി. അരിമണി എസ്റ്റേറ്റിനടുത്തുള്ള ചൂലിപ്പാടത്താണ് രാത്രി ഏഴരയോടെ കാട്ടാന എത്തിയത്. നെല്‍പ്പാടത്തെ കൃഷി നശിപ്പിച്ചു. രണ്ടു തെങ്ങുകളും ആന മറിച്ചിട്ടു. പി ടി സെവനെ കൂട്ടിലാക്കി ആശ്വസിച്ചിരിക്കേയാണ് മറ്റൊരു ആന ഇറങ്ങിയത്.

◾ഗുരുവായൂരപ്പന് ഒറ്റ വാര്‍പ്പിലൂടെ 1,500 ലിറ്റര്‍ പാല്‍പ്പായസം തയാറാക്കാം. മാന്നാറിലെ വിശ്വകര്‍മജകരുടെ കരവിരുതില്‍ രണ്ടേകാല്‍ ടണ്‍ ഭാരമുള്ള വാര്‍പ്പ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എത്തിച്ചു. പരുമല പന്തപ്ലാതെക്കേതില്‍ കാട്ടുംപുറത്ത് അനന്തന്‍ ആചാരിയുടെയും മകന്‍ അനു അനന്തന്റെയും മേല്‍നോട്ടത്തില്‍ നാല്‍പ്പതോളം തൊഴിലാളികള്‍ നാലുമാസം പണിയെടുത്താണ് വാര്‍പ്പ് നിര്‍മിച്ചത്. പ്രവാസിയായ ചേറ്റുവ സ്വദേശി പ്രശാന്താണ് വഴിപാടായി വാര്‍പ്പ് സമര്‍പ്പിച്ചത്.

◾വര്‍ക്കലയില്‍ വീട്ടിലുണ്ടായ തീപിടിത്തത്തില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ച കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം. ബന്ധുക്കള്‍ മുഖ്യമന്ത്രിയ്ക്കു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. മാര്‍ച്ച് എട്ടിനാണ് വീടിന് തീപിടിച്ച് വര്‍ക്കല സ്വദേശി പ്രതാപന്‍, ഭാര്യ ഷേര്‍ളി, മകന്‍ അഹില്‍, മരുമകള്‍ അഭിരാമി, അഭിരാമിയുടെ ആറ് മാസം പ്രായമായ മകന്‍ റയാന്‍ എന്നിവര്‍ മരിച്ചത്.

◾നെടുമങ്ങാട് പതിനാറുകാരിയെ പീഡിപ്പിച്ച പ്രതിയെക്കൊണ്ട് ശൈശവ വിവാഹം കഴിപ്പിച്ചതിനു പെണ്‍കുട്ടിയുടെ അച്ഛനും വരനും ഉസ്താദും അടക്കം മൂന്നു പേര്‍ അറസ്റ്റില്‍. വിവാഹം കഴിച്ച പനവൂര്‍ സ്വദേശി അല്‍ അമീര്‍, പെണ്‍കുട്ടിയുടെ അച്ഛന്‍, വിവാഹം നടത്തിക്കൊടുത്ത തൃശൂര്‍ സ്വദേശിയായ ഉസ്താദ് അന്‍സാര്‍ സാദത്ത് എന്നിവരാണ് പിടിയിലായത്. പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങിയ അല്‍ അമീര്‍ ഭീഷണിപ്പെടുത്തിയാണ് വിവാഹം നടത്തിച്ചതെന്നാണ് പെണ്‍കുട്ടിയുടെ അച്ഛന്‍ പറയുന്നത്.

◾പാറശാലയില്‍ മദ്യലഹരിയില്‍ സുഹൃത്തുക്കള്‍ വഴക്കിട്ട് യുവാവ് കൊല്ലപ്പെട്ട കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍. ഇഞ്ചിവിള പറയരുവിള വീട്ടില്‍ റെജി (27), അരുവാന്‍ കോട് കാട്ടാന്‍കുളങ്ങര തോട്ടത്തില്‍ വീട്ടില്‍ റിജു (39), ഇഞ്ചിവിള മടുത്തു വിള പുത്തന്‍വീട്ടില്‍ വിപിന്‍ (27) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.

◾ഇടുക്കി നെടുങ്കണ്ടത്ത് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് അറസ്റ്റിലായ അച്ഛന്‍ കോടതിയില്‍നിന്ന് ഓടി രക്ഷപ്പെട്ടു. പീഡനക്കേസില്‍ അച്ഛനേയും ബന്ധുവിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഹോസ്റ്റലില്‍ താമസിച്ചിരുന്ന കുട്ടി വീട്ടിലെത്തിയപ്പോഴാണു പീഡനം. നെടുങ്കണ്ടം മജിസ്‌ട്രേട്ട് കോടതിയില്‍നിന്നാണ് പ്രതി രക്ഷപെട്ടത്.

◾വാളയാറില്‍ രേഖകള്‍ ഇല്ലാതെ കടത്തിയ രണ്ടു കോടി ഇരുപത്തെട്ടു ലക്ഷത്തി അറുപതിനായിരം രൂപയുമായി രണ്ടുപേരെ അറസ്റ്റ് ചെയ്തു. വാഹനപരിശോധനക്കിടെ പണവുമായെത്തിയ കോയമ്പത്തൂര്‍ സ്വദേശികളെയാണ് അറസ്റ്റു ചെയ്തത്.

◾ചേവായൂരില്‍ കച്ചവടം മുടക്കാന്‍ കൂടോത്രം ചെയ്തതിനു കേസെടുക്കണമെന്ന പരാതിയുമായി ആയൂര്‍വേദ കടയുടമ വേലായുധന്‍. കടയ്ക്കു മുന്നില്‍ പൊട്ടിയ ചട്ടി, പട്ട്, കരിഞ്ഞ തിരി, തേങ്ങ തുടങ്ങിയ സാധനങ്ങള്‍ ഇന്നലെ രാവിലെ കണ്ടെത്തിയെന്നും ഇത് ആരോ കൂടോത്രം നടത്തിയതാണെന്നും ആരോപിച്ചാണ് പോലീസില്‍ പരാതി നല്‍കിയത്.

◾കഞ്ചാവ് കച്ചവടം നടത്തുന്ന ഗുണ്ടാ സംഘങ്ങള്‍ക്കെതിരെ പരാതി ഉന്നയിച്ചതിനു പൊലീസ് പ്രതികാര നടപടിയെടുക്കുന്നുവെന്ന് ആരോപിച്ച് കോട്ടയം അതിരമ്പുഴയിലെ കളളു ഷാപ്പുടമ. നിസാര കാര്യങ്ങളുടെ പേരില്‍ ഏറ്റുമാനൂര്‍ പൊലീസ് നിരന്തരം ശല്യപ്പെടുത്തുന്നതുമൂലം കച്ചവടം ഉപേക്ഷിച്ച് നാടുവിടുകയാണെന്നും അതിരമ്പുഴ സ്വദേശി ജോര്‍ജ് വര്‍ഗീസ് പറഞ്ഞു.

◾പോക്സോ പീഡന കേസില്‍ അമ്മയുടെ കാമുകനായ പ്രതി കീഴടങ്ങി. കണ്ണൂര്‍ കാട്ടാമ്പള്ളി സ്വദേശിയ യഹിയയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്.

◾ഒഎല്‍എക്സില്‍ വില്പനയ്ക്കുവച്ച ഇലക്ട്രോണിക്സ് ഉല്‍പന്നങ്ങള്‍ വാങ്ങാനെന്ന വ്യാജേന 20 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ നൈജീരിയന്‍ സ്വദേശി അറസ്റ്റില്‍. അകുച്ചി ഇഫിയാനി ഫ്രാങ്ക്ളിനെയാണ് ബംഗളൂരുവില്‍നിന്ന് കോഴിക്കോട് സിറ്റി സൈബര്‍ ക്രൈം സെല്‍ അറസ്റ്റു ചെയ്തത്. കേസില്‍ രണ്ടു പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു.

◾തെങ്ങില്‍ കയറിയ വിദ്യാര്‍ഥി വീണു മരിച്ചു. ഹരിപ്പാട് കണ്ടല്ലൂര്‍ തെക്ക് ആദിലില്‍ കുന്നേല്‍ തെക്കതില്‍ സുനില്‍ നിഷ ദമ്പതികളുടെ മകന്‍ കൃഷ്ണ ചൈതന്യ കുമാരവര്‍മ്മ (17) ആണ് മരിച്ചത്.

◾പൂജ നടത്തുന്നതിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മന്ത്രവാദി പിടിയില്‍. മൂവാറ്റുപുഴ സ്വദേശി അമീറിനെയാണ് പുത്തന്‍കുരിശ് പൊലീസ് പിടികൂടിയത്.

◾മോഡലിന്റെ പരാതിയില്‍ എടുത്ത കേസില്‍ അറസ്റ്റ് ഒഴിവാക്കാന്‍ നടി രാഖി സാവന്ത് ബോംബെ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. വനിതാ മോഡലിന്റെ നഗ്‌ന വീഡിയോകളും ഫോട്ടോകളും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്നാണ് രാഖി സാവന്തിനെതിരായ ആരോപണം.

◾പഞ്ചാബിലെ അമൃത്സറില്‍ മയക്കുമരുന്നു കടത്തിയ ഡ്രോണ്‍ പൊലീസ് വെടിവച്ചിട്ടു. അഞ്ചു കിലോ ഹെറോയിനാണ് പൊലീസ് പിടിച്ചെടുത്തത്. രണ്ടു പ്രതികളെയും അറസ്റ്റു ചെയ്തു.

◾വോട്ടിന് ആറായിരം രൂപ വാഗ്ദാനം ചെയ്തു പുലിവാല് പിടിച്ച് കര്‍ണാടകത്തിലെ ബിജെപി നേതാവ് രമേശ് ജാര്‍ക്കിഹോളി. ബെലഗാവിയിലെ കോണ്‍ഗ്രസ് എംഎല്‍എ സമ്മാനങ്ങള്‍ നല്‍കി വോട്ട് പിടിക്കുകയാണെന്നും ആറായിരം രൂപ വച്ച് ബിജെപി തരുമെന്നുമാണ് ജാര്‍ക്കിഹോളിയുടെ പരാമര്‍ശം.

◾രാജിക്കു സന്നദ്ധത അറിയിച്ച് മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗവത് സിംഗ് കോഷിയാരി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരില്‍ കണ്ട് പദവി ഒഴിയാന്‍ അനുവദിക്കണമെന്ന് അറിയിച്ചു. ഇനിയുള്ള കാലം വായനയ്ക്കും എഴുത്തിനുമായി മാറ്റിവയ്ക്കുമെന്നാണ് കോഷിയാരി പറയുന്നത്.

◾2019 ലെ പുല്‍വാമ ഭീകരാക്രമണത്തിനു തെളിവുണ്ടോയെന്നു കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്. നാല്‍പതു സൈനികര്‍ വീരമൃത്യു വരിച്ചതുമായി ബന്ധപ്പെട്ടും തിരിച്ചടിയെന്ന പേരില്‍ സര്‍ജിക്കല്‍ സ്ട്രൈക്കു നടത്തിയെന്ന അവകാശവാദത്തിനും തെളിവുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. കാഷ്മീരില്‍ ഭാരത് ജോഡോ യാത്രയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എല്ലാ വാഹനങ്ങളും പരിശോധിച്ചു കടത്തിവിടുന്ന പ്രദേശത്താണ് എതിര്‍ദിശയിലൂടെ വന്ന കാര്‍ സ്ഫോടനമുണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഈ നിലപാട് കോണ്‍ഗ്രസ് തള്ളി. കോണ്‍ഗ്രസ് സേനാ നടപടികള്‍ക്കൊപ്പമാണെന്നു പാര്‍ട്ടി വക്താവ് ജയറാം രമേശ് വ്യക്തമാക്കി.

◾കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ജമ്മു കാഷ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കുമെന്നു രാഹുല്‍ ഗാന്ധി. സംസ്ഥാന പദവി കാഷ്മീരിനെ പ്രതിസന്ധിയിലാക്കിയെന്നും അദ്ദേഹം ഭാരത് ജോഡോ യാത്രയില്‍ പ്രസംഗിക്കവേ പറഞ്ഞു.

◾പത്തു വര്‍ഷം മുമ്പ് കോണ്‍ഗ്രസ് വിട്ട് എന്‍ സി പിയുടെ സംസ്ഥാന അധ്യക്ഷനായ പ്രമുഖ നേതാവും എം എല്‍ എയുമായ സലേംഗ് സാംഗ്മ വീണ്ടും കോണ്‍ഗ്രസിലെത്തി. തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചിരിക്കേ സാംഗ്മയുടെ വരവ് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.

◾ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു പങ്കുണ്ടെന്നു വിവരിക്കുന്ന ബിബിസി ഡോക്യൂമെന്ററി ജെഎന്‍യു ക്യാമ്പസില്‍ പ്രദര്‍ശിപ്പിക്കുന്നതു വിലക്കി സര്‍വകലാശാല രജിസ്റ്റാര്‍ ഉത്തരവിറക്കി. ഇന്നു പ്രദര്‍ശിപ്പിക്കാനാണ് നീക്കമുണ്ടായിരുന്നത്.

◾ക്രിക്കറ്റര്‍ കെഎല്‍ രാഹുല്‍ വിവാഹിതനായി. നടന്‍ സുനില്‍ഷെട്ടിയുടെ മകള്‍ അതിയാ ഷെട്ടിയാണ് വധു. ഏറെ കാലമായി ഇവര്‍ പ്രണയത്തിലായിരുന്നു. സുനില്‍ ഷെട്ടിയുടെ ഖണ്ഡാലയിലെ ഫാംഹൗസിലായിരുന്നു ചടങ്ങുകള്‍.

◾മുട്ട കയറ്റുമതിയില്‍ റെക്കോര്‍ഡ് നേട്ടവുമായി ഇന്ത്യ. അഞ്ചു കോടി രൂപയുടെ മുട്ടയാണ് ഈ മാസം കയറ്റുമതി ചെയ്യുന്നത്. ഒമാന്‍, ഖത്തര്‍ അടക്കമുള്ള മിഡില്‍ ഈസ്റ്റ് രാജ്യങ്ങളാണ് ഇന്ത്യന്‍ മുട്ടകള്‍ വാങ്ങുന്നത്. ലോകമെങ്ങും ഉല്‍പ്പാദനം കുറഞ്ഞതിനാല്‍ മുട്ട കയറ്റുമതിരാജ്യമായ മലേഷ്യയില്‍നിന്നുപോലും ഇന്ത്യക്ക് വലിയ ഓര്‍ഡര്‍ ലഭിച്ചു.

◾യാത്രാരേഖകളില്ലാതെ എത്തി ഉത്തര്‍പ്രദേശുകാരനെ വിവാഹം ചെയ്ത് ബെംഗളൂരുവില്‍ താമസമാക്കിയ പത്തൊമ്പതുകാരിയായ പാക്കിസ്ഥാന്‍കാരി അറസ്റ്റിലായി. ഇഖ്റ ജീവാനി എന്ന യുവതിയാണ് നേപ്പാള്‍ വഴി ഇന്ത്യയിലെത്തിയത്. ഓണ്‍ലൈന്‍ ഗെയിം കളിച്ചു പ്രണയത്തിലായ ഉത്തര്‍പ്രദേശുകാരന്‍ മുലായംസിംഗ് യാദവിനെ നേപ്പാളില്‍ വിവാഹം ചെയ്തശേഷം ബെംഗളൂരുവില്‍ ഒന്നിച്ചു താമസിക്കുകയായിരുന്നു.

◾ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ അവസാനത്തേയും മൂന്നാമത്തേയും ഏകദിന മത്സരം ഇന്ന് ഇന്‍ഡോറില്‍. ആദ്യ രണ്ട് ഏകദിനവും ജയിച്ച് പരമ്പര നേടിയ ഇന്ത്യക്ക് ഇന്നത്തെ മത്സരം ജയിച്ചാല്‍ ടി20 ക്ക് പിന്നാലേ ഏകദിന റാങ്കിംഗിലും ഒന്നാം സ്ഥാനത്തെത്താനാവും. ഇംഗ്ലണ്ടാണ് നിലവില്‍ ഒന്നാം സ്ഥാനത്ത്.

◾നിക്ഷേപ തട്ടിപ്പിന് ഇരയായ ജമൈക്കന്‍ താരം ഉസൈന്‍ ബോള്‍ട്ടിന്റെ അക്കൗണ്ടില്‍ ശേഷിക്കുന്നത് 9 ലക്ഷത്തോളം രൂപ മാത്രമെന്ന് റിപ്പോര്‍ട്ടുകള്‍. കിങ്സ്റ്റണിലെ സ്റ്റോക്‌സ് ആന്‍ഡ് സെക്യൂരിറ്റീസ് എന്ന സ്ഥാപനത്തില്‍ നിക്ഷേപിച്ച ഏകദേശം 97 കോടിയോളം രൂപയാണ് താരത്തിന് നഷ്ടമായിരിക്കുന്നത്. സ്റ്റോക്‌സ് ആന്‍ഡ് സെക്യൂരിറ്റീസ് എന്ന സ്ഥാപനത്തിന്റെ മാനേജരാണ് പണം തട്ടിയതെന്നാണ് വിവരം.

◾2023 ജനുവരി 20 വരെ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് പിന്‍വലിച്ചത് 15,236 കോടി രൂപ. 2022ല്‍ വിദേശ നിക്ഷേപകര്‍ 1.124 ലക്ഷം കോടി രൂപ ഓഹരി വിപണിയില്‍ നിന്ന് പിന്‍വലിച്ചിരുന്നു. കഴിഞ്ഞ ഡിസംബറില്‍ 11,119 കോടി രൂപയുടെ അറ്റ നിക്ഷേപം നടന്ന സ്ഥാനത്താണിത്. ആഗോള തലത്തില്‍ പലിശ നിരക്ക് ഉയര്‍ന്നത്, വിലക്കയറ്റം, ക്രൂഡ് ഓയില്‍ വിലയിലെ ഏറ്റക്കുറച്ചില്‍, റഷ്യ-യുക്രെയ്ന്‍ യുദ്ധം തുടങ്ങിയവയൊക്കെ 2022ലെ വില്‍പ്പനയെ സ്വാധീനിച്ച ഘടകങ്ങളായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ വില്‍പ്പനയുടെ പ്രധാന കാരണം, കോവിഡ് നിയന്ത്രണങ്ങള്‍ അവസാനിപ്പിച്ച ചൈനീസ് വിപിണി വീണ്ടും തുറന്നതാണ്. യുഎസ് സമ്പദ് വ്യവസ്ഥ മാന്ദ്യത്തിലേക്ക് വീഴുമെന്ന ആശങ്കയാണ് മറ്റൊരു ഘടകം. നിലവില്‍ ഡോളര്‍ ഇന്‍ഡക്ട് ക്രമേണ കുറയുകയാണ്. സാധാരണ രീതിയില്‍ ഈ സമയം വിദേശ നിക്ഷേപകര്‍ ഇന്ത്യയിലേക്ക് എത്തേണ്ടതാണ്. എന്നാല്‍ ഇടിഞ്ഞു നില്‍ക്കുന്ന ചൈനീസ്, ഹോങ്കോംഗ്, സൗത്ത് കൊറിയ, തായ്‌ലന്‍ഡ് തുടങ്ങിയ വിപണികളാണ് നിക്ഷേപകര്‍ തെരഞ്ഞെടുത്തത്. ഇന്ത്യയെ കൂടാതെ ഇന്തോനേഷ്യന്‍ വിപണിയിലും വിദേശ നിക്ഷേപകര്‍ വില്‍പ്പനയിലാണ്. കൂടുതല്‍ വില്‍പ്പന ഐടി, ടെലികോം, ഫിനാന്‍സ് മേഖലകളിലാണ്. ഓഹരികള്‍ക്ക് പുറമെ ഈ മാസം 1286 കോടിയുടെ കടപ്പത്രങ്ങളും വിദേശ നിക്ഷേപകര്‍ വിറ്റു.

◾ബി.എം.ഡബ്ള്യു 3-സീരീസ് ഗ്രാന്‍ ലിമോസിന്‍ ഇന്ത്യന്‍ വിപണിയിലെത്തി. ഇന്ത്യയില്‍ തന്നെ നിര്‍മ്മിച്ച പുത്തന്‍ മോഡലിന് രണ്ട് പതിപ്പുകളാണുള്ളത്. 320 എല്‍.ഡി എം സ്പോര്‍ട്ടും 330 എല്‍.ഐ എം സ്പോര്‍ട്ടും. 59.50 ലക്ഷം രൂപയാണ് 320 എല്‍.ഡി എം സ്പോര്‍ട്ടിന് എക്‌സ്‌ഷോറൂം വില. 330 എല്‍.ഐക്ക് 57.90 ലക്ഷം രൂപയും. ശ്രേണിയിലെ ഏറ്റവും വലതും വിശാലവുമായ കാര്‍ എന്ന പെരുമയോടെയാണ് ബി.എം.ഡബ്ള്യു ഗ്രാന്‍ ലിമോസിന്‍ എത്തുന്നത്. ശ്രേണിയിലെ ഏറ്റവും കരുത്തേറിയ എന്‍ജിന്‍ എന്ന മികവും ഗ്രാന്‍ ലിമോസിനുണ്ട്. ഇന്ത്യയില്‍ നിര്‍മ്മിച്ച 2023 ഗ്രാന്‍ ലിമോസിന് രണ്ട് പതിപ്പുകളാണുള്ളത്. 57.90 ലക്ഷം രൂപ മുതലാണ് എക്‌സ്‌ഷോറൂം വില. 255 ബി.എച്ച്.പി കരുത്തുള്ള 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 188 ബി.എച്ച്.പി കരുത്തുള്ള 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളാണുള്ളത്. ഒപ്പം 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും.

ശുഭ ദിനാശംസകൾ 🌺

Address

Kozhencheri

Website

Alerts

Be the first to know and let us send you an email when PAMPA MEDIA CLUB posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to PAMPA MEDIA CLUB:

Videos

Share

Category


Other Kozhencheri media companies

Show All