15/12/2024
സാമ്പാർ
പരിപ്പ്:1/2cup
മഞ്ഞൾപൊടി:1/4tsp
ഉപ്പ് :1tsp
പുളിവെള്ളം :നിങ്ങളുടെ ടേസ്റ്റിനനുസരിച്
വെളിച്ചെണ്ണ:2tbsp
ഉലുവ:1tsp
ചെറിയുള്ളി:10-15
പച്ചമുളക്:3
ശർക്കര:1 ചെറിയ കഷ്ണം
കായം:ചെറിയ കഷ്ണം
പച്ചക്കറികൾ
മുളക്പൊടി :1 1/2tsp
മല്ലിപൊടി:2tsp
തക്കാളി :2
മല്ലിയില
വെളിച്ചെണ്ണ :2tbsp
കടുക്:1tsp
കറിവേപ്പില:1തണ്ട്
ഉണക്കമുളക് :3
കായപൊടി:1pinch
ഉലുവപൊടി :1pinch
ആദ്യം പരിപ്പ് കുക്കറിൽ ഇട്ട് മഞ്ഞളും ഉപ്പും വെള്ളവും ചേർത്തു വേവിക്കാൻ വെക്കാം.ഇനി ഒരു പാത്രമെടുത്ത് അടുപ്പിൽ വെക്കാം. ചൂടാവുമ്പോൾ വെളിച്ചെണ്ണ ഒഴിക്കാം ചൂടാവുമ്പോൾ ഉലുവ ഇടാം. ശേഷം ചെറിയുള്ളി പച്ചമുളക് എന്നിവ ചേർത്തു നന്നായി വഴറ്റാം. കളർ മാറി വരുമ്പോൾ പുളിവെള്ളം ചേർത്തു തിളപ്പിക്കാം. ഇത് തിളച്ചു വരുമ്പോൾ മഞ്ഞൾപൊടി, കായം, ശർക്കര എന്നിവ ഇട്ട് കൊടുക്കാം. ഇനി ഇതിലേക്ക് പച്ചക്കറികൾ ചേർക്കാം (വഴുതനയും വെണ്ടയ്ക്കയും തക്കാളിയും ഒഴികെ).പച്ചക്കറികൾ പകുതിയിലേറെ വേവുമ്പോൾ വഴുതന ചേർക്കാം. വഴുതന വേവുമ്പോൾ വെണ്ടയ്ക്ക ചേർക്കാം. ഇനി ഇതിലേക്ക് മുളക്പൊടി മല്ലിപൊടി എന്നിവ ചേർത്തു മിക്സ് ചെയ്യാം. ഇനി ഇതിലേക്ക്പരിപ്പ് വേവിച്ചതും തക്കാളിയും ചേർക്കാം ചേർക്കാം. ഇനി ഇതിലേക്ക് ആവിശ്യത്തിനുള്ള ഉപ്പും കാശ്മീരി മുളക്പൊടിയും ചേർക്കാം. ഇതൊക്കെ ചേർത്തു തിളക്കുമ്പോൾ മല്ലിയില അറിഞ്ഞതും ചേർക്കാം. എന്നിട്ട് തീ ഓഫ് ചെയ്യാം. മറ്റൊരു ചട്ടി എടുത്ത് ചൂടാക്കി വെളിച്ചെണ്ണ ഒഴിക്കാം. ചൂടാവുമ്പോൾ കടുക് വറ്റൽമുളക് കറിവേപ്പില ഇട്ട് കൊടുത്തു ഇത് കറിയിൽ ചേർക്കാം. മുകളിലായി ഇത്തിരി ഉലുവപൊടിയും കായപൊടിയും ഇട്ട് കൊടുത്തു അടച്ചു വെക്കാം. 10 മിനുട്ടിന് ശേഷം മിക്സ് ചെയ്ത് ഉപയോഗിക്കാം.
നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും എല്ലാര്ക്കും ഇഷ്ടപ്പെടും. ഈ റെസിപ്പി നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന കരുതുന്നു. ഉപകരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ ഷെയർ ചെയ്യണേ
നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും മറക്കല്ലേ
അപ്പൊ എങ്ങനാ നമ്മുടെ
ഫേസ്ബുക്ക് പേജും
https://www.facebook.com/sabarikesu?mibextid=JRoKGi 🔥🔥🔥
YouTube channel ലും
https://www.youtube.com/
കൂടെ Instagram പേജുടെ ഫോളോ ചെയ്യണേ 😍🙏🏼
https://www.instagram.com/alappadan2024?igsh=MW9uNWN2d3Bvd2Q0eA=