Karunagappally News

Karunagappally News കരുനാഗപ്പള്ളിയുടെ വാര്‍ത്തകള്‍ക്കും വിശേഷങ്ങൾക്കുമായി ഒരിടം....
(1)

പുതുതായി പണികഴിപ്പിച്ച കരുനാഗപ്പള്ളി പോലീസ് കണ്‍ട്രോള്‍ റൂം കെട്ടിടത്തിന്റെ  ഉദ്ഘാടനം കേരളാ മുഖ്യമന്ത്രി പിണറായി വിജയന്...
06/02/2024

പുതുതായി പണികഴിപ്പിച്ച കരുനാഗപ്പള്ളി പോലീസ് കണ്‍ട്രോള്‍ റൂം കെട്ടിടത്തിന്റെ ഉദ്ഘാടനം കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ നിര്‍വ്വഹിച്ചു.

ജനന സർട്ടിഫിക്കറ്റ് ഒക്ടോബർ ഒന്ന് മുതൽ അടിസ്ഥാന രേഖ2023 ഒക്‌ടോബർ ഒന്നുമുതൽ ജനിക്കുന്നവരുടെ സ്‌കൂൾ പ്രവേശം, ആധാർ രജിസ്‌ട്...
03/10/2023

ജനന സർട്ടിഫിക്കറ്റ് ഒക്ടോബർ ഒന്ന് മുതൽ അടിസ്ഥാന രേഖ

2023 ഒക്‌ടോബർ ഒന്നുമുതൽ ജനിക്കുന്നവരുടെ സ്‌കൂൾ പ്രവേശം, ആധാർ രജിസ്‌ട്രേഷൻ, പാസ്‌പോർട്ട്‌, ഡ്രൈവിങ്‌ ലൈസൻസ്‌ തുടങ്ങിയവയ്‌ക്ക്‌ ജനന സർട്ടിഫിക്കറ്റ്‌ നിർബന്ധമാകും. വോട്ടർപട്ടികയിൽ രജിസ്റ്റർ ചെയ്യാനും സർക്കാർ ജോലികൾക്കും ജനന സർട്ടിഫിക്കറ്റ്‌ തന്നെ വേണ്ടിവരും.

ഇനി മുതൽ വിവിധ സേവനങ്ങള്‍ക്ക് അപേക്ഷ നല്‍കാന്‍ രേഖയായി ജനന സര്‍ട്ടിഫിക്കറ്റ് നിർബന്ധമാകും. ഇതുസംബന്ധിച്ച ജനനമരണ രജിസ്‌ട്രേഷന്‍ (ഭേദഗതി) നിയമം 2023 ഒക്ടോബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. രാജ്യത്തെ എല്ലാ ജനന–-മരണ രജിസ്‌ട്രേഷൻ രേഖകളും രജിസ്‌ട്രാർ ജനറൽ ഓഫ്‌ ഇന്ത്യ ഡാറ്റാശേഖരത്തിന്റെ ഭാഗമാകും. സംസ്ഥാനതലത്തിലും തദ്ദേശസ്ഥാപന തലത്തിലും ലഭ്യമാകുന്ന വിവരങ്ങൾ കേന്ദ്രവുമായി പങ്കിടേണ്ടത്‌ നിർബന്ധമാക്കുന്ന നിയമമാണ്‌ നിലവിൽവരിക.

2023 ഒക്ടോബർ ഒന്നിന് ശേഷം ജനിക്കുന്ന വ്യക്തിയുടെ ജനനത്തീയതിയും സ്ഥലവും തെളിയിക്കാൻ ഒരൊറ്റ രേഖയായി ജനന സർട്ടിഫിക്കറ്റ് മാത്രം ഉപയോഗിക്കുന്നതിനാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്. അതായത് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം ലഭിക്കുന്നതിന്, ഡ്രൈവിങ് ലൈസന്‍സ്, ആധാര്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, വിവാഹ രജിസ്‌ട്രേഷന്‍ എന്നിവയ്‌ക്കെല്ലാം പ്രായം തെളിയിക്കുന്ന രേഖയായി ജനനസര്‍ട്ടിഫിക്കറ്റ് മാത്രം നല്‍കിയാല്‍ മതി.

രജിസ്റ്റര്‍ ചെയ്യപ്പെട്ട ജനനങ്ങള്‍, മരണങ്ങള്‍ എന്നിവയെക്കുറിച്ച് ദേശീയ, സംസ്ഥാനതല ഡാറ്റകള്‍ സൃഷ്ടിക്കാന്‍ ഇത് സഹായിക്കും. ഇത് പൊതുസേവനങ്ങളുടെയും സാമൂഹിക ആനുകൂല്യങ്ങളുടെയും കാര്യക്ഷമവും സുതാര്യവുമായ വിതരണം, ഡിജിറ്റല്‍ രജിസ്‌ട്രേഷന്‍ എന്നിവ ഉറപ്പാക്കും. ദത്തെടുക്കപ്പെട്ട, അനാഥ, ഉപേക്ഷിക്കപ്പെട്ട, അല്ലെങ്കില്‍ താത്ക്കാലികമായി കൂടെക്കഴിയുന്ന കുഞ്ഞുങ്ങളുടെ രജിസ്‌ട്രേഷന്‍ നടപടിക്രമങ്ങള്‍ സുഗമമാക്കുന്നതിനും നിയമനിര്‍മാണം വ്യവസ്ഥ ചെയ്യുന്നു. പുതിയ നിയമത്തിനുകീഴില്‍ മരണകാരണം സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് മെഡിക്കല്‍ സ്ഥാപനങ്ങള്‍ രജിസ്ട്രാര്‍ക്ക് നല്‍കേണ്ടത് നിര്‍ബന്ധമാക്കുന്നു.

സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ സംഘടിപ്പിക്കുന്ന ഫോട്ടോഗ്രാഫി മത്സരത്തിലേക്ക് എന്‍ട്രികള്‍   അയക്കുന്നതിനുള്ള അവസാന...
19/09/2023

സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ സംഘടിപ്പിക്കുന്ന ഫോട്ടോഗ്രാഫി മത്സരത്തിലേക്ക് എന്‍ട്രികള്‍ അയക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബര്‍
അഞ്ച് വരെ നീട്ടി. കെ എസ് ഐ ഡി സി ‘വ്യവസായ കേരളം’ വിഷയത്തില്‍ വ്യവസായ വകുപ്പിന്റെ നേട്ടങ്ങള്‍, നടപ്പിലാക്കിയ മാതൃകാ പദ്ധതികള്‍, വിജയകരമായി മുന്നേറുന്ന സംരംഭങ്ങള്‍ തുടങ്ങി കേരളത്തിന്റെ വ്യവസായ മേഖലയ്ക്ക് കൂടുതല്‍ പ്രചോദനമേകുന്ന ചിത്രങ്ങളാണ് മത്സരത്തിന് പരിഗണിക്കുന്നത്. പ്രായപരിധിയില്ല. മത്സരാര്‍ഥി സ്വന്തമായി മൊബൈല്‍ ഫോണിലോ ഡി എസ് എല്‍ ആര്‍ ക്യാമറയിലോ പകര്‍ത്തിയ ചിത്രങ്ങള്‍ അടിക്കുറിപ്പോടെ അയയ്ക്കണം.

ഒരാള്‍ക്ക് ഒരു ഫോട്ടോ അയക്കാം. വാട്ടര്‍ മാര്‍ക്കുള്ള ഫോട്ടോ പരിഗണിക്കില്ല .കളറിലോ ബ്ലാക്ക് ആന്‍ഡ് വൈറ്റിലോ ഫോട്ടോകള്‍ അയക്കാം. വിദഗ്ധ ജൂറി തിരഞ്ഞെടുത്ത മികച്ച 10 ഫോട്ടോകള്‍ കെ എസ് ഐ ഡി സി യുടെ ഫേസ്ബുക്ക് / ഇന്‍സ്റ്റാഗ്രാം പേജില്‍ പബ്ലിഷ് ചെയ്യും. അതില്‍ കൂടുതല്‍ ലൈക്ക് അന്‍ഡ് ഷെയര്‍ ലഭിക്കുന്ന മൂന്ന് ഫോട്ടോകളാണ് വിജയിയായി പരിഗണിക്കുക. കെ എസ് ഐ ഡി സി യുടെ ഫേസ്ബുക്ക് ഇന്‍സ്റ്റാഗ്രാം പേജുകള്‍ ഫോളോ ചെയ്യുന്നവരെയാണ് മത്സരത്തിന് പരിഗണിക്കുന്നത്. തിരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച ചിത്രത്തിന് 7000 രൂപയും പ്രശസ്തി പത്രവും മികച്ച രണ്ടാമത്തെ ചിത്രത്തിന് 5000 രൂപയും പ്രശസ്തിപത്രവും മൂന്നാമത്തെ ചിത്രത്തിന് 3000 രൂപയും പ്രശസ്തിപത്രവും ലഭിക്കും കൂടാതെ മികച്ച ഏഴ് ഫോട്ടോകള്‍ക്ക് പ്രോത്സാഹന സമ്മാനമായി 1000 രൂപ വീതവും നല്‍കും ഫോട്ടോയോടൊപ്പം മത്സരാര്‍ഥിയുടെ പേര് സ്ഥലം ഫോണ്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തി [email protected] യില്‍ അയക്കണം . വിവരങ്ങള്‍ക്ക് കെ എസ് ഐ ഡി സി ഫേസ്ബുക്ക് ഇന്‍സ്റ്റഗ്രാം പേജ് സന്ദര്‍ശിക്കുക. ഫോണ്‍ 0471 2318922

Courtesy : ജില്ലാ ഇൻഫർമേഷൻ ഓഫീസ്

12/11/2022

ഉപജില്ല സ്കൂൾ കലോത്സവം 14 മുതൽ തഴവയിൽ

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ മെഗാ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. നിയുക്തി 2022എന്ന പേരിൽ നവം...
11/11/2022

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ മെഗാ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. നിയുക്തി 2022എന്ന പേരിൽ നവംബര്‍ 26ന് രാവിലെ ഒന്‍പതിന് ഫാത്തിമ മാതാ നാഷണല്‍ കോളേജില്‍ നടക്കും.
പ്ലസ് ടു, ഐ.റ്റി.ഐ അല്ലെങ്കില്‍ അതില്‍ കൂടുതലോ യോഗ്യതയുള്ള 35 വയസ്സിനകം പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കും അവസാനവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും നവംബര്‍ 21ന് മുന്‍പ് ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത് മേളയില്‍ പങ്കെടുക്കാം. വിവരങ്ങള്‍ക്ക് 0474 2740615
Courtesy : ജില്ലാ ഇൻഫർമേഷൻ ഓഫീസ്

08/11/2022

ക്ലീൻ ഇന്ത്യ ക്യാമ്പയിൻ; പള്ളിക്കലാർ ശുചീകരണം ആരംഭിച്ചു

07/11/2022

വിമാനം കരുനാഗപ്പള്ളിയിൽ...

06/11/2022

5.1314ഗ്രാം എം ഡി എം എയും 20ഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

04/11/2022

സപ്ലൈകോ അരിവണ്ടി താലൂക്കിൽ പര്യടനം നടത്തി

സപ്ലൈക്കോ അരിവണ്ടി വെള്ളിയാഴ്ച കരുനാഗപ്പള്ളി താലൂക്കിൽപൊതുവിപണിയിൽ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി...
03/11/2022

സപ്ലൈക്കോ അരിവണ്ടി വെള്ളിയാഴ്ച കരുനാഗപ്പള്ളി താലൂക്കിൽ

പൊതുവിപണിയിൽ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള സപ്ലൈക്കോ അരിവണ്ടി 04.11.2022 വെള്ളിയാഴ്ച കരുനാഗപ്പള്ളി താലൂക്കിൽ പര്യടനം നടത്തുന്നു. റേഷൻ കാർഡിന് 10 കിലോഗ്രാം അരി വാങ്ങാവുന്നതാണ്. ജയ അരി 25 രൂപ, മട്ട അരി 24 രൂപ പച്ചരി 23 രൂപ നിരക്കിൽ ലഭിക്കുന്നതാണ്.
റേഷൻ കാർഡുമായി വന്ന് സാധനങ്ങൾ വാങ്ങാവുന്നതാണ്.

അരിവണ്ടി എത്തുന്ന സ്‌ഥലം, സമയം
04.11.2022 വെള്ളി
രാവിലെ 9.00 മണി - ആലോചനമുക്ക്, ആദിനാട്
10.30- ആലുംകടവ്
12.00 - ചെറിയഴീക്കൽ
3.00 - പുത്തൻചന്ത പന്മന
4.30 - നീണ്ടകര ഹാർബർ പരിസരം

03/11/2022

എഎം ആരിഫ് എംപിയുടെ വാഹനം ചേര്‍ത്തലയില്‍ വെച്ചു അപകടത്തില്‍പ്പെട്ടു

02/11/2022

സൗജന്യ പരിശീലനമൊരുക്കി പട്ടാള കൂട്ടായ്മ

02/11/2022

സുനാമി പുനരധിവാസ കോളനികളിൽ നിയമസഭാ സമിതി സന്ദർശിച്ചു

01/11/2022

ടെട്രാപോഡ് ഭിത്തിയുടെ സംരക്ഷണം ഇനി ആലപ്പാടിനും

01/11/2022

കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി വികസനം
രണ്ടാംഘട്ടം തുടങ്ങുന്നു

01/11/2022

ആലപ്പുഴയുടെ ആദരം നവം: 2ന് ഓച്ചിറ ഒറിക്സ്‌ കൺവെൻഷൻ സെന്ററിൽ നടക്കും

31/10/2022

വിദ്വാൻ എ ഇസഹാഖ് സാഹിബ് അനുസ്മരണം സംഘടിപ്പിച്ചു

31/10/2022

ജില്ലാ ശാസ്ത്ര നാടക മൽസരം ഒന്നാം സ്ഥാനം ജോൺ എഫ്. കെന്നഡി സ്കൂളിന്

31/10/2022

ഷോൺ ഹെൻറി ഡ്യൂനന്റ് ചരമ വാർഷിക ദിനം ആചരിച്ചു

30/10/2022

ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി വിവിധ
കോഴ്സ്‌കളിലേക്ക് അപേക്ഷ ക്ഷണിച്ചു

29/10/2022

കരുനാഗപ്പള്ളി കേന്ദ്രികരിച്ചുള്ള ഗഞ്ചാവ്‌ വിൽപ്പന ശൃംഖലയിലെ സുപ്രധാനി അറസ്റ്റിൽ

29/10/2022

നെഹ്റു സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ കെ രാജു അനുസ്മരണം നടത്തി

26/10/2022

ടി എ റസാഖ് ഫൗണ്ടേഷൻ ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ നടന്നുവന്ന പാട്ടുത്സവം സമാപിച്ചു

25/10/2022

ഡിവൈഎഫ്ഐ കരുനാഗപ്പള്ളി ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച ജാഥ സമാപിച്ചു

24/10/2022

എ പാച്ചന്‍ അനുസ്മരണവും അവാര്‍ഡ് വിതരണവും നടന്നു

Address

Karunagappally
Karunagapalli
690518

Website

http://karunagappallynews.ml/

Alerts

Be the first to know and let us send you an email when Karunagappally News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Karunagappally News:

Videos

Share

Nearby media companies


Other News & Media Websites in Karunagapalli

Show All

You may also like