കൊരട്ടിയിൽ സർവ്വീസ് റോഡ് ഇല്ലാതാക്കാനുള്ള നീക്കം ഉപേക്ഷിക്കുക
കൊരട്ടി. കൊരട്ടിയിലെ ജനങ്ങളുടെ ദീർഘകാലത്തെ
ആവശ്യമായ മുരിങ്ങൂർ മുതൽ ചിറങ്ങരവരെയുള്ള സർവ്വീസ് റോഡ് നിർമ്മാണം സ്തംഭിച്ചതിനും, നിർദിഷ്ട്ട സർവ്വീസ് റോഡ് നിർമ്മാണത്തിന് അക്വയർ ചെയ്ത സ്ഥലത്ത് വൻ മരങ്ങൾ വച്ച് പിടിപ്പിക്കുന്നതിന് എതിരായും സി.പി.ഐ (എം) കൊരട്ടി ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു.
ധർണ്ണയുടെ ഉദ്ഘാടനം ബി.ഡി.ദേവസ്സി എം.എൽ.എ നിർവ്വഹിച്ചു.സർവ്വീസ് റോഡ് നിർമ്മാണം നടത്താതിരിക്കാനുള്ള നാഷ്ണൽ ഹൈവേ അതോറിറ്റിയുടെ ഗൂഢനീക്കം ആണ് ഇപ്പോൾ തണൽമരങ്ങൾ എന്ന പേരിൽ സർവീസ് റോഡിൽ വച്ച് പിടിപ്പിക്കുന്നത് എന്ന് എം.എൽ.എ ആരോപിച്ചു.
ലോക്കൽ സെക്രട്ടറി എം.ജെ ബെന്നി അധ്യക്ഷത വഹിച്ചു. കൊരട്ടി പഞ്ചായത്ത് പ്രസിഡൻ്റ് പി.സി.ബിജു, സിന്ധു രവി, അഡ്വ.കെ.ആർ.സുമേഷ്, കെ.എ.ജോജി, ഷിബു വർഗ്ഗീസ്, ജയരാജ് ആറ്റപ്പാടം, സിന്ധു ജയരാജ് എന്നിവർ പ്രസംഗ
കൊരട്ടി പഞ്ചായത്ത് പ്രെസിഡന്റായി P. C. ബിജു സ്ഥാനംമേറ്റു
കൊരട്ടി പഞ്ചായത്ത് പ്രെസിഡന്റായി P. C. ബിജു സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റു. വൈസ് പ്രെസിഡന്റായി ഷൈനി ഷാജുവും സ്ഥാനമേറ്റു.
ഗാന്ധിജയന്തി ദിനത്തിൽ വേറിട്ട മാതൃകയായി ചിറ്റാരിക്കൽ ഗ്രാമജ്യോതി പുരുഷസഹായസംഘം
News Link: http://entekoratty.com/news/local/13900/
കൊരട്ടി ചെറ്റാരിക്കൽ ഗ്രാമജ്യോതി പുരഷ സഹായ സംഘത്തിൻ്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനത്തിൻ്റെ ഭാഗമായി ഒരു കിലോമീറ്റർ ദൂരമുള്ള ചെറ്റാരിക്കൽ ചിറങ്ങര ലിങ്ക് റോഡിൻ്റെ ഇരുവശത്തുമുള്ള കാടുകൾ വെട്ടി തെളിച്ച് വ്യത്തിയാക്കി.
വാർഡ് മെംബർ ബിന്ദു സത്യപാലൻ ശ്രമദാനം ഉൽഘാടനം ചെയ്തു.സംഘം പ്രസിഡണ്ട് ഫ്രാൻസീസ് പതപ്പിള്ളി, സെക്രട്ടറി സുരേഷ്കുമാർ ചെട്ടിയാംപറമ്പിൽ, റിട്ട. ഫോറസ്റ്റ് ഓഫിസർ ചന്ദ്രൻ, വെഹിക്കൽ ഇൻസ്പെക്ടർ ജയരാജ് എന്നിവർ നേതൃത്വം നൽകി.
ദേശീയപാതയുടെ അമിത ചുങ്കപിരിവിനും നിർമ്മാണ സ്തംഭനത്തിനും എതിരെ പ്രതിഷേധ ജ്വാല
News Link: http://entekoratty.com/news/local/13649/
കൊരട്ടി. ഇന്ത്യയിലെ തന്നെ ഏറ്റവും തിരക്കേറിയ ദേശീയപാതകളിൽ ഒന്നായ NH 544 മണ്ണുത്തി-ഇടപ്പിള്ളി ദേശീയപാതയിലെ അമിത ചുങ്കപിരിവിനും, നിർമ്മാണ സ്തഭനത്തിനും എതിരെയായി ഡി.വൈ.എഫ്.ഐ.തൃശ്ശൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പൊങ്ങം മുതൽ വാണിയംമ്പാറ വരെ 100 കേന്ദ്രങ്ങളിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ടോൾ പിരിവ് ആരംഭിച്ച് 8 വർഷം പിന്നിട്ടിട്ടും റോഡ് നിർമ്മാണത്തിൻ്റെ 70% മാത്രമാണ് പൂർത്തികരിച്ചിട്ടുള്ളത് എന്ന് സമരക്കാർ ചൂണ്ടി കാണിച്ചു.
ജില്ലാ അതിർത്തിയായ പൊങ്ങത്ത് ഡി.വൈ.എഫ്.ഐ.സംസ്ഥാന ട്രഷറർ എസ്.കെ.സജീഷ് ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ. ബ്ലോക്ക് സെക്രട്ടറി പി.സി. നിഖിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ.കെ.ആർ.സുമേഷ്, എം.ജെ. ബെന്നി, ഷിബു വർഗ്ഗീസ്, വി എം. രമ്യ, എം.കെ.പ്രമോദ്, വിഷ്ണു ഗോപി, ജ്യോതിഷ്.എൻ.എസ്, എൻ.കെ.സനീഷ് എന്നിവർ പ്രസംഗിച്
കൊരട്ടിയിൽ നടന്ന പ്രതിഷേധം - കരിദിനാചരണം
തിരുവനന്തപുരം വെഞ്ഞാറമൂട് ഇരട്ട കൊലപാതകത്തിൽ പ്രതിഷേധിച്ച് സി പി ഐ (എം) സംസ്ഥാന വ്യാപകമായി നടത്തിയ കരിദിന സമരത്തിൽ വാലുങ്ങാമുറി ബ്രാഞ്ചിൽ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.കെ.ആർ.സുമേഷ് ഉദ്ഘാടനം ചെയ്തു. സമാധാനത്തിൻ്റെ വെള്ളരിപ്രാവുകളായി അഭിനയിച്ച കേരളത്തിലെ പ്രമുഖ പാർട്ടിയുടെ മുഖം 'മൂടി ഇതോടെ കേരളക്കര തിരിച്ചറിഞ്ഞതായി കെ.ആർ.സുമേഷ് പറഞ്ഞു. ബ്രാഞ്ച് സെക്രട്ടറി പി.ആർ.കൃഷ്ണൻ, ഗോപി.കെ.സി, ജോസ് തളിയൻ എന്നിവർ സംസാരിച്ചു.
'മാവേലി നാടു വാണിടും കാലം ' - വിവിധരാഗങ്ങളിൽ - സുഭീഷ് മാമ്പ്ര
News Link: http://entekoratty.com/news/talents/12927/
കൊരട്ടി : 'മാവേലി നാടുവാണിടും കാലം.. എന്ന് തുടങ്ങുന്ന ഓണത്തോളം പഴക്കമുള്ള, ഓരോ മലയാളിയുടെയും ഗ്രഹാതുരത്വത്തിന്റെ ഓർമകൾ തുളുമ്പുന്ന ഗാനം വിവിധ ഈണങ്ങളിൽ.
ആനന്ദഭൈരവി, നീലാംബരി, മലയമാരുതം, രഞ്ജിനി എന്നീ രാഗങ്ങളിൽ കോർത്തിണക്കി കൊരട്ടി സ്വദേശിയായ സുഭീഷ് മാമ്പ്ര ആസ്വാദക ഹൃദയങ്ങളെ കീഴടക്കുന്നു. വീഡിയോ കാണുക. എല്ലാവർക്കും 'എന്റെ കൊരട്ടി' യുടെ അതിജീവനത്തിന്റെ ഹൃദ്യമായ ഓണാശംസകൾ.
MAM Higher Secondary സ്കൂൾ കൊരട്ടിയിലെ കുട്ടികൾ ഒരുക്കിയ അതിജീവനം എന്ന സംഗീത ആൽബം റിലീസിനോട് അനുബന്ധിച്ചു, ഇതിലെ പിന്നണി പ്രവർത്തകരെ കുറിച്ച് ഹെഡ്മിസ്ട്രസ് മേരി ജോസഫ് ടീച്ചറുടെ വാക്കുകൾ