09/02/2023
ഇതൊരു നന്ദികുറിപ്പ് ആണ്.
പറഞ്ഞില്ലെങ്കിൽ വലിയ നന്ദികേട് ആയതു കൊണ്ട് ഇടുകയാണ്.
എന്റെ wife ന്റെ sister ന് ഇന്നലെ (02/02/2023) രാവിലെ 8.00 ന് കണ്ടെയ്നർ road ൽ വച്ചുണ്ടായ വാഹനാപകടത്തിൽ സാരമായി പരിക്ക് പറ്റിയിരുന്നു
ഗുരുതരമായ പരിക്ക് പറ്റി രക്തം വാർന്ന് കിടന്ന എന്റെ അനിയത്തിക്ക് മുന്നിൽ ഭയത്തോടെയും ആശങ്കയോടെയും പകച്ചു നിൽക്കാനേ ചുറ്റും കൂടിയ പുരുഷന്മാർ അടക്കം എല്ലാവർക്കും സാധിച്ചുള്ളൂ.
ഈ അവസരത്തിൽ തെല്ലും ഭയം ഇല്ലാതെ ഒരു സ്ത്രീ മുന്നോട്ടു വരികയും, മുന്നിൽ കണ്ട വാഹനത്തിൽ കയറ്റി, യാത്രയിൽ പ്രാഥമിക ശ്രുശ്രുഷ- CPR കൊടുത്ത് ഹൃദയമിടിപ്പ് പുനസ്ഥാപിച്ചു, ശ്വാസോച്ഛ്വാസത്തിന് വഴിയൊരുക്കി, പരമാവധി വേഗത്തിൽ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു,
ചികിത്സ തുടങ്ങാൻ ഉള്ള നിർദ്ദേശവും നൽകി,
വസ്ത്രത്തിലും ശരീരത്തിലും രക്തവുമായി,
തിരിച്ചു ഒന്നും പ്രതീക്ഷിക്കാതെ, ഒരു നന്ദിവാക്ക് പോലും കേൾക്കാൻ നിൽക്കാതെ പോയ
അവർ UNIFORM ൽ തിരികെ വന്നു,
എറണാകുളം കസബ Station Assistant Sub Inspector NISHAMOL T.
Hospital ലേക്ക് car ൽ എത്തിച്ച ശ്രീജിത്ത് പറവൂർ
അനക്കം ഒന്നുമില്ലാതെ കിടന്ന അനിയത്തിയെ കൃത്യ സമയത്ത് CPR നൽകാൻ സാധിച്ചതാണ് അപകട നില തരണം ചെയ്യാൻ ഏറെ സഹായകമായതെന്ന് അറിയുന്നു.
ജീവിതകാലം മുഴുവൻ ഇവരോട് ഞാനും എന്റെ കുടുംബവും എക്കാലവും കടപ്പെട്ടിരിക്കുന്നു.❤️
ചെറിയ ശതമാനം ആളുകൾ ചെയ്യുന്ന കുറ്റങ്ങളുടെ ഭാരം സേനയിലെ മുഴുവൻ police കാരുടെയും ചുമലിൽ ഇടുമ്പോൾ ഇവർ ചെയ്യുന്ന മികവിനെയും ഉയർത്തിക്കാണിക്കണം എന്ന് തോന്നി.
ശസ്ത്രക്രിയ കഴിഞ്ഞ് ആരോഗ്യം വീണ്ടെടുക്കുന്ന അനിയത്തിക്ക് വേണ്ടി എല്ലാരും പ്രാർത്ഥിക്കണം എന്ന് കൂടി അഭ്യർത്ഥിക്കുന്നു.
By Silvester
കടപ്പാട്