MylapraNews

MylapraNews 13 വാർഡുകൾ ഉൾപ്പെടുന്ന മൈലപ്ര പഞ്ചായത്തിലെ വാർത്തകളെ ഒരു കുടകീഴിൽ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ . .

ആദരാഞ്ജലികൾ
12/03/2024

ആദരാഞ്ജലികൾ

രക്ഷകൻ ഡോക്ടർ വൈശാഖ്റാന്നി ഉതിമൂട് നു സമീപം ഇലക്ട്രിക് പോസ്റ്റിൽ നിന്ന് ഷോക്ക് അടിച്ചു വീണ ലൈൻ മാന് റാന്നി താലൂക്ക് ആശുപ...
04/03/2024

രക്ഷകൻ ഡോക്ടർ വൈശാഖ്

റാന്നി ഉതിമൂട് നു സമീപം ഇലക്ട്രിക് പോസ്റ്റിൽ നിന്ന് ഷോക്ക് അടിച്ചു വീണ ലൈൻ മാന് റാന്നി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ രക്ഷകൻ ആയി.. രാവിലെ ഡ്യൂട്ടിക്ക് ആയി അത് വഴി കാറിൽ വന്ന ഡോക്ടർ വൈശാഖ് ആണ് ആള് കൂടി നിൽക്കുന്നത് കണ്ടു കാർ നിർത്തിയത്.. ഷോക്ക് ഏറ്റ വ്യക്തിയെ പരിശോധിച്ച് cpr ഉൾപ്പെടെ ഉള്ള പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം സ്വന്തം കാറിൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. കൃത്യമായ ഡോക്ടറുടെ ഇടപെടൽ മൂലം ആണ് രോഗിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചത്..ഡോക്ടർക്കു അഭിനന്ദനങ്ങൾ.

04/03/2024
പൾസ് പോളിയോ വാക്സിൻ വിതരണം... മൈലപ്ര പഞ്ചായത്ത്തല ഉദ്ഘാടനം മൈലപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രിമതി. രജനി ജോസഫ് മൈലപ്ര ...
03/03/2024

പൾസ് പോളിയോ വാക്സിൻ വിതരണം... മൈലപ്ര പഞ്ചായത്ത്തല ഉദ്ഘാടനം മൈലപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രിമതി. രജനി ജോസഫ് മൈലപ്ര മേക്കൊഴൂർ പി എച്ച് സി യിൽ നിർവ്വഹിക്കുന്നു. ജനപ്രതിനിധികളും ആരോഗ്യപ്രവർത്തകരും സമീപം.

സ്വകാര്യ ആശുപത്രി അല്ല.. നമ്മുടെ കോന്നി മെഡിക്കൽ കോളേജിലേ ബോയ്സ് ഹോസ്റ്റലും പീഡിയാട്രിക് ഐ സി യു വും ആണ് ചിത്രത്തിൽ..   ...
28/01/2024

സ്വകാര്യ ആശുപത്രി അല്ല.. നമ്മുടെ കോന്നി മെഡിക്കൽ കോളേജിലേ ബോയ്സ് ഹോസ്റ്റലും പീഡിയാട്രിക് ഐ സി യു വും ആണ് ചിത്രത്തിൽ..

കോഴഞ്ചേരി  > തടസ്സങ്ങളെല്ലാം പൂർണമായി നീക്കി കോഴഞ്ചേരി പാലത്തിന്റെ നിർമാണത്തിന് തുടക്കമായി. തിരുവല്ല- കുമ്പഴ റോഡിൽ കോഴ...
28/01/2024

കോഴഞ്ചേരി > തടസ്സങ്ങളെല്ലാം പൂർണമായി നീക്കി കോഴഞ്ചേരി പാലത്തിന്റെ നിർമാണത്തിന് തുടക്കമായി. തിരുവല്ല- കുമ്പഴ റോഡിൽ കോഴഞ്ചേരിയിൽ പഴയ പാലത്തിന് സമാന്തരമായി നിര്‍മിക്കുന്ന പുതിയ പാലത്തിന്റെ നിർമാണം ഏറെ നാളായി മുടങ്ങിയിരിക്കുകയായിരുന്നു. ആറുതവണയാണ് ടെൻഡർ നടന്നത്. അവസാന റീ ടെൻഡർ കഴിഞ്ഞ നവംബറിൽ പൂർത്തിയായി. ഡിസംബറിൽ മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു. ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ ഇടപെടലിലാണ് തടസ്സങ്ങൾ പൂർണമായും നീക്കി പാലം പണി പുനരാരംഭിച്ചത്.

തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് ഓഫീസിന് മുന്നിൽനിന്ന്‌ തുടങ്ങി കോഴഞ്ചേരി വണ്ടിപ്പേട്ടയിലെത്തുന്ന വിധത്തില്‍ പമ്പയാറിന് കുറുകെയാണ് പുതിയ പാലം നിർമിക്കുന്നത്. കിഫ്ബിയിലുൾപ്പെടുത്തി നിർമിക്കുന്ന പാലത്തിന് 198.8 മീറ്റർ നീളവും ഇരുവശത്തും നടപ്പാതയോടെ 12 മീറ്റർ വീതിയുമുണ്ടാകും. ആറിന് നടുവിൽ 32 മീറ്റർ നീളത്തിൽ നാല് സ്പാനുകളുള്ള ആർച്ച് ബ്രിഡ്ജും ഇരുകരകളിലുമായി 23.6 മീറ്റർ നീളത്തിലുള്ള മൂന്ന് ലാന്‍ഡ് സ്പാനുകളുമായാണ് പാലം രൂപകല്പന ചെയ്‌തിരിക്കുന്നത്. ബിഎം ആൻഡ് ബിസി വർക്കും ആവശ്യസ്ഥലങ്ങളിൽ സംരക്ഷണഭിത്തിയും ഉൾപ്പെടുത്തും. പാലത്തിന്‌ സമീപത്തുകൂടിയാണ് മാരാമൺ കൺവൻഷൻ നഗറിലേക്കുള്ള പാത വിഭാവനം ചെയ്‌തിരിക്കുന്നത്‌.

പുതിയ പാലത്തിലേക്ക് കോഴഞ്ചേരി ഭാഗത്ത് 90 മീറ്ററും തിരുവല്ല ഭാഗത്ത് 390 മീറ്ററുമാണ് അപ്രോച്ച് റോഡുകളുടെ നീളം. നിലവിൽ രണ്ട് ആർച്ച് സ്പാനുകളുടെ നടപ്പാതയും ക്രാഷ് ബാരിയറും ഒഴികെയുള്ള പണികൾ പൂർത്തിയായിരുന്നു. കോഴഞ്ചേരി ഭാഗത്തെ ഒരു ആർച്ച് സ്‌പാനിന്റെ പണിയാണ് ഇപ്പോൾ തുടങ്ങിയത്. അടുത്തമാസം മാരാമൺ കൺവൻഷൻ കഴിയുന്ന മുറയ്ക്ക് മാരാമൺ ഭാ​ഗത്തെ സ്ലാബ് സ്പാനിന്റെ പണി തുടങ്ങും. ഒപ്പം മാരാമൺ ഭാഗത്തെ സമാന്തര റോഡിന്റെയും അപ്രോച്ച്‌ റോഡിന്റെയും പണി തുടങ്ങും. മാരാമൺ കൺവൻഷനെ ബാധിക്കാത്ത തരത്തിലാണ് നിര്‍മാണം നടക്കുന്നത്. ഒരു വർഷത്തിനകം പണി പൂർത്തിയാക്കും. പുതിയ പാലം പണി പൂർത്തിയാകുന്നതോടെ കോഴഞ്ചേരി ടൗണിലെ ഗതാഗത കുരുക്കിന് പരിഹാരമാകും. അപ്രോച്ച്‌ റോഡിനെടുത്ത വസ്തുവിനുള്ള തുക വസ്തു ഉടമകൾക്ക് നേരത്തെ കൈമാറി. പാലം പണിയുമായി ബന്ധപ്പെട്ട് കെഎസ്ഇബി ലൈൻ മാറ്റാനുള്ള തുകയും ഇതിനകം കിഫ്‌ബി കെഎസ്ഇബിയിൽ അടച്ചു.

കേരളം ചുട്ടുപൊള്ളുന്നു! രാജ്യത്തെ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് ഈ ജില്ലയിൽതിരുവനന്തപുരം: മഴ വിട്ടകന്നതോടെ കേരളം വ...
27/01/2024

കേരളം ചുട്ടുപൊള്ളുന്നു! രാജ്യത്തെ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് ഈ ജില്ലയിൽ

തിരുവനന്തപുരം: മഴ വിട്ടകന്നതോടെ കേരളം വീണ്ടും ചുട്ടുപൊള്ളുന്നു. നിലവിൽ, പകൽ സമയങ്ങളിൽ സംസ്ഥാനത്ത് ഉയർന്ന താപനിലയാണ് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിലും താപനില ഗണ്യമായി ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ് അനുസരിച്ച്, രാജ്യത്ത് ഏറ്റവും കൂടുതൽ ചൂട് തിരുവനന്തപുരം ജില്ലയിലാണ്. ഇന്നലെ 36.2 ഡിഗ്രി സെൽഷ്യസ് താപനിലയാണ് തിരുവനന്തപുരത്ത് അനുഭവപ്പെട്ടത്. കഴിഞ്ഞ ഒരാഴ്ച രാജ്യത്ത് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയ പ്രദേശം പുനലൂരാണ്.

ജനുവരി 15 ഓടെ കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് തുലാവർഷം പൂർണമായും വിടവാങ്ങിയിരുന്നു. ഇതിനുശേഷമാണ് പകൽ സമയത്ത് ചൂട് വർദ്ധിക്കാൻ തുടങ്ങിയത്. അടുത്ത ദിവസങ്ങളിലെ കാലാവസ്ഥ പ്രവചനങ്ങളിൽ കേരളത്തിന് മഴ ലഭിക്കാനുള്ള സാധ്യത ഇല്ല. ക്രമാതീതമായി ചൂട് ഉയരുന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണ്. അതേസമയം, കന്യാകുമാരി തീരത്ത് മണിക്കൂറിൽ 40 കിലോമീറ്റർ മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

മൈലപ്രാ :- 1.43 കൂടി രൂപ ചിലവിൽ നിർമിക്കുന്ന മൈലപ്രാ കുടുംബാരോഗ്യ കേന്ദ്രത്തിലെ പുതിയ ആശുപത്രി കെട്ടിടത്തിന്റെ നിർമ്മാണ ...
27/01/2024

മൈലപ്രാ :- 1.43 കൂടി രൂപ ചിലവിൽ നിർമിക്കുന്ന
മൈലപ്രാ കുടുംബാരോഗ്യ കേന്ദ്രത്തിലെ പുതിയ ആശുപത്രി കെട്ടിടത്തിന്റെ നിർമ്മാണ ഉത്‌ഘാടനം കോന്നി എം എൽ എ അഡ്വ.കെ യു ജെനീഷ് കുമാറും, ശ്രീ.ആന്റോ ആന്റണി എം പി യും ചേർന്ന് നിർവഹിച്ചു. ആരോഗ്യ മന്ത്രി ശ്രീമതി.വീണ ജോർജ്ജ് ആയിരുന്നു ഉത്‌ഘാടനം ചെയ്യേണ്ടിയിരുന്നത് എന്നാൽ ആരോഗ്യ പ്രശ്നങ്ങളാൽ കോട്ടയം മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ആയതിനെ തുടർന്നാണ് ക്രമീകരണത്തിൽ മാറ്റങ്ങൾ വരുത്തിയത്.
മൈലപ്രാ ഗ്രാമപഞ്ചായത്തിലെ ആരോഗ്യ മേഖലയിലെ ശോചനീയാവസ്ഥക്ക് ശാശ്വത പരിഹാരമാണ് ലഭിക്കാൻ പോകുന്നത്.
മൈലപ്രാ ഗ്രാമപഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി പ്രഖ്യാപിച്ചെങ്കിലും മതിയായ കെട്ടിടങ്ങൾ ഇല്ലാത്തതുകൊണ്ട് പലപ്പോഴും പരിമിതികളിൽ നിന്നുകൊണ്ടാണ് പ്രവർത്തിച്ചിരുന്നത് .എന്നാൽ മൈലപ്രയുടെ ആരോഗ്യ മേഖലയുടെ മുഖച്ഛായ തന്നെ ഇപ്പോൾ മാറുകയാണ്. പഴയ കെട്ടിടം പൂർണമായി പുതുക്കിപ്പണിയുകയും, കൂടാതെ ലാബിന്റെ പ്രവർത്തന ഉത്‌ഘാടനവും ഇതോടൊപ്പം നടത്തുകയുണ്ടായി.

എംഎല്‍എ ഫണ്ടില്‍ നിന്നും 1 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച പത്തനംതിട്ട മത്സ്യ മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്ത് നാടിന് സമര്‍...
27/01/2024

എംഎല്‍എ ഫണ്ടില്‍ നിന്നും 1 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച പത്തനംതിട്ട മത്സ്യ മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്ത് നാടിന് സമര്‍പ്പിച്ചു. ഗുണമേന്മയും ശുചിത്വവുമുള്ള മത്സ്യം വൃത്തിയുള്ള സാഹചര്യത്തില്‍ ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് 5,600 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ മോഡേണ്‍ ഹൈജീനിക്ക് മാര്‍ക്കറ്റ് നിര്‍മിച്ചിരിക്കുന്നത്.
7 കട മുറികള്‍, മത്സ്യങ്ങള്‍ മനോഹരമായി പ്രദര്‍ശിപ്പിക്കുന്നതിനായി 19 സ്റ്റെയിന്‍ലസ്സ് സ്റ്റീല്‍ മത്സ്യ ഡിസ്‌പ്ലേ ട്രോളികള്‍ എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്. പുരുഷന്മാര്‍ക്കും, സ്ത്രീകള്‍ക്കും പ്രത്യേകം ശുചി മുറികള്‍, സ്റ്റെയിന്‍ലസ്സ് സ്റ്റീല്‍ സിങ്കുകള്‍, ഡ്രെയിനേജ് സൗകര്യം എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് സൗകര്യപ്രദമായി മത്സ്യം വാങ്ങാന്‍ കഴിയുംവിധമാണ് മാര്‍ക്കറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. #നഗരസഭാ

ബസും ടിപ്പറും കൂട്ടിയിടിച്ചു.മരുതിമൂട്ടിൽ വെച്ച് ഇന്ന് രാവിലെ നടന്ന അപകടത്തിന്റെ ദൃശ്യങ്ങൾ
10/01/2024

ബസും ടിപ്പറും കൂട്ടിയിടിച്ചു.
മരുതിമൂട്ടിൽ വെച്ച് ഇന്ന് രാവിലെ നടന്ന അപകടത്തിന്റെ ദൃശ്യങ്ങൾ

09/01/2024

അറിയിപ്പ്

കുമ്പഴ ഇലക്ട്രിക്കല്‍ സെക്ഷൻ ഓഫീസ് പരിധിയിൽ വൈദ്യുത ലൈനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ
*1 . വല്യന്തി
*2 . തുണ്ടമൺകര
*3 . അപ്പോളോ

ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വരുന്ന വൈദ്യുതി ഉപഭോക്താക്കൾക്ക് നാളെ ( 10-01-2024) രാവിലെ 9.00 മണി മുതൽ വൈകുന്നേരം 6 മണി വരെ പൂർണ്ണമായോ, ഭാഗീകമായോ വൈദ്യുത വിതരണം തടസ്സപ്പെടുന്നതായിരിക്കും.

മൈലപ്ര : ജോർജ്ജ് ഉണ്ണൂണ്ണി വധക്കേസ് പ്രതികളെ സമർത്ഥമായി പിടികൂടിയ പത്തനംതിട്ട സ്പെഷ്യൽ പൊലീസ് ടീമിന് മൈലപ്ര പഞ്ചായത്തിലെ...
09/01/2024

മൈലപ്ര : ജോർജ്ജ് ഉണ്ണൂണ്ണി വധക്കേസ് പ്രതികളെ സമർത്ഥമായി പിടികൂടിയ പത്തനംതിട്ട സ്പെഷ്യൽ പൊലീസ് ടീമിന് മൈലപ്ര പഞ്ചായത്തിലെ മുഴുവൻ ജനങ്ങളുടെയും പേരിൽ പഞ്ചായത്ത്‌ പ്രസിഡന്റും, മറ്റു മെമ്പറുമാരോടൊപ്പം അഭിനന്ദനങ്ങൾ അർപ്പിക്കുന്നു.

ഇന്ത്യക്ക് തന്നെ മാതൃക ആണ് കേരളാ പോലീസിന്റെ അന്വേഷണ മികവ്. സൈബർ ഇടങ്ങളിലെ കുറ്റകൃത്യങ്ങൾ ഉൾപ്പെടെ തെളിയിക്കുന്നതിന് ഉൾപ്പെടെ ക്രമികരിച്ചിരിക്കുന്ന പ്രത്യേക സംവിധനങ്ങൾ പലപ്പോഴും അധികം ആരും ശ്രദ്ധിക്കാറില്ല. ഇത്തരം അവസരോചിത ഇടപെടലുകൾ കൊണ്ട് ശ്രദ്ധ നെടുമ്പോൾ മാത്രമാണ് കുറച്ചു പേരിലേക്ക് എങ്കിലും എത്തുന്നത്

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കോൽക്കളി മത്സരത്തിന് A ഗ്രേഡ് നേടിയ മൈലപ്ര SHHS ടീം
09/01/2024

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കോൽക്കളി മത്സരത്തിന് A ഗ്രേഡ് നേടിയ മൈലപ്ര SHHS ടീം

പന്തളം രാജ കുടുംബാംഗം കൈപ്പുഴ തെക്കേമുറിയിൽ, ചോതി നാൾ അംബിക തമ്പുരാട്ടി (76) നിര്യാതയായി. പന്തളത്തു നിന്നും തിരുവാഭരണ ഘോ...
06/01/2024

പന്തളം രാജ കുടുംബാംഗം കൈപ്പുഴ തെക്കേമുറിയിൽ, ചോതി നാൾ അംബിക തമ്പുരാട്ടി (76) നിര്യാതയായി.

പന്തളത്തു നിന്നും തിരുവാഭരണ ഘോഷയാത്ര പുറപ്പെടാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ രാജ കുടുംബാംഗം അന്തരിച്ചതിനെ തുടർന്ന്, തിരുവാഭരണം സൂക്ഷിച്ചിട്ടുള്ള പന്തളം വലിയകോയിക്കൽ ക്ഷേത്രം ഇന്ന് രാവിലെ അടച്ചു. പന്തളം കൈപ്പുഴ തെക്കേമുറിയിൽ, ചോതി നാൾ അംബിക തമ്പുരാട്ടിയാണ് (76) മരിച്ചത്.ഇതോടെ പന്തളത്തെ തിരുവാഭരണ ദർശനം ഒഴിവാക്കി. തിരുവാഭരണം ജനുവരി 13ന് ക്ഷേത്രത്തിന് പുറത്ത് നടക്കുന്ന ചടങ്ങുകൾക്ക് ശേഷം, പന്തളത്തുനിന്നും കൊണ്ടു പോകുമെങ്കിലും ആശൂലം കാരണം രാജപ്രതിനിധിയുടെ അകമ്പടി ഉണ്ടാകില്ല. ഈ സീസണിൽ രണ്ടാം തവണയാണ് കൊട്ടാരത്തിൽ മരണം ഉണ്ടാവുന്നത്. ഈ മാസം 17 വരെ ക്ഷേത്രം അടച്ചിടും .

വാഹനാപകടം : ചിറ്റാർ വടശ്ശേരിക്കര റൂട്ടിൽ പടയണിപ്പാറ പത്തിന്റെ വളവിന് ഇന്ന് കാറും ബസും തമ്മിൽ കൂട്ടിയിടിച്ചു നടന്ന അപകടം.
03/01/2024

വാഹനാപകടം : ചിറ്റാർ വടശ്ശേരിക്കര റൂട്ടിൽ പടയണിപ്പാറ പത്തിന്റെ വളവിന് ഇന്ന് കാറും ബസും തമ്മിൽ കൂട്ടിയിടിച്ചു നടന്ന അപകടം.

01/01/2024

പുതുവർഷത്തിന്റെ ആദ്യ ദിനത്തിൽ ലോകം മിഴി തുറക്കുന്നത് അത്യന്തം ഭീതിജനകമായ വാർത്തയുമായി ..

ജപ്പാനിൽ ഭൂചലനവും സുനാമിയും. 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ തുടർച്ചയായി അധികൃതർ സുനാമി മുന്നറിയിപ്പ് നൽകുകയായിരുന്നു. ഇഷികാവയിലെ നോട്ടോ മേഖലയിലായിരുന്നു ഭൂചലനം. വിവിധയിടങ്ങളിൽ തുടർ ചലനങ്ങളും അനുഭവപ്പെട്ടു.

ഒന്നര മണിക്കൂറിനിടെ 21 ഭൂചലനങ്ങൾ അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്. 2011ന് ശേഷം വലിയ സുനാമി മുന്നറിയിപ്പും നൽകി. 5 മീറ്റർ ഉയരത്തിൽ വരെ തിരമാലകൾ അടിച്ചേക്കുമെന്നാണ് ആശങ്ക. ചിലയിടങ്ങളിൽ സുനാമി തിരകൾ അടിച്ചതായും റിപ്പോർട്ടുകളുണ്ട്. ഭൂചലനത്തിൽ പരുക്കേറ്റ നിരവധി ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഏതാണ്ട് 36,500 വീടുകളിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. പലയിടങ്ങളിലും റോഡുകൾ വിണ്ടുകീറി. ആളുകൾ വിവിധയിടങ്ങളിൽ നിന്ന് പലായനം ചെയ്യുകയാണ്. ഫുക്കുയി, നോർതേൺ ഹൊയ്‌ഗോ, ഷിമാനെ, യമാഗുച്ചി, ടൊട്ടേരി തുടങ്ങിയ സ്ഥലങ്ങളിൽ അതിശക്തമായ തിരയടിക്കുന്നതായാണ് റിപ്പോർട്ട്

ആദരാഞ്ജലികൾ 🌹മൈലപ്രാ ഗ്രാമപഞ്ചായത്ത് മുൻപ്രസിഡന്റ് ആയിരുന്ന ശ്രീ.തോമസ് മാത്യു ( ബാബു )കാട്ടുകല്ലിൽ, മൈലപ്രാ നിര്യാതനായി....
31/12/2023

ആദരാഞ്ജലികൾ 🌹
മൈലപ്രാ ഗ്രാമപഞ്ചായത്ത് മുൻപ്രസിഡന്റ് ആയിരുന്ന ശ്രീ.തോമസ് മാത്യു ( ബാബു )കാട്ടുകല്ലിൽ, മൈലപ്രാ നിര്യാതനായി..

ആദരാഞ്ജലികൾ 🌹ജോർജ് ഉണ്ണുണ്ണി (73)പുതുവേലിൽമൈലപ്രാ
30/12/2023

ആദരാഞ്ജലികൾ 🌹
ജോർജ് ഉണ്ണുണ്ണി (73)
പുതുവേലിൽ
മൈലപ്രാ

തിരുവനന്തപുരം: പ്രശസ്ത നാടക പ്രവർത്തകൻ പ്രശാന്ത് നാരായണൻ (51) അന്തരിച്ചു. ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ...
28/12/2023

തിരുവനന്തപുരം: പ്രശസ്ത നാടക പ്രവർത്തകൻ പ്രശാന്ത് നാരായണൻ (51) അന്തരിച്ചു. ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് രാവിലെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് മരണപ്പെടുകയായിരുന്നു. ഛായാമുഖി, മഹാസാഗരം, തുടങ്ങിയ പ്രശസ്ത നാടകങ്ങൾ അരങ്ങിലെത്തിച്ച കലാകാരനാണ് പ്രശാന്ത് നാരായണൻ. മകര ധ്വജൻ, മണി കർണിക തുടങ്ങിയ നാടകങ്ങളും ഒരുക്കി. സംഗീത നാടക അക്കാദമി അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടി.

അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന കാർ അപകടത്തില്‍ പെട്ടു | കുമ്പഴ പാലത്തിന് മുകളില്‍ നിന്ന് കാർ താഴേക്ക് മറിഞ്ഞാണ് അപകടംകൂടുത...
28/12/2023

അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന കാർ അപകടത്തില്‍ പെട്ടു |
കുമ്പഴ പാലത്തിന് മുകളില്‍ നിന്ന് കാർ താഴേക്ക് മറിഞ്ഞാണ് അപകടം
കൂടുതൽ വിവരങ്ങൾ അറിയുന്നവർ കമന്റ് ചെയ്യൂ

പ്രശസ്ത നടൻ വിജയകാന്ത് അന്തരിച്ചു   ▂▂▂▂▂▂▂▂▂▂▂▂▂▂തമിഴിലെ മുൻകാല സൂപ്പർതാരവും ഡിഎംഡികെ സ്ഥാപക നേതാവും മുൻ പ്രതിപക്ഷനേതാവ...
28/12/2023

പ്രശസ്ത നടൻ വിജയകാന്ത് അന്തരിച്ചു

▂▂▂▂▂▂▂▂▂▂▂▂▂▂

തമിഴിലെ മുൻകാല സൂപ്പർതാരവും ഡിഎംഡികെ സ്ഥാപക നേതാവും മുൻ പ്രതിപക്ഷനേതാവുമായ വിജയകാന്ത് (71) അന്തരിച്ചു.

കഴിഞ്ഞ ദിവസം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ആരോഗ്യനില ഗുരുതരമായതോടെ വെന്റിലേറ്ററിലേക്ക് മാറ്റി. ഇന്ന് രാവിലെയാണ് ആശുപത്രി അധികൃതർ വിയോഗവിവരം അറിയിച്ചത്.

എൺ‌പതുകളിലും തൊണ്ണൂറുകളിലും തമിഴിൽ നിരവധി സൂപ്പർഹിറ്റുകൾ നൽകിയ വിജയകാന്തിനെ ആരാധകർ ക്യാപ്റ്റനെന്നാണ് വിളിച്ചിരുന്നത്.

ദേശീയ മുർ‌പോക്ക് ദ്രാവിഡ കഴകം എന്ന രാഷ്ട്രീയപാർട്ടിയുടെ സ്ഥാപകനേതാവാണ്.

രണ്ടുതവണ തമിഴ്നാട് നിയമസഭാംഗമായിരുന്നു.

ഭാര്യ പ്രേമലത. മക്കൾ ഷണ്‍മുഖ പാണ്ഡ്യൻ, വിജയപ്രഭാകരൻ.

1952 ഓഗസ്റ്റ് 25 ന് മധുരയിൽ‌ ജനിച്ച വിജയകാന്തിന്റെ ഔദ്യോഗിക പേര് വിജയരാജ് അളഗർ‌സ്വാമി എന്നാണ്. കെ.എൻ.അളഗർസ്വാമിയും ആണ്ടാൾ‌ അളഗർസ്വാമിയുമാണ് മാതാപിതാക്കൾ.

1979 ൽ ഇനിക്കും ഇളമൈ എന്ന ചിത്രത്തിൽ വില്ലനായാണ് വിജയകാന്ത് അരങ്ങേറിയത്.

1981 ൽ പുറത്തിറങ്ങിയ സട്ടം ഒരു ഇരുട്ടറൈ ആണ് നായകനെന്ന നിലയിൽ അദ്ദേഹത്തിന്റെ വാണിജ്യമൂല്യമുയർത്തിയത്.

സിവപ്പു മല്ലി, ജാതിക്കൊരു നീതി തുടങ്ങിയ ചിത്രങ്ങളിലൂടെ സമൂഹത്തിലെ അനീതികൾക്കെതിരെ ശബ്ദിക്കുന്ന ‘ക്ഷോഭിക്കുന്ന യുവാവിനെ’ തമിഴ് പ്രേക്ഷകർ ഏറ്റെടുത്തു. നാടിനെ സ്നേഹിക്കുന്ന, നാട്ടുകാർക്കു നല്ലതു ചെയ്യുന്ന, നാടിനും കുടുംബത്തിനുമായി എന്തു ത്യാഗവും ചെയ്യുന്ന കഥാപാത്രങ്ങളിലൂടെ പുരട്ചി കലൈഞ്ജർ എന്ന വിശേഷണം ലഭിച്ചു.

പിന്നാലെ, ആക്‌ഷനും പ്രണയവും വൈകാരിക രംഗങ്ങളുമൊക്കെയുള്ള സിനിമകളിലൂടെ തമിഴിലെ വാണിജ്യ സിനിമയുടെ നെടുനായകരിലൊരാളായി വിജയകാന്ത്. നൂറാവത് നാൾ, വൈദേഹി കാത്തിരുന്താൾ തുടങ്ങിയ സൂപ്പർ ഹിറ്റുകളടക്കം 1984 ൽ അദ്ദേഹത്തിന്റെ 18 സിനിമകളാണ് പുറത്തിറങ്ങിയത്. ഊമൈ വിഴിഗൾ, കൂലിക്കാരൻ, നിനൈവേ ഒരു സംഗീതം, പൂന്തോട്ട കാവൽക്കാരൻ‌, സിന്ദൂരപ്പൂവേ, പുലൻ വിചാരണൈ, സത്രിയൻ, ക്യാപ്റ്റൻ പ്രഭാകർ, ചിന്ന ഗൗണ്ടർ, സേതുപതി ഐപിഎസ്, വാനത്തൈപോലെ, രമണാ തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ‌. അഴിമതിക്കും അക്രമത്തിനുമെതിരെ ആഞ്ഞടിക്കുന്ന വീരനായകരുള്ള ആക്‌ഷൻ സിനിമകൾക്കൊപ്പം കുടുംബബന്ധങ്ങളുടെ തകർച്ചയിൽ നിസ്സഹായനാകുന്ന, അതു തിരികെപ്പിടിക്കാൻ ശ്രമിക്കുന്ന നായകന്മാരെ അവതരിപ്പിച്ചും വിജയകാന്ത് പ്രേക്ഷകരുടെ ഇഷ്ടം നേ‌ടിയിരുന്നു

അത്തരം സിനിമകളിൽ പലതും നിരൂപകപ്രശംസയും നേടിയിട്ടുണ്ട്. 2010 ൽ പുറത്തിറങ്ങിയ വിരുദഗിരിയിലാണ് അവസാനം നായകനായി അഭിനയിച്ചത്.

അതു സംവിധാനം ചെയ്തതും വിജയകാന്തായിരുന്നു. 2015 ൽ റിലീസായ സതാബ്ദം എന്ന ചിത്രത്തിൽ അതിഥിവേഷത്തിലാണ് അവസാനം സ്ക്രീനിലെത്തിയത്. അദ്ദേഹത്തിന്റെ മകൻ ഷണ്‍മുഖ പാണ്ഡ്യനായിരുന്നു നായകൻ.

2005 സെപ്റ്റംബർ 14 നാണ് ദേശീയ മുർ‌പോക്ക് ദ്രാവിഡ കഴകം (ഡിഎംഡികെ) എന്ന രാഷ്ട്രീയ പാർട്ടി സ്ഥാപിച്ചത്. 2006 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 234 സീറ്റുകളിൽ മൽസരിച്ചെങ്കിലും വിജയകാന്ത് മാത്രമാണ് ജയിച്ചത്. 2011 ൽ എഐഎഡിഎംകെയുമായി സഖ്യമുണ്ടാക്കിയ ഡിഎംഡികെ 40 സീറ്റിൽ മൽസരിച്ച് 29 എണ്ണത്തിൽ വിജയിച്ചു. 2011 മുതൽ 2016 വരെ പ്രതിപക്ഷ നേതാവായിരുന്നു. അതോടെ തമിഴ് രാഷ്ട്രീയത്തിലെ ശക്തനെന്നു വിളിക്കപ്പെട്ടെങ്കിലും പക്ഷേ പിന്നീട് രാഷ്ട്രീയ നേട്ടങ്ങൾ ആവർത്തിക്കാനായില്ല. 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യമുണ്ടാക്കിയെങ്കിലും അതു തിരിച്ചടിച്ചു. മൽസരിച്ച 14 സീറ്റിലും പരാജയപ്പെട്ടു. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വൈകോയുടെ മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം, സിപിഎം, സിപിഐ, വിടുതലൈ ചിരുത്തൈകൾ കക്ഷി എന്നിവയുമായി സഖ്യമുണ്ടാക്കി. പക്ഷേ മൽസരിച്ച 104 സീറ്റുകളിലും പരാജയപ്പെട്ടു. അതോടെ തമിഴക രാഷ്ട്രീയത്തിൽ വിജയകാന്തിന്റെയും ഡിഎംഡികെയുടെയും സ്വാധീനം ദുർബലമായി. അനാരോഗ്യം മൂലം കൂറേക്കാലമായി സജീവരാഷ്ട്രീയത്തിൽനിന്ന് അകന്നു നിൽക്കുകയായിരുന്നു വിജയകാന്ത്.

കോത അമ്മ (101)ചക്കാലത്ത്‌ കിഴക്കേതിൽ മൈലപ്ര നിര്യാതയായി സംസ്കാരം വെള്ളിയാഴ്ച 2 മണിക്ക്
27/12/2023

കോത അമ്മ (101)
ചക്കാലത്ത്‌ കിഴക്കേതിൽ
മൈലപ്ര നിര്യാതയായി സംസ്കാരം വെള്ളിയാഴ്ച 2 മണിക്ക്

മൈലപ്രാ പി എച്ച് സി യിലെ ഹെൽത്ത് നേഴ്സ് ആയിരുന്ന sis. Rema നിര്യാതയായി.. ആദരാജ്ഞലികൾ ..
24/12/2023

മൈലപ്രാ പി എച്ച് സി യിലെ ഹെൽത്ത് നേഴ്സ് ആയിരുന്ന sis. Rema നിര്യാതയായി.. ആദരാജ്ഞലികൾ ..

റാന്നി ഉപജില്ല കലോത്സവത്തിന് ആക്ഷൻസോങ് വിഭാഗത്തിൽ A grade നേടി അഷ്ടമി അനീഷ്.മേക്കോഴൂർ എം ഡി എൽ പി സ്കൂൾ വിദ്യാർത്ഥിയാണ്....
28/11/2023

റാന്നി ഉപജില്ല കലോത്സവത്തിന് ആക്ഷൻസോങ് വിഭാഗത്തിൽ A grade നേടി അഷ്ടമി അനീഷ്.മേക്കോഴൂർ എം ഡി എൽ പി സ്കൂൾ വിദ്യാർത്ഥിയാണ്. മൈലപ്രാ പഞ്ചായത്ത്‌ പതിമൂന്നാം വാർഡിൽ, പൊന്തനലിൽ ശ്രീ. അനീഷിന്റെ മകളാണ്.

28/11/2023

Thanks for being a top engager and making it onto my weekly engagement list! 🎉 Jisha Mohanan, Fahood Areekkadan, Navascholakkal Navaspkl, Chandhu Chandhu, Syed Asif

റാന്നി ഉപജില്ലാ കലോത്സവം സമാപിച്ചു.മേക്കോഴൂർ :- നാടിന്റെ ഉത്സവമായി മേക്കൊഴൂർ ഏറ്റെടുത്ത കലയുടെ ഉത്സവത്തിന് സമാപനം.വിവിധ ...
27/11/2023

റാന്നി ഉപജില്ലാ കലോത്സവം സമാപിച്ചു.
മേക്കോഴൂർ :- നാടിന്റെ ഉത്സവമായി മേക്കൊഴൂർ ഏറ്റെടുത്ത കലയുടെ ഉത്സവത്തിന് സമാപനം.വിവിധ വേദികളിലായി നടത്തിയ ഉപജില്ലാ കലോത്സവത്തിന്റെ സംഘാടന മികവ് എടുത്തു പറയത്തക്ക ഒന്നാണ്. സമയക്ലിപ്തത പാലിക്കാൻ സംഘാടകരും സ്റ്റേജ് മാനേജർമാരും, മറ്റ് ഉദ്യോഗസ്ഥരും ഒന്നിച്ചു ശ്രമിച്ചത് വിജയം കണ്ടു. മേക്കൊഴൂർ മാർത്തോമാ സഭയുടെയും സഭാ കമ്മിറ്റിയുടെയും നിർലോഭമായ സഹകരണവും നാടിന്റെ ഉത്സവത്തിന് മാറ്റ് കൂട്ടി.
കൂടാതെ പേഴുംകാട് S.N.D.P. UP സ്കൂളിന് UP വിഭാഗത്തിൽ മൂന്നാം സ്ഥാനവും ലഭിക്കുകയുണ്ടായി.

സൂര്യനും ചന്ദനുമൊക്കെ ചുറ്റും വൃത്താകൃതിയിൽ കാണപ്പെടുന്ന പ്രകാശവലയം ഹാലോ (ഹാലോ) എന്ന പ്രതിഭാസമാണ്. ഇവയുണ്ടാകുന്നത് മഴവില...
24/11/2023

സൂര്യനും ചന്ദനുമൊക്കെ ചുറ്റും വൃത്താകൃതിയിൽ കാണപ്പെടുന്ന പ്രകാശവലയം ഹാലോ (ഹാലോ) എന്ന പ്രതിഭാസമാണ്. ഇവയുണ്ടാകുന്നത് മഴവില്ലുണ്ടാകുന്നതിനോട് സാദൃശ്യമുള്ള പ്രകൃതിയിലൂടെയാണ്. അന്തരീക്ഷത്തിലെ വളരെ ചെറിയ ഐസ് കണങ്ങളിലൂടെ സൂര്യപ്രകാശം കടന്നുപോകുമ്പോൾ സംഭവിക്കുന്ന റിഫ്രാക്ഷൻ ആണ് ഹാലോയ്ക്ക് കാരണമാകുന്നത്. ഇവ പല ആകൃതിയിലും കാണപ്പെടാറുണ്ട്. ഹാലോ വളരെ സാധാരണമായി കാണപ്പെടുന്ന ഒന്നാണ്, നമ്മളെല്ലാം ഒരിക്കലെങ്കിലും ഈ പ്രതിഭാസം കണ്ടിട്ടുണ്ടാകും.
വൃത്താകൃതിയിൽ നാം സാധാരണ കാണുന്ന ഹാലോയ്ക്ക് 22 ഡിഗ്രി ഹാലോ എന്നാണ് പേര്.സിറസ്, സിറോസ്ട്രാറ്റസ് മേഘങ്ങൾ ആകാശത്തുള്ളപ്പോഴാണ് സാധാരണ ഹാലോ ഉണ്ടാകാറുള്ളത്. സിറോസ്ട്രാറ്റസ് മേഘങ്ങളെ തിരിച്ചറിയാനുള്ള എളുപ്പവഴി തന്നെ സൂര്യൻ അല്ലെങ്കിൽ ചന്ദ്രന് ചുറ്റും ഹാലോ ഉണ്ടോയെന്ന് നോക്കുന്നതാണ്. ഈ മേഘങ്ങൾ വളരെ ഉയരത്തിലാണ് കാണപ്പെടുക. അതുകൊണ്ട് തന്നെ ഇവയിൽ കൂടുതലും ഐസ് ക്രിസ്റ്റലുകൾ ഉണ്ടാകുന്നത്. ഇവയാണ് ഹാലോയ്ക്ക് കാരണമാകുന്നത്. മഴവില്ല് പോലെ തന്നെ പ്രകാശത്തിലെ ഏഴ് നിറങ്ങളും ഹാലോയിലും കാണാറുണ്ട്. അകത്തു ചുവപ്പും ഏറ്റവും പുറത്തു വയലറ്റും എന്ന ക്രമത്തിലാണ് നിറങ്ങളുണ്ടാവുക.ഹാലോ, മഴവില്ല്, മൂൺബോ ഇവയെല്ലാം atmospheric optics എന്ന മേഖലയിൽ വരുന്ന പ്രതിഭാസങ്ങളാണ്. ഇവയെക്കൂടാതെ മറ്റു പല കൗതുകകരമായ ആകാശക്കാഴ്ചകളും സൂര്യപ്രകാശവും അന്തരീക്ഷത്തിലെ ജലം/ഐസ് കണങ്ങളും തമ്മിലുള്ള പ്രതിപ്രവർത്തനത്തിലൂടെ ഉണ്ടാകാറുണ്ട്.

ആദരാഞ്ജലികൾ... 🙏
23/11/2023

ആദരാഞ്ജലികൾ... 🙏

പത്തനംതിട്ടയിൽ റെഡ് അലർട്ട്ഉരുൾപൊട്ടി വെള്ളം കയറി ➖➖➖➖➖➖➖➖https://chat.whatsapp.com/CdoY0c7liDxCQT65t6N1W4 Published dat...
22/11/2023

പത്തനംതിട്ടയിൽ റെഡ് അലർട്ട്
ഉരുൾപൊട്ടി വെള്ളം കയറി
➖➖➖➖➖➖➖➖
https://chat.whatsapp.com/CdoY0c7liDxCQT65t6N1W4
Published date 22/11/23
➖➖➖➖➖➖➖➖➖
ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ മഴ തുടരുകയാണ്. പത്തനംതിട്ടയിൽ ഉരുൾപൊട്ടി. ചെന്നീർക്കര ഊന്നുകൽ ഭാഗത്ത് ഉരുൾപൊട്ടലിൽ വ്യാപകമായി കൃഷി നശിച്ചു. ഇടുക്കിയിൽ മഴയെ തുടർന്ന് മലയോ​ര മേഖലകളിലെ റോഡുകളിൽ ​ഗതാ​ഗതം തടസ്സപ്പെട്ടു.

പത്തനംതിട്ടയിൽ മലയോര യാത്രയ്ക്ക് നിയന്ത്രണം; രാത്രി ഏഴ് മുതല്‍ രാവിലെ ആറ് വരെ.
➖➖➖➖➖➖➖➖➖
മൈലപ്രാ ന്യൂസ്

റാന്നി ഉപജില്ലാ കലോത്സവം മാറ്റിവെച്ചു➖➖➖➖➖➖➖➖https://chat.whatsapp.com/CdoY0c7liDxCQT65t6N1W4 ```Published Date``` :-22/...
22/11/2023

റാന്നി ഉപജില്ലാ കലോത്സവം മാറ്റിവെച്ചു
➖➖➖➖➖➖➖➖
https://chat.whatsapp.com/CdoY0c7liDxCQT65t6N1W4
```Published Date``` :-22/11/23
➖➖➖➖➖➖➖➖➖
മേക്കൊഴൂർ :- മാർത്തോമ ഹൈസ്കൂളിൽ ഇന്ന് അഡ്വക്കേറ്റ് ശ്രീ ജനീഷ് കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്ത് ആരംഭിച്ച റാന്നി ഉപജില്ല കലോത്സവത്തിന്റെ രണ്ടാം ദിനമായ നാളെ ( 23/11/23)ന് നടക്കാനിരുന്ന കലാമത്സരങ്ങൾ 27/11/23 (തിങ്കൾ)ലേക്ക് മാറ്റിയിരിക്കുന്നു എന്ന്
റാന്നി എ ഇ ഓ അറിയിച്ചു
➖➖➖➖➖➖➖➖➖

WhatsApp Group Invite

Address

Pathanamthitta Mylapra Road, Pathanamthitta
Kozhencheri
689678

Alerts

Be the first to know and let us send you an email when MylapraNews posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to MylapraNews:

Videos

Share


Other Media/News Companies in Kozhencheri

Show All

You may also like