Jamiat Ulama I Hind Kerala Puthentheruv Unit

ഹദീസ് ശരീഫിന്റെ പ്രത്യേക പഠനത്തിന് വേണ്ടിയുള്ള ഖാദിമുൽ ഹറമൈൻ ശരീഫൈനി അകാഡമിയുടെ ഉന്നത അധികാര സമിതി മെമ്പറായി ഇന്ത്യയിൽ ന...
10/10/2023

ഹദീസ് ശരീഫിന്റെ പ്രത്യേക പഠനത്തിന് വേണ്ടിയുള്ള ഖാദിമുൽ ഹറമൈൻ ശരീഫൈനി അകാഡമിയുടെ ഉന്നത അധികാര സമിതി മെമ്പറായി ഇന്ത്യയിൽ നിന്നും ജംഇയ്യത് ഉലമ എ ഹിന്ദ് അധ്യക്ഷന്‍ അമീറുൽ ഹിന്ദ് മൗലാനാ സയ്യിദ് അർഷദ് മദനിയെ(حفظه الله) സൽമാൻ രാജാവ് തിരഞ്ഞെടുത്തു.
Jamiat Ulema-E-Hind Jamiat Ulama-i-Ghaziabad Jamiath Ulama I Hind Kollam Jamiat Ulama-I-Hind Kannur district committee Jamiat Ulema-E-Hind Group �� Jamiat Ulama I Hind Kerala Puthentheruv Unit

അയോദ്ധ്യ ഭീകരാക്രമണ കേസിൽ കീഴ്കോടതി ജീവപരന്ത്യം ശിക്ഷിച്ച് പതിനെട്ട് വർഷമായി ജയിലിലായിരുന്ന ഡോ.ഇർഫാൻ ഉൾപ്പെടെ നാല് പ്രതി...
21/09/2023

അയോദ്ധ്യ ഭീകരാക്രമണ കേസിൽ കീഴ്കോടതി ജീവപരന്ത്യം ശിക്ഷിച്ച് പതിനെട്ട് വർഷമായി ജയിലിലായിരുന്ന ഡോ.ഇർഫാൻ ഉൾപ്പെടെ നാല് പ്രതികൾക്ക് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചു.

ന്യൂഡൽഹി 20/സെപ്തംബർ.

പതിനെട്ട് വർഷമായി ജയിലിൽ കഴിയുന്ന നാല് പ്രതികളെ സോപാധിക ജാമ്യത്തിൽ വിട്ടയക്കാൻ അലഹബാദ് ഹൈക്കോടതി ഇന്ന് ഉത്തരവിട്ടു. 2018-ൽ അലഹബാദിലെ പ്രത്യേക കോടതി രാമജന്മഭൂമി (അയോധ്യയിലെ ഭീകരാക്രമണം) കേസിലെ നാല് പ്രതികൾക്ക് ജീവപര്യന്തം തടവ് വിധിച്ചു. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ശേഷം, കീഴ്ക്കോടതിയുടെ തീരുമാനത്തെ പ്രതികൾ അലഹബാദ് ഹൈക്കോടതിയിൽ *ജംഇയ്യത്ത് ഉലമ എ ഹിന്ദ് മഹാരാഷ്ട്ര നിയമസഹായ സമിതി മുഖേന ചോദ്യം ചെയ്തിരുന്നു.

പ്രതികളായ ഡോ.മുഹമ്മദ് ഇർഫാൻ മുഹമ്മദ് അസ്ലം, ഷക്കീൽ അഹമ്മദ് നസീർ അഹമ്മദ് എന്നിവരുടെ ജാമ്യാപേക്ഷയിൽ ജംഇയ്യത്ത് ഉലമ എ ഹിന്ദ് അഭിഭാഷകരായ ആരിഫ് അലിയും സമി ഉസ്സമാൻ, ഷെഹ്‌സാദ് ആലം ​​, എം.എസ്.ഖാൻ എന്നിവർ വാദിച്ചു. പ്രതികളായ ഡോ. മുഹമ്മദ് ഇർഫാൻ മുഹമ്മദ് അസ്ലം, ഷക്കീൽ അഹമ്മദ് നസീർ അഹമ്മദ് എന്നിവർക്ക് വേണ്ടി വാദിച്ച അഭിഭാഷകർ രണ്ടംഗ ബെഞ്ച് ജസ്റ്റിസുമാരായ അശ്വിനി കുമാർ മിശ്ര, ജസ്റ്റിസ് അഫ്താബ് ഹുസൈൻ റിസ്‌വി എന്നിവരോട് ഇവർ കഴിഞ്ഞ പതിനെട്ട് വർഷമായി ജയിലിൽ കഴിയുകയാണെന്നും വിചാരണക്കോടതി വിധിച്ച ജീവപര്യന്തം ശിക്ഷയ്‌ക്കെതിരെ സമർപ്പിച്ച അപ്പീലിന്റെ വാദം കേൾക്കാനുണ്ടെന്നും അതിനാൽ പ്രതികളെ സോപാധിക ജാമ്യത്തിൽ വിട്ടയക്കണമെന്നും ആവശ്യപ്പെട്ടു.

ജം ഇയ്യത്ത് ഉലമാ എ ഹിന്ദ് നിയമ പോരാട്ടങ്ങൾക്ക് ഇനി മൗലാനാ അസ്ജദ് മദനി നേതൃത്വം വഹിക്കും.
11/09/2023

ജം ഇയ്യത്ത് ഉലമാ എ ഹിന്ദ് നിയമ പോരാട്ടങ്ങൾക്ക് ഇനി മൗലാനാ അസ്ജദ് മദനി നേതൃത്വം വഹിക്കും.

Jamiat Ulema-E-Hind Jamiat Ulama-i-Hind Jamiat Ulama-i-Ghaziabad Jamiat Ulema-E-Hind Group �� Jamiat Ulama-I-Hind Kannur...
04/09/2023

Jamiat Ulema-E-Hind Jamiat Ulama-i-Hind Jamiat Ulama-i-Ghaziabad Jamiat Ulema-E-Hind Group �� Jamiat Ulama-I-Hind Kannur district committee Jamiath Ulama I Hind Kollam Jamiat Ulama I Hind Kerala Puthentheruv Unit

*മുസഫ്ഫര്‍ നഗര്‍ സ്കൂള്‍ സംഭവം വിദ്വേഷ പ്രചാരണത്തിന്‍റെ അങ്ങേയറ്റത്തെ ദുരന്ത ഫലം*  *മൗലാനാ സയ്യിദ്* *അർഷദ് മദനി* ന്യൂഡല്...
28/08/2023

*മുസഫ്ഫര്‍ നഗര്‍ സ്കൂള്‍ സംഭവം വിദ്വേഷ പ്രചാരണത്തിന്‍റെ അങ്ങേയറ്റത്തെ ദുരന്ത ഫലം*

*മൗലാനാ സയ്യിദ്* *അർഷദ് മദനി*

ന്യൂഡല്‍ഹി: മുസഫ്ഫര്‍ നഗറിലെ ഒരു സ്കൂളില്‍ നടന്ന വര്‍ഗ്ഗീയ സംഭവത്തില്‍ കടുത്ത ദു:ഖവും രോഷവും പ്രകടിപ്പിച്ചുകൊണ്ട് ജംഇയത്ത് ഉലമാ എ ഹിന്ദ് അദ്ധ്യക്ഷന്‍ മൗലാനാ സയ്യിദ് അര്‍ഷദ് മദനി പ്രസ്താവിച്ചു: ഈ സംഭവം വിദ്വേഷ പ്രചാരണം പാരമ്യം പ്രാപിച്ചിരിക്കുന്നു എന്നതിന്‍റെ വ്യക്തമായ അടയാളമാണ്. മാതാവിന്‍റെ മടിത്തട്ടിന് ശേഷം കുട്ടികളുടെ സ്വഭാവ സംസ്കരണം നടക്കുന്ന കേന്ദ്രമാണ് പാഠശാല. പക്ഷേ, ഖേദകരമെന്ന് പറയട്ടെ, രാജ്യത്ത് യാതൊരു നിയന്ത്രണവുമില്ലാതെ വര്‍ഗ്ഗീയത പ്രചരിപ്പിക്കുന്ന മീഡിയകളും വര്‍ഗ്ഗീയവാദികളും മുഴുവന്‍ ജനങ്ങളുടെയും മനസ്സുകളിലും മസ്തിഷ്കങ്ങളിലും വര്‍ഗ്ഗീയതയുടെയും പരസ്പര വിദ്വേഷത്തിന്‍റെയും കടുത്ത വിഷം നിറച്ചിരിക്കുന്നു. ഇതില്‍ നിന്നും നമ്മുടെ പ്രിയപ്പെട്ട പാഠശാലകളും സുരക്ഷിതമല്ലെന്നും വെറുപ്പിന്‍റെ വേരുകള്‍ വളരെ ആഴത്തിലും ശക്തിയിലും ഉറച്ചിരിക്കുന്നുവെന്നും ഈ സംഭവം അറിയിക്കുന്നു.
ഇത്തരുണത്തില്‍ കടുത്ത ക്രൂരതയ്ക്കിരയായ കുട്ടിയുടെ മുഴുവന്‍ വിദ്യാഭ്യാസ ചിലവുകളും ജംഇയത്ത് ഉലമാ എ ഹിന്ദ് ഏറ്റെടുക്കുന്നു. മാതാപിതാക്കള്‍ക്ക് കുട്ടിയെ ഏത് സ്ഥാപനത്തിലും പഠിപ്പിക്കാവുന്നതാണ്. അതിന്‍റെ സര്‍വ്വ ചിലവുകളും ജംഇയത്ത് വഹിക്കുന്നതാണ്.
കുട്ടി എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ മാന്യമായ ശിക്ഷ മാതാവിന്‍റെ സ്ഥാനം വഹിക്കുന്ന അധ്യാപികയ്ക്ക് നേരിട്ട് നല്‍കാവുന്നതാണ്. ഇതില്‍ ഞങ്ങള്‍ക്ക് യാതൊരു എതിര്‍പ്പുമില്ല. പക്ഷേ, ഇവിടെ ഒരു പ്രത്യേക വിഭാഗത്തിന്‍റെ പേര് പറയുകയും മറുവിഭാഗത്തെക്കൊണ്ട് പീഢിപ്പിക്കുകയും ചെയ്തത് അങ്ങേയറ്റം ലജ്ജാവഹവും മാപ്പര്‍ഹിക്കാത്ത കുറ്റവുമാണ്. ഇതിനെ എത്ര വിമര്‍ശിച്ചാലും മതിയാവുകയില്ല. സ്കൂള്‍ പോലെയുള്ള സ്ഥലങ്ങളില്‍ പരിശുദ്ധ മനസ്സുകളുള്ള കുഞ്ഞുങ്ങളില്‍ വെറുപ്പിന്‍റെയും വേര്‍തിരിവിന്‍റെയും വിഷം പടര്‍ത്തുന്നത് ഗുരുശിഷ്യ ബന്ധത്തെ തകര്‍ക്കലാണ്. ഗുരുനാഥന്മാരെ ആദരിക്കണമെന്നും എല്ലാ മതങ്ങളും പഠിപ്പിക്കുന്നു. കാരണം ഗുരുനാഥന്മാര്‍ വാചക കര്‍മ്മങ്ങളിലൂടെ അടുത്ത തലമുറയെ തയ്യാറാക്കുന്നവരാണ്. എന്നാല്‍ ഖേദകരമെന്ന് പറയട്ടെ, സുപ്രീം കോടതി പലപ്രാവശ്യം ഉണര്‍ത്തിയിട്ടും മീഡിയകളും വര്‍ഗ്ഗീയവാദികളും പരസ്യമായ നിലയില്‍ വര്‍ഗ്ഗീയത പ്രചരിപ്പിക്കുകയും വംശീയ വേര്‍തിരിവുകള്‍ സൃഷ്ടിക്കാന്‍ പരിശ്രമിക്കുകയും ചെയ്യുകയാണ്. ഇതിന്‍റെ അന്ത്യം അങ്ങേയറ്റം ഭയാനകമായിരിക്കുമെന്ന് ഉത്തരവാദിത്വപ്പെട്ടവര്‍ ചിന്തിക്കുന്നില്ല. മതവര്യം ഇപ്പോള്‍ പാരമ്യം പ്രാപിച്ചിരിക്കുന്നു. ഇതര കേന്ദ്രങ്ങളെപ്പോലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ വിഷം പ്രചരിപ്പിക്കുകയും സാധുക്കളായ മക്കളെ ഇതിന്‍റെ ഇരകളാക്കുകയും ചെയ്യുന്നു. ഇത് രാജ്യത്തിന്‍റെ ശാന്തിയ്ക്കും ഐക്യത്തിനും കനത്ത വെല്ലുവിളിയാണ്. യാതൊരു നിയന്ത്രണവുമില്ലാതെ ഈ പരമ്പര തുടരുകയാണെങ്കില്‍ ഇതര പാഠശാലകളും ഇത് പകര്‍ത്തി രാജ്യത്തെ മുഴുവന്‍ മനസ്സുകളെയും ഭിന്നിപ്പിക്കുകയും തകര്‍ക്കുകയും ചെയ്യുന്നതാണ്. ഇത്തരുണത്തില്‍ നീതിയും സമാധാനവും ആഗ്രഹിക്കുന്നവരെല്ലാം മുന്നോട്ട് വരാതെ നിശബ്ദത പാലിക്കുകയാണെങ്കില്‍ രാജ്യത്തിന്‍റെ സമാധാനവും ഐക്യവും തകരുന്നതാണെന്ന് എല്ലാവരും മനസ്സിലാക്കുക.

ഇന്നാലില്ലാഹി ....ജംഇയ്യത്തിന്റെ നിയമ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന അൽ ഹാജ് ഗുൽസാർ അഹ്‌മദ് സാഹിബ് അല്ലാഹുവിന്റെ റ...
21/08/2023

ഇന്നാലില്ലാഹി ....

ജംഇയ്യത്തിന്റെ നിയമ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന അൽ ഹാജ് ഗുൽസാർ അഹ്‌മദ് സാഹിബ് അല്ലാഹുവിന്റെ റഹ്‌മത്തിലേക്ക് യാത്രയായി . അല്ലാഹു മഹാനവറുകളുടെ ബർസഖീ ജീവിതം സന്തോഷത്തിലാക്കട്ടെ!

💢💢💢

ഇന്ത്യയിലെ മുസ്ലിം ചെറുപ്പക്കാർ ഭീകരവാദ മുദ്രയടിക്കപ്പെട്ട് ജയിലുകളിലേക്ക് അയക്കപ്പെട്ടുകൊണ്ടിരുന്ന കാലമായിരുന്നു 2001-2014 വരെയുള്ള കാലം..

ഹിന്ദുത്വ ഭീകരരായ സനാതൻ സസ്തയടക്കം നടത്തിക്കൊണ്ടിരുന്ന സ്ഫോഢനങ്ങളിലൊക്കെ പ്രതികളാക്കപ്പെട്ടത് നിരപരാധികളായ നൂറ് കണക്കിന് ചെറുപ്പക്കാർ..

ഭീകരവാദിയായി പിടിക്കപ്പെട്ടാൽ അയാൾ നിരപരാധിയാണെന്ന് മിണ്ടാൻ പോലും കഴിയാത്ത കാലം..

ആ കാലത്താണ് മൌലാന ഗുൽസർ അസ്മി ജംഇയ്യത്തുൽ ഉലമായെ ഹിന്ദിൻ്റെ ലീഗൽ സെൽ ചുമതലയേറ്റ് മുസ്ലിം ചെറുപ്പക്കാർക്ക് വേണ്ടി നിയമപോരാട്ടത്തിനിറങ്ങുന്നത്..

രക്തസാക്ഷിയായ ഷാഹിദ് ആസ്മിയുമായൊക്കെ ചേർന്ന് നിരപരാധികളായ ചെറുപ്പക്കാർക്ക് വേണ്ടി മഹാരാഷ്ട്രയിലും മറ്റ് ഇതര സംസ്ഥാനങ്ങളിലും നിയമ സഹായം നൽകിക്കൊണ്ട് മുൻനിരയിൽ അദ്ദേഹം നിലയുറപ്പിച്ചു.. തീയില്ലാതെ പുകയുണ്ടാകുമോ എന്ന വിതണ്ഡന്യായങ്ങളുതിർക്കുന്നവരെ പുഛത്തോടെ തള്ളി സധൈര്യം മുന്നേ ഇറങ്ങിത്തിരിച്ചൊരാളാണ് അദ്ദേഹം.. നിരവധി പേരാണ് കള്ളക്കേസുകളിൽ നിന്ന് മോചനം നേടി പുറത്ത് വന്നത്..

എ.പി.സി.ആർ അടക്കമുള്ള പൊരാവകാശ വേദികളുമായി ഇംഇയ്യത്തുൽ ഉലമായേ ഹിന്ദിന്റെ ലീഗൽ സെൽ പരസ്പരം കോഡിനേറ്റ് ചെയ്ത് മുന്നോട്ട് പോകുന്നതിലും അദ്ദേഹത്തിന്റെ സംഭാവന വലുതാണ്.

ഇന്ന് പൊതു സമൂഹത്തിനറിയാം ജയിലറയിൽ തള്ളപ്പെട്ടവർ നിരപരാധികളാണെന്ന്..

പടച്ചവൻ അദ്ദേഹത്തിന് സ്വർഗ തണൽ വിരിച്ചു നൽകുമാറകട്ടെ..

സാജിദ് ഖാലിദ്

കരുനാഗപ്പള്ളി പുത്തൻ തെരുവ് യൂണിറ്റ് പ്രസിഡന്റ്  മുഹമ്മദ് സൽമാൻ ഹുസ്നി അൽ-അസ്ലമി പതാക ഉയർത്തുന്നു. ജനറൽ സെക്രട്ടറി നവാസ്...
15/08/2023

കരുനാഗപ്പള്ളി പുത്തൻ തെരുവ് യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് സൽമാൻ ഹുസ്നി അൽ-അസ്ലമി പതാക ഉയർത്തുന്നു. ജനറൽ സെക്രട്ടറി നവാസ് മൗലവി അൽഅസ്ലമി സ്വാതന്ത്ര്യ ദിന സന്ദേശം നൽകുന്നു.
Jamiat Ulama-i-Hind
Jamiat Ulama-I-Hind Kannur district committee Jamiath Ulama I Hind Kollam Jamiat Ulema-E-Hind Jamiat Ulama-i-Ghaziabad Jamiat Ulama I Hind Kerala Puthentheruv Unit

ജംഇയ്യത്തുൽ ഉലമായെഹിന്ദിന്റെ അഖിലേന്ത്യ അധ്യക്ഷനും, ദിയൂബന്ദിന്റെ അമരക്കാരനുമായ മൗലാന അർഷദ് മദനിയുമായി സൗദി മതകാര്യ മന്ത...
15/08/2023

ജംഇയ്യത്തുൽ ഉലമായെഹിന്ദിന്റെ അഖിലേന്ത്യ അധ്യക്ഷനും, ദിയൂബന്ദിന്റെ അമരക്കാരനുമായ മൗലാന അർഷദ് മദനിയുമായി സൗദി മതകാര്യ മന്ത്രി ശൈഖ് അബ്ദുല്ലത്തീഫ് ബിൻ അബ്ദുൽ അസീസ് ആലു ഷെയ്ഖ് ചർച്ച നടത്തുന്നു

04/02/2023
Jamiat Ulama I Hind Kerala Puthentheruv Unit  🇮🇳 🇮🇳 🇮🇳 @ആസ്ഥാനം Da'wa Madrasa punnakkulam
27/01/2023

Jamiat Ulama I Hind Kerala Puthentheruv Unit 🇮🇳 🇮🇳 🇮🇳
@ആസ്ഥാനം
Da'wa Madrasa punnakkulam

27/01/2023
Jamiat Ulama-I-Hind Ochira program(Alappuzha District)
10/11/2022

Jamiat Ulama-I-Hind
Ochira program(Alappuzha District)

19/06/2022

പ്രവാചക പ്രകീര്‍ത്തന വരികൾ
ഹാഫിസ് റാഫി ഹുസ്നി റഷാദി

പുത്തൻ തെരുവ് യൂണിറ്റ് ജംഇയ്യത്ത് ഉലമ എ ഹിന്ദ് നിർമ്മിച്ച് നൽകുന്ന വീടിന്റെ താക്കോൽ ദാന പരിപാടി , പടച്ചവൻ ഖബൂലാക്കട്ടെJa...
01/06/2022

പുത്തൻ തെരുവ് യൂണിറ്റ് ജംഇയ്യത്ത് ഉലമ എ ഹിന്ദ് നിർമ്മിച്ച് നൽകുന്ന വീടിന്റെ താക്കോൽ ദാന പരിപാടി , പടച്ചവൻ ഖബൂലാക്കട്ടെ
Jamiat Ulama I Hind Kerala Puthentheruv Unit ❤

Eidul fithr
03/05/2022

Eidul fithr

جمعیت علماء ہند
01/01/2022

جمعیت علماء ہند

14/10/2021

സ്നേഹവീട് താക്കോൽ ദാന സദസ്സ് ഉത്ഘാടനം
Jamiat Kanjippuzha unit

Moulana Abdushakoor Al Qasimi
(Vice president, Jamiat Ulama I Hind kerala)
jamiat ulama e hind Jamiat Ulama-i-Hind Kayamkulam Unit Jamiat Ulama-I-Hind Kannur district committee

05/10/2021

Jamiat Ulama I Hind
ആർകൊക്കെ ജംഇയ്യത്തിൽ പ്രവർത്തിക്കാം
V. H. Aliyar Qasimi
(General Secretary, Jamiat Ulama i Hind kerala)

Please Contact
24/09/2021

Please Contact

19/09/2021

വിദ്വേഷങ്ങൾക്കിടയിൽ നാം എന്ത് ചെയ്യണം.

(പയാമെ ഇൻസാനിയ്യത്ത് യാത്രാ വിവരണം)

*ഇസ്‌ലാം ഇന്ത്യയിലെത്തിയത് അക്രമികളായല്ല, അറബ് മുസ്‌ലിം വ്യാപാരികളിലൂടെയെന്ന് ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് ദേശീയ അധ്യക്ഷന്‍*...
19/09/2021

*ഇസ്‌ലാം ഇന്ത്യയിലെത്തിയത് അക്രമികളായല്ല, അറബ് മുസ്‌ലിം വ്യാപാരികളിലൂടെയെന്ന് ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് ദേശീയ അധ്യക്ഷന്‍*

https://www.thejasnews.com/latestnews/jamiat-ulema-e-hind-national-president-says-islam-came-to-india-not-through-aggressors-but-through-arab-muslim-traders-184724

ആൾ ഇന്ത്യാ പയാമെ ഇൻസാനിയ്യത്ത് ഫോറം ദാറുൽ ഉലൂം , ഓച്ചിറബഹുമാന്യരെ,നമ്മുടെ സമുന്നത രാജ്യം ഇവിടെ വരെ എത്തിയത് മാനവികതയുടെ ...
16/09/2021

ആൾ ഇന്ത്യാ പയാമെ ഇൻസാനിയ്യത്ത് ഫോറം
ദാറുൽ ഉലൂം , ഓച്ചിറ

ബഹുമാന്യരെ,
നമ്മുടെ സമുന്നത രാജ്യം ഇവിടെ വരെ എത്തിയത് മാനവികതയുടെ മഹത്തായ ഗുണങ്ങളുടെ അടിസ്ഥാനത്തിലാണ്. നാനാത്വത്തില്‍ ഏകത്വം എന്ന മഹത്തായ വചനം ഭാരതത്തിന്‍റെ സമുന്നത പാരമ്പര്യത്തെ വിളിച്ചറിയിക്കുന്നു. ഇത്തരണത്തില്‍ ഈ മാനവികതയില്‍ കൂടി മാത്രമേ നമ്മുടെ വീടിനും നാടിനും സംസ്ഥാനത്തിനും രാജ്യത്തിനും ശരിയായ പുരോഗതി പ്രാപിക്കാന്‍ സാധിക്കുകയുള്ളു. പരസ്പരമുള്ള പ്രശ്നങ്ങള്‍ സ്വാഭാവികമാണ്. പക്ഷെ അതിനെ സംങ്കീര്‍ണ്ണമാക്കാതെയും വലുതാകാതെയും പരിഹരിക്കുക എന്നതാണ് നമ്മുടെ പാരമ്പര്യത്തിന്‍റെ മറ്റൊരു പാഠം. എന്നാല്‍ ഈ അവസ്ഥക്ക് ഇന്ന് മാറ്റം ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്നത് വളരെയധികം വേദനാജനകമാണ്. ഒരു ഭാഗത്ത് ചിലര്‍ പരസ്പരം അകല്‍ച്ച ഉണ്ടാക്കുന്നു. മറുഭാഗത്ത് മറുവിഭാഗംഈ അകല്‍ച്ച കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്നു. തദ്ഫലമായി അകല്‍ച്ചകള്‍ താഴെതട്ടിലേക്ക് ഇറങ്ങുകയും ജനങ്ങള്‍ പരസ്പരം അസഭ്യം പറയുകയും അരുതായ്മകള്‍ കാട്ടിക്കൂട്ടുകയും ചെയ്യുന്നു. വാര്‍ത്തകളുടേയും മറ്റും കമന്‍റ് ബോക്സുകളില്‍ സുലഭമായി കാണപ്പെടുന്ന സഭ്യേതര വാക്കുകള്‍ വ്യക്തമായ ഒരു മുന്നറിയിപ്പാണ്. ഇത് ഇല്ലാതാക്കാനും മാനവികതയുടെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാനും താങ്കളും സംഘടനയും സ്ഥാപനവും മുന്നിട്ടിറങ്ങണമെന്ന് വിനയപുരസ്സരം അഭ്യര്‍ത്ഥിക്കുന്നു.
ഈ വിഷയത്തില്‍ രണ്ട് പ്രവര്‍ത്തനങ്ങള്‍ കഴിയുന്നത്ര നിര്‍വ്വഹിക്കണമെന്ന് അപേക്ഷിക്കുന്നു. 1, പയാമെ ഇന്‍സാനിയത്ത് (മെസേജ് ഓഫ് ഹ്യുമാനിറ്റി,മാനവതാ സന്ദേശം) എന്ന ഈ പ്രവര്‍ത്തനത്തിന്‍റെ സ്ഥാപകന്‍ മൗലാനാ അലിമിയാന്‍ അവര്‍കളുടെ ഇതുമായി ബന്ധപ്പെട്ട പ്രഭാഷണങ്ങള്‍ പഠിക്കുകയും പകര്‍ത്തുകയും താങ്കളുടെ പ്രഭാഷണ-രചനാ-മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്യുക. 2, പരസ്പരം സ്നേഹാദരങ്ങള്‍ വര്‍ദ്ധിക്കണം എന്ന ലക്ഷ്യത്തില്‍ സന്ദര്‍ശനങ്ങളും സംഭാഷണങ്ങളും ഉപഹാരങ്ങള്‍ നല്‍കലും വര്‍ദ്ധിപ്പിക്കുക.
വളരെ പ്രധാനപ്പെട്ട ഈ കാര്യങ്ങള്‍ ചെയ്യുന്നതിന് താങ്കള്‍ മുന്നോട്ട് വരികയും വിലയേറിയ നിര്‍മ്മാണത്മക അഭിപ്രായങ്ങള്‍ അറിയിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. പടച്ചവന്‍ അനുഗ്രഹിക്കട്ടെ.!
-അബ്ദുശക്കൂര്‍ ഖാസി മി
Abdul Shukoor Al Qasimi

Moulana Sayyid Arshad Madani(National president, jamiat ulama e hind )Madani TV
16/09/2021

Moulana Sayyid Arshad Madani
(National president, jamiat ulama e hind )
Madani TV

أللهم انصرهم يا خير الناصرين
26/05/2021

أللهم انصرهم يا خير الناصرين

Please check our channel
22/10/2020

Please check our channel

https://youtu.be/NClqJmYxS7Q
17/10/2020

https://youtu.be/NClqJmYxS7Q

റസൂലുല്ലാഹി ﷺ യെ പഠിക്കൂ..٫ പകർത്തൂ..٫പ്രചരിപ്പിക്കൂ... _ ഉസ്താദ് അബ്ദൂശകൂർ അൽഖാസിമി

15/08/2020


        ....
14/08/2020

....

13/08/2020

തെറ്റ് കൂടാതെ ബാങ്ക് വിളിക്കാം.....

അതി സുന്ദരമായ ബാങ്ക് വിളി

23/07/2020

*ദേവ്ബന്ദ് പണ്ഡിതർ ഉഖ്റവിയായ പണ്ഡിതന്മാർ*

✍️ *മുജാഹിദേ മില്ലത്ത് മൗലാനാ മുഹമ്മദ് ഈസാ ഫാളിൽ മമ്പഈ رحمه اللّه*
🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰
https://m.facebook.com/story.php?story_fbid=185477802994574&id=110870550455300

https://chat.whatsapp.com/HXVij6vD2F3FEqqIYbWUzb

പൗരാണികരായ മത പണ്ഡിതൻമാർ ദീനി വിജ്ഞാനത്തെ പാവനമായി കാണുകയും അതിന്റെ മഹത്വത്തിന് അൽപ്പം പോലും കോട്ടം വരാതെ അതിനെ കാത്ത് സൂക്ഷിക്കുകയും അതിനെ ഒരു അമൂല്യ സമ്പത്തായി കാണുകയും ചെയ്തു.

ഹാറൂൺ റഷീദ് മഹാരാജാവിന്റെ ഭരണകാലം കാലം ഒരിക്കൽ മഹാരാജാവ് അവർകൾ ഇമാം മാലിക് رحمه اللّه അവർകളുടെ തിരുസന്നിധിയിൽ ഇപ്രകാരം ആജ്ഞാപിച്ചു:'അമീൻ , മഅ്മൂൻ എന്നി രാജകുമാരമാർക്ക് ഹദീസ് ക്ലാസ്സ്‌ എടുത്തു കൊടുക്കുന്നതിനായി അങ്ങ് കൊട്ടാരത്തിലേക്ക് വരണം'.

ഇമാം അവർകൾ അന്ന് മസ്ജിദുന്നബവി (മദീന)യിലെ പ്രാധാന പള്ളിയിലെ ഇമാമും മുദരിസും ആയിരുന്നു.ആ പുണ്യ മഹാന്റെ പ്രതികരണം ഇങ്ങനെ ആയിരുന്നു. *മഹാരാജാവേ, മത വിജ്ഞാനം അല്ലാഹുവിന്റെ ദീപമാണ്. ആവിശ്യക്കാർ അതിനെ അന്വേഷിച്ചു വരുകയാണ് വേണ്ടത്.അത് ആരെയും അന്വേഷിച്ചു വരുകയില്ല.*

സത്യത്തെ പ്രബോധനം ചെയ്യൽ ഉലമാക്കളുടെ അതി പ്രാധാന കർത്തവ്യo ആകുന്നു.ആരുടേയും ഇഷ്ട്ടാനിഷ്ടങ്ങൾ നോക്കാതെ സത്യം തുറന്നു പറയാൻ സന്നദ്ധരാകണം.ഭരണകർത്താക്കളുടെയോ ധനവാന്മാരുടെ പ്രീതിയെ കരുതി അവരുടെ ദുഷ് ചെയ്തികൾക്ക് കൂട്ട് നിൽക്കരുത്.ദീനിനെതിരായ പ്രവണത സമുന്നതരായി കണക്കാക്കപ്പെടുന്ന വ്യക്തികളുടെ ഭാഗത്തുനിന്നുണ്ടായാലും അതിനെതിരെ ശബ്ദം ഉയർത്തുകയും, അവരെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ ആവശ്യമായ പരിശ്രമങ്ങൾ ചെയ്യുകയും ചെയ്യേണ്ടത് അനിവാര്യമാണ്. തങ്ങൾ അമ്പിയാക്കളുടെ عليهم السلام അനന്തരാവകാശികളാണെന്നുള്ള അഭിമാനകരമായ സ്മരണ സദാ ഉണ്ടാകുകയും, പ്രബോധന മാർഗ്ഗത്തിൽ വന്നേക്കാവുന്ന കയ്പ്പേറിയ അനുഭവങ്ങളും, ആക്ഷേപങ്ങളും, പീഠനങ്ങളും സസന്തോഷം സ്വീകരിക്കുകയും, ക്ഷമയോടെ തരണം ചെയ്യുകയും, സൃഷ്ടി കർത്താവിന്റെ തൃപ്തിയെ മാത്രം ലാക്കാക്കി സത്യപാതയിൽ അക്ഷോഭ്യരായി മുന്നേറു കയും ചെയ്യേണ്ടതാണ്. ഇത്തരക്കാരായ പണ്ഡിതരെ സംബന്ധിച്ചാണ് പ്രവാചക ശ്രേഷ്ടൻ ﷺ അരുൾ ചെയ്തത്: *“ആകാശ ഭൂമികളിലുള്ളവരും, വെള്ളത്തിലുത്തുള്ള മത്സ്യങ്ങളും പണ്ഡിതനു വേണ്ടി പാപമോചനം തേടുന്നതാണ്. ധ്യാനനിരതനായ വ്യക്തിയെ അപേക്ഷിച്ച് വിജ്ഞാനിക്കുള്ള സ്ഥാനം താരങ്ങൾക്കിടയിൽ ചന്ദ്രനുള്ള സ്ഥാനമാണ്. (തുർമുദി അബു: ഇബ്നുമാജഹ്)*

ഈ വിഭാഗത്തിൽ പെട്ടവരായിരുന്നു 'ദേവ്ബന്ദ് ഉലമാക്കൾ' അവർ പരിശുദ്ധ ദീനിന്റെ സുന്ദരാദർശങ്ങൾ ഭാരതത്തിനും, ലോകത്തിനും കാഴ്ചവെച്ചു. ലോകാനുഗ്രഹി ﷺ യുടെ മഹത്തായ മാതൃക ലോകത്തിന് സംഭാവന ചെയ്യാൻ അവർ അക്ഷീണം പാടുപെട്ടു. പരിപാവനമായ ദീനുൽ ഇസ്ലാമിന്റെ സുസ്ഥിരമായ ഭാവിക്കുവേണ്ടി വിജ്ഞാനത്തിൻറ ദീപശിഖ അവർ കൊളത്തിവെച്ചു. സമുദായത്തിൽ കടന്നു കൂടിയ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കുഴിച്ചു മൂടപ്പെടാൻ വേണ്ടി അവർ പടവാൾ ഉയർത്തി.

തൽഫലമായി അവരെ തേജാവധം ചെയ്യാൻ വേണ്ടി ഒരുപറ്റം ആളുകൾ രംഗത്ത് വന്നു. അവരുടെ മാർഗങ്ങളിൽ പ്രതിബന്ധം സൃഷ്ടിക്കപ്പെട്ടു. അവർക്കെതിരെ ആക്ഷേപങ്ങൾ തൊടുത്തു വിട്ടു. ഒരു വിഭാഗം ആ മഹൽ വ്യക്തികളെ വഹാബികൾ എന്നും മറ്റൊരു വിഭാഗം കാഫിർ എന്നും വിളിച്ചാക്ഷേപിച്ചു. അവർ അടിപതറാതെ മുന്നോട്ട് കുതിച്ചു. എതിർപ്പുകളും, വെല്ലുവിളികളും അവഗണിച്ചു. ആരെല്ലാം എന്തെല്ലാം ആക്രോശിച്ചാലും ദീൻ ജീവനുറ്റ ഒരു വസ്തുവായി തീരണമെന്നവർ ആഗ്രഹിച്ചു. ജനങ്ങളുടെ ആക്ഷേപത്തിനും അവഹേളനത്തിനും മൂല കാരണം അജ്ഞതയാണെന്ന് അവർ മനസ്സിലാക്കി. ജനങ്ങളിൽ കുടികൊള്ളുന്ന യഥാർത്ഥ രോഗം അവർ കണ്ടു പിടിച്ചു. അതിനവർ കണ്ടുപിടിച്ച ചികിത്സമാർഗം ആണ് ദാറുൽ ഉലൂ മദ്റസ.

പണ്ഡിത ശ്രേഷ്ടരിൽ ആഗ്രഗണ്ണ്യനായിരുന്ന മൗലാനാ ഖാസിം നാനൂത്തവി رحمه اللّه അവർകളായിരുന്നു അതിന്റെ സ്ഥാപകൻ. പകലന്തിയോളം അധ്യാപനം നടത്തുന്നതിൽ നിഷ്കർശത പാലിച്ചിരുന്ന മൗലാനാ അവർകൾ സായാഹ്നമാകുബോൾ ഒരു സഞ്ചി എടുത്ത് കൊണ്ട് മുസ്ലിം വീടുകൾ തോറും കയറി ഇറങ്ങി റൊട്ടികൾ ശേഖരിച്ചു വിദ്യാർത്ഥികൾക്ക് കൊണ്ടു വന്നു കൊടുത്താണ് അധ്യാപനം തുടർന്നത്.

കേവലം ഒരു മാതാളമരത്തിന്റെ ചുവട്ടിൽ വെച്ചാരംഭിച്ച ആ പ്രസ്ഥാനം, ആ മഹാത്മാവിന്റേയും ശിഷ്യഗണങ്ങളുടെയും ആത്മാർത്ഥ ശ്രമഫലമായി ഇന്ന് ഒരു വടവൃക്ഷമായി പടർന്നു പന്തലിച്ചത്. അതിന്റെ പരിണിത ഫലമായി ഏഷ്യയിലെ ഉന്നത കലാലയമായി വളരുകയും ചെയ്തിരിക്കുന്നു. അൽഹംദുലില്ലാഹ്....

വിജ്ഞാനത്തിന്റെ എല്ലാ വിഭാഗങ്ങളും അഭ്യസിപ്പിക്കപ്പെടുന്ന ദാറുൽ ഉലൂം ശതകണക്കായ പണ്ഡിതരെ വർഷാ വർഷം വാർത്തെടുത്ത്, വിശുദ്ധ ദീനിന്റെ മാർഗത്തിൽ സേവനം ചെയ്യുന്നവരായി സംഭാവന ചെയ്തു കൊണ്ടിരിക്കുന്നു. ആ മഹൽ സ്ഥാനത്തിന്റെ സ്ഥാപനത്തിന്റെ പുരോഗതിക്കായും ദീനിന്റെ നിലനിൽപ്പിനായും അവിരാമം പ്രവർത്തിച്ച മുഹമ്മദ്‌ ഖാസിം നാനുത്തവി رحمه اللّه ശൈഖ് ഹുസൈൻ അഹ്മദ് മദനി رحمه اللّه എന്നീ പ്രഭൽകാരായ ദേവ്ബന്ദി ഉലമാക്കൾ വെട്ടിത്തെളിച്ച പരിശുദ്ധ പാന്ഥാവിലൂടെ ചലിച്ചു വിശുദ്ധ ദീനിനെ ആത്മാർത്ഥമായി സേവിക്കാൻ നമുക്ക് പ്രതിജ്ഞ ചെയ്യാം....
സർവ്വ ശക്ത്ൻ നമ്മെ അനുഗ്രഹിക്കുമാറാകട്ടെ...

 Please SUBSCRIBE And
06/06/2020


Please SUBSCRIBE
And

05/06/2020

ഒരു മനോഹരമായ ഖുർആൻ പാരായണം

30/04/2020

ബഹുമാന്യ ഉലമാക്കളോട്...
അൽ ഉസ്താദ് മുഫ്തി ഇ എം സുലൈമാൻ അൽ കൗസരി

Address

Puthentheruv
Karunagapalli

Alerts

Be the first to know and let us send you an email when Jamiat Ulama I Hind Kerala Puthentheruv Unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Category


Other Karunagapalli media companies

Show All