Koodu Magazine

Koodu Magazine A comprehensive intervention in the field of Environment, Agriculture and Health.
(156)

ഐതിഹാസിക ഫോട്ടോഗ്രാഫർ ജയറാം സാറിനു വിട. പ്രകൃതിക്കും പരിസ്ഥിതിക്കാകെയും വേണ്ടി നിലകൊണ്ട വലിയ മനസ്സിനുടമ ആദരാഞ്ജലികൾ
02/07/2023

ഐതിഹാസിക ഫോട്ടോഗ്രാഫർ ജയറാം സാറിനു വിട. പ്രകൃതിക്കും പരിസ്ഥിതിക്കാകെയും വേണ്ടി നിലകൊണ്ട വലിയ മനസ്സിനുടമ ആദരാഞ്ജലികൾ

വിശ്വസിക്കാനാവുന്നില്ല ബിജുലാലിൻ്റെ അകാലത്തിലുള്ള വിയോഗംപ്രകൃതിയെയും സുഹൃത്തുക്കളേയും ജീവനു തുല്ല്യം കരുതിയിരുന്ന പ്രിയ ...
24/12/2021

വിശ്വസിക്കാനാവുന്നില്ല ബിജുലാലിൻ്റെ അകാലത്തിലുള്ള വിയോഗം
പ്രകൃതിയെയും സുഹൃത്തുക്കളേയും ജീവനു തുല്ല്യം കരുതിയിരുന്ന പ്രിയ കൂട്ടുകാരാ നിനക്ക് യാത്രാമൊഴി🌹🌹🌹🌹🌹

വർഷങ്ങൾക്ക് മുൻപ് ഖത്തറിലെ തൃശൂർ ജില്ലാ സൗഹൃദ വേദി സംഘടിപ്പിച്ച പരിസ്ഥിതി ബോധവൽകരണ സെമിനാറിൽ വച്ചാണ് അരുണേട്ടനെ അടുത്ത് ...
02/12/2021

വർഷങ്ങൾക്ക് മുൻപ് ഖത്തറിലെ തൃശൂർ ജില്ലാ സൗഹൃദ വേദി സംഘടിപ്പിച്ച പരിസ്ഥിതി ബോധവൽകരണ സെമിനാറിൽ വച്ചാണ് അരുണേട്ടനെ അടുത്ത് പരിചയപ്പെടുന്നത്. ഞങ്ങളുടെയൊക്കെ ഗുരുനാഥനായ പ്രൊഫ. ഇ. കുഞ്ഞികൃഷ്ണൻ ആ പരിപാടിയിൽ പങ്കെടുത്തിരുന്നു പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ അതിനു ശേഷമാണ് അരുണേട്ടനമായിഒരുമിച്ച് പ്രവർത്തിക്കാൻ തുടങ്ങിയത് നാം കഴിഞ്ഞുകൂടുന്ന പരിസ്ഥിതിയും പ്രകൃതിയും സംരക്ഷിക്കപ്പെടേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് വളരെ ആഴത്തിലുള്ള ബോധ്യമുണ്ടായിരുന്ന അദ്ദേഹം പരമാവധി അതിനനുസരിച്ച ജീവിതവും ചിട്ടപ്പെടുത്തിയിരുന്നു.
കൂട് മാസികയുടെ പ്രവർത്തനങ്ങളിൽ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു അരുണേട്ടൻ

രണ്ടാഴ്ച മുന്നേ വിളിച്ചപ്പോ കുറച്ച് നാളായി നാട്ടിലെ വീട്ടിൽ സോളാർ വൈദ്യുതി മാത്രമാണ് ഉപയോഗിക്കുന്നതെന്നും ഉപയോഗിക്കുന്ന ഇലക്ട്രിക് കാർ സോളാർ യൂണിറ്റിൽ നിന്നാണ് ചാർജ്ജ് ചെയ്യുന്നതെന്നും വളരെ ഉത്സാഹത്തോടെ അറിയിക്കുകയുണ്ടായി.

തികഞ്ഞ ഒരു മനുഷ്യ സ്നേഹിയിയും പരിസ്ഥിതി സംരക്ഷണപ്രവര്‍ത്തകനും ആയിരുന്നു അരുണേട്ടന്‍. പരിസ്ഥിതി സംരക്ഷണത്തിന്‍റെ പ്രാധാന്യം അദ്ദേഹം തന്‍റെ ചുറ്റുപാടുകളില്‍ ഉള്ളവരോട് നിരന്തരം സംസാരിച്ചു കൊണ്ടിരുന്നു. കൂടാതെ സ്വയം അറിവ് നേടിക്കൊണ്ടിരിക്കുകയും ചെയ്തു.

ഖത്തര്‍ ഇന്ത്യന്‍ എംബസ്സിയുടെ കീഴിലുള്ള ഐ സി സി യില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള കൂട് നാച്വര്‍ സൊസൈറ്റിയുടെ പ്രസിഡണ്ട് ആയിരുന്നു അദ്ദേഹം. ആ സമയത്ത് ആണ് ഇന്ത്യൻ വന്യജീവിഫോട്ടോഗ്രാഫി രംഗത്തെ കുലപതി ശ്രീ കെ.എൻ. എ.പെരുമാള്‍ സാറിനെ ഖത്തറിലെ ഫോട്ടോഗ്രാഫി ക്യാമ്പിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞത്. വ്യക്തിജീവിതത്തില്‍ ആളുകളുമായി ഇടപഴകുന്നതില്‍ ഒരു വലിപ്പ ചെറുപ്പവും അദ്ദേഹത്തിനു ഉണ്ടായിട്ടില്ല .

വിശ്വസിക്കാന്‍ ആകുന്നില്ല അദ്ദേഹത്തിന്‍റെ വിയോഗം. വീട്ടുകാര്‍ക്കും അദ്ദേഹത്തിന്‍റെ അടുത്ത സുഹൃത്തുക്കള്‍ക്കും ഈ വിയോഗം സഹിക്കാനുള്ള മന:ശക്തി ഉണ്ടാവട്ടെ എന്ന് സര്‍വ്വശക്തനോട് പ്രാർത്ഥിക്കുന്നു
അദ്ദേഹത്തിൻ്റെ ആത്മാവിന് നിത്യശാന്തി നേരുന്നു

അരുണേട്ടൻ്റെ ഭൗതിക ശരീരം ഇന്ന് ഇരിങ്ങാലക്കുടക്കടുത്തുള്ള വീട്ടിൽ അടക്കം ചെയ്തു

അരുണേട്ടാ അങ്ങേക്ക് കണ്ണീരിൽ കുതിർന്ന വിട. ഇടപഴകിയവരിലേക്കെല്ലാം അരുണേട്ടൻ പകർന്നു നൽകിയ സ്നേഹവും കരുണയും കരുതലും ഒരു കാലത്തും മറക്കാനാവതല്ല. സ്വർഗ്ഗരാജ്യത്ത് വീണ്ടും കണ്ടുമുട്ടുന്നത് വരേക്കും തൽകാലത്തേക്ക് യാത്രാമൊഴി .....

മണ്ണിനേയും സർവ്വജീവജാലങ്ങളേയും സ്വന്തം ജീവനിലേറെ സ്നേഹിച്ചിരുന്ന ബൈജു വാസുദേവൻ നമ്മെ വിട്ട് പിരിഞ്ഞിട്ട് രണ്ട് വർഷങ്ങൾ പ...
16/06/2021

മണ്ണിനേയും സർവ്വജീവജാലങ്ങളേയും സ്വന്തം ജീവനിലേറെ സ്നേഹിച്ചിരുന്ന ബൈജു വാസുദേവൻ നമ്മെ വിട്ട് പിരിഞ്ഞിട്ട് രണ്ട് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു

അദ്ദേഹത്തിൻ്റെ സ്മരണ പുതുക്കുന്നതിന് വേണ്ടി നാം ഇന്ന് ഒത്ത് ചേരുന്നു

ഇന്ന് വൈകിട്ട് 6.30ന് ക്ലബ് ഹൗസ് പ്ലാറ്റ്ഫോമിൽ

ഏവരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു

https://www.clubhouse.com/join/koodu-magazine/eJUv3KQS/PbROnB7K

കേരളത്തിൻ്റെ പക്ഷി മനുഷ്യൻ്റെ ചരമദിനമാണിന്ന്പക്ഷിനിരീക്ഷണശാസ്ത്ര ശാഖയെ ഒരു ജനകീയ ശാസ്ത്ര ശാഖയാക്കി മാറ്റുന്നതിൽ ഏറ്റവും ...
14/06/2021

കേരളത്തിൻ്റെ പക്ഷി മനുഷ്യൻ്റെ ചരമദിനമാണിന്ന്
പക്ഷിനിരീക്ഷണശാസ്ത്ര ശാഖയെ ഒരു ജനകീയ ശാസ്ത്ര ശാഖയാക്കി മാറ്റുന്നതിൽ ഏറ്റവും വലിയ പങ്കുവഹിച്ച ഇന്ദുചൂഡൻ സാറിൻ്റെ (കെ.കെ.നീലകണ്ഠൻ ) ഒരിക്കലും മരിക്കാത്ത ഓർമ്മകൾക്ക് മുന്നിൽ പുഷ്പാഞ്ജലി🌹🌹🌹🌹

ചിപ്കോ പ്രസ്ഥാനത്തിൻ്റെനായകൻസുന്ദർലാൽ ബഹുഗുണ വിടവാങ്ങിആദരാഞ്ജലികൾ
21/05/2021

ചിപ്കോ പ്രസ്ഥാനത്തിൻ്റെ
നായകൻ
സുന്ദർലാൽ ബഹുഗുണ വിടവാങ്ങി
ആദരാഞ്ജലികൾ

സുഗതകുമാരി ടീച്ചർ അരങ്ങൊഴിഞ്ഞു ആദരാഞ്ജലികൾ. നാലു പതിറ്റാണ്ടുകളായി പ്രകൃതിക്ക് വേണ്ടി എഴുതിയും പൊരുതിയും സംസാരിച്ചും അവർ ...
23/12/2020

സുഗതകുമാരി ടീച്ചർ അരങ്ങൊഴിഞ്ഞു ആദരാഞ്ജലികൾ.

നാലു പതിറ്റാണ്ടുകളായി പ്രകൃതിക്ക് വേണ്ടി എഴുതിയും പൊരുതിയും സംസാരിച്ചും അവർ നമ്മുടെ ഇടയിൽ ഉണ്ടായിരുന്നു. അവർ കാണിച്ചു തന്ന വഴികളിലൂടെ നമ്മുടെ പ്രകൃതിക്ക് വേണ്ടി നമുക്ക് മുന്നേറാം...

ആഗോളതാപനത്തിനും കാലാവസ്ഥാ വ്യത്യാനത്തിനും പ്രകൃതി മലിനീകരണത്തിനും മഹാമാരികൾക്കും എതിരെ ഉള്ള യുദ്ധം ആഗോളതലത്തിൽ ഒരുമിച്ചു...
06/10/2020

ആഗോളതാപനത്തിനും കാലാവസ്ഥാ വ്യത്യാനത്തിനും പ്രകൃതി മലിനീകരണത്തിനും മഹാമാരികൾക്കും എതിരെ ഉള്ള യുദ്ധം ആഗോളതലത്തിൽ ഒരുമിച്ചു നിന്ന്‌ പൊരുതി ജയിക്കേണ്ട ഒന്നാണ്. ചന്ദ്രനിൽ ഇറങ്ങി , ചൊവ്വയിലേക്ക് റോബോട്ടുകളെ അയച്ച് , അന്യഗ്രഹങ്ങളെ കുറിച്ച് ഗവേഷണങ്ങൾ നടത്തുന്ന , പ്രപഞ്ചത്തിലെ അനന്ത സാധ്യതകളിലേക്കുള്ള അറിവിന്റെ ജാലകം തുറക്കുന്ന മനുഷ്യന് സ്വന്തം ഗ്രഹമായ ഭൂമിയിലെ വിഭവങ്ങളെ സംരക്ഷിക്കുവാനും പരിപാലിക്കുവാനും ഇനിയെങ്കിലും സാധിക്കട്ടെ.

രാജ്യങ്ങളുടെ സമ്പൽസമൃദ്ധിയോ സ്വാധീനശക്തിയോ ഭരണാധികാരികളുടെ നേതൃത്വ പാടവമോ, അടച്ചിട്ട അതിർത്തികളുടെ സന്നാഹങ...

04/10/2020

കേരളത്തിൽ വളരെ അപൂർവമായ ഒരു സൂചിത്തുമ്പിയാണ് സിന്ധുദുർഗ് ചതുപ്പൻ. നിലത്തന്മാരുടെ (Coenagrionidae) കുടുംബത്തിൽ പെട്ട ഇത.....

ഒട്ടനവധി കാട്ടുപക്ഷികളാൽ സമൃദ്ധമാണ് ചോലനായ്ക്കരുടെ ആവാസവ്യവസ്ഥ. ഗിളി, കുയ് രി എന്നൊക്കെ പക്ഷികൾക്കു പറയാറുണ്ടെങ്കിലും അക...
20/09/2020

ഒട്ടനവധി കാട്ടുപക്ഷികളാൽ സമൃദ്ധമാണ് ചോലനായ്ക്കരുടെ ആവാസവ്യവസ്ഥ. ഗിളി, കുയ് രി എന്നൊക്കെ പക്ഷികൾക്കു പറയാറുണ്ടെങ്കിലും അക്കി എന്നാണ് ചോലനായ്ക്കർ പൊതുവായി പറയുന്ന പദം.

കേരളത്തിലെ 5 പ്രാക്തന ഗോത്രവർഗ്ഗങ്ങളിൽ ഏറ്റവും പഴക്കമുള്ളതും അതിവേഗം വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്നതുമാ.....

പാടവരമ്പിലൂടെ നടക്കുമ്പോൾ ഒരു കൊച്ചു കറുപ്പൻ തുമ്പി നെൽക്കതിരുകൾക്കിടയിലൂടെ പാറി പോകുന്നത് കണ്ടിട്ടുണ്ടോ? ശബരിമലയ്ക്ക് പ...
18/09/2020

പാടവരമ്പിലൂടെ നടക്കുമ്പോൾ ഒരു കൊച്ചു കറുപ്പൻ തുമ്പി നെൽക്കതിരുകൾക്കിടയിലൂടെ പാറി പോകുന്നത് കണ്ടിട്ടുണ്ടോ? ശബരിമലയ്ക്ക് പോകാനൊരുങ്ങി കറുപ്പ് ധരിച്ച് നിൽക്കുന്ന സ്വാമിമാരെ അനുസ്മരിപ്പിക്കുന്ന ഇവനാണ് സ്വാമിത്തുമ്പി.

പാടവരമ്പിലൂടെ നടക്കുമ്പോൾ ഒരു കൊച്ചു കറുപ്പൻ തുമ്പി നെൽക്കതിരുകൾക്കിടയിലൂടെ പാറി പോകുന്നത് കണ്ടിട്ടുണ്ടോ? ശ....

15/09/2020

കീരി കുടുംബത്തിലെ തവിടൻ കീരിയെയാണ് ഇത്തവണ പരിചയപ്പെടുത്തുന്നത്. തെക്കേ ഇന്ത്യയിൽ പശ്ചിമഘട്ട വനപ്രദേശങ്ങളില.....

പ്രകൃതിയിലെ നിത്യവിസ്മയങ്ങളിലൊന്നാണ് ജീവികളുടെ ദേശാടനം. സസ്തനികൾ, ഉരഗങ്ങൾ, പക്ഷികൾ, പ്രാണികൾ തുടങ്ങി എല്ലാ വിഭാഗം ജീവികള...
27/08/2020

പ്രകൃതിയിലെ നിത്യവിസ്മയങ്ങളിലൊന്നാണ് ജീവികളുടെ ദേശാടനം. സസ്തനികൾ, ഉരഗങ്ങൾ, പക്ഷികൾ, പ്രാണികൾ തുടങ്ങി എല്ലാ വിഭാഗം ജീവികളും ചെറുതും വലുതുമായ ദേശാടനം നടത്തുന്നവരാണ്. പ്രാണിവർഗ്ഗത്തിൽപ്പെട്ട ജീവികളിൽ, മൊണാർക്ക് ശലഭങ്ങൾ വടക്കേ അമേരിക്കയിൽ നിന്നും മെക്സിക്കോയിലേക്ക് നടത്തുന്ന ദേശാടനമായിരുന്നു ഏറ്റവും ദൈർഘ്യമേറിയ ദേശാടനമായി കണക്കാക്കിയിരുന്നത്. എന്നാൽ സഞ്ചരിക്കുന്ന ദൂരത്തിലും രീതിയിലും എല്ലാം ഇതിനെ നിഷ്പ്രഭമാക്കുന്നതാണ് തുലാത്തുമ്പികളുടെ (Pantala flavescens) ദേശാടനം. വർഷാവർഷം, ഒക്ടോബർ നവംബർ മാസങ്ങളിൽ ഇന്ത്യയിൽ നിന്ന് കിഴക്കൻ ആഫ്രിക്കയിലേക്കും തിരിച്ചും സഞ്ചരിക്കുന്ന തുലാത്തുമ്പികൾ താണ്ടുന്ന ദൂരം ഏറ്റവും കുറഞ്ഞത് 16000 കിലോമീറ്ററാണ്

പ്രകൃതിയിലെ നിത്യവിസ്മയങ്ങളിലൊന്നാണ് ജീവികളുടെ ദേശാടനം. സസ്തനികൾ, ഉരഗങ്ങൾ, പക്ഷികൾ, പ്രാണികൾ തുടങ്ങി എല്ലാ വി....

തികച്ചും വനവാസിയാണ് സുവർണ്ണശലഭം. ആർദ്ര ഇലപൊഴിയും വനങ്ങളിലും, നിത്യഹരിത വനങ്ങളിലും, അർദ്ധ നിത്യഹരിത വനങ്ങളിലും ഇവയെ കാണുന...
16/08/2020

തികച്ചും വനവാസിയാണ് സുവർണ്ണശലഭം. ആർദ്ര ഇലപൊഴിയും വനങ്ങളിലും, നിത്യഹരിത വനങ്ങളിലും, അർദ്ധ നിത്യഹരിത വനങ്ങളിലും ഇവയെ കാണുന്നു. മഴക്കാലങ്ങളിൽ വൃക്ഷങ്ങൾ ഇടതൂർന്നു നിൽക്കുന്ന ഗ്രാമപ്രദേശങ്ങളിലൂടേയും, നഗരപ്രദേശങ്ങൾക്കരികിലൂടെയും പറന്നു പോകുന്നത് കാണാറുണ്ട്. കാട്ടുപുഴയോരങ്ങളിലെ നനവാർന്ന പാറക്കെട്ടുകളിൽ ഈർപ്പം നുകർന്ന് ചിറക് വിടർത്തി പിടിച്ചു വെയിൽ കായുന്ന സുവർണ്ണശലഭങ്ങൾ കണ്ണിന് ആനന്ദം പകരുന്ന കാഴ്ചയാണ്

കാനനവാസിയായ ഒരു വലിയ ചിത്രശലഭമാണ് സുവർണ്ണശലഭം (Cruiser -Vindala erota). രോമക്കാലൻ ശലഭകുടുംബത്തിൽപ്പെട്ട (Brush footed) ഇവയ്ക്ക് ആൺ-പെ....

യഥാർത്ഥത്തിൽ എന്താണ് വികസനം? ഇവർ ഈ പറയുന്ന വൻകിട പദ്ധതികൾ കഴിഞ്ഞ കുറെ വർഷങ്ങളായി ഭാരതത്തിൽ നിരവധി വന്നിട്ടും, രാജ്യത്ത് ...
11/08/2020

യഥാർത്ഥത്തിൽ എന്താണ് വികസനം? ഇവർ ഈ പറയുന്ന വൻകിട പദ്ധതികൾ കഴിഞ്ഞ കുറെ വർഷങ്ങളായി ഭാരതത്തിൽ നിരവധി വന്നിട്ടും, രാജ്യത്ത് സാമ്പത്തിക അസമത്വം വർദ്ധിച്ചു വരികയാണല്ലോ? അതിന് കാരണമെന്താണ്? രാജ്യത്തെ താഴെക്കിടയിലുള്ള ആളുകളുടെ ആവശ്യങ്ങൾ കൂടി പരിഗണിച്ചാണോ പദ്ധതികൾക്ക് മുൻഗണന കൊടുക്കുന്നത്? പദ്ധതികൾ വരുന്നത് മൂലം ഉണ്ടാകുന്ന ആഘാതം പരിസ്ഥിതിക്ക് മാത്രമാണോ? മനുഷ്യർ പരിസ്ഥിതിയുടെ ഭാഗമേ അല്ലെ?

“ആഘാതം പരിസ്ഥിതിക്കല്ലേ, നമ്മൾ മനുഷ്യർക്കെന്ത് പുല്ല്?””നിങ്ങൾ പരിസ്ഥിതി പ്രവർത്തകർ ഏസി മുറികളിലിരുന്ന് പ്ര....

കേരളത്തിൽ കാണപ്പെടുന്ന ചേരാച്ചിറകൻ തുമ്പികളിൽ സർവസാധാരണമായ ഒരു സൂചിത്തുമ്പിയാണ് പച്ച ചേരാച്ചിറകൻ. മൺസൂൺ കാലത്തും വേനൽക്ക...
09/08/2020

കേരളത്തിൽ കാണപ്പെടുന്ന ചേരാച്ചിറകൻ തുമ്പികളിൽ സർവസാധാരണമായ ഒരു സൂചിത്തുമ്പിയാണ് പച്ച ചേരാച്ചിറകൻ. മൺസൂൺ കാലത്തും വേനൽക്കാലത്തും കേരളത്തിലെ മലനിരകളിലും സമതലങ്ങളിലും എല്ലായ്പ്പോഴും കാണപ്പെടുന്ന ഒരു തുമ്പിയാണിത്.

കേരളത്തിൽ കാണപ്പെടുന്ന ചേരാച്ചിറകൻ തുമ്പികളിൽ സർവസാധാരണമായ ഒരു സൂചിത്തുമ്പിയാണ് പച്ച ചേരാച്ചിറകൻ. Lestidae കുടും.....

പാമ്പെന്നു കേട്ടാൽ വടി അന്വേഷിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. എന്നാൽ തല്ലിക്കൊല്ലുന്നതിൽ 90% പാമ്പുകളും വിഷമില്ലാത്...
06/08/2020

പാമ്പെന്നു കേട്ടാൽ വടി അന്വേഷിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. എന്നാൽ തല്ലിക്കൊല്ലുന്നതിൽ 90% പാമ്പുകളും വിഷമില്ലാത്തവയാണ്. കേരളത്തിൽ 115 ഓളം ഇനം പാമ്പുകൾ ഉള്ളതിൽ വീര്യമേറിയ വിഷമുള്ള പാമ്പുകൾ 20 ൽ താഴെയാണ്. അതിൽത്തന്നെ കേരളത്തിൽ മനുഷ്യർക്ക് പാമ്പ് കടിയേറ്റു മരണം സംഭവിച്ചിട്ടുള്ളത് 5 ഇനത്തിലുള്ളവയുടെ കടിയേറ്റ് മാത്രമാണ്.

പാമ്പ് എന്ന് കേട്ടാൽ വടി അന്വേഷിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. “വിഷപ്പാമ്പാണ്”, “തല്ലി കൊന്നില്ലെങ്കിൽ...

ഹംപിയെന്ന പഴയ വിജയനഗര സാമ്രാജ്യത്തിലെ കാഴ്ചകൾ  കണ്ടു തീരാൻ തന്നെ ദിവസങ്ങളെടുക്കും. വിസ്മൃതിയിലാണ്ടുപോയ ക്ഷേത്ര നഗരിയുടെ ...
03/08/2020

ഹംപിയെന്ന പഴയ വിജയനഗര സാമ്രാജ്യത്തിലെ കാഴ്ചകൾ കണ്ടു തീരാൻ തന്നെ ദിവസങ്ങളെടുക്കും. വിസ്മൃതിയിലാണ്ടുപോയ ക്ഷേത്ര നഗരിയുടെ വിസ്മയക്കാഴ്ചകളായിരിക്കും ഏതൊരു സാധാരണ യാത്രക്കാരനെയും ആവേശം കൊള്ളിക്കുന്നത്. എന്നാലൊരു പക്ഷിനിരീക്ഷക ഹംപിയിൽ പോയാലോ?

പക്ഷികൾ! ദൈവത്തിന്റെ മനോഹരമായ സൃഷ്ടി. രൂപഭംഗി കൊണ്ടും ശബ്ദമാധുര്യം കൊണ്ടും മനോഹരമായവ, പോരാത്തതിന് പറക്കാനുള്.....

ശ്രീലങ്കയിൽ സർവ്വസാധാരണമാണെങ്കിലും ഇന്ത്യയിൽ ആളൊഴിഞ്ഞ സ്ഥലങ്ങളിലും വരണ്ട വനപ്രദേശങ്ങളിലും മാത്രമേ ചുണയൻ കീരികളെ കാണാറുള്...
27/07/2020

ശ്രീലങ്കയിൽ സർവ്വസാധാരണമാണെങ്കിലും ഇന്ത്യയിൽ ആളൊഴിഞ്ഞ സ്ഥലങ്ങളിലും വരണ്ട വനപ്രദേശങ്ങളിലും മാത്രമേ ചുണയൻ കീരികളെ കാണാറുള്ളു. കേരളത്തിൽ ചിന്നാർ, പറമ്പിക്കുളം, വയനാട് എന്നിവടങ്ങളിലെ കാടുകളിൽ നിന്നും ഇവയെ കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്.

കീരി കുടുംബത്തിലെ അംഗമായ ചുണയൻ കീരിയെക്കുറിച്ചാണ് (Ruddy Mongoose, Herpestes smithii) ഇക്കുറി പ്രതിപാദിക്കുന്നത്. മുൻപ് നാടൻ കീരിയ.....

നിലനിൽക്കേണ്ടത് മനുഷ്യന്റെ ആവശ്യമാണെന്നുള്ള ചിന്തകളോടെ തന്നെ പറയട്ടെ. കാട് സംരക്ഷിക്കുന്നതിൽ, അതിന്റെ ആവാസവ്യവസ്ഥ യഥാവിധ...
18/07/2020

നിലനിൽക്കേണ്ടത് മനുഷ്യന്റെ ആവശ്യമാണെന്നുള്ള ചിന്തകളോടെ തന്നെ പറയട്ടെ. കാട് സംരക്ഷിക്കുന്നതിൽ, അതിന്റെ ആവാസവ്യവസ്ഥ യഥാവിധി നിലനിർത്തുന്നതിൽ മനുഷ്യന്‍റെ പങ്കെന്ത്? മൃഗങ്ങളുടെ പങ്കെന്ത്? ഒരുപക്ഷേ മനുഷ്യനല്ലാത്ത, മനുഷ്യനിർമ്മിതമല്ലാത്ത എന്തിൽ നിന്നാണ് കാട് കാക്കേണ്ടത്?

അന്നുമിന്നും പ്രകൃതിനിയമങ്ങൾ തന്നെയാണ് ആത്യന്തികം എന്ന് ഒരിക്കൽ കൂടി വായിച്ചെടുക്കേണ്ട കാലമാണിത്. പരിണാമശ്.....

കേരളത്തിൽ കാണപ്പെടുന്ന തുമ്പികളിൽ ഒരു പ്രകൃതിനിരീക്ഷകൻ നിർബന്ധമായും കണ്ടിരിക്കേണ്ട തുമ്പികളിൽ ഒന്നാണ് നീലരാജനെന്നു നിസ്സ...
14/07/2020

കേരളത്തിൽ കാണപ്പെടുന്ന തുമ്പികളിൽ ഒരു പ്രകൃതിനിരീക്ഷകൻ നിർബന്ധമായും കണ്ടിരിക്കേണ്ട തുമ്പികളിൽ ഒന്നാണ് നീലരാജനെന്നു നിസ്സംശയം പറയാം..

കാടുകളിൽ മന്ദം മന്ദം ഒഴുകുന്ന ചെറു അരുവികൾക്ക് മീതെ ധൃതി കൂടാതെ, രാജകീയമായി പറക്കുന്ന ഒരു വലിയ തുമ്പിയുണ്ട്. ച.....

കരിമ്പാറക്കെട്ടുകളില്‍ വിരിയുന്ന കാനന വിസ്മയമാണ് ചെപ്പാറ. കിലോമീറ്ററുകളോളം നീളത്തില്‍ നിരന്നു പരന്നു കിടക്കുന്ന പ്രകൃതി ...
06/07/2020

കരിമ്പാറക്കെട്ടുകളില്‍ വിരിയുന്ന കാനന വിസ്മയമാണ് ചെപ്പാറ. കിലോമീറ്ററുകളോളം നീളത്തില്‍ നിരന്നു പരന്നു കിടക്കുന്ന പ്രകൃതി നിര്‍മ്മിത പാറച്ചന്തം! പി.കെ.ജ്യോതി എഴുതുന്നു..

കരിമ്പാറക്കെട്ടുകളില്‍ വിരിയുന്ന കാനന വിസ്മയമാണ് ചെപ്പാറ. കിലോമീറ്ററുകളോളം നീളത്തില്‍ നിരന്നു പരന്നു കിടക്.....

03/07/2020

2018 ലെ പ്രളയത്തില്‍ ഏറെ കെടുതികള്‍ അനുഭവിച്ച കുട്ടനാട്ടിലും തൃശ്ശൂര്‍ കോള്‍പ്പാടത്തുമൊക്കെ പ്രളയശേഷമുള്ള നെല....

ബൈജു. കെ. വാസുദേവന് സ്മരണാഞ്ജലികൾ
28/06/2020

ബൈജു. കെ. വാസുദേവന് സ്മരണാഞ്ജലികൾ

ഇത്തിരിപ്പോന്ന സ്ഥലത്തു നിന്നും പോലും ഒത്തിരി വിളവെടുക്കാൻ പറ്റുന്ന വിളകളുണ്ട്. വരാനിരിക്കുന്ന ക്ഷാമകാലത്ത് ഭക്ഷണകാര്യത്...
28/06/2020

ഇത്തിരിപ്പോന്ന സ്ഥലത്തു നിന്നും പോലും ഒത്തിരി വിളവെടുക്കാൻ പറ്റുന്ന വിളകളുണ്ട്. വരാനിരിക്കുന്ന ക്ഷാമകാലത്ത് ഭക്ഷണകാര്യത്തിൽ സ്വയംപര്യാപ്തരാവേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അനിത ശ്രീജിത്ത് എഴുതുന്നു

‌ഈ കൊറോണക്കാലം കഴിഞ്ഞായിരിക്കും, ഒരുപക്ഷേ ഒരുപാട് നാളുകൾക്കു ശേഷം പ്രകൃതിയൊന്നുണരുന്നത്. ഓരോ ഇലയും ഉണർവിന്റെ...

27/06/2020

ഒരു സൂക്ഷ്മജീവിയിൽ നിന്ന് രക്ഷതേടാൻ വീടുകളിൽ തളയ്ക്കപ്പെട്ട മനുഷ്യർക്ക്, മീനമാസത്തിന്റെ കൊടുംചൂടിൽ നിന്ന് ആ....

കല്ലെടുക്കുന്ന തുമ്പികൾ നമ്മുടെ കുട്ടിക്കാല ഓർമ്മകൾ മാത്രമാണോ? നമ്മുടെ കാഴ്ചകൾ ചെറുതായതാണോ അതോ തുമ്പികൾ കുറഞ്ഞതോ? വീട്ടി...
17/06/2020

കല്ലെടുക്കുന്ന തുമ്പികൾ നമ്മുടെ കുട്ടിക്കാല ഓർമ്മകൾ മാത്രമാണോ? നമ്മുടെ കാഴ്ചകൾ ചെറുതായതാണോ അതോ തുമ്പികൾ കുറഞ്ഞതോ? വീട്ടിലെ തുമ്പികളെ കണ്ടറിയാൻ, പഠിക്കാൻ കൊറോണക്കാലത്ത് തുമ്പി നിരീക്ഷകർ നടത്തിയ സംരംഭത്തെക്കുറിച്ച് വിവേക് ചന്ദ്രൻ എഴുതുന്നു

http://koodumagazine.com/featured-stories/2020/06/കൊറോണക്കാലത്തെ-തുമ്പിനി/

Calocypha laidlawi | മേഘവർണ്ണൻ photo: Reji Chandran ഒരു സൂക്ഷ്മജീവിയിൽ നിന്ന് രക്ഷതേടാൻ വീടുകളിൽ തളയ്ക്കപ്പെട്ട മനുഷ്യർക്ക്, മീനമാസത്ത...

ബൈജു ഓർമ്മയായിട്ട് ഒരു വർഷം. നമുക്ക് ഒരുമിച്ച് ചേരാം ബൈജുവിനെപ്പറ്റിയുള്ള ഓർമ്മകൾ പങ്ക് വയ്ക്കാം എന്ത് തിരക്കിലായാലും ഒര...
16/06/2020

ബൈജു ഓർമ്മയായിട്ട് ഒരു വർഷം. നമുക്ക് ഒരുമിച്ച് ചേരാം ബൈജുവിനെപ്പറ്റിയുള്ള ഓർമ്മകൾ പങ്ക് വയ്ക്കാം എന്ത് തിരക്കിലായാലും ഒരു മണിക്കൂർ ഇന്ന് ബൈജുവിന് വേണ്ടി മാറ്റി വയ്ക്കാം

https://us02web.zoom.us/j/82279614723

ഇന്ന് വൈകീട്ട് 7 മണിക്ക് ( 16- 6-2020) എല്ലാവരും ചേരുമല്ലോ?

https://wp.me/p90FS6-12Dഅപരിഹാര്യമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ മൂലം തന്നെയാണ് അതിരപ്പിള്ളി പദ്ധതിയെ പ്രാഥമികമായും എതി...
14/06/2020

https://wp.me/p90FS6-12D
അപരിഹാര്യമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ മൂലം തന്നെയാണ് അതിരപ്പിള്ളി പദ്ധതിയെ പ്രാഥമികമായും എതിര്‍ക്കുന്നത്. പുഴയെ നേരിട്ടാശ്രയിക്കുന്ന ജനങ്ങളെ ബാധിക്കുന്ന സാമൂഹിക പ്രത്യാഘാതങ്ങള്‍ തുല്യപരിഗണന അര്‍ഹിക്കുന്നു. അതിരപ്പിള്ളി പദ്ധതിയുടെ നാൾ വഴികളെക്കുറിച്ചു എസ്.പി. രവി..

വാഴച്ചാലിലെ പുഴയോരക്കാടുകളും ആനത്താരയും ആദിവാസികളും അതിരപ്പിള്ളി-വാഴച്ചാല്‍ ജലപാതങ്ങളും വീണ്ടും ഭീഷണിയിലാ....

മണ്ണിനേയും ചുറ്റുമുള്ള ജീവനുകളേയും അതിരറ്റു സ്നേഹിച്ച ആ പച്ചയായ മനുഷ്യനെ ഒരിക്കൽ പരിചയപ്പെട്ട ഒരാൾക്കും മറക്കാൻ കഴിയുകയി...
13/06/2020

മണ്ണിനേയും ചുറ്റുമുള്ള ജീവനുകളേയും അതിരറ്റു സ്നേഹിച്ച ആ പച്ചയായ മനുഷ്യനെ ഒരിക്കൽ പരിചയപ്പെട്ട ഒരാൾക്കും മറക്കാൻ കഴിയുകയില്ല. അദ്ദേഹം കാണിച്ചു തന്ന ജീവിത പാഠങ്ങളെ നമുക്ക് പിന്തുടരാനാകണം. അതാണ് അദ്ദേഹത്തോട് നമുക്ക് കാണിക്കാൻ കഴിയുന്ന ഏറ്റവും വലിയ ആദരം

പ്രിയ ബൈജൂ താങ്കൾ ഞങ്ങളോടുകൂടെ തന്നെയുണ്ട് "ഹരിത മലയാളം " നിലനിൽക്കുവോളം

കേരളത്തിലെ മുഴുവൻ പരിസ്ഥിതി സംഘടനകൾക്കും പ്രകൃതി സ്നേഹിക്കൾക്കും വേണ്ടി 'കൂട്' ബൈജുസ്മരണ സംഘടിപ്പിക്കുന്നു

Siveesh Kodapully is inviting you to a scheduled Zoom meeting.

Topic: Siveesh Kodapully's Personal Meeting Room

Join Zoom Meeting
https://us02web.zoom.us/j/5015519842

ചാലക്കുടി പുഴയുടെ അനന്യമായ കാടിന്‍റെ നാശത്തിന്‍റെ ചരിത്രം സമഗ്രതയോടെ മനസ്സിലാക്കിയാല്‍ മാത്രമേ എന്തുകൊണ്ടാണ് ഏഴാമതൊരു അണ...
12/06/2020

ചാലക്കുടി പുഴയുടെ അനന്യമായ കാടിന്‍റെ നാശത്തിന്‍റെ ചരിത്രം സമഗ്രതയോടെ മനസ്സിലാക്കിയാല്‍ മാത്രമേ എന്തുകൊണ്ടാണ് ഏഴാമതൊരു അണക്കെട്ടിന് സാധ്യത ഇല്ല എന്നും പുഴയുടെ പരിസ്ഥിതി മനസ്സിലാക്കാതെയാണ് അണക്കെട്ടുമായി മുന്നോട്ടു പോകാനുള്ള തീരുമാനം എന്നും തിരിച്ചറിയാന്‍ സാധിക്കും.

അവര്‍ പറയുന്നു, അവര്‍ കാരണമാണ് ഇന്ന് പുഴ ഒഴുകുന്നത് എന്ന്! വൈദ്യുതി ഉത്പാദിപ്പിക്കാന്‍ വേണ്ടി അവര്‍ അണക്കെട്ട....

എന്ത് കൊണ്ട്  ഇനിയൊരു ജലവൈദ്യുത പദ്ധതി ചാലക്കുടി പുഴയില്‍ വേണ്ട എന്നുള്ളതിന് പൂര്‍ണ്ണമായ ഉത്തരംലഭിക്കുവാന്‍  കൂട് മാസികയ...
10/06/2020

എന്ത് കൊണ്ട് ഇനിയൊരു ജലവൈദ്യുത പദ്ധതി ചാലക്കുടി പുഴയില്‍ വേണ്ട എന്നുള്ളതിന് പൂര്‍ണ്ണമായ ഉത്തരംലഭിക്കുവാന്‍ കൂട് മാസികയുടെ ഈ ഒരു പഴയ ലക്കം വായിക്കുക. നിങ്ങളുടെ കുട്ടികളെ, അമ്മമാരെ, അധ്യാപകരെ, അണികളെ , നേതാക്കളെ , അങ്ങിനെ നാനാ തുറയിലും നിങ്ങള്‍ക്ക് പരിചയമുള്ളവരെ എല്ലാം ഇത് വായിക്കാന്‍ അനുവദിക്കുക. അവരുമായി സംവദിക്കുക ഇനിയും ഈ പുഴയെ കൊല്ലരുത് എന്ന് അഭ്യര്‍ത്ഥിക്കുക. നശിക്കാന്‍ നമുക്ക് അധികം ഒന്നും ഇല്ല ...... http://koodumagazine.com/wp-content/uploads/2017/07/47-Koodu-Magazine_2017-04.pdf

10/06/2020

http://koodumagazine.com/wp-content/uploads/2017/07/47-Koodu-Magazine_2017-04.pdf

എഴുത്തുകാരന്‍ കൂടിയായ നിയമപാലകന്‍ (സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ )  സുരേന്ദ്രന്‍മാങ്ങാട്ട്  എഴുതിയ ലേഖനം കൂടുമാസികയില്‍.
10/06/2020

എഴുത്തുകാരന്‍ കൂടിയായ നിയമപാലകന്‍ (സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ) സുരേന്ദ്രന്‍മാങ്ങാട്ട് എഴുതിയ ലേഖനം കൂടുമാസികയില്‍.

അതീവ വേഗതയിലായിരുന്നു നമ്മൾ. ഭൂമി നമ്മുടെ മാത്രമാണെന്ന് അഹങ്കരിച്ചിരുന്നവർ. തങ്ങൾ കെട്ടിയുയർത്തിയ സാമ്രാജ്യ....

കൂട് പുതിയ രൂപത്തില്‍ നിങ്ങളുടെ അടുത്തേക്ക് എത്തുകയാണ്  ലോക പരിസ്ഥിതി ദിനമായ ജൂണ് അഞ്ചിന് ZOOM മീറ്റിങ്ങിലൂടെ പ്രശസ്ത ഫു...
06/06/2020

കൂട് പുതിയ രൂപത്തില്‍ നിങ്ങളുടെ അടുത്തേക്ക് എത്തുകയാണ് ലോക പരിസ്ഥിതി ദിനമായ ജൂണ് അഞ്ചിന് ZOOM മീറ്റിങ്ങിലൂടെ പ്രശസ്ത ഫുട്ബോള്‍ താരം സി കെ വിനീത് ആണ് പ്രകാശനം നിര്‍വ്വഹിച്ചത്. കേരളത്തിലെ പ്രമുഖ പരിസ്ഥിതി സംഘടനകളുടെ പ്രതിനിധികളും പരിസ്ഥിതി പ്രവര്‍ത്തകരും പങ്കെടുത്തു. കൂടിന്‍റെ പേരിലുള്ള നന്ദിയും കടപ്പാടും എല്ലാവരോടും അറിയിക്കുകയാണ് . C.K. വിനീത്, N. ബാദുഷ, E. കുഞ്ഞികൃഷ്ണന്‍, C. സുശാന്ത്, S. ഉഷ, സത്യന്‍ മേപ്പയ്യൂര്‍, Dr. ദിലീപ് , ജാഫര്‍ പാലോട്ട് , പ്രഭു ACF, സുമ സ്വാമിനാഥന്‍ ഫൌണ്ടേഷന്‍ , വിഷ്ണുദാസ് വയനാട്, ജെയ്നി കുര്യാക്കോസ്‌ , S. രാജു (തണല്‍) വിഷ്ണു കര്‍ത്ത (CNHS)P.B. സാം കുമാര്‍ (BSB) ഡേവിഡ്‌ , M.I വര്‍ഗ്ഗീസ് , ശ്രീകുമാര്‍ (KNHS) സി. ശശികുമാര്‍ , തുടങ്ങി പ്രസ്തുത യോഗത്തില്‍ പങ്കെടുത്ത കൂടുമാസികയുമായി എല്ലാ മേഖലകളിലും സഹകരിക്കുന്ന പരിസ്ഥിതിപ്രവര്‍ത്തകരോടും ഒരിക്കല്‍ കൂടെ ഞങ്ങളുടെ കടപ്പാട് അറിയിക്കുന്നു .www.koodumagazine.com

A comprehensive intervention in the field of Environment, Agriculture and Health | Malayalam Nature and Wildlife Magazine | Birds of Kerala | Mammals of Kerala | Butterflies of Kerala | Amphibians …

നാട്ടുവഴികളെ ഇരുട്ടിലാക്കി ഇരുവശവും വളര്‍ന്നു പന്തലിച്ചു നിന്നിരുന്ന കരിങ്ങോട്ട നാട്ടിന്‍പുറങ്ങളിലും ഇന്ന് അത്ര സാധാരാണമ...
06/06/2020

നാട്ടുവഴികളെ ഇരുട്ടിലാക്കി ഇരുവശവും വളര്‍ന്നു പന്തലിച്ചു നിന്നിരുന്ന കരിങ്ങോട്ട നാട്ടിന്‍പുറങ്ങളിലും ഇന്ന് അത്ര സാധാരാണമല്ല. വി. സി. ബാലക്കൃഷ്ണന്‍ കൂട് മാസികയിലെ സസ്യജാലകത്തില്‍ കരിങ്ങോട്ടയെക്കുറിച്ച് എഴുതിയ സചിത്രലേഖനം വായിക്കുക. നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് പറഞ്ഞു കൊടുക്കുക അവരറിയാത്ത നമ്മുടെ ചുറ്റും ഉണ്ടായിരുന്ന മരങ്ങളെക്കുറിച്ച്.

പ്ലാസ്റ്റിക്കിൻ്റെയും റബ്ബറിൻ്റെയും തുകലിൻ്റെയും പാദരക്ഷകൾ വരുന്നതിനു മുന്‍പേ തന്നെ മനുഷ്യർ അപൂർവമായി ധരിച...

PLEASE READ AND SHARE
05/06/2020

PLEASE READ AND SHARE

കേരളത്തിൽ വളരെ അപൂർവ്വമായതും പുല്ലുകൾക്കിടയിൽ തൂങ്ങിക്കിടന്നു വിശ്രമിക്കുന്നതുമായ പച്ചക്കണ്ണുള്ള നീണ്ടുമ.....

05/06/2020

പ്രകൃതി എന്നും നമ്മിൽ വിസ്മയമുണർത്തുന്ന അത്ഭുതപ്രതിഭാസമാണ്. തൂവൽ കുപ്പായക്കാരായ പക്ഷികളും വർണ്ണ പതംഗങ്ങൾ വി....

Address

Poothole P. O
Koratty
680308

Alerts

Be the first to know and let us send you an email when Koodu Magazine posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Koodu Magazine:

Videos

Share

Nearby media companies


Other Koratty media companies

Show All