08/12/2022
തമിഴ് ഗാനങ്ങളില് എനിക്ക് ഇഷ്ടപ്പെട്ട ഒരു ഗാനമാണ് ദളപതിയിലെ സുന്ദരി എന്ന ഗാനം...
ഒരു പോര്‍ക്കളത്തിലേക്ക് ഒരു പോരാളി തന്‍റെ പ്രണയിനിയെ വിട്ട് പോകേണ്ടി വരുന്നതും
ആ ഏകാന്തത ഇരുവരെയും വേട്ടയാടുന്നതുമാണ് ഗാന രംഗത്തിന്‍റെ ഇതിവൃത്തം. സിനിയിലെ കഥക്കനുയോജ്യമായ ഗാനം....
സുന്ദരി....
നീ നിന്റെ കണ്ണുകളാല് ഒരു സൂചന തരൂ....
എന്നാണ് (ഏകാന്തതയില്) നമ്മള് തമ്മില് കാണുക.
അയാള്, ഒരു യോദ്ധാവാണ് നായകന്..
യുദ്ധം ചെയ്യാന് വിധിക്കപ്പെട്ടവന്, നിസ്സഹായന്......
വിരഹദുഖത്താല്‍ അയാളുടെ പ്രണയിനി ആലപിക്കുന്നു...
എന്നെ തന്നെ മുഴുവനായി നിനക്ക്
ഞാന് നല്കിക്കഴിഞ്ഞു.
ഈ ജന്മത്തിന്റെ ഉദ്ദേശം തന്നെ നിന്നില്
അലിഞ്ഞു ചേരുക എന്നതാണ്...
അപ്പോള്‍ അയാള്‍...
ഞാന് നിന്നെ വിട്ട് പിരിയുന്നില്ല...
പിരിഞ്ഞാല് തന്നെ,
എനിക്കീ യുദ്ധത്തില് മരണം നേരിട്ടാല് തന്നെ ഞാന് നിന്നില് വന്ന് ചേരും..
ഞാനും നീയും വേറെ വേറെയല്ല......
പറയൂ നമ്മള് എന്നാണ് ഇനി സന്ധിക്കുക....
നീ പറഞ്ഞ, എനിക്ക് ഉറപ്പുതന്ന വാക്കുകള്,
വെറും വാക്കുകളായി പോകുമോ...
അത് ന്യായമാണോ..... എന്നില്‍ ആഗ്രഹത്തിന്‍റെ വിത്തുപാകി....
എന്നെ നീ തീരാത്ത വേദനയില്‍ തള്ളിവിടലാകുമോ....
ഈ പെണ്ണു കണ്ട സ്വപ്നം,
ഒരുമിച്ച് നാം ആസ്വദിക്കുന്ന നിമിഷങ്ങള്‍...
ആ ഒത്തുചേരല് വെറും കനവായി മാറുമോ.....
എല്ലാം വെറും വാക്കുകളായി മറയുമോ....
വാള് പിടിച്ച് പോരിനായി നില്‍ക്കുന്പോള്‍ കൂടി നീയാണ് എന്‍റെ മനസ്സില്‍ വെള്ളിത്തേരില്‍ എഴുന്നെള്ളി നില്‍ക്കുന്നത്
നീയാണ് എന്റെ മനസ്സു മുഴുവനും..
ഈ അവസ്ഥയില് പോരില് ഞാന് ജീവന് വെടിഞ്ഞാല്കൂടെ നിന്നില് വന്ന് ഞാന് ലയിക്കും....
ഈ പാവം പെണ്ണിന് ഇഷ്ടപ്പെട്ടവനോട് ഒത്ത് കൂടാന്‍ എന്താണ് ഇത്രയും അഗ്നിപരീക്ഷകള്.....
ഇത്രയും ദുര്‍ഘടങ്ങള്‍ ജീവിതത്തില്‍ ഇത്രയും സങ്കീര്‍ണ്ണതകള്‍ മനുഷ്യന്‍ കൃത്രിമമായി ഉണ്ടാകുന്നതാണെന്ന് അവള്‍ പറയുന്നു..
ജീവിതത്തില്‍ ആനന്ദം എളിതാണ്... നാമാണ് ഈ ഹ്രസ്വ ജീവിതം ആനന്ദമായി അനുഭവിച്ചു കഴിക്കാതെ... പ്രശ്നങ്ങളെ വളര്‍ത്തി ഇത്രയും ദുര്‍ഘടമാക്കുന്നത്...
ആര്‍ക്ക് വേണ്ടിയാണ് യുദ്ധം... രണ്ടു മനുഷ്യരുടെ ഈഗോ.... അതിനു വേണ്ടി ബലിയാടുകളാകുന്ന കുറേ മനുഷ്യര്‍... ദേശത്തിന്‍റെയും ആദര്‍ശങ്ങളുടെ
അല്ലെങ്കില്‍ തത്വങ്ങളുടെ
ദര്‍ശനങ്ങളുടെ പേരുപറഞ്ഞ് മനുഷ്യരെ ഇളക്കിവിടുന്നു...
അവന്‍ പറയുന്നത് കേള്‍ക്കൂ...
നമ്മെ രണ്ടുപേരെുയം ഒരേ സമയം വീക്ഷിക്കാന് കഴിയുന്ന ഈ ചന്ദ്രനോട് ചോദിക്ക് എന്റെ അവസ്ഥയെ കുറിച്ച് ശരിയായി പറഞ്ഞു തരും..
നിന്നെ ഞാന്‍ പിരിഞ്ഞാല്‍ നല്ല ഉദ്യാനത്തില്‍ പോലും മള്ളുകള്‍ മുളക്കും...
മറിച്ച് നിന്‍റെ മാറില്‍ ഞാന്‍ തലചായ്ച്ചാല്‍
മണലാരണ്യത്തില്‍ പോലും പൂക്കള്‍ പൂക്കും...
മാസങ്ങള്‍ പോലും ആഴ്ചകള്‍ പോലെ ഓടിപ്പോകും...
പക്ഷേ നീ എന്നില്‍ നിന്നും വിട്ടു പിരിഞ്ഞിരിക്കുന്പോള്‍ നേരെ തിരിച്ചാണ് അനുഭവപ്പെടുക...
സമയം നിശ്ചലമാക്കി നിര്‍ത്തുന്ന ശക്തി പ്രണയത്തിന് മാത്രമേ ഉള്ളൂ....
നീ എന്‍റെ തൊട്ടു തലോടിയാല്‍ കോടി സുഖം..
നീ എന്നെ തൊടുന്പോഴോ.. എന്‍റെ സകല മുറിവുകളും ആറും......
നീ വേഗം വരുകയാണെങ്കില്‍ ഞാന്‍ ഒരു പക്ഷേ ഞാന്‍ മരണത്തില്‍ നിന്നും രക്ഷപ്പെടും... അവള്‍ വിരഹത്താല്‍ മരണത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ് എന്ന് അവനെ ഓര്‍മ്മിപ്പിക്കുന്നു... പ്രത്യാശ നശിക്കുന്പോള്‍ എല്ലാവരും മരണത്തോടടുക്കുന്നു...
ഞാന്‍ ഉറപ്പായിട്ടും വരും എന്ന് അവന്‍ അവള്‍ക്ക് ഉറപ്പു കൊടുക്കുന്നു....
തമിഴ്‍ ഗാനങ്ങള്‍ ലളിതമായ പദാവലികള്‍ കൊണ്ട് ഇന്‍പമുള്ളതാണ്... മാത്രവുമല്ല...
ഇന്‍പങ്ങള്‍ക്കാണ് പ്രാമുഖ്യം...