05/01/2024
വില്ലേജ് ഓഫീസ് പരിസരത്ത് സ്നേഹാരാമം നിർമ്മിച്ച് എടത്തനാട്ടുകര ഹൈസ്ക്കൂളിലെ എൻ എസ് എസ് വളണ്ടിയർമാർ.
എടത്തനാട്ടുകര: എടത്തനാട്ടുകര ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിൽ സമന്വയം 2023 എന്ന പേരിൽ ഡിസംബർ 26 മുതൽ എടത്തനാട്ടുകര പി കെ എച്ച് എം ഒ യു പി സ്കൂളിൽ സംഘടിപ്പിച്ച സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി അലനല്ലൂർ 3 വില്ലേജ് ഓഫീസിൽ നിർമ്മിച്ച സ്നേഹാരാമത്തിന്റെ ഉദ്ഘാടന കർമ്മം അലനല്ലൂർ ഗ്രാമപഞ്ചായത്ത് അധ്യക്ഷ പി പി സജ്ന സത്താർ നിർവഹിച്ചു.
ഒരു ലിറ്ററിന്റെ മുന്നൂറ്റിയൻപതോളം ഉപയോഗം കഴിഞ്ഞ പ്ലാസ്റ്റിക് ബോട്ടിലുകളിൽ മണ്ണ് നിറച്ച് ഇക്കോ ബ്രിക്കുകൾ ആക്കിയാണ് സ്നേഹാരാമം നിർമ്മിച്ചത്. വില്ലേജ് ഓഫീസ് സന്ദർശിക്കുന്ന പൊതുജനങ്ങൾക്ക് വിശ്രമിക്കുന്നതിനു വേണ്ടിയുള്ള ഇരിപ്പിടമാണ് വോളണ്ടിയർമാർ നിർമ്മിച്ചത്.
വില്ലേജ് ഓഫീസ് പരിസരത്ത് നടന്ന ചടങ്ങിൽ പാലക്കാട് ജില്ലാ പഞ്ചായത്ത് അംഗം മെഹർബാൻ ടീച്ചർ അലനല്ലൂർ ഗ്രാമപഞ്ചായത്ത് അംഗം ക്ഷമീർ പുത്തൻകോട്ടിൽ, പ്രിൻസിപ്പൽ എസ് പ്രദീഭ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സി ജി വിപിൻ, വളണ്ടിയർ ലീഡർമാരായ പി അൽത്താഫ് റസൽ, കെ കീർത്തന എന്നിവർ സംബന്ധിച്ചു.