*🔷🔺പൂപ്പാറയിൽ വൻ തീപിടുത്തം; ലക്ഷങ്ങളുടെ നാശനഷ്ടം🔻🔷*
🗓️ 01/03/2024, വെള്ളി , 10.00 PM
*പൂപ്പാറ▪️* ശാന്തൻപാറക്കടുത്ത് പൂപ്പാറയിൽ വൻ തീപിടുത്തം. പൂപ്പാറ വില്ലേജ് ഓഫീസിനു സമീപത്ത് ജൽജീവൻ മിഷന്റെ ഭാഗമായി എത്തിച്ചിരുന്ന പൈപ്പുകള്‍ക്കാണ് തീ പിടിച്ചത്. തീ പടരാനുള്ള കാരണം വ്യക്തമല്ല. സമീപത്തേക്ക് തീ പടരാതിരിക്കാൻ പ്രദേശവാസികൾ മുൻകരുതൽ എടുത്തു. മൂന്നാർ, നെടുങ്കണ്ടം യൂണിറ്റുകളിൽ നിന്നുള്ള ഫയർ ഫോഴ്‌സ് സ്ഥലത്ത് എത്തി തീ നിയന്ത്രണ വിധേയമാക്കി. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായതായതാണ് പ്രാഥമിക വിവരം.
Follow us on
▪️▫️▪️▪️▫️▪️▪️▫️▪️▪️▫️▪️▪️
*voice of vellathooval*
▪️▫️▪️▪️▫️▪️▪️▫️▪️▪️▫️▪️▪️
Facebook | Whatsapp
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ ......
https://chat.whatsapp.com/GGtf2Sv9QoKF23SOqWcPny
🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚
*🔴എസ്റ്റേറ്റ് പൂപ്പറയിൽ സൂക്ഷിച്ചിരുന്ന KWA യുടെ ഹോസുകൾക്ക് വൻ തീ പിടുത്തം*
*🔷🔺ചെറുകുന്നത്ത് വാഹനാപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം🔻🔷*
ആലുവ - മൂന്നാർ റോഡിൽ ഓടക്കാലിയ്ക്ക് സമീപം ചെറുകുന്നത്ത് വച്ചുണ്ടായ വാഹനാപകടത്തിൽ കുത്തുകുഴി വലിയപാറ സ്വദേശികളായ രണ്ട് യുവാക്കൾ മരണപ്പെട്ടു. കോതമംഗലം കുത്തുകുഴി വലിയപാറ വടക്കേക്കര വീട്ടിൽ കുഞ്ഞുമോന്റെ മകൻ അജീഷ് കുമാർ (30), സുഹൃത്ത് ദീപു (30) എന്നിവരാണ് മരണപ്പെട്ടത്.
ഇന്ന് വൈകിട്ട് 3.15-നായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറും കെഎസ്ആർടിസി ബസും കൂട്ടിയിടിക്കുകയായിരുന്നു. നാട്ടുകാർ ചേർന്ന് ഇരുവരെയും ഉടൻ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുറുപ്പംപടി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
അപകടത്തിൻ്റെ സിസി ടിവി ദൃശ്യം കാണാം👇👇👇👇
"വെൽക്കം ടു ആനക്കുളം,നൈസ് ടു മീറ്റ് യൂ"......
മാങ്കുളം-മുന്നാറിനോട് ചേർന്നു മലയിടക്കുകൾക്കു ഇടയിൽ ഹരിത ഭംഗിയിൽ ഇഴ ചേർന്നു നിൽക്കുന്ന അതി സുന്ദരിയായ ഗ്രാമം....
🔷🔺ഒരു നിമിഷത്തെ അശ്രദ്ധ മൂലം അപകടം; മട്ടന്നൂരിൽ സ്കൂൾ വിദ്യാർത്ഥി അത്ഭുതകരമായി രക്ഷപ്പെട്ടു🔻🔷
മട്ടന്നൂർ: കഴിഞ്ഞദിവസം മാതാവിനൊപ്പം ഓട്ടോയിൽ വന്നിറങ്ങി കുട്ടി നേരെ ഓടിയത് പാഞ്ഞെത്തിയ കാറിന് മുന്നിലേക്ക്.....
ചെറിയ പരിക്കുകളോടെ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. മട്ടന്നൂര്‍ കയനിയില്‍ നടന്ന വാഹനാപകടത്തിന്റെ ദൃശ്യം
പോയാലോ.. പച്ചപുതച്ച തേയില കാടുകൾക്ക് നടുവിലൂടെ മൂന്നാറിലൂടെ ഒരു ആനവണ്ടി യാത്ര...💚💚🌱🌱
📢📢📢📢📢📢
കൊച്ചി ~ ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലത്തിനും അടിമാലിക്കും ഇടയ്ക്ക് യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക ..... മൂന്നാംമയിലിൽ കാട്ടാന ഇറങ്ങിയിട്ടുണ്ട്🐘🐘🐘
🔴ഇത് മാങ്കുളത്തിന് മാത്രം സ്വന്തം.... മറ്റൊരിടത്തും ഇതുപോലൊരു പെരുന്നാൾ ഉണ്ടാകില്ല ഒരു രൂപ പോലും മുടക്കാതെ ആനകൾ ഒരുമിച്ച് എത്തുന്ന കാഴ്ച.
ഉത്സവമായാലും പെരുന്നാളായാലും ആനയില്ലാതെ മാങ്കുളം ആനക്കുളംകാർക്ക് എന്താഘോഷം.
*🔷🔺ആനച്ചാലിലും പരിസര പ്രദേശങ്ങളിലും ഭീതി പരത്തി കാട്ടുപോത്ത് ഇറങ്ങി.🔻🔷*
*ആനച്ചാൽ▪️* ആനച്ചാലിലും പരിസര പ്രദേശങ്ങളിലും ഭീതി പരത്തി കാട്ടുപോത്തുകളുടെ വിളയാട്ടം. ഞായറാഴ്ച പുലർച്ചെ നാലരയോടെയാണ് പ്രദേശത്ത് കാട്ടുപോത്തുകൾ ഇറങ്ങി ഭീതിപരത്തിയത്. ലക്ഷ്മി മലയിൽ നിന്നും കൂട്ടം തെറ്റി ഇറങ്ങി വന്നതാണെന്ന് കരുതുന്നു.
മീൻകെട്ട് പവ്വർഹൗസ് ഭാഗത്താണ് ആദ്യം കാട്ടുപോത്തുകളെ ആളുകൾ ആദ്യം കാണുന്നത് . പിന്നീട് ചെകുത്താൻ മുക്ക് വഴി ആനച്ചാലിലും ശങ്കുപ്പടി ഭാഗത്തും എത്തിയത് കണ്ടവരുണ്ട്. വണ്ടർ വാലി അമ്യൂസ്മെന്റ് പാർക്കിലെ സിസി ടിവി ക്യാമറയിൽ പതിഞ്ഞ വീഡിയോയിൽ രണ്ട് കാട്ടു പോത്തുകളെ കാണാം.പോത്തുകൾ ഈ ഭാഗത്ത് കേന്ദ്രീകരിച്ച് കാണുമെന്ന് ആളുകൾ കരുതുന്നതിനാൽ പരിസരവാസികൾ ഭീതിയിലാണ്.
ഇടുക്കിക്ക് വലിയ പിറന്നാൾ ഇടുക്കി @ 52
കേരളത്തിന്റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന സംസ്ഥാനത്തെ വലിയ ജില്ലയാണ് ഇടുക്കി. വളരെ മനോഹരമായിട്ടുള്ള ഭൂപ്രദേശമാണ് ഇടുക്കി ജില്ലയിൽ ഉള്ളത്.
"കേരളത്തില്‍ ഏറ്റവും കൂടുതല്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളുള്ള ജില്ലയേതെന്ന് ചോദിച്ചാല്‍ ഒരു പക്ഷെ ഇടുക്കി എന്നായിരിക്കും ഉത്തരം. അണക്കെട്ടുകളും മലനിരകളും തേയിലത്തോട്ടങ്ങളും തടാകങ്ങളുമൊക്കെയാണ് ഇടുക്കിയെ സഞ്ചാരികളുടെ പറുദീസയാക്കുന്നത്.
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കൊടുമുടിയായ ആനമുടി. വലിപ്പത്തിന്റെ കാര്യത്തില്‍ ലോകത്ത് തന്നെ രണ്ടാം സ്ഥാനമുള്ള ആര്‍ച്ച് ഡാമായ ഇടുക്കി അണക്കെട്ടും ഇടുക്കിയിലെ കൗതുകങ്ങളില്‍ ചിലതുമാത്രമാണ്."
മൂന്നാർ, മീശപ്പുലിമല, കാൽവരി മൌണ്ട്, ഇടുക്കി ഡാം, വാഗമൺ, കുറിഞ്ഞിമല സാങ്ച്വറി, "രാമക്കൽമേട്, കുളമാവ്, നെടുങ്കണ്ടം ഹിൽസ്, പോത്തൻമ
🔴മീശപ്പുലി മല; മൂന്നാർ
ഇടുക്കി ജില്ല.......💚💚
കേരളത്തിലെ എറ്റവും ഉയരം ഉള്ള സ്ഥലത്ത് താമസിക്കണമെങ്കിൽ നേരേ മീശപ്പുലിമലയിലേക്ക് പോയാല്‍ മതി. ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ വലിയ കൊടുമുടിയാണ് മീശപ്പുലിമല. ഇവിടേക്ക് പോകാനുള്ള ഏറ്റവും നല്ല സമയം ഡിസംബര്‍-ജനുവരി മാസങ്ങളാണ്.
മൂന്നാറിലെ കെ എഫ് ഡി സി (കേരളാ ഫോറസ്റ്റ് ഡവലപ്മെന്റ് കോര്പറേഷന്) ഓഫീസ് വഴിയാണ് മീശപ്പുലിമലയിലേക്കുള്ള യാത്ര പാക്കേജ് ബുക്ക് ചെയ്യേണ്ടത്. അവിടെ നിന്ന് മാട്ടുപ്പെട്ടി- കണ്ണന്‍ദേവന്‍ പ്ലാന്റേഷന്- മീശപ്പുലിമല. റോഡോവാലി വരെ പോകാന്‍ വനം വകുപ്പിന്റെ ഫോര്‍വീല്‍ ഡ്രൈവ് വാഹനമുണ്ട്. മാട്ടുപെട്ടി വരെ നല്ല റോഡാണ്. ചെക്ക് പോസ്ററില്‍ വച്ച് വലത്തോട്ട് തിരിഞ്ഞ് പിന്നെ യാത്ര തേയിലകാട്ടിലൂടെ.പൈന്‍ മരങ്ങള്‍ അതിരിടുന്ന വഴിയില്‍ ടാറിന്റെ പൊടി പോലുമില്ല.വഴിയില്‍
🔷🔺 കടകൾ തകർത്തും ഗതാഗതം തടസ്സപ്പെടുത്തിയും പടയപ്പ. എക്കോ പോയിന്റിലെ താൽക്കാലിക കടകൾ തകർത്തും ഗതാഗതം തടസപ്പെടുത്തിയും വിളയാട്ടം🔻🔷
#munnar #padayappa #elephant #wildelephant
*🔷🔺റോഡിലൂടെ എത്തിയ കാട്ടുപോത്ത് കൃഷിയിടത്തിലും ഏലത്തോട്ടത്തിലുമായി നിലയുറപ്പിച്ചു; ബൈസൺവാലിയിലെ കാക്കക്കടയിൽ ഭീതി പടർത്തി കാട്ടുപോത്ത്🔻🔷*
*🗓️ 21/01/2024, ഞായർ , 7.00 PM*
*കുഞ്ചിത്തണ്ണി▪️* ബൈസൺവാലിക്കു സമീപം കാട്ടാക്കടയിൽ ജനവാസ മേഖലയിൽ കാട്ടുപോത്ത് ഇറങ്ങി . സമീപത്തെ റോഡിലൂടെ എന്തിയ കാട്ടുപോത്ത് കൃഷിയിടങ്ങളിലും ഏലത്തോട്ടങ്ങളിലും എത്തി. ചൊക്രമുടി വനമേഖലയിൽ നിന്നും താഴേക്ക് ഇറങ്ങി വന്നതാണ് കാട്ടുപോത്തെന്നാണ് കരുതുന്നത്. ഈ മേഖലയിൽ രണ്ട് ആദിവാസി കുടികളുണ്ട്. ഈ വീടുകളുടെ സമീപത്തുകൂടിയാണ് റോഡിലേക്ക് എത്തിയത്. ആളുകൾ ബഹളം വെച്ചതിനെ തുടർന്ന് കാട്ടുപോത്ത് സമീപത്തെ ഏലത്തോട്ടത്തിലേക്ക് കയറുകയായിരുന്നു. വനം വകുപ്പ് ജാഗ്രതയിലാണ്. മാസങ്ങൾക്ക് മുമ്പ് ഈ പ്രദേശത്ത് കാട്ടുപോത്ത് എത്തി പരിഭ്രാന്തി സൃഷ്ടിക്കുകയും ആക്രമണത്തിൽ നിരവധി പേർക്ക് പരിക്
മഞ്ഞിൽ കുളിച്ച പൊന്മുടിയിലെ ഒരു പുലർകാലം💚🌱💚
*🔷🔺ബസിൻ്റെ ഗ്ലാസ് കല്ലെറിഞ്ഞ് തകർത്തു; പ്രതി ഓടി രക്ഷപ്പെട്ടു🔻🔷*
🗓️ 19/01/2024, വെള്ളി , 10.00 PM
*അടിമാലി▪️* പ്രൈവറ്റ് ബസിൻ്റെ ഗ്ലാസ് കല്ലെറിഞ്ഞ് തകർത്ത് പ്രതി ഓടി രക്ഷപ്പെട്ടു. ഇന്ന് വൈകിട്ട് പത്താം മൈയിൽ ഷാപ്പുംപടിയിൽ വച്ച് അടിമാലി ~കോതമംഗലം സർവ്വീസ് നടത്തുന്ന ഹോളി മേരി ബസിനു നേരെ ആക്രമണം നടത്തിയത്. പ്രതി ഓടി രക്ഷപ്പെട്ടു. ബസ്സിന്റെ ഫ്രണ്ട് ഗ്ലാസ് തകർന്നു .അടിമാലി പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
Follow us on
▪️▫️▪️▪️▫️▪️▪️▫️▪️▪️▫️▪️▪️
*voice of vellathooval*
▪️▫️▪️▪️▫️▪️▪️▫️▪️▪️▫️▪️▪️
Facebook | Whatsapp
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ ......
https://chat.whatsapp.com/GGtf2Sv9QoKF23SOqWcPny
🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚
ഇവിടം സ്വർഗ്ഗമാണ് .....💚💚🌱🌱
മൂന്നാർ...
*🔷🔺കെ.എസ്. ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് റോഡിൽ നിന്നും തെന്നി മാറി ; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക് 🔻🔷*
*🗓️ 17/01/2024, ബുധൻ, 7.00 AM*
*ഇടുക്കി▪️* വണ്ടിപ്പെരിയാർ 56 ആം മൈൽ അയ്യപ്പ കോളേജിന് സമീപം കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് റോഡിൽ നിന്നും തെന്നി മാറി. കുമളിൽ നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. രാവിലെ 5മണിയോടെ ആണ് അപകടം ഉണ്ടായത് .
റോഡിൽ നിന്നും താഴേക്ക് മറയാതിരുന്നതിനാൽ കോളേജിലെ ഹോസ്റ്റൽ താമസിക്കുന്നകുട്ടികളും ബസിലെ യാത്രക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു. വാഹനത്തിൽ 7 യാത്രക്കാരാണ് ഉണ്ടായിരുന്നത് ഇവർക്കും പരിക്കുകൾ ഒന്നും തന്നെയില്ല. പിന്നീട് ഫയർഫോഴ്സ് പോലീസ് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് എന്നിവർ സ്ഥലത്തെത്തി ....
Follow us on
▪️▫️▪️▪️▫️▪️▪️▫️▪️▪️▫️▪️▪️
*voice of vellathooval*
▪️▫️▪️▪️▫️▪️▪️▫️▪️▪️▫️▪️▪️
Facebook | Whatsapp
വാ
പച്ചപുതച്ച മൂന്നാർ ലോക്ക് ഹാർട്ട് ടീ എസ്റ്റേറ്റിലൂടെ കടന്നു പോകുന്ന ഒരു ആനവണ്ടി.
മാമലക്കണ്ടം വനത്തിലൂടെ നടന്നകലുന്ന കാട്ടാനക്കൂട്ടം🐘🐘🐘