ANL ആലുംകുന്ന് ന്യൂസ്

ANL ആലുംകുന്ന് ന്യൂസ് പ്രാദേശിക വാർത്തകൾ

23/11/2023

മണ്ണാർക്കാട് ഉപജില്ല കലോത്സവ സമാപനവേദിയിൽ കൂട്ടത്തല്ല്.വിദ്യാർത്ഥികൾ തമ്മിലടിച്ചു. കസേരകളെടുത്തെറിഞ്ഞു.നിയന്ത്രിക്കാനാവാതെ സംഘാടകർ. പോലീസ് ലാത്തിവീശി.

പൊൻപാറ റോഡിൽ ക്രാഷ് ബാരിയർ നിർമാണം തുടങ്ങിഅലനല്ലൂർ : വാഹനയാത്ര സുരക്ഷിതമാക്കാൻ കോട്ടപ്പള്ള പൊൻപാറ ഓലപ്പാറ റോഡിലെ ചെങ്കുത...
23/11/2023

പൊൻപാറ റോഡിൽ ക്രാഷ് ബാരിയർ നിർമാണം തുടങ്ങി

അലനല്ലൂർ : വാഹനയാത്ര സുരക്ഷിതമാക്കാൻ കോട്ടപ്പള്ള പൊൻപാറ ഓലപ്പാറ റോഡിലെ ചെങ്കുത്തായ വളവുകളിൽ ക്രാഷ് ബാരിയർ നിർമാണം തുടങ്ങി. ആകെ 243 മീറ്ററിൽ ഏറ്റവും അപകടകരമായ ഒമ്പത് ഭാഗങ്ങളിലാണ് റോഡിന്റെ
ഇരുവശത്തുമായി സുരക്ഷാസംവിധാനം ഒരുക്കുന്നത്.

പത്ത് ലക്ഷം രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. ഇന്ന് പൊൻപാറ അംഗനവാടി പരിസരത്ത് നിന്നും പ്രവൃത്തികൾ ആരംഭിച്ചു. ഒരാഴ്ചക്കുള്ളിൽ പൂർത്തിയാകുമെന്ന്
പി.ഡബ്ല്യു.ഡി. റോഡ്സ് കുമരംപുത്തൂർ സെക്ഷൻ ഓഫിസ് അധികൃതർ അറിയിച്ചു.

മലയോര കാർഷിക മേഖലയിലൂടെ കടന്ന് പോകുന്നതും പാലക്കാട്
മലപ്പുറം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്നതുമായ ഈ റോഡ് എടത്തനാട്ടുകരയിൽ നിന്നും കരുവാരക്കു ണ്ടിലേക്കുള്ള എളുപ്പമാർഗമാണ്.

റോഡ് നവീകരിച്ചതോടെ
കരുവാരക്കുണ്ട്, കാളികാവ്,നിലമ്പൂർ ഭാഗത്തേക്കുള്ള ധാരാളം വാഹനങ്ങൾ ഇതുവഴി സഞ്ചരിക്കുന്നുണ്ട്. പൊൻ
പാറയിൽ നിന്നും തുടങ്ങി ഓലപ്പാറ വരെയുള്ള ഏകദേശം ഒരു കിലോമീറ്ററോളം ഭാഗത്തെ ചെങ്കുത്തായ വളവുകൾ
അപകടഭീതിയുണർത്തുന്നതാ
ണ്. കുത്തനെയുള്ള കയറ്റവും
ഇറക്കവും വളവുകളും ഇരുവശങ്ങളിലും ആഴത്തിലുള്ള
കുഴികളും അപകടങ്ങൾക്ക്
ഇടയാക്കുന്നുമുണ്ട്.

കുഴികളിൽപെട്ട് ഇരുചക്രവാഹനയാത്രികർക്ക്
അപകടം സംഭ വിച്ചിട്ടുണ്ട്. ഒരിക്കൽ ലോറി നിയന്ത്രണം തെറ്റി താഴ്ചയിലേക്ക് മറിഞ്ഞ് ഒരാൾ മരണപ്പെടുകയും ചെയ്തു.

റോഡിന് താഴെയായാണ് നിരവധി വീടുകൾ സ്ഥിതി ചെയ്യുന്നത്. ചിലവീടുകളുടെയെല്ലാം മേൽക്കൂരയാകട്ടെ റോഡിന് സമാന്തരമായാണ് ഉള്ളതും. സുരക്ഷാ കല്ലുകൾ അല്ലാതെ അപകടം തടയാൻ മറ്റ് സംവിധാനങ്ങളൊന്നും റോഡിന്റെ ഓരത്തില്ല. മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചിട്ടില്ല.

അപകടങ്ങൾ സംഭവിക്കുന്ന പശ്ചാത്തലത്തിൽ തടയിടാനും സുരക്ഷിതമായ യാത്ര
ഉറപ്പുവരുത്തുന്നതിനുമായി നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ പരാതിപ്പെടുകയും ഡി.വൈ.എഫ്.ഐ എടത്തനാട്ടുകര മേഖല പ്രസിഡന്റ് അമീൻ മഠത്തൊടി
പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് പരാതി നൽകുകയും ചെയ്തതിനെ തുടർന്നാണ് ക്രാഷ് ബാരിയർ നിർമിക്കാൻ നടപടിയായത്.

നിർത്തിയിട്ട ലോറിയിൽ നിന്നും പുകയില ഉത്പ്പന്നങ്ങൾ പിടികൂടിയ സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽമണ്ണാര്‍ക്കാട്: നിര്‍ത്തിയിട്ട ലോറ...
23/11/2023

നിർത്തിയിട്ട ലോറിയിൽ നിന്നും പുകയില ഉത്പ്പന്നങ്ങൾ പിടികൂടിയ സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ

മണ്ണാര്‍ക്കാട്: നിര്‍ത്തിയിട്ട ലോറിയില്‍ നിന്നും ഒരു ലോഡ് നിരോധിത പുകയില ഉത്പ്പന്നം പിടികൂടിയ സംഭവത്തില്‍ ലോറി ഡ്രൈവറെ അറസ്റ്റുചെയ്തു.

വാക്കടപ്പുറം തൊഴുത്തില്‍വീട്ടില്‍ മോഹന്‍ദാസ് (40)നെയാണ് മണ്ണാര്‍ക്കാട് എസ്.ഐ. വി. വിവേകിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. ചൊവ്വാഴ്ച രാത്രിയാണ് എളമ്പുലാശ്ശേരി ക്ഷേത്രത്തിന് സമീപത്തായി നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ നിന്നും 125 ചാക്ക് നിരോധിത പുകയില ഉത്പ്പന്നം പിടിച്ചെടുത്തത്.

വിപണിയില്‍ ഇതിന് 36ലക്ഷം രൂപയോളം വരും. എക്‌സൈസിന് ലഭിച്ച രഹസ്യവിവരം പോലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്നാണ് പോലീസെത്തി ലോറിയും നിരോധിത പുകയില ഉത്പന്നങ്ങളും കസ്റ്റഡിയിലെടുത്തത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ വാഹനത്തിന്റെ ഉടമയെ കണ്ടെത്തി.

ഇയാളില്‍നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ലോറി വാടകയ്‌ക്കെടുത്ത് ഓടിക്കുന്ന മോഹന്‍ദാസിനെ പിടികൂടുന്നത്.
കരിമ്പുഴ സ്വദേശി ഷെബിന്റെ ഉടമസ്ഥതിയിലുള്ളതാണ് ലോറി. ഇയാളില്‍ നിന്നും മൂന്നുമാസം മുന്‍പാണ് മോഹന്‍ദാസ് ലോറി വാടകയ്‌ക്കെടുത്ത് ഓടിക്കുന്നത്.

ബാംഗ്ലൂരില്‍നിന്നാണ് നിരോധിത പുകയില ഉത്പന്നങ്ങള്‍ കടത്തിയതെന്ന് മോഹന്‍ദാസ് പോലീസിനോട് പറഞ്ഞു.

നിർത്തിയിട്ട ലോറിയിൽ നിന്നും പുകയില ഉത്പ്പന്നങ്ങൾ പിടികൂടിയ സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ          23/11/2023മണ്ണാര്‍ക്കാട്...
23/11/2023

നിർത്തിയിട്ട ലോറിയിൽ നിന്നും പുകയില ഉത്പ്പന്നങ്ങൾ പിടികൂടിയ സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ

23/11/2023

മണ്ണാര്‍ക്കാട്: നിര്‍ത്തിയിട്ട ലോറിയില്‍ നിന്നും ഒരു ലോഡ് നിരോധിത പുകയില ഉത്പ്പന്നം പിടികൂടിയ സംഭവത്തില്‍ ലോറി ഡ്രൈവറെ അറസ്റ്റുചെയ്തു.

വാക്കടപ്പുറം തൊഴുത്തില്‍വീട്ടില്‍ മോഹന്‍ദാസ് (40)നെയാണ് മണ്ണാര്‍ക്കാട് എസ്.ഐ. വി. വിവേകിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. ചൊവ്വാഴ്ച രാത്രിയാണ് എളമ്പുലാശ്ശേരി ക്ഷേത്രത്തിന് സമീപത്തായി നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ നിന്നും 125 ചാക്ക് നിരോധിത പുകയില ഉത്പ്പന്നം പിടിച്ചെടുത്തത്.

വിപണിയില്‍ ഇതിന് 36ലക്ഷം രൂപയോളം വരും. എക്‌സൈസിന് ലഭിച്ച രഹസ്യവിവരം പോലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്നാണ് പോലീസെത്തി ലോറിയും നിരോധിത പുകയില ഉത്പന്നങ്ങളും കസ്റ്റഡിയിലെടുത്തത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ വാഹനത്തിന്റെ ഉടമയെ കണ്ടെത്തി.

ഇയാളില്‍നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ലോറി വാടകയ്‌ക്കെടുത്ത് ഓടിക്കുന്ന മോഹന്‍ദാസിനെ പിടികൂടുന്നത്.
കരിമ്പുഴ സ്വദേശി ഷെബിന്റെ ഉടമസ്ഥതിയിലുള്ളതാണ് ലോറി. ഇയാളില്‍ നിന്നും മൂന്നുമാസം മുന്‍പാണ് മോഹന്‍ദാസ് ലോറി വാടകയ്‌ക്കെടുത്ത് ഓടിക്കുന്നത്.

ബാംഗ്ലൂരില്‍നിന്നാണ് നിരോധിത പുകയില ഉത്പന്നങ്ങള്‍ കടത്തിയതെന്ന് മോഹന്‍ദാസ് പോലീസിനോട് പറഞ്ഞു.

ഭാര്യയെ വെട്ടിപ്പരുക്കേൽപ്പിച്ച  ഭർത്താവ് പിടിയിൽമണ്ണാർക്കാട്: കരിമ്പുഴയിൽ ഭാര്യയെ ഭർത്താവ് വെട്ടിപ്പരുക്കേൽപ്പിച്ചു. രാ...
23/11/2023

ഭാര്യയെ വെട്ടിപ്പരുക്കേൽപ്പിച്ച ഭർത്താവ് പിടിയിൽ

മണ്ണാർക്കാട്: കരിമ്പുഴയിൽ ഭാര്യയെ ഭർത്താവ് വെട്ടിപ്പരുക്കേൽപ്പിച്ചു. രാവിലെ 7.20-ഓടെയാണ് സംഭവം. ആക്രമണത്തിൽ കരിമ്പുഴ ചീരകുഴി സ്വദേശിനി ഹന്നത്തിന് സാരമായി പരിക്കേറ്റു.

ഭർത്താവ് ഷബീർ അലി നിലവിൽ ശ്രീകൃഷ്ണപുരം പോലീസിന്റെ കസ്റ്റഡിയിലാണ്. കുടുംബപ്രശ്നത്തെ തുടർന്ന് ഇരുവരും വേർപിരിഞ്ഞ് കഴിയുന്നതിനിടെയാണ് ആക്രമണമെന്ന് പോലീസ് പറയുന്നു.

മക്കളെ കാണുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. ഗുരുതരമായി പരുക്കേറ്റ ഹന്നത്ത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

23/11/2023

നല്ലപാഠം‌ ബുക്‌ ഷെൽഫ് ചലഞ്ച്‌ പദ്ധതിയിലേക്ക്‌ പുസ്തക ചലഞ്ച്‌ സംഘടിപ്പിച്ച്‌ വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂളിലെ നല്ലപാഠം ക്ലബ്ബ്‌ ‌

എടത്തനാട്ടുകര: കുട്ടികളിൽ പുസ്തകവായനക്ക്‌ കൂടുതൽ അവസരമൊരുക്കാനായി രക്ഷിതാക്കളിൽനിന്നും കുട്ടികളിൽനിന്നും‌ എഴുത്തുകാരിൽനിന്നും പൊതുജനങ്ങളിൽനിന്നും
സ്കൂൾ ലൈബ്രറിയിലേക്ക്‌ പുസ്തകങ്ങൾ സമാഹരിച്ചു.

പുസ്തക ചലഞ്ചിലേക്ക്‌ എടത്തനാട്ടുകരയിലെ എഴുത്തുകാരായ സീനത്ത്‌ അലി എടത്തനാട്ടുകര, ഷറീന തയ്യിൽ എന്നിവർ തങ്ങളുടെ കൃതികൾ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.പി സജ്ന സത്താറിന് കൈമാറി ഉദ്ഘാടനം ചെയ്തു.

എഴുത്തുകാരായ ഇബ്‌നു അലി എടത്തനാട്ടുകര, ഷാഹിദ ഉമർകോയ, ANL ചാനൽ ഉടമ ഫൈസൽ, വിദ്യാലയത്തിലെ വിദ്യാർത്ഥികളുടെ ജന്മദിന സമ്മാനമായും പുസ്തകങ്ങൾ ചലഞ്ചിലേക്ക്‌ കൈമാറിയിട്ടുണ്ട്‌.
പി.ടി.എ പ്രസിഡന്റ്‌ എം.പി നൗഷാദ്‌ അദ്ധ്യക്ഷത വഹിച്ചു.

താലൂക്ക്‌ ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ വി അബ്ദുള്ള, അഡ്വ. എ സത്യനാഥൻ നല്ലപാഠം കോ-ഓർഡിനേറ്റർമാരായ സി മുഹമ്മദാലി, എ.പി ആസിം ബിൻ ഉസ്മാൻ പ്രധാനാധ്യാപകൻ സി.ടി മുരളീധരൻ കെ ഭാസ്കരൻ, എടത്തനാട്ടുകര കലാസമിതി ലൈബ്രേറിയൻ കെ കാർത്തിക കൃഷ്ണ, പി.ടി.എ അംഗങ്ങളായ കെ ഷാനിബ, പി ശാരിക, എൻ സുനീറ, കെ ബുഷറ അധ്യാപകരായ കെ.എം ഷാഹിന സലീം, കെ.എ മിന്നത്ത്‌, ടി ഹബീബ, എം.പി മിനീഷ,എം ഷബാന ഷിബില, ഐ ബേബി സൽവ, കെ.പി ഫായിഖ്‌ റോഷൻ, എൻ ഷാഹിദ്‌ സഫർ, കെ സൗമ്യ, കെ അനിത, പി അനിത നല്ലപാഠം സ്റ്റുഡന്റ്സ്‌ കോ-ഓർഡിനേറ്റർമ്മാരായ കെ.പി ഇഷ നസീർ, കെ മുഹമ്മദ്‌ ബാസിം എന്നിവർ സംബന്ധിച്ചു.

അലനല്ലൂർ : ഭീമമായ വൈദ്യുതി നിരക്ക് വർദ്ധനക്കെതിരെ വെൽഫെയർ പാർട്ടി അലനല്ലൂർ പഞ്ചായത്ത് കമ്മിറ്റി അലനല്ലൂർ KSEB ഓഫീസ് പരിസ...
23/11/2023

അലനല്ലൂർ : ഭീമമായ വൈദ്യുതി നിരക്ക് വർദ്ധനക്കെതിരെ വെൽഫെയർ പാർട്ടി അലനല്ലൂർ പഞ്ചായത്ത് കമ്മിറ്റി അലനല്ലൂർ KSEB ഓഫീസ് പരിസരത്ത് ധർണ്ണ സംഘടിപ്പിച്ചു.

വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി കെഎം ഷാക്കിർ പരിപാടി ഉദ്ഘാടനം ചെയ്തു. പാർട്ടി ജില്ലാ കമ്മിറ്റി അംഗം ജമാൽ എടത്തനാട്ടുകര അധ്യക്ഷതവഹിച്ചു സംസാരിച്ചു.

കേരളത്തിലെ സാധാരണക്കാരെ ഇരുട്ടിലാക്കുന്ന ഭീമമായ വൈദ്യുതി നിരക്കിൽ പ്രതിഷേധിച്ചു കൊണ്ട് വെൽഫെയർ പാർട്ടി കേരളത്തിലുടനീളം നടത്തി കൊണ്ടിരിക്കുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായിട്ടാണ് വെൽഫെയർ പാർട്ടി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അലനല്ലൂർ KSEB ഓഫീസ് പരിസരത്ത് ധർണ്ണ നടത്തിയത്.

പാർട്ടിയുടെ പഞ്ചായത്ത് സെക്രട്ടറി മജീദ് കുന്നപ്പള്ളി സ്വാഗതവും, കെ അബ്ദുൽ അസീസ്, ടി.കെ റഹീം, എൽസമ്മ, പി വഹാബ്, അലവിക്കുട്ടി എന്നിവർ നേതൃത്വം നൽകി.

23/11/2023

വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂളിലെ കാർഷിക ക്ലബ്ബ്‌ വിളയിച്ച വാഴ കൃഷിയുടെ വിളവെടുപ്പ്‌ നടത്തി

22/11/2023

എടത്തനാട്ടുകര: വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂളിലെ കാർഷിക ക്ലബ്ബ് അംഗങ്ങൾ തയ്യാറാക്കിയ വാഴതോട്ടത്തിൽനിന്നും വിളവെടുപ്പ്‌ നടത്തി. രോഗപ്രതിരോധത്തിന് അനുപേക്ഷണീയമായ കായകൾ വിപണിയിൽ ലഭ്യമാവുന്നത്‌ പല തരത്തിലുള്ള കീടനാശിനീ പ്രയോഗംമൂലം വിഷലിപ്തമായണ്.

ഗുണത്തേക്കാളേറെ ദോഷംചെയ്യുന്ന ഇവയുടെ ഉപയോഗം ഒഴിവാക്കണമെങ്കിൽ വിഷവിമുക്തമായ ജൈവ വാഴ കൃഷിയിലൂടെ മാത്രമേ സാധ്യമാവൂ. ജൈവ കീടനാശിനികളും ജീവണുവളങ്ങളും ഉപയോഗിച്ച്‌ ഉൽപാദിപ്പിക്കുന്ന ജൈവ പച്ചക്കറികൃഷിയുടെ പ്രാധാന്യം മനസ്സിലാക്കുന്നതിനും, കാർഷികവൃത്തിയിയോട്‌ ആഭിമുഖ്യമുള്ള പൗരന്മാരായി വളർത്താൻ ജൈവ വാഴകൃഷി പ്രചോദനമായി. പരിപാടി മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബഷീർ തെക്കൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം അലി മഠത്തൊടി അധ്യക്ഷത വഹിച്ചു.

‌നേരത്തെ കാർഷിക ക്ലബ്ബ്‌ വിദ്യാലത്തിൽ വിളയിച്ച പയർ, കുമ്പളം, മുളക്‌ എന്നിവയുടെ വിളവെടുപ്പും നടന്നിരുന്നു. പി.ടി.എ പ്രസിഡന്റ്‌എം.പി നൗഷാദ്, എസ്.എം.സി അംഗം നാസർ കാപ്പുങ്ങൽ, പി.ടി.എ എക്സിക്യൂട്ടീവ്‌ അംഗങ്ങളായ റസാഖ് മംഗലത്ത്, കുഞ്ഞമ്മു പാറോക്കോട്ട്‌, മുസ്തഫ മാമ്പള്ളി പ്രധാനാധ്യാപകൻ സി.ടി മുരളീധരൻ സ്റ്റാഫ്‌ കൺവീനർ സി മുഹമ്മദാലി അധ്യാപകരായ കെ.എം ഷാഹിന സലീം, കെ.എ മിന്നത്ത്‌‌, ടി ഹബീബ, എം.പി മിനീഷ, എ.പി ആസിം ബിൻ ഉസ്മാൻ, എം ഷബാന ഷിബില, ഐ ബേബി സൽവ, കെ.പി ഫായിഖ്‌ റോഷൻ, എൻ ഷാഹിദ് സഫർ,‌ പി നബീൽ ഷാ, എം അജ്ന ഷെറിൻ എന്നിവർ സംബന്ധിച്ചു.
എടത്തനാട്ടുകര: വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂളിലെ കാർഷിക ക്ലബ്ബ് അംഗങ്ങൾ തയ്യാറാക്കിയ വാഴതോട്ടത്തിൽനിന്നും വിളവെടുപ്പ്‌ നടത്തി. രോഗപ്രതിരോധത്തിന് അനുപേക്ഷണീയമായ കായകൾ വിപണിയിൽ ലഭ്യമാവുന്നത്‌ പല തരത്തിലുള്ള കീടനാശിനീ പ്രയോഗംമൂലം വിഷലിപ്തമായണ്.

ഗുണത്തേക്കാളേറെ ദോഷംചെയ്യുന്ന ഇവയുടെ ഉപയോഗം ഒഴിവാക്കണമെങ്കിൽ വിഷവിമുക്തമായ ജൈവ വാഴ കൃഷിയിലൂടെ മാത്രമേ സാധ്യമാവൂ. ജൈവ കീടനാശിനികളും ജീവണുവളങ്ങളും ഉപയോഗിച്ച്‌ ഉൽപാദിപ്പിക്കുന്ന ജൈവ പച്ചക്കറികൃഷിയുടെ പ്രാധാന്യം മനസ്സിലാക്കുന്നതിനും, കാർഷികവൃത്തിയിയോട്‌ ആഭിമുഖ്യമുള്ള പൗരന്മാരായി വളർത്താൻ ജൈവ വാഴകൃഷി പ്രചോദനമായി. പരിപാടി മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബഷീർ തെക്കൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം അലി മഠത്തൊടി അധ്യക്ഷത വഹിച്ചു.

‌നേരത്തെ കാർഷിക ക്ലബ്ബ്‌ വിദ്യാലത്തിൽ വിളയിച്ച പയർ, കുമ്പളം, മുളക്‌ എന്നിവയുടെ വിളവെടുപ്പും നടന്നിരുന്നു. പി.ടി.എ പ്രസിഡന്റ്‌എം.പി നൗഷാദ്, എസ്.എം.സി അംഗം നാസർ കാപ്പുങ്ങൽ, പി.ടി.എ എക്സിക്യൂട്ടീവ്‌ അംഗങ്ങളായ റസാഖ് മംഗലത്ത്, കുഞ്ഞമ്മു പാറോക്കോട്ട്‌, മുസ്തഫ മാമ്പള്ളി പ്രധാനാധ്യാപകൻ സി.ടി മുരളീധരൻ സ്റ്റാഫ്‌ കൺവീനർ സി മുഹമ്മദാലി അധ്യാപകരായ കെ.എം ഷാഹിന സലീം, കെ.എ മിന്നത്ത്‌‌, ടി ഹബീബ, എം.പി മിനീഷ, എ.പി ആസിം ബിൻ ഉസ്മാൻ, എം ഷബാന ഷിബില, ഐ ബേബി സൽവ, കെ.പി ഫായിഖ്‌ റോഷൻ, എൻ ഷാഹിദ് സഫർ,‌ പി നബീൽ ഷാ, എം അജ്ന ഷെറിൻ എന്നിവർ സംബന്ധിച്ചു.

125 ചാക്ക് നിരോധിത പുകയില ഉത്പ്പന്നങ്ങൾ പിടികൂടി          22/11/2023മണ്ണാർക്കാട് :എലമ്പുലാശ്ശേരിയിൽ നിർത്തിയിട്ട ലോറിയിൽ...
23/11/2023

125 ചാക്ക് നിരോധിത പുകയില ഉത്പ്പന്നങ്ങൾ പിടികൂടി

22/11/2023

മണ്ണാർക്കാട് :എലമ്പുലാശ്ശേരിയിൽ നിർത്തിയിട്ട ലോറിയിൽ നിന്ന് നൂറ്റി ഇരുപത്തി അഞ്ച് ചാക്ക് (ഒരു ലക്ഷത്തി എൺപതിനായിരം പാക്കറ്റ് ഹാൻസ് പിടികൂടി.എക്സൈസിനു കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് എലമ്പുലാശ്ശേരി ക്ഷേത്രത്തിന് മുൻ വശത്ത് നിർത്തിയിട്ടിരുന്ന ലൈലൻഡ് ലോറിയിൽ നിന്ന് ഹാൻസ് പിടിച്ചത്.
പിടികൂടിയവക്ക് എകദേശം 36 ലക്ഷം രൂപ വിലമതിക്കുമെന്നാണ് അധികൃതർ പറയുന്നത്.

ശിശുദിനം ഒരു ഓർമ്മപ്പെടുത്തൽ.. ലോക ശിശുദിനം ആഘോഷിച്ച് പീസ് പബ്ലിക് സ്കൂൾ          21/11/2023അലനല്ലൂർ :- യുഎൻ  ജനറൽ അസംബ്...
23/11/2023

ശിശുദിനം ഒരു ഓർമ്മപ്പെടുത്തൽ.. ലോക ശിശുദിനം ആഘോഷിച്ച് പീസ് പബ്ലിക് സ്കൂൾ

21/11/2023

അലനല്ലൂർ :- യുഎൻ ജനറൽ അസംബ്ലി കുട്ടികളുടെ അവകാശ പ്രഖ്യാപന ദിനത്തിന്റെ ഭാഗമായി ആചരിക്കുന്ന നവംബർ 20,ലോക ശിശുദിനം ആഘോഷിച്ച് എടത്തനാട്ടുകര തടിയം പറമ്പിലെ പീസ് പബ്ലിക് സ്കൂൾ.

ലോകമെമ്പാടും കുട്ടികളോടുള്ള ചൂഷണം, വിവേചനം, ബാലവേല എന്നിവയുടെ രൂപങ്ങളിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികളെക്കുറിച്ചുള്ള അവബോധം വളർത്തുന്നത്തിനും "കുട്ടികളെ എങ്ങനെ വളർത്തിക്കൊണ്ടു വരുന്നു എന്നതിനെ ആശ്രയിച്ചിരിക്കും രാജ്യത്തിന്റെ ഭാവി" നെഹ്റുവിന്റെ ഈ വാക്കുകൾ ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടും കൂടിയാണ് ദിനാചരണം സംഘടിപ്പിച്ചത്.

ലോക ശിശുദിനത്തിന്റെ പ്രാധാന്യത്തെ ചൂണ്ടിക്കാണിച്ചു കൊണ്ട് പ്ലീസ് പബ്ലിക് സ്കൂൾ പ്രിൻസിപ്പാൾ ടി.മുനീർ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ അവകാശങ്ങളെ കുറിച്ചും അവകാശ സംരക്ഷണത്തെക്കുറിച്ചും അധ്യാപിക റാനിയ മുഹമ്മദ് കുട്ടി സംസാരിച്ചു.

കുട്ടികൾക്കായി നൽകിയ വേദിയിൽ കഥ പറയൽ, പ്രസംഗം, ഗ്രൂപ്പ് ഡാൻസ്, പാട്ടുകൾ എന്നിവ അരങ്ങേറിയത് കുട്ടികൾക്ക് വ്യത്യസ്ത അനുഭവം സമ്മാനിച്ചു.

പീസ് പബ്ലിക് സ്കൂൾ അധ്യാപകരായ എം. പി മുഹമ്മദ് റോഷൻ, ടി.അമീർ ബാബു, സിൻസിന, കെ.ടി. ആരിഫ സി.പി, ഫർസാന.എൻ എന്നിവർ പരിപാടിക്ക് നേതൃത്വം വഹിച്ചു.

മണ്ണാർക്കാട്‌ ഉപജില്ല കലോത്സവത്തിൽ മികവ്‌ തെളിയിച്ച്‌ വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂൾ.          21/11/2023എടത്തനാട്ടുകര:...
23/11/2023

മണ്ണാർക്കാട്‌ ഉപജില്ല കലോത്സവത്തിൽ മികവ്‌ തെളിയിച്ച്‌ വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂൾ.

21/11/2023

എടത്തനാട്ടുകര: മണ്ണാർക്കാട്‌ ദാറുന്നജാത്ത്‌ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച്‌ നടന്ന ഉപജില്ല കലോത്സവത്തിൽ വിവിധ മത്സരങ്ങളിൽ മികവ്‌ തെളിയിച്ച്‌ വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂൾ.

ചിത്രരചന പെൻസിൽ വിഭാഗത്തിൽ കെ.പി ഇഷ നസീർ ഒന്നാം സ്ഥാനം A ഗ്രേഡോടെ കരസ്ഥമാക്കി, ചിത്രരചന ജലഛായത്തിൽ സി അൽന രണ്ടാം സ്ഥാനം A ഗ്രേഡോഡെ കരസ്ഥമാക്കി. നാടോടിനൃത്തത്തിൽ കെ ദിന A ഗ്രേഡും, ഖുർആൻ പാരായണത്തിൽ ടി ഇസ A ഗ്രേഡും അറബി സംഘഗാനത്തിൽ വി.ടി അൽമിഷ്‌, കെ ദിയാൻ, വി.ടി അൽന, ടി അൻഷഹ്‌, കെ.പി ഇഷ നസീർ, ടി ഇസ, കെ ഫെബ ഷംസി എന്നിവരടങ്ങുന്ന സംഘം A ഗ്രേഡും നേടി.

വിജയികളെ പി.ടി.എയും സ്റ്റാഫും അഭിനന്ദിച്ചു.

വിസ്‌ഡം സ്റ്റുഡന്റ്സ് ദ്വിദിന നേതൃശിൽപശാല സമാപിച്ചു.          21/11/2023അട്ടപ്പാടി : വിസ്‌ഡം പാലക്കാട്‌ ജില്ലാ സമിതി ഡിസ...
23/11/2023

വിസ്‌ഡം സ്റ്റുഡന്റ്സ് ദ്വിദിന നേതൃശിൽപശാല സമാപിച്ചു.

21/11/2023

അട്ടപ്പാടി : വിസ്‌ഡം പാലക്കാട്‌ ജില്ലാ സമിതി ഡിസംബർ 10 ന് പുതുനഗരത്ത് സംഘടിപ്പിക്കുന്ന ഫാമിലി കോൺഫറൻസിന്റെ ഭാഗമായി വിസ്‌ഡം സ്റ്റുഡന്റ്സ് പാലക്കാട്‌ ജില്ലാ സമിതി സംഘടിപ്പിച്ച ദ്വിദിന നേതൃശിൽപശാല അട്ടപ്പാടിയിൽ സമാപിച്ചു.

സംഗമം വിസ്‌ഡം സ്റ്റുഡന്റ്സ് ജില്ലാ സെക്രട്ടറി കെ.പി സുൽഫീക്കർ പാലക്കാഴി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ അഷ്‌റഫ്‌ അൽ ഹികമി അധ്യക്ഷത വഹിച്ചു.

പഠനക്ലാസുകൾ, ചർച്ചകൾ, ചരിത്ര പഠനം, പേഴ്സണാലിറ്റി ട്രെയിനിങ്, നേതൃപാഠം, ഹദീസ് പഠനം, ആദർശസെഷൻ, നുറുങ്ങുകൾ എന്നീ സെഷനുകളിലായി നിയാസ് തിരൂരങ്ങാടി, എൻ. എം ഇർഷാദ് അസ്‌ലം, സ്വലാഹുദ്ധീൻ ബിൻ സലീം, റിഷാദ് പൂക്കാടഞ്ചേരി, ഷാഫി അൽ ഹികമി ഒറ്റപ്പാലം, നൂറുൽ അമീൻ പാലക്കാട്‌, മുഹമ്മദ്‌ ഷഫീഖ് അൽ ഹികമി, ബി അബ്ദുൽ മാജിദ്, സഫീർ അരിയൂർ, ജാഷിർ പുതുനഗരം, ഇർഫാൻ ചെർപ്പുളശ്ശേരി, വി ബിൻഷാദ്, ഷാരിക് കടമ്പഴിപ്പുറം, ജസീം ഒലവക്കോട്, അൽ അമീൻ പാലക്കാട്‌, നദീർ അൽ ഹികമി തുടങ്ങിയവർ പ്രസംഗിച്ചു.

എടത്തനാട്ടുകര, അലനല്ലൂർ, മണ്ണാർക്കാട്, തച്ചമ്പാറ, ഒലവക്കോട്, ഒറ്റപ്പാലം, പട്ടാമ്പി, പാലക്കാട്‌, ആലത്തൂർ മണ്ഡലങ്ങളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ ശിൽപശാലയിൽ പങ്കെടുത്തു.

23/11/2023

IAME പാലക്കാട്‌ സോൺ മത്സരം കൊമ്പം മൗലാന സ്കൂളിൽ വെച്ച് നടത്തി

മണ്ണാർക്കാട്:IAME പാലക്കാട്‌ സോൺ ഫുട്‌ബോൾ മത്സരം കൊമ്പം മൗലാനാ സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു
മണ്ണാർക്കാട് ഡിവൈഎസ്പി കൃഷ്ണദാസ് വി എ ടൂർണമെന്റ് ഉത്ഘാടനം ചെയ്തു.

മൗലാനാ സ്കൂൾ പ്രിൻസിപ്പൽ റഷീദ് ഭീമനാട് സ്വാഗതം പറഞ്ഞു. ഐ എ എം മി പാലക്കാട്‌ ജില്ലാ ചെയർമാൻ അഷ്‌റഫ്‌ എ പി അധ്യക്ഷനായി.

അഷ്‌റഫ്‌ കൊമ്പത്ത്, മുഹമ്മദാലി പറമ്പത്ത്, അബ്ദുൽ നാസർ വേങ്ങ, അബ്ദുസ്സമദ് പച്ചീരി, മുഹമ്മദ്‌ ആഷിഖ്, ശ്രീരാഗ്, അബ്ദുൽ സലാം, അമീൻ സഖാഫി, ഹനീഫ, മുഹമ്മദാലി, അൻഷാദ്, അബ്ദുൽ ബാസിത്ത് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

മണ്ണാർക്കാട് മുനിസിപ്പൽ ചെയർമാൻ ഫായിദ ബഷീർ വിജയികൾക്ക് സമ്മാനദാനം നിർവ്വഹിച്ചു.
/

23/11/2023

കാട്ടാനകളുടെ ശല്ല്യം പൊറുതിമുട്ടി കർഷകർ സ്വന്തം കൃഷിയിടത്തിലെ വാഴകൾ വെട്ടി നശിപ്പിച്ചു

ജില്ലാ ശാസ്ത്രോത്സവം: എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്. എസ്സിന് പ്രവർത്തി പരിചയ മേളയിൽ  മുന്നാം സ്ഥാനം ജി.ഒ.എച്ച്.എസ്. എസ്സി...
23/11/2023

ജില്ലാ ശാസ്ത്രോത്സവം: എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്. എസ്സിന് പ്രവർത്തി പരിചയ മേളയിൽ മുന്നാം സ്ഥാനം

ജി.ഒ.എച്ച്.എസ്. എസ്സിലെ പി. അമൻ സലാം., ടി. ഹന, പി. ബിയ്യ ഇശൽ എന്നിവർ സംസ്ഥാന മേളയിലേക്ക്

20/11/2023

എടത്തനാട്ടുകര: ഷോർണ്ണൂരിൽ നടന്ന ജില്ലാ ശാസ്ത്രോത്സവത്തിൽ എടത്തനാട്ടുകര ഗവ. ഓറിയന്റൽ ഹയർ സെക്കന്ററി സ്‌കൂളിന് ഹൈസ്‌കൂൾ വിഭാഗം പ്രവർത്തി പരിചയ മേളയിൽ ജില്ലയിൽ മുന്നാം സ്ഥാനം. സ്‌കൂളിന് ജില്ലാ തലത്തിൽ 75 പോയിന്റ് ലഭിച്ചു.

സ്‌കൂളിലെ 13 പേർ ഷോർണ്ണൂരിൽ വെച്ച് നടന്ന ജില്ലാ ശാസ്ത്രോത്സവത്തിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ പങ്കെടുത്തു.

ഹൈസ്‌കൂൾ വിഭാഗത്തിൽ
ത്രെഡ് പാറ്റേണിൽ പി. അമൻ സലാം, പാവ നിർമ്മാണത്തിൽ ടി.ഹന, ചെലവ് കുറഞ്ഞ പോഷകാഹാര നിർമ്മാണ മത്സരത്തിൽ പി. ബിയ്യ ഇശൽ എന്നിവർ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. ഇവർ തിരുവനതപുരത്ത് നടക്കുന്ന സംസ്ഥാന തല മത്സരത്തിൽ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കും.

കുട നിർമ്മാണത്തിൽ അഭിഷാൻ ഇബ്നു ഹമീദ്,
പ്രകൃതി ദത്ത നാരുകൾ കൊണ്ടുള്ള നിർമ്മാണത്തി ദിയ ഫൈസൽ, ഇലക്ട്രോണിക്സിൽ എ.പി. അർഷിൻ മുഹമ്മദ്, ബുക്ക് ബൈന്റിങ്ങിൽ കെ.അഭിഷേക്,
കളിമണ്ണ് കൊണ്ടുള്ള നിർമ്മാണത്തിൽ എം. അഭിഷേക്,
മരപ്പണിയിൽ കെ. നിഥിൻ,
സ്റ്റഫ്ഡ് ടോയ്സ് നിർമ്മാണത്തി ടി.പി. അവന്തിക, മെറ്റൽ ഷീറ്റ് കൊണ്ടുള്ള നിർമ്മാണത്തി പി.എസ്. അജയ് എന്നിവർ എ ഗ്രെഡ് നേടി.

ബാറ്റ്മിൻ്റൺ നെറ്റ് നിർമ്മാണത്തിൽ വി.പി. അമാൻ ഹംസ ബി ഗ്രേഡും
പ്ലാസ്റ്റർ ഓഫ് പാരീസ് മൗൾഡിങ്ങിൽ വി.കെ. മുഹമ്മദ് ഫിജി സി ഗ്രേഡും നേടി.

ക്രാഫ്റ്റ് അധ്യാപിക
പി. ബൾക്കീസ് ടീച്ചറുടെ നേതൃത്വത്തിൽ അധ്യാപകർ വിദ്യാർഥികൾക്ക് പരിശീലനം നൽകിയിരുന്നു.

23/11/2023

മാനവിക പ്രതിസന്ധികൾക്ക്‌ പരിഹാരം: ഖുർആൻ

20/11/2023

മണ്ണാർക്കാട് :മാനവികതയ്ക്ക്‌ വേദ വെളിച്ചം എന്ന പ്രമേയത്തിൽ 2024 ജനുവരി അവസാന വാരത്തിൽ കരിപ്പൂരിൽ വെച്ച് നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മണ്ണാർക്കാട്, എടത്തനാട്ടുകര എന്നീ മണ്ഡലങ്ങൾ സംയുക്തമായി ദൗത്യ പഥo സോണൽ മീറ്റ് നടന്നു.

സമകാലിക സാഹചര്യത്തിൽ ഐക്യവും മാനുശീക പരിഗണയും കാത്തു സൂക്ഷിക്കണമെന്നും മാനവിക വെല്ലുവിളികൾക്ക് ഖുർആൻ പരിഹാരമാണെന്നും യോഗം അഭിപ്രായപെട്ടു.

കെ എൻ എം സംസ്ഥാന സമതി അംഗം കെ പി അബ്ദുർഹ്മാൻ സുല്ലമി ഉദ്ഘാടനം ചെയ്തു. മുസ്തഫ അകംപാടം,
കെ എൻ എം പാലക്കാട്‌ ജില്ലാ സെക്രട്ടറി ഉബൈദ് മാസ്റ്റർ, സംസ്ഥാന സെക്രട്ടറി എൻ എം എ ജലീൽ മാസ്റ്റർ,
മണ്ഡലം പ്രസിഡന്റ്‌മാരായ
വി പി സിദ്ധിഖ് മാസ്റ്റർ, അബ്ദുൽ റഷീദ് മാസ്റ്റർ, മണ്ഡലം സെക്രട്ടറി ഉബൈദ് ഫാറൂഖി,ഐ എസ് എം മണ്ഡലം പ്രതിനിധി ആഷിക് അസ്ഹരി,
എം ജി എം ജില്ലാ സെക്രട്ടറി സലീമ ടീച്ചർ,എം എസ് എം മണ്ഡലം സെക്രട്ടറി മുസ്തഫ അസ്ഹരി തുടങ്ങി യവർ സംസാരിച്ചു.

23/11/2023

കുമരംപുത്തൂർ പഞ്ചായത്ത് പൂട്ടിയിട്ട് UDF.

കുമരംപുത്തൂർ ഗ്രാമപഞ്ചായത്തിൽ നാല് മാസമായിട്ടും അസിസ്റ്റന്റ് സെക്രട്ടറി, ഹെഡ് ക്ലർക്ക് എന്നി ഉദ്യോഗസ്ഥരെ നിയമിക്കാത്തതിൽ പ്രതിഷേധിച്ച് ഭരണപക്ഷം പഞ്ചായത്ത് ഓഫീസ് പൂട്ടിയിട്ട് പ്രതിഷേധിച്ചു.

ചന്ദ്രയാൻ 3 ദൗത്യം പുനരാവിഷ്കരിച്ച് എ.കൈലാസ് നാഥും പി.ജി.പാര്‍ത്ഥിപും          19/10/2023ഇസ്റോയുടെ ചന്ദ്രയാൻ 3 ദൗത്യം പു...
23/11/2023

ചന്ദ്രയാൻ 3 ദൗത്യം പുനരാവിഷ്കരിച്ച് എ.കൈലാസ് നാഥും പി.ജി.പാര്‍ത്ഥിപും

19/10/2023

ഇസ്റോയുടെ ചന്ദ്രയാൻ 3 ദൗത്യം പുനരാവിഷ്കരിച്ചാണ് വര്‍ക്കിംഗ് മോഡല്‍ വിഭാഗത്തില്‍ കുമരംപുത്തൂര്‍ കല്ലടി എച്ച്‌.എസ്.എസിലെ എ.കൈലാസ് നാഥും പി.ജി.പാര്‍ത്ഥിപും താരങ്ങളായത്.

മോട്ടോറുകളും ബാറ്ററികളും ഉപയോഗിച്ചാണ് ഈ കുഞ്ഞുദൗത്യം പ്രവര്‍ത്തിക്കുന്നത്. കൂടാതെ ഗിയര്‍ സംവിധാനവും ഉപയോഗിച്ചു.

മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കുമ്ബോള്‍ ഗിയര്‍ സംവിധാനം വഴി റോക്കറ്റ് മുകളിലേക്ക് ഉയരും പിന്നീട് വിക്രം എന്ന ലാൻഡറില്‍ നിന്ന് പ്രജ്ഞാൻ റോവര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങും. എന്നാല്‍ ഇവിടെ ചന്ദ്രോപരിതലത്തിന് പകരം ചേര്‍ത്തുവച്ച ഡെസ്കിന് മുകളിലാണെന്ന് മാത്രം.

23/11/2023

ഗവ. എൽ പി സ്കൂൾ എടത്തനാട്ടുകര മൂച്ചിക്കലിൽ ലിറ്റിൽ വെെബ്സ് 2K23 പ്രിപ്രെെമറി കലാകായികമേള, സോണൽ കലാമേള, സബ്ജില്ല ശാസ്ത്ര,സാമൂഹ്യ,പ്രവർത്തി പരിചയ, ഗണിത മേള വിജയികളെ അനുമോദിക്കൽ ചടങ്ങ് നടത്തി.

19/10/2023

എടത്തനാട്ടുകര :ഗവ. എൽ പി സ്കൂൾ എടത്തനാട്ടുകര മൂച്ചിക്കലിൽ ലിറ്റിൽ വെെബ്സ് 2K23 പ്രിപ്രെെമറി കലാകായികമേളയു൦ സോണൽ കലാമേളയിലെയും സബ്ജില്ല ശാസ്ത്ര,സാമൂഹ്യ,പ്രവർത്തി പരിചയ, ഗണിത മേളയിലെയു൦ വിജയികളെ അനുമോദിക്കൽ ചടങ്ങ് നടത്തി.

ഉദ്ഘാടന൦ അലനല്ലൂർ ഗ്രാമ പഞ്ചായത്ത് അധ്യക്ഷ പി.സജ്ന സത്താർ നിർവ്വഹിച്ചു. അലനല്ലൂർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ൻറാൻറിങ് കമ്മിറ്റി ചെയർപേഴ്സൺ എ൦.ജിഷ മുഖ്യാതിഥിയായി.

സോണൽ കലാമേളയിലെയും സബ്ജില്ല ശാസ്ത്ര,സാമൂഹ്യ,പ്രവർത്തി പരിചയ, ഗണിത മേളയിലെയു൦ വിജയികൾക്ക് ട്രോഫികൾ നൽകി അനുമോദിച്ചു. തുടർന്ന് നടന്ന പ്രിപ്രെെമറി കലാകായികമേളയിൽ കുരുന്നുകൾ ആവേശത്തോടെ പങ്കെടുത്തു.

മേളകളിലെ വിജയികൾക്ക് സമ്മാനങ്ങൾ നൽകി.കലാകായികമേളയിൽ റെഡ്,ഗ്രീൻ ,ബ്ലു എന്നീ ഹൌസുകൾ യഥാക്രമ൦ ഓവറോൾ ചമ്പ്യൻമാരായി.

പ്രധാനാധ്യാപകൻ പി.നാരായണൻ,പി.ടി.എ പ്രസിഡൻറ് എ൦.ജിനേഷ്,എസ്.എ൦.സി.ചെയർമാൻ പി.പ്രജീഷ്,എ൦.പി.ടി.എ പ്രസിഡൻറ് എ.സെമീന,അധ്യാപകരായ കെ.രമാദേവി,എൻ.അലി അക്ബർ,പി.ജിഷ എന്നിവർ പ്രസ൦ഗിച്ചു.പി.ടി.എ വെെസ് പ്രസിഡൻറ് പി.നൗഷാദലി,അധ്യാപകരായ സി.പി വഹീദ,എ.നുസെെബ,കെ.പി സാലിഹ,പി.പ്രിയ,ഇ.പ്രിയങ്ക,,സി.പി മുഫീദ,കെ.ഷീബ,ഒ.ഫസീല,ഷഹനാസ്,,പി.ടി.എ,എസ്.എ൦.സി,എ൦.പി.ടി.എ അ൦ഗങ്ങളായ രാമകൃഷ്ണൻ,എ൦.പി.ടി.എ വെെസ് പ്രസിഡൻറ് മഞ്ജു ഷിബു,ദീപ,ബിന്ദു,കെ.രാധിക, മായ എന്നിവർ നേതൃത്വ൦ നൽകി.

മണ്ണാര്‍ക്കാട് കാട്ടുപന്നികളെ വെടിവെച്ചു കൊന്നു          19/10/2023മണ്ണാര്‍ക്കാട്:നഗരസഭ പരിധിയിലെ വിവിധ വാര്‍ഡുകളില്‍നിന...
23/11/2023

മണ്ണാര്‍ക്കാട് കാട്ടുപന്നികളെ വെടിവെച്ചു കൊന്നു

19/10/2023

മണ്ണാര്‍ക്കാട്:നഗരസഭ പരിധിയിലെ വിവിധ വാര്‍ഡുകളില്‍നിന്നായി ശനിയാഴ്ച അഞ്ച് കാട്ടുപന്നികളെ വെടിവെച്ചുകൊന്നു.

കാട്ടുപന്നിശല്യം രൂക്ഷമായതിനെത്തുടര്‍ന്ന് നഗരസഭയുടെ നേതൃത്വത്തിലാണ് നടപടികള്‍ സ്വീകരിച്ചത്. കാഞ്ഞിരംപാടത്തുനിന്നും രണ്ട് പന്നികളെയും കൊടുവാളിക്കുണ്ട് ഭാഗത്തുനിന്നും മൂന്നെണ്ണത്തിനെയുമാണ് വെടിവെച്ചിട്ടത്. കാഞ്ഞിരംപാടം വാര്‍ഡിലാണ് ഷൂട്ടര്‍മാരടങ്ങിയ സംഘം ആദ്യമെത്തിയത്.

ഇവിടെനിന്ന് രണ്ട് പന്നികളെ വെടിവെച്ചിട്ടു. ഒന്നിന് വെടിയേറ്റെങ്കിലും ഓടിരക്ഷപ്പെട്ടു. മറ്റുള്ളവ ചിതറിയോടി. കിഴക്കുമ്ബുറം പെരിമ്ബടാരി ഭാഗത്തും തിരച്ചില്‍ നടത്തി. തുടര്‍ന്ന് ചോമേരി, പെരിഞ്ചോളം, കൊടുവാളിക്കുണ്ട് ഭാഗങ്ങളിലും സംഘമെത്തി.

കൊടുവാളിക്കുണ്ടില്‍നിന്നാണ് മൂന്ന് പന്നികളെ വെടിവെച്ചിട്ടത്. മഞ്ചേരി റൈഫിള്‍ ക്ലബ്ബിലെ ലൈസന്‍സ് ഷൂട്ടര്‍മാരും പരിശീലനംനേടിയ നായ്ക്കളും ഇവയുടെ പരിശീലകരുമടക്കം 23 പേരാണ് എത്തിയിരുന്നത്. നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ ഉള്‍പ്പടെയുള്ളവര്‍ സ്ഥലം സന്ദര്‍ശിച്ചു.

പാലക്കാട് ജില്ല ശാസ്ത്രോത്സവം; മണ്ണാര്‍ക്കാട് ഉപജില്ല ജേതാക്കള്‍          19/10/2023ജില്ല ശാസ്ത്രോത്സവത്തില്‍ 1255 പോയിന...
23/11/2023

പാലക്കാട് ജില്ല ശാസ്ത്രോത്സവം; മണ്ണാര്‍ക്കാട് ഉപജില്ല ജേതാക്കള്‍

19/10/2023

ജില്ല ശാസ്ത്രോത്സവത്തില്‍ 1255 പോയിന്റ് നേടി മണ്ണാര്‍ക്കാട് ഉപജില്ല ഓവറോള്‍ ചാമ്ബ്യന്മാരായി. 1159 പോയന്റ് നേടിയ തൃത്താല രണ്ടാം സ്ഥാനവും 1059 പോയന്റ് നേടിയ പട്ടാമ്ബി മൂന്നാം സ്ഥാനവും നേടി

ആലത്തൂര്‍ (1077), ഒറ്റപ്പാലം (1071) ഉപജില്ലകള്‍ നാലും അഞ്ചും സ്ഥാനങ്ങളിലെത്തി.

സ്കൂള്‍ തലത്തില്‍ ആലത്തൂര്‍ ബി.എസ്.എസ് ഗുരുകുലം 388 പോയന്റ് നേടി ഒന്നാം സ്ഥാനക്കാരായി. 325 പോയന്റുമായി വാണിയംകുളം ടി.ആര്‍.കെ ഹയര്‍ സെക്കൻഡറി സ്കൂള്‍ രണ്ടാമതും 230 പോയന്റ് നേടി എച്ച്‌.എസ്.എസ് ചളവറ മൂന്നാമതുമെത്തി. 225 പോയന്റ് നേടി പാലക്കാട് ജി.എം.ജി.എച്ച്‌.എസ്.എസ് നാലാം സ്ഥാനത്തും 214 പോയന്റ് നേടി ചിറ്റൂര്‍ ജി.വി.ജി.എച്ച്‌.എസ്.എസ് അഞ്ചാം സ്ഥാനത്തുമെത്തി. സമാപന സമ്മേളനം ഷൊര്‍ണൂര്‍ നഗരസഭ ചെയര്‍മാൻ എം.കെ. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു.

വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാൻ എം.കെ. ലക്ഷ്മണൻ അധ്യക്ഷത വഹിച്ചു. ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പി.വി. മനോജ്കുമാര്‍, നഗരസഭാംഗങ്ങളായ കെ. കൃഷ്ണകുമാര്‍, ഇ.പി. നന്ദകുമാര്‍, എ.ഇ.ഒ ബി.ടി. ബിന്ദു, നോഡല്‍ ഓഫിസര്‍ പി. തങ്കപ്പൻ, വി.എച്ച്‌.എസ്.ഇ ജില്ല കോഓഡിനേറ്റര്‍ രാജേഷ്കുമാര്‍, സിസ്റ്റര്‍ ലിസ, സൈനുല്‍ ആബിദീൻ, ദിനേശ്കുമാര്‍, പി. ബാലകൃഷ്ണള്‍, ഹമീദ് കൊമ്ബത്ത്, ജി. അജിത്കുമാര്‍, അബ്ബാസ് വല്ലപ്പുഴ, എം. ഗീത, ഗിരീഷ് ഗോപിനാഥൻ എന്നിവര്‍ സംസാരിച്ചു.

അട്ടപ്പാടി ചുരം റോഡിലെ ഗതാഗത തടസ്സം നീക്കി          19/10/2023മണ്ണാർക്കാട്:  അട്ടപ്പാടി ചുരം 8ാം വളവിൽ ഒരു വൻ വള്ളി റോഡി...
23/11/2023

അട്ടപ്പാടി ചുരം റോഡിലെ ഗതാഗത തടസ്സം നീക്കി

19/10/2023

മണ്ണാർക്കാട്: അട്ടപ്പാടി ചുരം 8ാം വളവിൽ ഒരു വൻ വള്ളി റോഡിലേക്ക് തൂങ്ങി ഗതാഗത തടസ്സം സൃഷ്ടിച്ചു. ഇരുചക്ര വാഹനങ്ങളൊഴികെ മറ്റു വാഹനങ്ങൾക്ക് അത് വഴി പോകുവാൻ കഴിഞ്ഞില്ല. ഇന്ന് രാത്രിയോടെയാണ് സംഭവം.

KSRTC ജീവനക്കാരനായ ഹസൈനാർ മണ്ണാർക്കാട് ഫയർഫോഴ്സിനെ വിവരം അറിയിച്ച ഉടൻ തന്നെ മണ്ണാർക്കാട് അഗ്നി രക്ഷാ നിലയത്തിൽ നിന്നും സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ T ജയരാജൻ്റെ നേതൃത്വത്തിൽ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർമാരായ M മഹേഷ്, KV സുജിത്, MS ഷോബിൻ ദാസ്, K പ്രശാന്ത്, MR രാഖിൽ ഹോം ഗാർഡ് TK അൻസൽ ബാബു എന്നിവർ സംഭവ സ്ഥലത്തെത്തി. ചെയ്ൻ സോ ഉപയോഗിച്ച് വള്ളി മുറിച്ച് നീക്കി ഗതാഗത തടസ്സം മാറ്റി.

മുണ്ടേക്കരാട് ജി.എൽ.പി സ്കൂൾ പ്രീ- പ്രൈമറി വിദ്യാർഥികൾക്കായി കിഡ്സ് ഫെസ്റ്റ് സംഘടിപ്പിച്ചു          19/10/2023മണ്ണാർക്കാ...
23/11/2023

മുണ്ടേക്കരാട് ജി.എൽ.പി സ്കൂൾ പ്രീ- പ്രൈമറി വിദ്യാർഥികൾക്കായി കിഡ്സ് ഫെസ്റ്റ് സംഘടിപ്പിച്ചു

19/10/2023

മണ്ണാർക്കാട് : മുണ്ടേക്കരാട് ജി.എൽ.പി സ്കൂൾ പ്രീ- പ്രൈമറി വിദ്യാർഥികൾക്കായി സംഘടിപ്പിച്ച കിഡ്സ് ഫെസ്റ്റ് മണ്ണാർക്കാട് നഗരസഭ ചെയർമാൻ സി. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് പി.പി. സുലൈമാൻ ഫൈസി അധ്യക്ഷനായി.

മണ്ണാർക്കാട് മേഖല കലോത്സവങ്ങളിൽ
മികവ് പുലർത്തിയ
വിദ്യാർത്ഥികൾക്ക് സ്കൂൾ വികസന സമിതി ചെയർമാൻ
പി.എം. ജാബിർ, എസ്.എം.സി
സെക്രട്ടറി കെ.അഷ്റഫ്
എന്നിവർ സമ്മാനദാനം നടത്തിവിദ്യാർഥികളിലെ കായിക ക്ഷമത വർദ്ധിപ്പിക്കുക എന്ന
ലക്ഷ്യത്തോടെ വിദ്യാലയത്തിൽ
ആരംഭിക്കുന്ന ഫുട്ബോൾ
പരിശീലനത്തിന്റെ ഉദ്ഘാടനം എസ്.എം.സി ചെയർമാൻbമുസ്തഫ കരിമ്പനക്കൽ
നിർവഹിച്ചു.

പ്രധാധാ ന്യാപിക
ടി.ആർ. രാജശ്രീ, അധ്യാപകരായ
എം.എസ്. മഞ്ജുഷ, പി. മൻസൂർ,കെ. നസീറ, എ.രുഗ്മിണി,എ.ഷനൂബിയ, ഒ.യു. സുജിത എന്നിവർ സംസാരിച്ചു.

മൽസ്യ കുഞ്ഞുങ്ങളുടെ വിതരണം നടത്തി.          19/10/2023കോട്ടോപ്പാടം: ഗ്രാമ പഞ്ചായത്ത് ജനകീയ മൽസ്യകൃഷി പദ്ധതിയുടെ ഭാഗമായി ...
23/11/2023

മൽസ്യ കുഞ്ഞുങ്ങളുടെ വിതരണം നടത്തി.

19/10/2023

കോട്ടോപ്പാടം: ഗ്രാമ പഞ്ചായത്ത് ജനകീയ മൽസ്യകൃഷി പദ്ധതിയുടെ ഭാഗമായി സ്വന്തം ഉടമസ്ഥതയിലുള്ള
അനുയോജ്യമായ കുളമുള്ള കർഷകർക്ക് സൗജന്യമായി നൽകുന്ന മൽസ്യ
കുഞ്ഞുങ്ങളുടെ വിതരണം നടത്തി.

ഗ്രാമപഞ്ചായത്ത്
പ്രസിഡന്റ് അക്കര ജസീന ഉദ്ഘാടനം ചെയ്തു വികസന
കാര്യ ചെയർപേഴ്സൺ റഫീന മുത്തനിൽ അധ്യക്ഷനായി.ക്ഷേമകാര്യ ചെയർമാൻ
പാറയിൽ മുഹമ്മദാലി, കൃഷ അസി. രമേഷ്. എൻ,പ്രമോട്ടർമാരായ ശുഭ.എം ശ്രീരാജ് തുടങ്ങിയവർ പങ്കെടുത്തു.

എടത്തനാട്ടുകര കൈരളി മുണ്ടക്കുന്ന് റോസ് ഗതാഗത യോഗ്യമാക്കി          19/10/2023എടത്തനാട്ടുകര: ഏറെകാലമായി അപകടഭീഷണി ഉയർത്തി ...
23/11/2023

എടത്തനാട്ടുകര കൈരളി മുണ്ടക്കുന്ന് റോസ് ഗതാഗത യോഗ്യമാക്കി

19/10/2023

എടത്തനാട്ടുകര: ഏറെകാലമായി അപകടഭീഷണി ഉയർത്തി ചളിക്കുളമായി കിടന്നിരുന്ന എടത്തനാട്ടുകര മുണ്ടക്കുന്ന് കൈരളി റോഡ് ഗതയോഗ്യമാക്കി. ഇരുചക്ര വാഹനങ്ങൾ മറിഞ്ഞ് അപകടം പതിവായ റോഡ് പഞ്ചായത്ത് അധ്യക്ഷയും വാർഡ് അംഗവുമായ പി.പി സജ്ന സത്താറിന്റെ നേതൃത്വത്തിൽ ക്വാറി വേസ്റ്റ് ഉപയോഗിച്ചാണ് ഗതാഗതയോഗ്യമാക്കിയത്.

ഏകദേശം 165 മീറ്ററോളം സ്ഥലം റോഡിനായി വിട്ട് കിട്ടിയത് 1996 ലാണ്. തുടർന്ന് 12 വർഷങ്ങൾക്ക് അധികൃതർ തിരിഞ്ഞ് നോക്കാതെ വന്നതോടെ 2008 ൽ നാട്ടുകാർ മുന്നിട്ടിറങ്ങിയാണ് ശ്രമദാനമായി വഴി വെട്ടി റോഡിന്റെ രൂപത്തിലാക്കിയത്, അമ്പലപ്പാറ, കാപ്പുപറമ്പ്, പ്രദേശത്തെ ജനങ്ങൾക്ക് എളുപ്പത്തിൽ അലനല്ലൂരിൽ എത്താനുള്ള എളുപ്പവഴിയാണിത്

2023 - 24 വർഷത്തെ പദ്ധതികളിൽ ഈ റോഡിൽ തന്നെ പാടത്തിന്റെ ഭാഗത്ത് ബ്ലോക്ക് പഞ്ചായത്തിന്റെ 5 ലക്ഷം രൂപയും പഞ്ചായത്തിന്റെ 10 ലക്ഷം രൂപയും ഉൾപ്പെടുത്തി നവീകരണ പ്രവർത്തനങ്ങൾക്ക് മാറ്റി വച്ചിട്ടുണ്ടെന്നും, ടെൻഡർ നടപടികൾ പൂർത്തിയായിവരുന്നതായും പ്രസിഡന്റ് അറിയിച്ചു

കുറ്റിക്കാട്ടിൽ ഒളിപ്പിച്ച നിലയിൽ  97.5 ലിറ്റർ വിദേശമദ്യം എക്സൈസ് കസ്റ്റഡിയിലെടുത്തു          19/10/2023മണ്ണാർക്കാട് : ച...
23/11/2023

കുറ്റിക്കാട്ടിൽ ഒളിപ്പിച്ച നിലയിൽ 97.5 ലിറ്റർ വിദേശമദ്യം എക്സൈസ് കസ്റ്റഡിയിലെടുത്തു

19/10/2023

മണ്ണാർക്കാട് : ചാക്കിലും ബാഗിലും നിറച്ച് കുറ്റിക്കാട്ടിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ 97.5 ലിറ്റർ വിദേശമദ്യം
എക്സൈസ് കസ്റ്റഡിയിലെടുത്തു. ആരെയും പിടികൂടാനാ യിട്ടില്ല.

തെങ്കര ആനമൂളിയിൽ ആദിവാസി കോളനിക്ക് എതിർവശത്ത്
ജലസേചന വകുപ്പിന്റെ
അധീനതയിലുള്ള സ്ഥലത്ത് നിന്നാണ് മദ്യശേഖരം കണ്ടെടുത്തത്. വെള്ളിയാഴ്ച രാത്രി 8.15നായിരുന്നു സംഭവം.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ്
സർക്കിൾ ഓഫിസ് പ്രിവന്റീവ് ഓഫിസർ സി.രാജുവിന്റെ
നേതൃത്വ ത്തിലാണ് സ്ഥലത്തെത്തി മദ്യകുപ്പികൾ കസ്റ്റഡിയിലെടുത്തത്.

രണ്ട് ബാഗുകളിലും രണ്ട് ചാക്കുകളിലുമായി ഒരു ലിറ്ററിന്റെ 45 കുപ്പികളും അരലിറ്ററിന്റെ 105 കുപ്പികളു
മാണ് ഉണ്ടായിരുന്നത്. സിവിൽ എക്സൈസ് ഓഫിസർമാരായ
കൃഷ്ണമൂർത്തി, പിന്റു എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു

നവകേരള സദസ് : മണ്ണാർക്കാട്  നിയോജകമണ്ഡലം സംഘാടക സമിതി ഓഫീസ് തുറന്നുമണ്ണാർക്കാട്:ജില്ലയിൽ ഡിസംബർ 1, 2, 3 തീയതികളിൽ  മുഖ്യ...
23/11/2023

നവകേരള സദസ് : മണ്ണാർക്കാട് നിയോജകമണ്ഡലം സംഘാടക സമിതി ഓഫീസ് തുറന്നു

മണ്ണാർക്കാട്:ജില്ലയിൽ ഡിസംബർ 1, 2, 3 തീയതികളിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളുമായി സംവദിക്കുന്ന നവകേരള സദസുമായി ബന്ധപ്പെട്ട് മണ്ണാർക്കാട് നിയോജകമണ്ഡലം സംഘാടക സമിതി ഓഫീസ് ജില്ലാ കലക്ടര്‍ ഡോ.എസ് ചിത്ര ഉദ്ഘാടനം ചെയ്തു.

മണ്ണാർക്കാട് മിനി സിവിൽ സ്റ്റേഷനിൽ പ്രവര്‍ത്തനം ആരംഭിച്ച സംഘാടക സമിതി ഓഫീസ് ഡിസംബര്‍ രണ്ട് വരെ പ്രവര്‍ത്തിക്കും. നവകേരള സദസ് മണ്ണാർക്കാട് നിയോജകമണ്ഡലം ചെയര്‍മാന്‍ ജോസ് ബേബി അധ്യക്ഷനായ പരിപാടിയില്‍ നവകേരള സദസ് മണ്ണാർക്കാട് നിയോജക മണ്ഡലം വൈസ് ചെയർമാൻ പി.കെ ശശി, നവകേരള സദസ് മണ്ണാർക്കാട് നിയോജകമണ്ഡലം കൺവീനറും തഹസിൽദാറുമായ ജെറിൻ ജോൺസൺ, മണ്ഡലത്തിലെ ജനപ്രതിനിധികൾ, സംഘാടകസമിതി എക്സിക്യൂട്ടീവ് അംഗങ്ങൾ, ഉപസമിതി അംഗങ്ങൾ, വിവിധ വകുപ്പ് പ്രതിനിധികൾ, എന്നിവർ പങ്കെടുത്തു.

23/11/2023

യൂത്ത് കോൺഗ്രസ്സ് സംഘടനാ തെരഞ്ഞെടുപ്പിൽ മൽസരച്ച് വിജയിച്ചവരെ വട്ടമണ്ണപ്പുറം കോൺഗ്രസ്സ് കമ്മറ്റി ആദരിച്ചു

എടത്തനാട്ടുകര: യൂത്ത് കോൺഗ്രസ്സ് സംഘടനാ തിരഞ്ഞെടുപ്പിലൂടെ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന ജനറൽ സെക്രട്ടറിയായ അരുൺകുമാർ പാലകുർശി ,പാലക്കാട്ജില്ലാസെക്രട്ടറിയായഗിസാൻ മുഹമ്മദ്, മണ്ണാർക്കാട് നിയോജകമണ്ഡലം പ്രസിഡൻ്റായനസീർ ബാബു പി.കെ,യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് മാരായി തെരഞ്ഞെടുത്ത മുഹമ്മദ് സിബിത്ത് എന്ന മിഥുലാജ്., സാനിർബാബു .എം, എന്നിവർക്കാണ്ആദരവ് നൽകി

വട്ടമണ്ണപ്പുറം പ്രവാസി കോപ്ലക്സിൽ വച്ച്നടന്നചടങ്ങ് പാലക്കാട് ജില്ലാ കോൺഗ്രസ്സ് ജനറൽ സെക്രട്ടറി പി.ആർ സുരേഷ് ഉൽഘാടനം ചെയ്തു, മണ്ഡലം കോൺഗ്രസ്സ് വൈസ് പ്രസിഡൻ്റ് എൻ.കെ.മുഹമ്മദ് ബഷീർ അദ്ധ്യക്ഷനായി,

മണ്ഡലം സെക്രട്ടറി ബാലകൃഷ്ണൻ പെട്ടമണ്ണ സ്വഗതം പറഞ്ഞു ,സേവാദൾ നിയോജക മണ്ഡലം പ്രസിഡൻ്റ് നാസർ കാപ്പു ങ്ങൽ,മുൻ മണ്ഡലം പ്രസിഡൻ്റ് ടി.കെ.ഷംസുദ്ധീൻ, റസാഖ് മംഗലത്ത്, ശ്രീനിവാസൻ .യു ,സിമ്പ് ഗത്തുള്ള. എം, അഡ്വ: സത്യനാഥൻ, നൗഷാദ്.എം.പി,സനർ ബാബു.കെ, ടിജോ,സക്കീർ ടി. യു, അജേഷ്, ഹമീദ് പടുകുണ്ടിൽ, മുസ്തഫ പാറപ്പുറം, ഹുസൈൻ കല്ലറക്കൽ., ഷാഫിറക്കാടൻ ,അയ്യൂബ് ഖാൻ.എം, ഉസ്മാൻകുളങ്ങര ,മുസ്തഫവെള്ളേങ്ങര ,അലി.വി, ഷബീർ.ടി, ജമാൽ.പി.ടി, മഹിളാ കോൺഗ്രസ്സ് പ്രവർത്തകരായ :ജുമൈല.കെ., സുബൈദ പുതിയകത്ത്.,ഷാഹിന .എം, ഹബീബാ. പി.ടി, ഹഫ്സത്ത്. എം, തുടങ്ങിയവർ നേതൃത്വം നൽകി

SMA COLLEGE തടിയം പറമ്പ്, എടത്തനാട്ടുകര വിദ്യാർഥികൾക്കായി ചരിത്ര സെമിനാർ സംഘടിപ്പിച്ചുഎടത്തനാട്ടുകര : SMA COLLEGE തടിയം ...
23/11/2023

SMA COLLEGE തടിയം പറമ്പ്, എടത്തനാട്ടുകര വിദ്യാർഥികൾക്കായി ചരിത്ര സെമിനാർ സംഘടിപ്പിച്ചു

എടത്തനാട്ടുകര : SMA COLLEGE തടിയം പറമ്പ്, എടത്തനാട്ടുകര വിദ്യാർഥികൾക്കായി ചരിത്ര സെമിനാർ സംഘടിപ്പിച്ചു

ചരിത്രാധ്യാപകൻ KP യൂനുസ് മാസ്റ്റർ ചർച്ച നയിച്ചു-ചരിത്ര പഠനം എന്ത്, എന്തിനുവേ ണ്ടി,ചരിത്ര നിർമ്മിതി പൊതു മാനദണ്ഡങ്ങൾ, ചരിത്രരേഖകൾ, ചരിത്രത്തിന്റെ കാല ഗണന,ചരിത്രവും സമൂഹശാസ്ത്രവും, ചരിത്രവും പൗര ധർമ്മവും എന്നീ വിഷയങ്ങൾ അദ്ദേഹം നടത്തിയ ചർച്ചക്ക് വിഷയീഭവിച്ചു

കോളേജ് പ്രിൻസിപ്പാൾ P മുസ്തഫ ചരിത്രത്തിന്റെ കാവി വത്കരണം ,ദുർ വ്യാഖ്യാനം, ചരിത്രവസ്തുതകളുടെ തമോവത്കരണം തുടങ്ങിയ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി

പണ്ഡിതൻ ഉസ്മാൻ മിഷ്കാത്തി ചരിത്രകാലവും ചരിത്രാതീതകാലവും എന്ന പരിപ്രേക്ഷ്യത്തിൽ ഊന്നി സംസാരിച്ചു

ആഷിഖ് സ്വലാഹി, മുബഷിർ സ്വലാഹി വിദ്യാർത്ഥി പ്രതിനിധികൾ എ എ സിബില,എം. അസീൽ എന്നിവരും സംസാരിച്ചു

എടത്തനാട്ടുകര : SMA COLLEGE തടിയം പറമ്പ്, എടത്തനാട്ടുകര വിദ്യാർഥികൾക്കായി ചരിത്ര സെമിനാർ സംഘടിപ്പിച്ചു

ചരിത്രാധ്യാപകൻ KP യൂനുസ് മാസ്റ്റർ ചർച്ച നയിച്ചു-ചരിത്ര പഠനം എന്ത്, എന്തിനുവേ ണ്ടി,ചരിത്ര നിർമ്മിതി പൊതു മാനദണ്ഡങ്ങൾ, ചരിത്രരേഖകൾ, ചരിത്രത്തിന്റെ കാല ഗണന,ചരിത്രവും സമൂഹശാസ്ത്രവും, ചരിത്രവും പൗര ധർമ്മവും എന്നീ വിഷയങ്ങൾ അദ്ദേഹം നടത്തിയ ചർച്ചക്ക് വിഷയീഭവിച്ചു

കോളേജ് പ്രിൻസിപ്പാൾ P മുസ്തഫ ചരിത്രത്തിന്റെ കാവി വത്കരണം ,ദുർ വ്യാഖ്യാനം, ചരിത്രവസ്തുതകളുടെ തമോവത്കരണം തുടങ്ങിയ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി

പണ്ഡിതൻ ഉസ്മാൻ മിഷ്കാത്തി ചരിത്രകാലവും ചരിത്രാതീതകാലവും എന്ന പരിപ്രേക്ഷ്യത്തിൽ ഊന്നി സംസാരിച്ചു

ആഷിഖ് സ്വലാഹി, മുബഷിർ സ്വലാഹി വിദ്യാർത്ഥി പ്രതിനിധികൾ എ എ സിബില,എം. അസീൽ എന്നിവരും സംസാരിച്ചു

23/11/2023

*സ്നേഹാലയ' അന്തേവാസികൾക്ക്‌ വസ്ത്രങ്ങൾ കൈമാറി വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂൾ‌

എടത്തനാട്ടുകര: വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾ സമാഹരിച്ച വസ്ത്രങ്ങൾ വടക്കഞ്ചേരിയിലെ 'സ്നേഹാലയത്തിലെ' അന്തേവാസികൾക്കും തെരുവോരങ്ങളിൽ കഴിയുന്നവർക്കും കൈമാറി.

കുട്ടികളിൽ സേവനതൽപരതയും, സന്നദ്ധതാപ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിനുള്ള മനോഭാവം വളർത്തുന്നതിനും അശരണർക്കും ആലംബഹീനർക്കും തെരുവിൽ അലയുന്നവർക്കും അത്താണിയായി മാനുഷിക സേവനപ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നതിന് നേതൃത്വപരമായ പങ്ക്‌വഹിക്കുന്നതിനും പരിപാടി സഹായകമായി.

പരിപാടി മുൻ വിദ്യാഭ്യാസ മന്ത്രി അഡ്വ. നാലകത്ത്‌ സൂപ്പി സ്നേഹാലയം ചാരിറ്റബിൾ സൊസൈറ്റി ചെയർമാൻ ജെ മഹേഷ്‌ വടക്കഞ്ചേരിക്ക്‌ വസ്ത്രങ്ങൾ കൈമാറി ഉദ്ഘാടനം ചെയ്തു. അലനല്ലൂർ ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ് ആയിഷാബി ആറാട്ടുതൊടി അദ്ധ്യക്ഷത വഹിച്ചു.

ഈ മാസത്തെ റേഷൻ വിതരണം പഞ്ചായത്ത് പ്രസിഡണ്ട് പി പി സജ്‌ന സത്താറും ക്യാൻസർ രോഗികൾക്കുള്ള പെൻഷൻ വിതരണം മുഫീന ഏനുവും നിർവഹിച്ചു.

വില്ലേജ്‌ ഓഫീസർ എസ് ബാബുരാജ്‌, പഞ്ചായത്തംഗം അലി മഠത്തൊടി, വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വി ബിജു .മുൻ പഞ്ചായത്ത്‌ പ്രസിഡന്റുമാരായ കെ.ടി ഹംസപ്പ, റഹ്മത്ത്‌ മഠത്തൊടി, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റഫീഖ പാറോക്കോട്, പി.ടി.എ പ്രസിഡണ്ട് എം.പി നൗഷാദ്, പ്രധാനാധ്യാപകൻ സി.ടി മുരളീധരൻ സ്റ്റാഫ്‌ കൺവീനർ സി.മുഹമ്മദാലി പി.ടി.എ വൈസ്‌ പ്രസിഡന്റുമാരായ കെ ആസിഫ്‌ ഫസൽ, പി മൂസ, എം അയൂബ്, പി.ടി.എ എക്സിക്യൂട്ടിവ്‌ അംഗങ്ങളായ ഷാജഹാൻ ഉമരൻ, സി അലി, റസാക്ക് മംഗലത്ത്, എം മുസ്തഫ, വി മുഹമ്മദ്‌, കെ ഷാനിബ, സി.പി നുസ്‌റത്‌, വി.പി സജ്ന, പി സാബിറ, പി ശാരിക, എം.പി.എ. ബക്കർ മാസ്റ്റർ, എം പി സുഗതൻ, നാസർ കാപ്പുങ്ങൽ, സി.എച്ച് മജീദ് മാസ്റ്റർ, എൻ സുനീറ, കെ കോയ, കെ സുബൈദ, സി.പി റുബീന, പി റജീന, സി.ടി ജയപ്രകാശ്‌, കെ കുഞ്ഞാവു, സി അബു ആശാവർക്കർമാരായ ടി.പി സൈനബ, കെ ജുമൈല, എ ശാലിനി അധ്യാപകരായ കെ.എം ഷാഹിന സലീം, കെ.എ മിന്നത്ത്‌, എം.പി മിനീഷ, എ.പി ആസിം ബിൻ ഉസ്മാൻ, എം ഷബാന ഷിബില, കെ.പി ഫായിഖ്‌ റോഷൻ, എൻ ഷാഹിദ്‌ സഫർ, കെ സൗമ്യ, പി അജിത, വി അനിത, കെ.ടി ഷംസീദബീഗം, സി അശ്വതി, എം നിഷ എന്നിവർ സംബന്ധിച്ചു.

23/11/2023

കേരള സ്ക്രാപ്പ് മർച്ചന്റ് അസോ ഷിയേഷൻ മണ്ണാർക്കാട് മേഖലാ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

മണ്ണാർക്കാട്:കേരള സ്ക്രാപ്പ് മർച്ചന്റ് അസോ ഷിയേഷൻ മണ്ണാർക്കാട് മേഖലാ കമ്മറ്റി ഓഫീസ് ഉൽഘടനവും മെബർഷിപ്പ് വിതരണവും നടന്നു

വെങ്ങയിലുള്ള C K അപ്പാർട്ട് മെന്റിൽ നടന്ന പരിപാടി ജില്ല പ്രസിഡണ്ട്‌ മൊയ്‌ദു പട്ടാമ്പിയും ഉദ്ഘാടനം നിർവഹിച്ചു.മേഖലാ പ്രസിഡന്റ് റഷീദ് വേങ്ങ അധ്യക്ഷനായി

മെമ്പർ ഷിപ്പ് വിതരണം മണ്ണാർക്കാട് മേഖല പ്രസിഡന്റ് റഷീദ് വേങ്ങയും മുഖ്യ പ്രഭാഷണം ആലിക്കുട്ടി പട്ടാമ്പി, ജില്ലാ ട്രഷറർ അർജുൻ വിനായക ആശംസകൾ അർപ്പിച്ചു.

ഷാജഹാൻ പാലക്കാട്‌,അർജുനൻ പാലക്കാട്‌,ഇസ്ഹാക്ക് കോട്ടപ്പുറം,ലത്തീഫ് R എം,മുസ്തഫ മിറാക്കി
സുജീഷ് പാലക്കാട്‌ എന്നിവർ പങ്കെടുത്തു . അസീസ് തൂത നന്ദി പറഞ്ഞു

16/11/2023
16/11/2023

എടത്തനാട്ടുകര ജി.എല്‍.പി.എസ് എടത്തനാട്ടുകര മൂച്ചിക്കലിൽ നടന്ന ശിശുദിനാഘോഷം കുട്ടികള്‍ക്ക് വേറിട്ട അനുഭവമായി.നൂറോള൦ കുട്ടികള്‍ അണിനിരന്ന ശിശുദിനറാലി കുരുന്നുകള്‍ക്ക് നവ്യാനുഭവമായി.മൂച്ചിക്കല്‍ അ൦ഗന്‍വാടി സന്ദർശിക്കുകയും കുരുന്നുകൾക്ക് കടലാസ് കൊണ്ട് നിർമ്മിച്ച പൂക്കളു൦ പായസവു൦ വിതരണം ചെയ്യുകയു൦ ചെയ്തു.

ശിശുദിനാഘോഷത്തോടനുബന്ധിച്ച് പ്രത്യേക അസ൦ബ്ലി സ൦ഘടിപ്പിച്ചു. പ്രസ൦ഗ൦,കുട്ടികളുടെ കലാപരിപാടികൾ, നെഹ്റു വേഷ൦ കെട്ടല്‍,ശിശുദിന പോസ്റ്റർ, പ്ലക്കാർഡ് നിർമ്മാണം, എല്ലാ വിദ്യാർത്ഥികള്‍ക്കു൦ കടലാസ് പൂക്കൾ നൽകൽ നെഹ്റു ക്വിസ്,പ്രിപ്രെെമറി കുരുന്നുകൾക്ക് കളറിങ് മത്സര൦ എന്നിവ നടത്തി.
പ്രധാനാധ്യാപകൻ പി.നാരായണൻ സ്പോൺസർ ചെയ്ത സേമിയ പായസവു൦ അധ്യാപിക സി.ജമീല നൽകിയ ബിസ്ക്കറ്റുകളു൦ എല്ലാവർക്കു൦ നൽകി.

ശിശുദിനാഘോഷം സീനിയർ അധ്യാപിക സി.ജമീല ഉദ്ഘാടനം ചെയ്തു. അധ്യാപകരായ കെ.രമാദേവി, പി.ജിഷ,സി.പി വഹീദ, എ.നുസെെബ എന്നിവർ പ്രസ൦ഗിച്ചു.
ക്വിസ് മത്സരത്തിൽ ഒന്നാം ക്ലാസ്സിൽ നിന്നും റദ് വ നൈഷ,നിബുൺ,ഇവ ഇലഹ എന്നിവരും,മൂന്ന് നാല് ക്ലാസ്സുകളിൽ നിന്നും പി. നജ നിയാസ്, സി. ഹബീൽ, ആര്യ എന്നിവരും ആദ്യ മൂന്നു സ്ഥാനങ്ങൾ കരസ്ഥമാക്കി.
പി.പ്രിയ,ഇ.പ്രിയങ്ക, സി.പി മുഫീദ,കെ.ഷീബ,ഷഹനാസ്,ഫസീല എന്നിവ൪ നേതൃത്വം നല്‍കി.

Address

എടത്തനാട്ടുകര
Edathanattukara

Telephone

+916238052321

Website

Alerts

Be the first to know and let us send you an email when ANL ആലുംകുന്ന് ന്യൂസ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to ANL ആലുംകുന്ന് ന്യൂസ്:

Videos

Share


Other Media/News Companies in Edathanattukara

Show All

You may also like