Kerala Church

Kerala Church Catholic News | Church News | World Catholic News
(27)

02 Jun 2024Corpus Christi - Solemnity ദൈവമേ, വിസ്മയനീയമായ ഈ കൂദാശയിലൂടെ അങ്ങേ പീഡാസഹനത്തിന്റെ സ്മാരകം ഞങ്ങള്‍ക്കു നല്കിയ...
01/06/2024

02 Jun 2024
Corpus Christi - Solemnity
ദൈവമേ, വിസ്മയനീയമായ ഈ കൂദാശയിലൂടെ
അങ്ങേ പീഡാസഹനത്തിന്റെ സ്മാരകം ഞങ്ങള്‍ക്കു നല്കിയല്ലോ.
അങ്ങേ ശരീരത്തിന്റെയും രക്തത്തിന്റെയും
ദിവ്യരഹസ്യങ്ങള്‍ വണങ്ങാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ.
അങ്ങനെ, ഞങ്ങളില്‍ അങ്ങേ പരിത്രാണത്തിന്റെ ഫലം
നിരന്തരം ഞങ്ങള്‍ അനുഭവിക്കുമാറാകട്ടെ.
പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍,
പിതാവായ ദൈവത്തോടുകൂടെ
എന്നെന്നും ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങ്
ഈ പ്രാര്‍ഥന കേട്ടരുളണമേ..

31 May 2024 The Visitation of the Blessed Virgin Mary - Feast സര്‍വശക്തനും നിത്യനുമായ ദൈവമേ, അങ്ങേ പുത്രനെ സംവഹിച്ചുകൊണ്...
30/05/2024

31 May 2024
The Visitation of the Blessed Virgin Mary - Feast
സര്‍വശക്തനും നിത്യനുമായ ദൈവമേ,
അങ്ങേ പുത്രനെ സംവഹിച്ചുകൊണ്ട്,
എലിസബത്തിനെ സന്ദര്‍ശിക്കാന്‍
പരിശുദ്ധ കന്യകമറിയത്തെ അങ്ങ് പ്രചോദിപ്പിച്ചുവല്ലോ.
പരിശുദ്ധാത്മാവിന്റെ സ്പന്ദനങ്ങള്‍ പിഞ്ചെന്ന്,
പരിശുദ്ധ മറിയത്തോടൊത്ത് അങ്ങയെ എന്നും
മഹത്ത്വപ്പെടുത്താന്‍ അനുഗ്രഹിക്കണമേ. ...

26 May 2024The Most Holy Trinity - Solemnity പിതാവായ ദൈവമേ, സത്യത്തിന്റെ വചനവും വിശുദ്ധീകരണത്തിന്റെ ആത്മാവും ലോകത്തിലേക്...
26/05/2024

26 May 2024
The Most Holy Trinity - Solemnity

പിതാവായ ദൈവമേ,
സത്യത്തിന്റെ വചനവും വിശുദ്ധീകരണത്തിന്റെ ആത്മാവും
ലോകത്തിലേക്ക് അയച്ചുകൊണ്ട്,
അങ്ങേ അദ്ഭുതകരമായ രഹസ്യം
മനുഷ്യര്‍ക്ക് അങ്ങു വെളിപ്പെടുത്തിയല്ലോ.
സത്യവിശ്വാസത്തിന്റെ പ്രഘോഷണംവഴി
നിത്യമായ ത്രിത്വത്തിന്റെ മഹത്ത്വം അംഗീകരിക്കാനും
മഹാപ്രാഭവമുള്ള ഏകത്വം ആരാധിക്കാനും
ഞങ്ങള്‍ക്ക് അനുഗ്രഹം നല്കണമേ.

22 May 2024Saint Rita of Casciaകര്‍ത്താവേ, വിശുദ്ധ റീത്തയില്‍ ചൊരിയാന്‍ അങ്ങ് തിരുവുള്ളമായ കുരിശിന്റെ ജ്ഞാനവും മനഃസ്ഥൈര്...
22/05/2024

22 May 2024
Saint Rita of Cascia
കര്‍ത്താവേ, വിശുദ്ധ റീത്തയില്‍ ചൊരിയാന്‍
അങ്ങ് തിരുവുള്ളമായ കുരിശിന്റെ ജ്ഞാനവും മനഃസ്ഥൈര്യവും
ഞങ്ങള്‍ക്ക് പ്രദാനം ചെയ്യണമേ.
അങ്ങനെ, ക്ലേശങ്ങളില്‍ ക്രിസ്തുവിനോടൊത്തു സഹിച്ചുകൊണ്ട്,
അവിടത്തെ പെസഹാരഹസ്യത്തില്‍
കൂടുതല്‍ ആഴത്തില്‍ പങ്കുചേരാന്‍ ഞങ്ങള്‍ യോഗ്യരാകുമാറാകട്ടെ

ബ്രൗൺ സ്കാപ്പുലർകത്തോലിക്കാ സഭയിലെ ഒരു ശക്തമായ കൂദാശയാണ് ബ്രൗൺ സ്‌കാപ്പുലർ, അത് തിന്മയ്‌ക്കെതിരെ സംരക്ഷണം നൽകുന്നു, ഒപ്പ...
21/05/2024

ബ്രൗൺ സ്കാപ്പുലർ

കത്തോലിക്കാ സഭയിലെ ഒരു ശക്തമായ കൂദാശയാണ് ബ്രൗൺ സ്‌കാപ്പുലർ, അത് തിന്മയ്‌ക്കെതിരെ സംരക്ഷണം നൽകുന്നു, ഒപ്പം പരിശുദ്ധ കന്യകാമറിയവുമായി ബന്ധപ്പെട്ടിരിക്കുന്നു. ബ്രൗൺ സ്കാപ്പുലർ ധരിക്കുന്നതിൻ്റെ 12 വാഗ്ദാനങ്ങൾ ഇതാ:
1. ഈ സ്‌കാപ്പുലർ ധരിച്ച് മരിക്കുന്നവൻ നിത്യാഗ്നി അനുഭവിക്കുകയില്ല.
2. അത് രക്ഷയുടെ അടയാളവും അപകടത്തിൽ ഒരു സംരക്ഷണവും സമാധാനത്തിൻ്റെ പ്രതിജ്ഞയും ആയിരിക്കും.
3. അത് ഭക്തിപൂർവ്വം ധരിക്കുന്നവൻ നരകാഗ്നിയിൽ നിന്ന് സംരക്ഷിക്കപ്പെടും.
4. അത് ഇഹലോകത്തിൻ്റെയും പരലോകത്തിൻ്റെയും തിന്മകൾക്കെതിരായ ഒരു ഉറപ്പായ പ്രതിരോധമായിരിക്കും.
5. സ്കാപ്പുലർ അപകടങ്ങളിൽ ഒരു സംരക്ഷണവും പ്രത്യേക സമാധാനത്തിൻ്റെയും സംരക്ഷണത്തിൻ്റെയും പ്രതിജ്ഞയുമാണ്.
6. വിശ്വസ്തതയോടെയും ഭക്തിയോടെയും സ്കാപ്പുലർ ധരിക്കുന്നവർ ദൈവത്തിൻ്റെ അപ്രീതിയിലോ സഭയുടെ കൂദാശകൾ ഇല്ലാതെയോ മരിക്കുകയില്ല.
7. സ്കാപ്പുലർ ധരിക്കുന്നവർക്ക് ജീവിതത്തിലും മരണസമയത്തും പരിശുദ്ധ കന്യകാമറിയത്തിൻ്റെയും മാലാഖമാരുടെയും പ്രത്യേക സംരക്ഷണം ഉണ്ടായിരിക്കും.
8. ഭക്തിപൂർവ്വം ശിരോവസ്ത്രം ധരിക്കുന്നവർക്ക് നിത്യാഗ്നി അനുഭവിക്കുകയില്ല.
9. സ്കാപ്പുലർ ധരിച്ച് മരിക്കുന്നവൻ നിത്യജ്വാലയിൽ നിന്ന് സംരക്ഷിക്കപ്പെടും.
10. ഇത് രക്ഷയുടെ അടയാളമാണ്, അപകടങ്ങളിൽ ഒരു സംരക്ഷണം, സമാധാനത്തിൻ്റെയും പ്രത്യേക സംരക്ഷണത്തിൻ്റെയും പ്രതിജ്ഞ.
11. സ്കാപ്പുലർ നിത്യരക്ഷയുടെ പ്രതിജ്ഞയാണ്.
12. അപകടത്തിൽ, പ്രത്യേകിച്ച് തീയുടെ അപകടങ്ങളിൽ ഇത് ഒരു സംരക്ഷണമാണ്.
പരിശുദ്ധ കന്യകാമറിയത്തോടുള്ള വിശ്വാസത്തിൻ്റെയും ഭക്തിയുടെയും ശക്തമായ പ്രതീകമാണ് ബ്രൗൺ സ്കാപ്പുലർ, ഭക്തിയോടും ഭക്തിയോടും കൂടി അത് ധരിക്കുന്നത് ഈ വാഗ്ദാനങ്ങളും അനുഗ്രഹങ്ങളും നൽകുന്നു.

ദൈവം അനുഗ്രഹിക്കട്ടെ.

19 May 2024Pentecostദൈവമേ, ഇന്നത്തെ ആഘോഷത്തിന്റെ അനുഷ്ഠാനത്താല്‍ എല്ലാ ജനതകളിലും രാജ്യങ്ങളിലുമുള്ള അങ്ങേ സാര്‍വത്രികസഭയെ...
19/05/2024

19 May 2024
Pentecost
ദൈവമേ, ഇന്നത്തെ ആഘോഷത്തിന്റെ അനുഷ്ഠാനത്താല്‍
എല്ലാ ജനതകളിലും രാജ്യങ്ങളിലുമുള്ള
അങ്ങേ സാര്‍വത്രികസഭയെയും
അങ്ങു പവിത്രീകരിക്കുന്നുവല്ലോ.
ലോകം മുഴുവനിലും
പരിശുദ്ധാത്മാവിന്റെ ദാനങ്ങള്‍ ചൊരിയണമേ.
suvi ആദ്യമായി പ്രഘോഷിക്കപ്പെട്ടപ്പോള്‍
പ്രവര്‍ത്തിച്ച ദൈവികകാരുണ്യം
ഇപ്പോഴും വിശ്വാസികളുടെ ഹൃദയങ്ങളിലൂടെ ചൊരിയണമേ

13 May 2024Our Lady of Fátimaമാതാവിനെ ഞങ്ങളുടെയും അമ്മയായി അങ്ങ് നിശ്ചയിച്ചുവല്ലോ. ലോകരക്ഷയ്ക്കായി അനുതാപത്തിലും പ്രാര്‍...
13/05/2024

13 May 2024
Our Lady of Fátima
മാതാവിനെ
ഞങ്ങളുടെയും അമ്മയായി അങ്ങ് നിശ്ചയിച്ചുവല്ലോ.
ലോകരക്ഷയ്ക്കായി അനുതാപത്തിലും പ്രാര്‍ഥനയിലും നിലനിന്ന്
ക്രിസ്തുവിന്റെ രാജ്യം ദിനംപ്രതി കൂടുതല്‍ ഫലപ്രദമായി വ്യാപിപ്പിക്കാന്‍
ഞങ്ങളെ ശക്തരാക്കാനുള്ള അനുഗ്രഹം ഞങ്ങള്‍ക്കു നല്കണമേ

03/05/2024

രാജാവൂർ വിശുദ്ധ മിഖായേൽ മാലാഖയുടെ തിരുനാൾ കൊടി കയറ്റം. 03.05.2024

03/05/2024

വേളാങ്കണ്ണി ദൈവാലയം മലയാളം ദിവ്യബലി
Saints Philip and James, Apostles - Feast
ദൈവമേ, അപ്പോസ്തലന്മാരായ
വിശുദ്ധ ഫിലിപ്പിന്റെയും വിശുദ്ധ യാക്കോബിന്റെയും
ആണ്ടുതോറുമുള്ള ആഘോഷത്താല്‍
ഞങ്ങളെ അങ്ങ് ആനന്ദിപ്പിക്കുന്നുവല്ലോ.
അവരുടെ പ്രാര്‍ഥനകള്‍ വഴി,
അങ്ങേ ഏകജാതന്റെ പീഡാസഹനത്തിലും
ഉത്ഥാനത്തിലും പങ്കുചേര്‍ന്ന്,
അങ്ങേ നിത്യദര്‍ശനത്തില്‍ എത്തിച്ചേരാനുള്ള
അര്‍ഹത ഞങ്ങള്‍ക്കു നല്കണമേ.

02/05/2024

വേളാങ്കണ്ണി ദൈവാലയം മലയാളം ദിവ്യബലി

01 May 2024Saint Joseph the Worker.എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവായ ദൈവമേ, അധ്വാനത്തിന്റെ നിയമം അങ്ങ് മാനവരാശിക്ക് കല്പി...
30/04/2024

01 May 2024
Saint Joseph the Worker.
എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവായ ദൈവമേ,
അധ്വാനത്തിന്റെ നിയമം അങ്ങ് മാനവരാശിക്ക് കല്പിച്ചുനല്കിയല്ലോ.
വിശുദ്ധ യൗസേപ്പിന്റെ മാതൃകയാലും മധ്യസ്ഥതയാലും
അങ്ങു കല്പിക്കുന്ന ജോലികള്‍ ഞങ്ങള്‍ പൂര്‍ത്തിയാക്കാനും
അങ്ങ് വാഗ്ദാനം ചെയ്യുന്ന പ്രതിഫലം കൈവരിക്കാനും
കാരുണ്യപൂര്‍വം അനുഗ്രഹിക്കണമേ.

07 Apr 2024Divine Mercy Sundayനിത്യമായ കാരുണ്യത്തിന്റെ ദൈവമേ,പെസഹാത്തിരുനാളിന്റെ പുനരാഗമനത്തില്‍ത്തന്നെഅങ്ങേക്ക് സമര്‍പ്...
07/04/2024

07 Apr 2024
Divine Mercy Sunday
നിത്യമായ കാരുണ്യത്തിന്റെ ദൈവമേ,
പെസഹാത്തിരുനാളിന്റെ പുനരാഗമനത്തില്‍ത്തന്നെ
അങ്ങേക്ക് സമര്‍പ്പിതരായിരിക്കുന്ന ജനത്തിന്റെ വിശ്വാസം
അങ്ങ് ഉജ്ജ്വലിപ്പിക്കുന്നുവല്ലോ;
ഇവരില്‍ അങ്ങു ചൊരിഞ്ഞ കൃപ വര്‍ധിപ്പിക്കണമേ.
അങ്ങനെ, ഏതു നീര്‍ത്തൊട്ടിയാല്‍ അവര്‍ ശുദ്ധീകൃതരായെന്നും
ഏതാത്മാവാല്‍ നവജന്മം പ്രാപിച്ചവരായെന്നും
ഏതുരക്തത്താല്‍ രക്ഷിക്കപ്പെട്ടവരായെന്നും
ഉചിതമായ ബുദ്ധിശക്തിവഴി എല്ലാവരും ഗ്രഹിക്കുമാറാകട്ടെ...

31/03/2024
30/03/2024

ദുഃഖവെള്ളി
നഗരി കാണിക്കൽ

29/03/2024

കുരിശിന്റെ വഴി

കുരിശിന്റെ വഴി
29/03/2024

കുരിശിന്റെ വഴി

Good Friday കര്‍ത്താവേ, അങ്ങേ കാരുണ്യം സ്മരിക്കുകയും നിത്യമായ സംരക്ഷണത്താല്‍ അങ്ങേ ദാസരെ വിശുദ്ധീകരിക്കുകയും ചെയ്യണമേ. ഇ...
29/03/2024

Good Friday
കര്‍ത്താവേ, അങ്ങേ കാരുണ്യം സ്മരിക്കുകയും
നിത്യമായ സംരക്ഷണത്താല്‍
അങ്ങേ ദാസരെ വിശുദ്ധീകരിക്കുകയും ചെയ്യണമേ.
ഇവര്‍ക്കു വേണ്ടിയാണല്ലോ അങ്ങേ പുത്രനായ ക്രിസ്തു
രക്തംചിന്തി പെസഹാരഹസ്യം സ്ഥാപിച്ചത്.
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

27 Mar 2024Wednesday of Holy Week ദൈവമേ, ശത്രുവിന്റെ പിടിയില്‍നിന്ന് ഞങ്ങളെ മോചിപ്പിക്കുന്നതിന് അങ്ങേ പുത്രനെ ഞങ്ങള്‍ക്ക...
27/03/2024

27 Mar 2024
Wednesday of Holy Week
ദൈവമേ, ശത്രുവിന്റെ പിടിയില്‍നിന്ന് ഞങ്ങളെ മോചിപ്പിക്കുന്നതിന്
അങ്ങേ പുത്രനെ ഞങ്ങള്‍ക്കുവേണ്ടി
കുരിശുമരണത്തിനു വിധേയനാക്കാന്‍ തിരുമനസ്സായല്ലോ.
അങ്ങനെ, അങ്ങേ ദാസരായ ഞങ്ങള്‍
ഉയിര്‍പ്പിന്റെ കൃപ പ്രാപിക്കാന്‍ അനുഗ്രഹം നല്കണമേ.

26 Mar 2024Tuesday of Holy Week സര്‍വശക്തനും നിത്യനുമായ ദൈവമേ, കര്‍ത്താവിന്റെ പീഡാസഹനത്തിന്റെ കൂദാശകള്‍ അനുഷ്ഠിക്കാന്‍ ഞ...
25/03/2024

26 Mar 2024
Tuesday of Holy Week
സര്‍വശക്തനും നിത്യനുമായ ദൈവമേ,
കര്‍ത്താവിന്റെ പീഡാസഹനത്തിന്റെ കൂദാശകള്‍ അനുഷ്ഠിക്കാന്‍
ഞങ്ങളെ അങ്ങ് അനുഗ്രഹിക്കുന്നപോലെ,
പാപപ്പൊറുതി പ്രാപിക്കാനും ഞങ്ങളെ അര്‍ഹരാക്കണമേ.

19 Mar 2024Saint Joseph, husband of the Blessed Virgin Mary - Solemnity സര്‍വശക്തനായ ദൈവമേ, മാനവരക്ഷാരഹസ്യങ്ങളുടെ ആരംഭം ...
18/03/2024

19 Mar 2024
Saint Joseph, husband of the Blessed Virgin Mary - Solemnity

സര്‍വശക്തനായ ദൈവമേ,
മാനവരക്ഷാരഹസ്യങ്ങളുടെ ആരംഭം
വിശുദ്ധ യൗസേപ്പിന്റെ വിശ്വസ്ത സംരക്ഷണത്തിന്
അങ്ങ് ഭരമേല്പിച്ചുവല്ലോ.
അദ്ദേഹത്തിന്റെ മാധ്യസ്ഥ്യത്താല്‍ അവയുടെ നിര്‍വഹണം,
അങ്ങേ സഭ നിരന്തരം കാത്തുപാലിക്കാന്‍ അനുഗ്രഹിക്കണമേ.

വിശുദ്ധ   ജോൺ ഡി ബ്രിട്ടോ പുണ്യവാൻ   ഉപയോഗിച്ച വിശുദ്ധ കുരിശ് ഇപ്പോഴും   ഓരിയൂർ ദേവാലത്തിൽ  സൂക്ഷിച്ചിരിപ്പുണ്ട്
03/03/2024

വിശുദ്ധ ജോൺ ഡി ബ്രിട്ടോ പുണ്യവാൻ ഉപയോഗിച്ച വിശുദ്ധ കുരിശ്
ഇപ്പോഴും ഓരിയൂർ ദേവാലത്തിൽ സൂക്ഷിച്ചിരിപ്പുണ്ട്

14/02/2024
13/02/2024
14 Feb 2024Ash Wednesday കര്‍ത്താവേ, വിശുദ്ധമായ ഉപവാസംവഴി ക്രിസ്തീയപോരാട്ടത്തിന്റെ ഒരുക്കം സമാരംഭിക്കാന്‍ ഞങ്ങളെ അനുഗ്രഹ...
13/02/2024

14 Feb 2024
Ash Wednesday

കര്‍ത്താവേ, വിശുദ്ധമായ ഉപവാസംവഴി
ക്രിസ്തീയപോരാട്ടത്തിന്റെ ഒരുക്കം സമാരംഭിക്കാന്‍
ഞങ്ങളെ അനുഗ്രഹിക്കണമേ.
അങ്ങനെ, നാരകീയ ശക്തികള്‍ക്കെതിരായി പോരാടുന്ന ഞങ്ങള്‍
ആത്മസംയമനത്തിന്റെ സഹായത്താല്‍ ശക്തരാകുമാറാകട്ടെ...

മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടുബെംഗളൂരു: ഭാരത കത്...
06/02/2024

മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു

ബെംഗളൂരു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ പ്രസിഡന്റായി തൃശൂര്‍ അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ബെംഗളൂരുവില്‍ നടന്നുക്കൊണ്ടിരിക്കുന്ന 36-ാമത് ജനറൽ ബോഡി യോഗത്തിന്റെ ഇന്നത്തെ സെഷനിലാണ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് വീണ്ടും സി‌ബി‌സി‌ഐയുടെ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. സമ്മേളനം നാളെ ഫെബ്രുവരി 7 ന് സമാപിക്കും.

03/02/2024

St.John De ' Britto ' Church Sakthikulangara Roman Catholic Diocese of Quilon (Kollam) Day.9 ( 03 .2 2024 ) : time .5; 00 am ( I.S.T)

02 Feb 2024The Presentation of the Lord - Feast സര്‍വശക്തനും നിത്യനുമായ ദൈവമേ, അങ്ങേ മഹിമയ്ക്കായി ഞങ്ങള്‍ കേണപേക്ഷിക്കുന...
01/02/2024

02 Feb 2024
The Presentation of the Lord - Feast

സര്‍വശക്തനും നിത്യനുമായ ദൈവമേ,
അങ്ങേ മഹിമയ്ക്കായി ഞങ്ങള്‍ കേണപേക്ഷിക്കുന്നു.
ഞങ്ങളുടെ മാംസം ധരിച്ച്, അങ്ങേ ജാതനായ ഏകപുത്രന്‍
ഈ ദിനം ദേവാലയത്തില്‍ സമര്‍പ്പിക്കപ്പെട്ടപോലെ,
ഞങ്ങളും ശുദ്ധീകരിക്കപ്പെട്ട മാനസങ്ങളോടെ
അങ്ങേക്ക് സമര്‍പ്പിതരാകാന്‍ അനുഗ്രഹമരുളണമേ.

01/02/2024

ഞങ്ങളുടെ ദൈവമായ കര്‍ത്താവേ,
പൂര്‍ണമനസ്സോടെ അങ്ങയെ ആരാധിക്കാനും
എല്ലാ മനുഷ്യരെയും ആത്മാര്‍ഥ ഹൃദയത്തോടെ സ്‌നേഹിക്കാനും
ഞങ്ങളെ അനുഗ്രഹിക്കണമേ.

ബൈബിൾ കലോത്സവം സുവിശേഷ പ്രഘോഷണം ... ബിഷപ്പ് പോൾ ആൻ്റണി മുല്ലശ്ശേരിനല്ല ഓട്ടമോടി ജീവൻ്റെ കിരീടം നേടിയെടുക്കുന്നതിനുള്ള പ്...
28/01/2024

ബൈബിൾ കലോത്സവം സുവിശേഷ പ്രഘോഷണം ... ബിഷപ്പ് പോൾ ആൻ്റണി മുല്ലശ്ശേരി

നല്ല ഓട്ടമോടി ജീവൻ്റെ കിരീടം നേടിയെടുക്കുന്നതിനുള്ള പ്രയാണത്തിലാണ് നാം. തെറ്റായ മാർഗങ്ങളിലൂടെ ഒന്നാം സ്ഥാനം നേടിയെടുക്കുന്നതിനെക്കാൾ ദൈവത്തിനിഷ്ടം നന്നായി ഒരുങ്ങി കഴിവിൻ്റെ പരമാവധി പരിശ്രമിച്ച് ദൈവം നൽകിയ കഴിവുകളെ അവിടുത്തെ മഹത്വത്തിനായ് ഉപയോഗിച്ച് നമുക്ക് ലഭിച്ച രണ്ടാം സ്ഥാനമത്രേ .ഇടവക ,ഫെറോന ,രൂപതാ തലങ്ങളിൽ നടന്ന മത്സരങ്ങളിൽ വിജയികളായവർ KCBC യുടെ നേതൃത്വത്തിൽ 2023 ഡിസംബർ 29 ,30 തീയതികളിൽ കൊച്ചി SH കോളേജിൽ വച്ചു നടന്ന അഖില കേരള ബൈബിൾ കലോത്സവത്തിൽ പങ്കെടുത്ത് രണ്ടാംസ്ഥാനം കരസ്ഥമാക്കിയ കൊല്ലം രൂപതയിലെ കലാകാരികളെയും കലാകാരൻമാരെയും ആദരിക്കുവാൻ കൊല്ലം ബിഷപ്പ് ഹൗസിൽ വിളിച്ചുകൂട്ടിയ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്പ് പോൾ ആൻ്റണി മുല്ലശ്ശേരി
കൊല്ലം രൂപതയിലെ വിവിധ ഇടവകകളിൽ നിന്നെത്തിയ അറുപതോളം ബാല്യകൗമാര യൗവ്വനങ്ങളെ അഭിവന്ദ്യ പിതാവ് ആദരിച്ചു .
രൂപത വികാർ ജനറൽ റവ. മോൺ .ഡോ. ബൈജു ജൂലിയാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ രൂപത മതബോധന ബൈബിൾ കമ്മീഷൻ ഡയറക്ടർ റവ.ഡോ.ലിൻസൺ .K .ആറാടൻ ,രൂപത ബൈബിൾ കലോത്സവ കമ്മിറ്റി ചെയർമാൻ റവ.ഫാ.ജോയിസൺ ജോസഫ് ,രൂപത ബൈബിൾ കലോത്സവ കമ്മിറ്റി ജനറൽ കൺവീനർ ശ്രീ .മിൽട്ടൺ സ്റ്റീഫൻ എന്നിവർ സംസാരിച്ചു' .കലോത്സവ വിജയികൾ അവരുടെ കലാപ്രകടനങ്ങളാൽ സമ്മേളനത്തെ പ്രൗഢഗംഭീരമാക്കി'

Address

Amalavision Kollam
Kollam
691581

Opening Hours

Monday 9am - 4am
Tuesday 9am - 4am
Wednesday 9am - 4am
Thursday 9am - 4am
Friday 9am - 4am
Saturday 9am - 4am
Sunday 11am - 1am

Telephone

+919497537557

Alerts

Be the first to know and let us send you an email when Kerala Church posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kerala Church:

Videos

Share