Prajana TV

Prajana TV e-commerce business portal
www.buyzon online.com
(5)

ശബരിമല മേൽശാന്തി ആയി കൊല്ലം സ്വദേശി ശ്രീ അരുൺ കുമാർ നമ്പൂതിരിയെയും മാളികപ്പുറം മേൽശാന്തിയായി കോഴിക്കോട് സ്വദേശി ശ്രീ വാസ...
17/10/2024

ശബരിമല മേൽശാന്തി ആയി കൊല്ലം സ്വദേശി ശ്രീ അരുൺ കുമാർ നമ്പൂതിരിയെയും മാളികപ്പുറം മേൽശാന്തിയായി കോഴിക്കോട് സ്വദേശി ശ്രീ വാസുദേവൻ നമ്പൂതിരിയെയും തെരഞ്ഞെടുത്തു. ഇരുവർക്കും സർവ്വമംഗളങ്ങളും നേരുന്നു...

13/10/2024

*🙏🏻 "അയാൾക്ക് ഇനി വരാനാവില്ല...!" 🙏🏻*

*📚 ഒരു ദിവസം കുറെ സ്വർണ്ണനാണയങ്ങളുമായി ശ്രീനാരായണഗുരുദേവനെ കാണാന്‍ വന്ന ഭക്തനോട് മഹാ ഗുരു ചോദിച്ചു , "എന്തിനാണ് നമുക്ക് പൊന്ന്...? നമുക്കിതാവശ്യമില്ല...!" എന്നായിരുന്നു മഹാഗുരു മൊഴിഞ്ഞത്... എന്നാൽ അയാൾ ആ നാണയങ്ങൾ നേർച്ചപ്പെട്ടിയിൽ ഇട്ട് മടങ്ങുകയായിരുന്നു....*

*📚 എല്ലാവരും കാൺകെ ആ ഭക്തൻ കാണിക്കപ്പെട്ടിയിൽ അർപ്പിച്ച സ്വർണനാണയങ്ങൾ പിറ്റേന്ന് കാണുന്നില്ല...! ആരാണ് അതെടുത്തതെന്നറിയാൻ ശിഷ്യർ എല്ലാവരും ചേര്‍ന്ന് അന്തേവാസികളെ മുഴുവൻ ശ്രീനാരായണ ഗുരുവിന്‍റെ മുന്നിൽ എത്തിച്ചിരിക്കുകയാണ്... ആ കാരണം കൊണ്ട് ഇതാ ആശ്രമാന്തരീക്ഷം കലുഷമാക്കിയിരിക്കുന്നു... ഇനി മോഷ്ടിച്ചയാളെ കണ്ടെത്തണം... തെറ്റിൽനിന്ന് മോചിപ്പിക്കണം....*

*📚 ഗുരുദേവൻ എല്ലാമുഖങ്ങളിലേക്കും നോക്കി ചോദിച്ചു...? "പറയൂ , നിങ്ങളിൽ ആരാണ് തെറ്റിന്‍റെ പ്രലോഭനത്തിൽപ്പെട്ടു പോയത്...?"*

*📚 ആരും ഒന്നും മിണ്ടിയില്ല...! ഏറ്റുപറഞ്ഞ് മാപ്പപേക്ഷിച്ചാൽ പൊറുക്കാൻ തയ്യാറായ ഒരു ഹൃദയവുമായാണ് ഗുരുദേവൻ മോഷ്ടാവിനോട് സ്വയം വെളിപ്പെടാൻ ആവശ്യപ്പെട്ടത്... അതുണ്ടായില്ല...! സംസാരസമുദ്രത്തെ താണ്ടി സത്യത്തിന്‍റെ മറുകരയിലെത്താൻ ഒപ്പം പുറപ്പെട്ടവരിൽ ആരോ ഒരാൾ മോഹാന്ധകാരത്തിലേക്ക് വീണിരിക്കുന്നു... മൗനം വാക്കുകൊണ്ടുടച്ച് തൃപ്പാദങ്ങൾ മൊഴിഞ്ഞു...!*

*📚 "എങ്കിൽ പൊലീസിനെ വിളിക്കാം...." ശിഷ്യർപോലും അതുകേട്ട് ഞെട്ടി.... പണ്ട് അരുവിപ്പുറത്ത് ഒരു വാഴക്കുല മോഷ്ടിച്ച കള്ളനെ അന്തേവാസികളുടെ പരാതിയെത്തുടർന്ന് കെട്ടിയിട്ട് അടിക്കാൻ കോടതി ഉത്തരവിടാൻ പോകുന്നു എന്നറിഞ്ഞ് , നാം ഇനി അങ്ങോട്ടില്ല , ആ സാധുവിന്റെ ആർത്തനാദത്താൽ മലീമസമായ വായു സന്യാസിക്ക് എങ്ങനെ ശ്വസിക്കാൻ സാധിക്കും...." എന്ന് പറഞ്ഞ ഗുരുദേവൻ ഇപ്പോൾ ആദ്യമായി കളവിന്‍റെ പേരിൽ പൊലീസിനെ വിളിക്കാൻ ഒരുങ്ങുന്നു.... ഒരു നേരത്തെ അന്നത്തിനുവേണ്ടി പൊതുസ്ഥലമായ ആശ്രമത്തിൽനിന്ന് ഭക്ഷ്യവസ്തു എടുത്തവൻ എങ്ങനെ കള്ളനാകും... ഇവിടെ അതല്ലല്ലോ സംഭവിച്ചിരിക്കുന്നത്... കഴിക്കാൻ ഭക്ഷണവും , ഉടുക്കാൻ വസ്ത്രവും ഇവിടെ ഏത് അന്തേവാസിക്കും ലഭ്യമാണ്.... എന്നിട്ടും ഒരാൾ പാപം ചെയ്തിരിക്കുന്നു... അതാണ് ഗുരുദേവനെ കടുത്ത തീരുമാനത്തിൽ എത്തിച്ചിരിക്കുന്നത്. അവിടെ കൂടിനിന്നവര്‍ പരസ്പരം ഇങ്ങനെ ഓരോന്ന് പറഞ്ഞ് ഗുരുവിന്റെ മനസ്സ് വ്യാഖ്യാനിക്കാൻ ശ്രമിച്ചു....!*

*📚 ഗുരുദേവൻ അതൊന്നും ശ്രദ്ധിക്കാതെ ആൾക്കൂട്ടത്തിൽ നിന്ന് ഒരാളെ അടുത്തേക്ക് വിളിച്ചു... എന്നിട്ട് പറഞ്ഞു...!*

*📚 "നീ പോയി പൊലീസിനെ വിളിച്ചുകൊണ്ടുവരിക.." അയാൾ ആജ്ഞ ശിരസ്സാവഹിച്ച് ന‌ടന്നകലുന്നത് കണ്ട് ഗുരു നിർന്നിമേഷനായി നോക്കിയിരുന്നു.. സന്ധ്യയായി... പൊലീസിനെ വിളിക്കാൻ പോയ അന്തേവാസി വന്നില്ല..! ശിഷ്യർ പരിഭ്രമത്തോടെ ഗുരുസവിധത്തിലെത്തി... ഗുരുവിന് അവരുടെ വരവിന്‍റെ ഉദ്ദേശം മനസിലായി... "അയാൾക്ക് ഇനി വരാനാവില്ല...!" എന്നുമാത്രമേ ഗുരുദേവൻ മൊഴിഞ്ഞുള്ളൂ...!*

*📚 സ്വർണനാണയം മോഷ്ടിച്ചയാളെ ഗുരുവിന് തിരിച്ചറിയാൻ സാധിച്ചിരുന്നു... അതുകൊണ്ടാണ് പൊലീസിനെ വിളിക്കാൻ അയാളെത്തന്നെ നിയോഗിച്ചതും... ഇനി ഈ തപോഭൂവിൽ കാലുകുത്താൻ അയാൾക്ക് സാധിക്കില്ലെന്നും ഗുരുദേവനറിയാമായിരുന്നു... മോഹാന്ധകാരത്തിൽ അകപ്പെടാത്തവർ ഭൂലോകവാസികളിൽ വിരളമാണ്... തെറ്റുപറ്റിയാൽ അതേറ്റുപറഞ്ഞ് ശിക്ഷയേറ്റുവാങ്ങാനും പിന്നെ ആവർത്തിക്കാതിരിക്കാനും കഴിയണം.... അതിനുള്ള വിവേകം ഉണരാത്തവരെ രക്ഷിക്കാൻ ദൈവത്തിനുപോലും സാധ്യമല്ല..! അങ്ങനെയുള്ളവർ പവിത്രമായ ഇടങ്ങളിൽ വസിച്ചാൽ അവിടം നിരന്തരം മലിനപ്പെട്ടുകൊണ്ടേയിരിക്കും.....*

*📚 എങ്ങിനെയാണ് മഹാഗുരു കള്ളനെ തിരിച്ചറിഞ്ഞത്..? ധ്യാനിച്ച്‌ സ്വയം ഉള്ളിലേക്ക് പോയി അറിയാന്‍ ശ്രമിക്കൂ... ഉത്തരം കിട്ടുന്നില്ലെങ്കില്‍ ആ മഹാഗുരുവിന്‍റെ പിന്നാലെ നമുക്കും ഒന്നിച്ച് പോകാം.....*

*🙏🏻 മഹാഗുരുവിന്റെ പാദപദ്മങ്ങളിൽ പ്രണാമം.... 🙏🏻*

13/10/2024
12/10/2024

പ്രിയപ്പെട്ട സഞ്ജു

ഭാരതത്തിലെ 140 കോടി ജനങ്ങളിൽ താങ്കളെ ഇഷ്ടപ്പെടുന്ന ക്രിക്കറ്റ്‌
പ്രേമികളിൽ നിരവധി പേരുണ്ടന്നറിയാം ..
താങ്കളുടെ ബാറ്റിങ് ഇഷ്ട്ടപെടുന്ന കോടിക്കണക്കിന് ഭാരതീയരുണ്ടങ്കിലും
ഞങ്ങൾ മലയാളികളോളം സഞ്ജുവിനെ ഇഷ്ട്ടപെടുന്നവർ ഉണ്ടാകുമോന്നു
സംശയമാണ്
താങ്കൾ ഓരോവട്ടവും ക്രീസിൽ എത്തുമ്പോഴും ക്രിക്കറ്റ് കളിയറിയാത്ത ഞാൻ ടെൻഷനോടെയാണ്
അങ്ങയെ നോക്കി കാണുന്നത് .
കഴിഞ്ഞ കാലങ്ങളിൽ ഉണ്ടായ വീഴ്ചകൾ അല്ല മറിച്ച് മലയാളി ക്രിക്കറ്റ് താരം ലോകത്തിൻ്റെ നെറുകയിലേക്ക് സിക്സർ അടിച്ച് കേറുന്നത് ക്രിക്കറ്റ് കളിയറിയാത്ത മലയാളിയായ ഞാൻ അഹങ്കാരത്തോടെയും ഒപ്പം ആവേശത്തിലുമാണ് കണ്ടത് ..
ഇരുപത്തിയെട്ടാം ഓണനാളിൽ മലയാളിയ്ക്ക് സഞ്ജു....
താങ്കൾ ഒരുക്കിയ ബാറ്റിംഗ് സദ്യ ഗംഭീരമായിരുന്നു ഇന്നത്തെ സദ്യ ക്രിക്കറ്റ് പ്രേമികൾ ഒരിക്കലും മറക്കില്ല ...
സഞ്ജുവിലൂടെ
ഞങ്ങൾ മലയാളികൾ
ലോകം കീഴടക്കിയ സന്തോഷം
ഇവിടെ പങ്ക് വെയ്ക്കുന്നു
അഭിനന്ദനങ്ങൾ ..
ആശംസകൾ
#രാജീവ്ദാസ്

രത്തൻ റ്റാറ്റാ...
10/10/2024

രത്തൻ റ്റാറ്റാ...

09/10/2024
09/10/2024

Address

Palayikal Building Vivekanandha Road
Kochi
695025

Telephone

+918281226461

Alerts

Be the first to know and let us send you an email when Prajana TV posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share


Other Broadcasting & media production in Kochi

Show All