Online Peeps Play

Online Peeps Play Malayalam portal of Online Peeps.

ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു 'കടുവ'. ചിത്രത്തില്‍ പൃഥ്വിരാജ് ആയിരുന്നു നായകനായെത്തിയത്. വന്‍ പ്രതികരണമാണ് ...
20/02/2023

ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു 'കടുവ'. ചിത്രത്തില്‍ പൃഥ്വിരാജ് ആയിരുന്നു നായകനായെത്തിയത്. വന്‍ പ്രതികരണമാണ് പൃഥ്വിരാജ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്. നീണ്ട ഇടവേളക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്ര കൂടിയായിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ജിനു എബ്രഹാമാണ് 'കടുവ'യുടെയും രചന നിര്‍വഹിച്ചിരിക്കുന്നത്. പൃഥ്വിരാജിന്റെ വിളയാട്ടം, ഷാജി കൈലാസ് എന്ന മാസ് സംവിധായകന്റെ മെഗാ മാസ് തിരിച്ചുവരവ് എന്നെല്ലാമായിരുന്നു സിനിമകണ്ട പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടത്. ഇപ്പോഴിതാ ചിത്രം തമിഴില്‍ റിലീസ് ചെയ്യാന്‍പോകുന്നുവെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്....

ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘കടുവ’. ചിത്രത്തില്‍ പൃഥ്വിരാജ് ആയിരുന്നു നായകനായെത്തിയത്. വന്‍ പ.....

സിനിമ പ്രേക്ഷകർ ഒന്നടങ്കം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ആടുജീവിതം'. ബ്ലെസിയുടെ സംവിധാനത്തിൽ പൃഥ്വിരാജ് ആണ്...
20/02/2023

സിനിമ പ്രേക്ഷകർ ഒന്നടങ്കം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ആടുജീവിതം'. ബ്ലെസിയുടെ സംവിധാനത്തിൽ പൃഥ്വിരാജ് ആണ് ചിത്രത്തിൽ നായകൻ . മലയാളത്തിലെ ഏറ്റവും ജനപ്രീതി നേടിയ നോവലുകളിലൊന്നായ, ബെന്യാമിന്‍റെ ആടു ജീവിതമാണ് ബ്ലെസ്സി അതേ പേരില്‍ സിനിമയാക്കി ഒരുക്കുന്നത് . സിനിമയ്ക്ക് വേണ്ടി പൃഥ്വി നടത്തിയ മേക്കോവറുകൾ കണ്ട് ഏവരും ഞെട്ടിയിരുന്നു. ശരീരത്തിലും രൂപത്തിലും ആരെയും വിസ്മയിപ്പിക്കുന്ന മാറ്റമാണ് പൃഥ്വിരാജ് നടത്തിയത്. ചിത്രത്തിലെ മകന്റെ മേക്കോവർ കണ്ട് ഞാൻ ഞെട്ടികരഞ്ഞു എന്ന് തുറന്നു പറയുകയാണ് മല്ലിക സുകുമാരൻ. സിനിമയ്ക്ക് വേണ്ടി പൃഥ്വിരാജ് ഒരുപാട് കഷ്ടപ്പെട്ടെന്ന് മല്ലിക സുകുമാരൻ പറയുന്നു....

സിനിമ പ്രേക്ഷകർ ഒന്നടങ്കം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ആടുജീവിതം’. ബ്ലെസിയുടെ സംവിധാനത്തിൽ പ....

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ജനുവരി 19ന് തിയേറ്ററുകളിലെത്തിയ 'നന്‍പകല്‍ നേരത്ത് മയക്കം'. ലിജോ ജ...
20/02/2023

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ജനുവരി 19ന് തിയേറ്ററുകളിലെത്തിയ 'നന്‍പകല്‍ നേരത്ത് മയക്കം'. ലിജോ ജോസ് പെല്ലിശ്ശേരി മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത ഈ ചിത്രം പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. മാത്രമല്ല, ഇക്കഴിഞ്ഞ കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ വേള്‍ഡ് പ്രീമിയര്‍ ആയി പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രത്തിന് നിറഞ്ഞ കൈയ്യടികളാണ് സിനിമാ പ്രേമികളുടെ ഭാഗത്തു നിന്നും ലഭിച്ചത്. ഇപ്പോഴിതാ, 'നന്‍പകല്‍ നേരത്ത് മയക്കം' എന്ന സിനിമ ഒടിടിയിലേക്ക് എത്തുകയാണ്. 'നന്‍പകല്‍ നേരത്ത് മയക്കം' എന്ന സിനിമ നെറ്റ്ഫ്‌ലിക്‌സിലാണ് സ്ട്രീം ചെയ്യുക. ഫെബ്രുവരി 23 മുതലാണ് സ്ട്രീമിംഗ്....

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ജനുവരി 19ന് തിയേറ്ററുകളിലെത്തിയ ‘നന്‍പകല്‍ നേരത്ത് മയക...

അവകാശങ്ങൾക്ക് വേണ്ടി സമരം ചെയ്യുകയും ശബ്ദം ഉണ്ടാക്കുകയും ചെയ്യുന്ന ആളുകളുടെ വായടപ്പിക്കുന്ന ഡയലോഗുമായി എത്തിയിരിക്കുകയാണ...
20/02/2023

അവകാശങ്ങൾക്ക് വേണ്ടി സമരം ചെയ്യുകയും ശബ്ദം ഉണ്ടാക്കുകയും ചെയ്യുന്ന ആളുകളുടെ വായടപ്പിക്കുന്ന ഡയലോഗുമായി എത്തിയിരിക്കുകയാണ് നടൻ ഷൈൻ ടോം ചാക്കോ. മാതൃഭൂമി ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ശക്തമായ രീതിയിൽ സംസാരിച്ചത്. സമൂഹത്തിൽ ഇന്ന് സ്ത്രീകൾ നേരിടുന്ന വെല്ലു വിളികളെ കുറിച്ചും അതിക്രമങ്ങൾ തടയാനും എന്താണ് ചെയ്യേണ്ടത് എന്ന് അവതാരികയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം. സ്ത്രീകൾ തന്നെയാണ് അതിന് വിചാരിക്കേണ്ടത് എന്നും അവൾ എന്തിനാണ് ഒരു പരിചയമില്ലാത്ത ഒരു വീട്ടിലേക്ക് പോയി താമസിക്കുന്നത് എന്നുമാണ് താരം ആദ്യം ചോദിച്ചത്. സ്വന്തം വീട്ടിൽ ജീവിക്കാനുള്ള അവകാശമാണ് ഏതൊരു സ്ത്രീയും ആദ്യം നേടിയെടുക്കേണ്ടത്....

അവകാശങ്ങൾക്ക് വേണ്ടി സമരം ചെയ്യുകയും ശബ്ദം ഉണ്ടാക്കുകയും ചെയ്യുന്ന ആളുകളുടെ വായടപ്പിക്കുന്ന ഡയലോഗുമായി എത്.....

നൃത്തവും സംഘട്ടനവും ഭാവാഭിനയവും ഹാസ്യം ഒരേനടനില്‍ സമ്മേളിക്കുക അപൂര്‍വമാണ്. അഭിനയ പ്രതിഭ കൊണ്ട് നമ്മെ അത്ഭുതപ്പെടുത്തുന്...
20/02/2023

നൃത്തവും സംഘട്ടനവും ഭാവാഭിനയവും ഹാസ്യം ഒരേനടനില്‍ സമ്മേളിക്കുക അപൂര്‍വമാണ്. അഭിനയ പ്രതിഭ കൊണ്ട് നമ്മെ അത്ഭുതപ്പെടുത്തുന്ന മഹാ നടനാണ് മോഹന്‍ലാല്‍. മോഹന്‍ലാലിന്റെ അഭിനയ സവിശേഷതകളെക്കുറിച്ച് പറയുമ്പോള്‍ പലരും പറയുന്ന ഒന്നാണ് അദ്ദേഹത്തിന്റെ ഡാന്‍സ്. ശാസ്ത്രീയ നൃത്തഭ്യാസം ശീലമല്ലാതിരുന്നിട്ടും ചടുല താളങ്ങളെ ലാല്‍ പല സിനിമകളിലും പ്രേക്ഷകരെ അമ്പരപ്പിച്ചിട്ടുണ്ട്. പ്രേക്ഷകര്‍ മോഹന്‍ലാലിന്റെ അനായാസ നൃത്തച്ചുവടുകള്‍ക്ക് ചൂണ്ടിക്കാണിക്കാറുള്ള സിനിമകളാണ് രാജശില്‍പ്പി, കമലദളം എന്നിവ. അക്കൂട്ടത്തില്‍ പാദമുദ്രയിലെ കാവടിയാട്ടവും, വാനപ്രസ്ഥത്തിലെ ഭാവഭിനയവും ഉള്‍പ്പെടുത്താം. ക്ലാസിക്കല്‍ ഡാന്‍സ് അല്ലാത്ത ഡാന്‍സുകളും മോഹന്‍ലാല്‍ അനായാസം ചെയ്യുന്നുണ്ട്. ഇപ്പോഴിതാ മോഹന്‍ലാലിന്റെ നൃത്തത്തെക്കുറിച്ചും അഭിനയത്തെക്കുറിച്ചും പങ്കുവെച്ചുള്ള കുറിപ്പ് വായിക്കാം....

നൃത്തവും സംഘട്ടനവും ഭാവാഭിനയവും ഹാസ്യം ഒരേനടനില്‍ സമ്മേളിക്കുക അപൂര്‍വമാണ്. അഭിനയ പ്രതിഭ കൊണ്ട് നമ്മെ അത്ഭുത...

കുഞ്ചാക്കോ ബോബനെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പകലും പാതിരാവും'. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്...
20/02/2023

കുഞ്ചാക്കോ ബോബനെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പകലും പാതിരാവും'. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ രജിഷ വിജയനാണ് നായിക. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. മാര്‍ച്ച് 3ന് ചിത്രം വേള്‍ഡ് വൈഡ് ആയി റിലീസ് ചെയ്യും. തിങ്കളാഴ്ച്ച നിശ്ചയം' എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധേയനായ കെ.യു. മോഹന്‍, ദിവ്യദര്‍ശന്‍, സീത, അമല്‍ നാസര്‍ തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു. അതോടൊപ്പം നിര്‍മ്മാതാവ് കൂടിയായ ഗോകുലം ഗോപാലനും ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്....

കുഞ്ചാക്കോ ബോബനെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പകലും പാതിരാവും’. ശ്രീ ഗോകുലം മൂവീസി.....

റൊമാന്റിക് ഹീറോ ആയും ആക്ഷന്‍ ഹീറോ ആയുമെല്ലാം സിനിമാലോകത്ത് തിളങ്ങിയിട്ടുള്ള തെന്നിന്ത്യയുടെ പ്രിയ താരം ധനുഷ് അഭിനയത്തിന്...
20/02/2023

റൊമാന്റിക് ഹീറോ ആയും ആക്ഷന്‍ ഹീറോ ആയുമെല്ലാം സിനിമാലോകത്ത് തിളങ്ങിയിട്ടുള്ള തെന്നിന്ത്യയുടെ പ്രിയ താരം ധനുഷ് അഭിനയത്തിന് പുറമെ ഗായകനായും ഗാനരചയിതാവായുമെല്ലാം തിളങ്ങിയിട്ടുണ്ട്. ധനുഷിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ വാത്തി മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. അധ്യാപകനായാണ് ധനുഷ് ചിത്രത്തില്‍ വേഷമിടുന്നത്. വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന ചിത്രം രണ്ട് മണിക്കൂര്‍ 19 മിനിട്ടും 36 സെക്കന്‍ഡും ദൈര്‍ഘ്യമുള്ള ചിത്രമാണ്. മലയാളികളുടെ പ്രിയങ്കരിയായ നടി സംയുക്തയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ധനുഷ് എഴുതിയ ഒരു ഗാനം ചിത്രത്തിലേതായി വന്‍ ഹിറ്റായിരുന്നു. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്....

റൊമാന്റിക് ഹീറോ ആയും ആക്ഷന്‍ ഹീറോ ആയുമെല്ലാം സിനിമാലോകത്ത് തിളങ്ങിയിട്ടുള്ള തെന്നിന്ത്യയുടെ പ്രിയ താരം ധനുഷ....

വലിയ ഹൈപ്പുകളൊന്നും ഇല്ലാതെ തിയേറ്ററിൽ റിലീസ് ചെയ്ത് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയിരിക്ക ചിത്രമാണ് രോമാഞ്ചം. നവാഗത സംവിധാ...
20/02/2023

വലിയ ഹൈപ്പുകളൊന്നും ഇല്ലാതെ തിയേറ്ററിൽ റിലീസ് ചെയ്ത് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയിരിക്ക ചിത്രമാണ് രോമാഞ്ചം. നവാഗത സംവിധായകനായ ജിത്തു മാധവന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രം ജനങ്ങൾ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ഒരിടവേളയ്ക്ക് ശേഷം തിയറ്ററുകളിൽ ചിരിയുടെ പൊടി പൂരം ഒരുക്കി പ്രദർശനം തുടരുന്ന രോമാഞ്ചം ബോക്സ് ഓഫീസിലും ചലനം ഉണ്ടാക്കി എന്ന വാർത്തയാണ് പുറത്ത് വരുന്നത് . ഇപ്പോഴിതാ സിനിമയുടെ പതിനെട്ട് ദിവസത്തെ കളക്ഷൻ റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. കഴിഞ്ഞ ദിവസം മാത്രം ചിത്രത്തിന് 2.40 കോടി ആണ് കളക്ഷൻ നേടിയതെന്ന് മൂവി ട്രാക്കേഴ്‍സായ ഫ്രൈഡേ മാറ്റ്‍നി ട്വീറ്റ് ചെയ്തു ....

വലിയ ഹൈപ്പുകളൊന്നും ഇല്ലാതെ തിയേറ്ററിൽ റിലീസ് ചെയ്ത് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയിരിക്ക ചിത്രമാണ് രോമാഞ്ചം. ...

അവിശ്വാസികളായ ആളുകളോട് തനിക്ക് യാതൊരു സ്‌നേഹവുമില്ലെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് സുരേഷ് ഗോപി.  അവിശ്വാസികളുടെ സര്‍വ്വന...
20/02/2023

അവിശ്വാസികളായ ആളുകളോട് തനിക്ക് യാതൊരു സ്‌നേഹവുമില്ലെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് സുരേഷ് ഗോപി. അവിശ്വാസികളുടെ സര്‍വ്വനാശത്തിന് വേണ്ടി ശ്രീകോവിലിന്റെ മുന്നില്‍ പോയിരു താന്‍ പ്രാര്‍ത്ഥിക്കാറുണ്ടെന്നും നടന്‍ സുരേഷ് ഗോപി പറഞ്ഞു . ഭക്തിയേയും ഭക്തി സ്ഥാപനങ്ങളേയും നിന്ദിക്കുന്ന ആളുകളെ സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കരുതെന്നും സുരേഷ് ഗോപി പറഞ്ഞു. ആലുവയില്‍ ശിവരാത്രി അഘോഷത്തിനിടയില്‍ നടത്തിയ പ്രസംഗത്തിലാണ് താരത്തിന്റെ പരാമര്‍ശം. കുട്ടികള്‍ക്കിടയില്‍ സ്‌നേഹവും അച്ചടക്കവും വളര്‍ത്തിയെടുക്കാൻ വിശ്വാസം നല്ലൊരു ആയുധമാണ്. തന്റെ മതത്തെ സ്‌നേഹിക്കുന്നത് പോലെ നമുക്ക് ചുറ്റുമുള്ള മറ്റ് വിശ്വാസങ്ങളെയും താന്‍ അംഗീകരിക്കുന്നുണ്ട്, ഖുര്‍ആനേയും ബൈബിളിനേയും എല്ലാവരും മാനിക്കണമെന്നും അദ്ദേഹം പറഞ്ഞു....

അവിശ്വാസികളായ ആളുകളോട് തനിക്ക് യാതൊരു സ്‌നേഹവുമില്ലെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് സുരേഷ് ഗോപി. അവിശ്വാസിക.....

ധനുഷിനെ കേന്ദ്രകഥാപാത്രമാക്കി വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്ത ചിത്രമാണ് വാത്തി. ഫെബ്രുവരി 17-ന് തിയേറ്ററുകളിലെത്തിയ ചിത...
18/02/2023

ധനുഷിനെ കേന്ദ്രകഥാപാത്രമാക്കി വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്ത ചിത്രമാണ് വാത്തി. ഫെബ്രുവരി 17-ന് തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച അഭിപ്രായങ്ങളുമായാണ് മുന്നേറുന്നത്. ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ചിത്രത്തില്‍ മലയാളി നടി സംയുക്തയാണ് നായിക. എല്ലായിടത്തു നിന്നും പോസിറ്റീവ് പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം 'തിരുച്ചിത്രമ്പലം' എന്ന ചിത്രത്തിലൂടെ വന്‍ വിജയം കൈവരിച്ച ധനുഷ് ഇത്തവണ 'വാത്തി'യായി എത്തി അടുത്ത വിജയകുതിപ്പിലേക്ക് യാത്രയാകുന്നു എന്നാണ് ആരാധകരുടെ പക്ഷം. അതുപോലെ, കുടുംബസമേതം കാണേണ്ടേ ചിത്രമാണ് 'വാത്തി' എന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. മലയാളിതാരം സംയുക്ത മേനോനാണ് ധനുഷിന്റെ നായികയായി എത്തുന്നത്....

ധനുഷിനെ കേന്ദ്രകഥാപാത്രമാക്കി വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്ത ചിത്രമാണ് വാത്തി. ഫെബ്രുവരി 17-ന് തിയേറ്ററുകളി....

ധനുഷിനെ നായകനാക്കി വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത ചിത്രമാണ് വാത്തി. ഫെബ്രുവരി 17-ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മിക...
18/02/2023

ധനുഷിനെ നായകനാക്കി വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത ചിത്രമാണ് വാത്തി. ഫെബ്രുവരി 17-ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. മലയാളിതാരം സംയുക്ത മേനോനാണ് ധനുഷിന്റെ നായികയായി എത്തുന്നത്. ധനുഷിനെ കൂടാതെ, സമുദ്രക്കനി, നരേന്‍, ഇളവരസ്, തെലുങ്ക് താരം സായ്കുമാര്‍, മലയാളി താരങ്ങളായ പ്രവീണ, ഹരീഷ് പേരടി തുടങ്ങിയവരും ചിത്രത്തില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ബാലമുരുകന്‍ എന്ന അധ്യാപകന്റെ ജീവിതകഥയാണ് 'വാത്തി' എന്ന ചിത്രം പറയുന്നത്. ഒരു കുഗ്രാമത്തിലെ ഒരു കൂട്ടം വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനായി തന്റെ ജീവിതം പോലും വകവയ്ക്കാതെ പോരാടിയ ഒരു അധ്യാപകന്റെ ത്രസിപ്പിക്കുന്ന കഥയാണ് സിനിമയുടെ പ്രമേയം....

ധനുഷിനെ നായകനാക്കി വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത ചിത്രമാണ് വാത്തി. ഫെബ്രുവരി 17-ന് തിയേറ്ററുകളിലെത്തിയ ചിത്ര...

പതിറ്റാണ്ടുകള്‍ നീണ്ട അഭിനയ ജീവിതത്തില്‍, പ്രേക്ഷകര്‍ക്ക് എന്നും ഓര്‍ത്തിരിക്കാന്‍ ഒട്ടേറെ കഥാപാത്രങ്ങള്‍ സമ്മാനിച്ച നടന...
18/02/2023

പതിറ്റാണ്ടുകള്‍ നീണ്ട അഭിനയ ജീവിതത്തില്‍, പ്രേക്ഷകര്‍ക്ക് എന്നും ഓര്‍ത്തിരിക്കാന്‍ ഒട്ടേറെ കഥാപാത്രങ്ങള്‍ സമ്മാനിച്ച നടനവിസ്മയമാണ് നടന്‍ മോഹന്‍ലാല്‍. മലയാളികളുടെ സ്വകാര്യ അഹങ്കാരമാറിയ നടന് മലയാളത്തിലും മറ്റ് ഭാഷയിലും ആരാധകര്‍ ഏറെയാണ്. മോഹന്‍ലാലിന്റെ അഭിനയത്തെ പ്രശംസിച്ച് കൊണ്ട് ഇന്ത്യന്‍ സിനിമയിലെ മുന്‍നിര സംവിധായകരും അഭിനേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. ഈ അവസരത്തില്‍ സംവിധായകന്‍ സെല്‍വരാഘവന്‍ മോഹന്‍ലാലിനെ കുറിച്ചും അദ്ദേഹത്തിന്റെ നാച്ചുറല്‍ ആക്ടിങ്ങിനെ പറ്റിയും പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ദൃശ്യം സിനിമയില്‍ മോഹന്‍ലാലിനെ കാണാനാവില്ലെന്നും അദ്ദേഹം നാച്ചുറല്‍ ആക്ടറാണെന്നും സെല്‍വരാഘവന്‍ തുറന്നു പറയുന്നു. മോഹന്‍ലാല്‍ എന്ന നടനെ കാണാന്‍ വേണ്ടി മാത്രം ദൃശ്യം എത്ര തവണ വേണമെങ്കിലും കാണാമെന്നും അത് തന്നെ ലാഭമാണെന്നും അദ്ദേഹം പറഞ്ഞു....

പതിറ്റാണ്ടുകള്‍ നീണ്ട അഭിനയ ജീവിതത്തില്‍, പ്രേക്ഷകര്‍ക്ക് എന്നും ഓര്‍ത്തിരിക്കാന്‍ ഒട്ടേറെ കഥാപാത്രങ്ങള്‍ .....

കഴിഞ്ഞ അന്‍പത്തി ഒന്ന് വര്‍ഷമായി സിനിമയോടും അഭിനയത്തോടുമുള്ള തീരാമോഹത്തോടെ ജൈത്രയാത്ര തുടരുന്ന മലയാളത്തിന്റെ അഭിനയ സുകൃത...
18/02/2023

കഴിഞ്ഞ അന്‍പത്തി ഒന്ന് വര്‍ഷമായി സിനിമയോടും അഭിനയത്തോടുമുള്ള തീരാമോഹത്തോടെ ജൈത്രയാത്ര തുടരുന്ന മലയാളത്തിന്റെ അഭിനയ സുകൃതമാണ് മമ്മൂട്ടി. ലോക സിനിമയ്ക്ക് മുന്നില്‍ എന്നും അഭിമാനത്തോടെ മലയാളിക്ക് പറയാന്‍ കിട്ടിയ മഹാഭാഗ്യമാണ് മമ്മൂട്ടി. പ്രായത്തിന്റെ പാടുകള്‍ മനസ്സിലും ശരീരത്തിലും ഏല്‍ക്കാതെ പ്രായം വെറും അക്കങ്ങള്‍ മാത്രമാണെന്ന് ഓരോ നിമിഷവും ഈ അതുല്യ പ്രതിഭ തെളിയിച്ചു കൊണ്ടിരിക്കുന്നു. മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന സംശയമാണ് ഓരോ പിറന്നാള്‍ ആകുമ്പോഴും കേരളം ചോദിക്കുന്നത്. നിത്യഹരിതമായൊരു അഭിനയകാലമായി മമ്മൂട്ടി തുടരുന്നു. ഓരോ മലയാളിയുടേയും മനസ്സിനെ തൊട്ട ഒരു നിമിഷമെങ്കിലും ഇക്കാലം കൊണ്ട് മമ്മൂട്ടി പകര്‍ന്നാടി....

കഴിഞ്ഞ അന്‍പത്തി ഒന്ന് വര്‍ഷമായി സിനിമയോടും അഭിനയത്തോടുമുള്ള തീരാമോഹത്തോടെ ജൈത്രയാത്ര തുടരുന്ന മലയാളത്തിന്...

ആരാണൊരു വിപ്ലവകാരി? ആരാണൊരു സാമൂഹ്യ പരിഷ്കർത്താവ്? ആരാണൊരു നവോത്ഥാന നായകൻ? മനുഷ്യനെ മനഷ്യനായി കണ്ട് അവരുടെ എല്ലാ തലത്തില...
18/02/2023

ആരാണൊരു വിപ്ലവകാരി? ആരാണൊരു സാമൂഹ്യ പരിഷ്കർത്താവ്? ആരാണൊരു നവോത്ഥാന നായകൻ? മനുഷ്യനെ മനഷ്യനായി കണ്ട് അവരുടെ എല്ലാ തലത്തിലുമുള്ള ഉന്നമനത്തിനായി കൈ മെയ് മറന്ന് പോരാടുന്നവരെയാണ് നാം അത്തരത്തിൽ അഭിസംബോധന ചെയ്യാറുളളത്. അങ്ങനെ നോക്കുമ്പോൾ 'വാത്തി' ഒരു വിപ്ലവകാരിയുടെ കഥയാണ്. വിദ്യാഭ്യാസം എല്ലാവരുടേയും അവകാശമാണെന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞ ഒരു നവോത്ഥാന നായകന്‍റെ കഥ. ബാലമുരുകൻ എന്ന അധ്യാപകന്‍റെ സംഭവഹുലമായ ജീവിതകഥയാണ് ഇന്ന് തീയേറ്ററുകളിലെത്തിയ 'വാത്തി' എന്ന ചിത്രം പറഞ്ഞുവയ്ക്കുന്നത്. ഒരു കുഗ്രാമത്തിലെ ഒരു കൂട്ടം വിദ്യാർഥികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി തന്‍റെ ജീവിതം പോലും വകവയ്ക്കാതെ പോരാടിയ ഒരു അധ്യാപകന്‍റെ ത്രസിപ്പിക്കുന്ന കഥയാണ് സിനിമയുടെ പ്രമേയം....

ആരാണൊരു വിപ്ലവകാരി? ആരാണൊരു സാമൂഹ്യ പരിഷ്കർത്താവ്? ആരാണൊരു നവോത്ഥാന നായകൻ? മനുഷ്യനെ മനഷ്യനായി കണ്ട് അവരുടെ എല്...

താരങ്ങളുടെ സ്വത്ത് വിവരങ്ങൾ എന്നും ആരാധകർക്ക് വലിയ കൗതുകം തന്നെയാണ്. എന്നാൽ ഒരു സിനിമയിൽ നിന്നും ലക്ഷങ്ങളും കോടികളും സമ്...
17/02/2023

താരങ്ങളുടെ സ്വത്ത് വിവരങ്ങൾ എന്നും ആരാധകർക്ക് വലിയ കൗതുകം തന്നെയാണ്. എന്നാൽ ഒരു സിനിമയിൽ നിന്നും ലക്ഷങ്ങളും കോടികളും സമ്പാദിക്കുന്ന ഇവരുടെ സ്വത്ത് വിവരങ്ങൾ അധികം ആർക്കും അറിയുകയുമില്ല. മലയാളത്തിന്റെ നടന്ന വിസ്മയമായ മോഹൻലാലിന്റെ സ്വത്ത് വിവരവുമായി ബന്ധപ്പെട്ട് നടക്കുന്ന റെയ്ഡ് ആണ് ഇപ്പോൾ ആരാധകരെ അമ്പരപ്പിക്കുന്നത്. ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ പ്രകാരം ആദായ നികുതി വകുപ്പ് മോഹൻലാലിന്‍റെ മൊഴിയെടുത്തു. രണ്ട് മാസം മുമ്പ് മോഹൻലാലിന്റെ വീട്ടിലും സ്ഥാപനങ്ങളിലും നടത്തിയ റെയ്ഡിന്‍റെ ഭാഗമായിട്ടാണ് ആദായനികുതി വകുപ്പ് മോഹൻലാലിന്‍റെ മൊഴി രേഖപ്പെടുത്തിയത്‌. ചില സാമ്പത്തിക കാര്യങ്ങളിൽ മോഹൻലാലിന്റെ അടുത്ത് നിന്നും വ്യക്തത അറിയാനായിരുന്നു ചോദ്യം ചെയ്തത് എന്നാണ് ഐ ടിവൃത്തങ്ങൾ അറിയിച്ചത് . ...

താരങ്ങളുടെ സ്വത്ത് വിവരങ്ങൾ എന്നും ആരാധകർക്ക് വലിയ കൗതുകം തന്നെയാണ്. എന്നാൽ ഒരു സിനിമയിൽ നിന്നും ലക്ഷങ്ങളും ക....

സിനിമാ താരങ്ങളുടെ ക്രിക്കറ്റ് ലീഗ് മത്സരമായ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്‍റെ പുതിയ സീസണിന് നാളെ തുടക്കം കുറിക്കുകയാണ് ...
17/02/2023

സിനിമാ താരങ്ങളുടെ ക്രിക്കറ്റ് ലീഗ് മത്സരമായ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്‍റെ പുതിയ സീസണിന് നാളെ തുടക്കം കുറിക്കുകയാണ് . ബംഗാള്‍ ടൈഗേഴ്സും കര്‍ണാടക ബുള്‍ഡോസേഴ്സും ആണ് ആദ്യം ഏറ്റുമുട്ടുന്നത് . അതേ സമയം മലയാളി ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന കേരളത്തിന്‍റെ മത്സരങ്ങള്‍ 19ആം തിയതി അതായത് ഞായറാഴ്ച തുടക്കമാവും. ഛത്തിസ്ഗഡിന്റെ തലസ്ഥാനമായ റായ്പൂരില്‍ ആണ് കേരള ടീമിന്റെ ആദ്യ മത്സരം. തെലുങ്ക് വാരിയേഴ്സ് ആണ് ആദ്യ എതിരാളികള്‍. സി 3 കേരള സ്ട്രൈക്കേഴ്സ് എന്നാണ്കേരള ടീമിന്‍റെ പുതിയ നാമകരണം. കര്‍ണാടക ബുള്‍ഡ‍ോസേഴ്സുമായാണ് കേരളം രണ്ടാമത്തെ കളി കളിക്കുന്നത് ....

സിനിമാ താരങ്ങളുടെ ക്രിക്കറ്റ് ലീഗ് മത്സരമായ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്‍റെ പുതിയ സീസണിന് നാളെ തുടക്കം കു...

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഐഡിയ സ്റ്റാര്‍ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതയായ ഗായികയാണ...
17/02/2023

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഐഡിയ സ്റ്റാര്‍ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതയായ ഗായികയാണ് അമൃത സുരേഷ്. കൂടാതെ ബിഗ് ബോസിലും താരം ശക്തയായ മത്സരാർത്ഥിയായി എത്തിയിരുന്നു. സമൂഹ മാധ്യമങ്ങളിൽ സജീവമായ അമൃത സംഗീത ലോകത്തെ വിശേഷങ്ങള്‍ മാത്രമല്ല തന്റെ വ്യക്തി ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളും ആരാധകരുമായി പങ്കു വയ്‍ക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം വളരെ പെട്ടെന്ന് തന്നെ ആരാധകരുടെ ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോഴിതാ താരം പറഞ്ഞ വാക്കുകൾ ആണ് ഏറെ ജനശ്രദ്ധ നേടുന്നത്. ബിഗ് ബോസിലേക്ക് വിളിച്ചാൽ വീണ്ടും മത്സരാർത്ഥിയായി പോകുമെന്ന് പറയുകയാണ് അമൃത സുരേഷ്....

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഐഡിയ സ്റ്റാര്‍ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് ഏറെ സുപരിചി....

തമിഴകത്തിന്റെ സൂപ്പർ നടനായ  ധനുഷ് വീണ്ടും തിയറ്ററുകളെ ആഘോഷമാക്കാൻ എത്തുകയാണ് . പുതിയ സിനിമയായ വാത്തിയുടെ പ്രൊമോഷനുമായി ...
17/02/2023

തമിഴകത്തിന്റെ സൂപ്പർ നടനായ ധനുഷ് വീണ്ടും തിയറ്ററുകളെ ആഘോഷമാക്കാൻ എത്തുകയാണ് . പുതിയ സിനിമയായ വാത്തിയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് തിരക്കിലാണ് താരം. ധനുഷ് അധ്യാപകന്റെ വേഷത്തിലെത്തുന്ന ചിത്രമാണ് വാത്തി . പ്രമോഷനുമായി ബന്ധപ്പെട്ട ഒരു വേദിയിൽ താരം പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ചെറിയ പ്രായത്തില്‍ താന്‍ ട്യൂഷന് പോയിരുന്നത് തന്നെ തന്റെ കാമുകിയെ കാണാന്‍ വേണ്ടിയായിരുന്നുവെന്നു ധനുഷ് തുറന്നു പറഞ്ഞു . പഠിത്തം ശരിയാവാതെ വന്നതോടെ ട്യൂഷന്‍ നിർത്തി . അതേ സമയം തന്റെ അധ്യാപകന്‍ നീ നടുതെരുവില്‍ നിന്ന് കൂത്താടാന്‍ പോവുന്ന ആളാണെന്ന് അന്ന് പറഞ്ഞിരുന്നു....

തമിഴകത്തിന്റെ സൂപ്പർ നടനായ ധനുഷ് വീണ്ടും തിയറ്ററുകളെ ആഘോഷമാക്കാൻ എത്തുകയാണ് . പുതിയ സിനിമയായ വാത്തിയുടെ പ്രെ.....

Address

Lulu Mall
Kochi
682001

Alerts

Be the first to know and let us send you an email when Online Peeps Play posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Online Peeps Play:

Share

Nearby media companies


Other Digital creator in Kochi

Show All