EnteKattappana

EnteKattappana News, Views, Listing, Media

ഇടുക്കി അണക്കെട്ടിനു സമീപത്തായി നിര്‍മാണം പൂര്‍ത്തീകരിച്ച ടൂറിസം വകുപ്പിന്റെ ഇക്കോ ലോഡ്ജുകള്‍ പൊതുജനങ്ങള്‍ക്കായി തുറന്നു...
09/11/2023

ഇടുക്കി അണക്കെട്ടിനു സമീപത്തായി നിര്‍മാണം പൂര്‍ത്തീകരിച്ച ടൂറിസം വകുപ്പിന്റെ ഇക്കോ ലോഡ്ജുകള്‍ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹു ടൂറിസം പൊതുമരാമത്ത് വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓണ്‍ലൈനായി ഉദ്ഘാടനം നിർവഹിച്ചു.

25 ഏക്കറോളം വരുന്ന പ്രദേശത്താണ് ഇക്കോ ലോഡ്ജുകള്‍ നിര്‍മിച്ചിരിക്കുന്നത്. പൂര്‍ണമായും തടികൊണ്ടാണു ലോഡ്ജുകളുടെ നിര്‍മാണം. എറണാകുളത്തു നിന്നും തൊടുപുഴയില്‍ നിന്നും വരുന്നവര്‍ക്ക് ചെറുതോണിയില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ മുന്‍പോട്ടു പ്രധാനപാതയില്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താന്‍ സാധിക്കും.

വാഴത്തോപ്പ് ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ഇക്കോ ലോഡ്ജിലെത്തുന്ന വിനോദസഞ്ചാരികള്‍ക്കു പ്രകൃതിസൗഹൃദമായ താമസത്തിന്റെ അനുഭവം മാത്രമല്ല പത്ത് കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ചെറുതോണി ഇടുക്കി ഡാം, ഹില്‍വ്യൂ പാര്‍ക്ക്, ഇടുക്കി ഡിടിപിസി പാര്‍ക്ക്, കുടിയേറ്റസ്മാരകടൂറിസം വില്ലേജ്, കാല്‍വരിമൗണ്ട് തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളും സന്ദര്‍ശിക്കാനാകും.

പദ്ധതിയുടെ നിര്‍മ്മാണത്തിനായി വിനിയോഗിച്ചത് 6.72 കോടി രൂപയാണ്. സംസ്ഥാനസര്‍ക്കാരില്‍ നിന്നും 2.78 കോടി രൂപയും കേന്ദ്രസര്‍ക്കാരില്‍ നിന്ന് (സ്വദേശ് ദര്‍ശന്‍ പദ്ധതി മുഖേന ) 5.05 കോടി രൂപയ്ക്കാണു ഭരണാനുമതി ലഭിച്ചത്. 12 കോട്ടേജുകളാണ് ആകെയുള്ളത്. പ്രതിദിനം 4130 രൂപയാണ് ഈടാക്കുന്നത്. വിനോദസഞ്ചാരവകുപ്പിന്റെ വെബ് സൈറ്റായ www.keralatourism.org വഴി ഇക്കോ ലോഡ്ജ് ഓണ്‍ലൈനായി ബുക്ക് ചെയ്യാം.

വാഗമൺ ഗ്ലാസ് ബിഡ്ജിന്റെ  എൻട്രി ഫീസ് 500 രൂപയിൽ നിന്ന് 250 രൂപയായി കുറച്ചു.സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ വാഗ...
14/09/2023

വാഗമൺ ഗ്ലാസ് ബിഡ്ജിന്റെ
എൻട്രി ഫീസ് 500 രൂപയിൽ നിന്ന് 250 രൂപയായി കുറച്ചു.

സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ വാഗമണിലെ അഡ്വഞ്ചർ പാർക്കിൽ ആരംഭിച്ച ഗ്ലാസ് ബ്രിഡ്ജ് ഇതിനകം തന്നെ ജനങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു. രാജ്യത്തെ തന്നെ ഏറ്റവും നിളം കൂടിയ കാന്റി ലിവർ ഗ്ലാസ് ബ്രിഡ്ജ് എന്ന നിലയിൽ സഞ്ചാരികൾ കൗതുകത്തോടെയാണ് വാഗമണിലേക്ക് എത്തുന്നത്.

ഗ്ലാസ് ബ്രിഡ്ജ് ഉദ്ഘാടന വേളയിലും പിന്നീട് സോഷ്യൽമീഡിയയിലൂടെയും നിരവധി പേർ എൻട്രി ഫീസ് കുറക്കാനാവശ്യമായ ഇടപെടൽ നടത്തണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഇക്കാര്യം പരിശോധിക്കാൻ ഇടുക്കി ജില്ലാ കളക്ടർക്ക് മന്ത്രി നിർദ്ദേശം നൽകി.

തുടർന്ന് ഇപ്പോൾ ഗ്ലാസ് ബ്രിഡ്ജിന്റെ പ്രവേശന ഫീസ് 500 രൂപയിൽ നിന്നും 250 രൂപയായി കുറക്കാൻ തീരുമാനിച്ചു.

ആദരാഞ്ജലികൾ..🙏🌹ഹൃദയാഘാതത്തെ തുടർന്ന് ആഴ്ചകളായി ചികിത്സയിൽ കഴിഞ്ഞിരുന്ന 17കാരി ആൻ മരിയ ജോസ് അന്തരിച്ചു. കോട്ടയത്ത് സ്വകാര...
05/08/2023

ആദരാഞ്ജലികൾ..🙏🌹
ഹൃദയാഘാതത്തെ തുടർന്ന് ആഴ്ചകളായി ചികിത്സയിൽ കഴിഞ്ഞിരുന്ന 17കാരി ആൻ മരിയ ജോസ് അന്തരിച്ചു. കോട്ടയത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജൂൺ ഒന്നാം തീയതി രാവിലെ പള്ളിയിൽ കുർബാനക്കിടെയാണ് ആൻമരിയക്ക് ഹൃതയാഘാതം ഉണ്ടായത്. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും വിദഗ്ധ ചികിത്സയ്ക്കായി കൊച്ചി അമൃത ആശുപത്രിയിൽ എത്തിച്ചിരുന്നു. മന്ത്രി റോഷി അഗസ്റ്റിൻ ഇടപെട്ടാണ് ആംബുലൻസിന് വേഗത്തിൽ കൊച്ചിയിലെത്താൻ വഴിയൊരുക്കിയത്. ജൂലൈ മാസത്തിൽ കോട്ടയം കാരിത്താസിലേക്ക് മാറ്റിയെങ്കിലും കേരളത്തെ നൊമ്പത്തരത്തിലാഴ്ത്തി ആൻ മരിയ ജീവൻ വെടിയുകയായിരുന്നു. സംസ്കാരം നാളെ രണ്ടു മണിക്ക് ഇരട്ടയാർ സെൻറ് തോമസ് ദേവാലത്തിൽ നടക്കും.

കട്ടപ്പന പോലീസ് സഞ്ചരിച്ച ജീപ്പ് മറിഞ്ഞ് അപകടംകട്ടപ്പന പോലീസ് സ്റ്റേഷനിലെ  KL 01 BW 5653  നമ്പർ പോലീസ് ജീപ്പ് ഇന്ന്  രാത...
28/07/2023

കട്ടപ്പന പോലീസ് സഞ്ചരിച്ച ജീപ്പ് മറിഞ്ഞ് അപകടം

കട്ടപ്പന പോലീസ് സ്റ്റേഷനിലെ KL 01 BW 5653 നമ്പർ പോലീസ് ജീപ്പ് ഇന്ന് രാത്രി 9 മണിയോടെ കുട്ടിക്കാനത്തിന് സമീപം റോഡിൽ വട്ടം മറിഞ്ഞ് അപകടമുണ്ടായി. കട്ടപ്പന പോലീസിന്റെ പിടിയിൽആയ മോഷണ കേസിലെ പ്രതിയെ ജയിലിൽ എത്തിച്ച്‌ വരുന്ന വഴി ആണ് അപകടം ഉണ്ടായത്.

കട്ടപ്പന പോലീസ് ScPO പ്രവീഷ്, CPO സുമേഷ്, CPO ഷൈജു എന്നിവരാണ് ജീപ്പിൽ ഉണ്ടായിരുന്നത്. അപകടത്തിൽ പരിക്കേറ്റ ഇവരെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആശുപത്രി പുറത്തുവിട്ട സമയക്രമം. തെറ്റായ സമയക്രമം പ്രചരിച്ചതിനാലാണ് ആശുപത്രി സമയക്രമം പുറത്തുവിട്ടത്.
19/07/2023

ആശുപത്രി പുറത്തുവിട്ട സമയക്രമം. തെറ്റായ സമയക്രമം പ്രചരിച്ചതിനാലാണ് ആശുപത്രി സമയക്രമം പുറത്തുവിട്ടത്.

വെള്ളയാംകുടി സ്കൂളിനോട് ചേർന്നുള്ള റോഡിൽ സ്ഥാപിച്ചിരുന്ന നോ പാർക്കിംഗ് ബോർഡ് നശിപ്പിച്ച നിലയിൽ
11/07/2023

വെള്ളയാംകുടി സ്കൂളിനോട് ചേർന്നുള്ള റോഡിൽ സ്ഥാപിച്ചിരുന്ന നോ പാർക്കിംഗ് ബോർഡ് നശിപ്പിച്ച നിലയിൽ

'പച്ചയായ മനുഷ്യൻ..'... മുണ്ട് മുറുക്കി, തലയിൽ കെട്ടുംകെട്ടി സെറ്റുകാരെ സഹായിച്ച് ജാഫർ ഇടുക്കി... സിനിമയിലെ സെറ്റുകാർക്കെ...
08/07/2023

'പച്ചയായ മനുഷ്യൻ..'... മുണ്ട് മുറുക്കി, തലയിൽ കെട്ടുംകെട്ടി സെറ്റുകാരെ സഹായിച്ച് ജാഫർ ഇടുക്കി... സിനിമയിലെ സെറ്റുകാർക്കൊപ്പം ജോലി ചെയ്യുന്ന ജാഫർ ഇടുക്കി

സിനിമയിലെ സെറ്റുകാർക്കൊപ്പം ജോലി ചെയ്യുന്ന ജാഫർ ഇടുക്കിയെ ആണ് വീഡിയോയിൽ കാണാൻ സാധിക്കുക. നടനും സംവിധായകനുമായ നാദിർഷയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. മഴയിൽ സെറ്റിടുന്ന ജോലിക്കാർക്കൊപ്പം ജാഫറും കൂടുകയാണ്. മഴ പെയ്ത് അവിടവിടാ വെള്ളം തളം കെട്ടി കിടക്കുന്നത് കാണാം. മുണ്ട് മുറുക്കിയുടുത്ത് തലയിൽ കെട്ടും കെട്ടി അവർക്കൊപ്പം ഒരാളായി ജാഫർ ജോലി ചെയ്യുകയാണ്.

"വിണ്ണോളം ഉയർന്നാലും മണ്ണ് മറക്കാത്ത താരങ്ങളിൽ ഒരാൾ ജാഫർ ഇടുക്കി എന്റെ സിനിമയുടെ ലൊക്കേഷനിൽ യൂണിറ്റുകാരോടൊപ്പം", എന്നാണ് നാദിർഷ വീഡിയോയ്ക്ക് ഒപ്പം കുറിച്ചിരിക്കുന്നത്.

😍 ♥

ഗ്യാപ്റോഡിൽ മണ്ണിടിച്ചിൽ,ഗതാഗത നിയന്ത്രണം
07/07/2023

ഗ്യാപ്റോഡിൽ മണ്ണിടിച്ചിൽ,
ഗതാഗത നിയന്ത്രണം

കട്ടപ്പനയിൽ കണ്ടത്.ഇതിനോട് എത്രപേർ യോജിക്കുന്നു ?Comment
06/07/2023

കട്ടപ്പനയിൽ കണ്ടത്.
ഇതിനോട് എത്രപേർ യോജിക്കുന്നു ?
Comment

ഇടുക്കിയിൽ ജലനിരപ്പ് താഴ്ന്നു: വെള്ളത്തിൽ മറഞ്ഞ വൈരമണി ഗ്രാമം ദൃശ്യമായി. ഇ​ടു​ക്കി അ​ണ​ക്കെ​ട്ട് നി​ർ​മാ​ണം പൂ​ർ​ത്തി​യാ...
21/06/2023

ഇടുക്കിയിൽ ജലനിരപ്പ് താഴ്ന്നു: വെള്ളത്തിൽ മറഞ്ഞ വൈരമണി ഗ്രാമം ദൃശ്യമായി.

ഇ​ടു​ക്കി അ​ണ​ക്കെ​ട്ട് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ​തോ​ടെ വെ​ള്ള​ത്തി​ൽ മ​റ​ഞ്ഞ വൈ​ര​മ​ണി ഗ്രാ​മം ദൃ​ശ്യ​മാ​യി. അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 14 ശ​ത​മാ​ന​ത്തി​ൽ എ​ത്തി​യ​തോ​ടെ​യാ​ണ് 2000ത്തി​ല​ധി​കം കു​ടും​ബ​ങ്ങ​ൾ അ​ധി​വ​സി​ച്ചി​രു​ന്ന വെ​ള്ള​ത്തി​ൽ മ​റ​ഞ്ഞ വൈ​ര​മ​ണി ഗ്രാ​മം ദൃ​ശ്യ​മാ​യ​ത്. ചെ​റി​യ ക​ട​ക​ളും മ​റ്റും ഉ​ണ്ടാ​യി​രു​ന്ന അ​ക്കാ​ല​ത്തെ പ്ര​ധാ​ന കേ​ന്ദ്ര​മാ​യി​രു​ന്നു വൈ​ര​മ​ണി.

സ​മീ​പ ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളാ​യ കു​തി​ര​കു​ത്തി, മ​ന്ന, ക​യ​നാ​ട്ടു​പാ​റ, വേ​ങ്ങാ​നം, പു​രു​ളി, ക​ടാ​വ​ർ, മു​ത്തി​ക്ക​ണ്ടം, ന​ട​യ്ക്ക​വ​യ​ൽ ഗ്രാ​മ​ങ്ങ​ളു​ടെ വാ​ണി​ജ്യ കേ​ന്ദ്ര​മാ​യി​രു​ന്നു വൈ​ര​മ​ണി. കു​ള​മാ​വി​ൽ​നി​ന്നു ക​ട്ട​പ്പ​ന​ക്ക്​ പോ​കു​ന്ന​വ​രു​ടെ ഇ​ട​ത്താ​വ​ള​വു​മാ​യി​രു​ന്നു. 1974ൽ ​ഇ​ടു​ക്കി ഡാ​മി​ന്റെ റി​സ​ർ​വോ​യ​റി​ൽ വെ​ള്ളം നി​റ​ച്ച​പ്പോ​ഴാ​ണ് ഗ്രാ​മം വി​സ്മൃ​തി​യി​ലാ​യ​ത്. അ​ണ​ക്കെ​ട്ടി​ന്റെ നി​ർ​മാ​ണ​ത്തി​നാ​യി ഈ ​കു​ടും​ബ​ങ്ങ​ളെ വ​ണ്ണ​പ്പു​റം, ചാ​ല​ക്കു​ടി, മ​ഞ്ഞ​പ്ര, കോ​രു​ത്തോ​ട്, ചേ​ല​ച്ചു​വ​ട് പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് കു​ടി​യി​രു​ത്തി​യ​ത്.

ഒ​രു കു​ടും​ബ​ത്തി​ന് മൂ​ന്ന്​ ഏ​ക്ക​ർ വീ​തം സ്ഥ​ല​മാ​ണ് ന​ൽ​കി​യി​രു​ന്ന​ത്. മൊ​ട്ട​ക്കു​ന്നു​ക​ൾ​ക്ക് ഇ​ട​യി​ലൂ​ടെ​യു​ള്ള ഈ ​വ​ഴി​യു​ടെ അ​വ​ശി​ഷ്ട​ങ്ങ​ളും ഇ​പ്പോ​ൾ കാ​ണാം. വൈ​ര​മ​ണി​യി​ലെ​ത്താ​ൻ കു​ള​മാ​വി​ൽ​നി​ന്ന്​ റി​സ​ർ​വോ​യ​റി​ലൂ​ടെ മു​ക്കാ​ൽ മ​ണി​ക്കൂ​ർ വ​ള്ള​ത്തി​ൽ സ​ഞ്ച​രി​ക്ക​ണം. വൈ​ര​മ​ണി​യു​ടെ പേ​രി​ൽ ഇ​പ്പോ​ൾ ശേ​ഷി​ക്കു​ന്ന​ത് വൈ​ര​മ​ണി ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ മാ​ത്രം. കു​ള​മാ​വ് ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ വൈ​ര​മ​ണി ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നാ​യാ​ണ് രേ​ഖ​ക​ളി​ലു​ള്ള​ത്. 100 വ​ർ​ഷ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ള്ള സെ​ന്റ് തോ​മ​സ് പ​ള്ളി, വീ​ടു​ക​ളു​ടെ​യും ക​ട​ക​ളു​ടെ​യും ത​റ​ക​ൾ തു​ട​ങ്ങി വൈ​ര​മ​ണി ഗ്രാ​മ​ത്തി​ലെ കെ​ട്ടി​ട​ങ്ങ​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ൾ ജ​ല​നി​ര​പ്പ് താ​ഴ്ന്നാ​ൽ പ്ര​ത്യ​ക്ഷ​മാ​കും.സെ​ന്റ് തോ​മ​സ് പ​ള്ളി പി​ന്നീ​ട് സെ​ന്റ് മേ​രീ​സ് പ​ള്ളി എ​ന്ന പേ​രി​ൽ കു​ള​മാ​വി​ലേ​ക്കു മാ​റ്റി​സ്ഥാ​പി​ച്ചു. വൈ​ര​മ​ണി​യി​ൽ അ​ഞ്ചാം​ക്ലാ​സ് വ​രെ​യു​ള്ള സ​ർ​ക്കാ​ർ വി​ദ്യാ​ല​യ​മു​ണ്ടാ​യി​രു​ന്നു.

കടപ്പാട്

16/06/2023

ഈ കര്‍ഷകന്റ വൊക്കുകള്‍ ഇന്ന് വൈറലാണ്. മുഴുവനായി കേള്‍ക്കണം വനപാലകരും ഭരണകര്‍ത്താക്കളും. ''വനനിയമങ്ങള്‍ വേണം അത് വനത്തിനുള്ളില്‍ ആരായാലും''..... അദ്ദേഹം തകര്‍ത്തു.

കട്ടപ്പനയിലെ വ്യാജ മാധ്യമപ്രവര്‍ത്തകന്‍ പണപ്പിരിവും നടത്തുന്നുകട്ടപ്പന: നഗരത്തിലും പരിസരപ്രദേശങ്ങളിലും വ്യാജമാധ്യമപ്രവര്...
14/06/2023

കട്ടപ്പനയിലെ വ്യാജ മാധ്യമപ്രവര്‍ത്തകന്‍
പണപ്പിരിവും നടത്തുന്നു

കട്ടപ്പന: നഗരത്തിലും പരിസരപ്രദേശങ്ങളിലും വ്യാജമാധ്യമപ്രവര്‍ത്തകര്‍ പണപ്പിരിവ് നടത്തുന്നതായി ആക്ഷേപം. മാധ്യമ പ്രവര്‍ത്തകരെന്ന പേരില്‍ പ്രസ് ബോര്‍ഡും വ്യാജ ടാഗുകളും ധരിച്ചെത്തുന്ന ഇവര്‍ വാര്‍ത്തകള്‍ നല്‍കാതിരിക്കാനായി പണം വാങ്ങി മുങ്ങിയതോടെയാണ് ഈ വിവരം പുറത്തറിയുന്നത്.

വിവാദവിഷയങ്ങളിലടക്കം വാര്‍ത്തകള്‍ നല്‍കാതിരിക്കാന്‍ പലരോടായി പണം വാങ്ങിയതായി വാര്‍ത്തകള്‍ പുറത്തുവന്നതോടെ ഇത്തരക്കാര്‍ക്കെതിരെ നടപടി ശക്തമാക്കണമെന്നാണ് ആവശ്യം ഉയരുന്നത്. കട്ടപ്പന കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വാട്സാപ്പ് വാര്‍ത്താഗ്രൂപ്പിന്റെ പേരിലാണ് പണപ്പിരിവ്. 100ലധിക വാട്‌സ്ആപ് ഗ്രൂപ്പുകള്‍ ഉണ്ടെന്ന ധരിപ്പിച്ചാണ് ഇയാളുടെ കറക്കം.

പോലീസിലെ ഒരു സംഘം, പണപ്പിരിവിനും മറ്റും സഹായം ചെയ്യുന്നുവെന്നാണ് ഇപ്പോള്‍ ഉയരുന്ന ആക്ഷേപം. തട്ടിക്കൂട്ട് ഓണ്‍ലൈന്‍ സംഘടനയും ഇവര്‍ രൂപീകരിച്ചിട്ടുണ്ട്. കട്ടപ്പന അടക്കമുള്ള പ്രസ്‌ക്ലബുകളുമായി ബന്ധപ്പെട്ട് വാര്‍ത്താ ശേഖരത്തിന് പൊതുയിടങ്ങളില്‍ ഇറങ്ങുന്നവരെ ഇത് പ്രതികൂലമായി ബാധിക്കുന്നുവെന്നാണ് മാധ്യമപ്രവര്‍ത്തകര്‍ പറയുന്നത്.

തീഷ്ണമായ കണ്ണുകളോടെ ചെറുപുഞ്ചിരിമുമായി നില്ക്കുന്ന വനിതാ രത്നത്തെ കണ്ടോ?? ഇവരുടെ പേര് കേട്ടാൽ 141 കോടി ചൈനാക്കാർ പേടിച്ച...
12/06/2023

തീഷ്ണമായ കണ്ണുകളോടെ ചെറുപുഞ്ചിരിമുമായി നില്ക്കുന്ന വനിതാ രത്നത്തെ കണ്ടോ?? ഇവരുടെ പേര് കേട്ടാൽ 141 കോടി ചൈനാക്കാർ പേടിച്ച് വിറയ് ക്കും..

പേര് " ഡോക്ടർ ടെസ്സി തോമസ് " ഡയറക്ടർ അഗ്നി 5 മിഷൻ ...

ഡോ.ടെസ്സി തോമസ്
"അഗ്നി പുത്രി "
Entekattappana.com

അഗ്‌നി - അഞ്ച് ഭൂഖണ്ഡാന്തര മിസൈ ലിന്റെ മുഖ്യശില്പിയും പ്രോജക്ട് മേധാവി യുമാണ് ടെസ്സി തോമസ്. അഗ്‌നിപുത്രി എന്നും ഇന്ത്യയുടെ മിസൈൽ വനിത എന്നും മാധ്യമങ്ങൾ വിശേഷിപ്പിക്കുന്ന ടെസി തോമസ് പ്രതിരോധ ഗവേഷണ വികസന സംഘടന (ഡി.ആർ.ഡി.ഒ.) യിലെ മുഖ്യശാസ്ത്രജ്ഞയും ഡയക്ടർ ജനറലുമാണ്. ഒരു മിസൈൽ പദ്ധതിയ് ക്കു നേതൃത്വം നൽകുന്ന ഇൻഡ്യയിലെ ആദ്യത്തെ വനിതയാണ് ടെസ്സി തോമസ്.
ഇവരുടെ പേര് കേട്ടാൽ 141 കോടി ചൈനാക്കാർ പേടിച്ച് വിറയ്ക്കും.. ചൈനയുടെ മുക്കും മൂലയും അഗ്നി 5 ന്റെ പരിധിയിലാണ്.. യൂറോപ്പിലേയ്ക്ക് തൊടുത്ത് വിട്ടാൽ തിരിച്ച് ബീജിങ്ങിൽ
തന്നെ വീഴുന്ന ഓഞ്ഞ മിസ്സയിലല്ല അഗ്നി 5 .. 0.0001 മില്ലിമീറ്റർ പോലും അമ്പിക്യുറ്റി
(Ambiquitty) ഇല്ലാത്ത പൊളപ്പൻ സാധന
മാ ണ് ഈ അഗ്നി 5.

ആലപ്പുഴ ജില്ലയിൽ തത്തംപള്ളി തൈപ റമ്പിൽ തോമസിന്റെയും കുഞ്ഞമ്മയു ടെയും മകളായി 1963ൽ ജനിച്ചു. ആല പ്പുഴ സെന്റ് ജോസഫ്സ് സ്കൂളിലും കോളേജിലുമായിരുന്നു ടെസ്സി തോമസി ന്റെ പഠനം. തൃശൂർ ഗവൺമെന്റ് എൻജിനിയറിങ് കോളേജിൽ നിന്നു ഇലക്ട്രിക്കൽ എൻജിനിയറിങ്ങിൽ ബി. ടെക്ക് ബിരുദവും പുണെയിൽ ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ടെക്നോളജി യിൽ നിന്ന് എം. ടെക്കും നേടി. 1988 മുതൽ ഡി.ആർ.ഡി.ഒ.യിൽ പ്രവർത്തിക്കുന്നു.

entekattappanapage

3000 കിലോമീറ്റർ ദൂര പരിധിയുള്ള അഗ്നി - 3 മിസൈൽ പദ്ധതിയുടെ പ്രവർത്തന ങ്ങളിൽ ടെസ്സി പങ്കാളിയായിരുന്നു. 2011 ൽ വിജയകർമായി പരീക്ഷിച്ച അഗ്നി - 4 മിസൈൽ പദ്ധതിയുടെ പ്രോജ ക്ട് ഡയറക്ടറും ടെസ്സി തോമസ് ആയി രുന്നു. 2009ൽ അവർ 5000 കിലോമീറ്റർ ദൂരപരിധിയുള്ള അഗ്നി - 5 മിസൈൽ പദ്ധതിയുടെ പ്രോജക്ട് ഡയറക്ടറായി നിയമിതയായി. 2012 ഏപ്രിൽ 19നു അഗ്നി - 5 മിസൈൽ വിജയ്കരമായി പരീക്ഷിച്ചു. ഇന്ത്യൻ നേവിയിലെ കമാന്റർ ആയ സരോജ് കുമാർ ആണ് ഭർത്താവ് ...മകന്റെ പേര് തേജസ് (ഇന്ത്യയിലെ യുദ്ധവിമാനത്തിന്റെ പേര്).

കടപ്പാട്:

01/06/2023

ആംബുലൻസ് കടത്തിവിടുക .
ഹൃദയാഘാതമുണ്ടായ പതിനേഴു വയസുമുള്ള ആൻമരിയ ജോയ് എന്ന കുട്ടിയുമായി വരുന്ന
KL 06 H 9844
കട്ടപ്പന സർവീസ് ബാങ്ക് ആംബുലൻസ് കട്ടപ്പന സെൻറ് ജോൺസ് ആശുപത്രിയിൽ നിന്ന് എറണാകുളം അമൃതാ ആശുപത്രിയിലേക്ക്
റൂട്ട് കട്ടപ്പന ചെറുതോണി തൊടുപുഴ മുവാറ്റുപുഴ വൈറ്റില അമൃത ആശുപത്രി .
കൂടെയുള്ള ആൾ
Shaji 9656202602
പുറപ്പെടുന്ന സമയം:
11.30 Am. ജൂൺ 1 2023

Send a message to learn more

ലോഗോ കഷണിക്കുന്നു
31/01/2023

ലോഗോ കഷണിക്കുന്നു

പാർക്കിംഗ് ഇങ്ങനെയാവരുത് .Post By  erattayarഇത് ഇരട്ടയാർ ഫെഡറൽ ബാങ്കിലേക്ക് പ്രവേശിക്കുന്ന നടയ്ക്കു മുമ്പിൽ നിർത്തിയിട്ട...
03/12/2022

പാർക്കിംഗ് ഇങ്ങനെയാവരുത് .

Post By erattayar

ഇത് ഇരട്ടയാർ ഫെഡറൽ ബാങ്കിലേക്ക് പ്രവേശിക്കുന്ന നടയ്ക്കു മുമ്പിൽ
നിർത്തിയിട്ടിരിക്കുന്ന ബൈക്ക്.
പ്രായമായവരും, നടക്കാൻ ബുദ്ധിമുട്ടുള്ളവരും അങ്ങനെയൊരുപാടുപേർ ഇടപാടുകൾക്കുവേണ്ടി നിത്യേനയെന്നോണം വരുകയും പോകുകയുംചെയ്യുന്നൊരിടം

പള്ളിയിലേയ്ക്കുള്ള വഴി കയറ്റമായതിനാൽ ഈ നടയുടെ വലതുവശം ചേർന്നാവും മിക്കവരും ബാങ്കിലെക്ക് പ്രവേശിക്കുക. അതോടൊപ്പം കൈവരി പോലെ ചെരിച്ച് വാർത്തിട്ടിരിക്കുന്നതിൽ പിടിച്ച് കയറുകയും ചെയ്യാം. പടിയിറങ്ങി റോഡിലേക്കിറങ്ങുമ്പോഴാണ് കൂടുതൽ പ്രശ്നം.

ഇതൊന്നും മനസ്സിലാക്കാതെ (ചിലപ്പോൾ മനസ്സിലായാലും) ചിലർ വാഹനം മറ്റുള്ളവർക്ക് ബുദ്ധിമുട്ടാകുന്ന വിധത്തിൽ നിർത്തിയിട്ടിരിക്കുന്നത് ശരിയല്ല. ഇത് ഇടപാടുകാരുടെതാവാം അല്ലങ്കിൽ ബാങ്ക് ജീവനക്കാരുടേതുമാകാം. രണ്ടായാലും ശ്രദ്ധിക്കുക.

Address

Ente Kattappana
Kattapana
685508

Alerts

Be the first to know and let us send you an email when EnteKattappana posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to EnteKattappana:

Videos

Share


Other News & Media Websites in Kattapana

Show All