എരുമേലി ഗ്രാമ പഞ്ചായത്ത് ഭരണ സമിതിക്കെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി പ്രമേയ
ചർച്ചയിൽ എൽ ഡി എഫ് അംഗങ്ങൾ ആരും തന്നെ പങ്കെടുത്തില്ല യു.ഡി.എഫിലെ പതിനൊന്നു പേരും സ്വതന്ത്ര അംഗത്തിന്റെയും പിന്തുണ കൂടി 12 പേരാണ് അവിശ്വാസ പ്രമേയത്തിൽ അനുകൂലിച്ച് ഒപ്പ് വെച്ചത്
സിപിഐ(എം) വാഴൂർ ഏരിയാ കമ്മറ്റി ഓഫീസ് ഉദ്ഘാടനം. മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു
സിപിഐ(എം) വാഴൂർ ഏരിയാ കമ്മറ്റി ഓഫീസ് ഉദ്ഘാടനം. മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു
ബഫർ സോൺ വിഷയത്തിൽ എയ്ഞ്ചൽവാലിയിൽ രാഷ്ട്രീയ പോര്
ബഫർ സോൺ വിഷയത്തിൽ എയ്ഞ്ചൽവാലിയിൽ രാഷ്ട്രീയ പോര് മുറുകുന്നു .എയ്ഞ്ചൽവാലി - പമ്പാവാലി വാർഡുകൾ വനഭൂമിയായതും - ബഫർ സോൺ വിഷയത്തിലും ചിലർ രാഷ്ട്രീയം കളിക്കുകയാണെന്ന് കേരള കോൺഗ്രസ് പാർട്ടി ചെയർമാനും എം പിയുമായ ജോസ് കെ മാണിയും, പൂഞ്ഞാർ എംഎൽഎ അഡ്വ. സെ ബാസ്റ്റ്യൻ കുളത്തിങ്കലും പറഞ്ഞു .
മുക്കൂട്ടുതറയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് 2 പേർക്ക് പരിക്ക്
എരുമേലി മുക്കൂട്ടുതറയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് 2 പേർക്ക് പരിക്കേറ്റു എരുമേലി പമ്പ സംസ്ഥാന പാതയിൽ മുക്കൂട്ടുതറയ്ക്ക് സമീപം 35 ലാണ് ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ അപകടം ഉണ്ടായത് ശബരിമല ദർശനം കഴിഞ്ഞ് കോട്ടയത്തേയ്ക്ക് പോയ വടവാതൂർ സ്വദേശികളുടെ കാർ ആണ് അപകടത്തിൽ പെട്ടത്
ശബരിമലയിൽ വൻ ഭക്തജന തിരക്ക് ശബരി പീഠത്തിൽ നിന്നുള്ള ദ്യശ്യം
ശബരിമലയിൽ വൻ ഭക്തജന തിരക്ക് ശബരി പീഠത്തിൽ നിന്നുള്ള ദ്യശ്യം
വെർച്വൽ ക്യൂ വഴിയുള്ള ബുക്കിങ് തൊണ്ണൂറായിരമായി കുറച്ചെങ്കിലും ഇന്നും ശബരിമലയിൽ തിരക്ക് കുറയാൻ ഇടയില്ല. വെർച്വൽ ക്യൂ വഴി എഴുപതിനായിരത്തിനടുത്ത് ആളുകളാണ് ഇന്ന് ബുക്ക് ചെയ്തിരിക്കുന്നത്. ഇന്നലെ ബുക്ക് ചെയ്ത 1,20,000 ആളുകളിൽ ദർശനം പൂർത്തിയാകാത്തവർ എത്തുന്നതിനാൽ ഇന്നും തിരക്ക് അനുഭവപ്പെടാനാണ് സാധ്യത. നിലവിൽ ദർശന സമയം ഒരു മണിക്കൂർ വർദ്ധിപ്പിച്ച് ഉച്ചക്ക് ഒന്നരക്കും, രാത്രി 11.30നുമാണ് നട അടയ്ക്കുന്നത്. കൂടുതൽ തീർഥാടകരെ കടത്തി വിടുന്നതിനായി പതിനെട്ടാം പടിയിൽ പരിശീലനം നേടിയവരെ നിയോഗിക്കും. ഇതിൻ്റെ ഭാഗമായി തിരക്ക് നിയന്ത്രിച്ച് പരിചയം ഉള്ള കെ.സുദർശനെ സന്നിധാനം എസ്പി ആയി നിയമിച്ചു.
കണമലയിൽ അപകടം തുടർക്കഥയാകുന്നു
കണമലയിൽ തീർത്ഥാടക ബസ് കാറിന് മുകളിലേക്ക് മറിഞ്ഞ് ഒൻപത് പേർക്ക് പരിക്ക്
എരുമേലി ശബരിമല പാതയിൽ അട്ടിവളവിന് സമീപം തീർത്ഥാടക ബസ് കാറിന് മുകളിലേക്ക് മറിഞ്ഞ് ഒൻപത് പേർക്ക് പരിക്ക് തിങ്കളാഴ്ച വെളുപ്പിനെ 1 .30 ടെയാണ് അപകടം ഉണ്ടായത് ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിവരുകയായിരുന്ന ആന്ധ്ര സ്വദേശികൾ സഞ്ചരിച്ച കാറിന് മുകളിലേക്ക് തമിഴ്നാട് സ്വദേശികളായ അയ്യപ്പതീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ് മറിയുകയായിരുന്നു
കോരുത്തോട് വട്ടമലയിൽ വൻ ചാരായ വേട്ട 1300 ലിറ്റർ കോട പിടിച്ചു
കോരുത്തോട് വട്ടമലയിൽ നിന്നും 1300 ലിറ്റർകോടയും വാറ്റുപകരണങ്ങളും കോട്ടയം എക് സൈ സ് സംഘം കണ്ടെത്തി. എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റീ നർക്കോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡിലെ സർക്കിൾ ഇൻസ്പെക്ടർ രാജേഷ് ജോണിനും സംഘത്തിനും കോട്ടയം എക്സൈസ് ഇന്റലിജൻസിൽ നിന്നും കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന പെരിയാർ ടൈഗർ റിസർവിനോട് ചേർന്ന് കിടക്കുന്ന വട്ടമല ഭാഗത്ത് ആധുനിക രീതിയിലുള്ള വാറ്റ് സങ്കേതം എക്സൈസ് സംഘം കണ്ടെത്തിയത്
എരുമേലിയിൽ പ്ലാസ്റ്റിക് ഊത്തിന്റെ വിൽപന തടഞ്ഞു...
എരുമേലിയിൽ പേട്ടതുള്ളലിനിടെ പ്ലാസ്റ്റിക് ഊത്ത് ശബ്ദ മലിനീകരണത്തിനു കാരണമായതോടെ പ്ലാസ്റ്റിക് ഊത്തിന്റെ വിൽപന തടഞ്ഞു. 2 ദിവസമായി മുൻ വർഷങ്ങളിൽ ഇല്ലാതിരുന്ന പ്ലാസ്റ്റിക് ഊത്തുകൾ വിൽപന തുടങ്ങി. തീർഥാടകർ ഇവ ഊതാൻ തുടങ്ങിയതോടെ പരിസരപ്രദേശങ്ങളിലാകെ വലിയ ശബ്ദമായി. പേട്ടതുള്ളലിന്റെ താളമേള ക്രമത്തെ ബാധിക്കുന്ന വിധമായിരുന്നു പ്ലാസ്റ്റിക് ഊത്തിന്റെ ശബ്ദം.
വീഡിയോ: M.A NISHAD
എരുമേലിയിൽ റസ്റ്റ്ഹൗസിൻ്റെ പുതിയ ബ്ലോക്ക് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
എരുമേലിയിൽ റസ്റ്റ്ഹൗസിൻ്റെ പുതിയ ബ്ലോക്ക് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു ജനസൗഹൃദമാക്കി റസ്റ്റ്ഹൗസുകൾ മാറ്റും
സംസ്ഥാനത്തെ റസ്റ്റ് ഹൗസുകളിൽ നിന്നും കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഓൺലൈൻ ബുക്കിങ്ങ് സംവിധാനത്തിലൂടെ നാല് കോടിയോളം രൂപയുടെ വരുമാനം ഉണ്ടായതായി പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.എരുമേലി പുതുതായി നിർമ്മിച്ച പൊതുമരാമത്ത് റസ്റ്റ്ഹൗസിൻ്റെ പുതിയ ബ്ലോക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം ജനങ്ങളുടെ ആശങ്കയും തെറ്റിദ്ധാരണകളും അകറ്റി കൂടുതൽ ജനസൗഹൃദമാക്കി പീപ്പിൾസ് റസ്റ്റ് ഹൗസുകളാക്കി മാറ്റുകയാണ് ലക്ഷ്യം വയ്ക്കുന്നത് .മന്ത്രി പറഞ്ഞു
എരുമേലിയിൽ പെരുമ്പാമ്പിനെ .പിടികൂടുന്നതിനിടെ വനപാലകന് കടിയേറ്റു.
എരുമേലിയിൽ പെരുമ്പാമ്പിനെ .പിടികൂടുന്നതിനിടെ വനപാലകന് കടിയേറ്റു.
എരുമേലി ടൗണിന് സമീപം വാഴക്കാലായിൽ ഹഫീസ് കിഴക്കെതിലിന്റെ വീട്ടു മുറ്റതാണ് പെരുമ്പാമ്പ് കയറിയത്.വൈകിട്ട് ഏഴുമണിയോടെ റോഡിലൂടെ എത്തിയ ബൈക്ക് യാത്രക്കാർ പെരുമ്പാമ്പ് വീട്ടുമുറ്റത്തേയ്ക്ക് കയറുന്നത് കണ്ടത്. തുടർന്ന് ഇവർ വീട്ടുകാരെയും നാട്ടുകാരെയും വിവരം അറിയിക്കുകയായിരുന്നു.വിവരം അറിയിച്ചതിനെ തുടർന്ന് പ്ലാച്ചേരിയിൽ നിന്ന് എത്തിയ വനപാലകർ പാമ്പിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഇല്ലിപ്പടർപ്പിൽ നിന്നും പുറത്തേയ്ക്ക് ചാടിയ പാമ്പ് വനപാലകരിൽ ഒരാൾക്ക് കടിക്കുകയായിരുന്നു
അക്ഷയ കേന്ദ്രം കൊല്ലമുളയിൽ പ്രവർത്തനം ആരംഭിച്ചു .
അക്ഷയ കേന്ദ്രം കൊല്ലമുളയിൽ പ്രവർത്തനം ആരംഭിച്ചു സംസ്ഥാന സർക്കാർ ഐ റ്റി. മിഷൻ മുഖേന, പൊതുജനങ്ങൾക്കു സേവനങ്ങൾ സുതാര്യമായി ലഭ്യമാക്കുന്നതിന്റെ ഭാഗമായി കൊല്ലമുളയിൽ അനുവദിച്ച അക്ഷയ കേന്ദ്ര ത്തിന്റെ ഉദ്ഘാടനം . റാന്നി എം. എൽ. എ പ്രമോദ് നാരായണൻ നിർവഹിച്ചു
എരുമേലി സി പി എം ലോക്കൽ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ഞായറാഴ്ച നാലിന്
എരുമേലി സി പി എം ലോക്കൽ കമ്മറ്റി ഓഫീസ് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഞായറാഴ്ച നാലിന് ഉദ്ഘാടനം ചെയ്യും
പഴയകാല നേതാവ് ടി.പി.തൊമ്മിയുടെ സ്മരണാർഥം നിർമാണം പൂർത്തിയായ ലോക്കൽ കമ്മറ്റി ഓഫീസ് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഞായറാഴ്ച നാലിന് ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പാർട്ടി പ്രവർത്തരുടേയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെ ഇരുപതു ലക്ഷം രൂപ ചിലവിട്ട്, എരുമേലി ടൗണിൽ , കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തുള്ള മൂന്നര സെന്റ് സ്ഥലത്ത്, 1600 ചതുരശ്രയടി വിസ്തീർണത്തിലാണ് പുതിയ മന്ദിരം പണികഴിപ്പിച്ചിരിക്കുന്നത്. ഇരുനിലകളിലായി നിർമ്മിച്ചിട്ടുള്ള ഓഫീസിന്റെ രണ്ടാം നിലയിൽ മിനി ഓഡിറ്റോറിയവും പൊതു ജനസേവന പ്രവർത്തനങ്ങളുടെ ഭാഗമായി ഓഫീസിൽ ജനസേവനകേന്ദ്രം തുടങ്ങും. അർഹരായവർക്ക് സർക്കാർ സ
യാത്രക്കാരെ തെറിവിളിച്ച് കെഎസ്ആർടിസി വനിതാ കണ്ടക്ടർ
യാത്രക്കാരെ തെറിവിളിച്ച് കെഎസ്ആർടിസി വനിതാ കണ്ടക്ടർ
എനിക്ക് ഭക്ഷണം കഴിക്കണം അതുകൊണ്ട് യാത്രക്കാര്‍ ഇറങ്ങി പോകണം' എന്ന് ആവശ്യപ്പെട്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരോട്് വനിത കണ്ടക്ടറുടെ അസഭ്യവര്‍ഷം
Subscrib Youtube: https://bit.ly/3UM3rLg
ഇന്ത്യയില്‍ ഇനി 5ജി യുഗം; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നു
ഇന്ത്യയില്‍ ഇനി 5ജി യുഗം; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നു
സമഗ്ര വിദ്യാഭ്യാസ വികസന പദ്ധഥിയുടെ ഉദ്ഘാടനവും പുസ്തക പ്രകാശനവും
ഇടകടത്തി ടികെഎംഎം യുപി സ്കൂളിലെ സമഗ്ര വിദ്യാഭ്യാസ വികസന പദ്ധഥിയുടെ ഉദ്ഘാടനവും പുസ്തക പ്രകാശനവും നടന്നു. പിടിഎ പ്രസി. ശാന്തകുമാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു.സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി സ്കൂളുകൾക്ക് അടിസ്ഥാന സൗകര്യ വികസനം ഏർപെടുത്തുന്നകാര്യത്തിൽ സർക്കാർ പ്രതേകം ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും ആദ്ദേഹം കൂട്ടിച്ചേർത്തു മലയാളം ഗണിതം ഇംഗ്ലീഷ് വിഷയങ്ങളുടെ പഠന വിടവ് പരിഹരിക്കാൻ വിജയശിൽപ്പി കൾ എന്ന പേരിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്
ഹെഡ്മിസ്ട്രസ്സ് അർച്ചന റ്റി സ്വാഗതവും ജയസൂര്യ ബി കൃതജ്ഞതയും പറഞ്ഞു സ്കൂൾ മാനേജർ അഡ്വക്കേറ്റ് കെ എം മോഹൻദാസ്. തുടങ്ങിയവർ പങ്കെടുത്തു
പ്രളയം ബാക്കിവച്ച എരുമേലി പുതിയ പരമ്പര ഇന്ന് മുതൽ ആരംഭിക്കുന്നു
പ്രളയം ബാക്കിവച്ച എരുമേലി
പുതിയ പരമ്പര ഇന്ന് മുതൽ ആരംഭിക്കുന്നു പ്രളയത്തിൽ തകർന്ന എരുമേലിയിലെ സ്ഥാപനങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയാണ് ഈ പരമ്പരയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് പ്രേക്ഷകർക്കും ഇതിൽ പങ്കാളികൾ ആകാം നിങ്ങളുടെ അടുത്തുള്ള സർക്കാർ സ്ഥാപനങ്ങൾ ,ഫാക്ടറികൾ സ്കൂളുകൾ മറ്റ് സ്ഥാപനങ്ങൾ പ്രളയം കവർന്നതെങ്കിൽ ഞങ്ങളെ അറിയിക്കുക വാട്സ്ആപ്പ് നമ്പർ :9539316108
മസ്കത്ത് - കൊച്ചി വിമാനത്തിന്റെ ചിറകിൽ തീപിടിച്ചു
എയർ ഇന്ത്യ എക്സ്പ്രസിന്റെ മസ്കത്ത് - കൊച്ചി വിമാനത്തിന്റെ ചിറകിൽ തീപിടിച്ചു ഏറ്റുവും പുതിയ ദ്യശ്യങ്ങൾ
എയർ ഇന്ത്യ എക്സ്പ്രസിന്റെ മസ്കത്ത് - കൊച്ചി വിമാനത്തിൽ ആണ് പുക ഉയർന്നത്. ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്. യാത്രക്കാർ എല്ലാവരും വിമാനത്തിൽ കയറി. വിമാനം പുറപ്പെടാനിരിക്കെയാണ് ചിറകിൽ നിന്നും പുക ഉയർന്നത്.പുക ഉയർന്നത് കണ്ട ഉടൻ തന്നെ ഉദ്യോഗസ്ഥർ യാത്രക്കാരെ എമർജൻസി വാതിലിലൂടെ പുറത്തിറക്കി. സംഭവത്തിൽ ആർക്കും പരിക്കില്ല
അയ്യങ്കാളി ജയന്തി വിപുലമായ പരിപാടികളോടെ ആഘോഷിക്കും
അയ്യങ്കാളി ജയന്തി വിപുലമായ പരിപാടികളോടെ ആഘോഷിക്കും
എരുമേലി: മഹാത്മാ അയ്യങ്കാളിയുടെ 159-ാം ജയന്തി അവിട്ടാഘോഷം കെ.പി.എം.എസ് എരുമേലി യൂനിയൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെ നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കനത്തമഴയിൽ എരുമേലി പാക്കനാത്ത് വീടുകളിൽ വെള്ളം കയറി
കനത്തമഴയിൽ എരുമേലി പാക്കനാത്ത് വീടുകളിൽ വെള്ളം കയറി
ബുധനാഴ്ച്ച ഉച്ചകഴിഞ്ഞ് പെയ്ത കനത്തമഴയിൽ എരുമേലി പാക്കനാത്ത് തോട് കരകവിഞ്ഞ് നിരവധി വീടുകളിൽ വെള്ളം കയറി പ്രദേശത്ത് ഇപ്പോഴും മഴ തുടരുകയാണ് പമ്പാനദി കരകവിഞ്ഞതിനെത്തുടർന്ന് മൂക്കൻപെട്ടി അറയാഞ്ഞിലിമൺ കോസ്വേകൾ വെള്ളത്തിനടിലായി
കൊച്ചുമിടുക്കി കാർത്തിക രവീന്ദ്രന്റെ അർത്ഥവത്തായ കവിത
എരുമേലി ജനമൈത്രി പോലീസും ജനജാഗ്രത സമിതിയും സംയുക്തമായി നടത്തിയ ഓണാഘോഷപരിപാടിയിൽ എരുമേലി സെന്റ് തോമസ് ഹയർസെക്കന്ററി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി കാർത്തിക രവീന്ദ്രൻ തന്റേതായ ആലാപന ശൈലിയിൽ മുരുകൻ കാട്ടാക്കടയുടെ കവിത ചൊല്ലിയപ്പോൾ സദസ് ഒരു നിമിഷം നിശബ്ദമായി കൊച്ചുമിടുക്കി കാർത്തികയുടെ അർത്ഥവത്തായ കവിത കേട്ട് കോട്ടയം ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കും എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് തങ്കമ്മ ജോർജുകുട്ടിയും ചേർന്ന് കാർത്തികയേ അഭിനന്ദിച്ചു