Kerala Viral

Kerala Viral Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kerala Viral, Media/News Company, NADUVILVALAPPIL HOUSE, THANNEERCODE POST, THANNEERCODE, Edappal.

19/07/2020

Want to become a published writer?

Want to Earn wonderful Royalties?

Want to write on a unique theme?

Courtesy : Joseph Annamkutty JoseBuried Thoughts എന്ന എന്‍റെ പുസ്തകത്തില്‍ എന്താണ് എന്ന് അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ...
24/09/2018

Courtesy : Joseph Annamkutty Jose

Buried Thoughts എന്ന എന്‍റെ പുസ്തകത്തില്‍ എന്താണ് എന്ന് അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി അതിലെ ഒരു ചാപ്റ്റര്‍ ഞാന്‍ തന്നെ മലയാളത്തിലോട്ട് അങ്ങ് പരിഭാഷ നടത്തി:
Joseph Annamkutty Jose

പൊതിച്ചോറ്:(The Lunch Box)

ഒരു തണുത്ത വെളുപ്പാംകാലം, അമ്മ അന്ന് ബാംഗ്ലൂരിൽ ആയിരുന്നു എന്‍റെ ചേട്ടന്‍ അരുണിന്‍റെ അടുത്ത്. അടുക്കള അപ്പനെ ഏല്പ്പിച്ചു പുള്ളിക്കാരി അങ്ങ് സ്കൂട്ടായി, ഒന്നുകിൽ ഹോട്ടൽ അല്ലെങ്കിൽ പട്ടിണി എന്ന ഒരു ല്യ്നിൽ ആയിരുന്നു ഞാൻ, കാരണം, എന്‍റെ കഴിഞ്ഞ 25 വര്‍ഷത്തെ ജീവിതത്തിൽ ഞാൻ അപ്പനെ അടുക്കളയിൽ കണ്ടിട്ടില്ല....അയ്യോ!! അല്ല കണ്ടിട്ടുണ്ട്!! 2009 ഇല്‍. അന്നൊരു വെള്ളിയാഴ്ചയായിരുന്നു, എന്‍റെ അപ്പന്‍ അമ്മയെ ഞെട്ടിക്കാന്‍ തീരുമാനിച്ച ഒരു ചൂടുള്ള വെള്ളി ദിവസം.

'ഇന്നവൾ ഞെട്ടും,എന്‍റെ കപ്പേം മീന്‍ കറിയും കണ്ടു ' അപ്പൻ അങ്ങ് പ്രക്യാഭിച്ചു.

പിള്ളേരെ പഠിപ്പിക്കൽ കഴിഞ്ഞു വന്ന അമ്മ അടുക്കളയിൽ കയറിയതും ഞെട്ടി..... ദേ പാത്രത്തിൽ നല്ല ഇടിവെട്ട് കപ്പേം മീനും.....കല്യാണം കഴിച്ചതിനു ശേഷം എന്നോ ഒരിക്കൽ ചുമ്മാ ഷോ കാണിക്കാൻ കയറിയതല്ലാതെ ഇതിയാനെ അടുക്കളയിൽ കണ്ടട്ടില്ലല്ലോ എന്ന ചിന്ത ഒരു വശത്ത്.....പെട്ടന്ന് ഇങ്ങനൊരു കപ്പേം മീനും പരുപാടിയുടെ പിന്നിലെ ചേതോവികാരം എന്തായിരിക്കും എന്ന ചിന്ത മറുവശത്ത്.....അമ്മയങ്ങനെ കണ്ഫ്യൂഷന്‍ അടിച്ചു നില്‍കുമ്പോള്‍, അപ്പന്‍ കസേര പുറകോട്ട് വലിച്ചിട്ട് പറഞ്ഞു:
'നീ അവിടങ്ങു സമാധാനമായി ഇരുന്നേ'
അമ്മ ആണെങ്കിൽ സലിം കുമാർ പറഞ്ഞ പോലെ ' എനിക്ക് വട്ടയതാണൊ അതോ ഇങ്ങേർക്ക് ഭ്രാന്തയതാണോ’ എന്ന ചിന്തയോടെ അവിടെയിരുന്നു. അപ്പന്‍ അടുക്കളയില്‍ നിന്ന് കപ്പ പുഴുങ്ങിയ കാസറോള്‍ എടുത്തുകൊണ്ടുവന്നു...നല്ല ആവി പറത്തിക്കൊണ്ട്...മഞ്ഞ നിറത്തില്‍...വേപ്പിലയുടെ അനാവശ്യ ഡെക്കറേഷന്‍ ഒക്കെ ഇട്ട്, ഇടിവെട്ട് കപ്പ മുന്‍പില്‍...ഞാന്‍ അപ്പനെ നോക്കി...”ഇത്രനാള്‍ ഞാന്‍ തിരിച്ചറിയാതെ പോയ അപ്പനാണല്ലോ ഉണ്ണീ നീ...”എന്ന് സ്വയം പറഞ്ഞു.

സീന്‍ അങ്ങനെ നല്ല ഫ്ലോവില്‍ പോയ്കൊണ്ടിരികുമ്പോള്‍ അത് സംഭവിച്ചു....”ഞാന്‍ കറി എടുത്തിട്ടു വരാം” എന്ന് പറഞ്ഞു അപ്പന്‍ അടുക്കലയിലോട്ടു പോയി.
മീന്‍ കറി വച്ചിരുന്ന പാത്രം നല്ല ചൂടായത് കൊണ്ട് അപ്പൻ ഒരു തുണി കൊണ്ട് അതിന്‍റെ വക്കിൽ പിടിച്ചിരുന്നു, നിര്‍ഭാഗ്യവശാല്‍ അത് അമ്മ നിലം തുടക്കാൻ ഉപയോഗിച്ചിരുന്ന പന്ന തുണി ആയിരുന്നു. പലപ്പോഴും അമ്മ ആ തുണി കാലുകൊണ്ട്‌ ചവിട്ടി പിടിച്ച് നിലം തുടയ്ക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.
'എന്‍റെ ദൈവമെ നിങ്ങൾ ഈ തുണി വെച്ചാണോ പാത്രം പിടിക്കുന്നെ? അമ്മ ഞെട്ടലോടെ ചോദിച്ചു.
അന്ന് വെള്ളി ആയിരുന്നു എന്ന് ഞാന്‍ പറഞ്ഞല്ലോ....അമ്മയുടെ ചോദ്യത്തിന് അപ്പന്‍റെ മറുപടി ദുഃഖവെള്ളി പോലെ പരിതാപകമായിരുന്നു.
‘ഞാന്‍ പാത്രങ്ങള്‍ തുടച്ചതും ഈ തുണി വെച്ചാണ്, അതിനിപ്പോ എന്താ’
അമ്മയെ കുറ്റം പറയാൻ പറ്റില്ല, എന്തായാലും അമ്മ ഫുഡ് സ്കിപ് ചെയ്തു, അപ്പൻ അത് മൊത്തം എന്നെ കൊണ്ട് തീറ്റിപ്പിക്കാന്‍ ശ്രെമം നടത്തി, ഞാന്‍ തറവാട്ടില്‍ പിറന്നവന്‍ ആയതുകൊണ്ട് അന്തസായി ‘കഴിക്കില്ല’ എന്ന് കട്ടയ്ക്ക് മറുപടി കൊടുത്തു.
തോല്‍വി എന്ന് പറഞ്ഞാല്‍, ഇജ്ജാതി തോല്‍വി, അപ്പന്‍റെ ആത്മാഭിമാനം മുറിവേറ്റു, ഇനി മേലിൽ ഞാൻ ഈ വീട്ടില്‍ കുക്ക് ചെയ്യില്ല എന്ന് പറഞ്ഞു അപ്പൻ കോലോടിച്ചിട്ടു…പിന്നീട് ഞാൻ അപ്പനെ അടുക്കളയിൽ കണ്ടിട്ടില്ല......
അപ്പന് വേണമെങ്കില്‍ അമ്മയെ അടുക്കളയിൽ സഹായിക്കാം....പക്ഷെ പുള്ളി ഈ പഴയ സംഭവത്തെ അങ്ങ് മുതലെടുത്തു....ഒരു കൊലാടിനെ പോലെ അങ്ങോട്ടും ഇങ്ങോട്ടും അടുക്കളയിൽ ഓടുന്നതിനിടയിൽ അമ്മ അപ്പനെ പലപ്പോഴും സഹായത്തിനു വിളിച്ചു ഞാൻ കേട്ടിട്ടുണ്ട്....വല്ലപ്പോഴും വന്നാ വന്നു....അമ്മയൊട്ടു പുള്ളിയെ നിർബന്ധിക്കരുമില്ല….പാവം അമ്മ...
ഫ്ലാഷ് ബാക്ക് ഓവർ
അന്ന് രാവിലെ എഴുന്നേല്ക്കാൻ തന്നെ മടിയായിരുന്നു , കാരണം എഴുന്നേറ്റ ഉടനെ അമ്മ വക ഒരു ചായ പതിവുണ്ട്, പക്ഷെ അമ്മ വീട്ടില് ഇല്ലാത്തതു കൊണ്ട് ചായയും ഉണ്ടാകില്ല എന്ന് ഉറപ്പായിരുന്നു. ഞാൻ വേച്ചു വേച്ചു അടുക്കളയിലോട്ടു നടന്നു…..ഒരു കട്ടൻ ഉണ്ടാക്കി അടിക്കാം എന്ന മടി പിടിച്ച ചിന്തയോടെ…. പക്ഷെ ഡൈനിങ്ങ് ടേബിൾ എത്തിയപ്പോഴേക്കും പാതി തുറന്ന എന്‍റെ കണ്ണുകളെ കുളിരണിയിച്ചു കൊണ്ടു ഒരു കപ്പ് ചായ ആവി പറത്തിക്കൊണ്ട് മുന്നില്‍ !!

'പോയി പല്ല് തേച്ചു വാ, പുട്ടും കടലയും റെഡി ആണ് ' അപ്പൻ പറഞ്ഞു
(അപ്പന്‍റെ ഒരു കയ്യിൽ കത്തി, മറ്റേ കയ്യില്‍ പാതി സബോളയും)
ഞാന്‍ ചായ കുടിച്ചു, പാല്‍ അധികമായിരുന്നു എങ്കിലും, പഞ്ചസാരയ്ക്ക് ഒട്ടും കുറവില്ലായിരുന്നു.
പല്ല് തേപ്പും കുളിയും കഴിഞ്ഞു ഞാൻ വന്നപ്പോ, ദേ ഇരിക്കുന്നു പുട്ടും കടലയും. ഞാൻ കഴിച്ചു , കടല കുറച്ചു കൂടി വേവാൻ ഉണ്ട് പക്ഷെ നല്ല ടേസ്റ്റ് ഉണ്ടായിരുന്നു.
“അപ്പാ, പുട്ടിന് നല്ല ബലമുണ്ടല്ലോ, കറി പക്ഷെ അടിപൊളിയായിട്ടുണ്ട്” ഞാന്‍ പറഞ്ഞു.
“ആ ഗ്ലാസ്‌ വെച്ച് ഇടിച്ചാല്‍ മതി, പൊടിഞ്ഞോളും” പുള്ളി എന്നെ ഒന്ന് ആക്കി പറഞ്ഞു.
അപ്പൻ ആള് കൊള്ളാമല്ലോ എന്ന് ഞാൻ പറയാൻ പോയപ്പോഴേക്കും ദേ അടുത്ത സർപ്രൈസ്…..
നല്ല ചൂടിൽ വാട്ടിയ വാഴയിലയിൽ പൊതിഞ്ഞു, മാതൃഭൂമി പത്രത്തിന്‍റെ ചരമകോളം പേപ്പർ കൊണ്ട് കവർ ചെയ്തു, ശീമാട്ടിയുടെ പ്ലാസ്റ്റിക് കവറിൽ ഇട്ട എന്‍റെ ലഞ്ച് കയ്യിൽ എടുത്തിട്ട് എന്നോടൊരു ചോദ്യം..

'ഇത് ബാഗിൽ എവിടെ വെക്കണം?’
എന്തെങ്കിലും ഒരു പണി നമ്മളും എടുക്കണമല്ലോ എന്ന ചിന്തയോടെ ഞാൻ അത് വാങ്ങിച്ചു എന്‍റെ ബാഗിൽ വച്ചു.....
‘ഈ പുള്ളി ഇതൊക്കെ എപ്പോൾ ചെയ്തു’ ഒന്നും വിശ്വസിക്കാൻ സാധിക്കാതെ ഞാൻ എന്നോട് തന്നെ ചോദിച്ചു
പൊതിക്ക് നല്ല ഭാരം ഉണ്ടായിരുന്നു.. ..കാരണം വേറെയൊന്നുമല്ല… അപ്പന് എന്‍റെ ലഞ്ച് തീറ്റയുടെ കണക്ക് അത്ര പരിചയം ഇല്ല....അന്ന് ഉച്ചക്ക് കമ്പനയിലെ സുഹൃത്തുക്കൾകൊപ്പം പൊതിച്ചോർ തുറന്നപ്പോ …ഞാൻ കണ്ട കറികൾ എന്നെ ഞെട്ടിച്ചു.

ചമ്മന്തി, ചീര തോരൻ, കടല, അച്ചാർ പിന്നെ ഒരു കുടം കമഴ്ത്തിയ പോലെ ചോറും.
'അമ്മ വീട്ടില് ഇല്ലല്ലോ പിന്നെ ആരാ ഇതൊക്കെ ഉണ്ടാക്കിയെ' അടുത്തിരുന്ന സുഹൃത്ത് പെണ്കുട്ടി ചോദിച്ചു

'അപ്പൻ!! ' സൂര്യൻ ഉദിച്ചു വരുന്ന പ്രകാശത്തോടെ അല്ലെങ്കിൽ അഹങ്കാരത്തോടെ ഞാൻ പറഞ്ഞു
'എടാ, ചീര കറിയും, ചമ്മന്തിയും,കടലയും ഉണ്ടാക്കനേൽ നിന്‍റെ അപ്പൻ മിനിമം ഒരു 5 മണിക്ക് എഴുന്നേറ്റു കാണും ഉറപ്പാ' അവൾ പറഞ്ഞു
'അറിയില്ല, ഞാൻ വൈകിയാണ് എഴുന്നെറ്റെ' ഒരു ചമ്മലോടെ ഞാൻ പറഞ്ഞു.
അന്ന് വൈകുന്നേരം 5.45 ഇന് അപ്പന്‍റെ ഫോണ് വിളി
' വൈകുന്നേരം നിനക്ക് കപ്പ വേണോ അതോ ബ്രെഡും മുട്ടകറിയും മതിയോ?'
ഞാൻ ഞെട്ടി പക്ഷെ അത് കാണിക്കാതെ ഞാൻ പറഞ്ഞു...
“അപ്പൻ തകർക്കാണല്ലോ, ഞാൻ അമ്മയോട് പറഞ്ഞു അപ്പന്‍റെ കുക്കിംഗ് ഇനെ പറ്റി, പക്ഷെ അമ്മ പഴയ ഡയലോഗ് തന്നെ പറഞ്ഞു ….അപ്പന്‍റെ ഫുഡ് ആണ് മോനെ അസുഖം വരുത്തി വെക്കരുത്" .... പറഞ്ഞു തീർന്നതും ഞാനും അപ്പനും ചിരിച്ചു…..
‘അപ്പാ കപ്പ മതി ' ഞാൻ പറഞ്ഞു

അന്ന് വൈകീട്ടത്തെ കപ്പ തിരക്കെടില്ലയിരുന്നു, പക്ഷെ അമ്മ വെയ്ക്കുന്ന ടേസ്റ്റ് ഇല്ലാ...
ആ ഒരാഴ്ച മുഴുവൻ അപ്പൻ മൂന്ന് നേരവും എനിക്ക് ഭക്ഷണം വെച്ച് തന്നു, അപ്പൻ വച്ച ഓരോ കറികളും എന്നോട് ഒരു കാര്യം പറയാതെ പറഞ്ഞു
'എന്നോ ഒരു കാലത്ത് എന്‍റെ അപ്പൻ സ്വന്തമായി ഭക്ഷണം വെച്ച് ജീവിച്ചിട്ടുണ്ട്'
അമ്മ വരുന്നത്തിന്‍റെ തലേ ദിവസം, അപ്പൻ വെച്ച പുട്ടും കടലയും കഴിച്ചു കഴിഞ്ഞു കൈ കഴുകുമ്പോൾ ഞാൻ ചുമ്മാ ചോദിച്ചു

“അപ്പൻ ഇതെപ്പോഴാ പഠിച്ചേ… ഈ കുക്കിംഗ് ? എല്ലാ ഐറ്റംസ് അപ്പനറിയാം….ഇതെങ്ങനെ ?

'നാളെ കോഴിക്കോടൻ ബിരിയാണി വെക്കനായിരുന്നു പ്ലാൻ...എന്താ ചെയ്യാ അമ്മ നാളെ എത്തുമല്ലോ...' അപ്പൻ ഒരു ഭംഗിയില്ലാത്ത തള്ള് പറഞ്ഞു

'അപ്പാ ഓവർ ആകാതെ കാര്യം പറ' ഞാൻ ഒന്ന് കടുപ്പിച്ചു ചോദിച്ചു

അപ്പൻ ഒരു ചിരി പാസ് ആക്കിയിട്ടു എന്നോടു ചെറിയൊരു ഹിസ്റ്ററി പറഞ്ഞു.

'എടാ പണ്ട്, അതായത് ഞാൻ പത്തിൽ പഠിക്കുമ്പോൾ എന്‍റെ അമ്മ നിന്‍റെ മേരി aunty യെ അതായത് എന്‍റെ അനുജത്തിയെ 5 മാസം ഗർഭം ധരിച്ചിരിക്കുന്ന സമയം, എന്‍റെ അപ്പൻ അതി രാവിലെ പാടത്ത് കാളയെ കൂട്ടി നിലം ഉഴുകാൻ പോകും, അമ്മക്ക് വയ്യാതെ ആയപ്പോൾ എന്നോട് ഭക്ഷണം വെച്ച് കൊണ്ട് ചെല്ലാൻ പറയുമായിരുന്നു. ഞാൻ രാവിലെ തന്നെ എഴുന്നേറ്റു അമ്മ പറഞ്ഞു തന്ന പോലെ ഭക്ഷണം വെച്ച് കൊണ്ടു പോയി അപ്പന് കൊടുക്കും എന്നിട്ട് പാടം കടന്നു ക്ലാസ്സിൽ പോകും '.

നിന്‍റെ അപ്പാപൻ ഒരു ചൂടൻ ആയിരുന്നു, ഭക്ഷണം ഇഷ്റ്റപെട്ടിലെങ്കിൽ എന്നെ നല്ല പോലെ തല്ലുമായിരുന്നു,

‘ഇങ്ങനെ ആണോടാ ചമ്മന്തി ഉണ്ടാക്കുന്നേ’ എന്ന് പറഞ്ഞു ഒരിക്കൽ എന്നെ പൊതിരെ തല്ലി, അന്ന് എന്‍റെ കൂട്ട്കാരും അത് കണ്ടു, ഞാൻ ക്ലാസ്സിൽ പോയില്ല, നാണക്കേട്‌കൊണ്ട് പാടത്തിരുന്നു കരഞ്ഞു. അത് പിന്നെ പതിവായി....പെങ്ങൾ ജനിക്കുന്ന വരെ ഏകദേശം ഒരു 5 മാസം ഞാൻ ഭക്ഷണം വെച്ചു…. ഒത്തിരി തല്ലും കൊണ്ടു....നീ പറഞ്ഞ ചമ്മന്തിടെ ടേസ്റ്റ് അന്ന് കൊണ്ട അടിയുടെതാട മോനെ....പക്ഷെ ഇന്നും ഞാൻ ആ ദിനങ്ങൾ ഓര്‍ക്കുന്നു....അന്ന് വച്ച കറികളും.....അതൊക്കെ വിട്......നീ പറഞ്ഞതനിസരിച്ചു ചോറ് കുറച്ചാണ് ഇന്ന് പോതിഞ്ഞിരിക്കുന്നെ...ഇനി അതിന്‍റെ പേരിൽ ബാഗിന്‍റെ ഭാരം കൂടി എന്ന് പറയണ്ട'
ഇത്രേം പറഞ്ഞു.. അപ്പൻ പത്രം എടുത്തു ചാരു കസേരയിൽ ചാഞ്ഞു....
അന്ന് ആ പൊതിചൊറു ബാഗിൽ വച്ചപ്പോൾ എനിക്ക് പതിവിലും ഭാരം തോന്നി....ബാഗിനല്ല....എന്‍റെ ഹൃദയത്തിനു....
അന്ന് ഉച്ചക്ക്, അപ്പന്‍ വച്ച ചമ്മന്തി കൂട്ടി ചോറ് കഴിച്ചപ്പോൾ എന്‍റെ കണ്ണ് അറിയാതെ നിറഞ്ഞുപോയി...
'ചമ്മന്തിക്ക് എരിവുണ്ടോ ' എന്‍റെ കണ്ണ് നിറഞ്ഞത് കണ്ടു സുഹൃത്തുക്കൾ ചോദിച്ചു
'അതെ നല്ല എരിവുണ്ട്' ഞാൻ പറഞ്ഞു….
പക്ഷെ എനിക്കറിയാം…. എന്‍റെ കണ്ണ് നനയിച്ച എരിവു മുളകിന്‍റെ അല്ല....എന്‍റെ അപ്പൻ കൊണ്ട അടികളുടെതാണെന്ന്......
*****************
നമ്മള്‍ ചെറുപ്പക്കാര്‍ അധികം EXPLORE ചെയ്യാതെ പോകുന്ന ഒരു വാക്കാണ്‌ ‘അപ്പന്‍’, ചില സംഭാഷണങ്ങള്‍ മതി...അപ്പനെ വായിച്ചെടുക്കാന്‍...


With Love
Joseph Annamkutty Jose

Buy online : https://www.pusthakakada.com/default/buried-thoughts-dc3470.html

ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ ട്ടോ...❤️

315 രൂപക്ക്,7 പാക്കറ്റ് ചപ്പാത്തി (70 എണ്ണം)7 ചിക്കൻ കറിയും കഴിക്കാം...315 രൂപക്ക് ഇതെല്ലാം കൂടി കിട്ടുന്ന സ്ഥലം അറിയുമോ...
17/09/2018

315 രൂപക്ക്,
7 പാക്കറ്റ് ചപ്പാത്തി (70 എണ്ണം)
7 ചിക്കൻ കറിയും കഴിക്കാം...

315 രൂപക്ക് ഇതെല്ലാം കൂടി കിട്ടുന്ന സ്ഥലം അറിയുമോ ?
അറിയുന്നവർ കമന്റ് ചെയ്യൂ..

ആ കവിത..അതിതായിരുന്നു.. (ചെറുകഥ)രചന : Shyna Vilakkodeകല്യാണം നിശ്ചയിച്ച സമയം..നിർത്താതെയുള്ള ഫോൺ സംഭാഷണങ്ങൾക്കിടെ ഒരു നട...
12/09/2018

ആ കവിത..അതിതായിരുന്നു.. (ചെറുകഥ)
രചന : Shyna Vilakkode

കല്യാണം നിശ്ചയിച്ച സമയം..നിർത്താതെയുള്ള ഫോൺ സംഭാഷണങ്ങൾക്കിടെ ഒരു നട്ട പാതിരായ്ക്ക് അവൾ അവനോട് ചോദിച്ചു

"ഏട്ടാ കവിതയും കഥകളുമൊക്കെ ഇഷ്ടമാണോ?"ഞാൻ ഇത്തിരി അതിന്റെ സൂക്കേടുള്ള ആളാണ്കുറച്ചൊക്കെ എഴുതും. "

മറുതലയ്ക്കൽ ഒരു നിമിഷത്തെ നിശബ്ദത യ്ക്കു ശേഷം ഒരു ചിരി കുലുങ്ങി കുലുങ്ങി അവളുടെ ചെവിയിലെത്തി....

"ദൈവമേ ഈ ചിരിയുടെ അർത്ഥമെന്താണ്..ആക്കിയതാണോ എന്തോ..?

"പിന്നെ കവിത എനിക്കു ഭയങ്കര ഇഷ്ടമാ..ഞാൻ വായിക്കാറുമുണ്ട് ചൊല്ലാറുമുണ്ട്..ഇപ്പൊ കേക്കണോ നിനക്കു.." പുള്ളി വലിയ ഉത്സാഹം കാട്ടി..

"ഇപ്പൊ വേണ്ട ഏട്ടാ..എനിക്കു നേരിട്ടു കേട്ട മതി.." അവൾക്കുണ്ടായ സന്തോഷത്തിനു അതിരില്ലായിരുന്നു..ഭർത്താവിനെ കുറിച്ചുള്ള സങ്കല്പങ്ങളിൽ വലിയൊരെണ്ണം സാധിച്ചിരിക്കുന്നു..ബാക്കി എല്ലാം കൊണ്ടും നല്ല ചേർച്ചയുണ്ട് ഇരുവരും.. ഈ ഒരു കാര്യത്തിലായിരുന്നു ഒരുആശങ്ക..

അതും ഓകെ..ഇനി എന്തു വേണം..?നമ്മുടെ ജീവിതം നൂറുശതമാനം വിജയപഥത്തിലെത്തും.. തന്നെ മനസിലാക്കി എഴുത്തിൽ സപ്പോർട് ചെയ്യും..ഓഹ്‌..എന്തെല്ലാം മനക്കോട്ടകൾ കെട്ടി ആ ഇത്തിരി നേരം കൊണ്ട്..

തന്റെ എഴുത്തുകൾ വായിച്ചു വിലയിരുത്തി വേണ്ട തിരുത്തലുകൾ നടത്തി അഭിനന്ദിക്കുന്ന ഭർത്താവ്..അതുകണ്ട സന്തോഷം പൂണ്ടുതാൻ ആ കൈപിടിച്ച നെഞ്ചോട് ചേർത്തു പറയും

"എന്റെ ഭാഗ്യാ..ഇങ്ങനെ ഒരാളെ.കിട്ടിയത്..വീട്ടിലൊന്നും എന്റെ എഴുത്തു ഒന്നു നോക്കുക പോലുമില്ല.."

തന്നെ കെട്ടാൻ പോകുന്ന ആളുടെ കവിഹൃദയത്തെ കുറിച്ചു അവൾ വാ തോരാതെ കൂട്ടുകാരികളുടെ മുന്നിൽ വിളമ്പി അവരുടെയൊക്കെ അസൂയ ആവോളം ആസ്വദിച്ചു..വല്ലാതെ അഹങ്കരിച്ചു.

അങ്ങനെ വിവാഹം കഴിഞ്ഞു..മധുവിധുവിന്റെ നാളുകൾ.

പുറത്തു നല്ല നിലാവുള്ള ഒരു രാത്രി..ആകാശത്തു തിങ്കൾ കല തെളിഞ്ഞു നിൽക്കുന്നു.. അവന്റെസ്നേഹ ലാളനങ്ങൾക്കു വിധേയയായി മടിയിൽ തല ചായ്ച്ചു കിടക്കെ അവൾ പ്രണയാർദ്രയായി അവനോട് മൊഴിഞ്ഞു

"ചേട്ടാ..ആ കവിത.."

"ഏത് കവിത.."

"അന്നൊരിക്കൽ പാതിരായ്ക്ക് പാടാൻ നോക്കിയില്ലേ?"

അവൻ പാടാനായി തയാറെടുത്തു ശബ്ദം ഒന്നു ശരിയാക്കി..

അവളുടെ ഹൃദയം അവന്റെ ഈണത്തിലുള്ള കവിതാലാപനം കേൾക്കാനായി തുടിച്ചു മിഴിയടച്ചു നിന്നു..ഏത് കവിതായിരിക്കും ആലപിക്കുന്നത്? അവൾ കേളക്കാനായി കാത്തു കൂർപ്പിച്ചിരുന്നു..

"തിങ്കളും താരങ്ങളും

തൂവെള്ളി കതിർ ചിന്നും

തുങ്കമാം വാനിന് ചോട്ടി

ലാണെന്റെ വിദ്യാലയം..”

നീട്ടി വലിച്ചു നാലു വരി..ഒരു നിമിഷം താൻ എത്തിപ്പെട്ടത് അത്തിപ്പറമ്പ് സ്കൂളിലെ നാലാം ക്ലാസ്സ് മുറിയിലാണെന്നു അവൾക്കു തോന്നി..ഒരു കൈകൊണ്ട് ഊരി പോകുന്ന ട്രൗസർ വലിച്ചു കയറ്റി മറുകൈകൊണ്ട ഇടയ്ക്കിടെ ഒലിച്ചു വരുന്ന മൂക്കൊലിപ്പ് തടയാൻ പാടുപെട്ടു ഏങ്ങി വലിച്ചു കൊരവള്ളി പൊട്ടുമാറു പാടുന്ന ഖാദറുകുട്ടിയെയാണ് അവൾക്കപ്പോ ഓര്മ വന്നത്..അത് കേൾക്കുമ്പോഴേ താനടക്കം എല്ലാരും ചിരി തുടങ്ങും..അവൻ അതൊന്നും ശ്രദ്ധിക്കേയില്ല..തല ഒരു വശത്തേക്ക് എടുത്തു പിടിച്ചു വലിയ ശബ്ദത്തിൽ ഒരു കീറലാണ്..

"അതേ..എനിക്കു ഇത്രയേ ഓര്മയുള്ളു..പണ്ടെങ്ങാണ്ടു പഠിച്ചതല്ലേ..ഇത് നല്ല കവിതയല്ലേ.."

ആലാപനം നിർത്തി അവൻ അവളുടെ മുടിയിഴയിൽ തലോടി കൊണ്ട് ചോദിച്ചു..അവൾ അതൊന്നുംകേൾക്കുന്നുണ്ടായിരുന്നില്ല.. വല്ലാത്തൊരു മരവിപ്പിൽ അനക്കമറ്റ്‌ കിടക്കുകയായിരുന്നു..പാവം!!!ഒരു നിമിഷം കൊണ്ട് താൻ മനസിൽ സ്വപനം കണ്ടതൊക്കെയും ഒരു പെരുമഴയിൽ ഒലിച്ചു പോകുന്നത് അവൾ ഒരു മരവിപ്പോടെ അറിഞ്ഞു.. ഓഹ് ദൈവമേ..എന്തെല്ലാം മോഹങ്ങളായിരുന്നു...

മനസു നിറയെ ആ മുടിഞ്ഞ പാതിരാത്രിയാണ് ഇപ്പൊ ഓര്മ വരുന്നത്..... പാടാൻ തിടുക്കം കൂട്ടിയ ആളെ താനാണ് തടഞ്ഞത്....അന്നേ ഈ തിങ്കളും താരങ്ങളും പാടിച്ചിരുന്നെങ്കിൽ....

ℓιкє ѕнαяє αη∂ ѕυρρσят συя ραgє
©кєяαℓα νιяαℓ

കാത്തിരിപ്പ് (ചെറുകഥ)രചന : നന്ദന.എസ്നഗരത്തിലെ രാത്രികൾ അയാൾക്ക്‌ എന്നും ഒരു ഹരമായിരുന്നു. അന്നും പതിവ് പോലെ അയാൾ നടക്കാന...
10/09/2018

കാത്തിരിപ്പ് (ചെറുകഥ)
രചന : നന്ദന.എസ്

നഗരത്തിലെ രാത്രികൾ അയാൾക്ക്‌ എന്നും ഒരു ഹരമായിരുന്നു. അന്നും പതിവ് പോലെ അയാൾ നടക്കാനിറങ്ങി. ഏകദേശം 10 മണി ആയി കാണും. ഒരു ഹോട്ടലിൽ നിന്നും ഭക്ഷണവും കഴിച്ച് അയാൾ നഗരത്തിന്റെ ഉൾപ്രദേശത്തുള്ള തെരുവീഥികളിൽ കൂടി നടക്കാൻ തുടങ്ങി.
ഇടയ്ക്കിടെ തെളിയുന്ന സ്ട്രീറ്റ് ലൈറ്റുകളുടെ വെളിച്ചത്തിൽ വിദൂരതയിൽ കേൾക്കുന്ന നഗരത്തിന്റെ ഇരമ്പലുകളും ആസ്വദിച്ച് അയാൾ മെല്ലെ നടന്നു.
മനസ്സ് ശൂന്യമാണ്. സമയം കഴിയുന്തോറും വിജനത എങ്ങും പടർന്നു കയറുന്നു.അങ്ങനെ നടന്നു നടന്ന് അയാൾ നഗരത്തിന്റെ അങ്ങേ അറ്റത്തുള്ള കടലോരത്തെത്തി.

പകൽ സമയങ്ങളിൽ ജനസാഗരത്തിന്റെ ആഘോഷങ്ങളും ആർപ്പുവിളികളും ഏറ്റുവാങ്ങുന്ന ബീച്ചിന് രാത്രിയുടെ അന്ത്യയാമങ്ങളിൽ മറ്റൊരു മുഖമാണ്. തീർത്തും വിജനമായ നിശബ്ദമായ ഒരു മുഖം. അത്, അയാളെ പോലെയുള്ള രാത്രിസഞ്ചാരികൾ മാത്രം അറിയുന്ന ഒരു മുഖം. എന്നും അയാൾ തന്റെ രാത്രിയാത്രകൾ അവസാനിപ്പിക്കുന്നത് ഈ ബീച്ചിലെ ബഞ്ചിൽ ഇരുന്നാണ്. പിന്നീട് എപ്പോഴൊ അയാൾ അറിയാതെ തന്നെ അയാൾ ഉറങ്ങി പോവുകയും ചെയ്യും.

നിർത്താതെ വീശിയടിക്കുന്ന തണുത്ത കാറ്റും, തടസ്സമില്ലാതെ താഴെയെങ്ങും പരന്നു കിടക്കുന്ന നിലാവും, അവസാനം ഇല്ലാതെ കരയിലേക്ക് ആഞ്ഞടിക്കുന്ന തിരമാലകളും. ഇവയെല്ലാം അയാൾക്ക് എന്നും ഒരു ഭ്രാന്തായിരുന്നു. അന്നും പതിവു തെറ്റിക്കാതെ അയാൾ തന്റെ യാത്രയുടെ അവസാനം കുറിക്കാനെന്നവണ്ണം ബീച്ചിലെ ബഞ്ചിന്റെ അരികിലേക്ക് നടന്നു.
ഇന്ന് കാറ്റിന്റെ തണുപ്പ് കൂടിയിരുന്നോ എന്ന് അയാൾക്ക് തോന്നി. തന്റെ കോട്ടിന്റെ പോക്കറ്റിൽ കൈകൾ ഇറക്കി അയാൾ മെല്ലെ നടന്നു. ബഞ്ചിന്റെ കുറച്ച് ദൂരെ എത്തിയപ്പോൾ തന്നെ അയാൾ നിന്നു. പതിവില്ലാതെ തന്റെ സ്ഥാനം ആരോ കയ്യേറിയിരിക്കുന്നു. ഈ നഗരത്തിൽ താമസം തുടങ്ങിയിട്ട് രണ്ട് മാസത്തോളമായി.
ഇത്രയും നാളായി തന്റെ പാതിരാ യാത്രകളുടെ അവസാന നിമിഷങ്ങളിൽ ഒരു മനുഷ്യ ജീവിയെപ്പോലും അയാൾ അവിടെ കണ്ടിട്ടില്ല.തന്റെ ഏകാന്തതയുടെ സുഖം കളഞ്ഞതിൽ അമർഷവും എന്നാൽ അതേ സമയം അത്ഭുതവും അയാൾക്ക് തോന്നി. മെല്ലെ അയാൾ ആ ബഞ്ചിന്റെ അടുത്തേക്ക് നടന്നു.
അടുത്തെത്തിയപ്പോൾ അയാൾ അമ്പരന്നു പോയി. കാരണം തന്റെ മുന്നിലിരുന്ന മനുഷ്യ ജന്മം ഒരു സത്രീയാണ്. അയാൾ ഒന്നുകൂടി സൂക്ഷിച്ചു നോക്കി.അതെ അതൊരു സ്ത്രീ തന്നെ. അവളുടെ മുടിയിഴകൾ തണുത്ത കാറ്റിൽ മെല്ലെ ഇളകുന്നുണ്ടായിരുന്നു. അവളുടെ മിഴികൾ കടലിന്റെ അഗാധതയിലേക്ക് ആഴ്ന്നു പോയിരുന്നു. അതിനാൽ അയാൾ വന്നതൊന്നും അവൾ അറിഞ്ഞതേയില്ല. അവളുടെ അരികിലായി ഒരു ഗിറ്റാർ ഇരിക്കുന്നു.
അയാൾക്ക് ചിരി വന്നു.
സത്യം! ഒന്നുകിൽ തന്നെ പോലെ രാത്രിയാത്രയോടുള്ള ഭ്രാന്ത്; അല്ലെങ്കിൽ സംഗീതത്തോടുള്ള ഭ്രാന്ത്. ഇത് രണ്ടിൽ ഏതേലുമൊന്നെ ഇങ്ങനെ ഈ സമയത്ത് ഒരു മനുഷ്യ ജീവിയെ ഇവിടെ എത്തിക്കുകയുള്ളു.
ഇത്രയും സമയം ആയിട്ടുo അവൾ തന്നെ ശ്രദ്ധിക്കുന്നില്ല എന്ന് കണ്ട അയാൾ മെല്ലെ ആ ബഞ്ചിന്റെ ഇങ്ങേയറ്റത്ത് ഇരുന്നു.
"സിറ്റിയിലെ പെൺകുട്ടികൾ വളരെ ബോൾഡ് ആണെന്ന് അറിയാം. പക്ഷെ, ഇത്രയും രാത്രിയിൽ ഇവിടെ ഇങ്ങനെ ഒറ്റക്കിരിക്കാനും മാത്രം ധൈര്യം ഉണ്ടെന്ന് അറിഞ്ഞില്ല. കാലം നല്ലതല്ല കേട്ടോ?" . അയാളുടെ ശബ്ദം കേട്ട് ഏതോ ലോകത്തിലായിരുന്ന അവൾ മെല്ലെ തിരിഞ്ഞു നോക്കി. വിളറിയ മുഖം, എന്നാലത് ഭംഗിയുള്ളതായിരുന്നു. ആ കണ്ണുകൾ നിറഞ്ഞിരുന്നു. അയാളുടെ ചോദ്യത്തിനുള്ള മറുപടിയെന്ന പോലെ അവൾ ഒന്നു മന്ദഹസിച്ചു. ശോകം നിറഞ്ഞ മന്ദഹാസം .അവളുടെ ആ നിർജീവമായ ഭാവം അയാളുടെ ആകാംക്ഷ വർധിപ്പിച്ചു.ശരിയാണ്; രാത്രിയിലെ ഈ ഇരിപ്പിന് ഒരു വിഷാദം മതി കാരണം. എന്നാൽ ഇത്ര ചെറുപ്പത്തിൽ ഈ പെൺകുട്ടിക്ക് എന്ത് വിഷാദമാണ് ഉള്ളത്. " ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത്. നിങ്ങളുടെ മുഖത്ത് വല്ലാത്ത വിഷമം കാണുന്നു. ഈ ചെറുപ്രായത്തിൽ ജീവിതത്തിൽ നിന്നും ഇത്രയും പിൻവലിയാൻ നിങ്ങൾക്ക് എന്താണ് സംഭവിച്ചത്?"

അവൾ അയാളെ ഒന്ന് നോക്കി. എന്നിട്ട് വീണ്ടും കടലിന്റെ തീക്ഷ്ണതിലേക്ക് കണ്ണുകളെ അയച്ചു. മെല്ലെയൊന്ന് നെടുവീർപ്പിട്ടു. " കാത്തിരിപ്പ് ..... അതാണ് എന്റെയീ അവസ്ഥക്ക് കാരണം '' അവൾ മധുരമായ എന്നാൽ ശോകം നിറഞ്ഞ സ്വരത്തിൽ അയാളോടു പറഞ്ഞു. അയാൾ പിന്നെയും സംശയിച്ചു.മറുപടി തന്നെ വീണ്ടും കുഴയ്ക്കുന്നു ." ശരിയാണ്, കാത്തിരിപ്പ് ഒരു വേദന തന്നെ ആണ്; സുഖമുള്ള വേദന.പക്ഷെ ആരെ?" അയാൾ അവളെ നോക്കി. അവൾ വീണ്ടും വിദൂരതയിൽ മുഴുകിയിരുന്നു. "എന്നോട് പറയുന്നതിൽ വിരോധമുണ്ടോ? വിഷമങ്ങൾ മറ്റൊരാളോട് പറയുമ്പോൾ അത് കുറയും എന്നാണ് " അവൾ ഒന്നു കൂടി അയാളെ നോക്കി. കുറച്ചു നേരം നിശബ്ദയായി ഇരുന്നു. എന്നിട്ട് മെല്ലെ പറഞ്ഞു.

"മൂന്നു വർഷങ്ങൾക്ക് മുൻപ് ഇത് പോലെ ഒരു ദിവസം വൈകന്നേരം ഞാനെന്റെ ഫ്രണ്ട്സിനൊപ്പം ഇവിടെ എത്തി . അന്ന് മ്യൂസിക് കോളേജിൽ റിസേർച്ച് സ്റ്റുഡന്റ് ആയിരുന്നു ഞാൻ. എന്റെ വർക്ക് കംപ്ലീറ്റ് ചെയ്യാൻ വേണ്ടി ഉള്ള ഒരു അസൈൻമെൻറിന്റെ പുറകിൽ ആയിരുന്നു ഞാനപ്പോൾ. നേച്ചേർസ് മ്യൂസിക്; അതായിരുന്നു എന്റെ സബ്ജക്ട്. അതിന്റെ തിരക്കിനിടയിൽ ഫ്രണ്ട്സിനൊപ്പം ഇവിടെ വന്നപ്പോൾ ആണ് എബിയെ ഞാൻ ആദ്യമായി കാണുന്നത്. ബീച്ചിൽ ഒരു ആൾക്കൂട്ടത്തിന്റെ നടുവിലായി . അവൻ അവർക്ക് എല്ലാവർക്കും ആയി പാടുന്നു. മ്യൂസിക്കിനോട് ഉള്ള ഇഷ്ടം ആകാം എന്നെ അവനിലേക്ക് ആകർഷിച്ചത്.

ഗിറ്റാറിന്റെ സ്ട്രിങ്ങ്സിലൂടെ അവന്റെ വിരലുകൾ ചലിക്കുന്നത് ഞാൻ കൗതുകത്തോടെ നോക്കി നിന്നു. ആസ്വാദകരുടെ കയ്യടി ഏറ്റു വാങ്ങിയ ആ മിടുക്കനെ ഞാനറിയാതെ ആരാധിച്ചു പോയിരുന്നു. പിന്നീടുള്ള വൈകുന്നേരങ്ങൾ എനിക്ക് ഇവിടെ ആയിരുന്നു. അങ്ങനെ ദിവസങ്ങൾ കടന്നു പോയി. അവൻ എന്നെ ശ്രദ്ധിച്ചു തുടങ്ങി. അവൻ പാടിയിരുന്നത് എനിക്ക് വേണ്ടി ആയി. എന്റെ കണ്ണുകൾ അവനോട് സംസാരിച്ചു. അവൻ അവന്റെ പാട്ടുകളിലൂടെയും. അങ്ങനെ നാളുകൾക്ക് ശേഷം ഒരു ദിവസം ഇവിടെ വച്ച് ഞങ്ങൾ നേരിട്ടു പരിചയപ്പെട്ടു. എന്റെ റിസേർച്ച് ഞങ്ങളെ കൂടുതൽ അടുപ്പിക്കാൻ ഉള്ള ഒരു കാരണവും ആയി. എന്റെ വർക്ക് കംപ്ലീറ്റ് ചെയ്യാൻ എന്നെ സഹായിച്ചത് എബി ആയിരുന്നു.

ആ സൗഹൃദം അങ്ങനെ വളർന്നു.പിന്നീടുള്ള അവന്റെ കോമ്പൊസിഷൻ എല്ലാം അവൻ ആദ്യം കേൾപ്പിച്ചത് എന്നെ ആയിരുന്നു.എന്റെ അഭിപ്രായത്തിനു ശേഷമേ അവൻ അത് മറ്റാരെ എങ്കിലും കേൾപ്പിക്കുമായിരുന്നുള്ളു. സിറ്റിയിലെ എല്ലാ മ്യൂസിക് ഷോകൾക്കും അവനൊരു നിറസാന്നിദ്ധ്യം ആയിരുന്നു. അവനു കൂട്ടായി ഞാനും. പിരിയാൻ കഴിയാത്ത വിധം ഞങ്ങൾ അടുത്തു. മ്യൂസിക് കഴിഞ്ഞാൽ അവന് ഏറ്റവും ഇഷ്ടം ഈ ബീച്ചിൽ എന്റെ കൂടെ ഇരിക്കാൻ ആയിരുന്നു. ഇവിടുത്തെ പാറക്കൂട്ടങ്ങളും അതിൽ അടിച്ചുയരുന്ന തിരമാലകളും ഈ നിലാവും പിന്നെ ഈ തണുത്ത കാറ്റും ഒക്കെ ആയിരുന്നു. അവന്റെ മനോഹരങ്ങളായിരുന്ന പല വർക്സും ഇത് പോലെ ഉള്ള രാത്രികളിലായിരുന്നു ഉണ്ടായത്.അങ്ങനെ നാളുകൾ കടന്നു പോയി.

എന്റെ വർക്ക് കംപ്ലീറ്റ് ചെയ്യേണ്ട സമയം ആയി. ഞാനതിന്റെ പിറകിലുള്ള ഓട്ടത്തിൽ ആയിരുന്നു.എബിക്ക് പ്രോഗ്രാമുകളുടെ തിരക്കും. അങ്ങനെ രണ്ടാഴ്ചയോളം ഞങ്ങൾക്ക് തമ്മിൽ കാണാൻ കഴിഞ്ഞില്ല. ഒരു ദിവസം വൈകുന്നേരം അവൻ എന്നെ വിളിച്ചു. അവന്റെ ബാന്റിന് ഒരു ഫോറിൻ ട്രിപ്പ്.മൂന്നു മാസത്തേക്ക് പോകണം. അവൻ വലിയ സന്തോഷത്തിൽ .ഞാനും. ഒറ്റ വിഷമം മാത്രം. അത്രയും നാൾ കാണാൻ പറ്റില്ല.പക്ഷെ, അവന്റെ ഉയർച്ച; അത് എനിക്ക് ഏറ്റവും വലിയ സന്തോഷം ആയിരുന്നു.എന്റെ വർക് കംപ്ലീറ്റ് ആകുമ്പോഴേക്കും തിരികെ എത്തി വീട്ടിൽ വന്നു ഞങ്ങളുടെ കാര്യം സംസാരിക്കാം എന്ന് അവൻ പറഞ്ഞു.

പിറ്റെ ദിവസം തന്നെ അവന് ഡൽഹിയിലേക്ക് പോകണം. അവിടെ നിന്നും ട്രിപ്പ് സ്റ്റാർട്ട് ചെയ്യും. അതു കൊണ്ട് അന്ന് വൈകുന്നേരം അത്യാവശ്യമായി എന്നെ കാണണം എന്ന് അവൻ എന്നോട് പറഞ്ഞു. ഞാൻ പറഞ്ഞു സാരമില്ല പോയി വരൂ എന്ന്. പക്ഷെ അവൻ സമ്മതിച്ചില്ല. അവൻ പുതിയതായി കമ്പോസ് ചെയ്ത വർക്ക് അവന് എന്നെ കേൾപ്പിക്കണമായിരുന്നു . ആ പാട്ടാണ് അവന് ഏറ്റവും ഇഷ്ടം എന്നും അത് ഞാൻ തന്നെ ആദ്യം കേൾക്കണം എന്നും അവന് വാശി ആയിരുന്നു. ഞാനും സന്തോഷിച്ചു. ഇനി കുറച്ചു നാൾ കഴിഞ്ഞു അല്ലെ അവനെ കാണാൻ പറ്റൂ. അങ്ങനെ ഞങ്ങളുടെ പതിവു സ്ഥലമായ ഈ ബീച്ചിൽ ഞാൻ വന്നു. ഇതു പോലെ ഈ ബീച്ചിൽ അവനു വേണ്ടി കാത്തിരുന്നു. ഈ തണുത്ത കാറ്റും, തിരമാലകളും.... ഒന്നിനും ഒരു മാറ്റവും ഇല്ലായിരുന്നു.എന്റെ കാത്തിരിപ്പിന് ഒഴിച്ച്.അത് മാത്രം നീണ്ടു പോകുന്നതായി തോന്നി. സിറ്റിയിലെ ട്രാഫിക്; ആദ്യം അതോർത്ത് സമാധാനിക്കാൻ ശ്രമിച്ചു. ബീച്ചിലെ ആളൊഴിയുന്നതിനോടൊപ്പം എന്റെ നെഞ്ചിടിപ്പ് കൂടി കൂടി വന്നു. ഞാൻ അവന്റെ ഫോണിൽ ട്രൈ ചെയ്തു. റിപ്ലൈ ഇല്ല. അൽപ നേരം കൂടി വെയ്റ്റ് ചെയ്തിട്ടും അവനെ കാണാത്തതു കൊണ്ട് ഞാൻ മെല്ലെ എഴുന്നേറ്റു. പയ്യെ നടന്നു. പല തവണ വിളിച്ചിട്ടും കിട്ടിയില്ല. അങ്ങനെ ഞാൻ പതിയെ റോഡിലേക്കിറങ്ങി. ഒന്നു തിരിഞ്ഞു നോക്കി. സൂര്യൻ അസ്തമിച്ചു തുടങ്ങി. ബീച്ചിലെ തിരക്ക് ഏതാണ്ട് ഒഴിയുന്നു.

ഞാൻ ഇവിടെ വെയ്റ്റ് ചെയ്യുന്ന കാര്യം അവൻ മറന്നു പോയി കാണും എന്നോർത്ത് ഞാൻ പതിയെ തിരിച്ചു നടന്നു. നാളെ പോകുന്നതിന്റെ തിരക്കിൽ ആയി കാണും എന്ന് ഓർത്ത് സമാധാനിക്കാൻ ശ്രമിച്ചു. പതിയെ നടന്ന ഞാൻ മുന്നിൽ ഒരു ആൾക്കൂട്ടത്തെ കണ്ട് അങ്ങോട്ട് നടന്നു. അതിൽ ഒരാൾ പറയുന്നത് കേട്ടു ' കൊണ്ടുപോയി! തീർന്നെന്നാ തോന്നുന്നേ, ഇവനൊക്കെ സ്വപ്നം കണ്ടോണ്ടാണോ വണ്ടി ഓടിക്കുന്നത്!' എന്റെ ഉള്ളിൽ എന്തെന്നില്ലാത്ത ഒരു ആളൽ. കൂടിയിരുന്ന ആളുകളെ മാറ്റി ഞാൻ അകത്തേക്ക് കയറി. തകർന്നു കിടക്കുന്ന ഒരു ബൈക്ക്. റോഡിൽ ചതഞ്ഞരഞ്ഞ് കുറെ റോസാപ്പൂക്കൾ. ചോരത്തുള്ളികൾ വീണ് അതിന്റെ നിറം കൂടിയിരുന്നു. അരികത്തായി സ്ട്രിങ് പൊട്ടിയ ഒരു ഗിറ്റാർ , പിന്നെ ഒരു കോമ്പൊസിഷനും.
മരവിച്ച മനസ്സുമായി ഞാനവിടെ നിന്നു. ചുറ്റും എന്താന്ന് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കാൻ കഴിഞ്ഞില്ല.

സ്വബോധം നഷ്ടപ്പെട്ട ഒരു ഭ്രാന്തിയെ പോലെ അലറിക്കരഞ്ഞുകൊണ്ട് ഞാനാ ഗിറ്റാറിലേക്ക് വീണു. ജീവിതം നഷ്ടപ്പെട്ടവളെ പോലെ അലമുറയിട്ടു. ലോകം എന്റെ മുന്നിൽ ഇരുണ്ടു പോയി. അവസാനമായി അവനെ ഒന്നു കാണാനായി ഞാൻ കെഞ്ചി. സമനില തെറ്റിയ ഞാൻ പിന്നെ എന്തായി അല്ലെങ്കിൽ എവിടെ ആയിരുന്നു എന്ന് എനിക്ക് തന്നെ അറിയില്ലായിരുന്നു.
അവസാനമായി ഞാനെന്റെ എബിയെ കാണുന്നത് പള്ളി മുറ്റത്തെ സെമിത്തേരിയിലെ കല്ലറയിൽ കൊത്തി വച്ചിരിക്കുന്ന അക്ഷരങ്ങളായാണ്. 'Abel Mathew '. കണ്ണീരും പൂക്കളും പിന്നീടവനുള്ള എന്റെ സമ്മാനങ്ങളായി. മനോനില വീണ്ടെടുക്കാൻ എനിക്ക് മാസങ്ങൾ വേണ്ടിവന്നു. എന്റെ വീട്ടുകാർ മറ്റൊരു വിവാഹത്തിന് എന്നെ നിർബന്ധിക്കാൻ തുടങ്ങി. കാലം മായ്ക്കാത്ത മുറിവുകൾ ഇല്ലെന്നായിരുന്നു അവരുടെ ന്യായം. പക്ഷെ എന്റെ ഉള്ളിലെ മുറിവ്; അത് കാലങ്ങൾക്കും അതീതമായിരുന്നു. ഇന്നും എന്റെ കാത്തിരിപ്പ്.... അത് തുടരുന്നു " ഇത്രയും പറഞ്ഞു നിർത്തിയ ശേഷം അവൾ ദീർഘമായി ഒന്നു നിശ്വസിച്ചു. നിറഞ്ഞ കണ്ണുകൾ മെല്ലെ ഇറുക്കി അടച്ചു. പതിയെ വിതുമ്പി.
എന്തു പറയണമെന്ന് അറിയാതെ അയാൾ ഇരുന്നു.ഉള്ളിലൊരു വേദന. എല്ലാ കാത്തിരിപ്പും സുഖമുള്ളതല്ല എന്ന് അയാൾക്ക് തോന്നി. ഒരിക്കലും തിരിച്ചു വരില്ല എന്ന് അറിയാമായിരുന്നിട്ടും ഇന്നും അവനു വേണ്ടി കാത്തിരിക്കുന്ന അവളെ അയാൾ ഒന്നു നോക്കി. എന്ത് പറഞ്ഞ് അവളെ സമാധാനിപ്പിക്കും എന്ന് അറിയാതെ അയാൾ വിഷമിച്ചു. അവൾ മെല്ലെ കണ്ണു തുറന്നു.എന്നിട്ട് അയാളോട് ചോദിച്ചു "മരിച്ചു കഴിഞ്ഞാൽ , ആത്മാക്കൾക്ക് അവർ ആഗ്രഹിച്ച പോലെ കണ്ടുമുട്ടാൻ കഴിയും എന്നു പറയുന്നത് സത്യമാണോ?" അയാൾക്ക് അത്ഭുതം ആയില്ല. അവളുടെ ഉള്ളിലെ ചിന്തകൾ മനസ്സിലായപോലെ അയാൾ പറഞ്ഞു "നിങ്ങൾ അരുതാത്തത് ഒന്നും ചിന്തിക്കണ്ട... പിന്നെ എനിക്കീ ആത്മാവിലും മരണശേഷം ഉള്ള ജീവിതത്തിലും ഒന്നും വിശ്വാസമില്ല. എന്നാൽ പലയിടത്തും വായിച്ചു കേട്ടിട്ടുണ്ട് കഥകളിലും മറ്റും ഒക്കെ; പ്രണയിച്ചവർ തങ്ങളുടെ പ്രണയം മരണത്തിന് ശേഷം സഫലമാക്കുന്നു എന്നൊക്കെ .നിങ്ങളുടെ സ്നേഹം സത്യസന്ധവും ആഴമുള്ളതും ഒക്കെ തന്നെ. ഇന്നും അയാൾക്കായി കാത്തിരിക്കുന്നു; തിരിച്ചു വരില്ല എന്ന് അറിഞ്ഞിട്ടും. പക്ഷെ മരിച്ചു പോയ ആൾക്കു വേണ്ടി ഇനിയും കാത്തിരുന്ന് ജീവിതം നശിപ്പിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. പോയവർ പോയി. ചിലപ്പോൾ അയാളുടെ ആത്മാവ് ആഗ്രഹിക്കുന്നതും നിങ്ങൾക്ക് നല്ല ഒരു ജീവിതം കിട്ടാൻ ആയിരിക്കും. അതു കൊണ്ട് നിങ്ങളീ വ്യർത്ഥമായ കാത്തിരിപ്പ് അവസാനിപ്പിച്ച് സന്തോഷമായി ജീവിക്കാൻ തീരുമാനിക്കുക എന്നാണ് എന്റെ അഭിപ്രായം. വിഷമം ഉണ്ടാകും, സ്വാഭാവികം. പക്ഷെ ഇനിയും കാത്തിരിക്കുന്നതിൽ അർത്ഥം ഇല്ലെങ്കിൽ ......" അയാൾ പൂർത്തിയാക്കും മുന്നെ അവൾ ചോദിച്ചു. " എന്റെ സ്ഥാനത്ത് നിങ്ങൾ ആയിരുന്നു എങ്കിൽ നിങ്ങൾ എന്തു ചെയ്യുമായിരുന്നു?" അയാൾ ഒന്നു നിന്നു.ചെറുതായി ഒന്നു ആലോചിച്ചു. എന്നിട്ടു ചോദിച്ചു: "മറ്റൊരു വിവാഹത്തിന് ഒരിക്കലും നിങ്ങൾ സമ്മതിക്കില്ലെ? " അവൾ മറുപടി പറഞ്ഞില്ല. പക്ഷെ അവളുടെ കണ്ണുകൾ അതിന്റെ ഉത്തരം പറഞ്ഞു.

അയാൾ തുടർന്നു " അപ്പോൾ മറ്റൊരു ജീവതമോ വിവാഹമോ ഇല്ല അല്ലേ? ശരി. അപ്പോൾ നിങ്ങളുടെ സ്ഥാനത്ത് ഞാൻ ആയിരുന്നു എങ്കിൽ ഒരിക്കലും ഇങ്ങനെ വ്യർത്ഥമായി കാത്തിരിക്കില്ലായിരുന്നു ....മറിച്ച് ഈ കടലിൽ ചാടി മരിക്കുമായിരുന്നു. എന്റെ ആത്മാവിന് എങ്കിലും അയാളെ കണ്ടുമുട്ടാനും ഒന്നിക്കാനും കഴിയുമായിരുന്നല്ലോ."
അയാൾ ജയിച്ച ഭാവത്തോടെ അവളെ നോക്കി. അവൾ വിദൂരതയിലേക്ക് നോക്കി. പതിയെ ഒന്നു മന്ദഹസിച്ചു. എന്നിട്ട് അയാളോടു പറഞ്ഞു: " അത്രയേ ഞാനും ചെയ്തുള്ളൂ..... " അയാൾ ഞെട്ടി തിരിഞ്ഞു നോക്കി. തണുത്ത കാറ്റും നിലാവും ആഞ്ഞടിക്കുന്ന തിരമാലകളും. തന്റെ ബഞ്ചിന്റെ അങ്ങേയറ്റത്തായി സ്ട്രിങ്ങ് പൊട്ടിയ ഒരു ഗിറ്റാർ. തണുത്ത കാറ്റിൽ പൂർത്തിയാകാതെ പോയ ആഗ്രഹമെന്ന പോലെ ഒരു കോമ്പൊസിഷൻ പറന്നു നടന്നു.........."

ℓιкє ѕнαяє αη∂ ѕυρρσят συя ραgє
©кєяαℓα νιяαℓ

പൂവാലന്റെ നിക്കാഹ്രചന : ലതീഷ് കൈതേരിആ വലിയ തറവാടിന്റെ ഇറയത്തു ചാരുകസേരയിൽ അബ്‌ദുള്ളഹാജി ആനയുടെ എടുപ്പോടെ ഇരിക്കുന്നു ,,പ...
10/09/2018

പൂവാലന്റെ നിക്കാഹ്
രചന : ലതീഷ് കൈതേരി

ആ വലിയ തറവാടിന്റെ ഇറയത്തു ചാരുകസേരയിൽ അബ്‌ദുള്ളഹാജി ആനയുടെ എടുപ്പോടെ ഇരിക്കുന്നു ,,പുറത്തു നാലോ അഞ്ചോ കാറുകൾ നിരത്തി പാർക്കുചെയ്തിരിക്കുന്നു

പുറത്തു ഓട്ടോയുടെ ശബ്‍ദം കേട്ട് ഹാജി തല ഉയർത്തിനോക്കി ,

ഹല്ല ഇതാര് ,,,നമ്മുടെ ബ്രോക്കറു കാദർ അല്ലെ ,,,,ഇജ്ജ് ഈ വഴിയൊക്കെ മറന്നോ ,,,

അങ്ങനെ മറക്കാൻ പറ്റുന്ന ആളാണോ ഹാജിയാരെ ഇങ്ങള് ,,,,,

പിന്നെന്തേ ഈ വഴിക്കൊന്നും കണ്ടില്ല

ഇങ്ങക്കറിയാലോ ,,നുമ്മവരുമ്പോഴൊക്കെ ഓരോരോ കോളും കൊണ്ടേ വരൂന്നു ,,,,ഇങ്ങളുടെ നാലെണ്ണത്തിനെ കെട്ടിച്ചിട്ടും ,,,ഒരു കുറവും ഉണ്ടായില്ലലോ ,,,അതുപോലെ ഒരു കോളും കൊണ്ടാ ഇക്കുറിയും നമ്മള് വന്നത്

ഇജ്ജ് വളച്ചുകെട്ടാണ്ട് കാര്യം പറയൂ ,കാദറേ ?

റസിയ്ക്കുപറ്റിയ ഒരു ചെക്കൻ ശരിയായിട്ടുണ്ട് ,,,,ആള് അങ്ങ് ദുബായിൽ കച്ചോടം ആണ് ,,,നിങ്ങളത്രയും കുടുംബ പാരമ്പര്യം ഒന്നുമില്ലെങ്കിലും നല്ല പൂത്ത കായി ഉണ്ട് ഓന്റെ കയ്യിൽ ,,,

അപ്പൊ അവനു നമ്മളും നല്ലോണം കൊടുക്കേണ്ടിവരൂല്ലേ ?

വേണ്ടാ ,,,ചെക്കന് നിങ്ങളുടെ സ്വത്തും പണൂം ഒന്നും വേണ്ട പെണ്ണിനെ മതിയെന്ന പറഞ്ഞെ

അങ്ങനെ എങ്കിൽ നീ വിടേണ്ട ,,അതൊന്നു ആലോചിച്ചോ

ചെക്കന് കല്യാണത്തിനേ വരാൻ പറ്റുമെന്ന പറഞ്ഞെ ,,,,നിങ്ങള്ക്ക് സമ്മതമാണെങ്കിൽ വളയിടൽ ചടങ്ങു അടുത്ത ആഴ്ച തന്നെ നടത്താം ,,കല്യാണത്തിനുമുന്പ് ഓൾക്ക് ഓനെ കാണണോ ?

അങ്ങനെ ഒരുസരിത്രം ഈ തറവാട്ടിലില്ല ,,നമ്മളുറപ്പിക്കും അവരനുസരിക്കും അത്രതന്നെ ,,,നമ്മൾ കണ്ടു ഉറപ്പിച്ചിട്ടു മൂത്തിയിട്ടുങ്ങൾക്കൊന്നും ഒരു കേടും വന്നില്ലാലോ ,,ഇതും അതുപോലെ തന്നെ മതി ,,,

വിവാഹം ഉറപ്പിച്ചതു മുതൽ ഏതൊരുപെണ്ണിനെയും പോലെ റസിയക്ക് ഉള്ള ആഗ്രഹം ആയിരുന്നു ,,ചെക്കനെ ഒന്നുകാണുക എന്നത് ,,,അതു നടന്നില്ലെങ്കിലും ഫോട്ടോയെങ്കിലും കാണാൻ കിട്ടിയിരുന്നെങ്കിൽ ,,ഉപ്പയോട്‌ നേരിട്ടുപോയി ചോദിക്കാനുള്ള ധൈര്യവുമില്ല ,,,

,,,ഉമ്മപറഞ്ഞത്

,,ഉപ്പ കണ്ടിരിക്കണ് ,,അവന്റെ പൊരെയിൽ പോയപ്പോൾ ഫോട്ടത്തില് ,ആള് നല്ല മൊഞ്ചനാണ് ,,നീ പേടിക്കേണ്ട ,,,ഉപ്പ നല്ലതേ ഇനക്കു തരൂ ,,,

കല്യാണ ഒരുക്കങ്ങൾ തകൃതി ആയി നടക്കുമ്പോഴും ,,,ഫേസ്‌ബുക്കും ,വാട്സപ്പ്ഉം ലോകം വാഴുന്ന ഈ കാലത്തും കെട്ടുന്ന ചെക്കനെ ഒരുനോക്കുപോലും കാണാൻ പറ്റാത്ത റസിയയെ പലരും കളിയാക്കി ,,,ഒന്ന് സ്വപനം കണ്ടുറങ്ങാൻ പോലും ആ മുഖം ഒന്നുകണ്ടിരുന്നെങ്കിൽ ,,,

നിക്കാഹ് കഴിഞ്ഞു ,, എല്ലാവരും മട്ടൻ ബിരിയാണി തകൃതിയായി കഴിക്കുണ്ട് ,,ബിരിയാണികൊണ്ടുവരുന്ന ബേസിനുകൾ മിനുറ്റുകൾക്കകം കാലിയാകുന്നു ,,,,

നല്ല അസ്സല് ബിരിയാണി ,,ഹാജിക്ക തലിശ്ശേരിയിൽ നിന്നും ആൾക്കാരെ കൊണ്ടുവന്നുവെപ്പിച്ചതാ ,,ബ്രോക്കർ കാദർ ഹസ്സനോട് പറഞ്ഞു ,,,,

,അല്പസമയത്തിനകം പുയ്യാപ്ലയും ചെങ്ങായിമാരും വരും ,,,,എല്ലാം ഒക്കെ അല്ലെ ആമിന ,,,,

ഒരു ഞെട്ടലോടുകൂടിയാണ് റസിയ അതുകേട്ടതു ,,,,,,,

പുയ്യാപ്ലയുടെ വരവ് അകലെ നിന്ന് തന്നെ കേൾക്കാം

,,അനവിധിവാഹനങ്ങളുടെഅകമ്പടിയോടെ അതിന്റെ ഹോണടി യോടെ ബെൻസുകാർ ഗെയ്റ്റിന് മുൻപിൽ വന്നു നിന്നു

അകത്തുനിന്നും സ്ത്രീകൾ മത്‌സരിച്ചു ,ഒരൊരാളെ തള്ളിമാറ്റി ചെക്കനെ കാണാൻ തിക്കിതിരക്കി ,,,കൊള്ളാലോ റസിയ ചെക്കൻ മൊഞ്ചനാണല്ലോ ,,,,അപ്പോഴും അവിടെ ആ ചെയറിൽ നിന്നും എഴുന്നേൽക്കാനാകാതെ മനസ്സിനെ പിടിച്ചു നിർത്തുകയ്യായിരുന്നു റസിയ ,,,

അടുത്ത നിമിഷങ്ങളിൽ അവൾ കണ്ടു ,,,അയാളെ ,,,അതെ ഇതു ഹാരിസ് തന്നെ ,,,,,ദൈവമേ ഇയാളായിരുന്നോ വരൻ ,,പേരുകേട്ടപ്പോൾ എവിടെയോ മിന്നിമറഞ്ഞതല്ലാതെ ,ഇങ്ങനെ ഒരു മുഖം മനസ്സിന്റെ പാതിവഴിയിൽ പോലും വന്നില്ല ,,,അവളുടെ ചിന്തകൾ ഏഴുവർഷം പിന്നിലോട്ടു പാഞ്ഞു ,,

ഒന്നുപറയെടോ ഇഷ്ടാണെന്നു എത്രനാളായി ഞാൻ നിന്റെ പുറകെ നടക്കുന്നു ,,,

ഞാൻ മുൻപേ പറഞ്ഞതല്ലേ എനിക്ക് ഇഷ്ടമല്ലാന്നു

അതെന്താണെന്നല്ലേ ഞാൻ ചോദിക്കുന്നത്

ഇഷ്ടമല്ല ,അത്ര തന്നെ ,,,,,,

ഉള്ള സമയം മുഴുവൻ നിന്റെ പിറകെ നടക്കുന്നതുകൊണ്ടു ,,വായിനോക്കി എന്നപേരും കിട്ടി ,,,,എന്നാലോ നിനക്കൊടുക്കത്തെ ഗമ ,,,

അതെ ഇച്ചിരി ഗമ കൂടുതലാണ് എനിക്ക് ,,

നിന്റെ പിറകെ വന്നു സൈക്കിൾ ചവിട്ടി ചവിട്ടി ,,എന്റെ കാലുവയ്യാതായി ,,,,,എന്നിട്ടും ,നിനക്കുമാത്രം ഒരു കണ്ടഭാവം ഇല്ലാ ,,പെൺപിള്ളേരുടെ മനസ്സിനൊക്കെ ഇത്ര കട്ടി ഉണ്ടാകുമോ ?

എന്റെ മനസ്സിന് നല്ലകട്ടിയാ ,,,,,അതുകൊണ്ടു കൂടുതൽ വിളവെടുക്കേണ്ട ,,,,ആൾക്കാരുനോക്കുന്നു ഒന്നുപോയെ ,,,,,

അന്ന് ഒരുമിന്നായം പോലെ പോയ ആളാണ് ,,പിന്നെ കാണുന്നത് ഇപ്പോൾ ,,,,,പ്ലസ് ടു വിനു പഠിക്കുമ്പോൾ സ്ഥിരമായി വരുന്ന വായിനോക്കി അങ്ങനെയാണ് സുഹൃത്തുക്കൾ പരിചയപ്പെടുത്തിയത് ,,ഒരു പക്ഷെ അവർക്കു നിഷേധിച്ച സ്നേഹം മറ്റുള്ളവരോട് കാണിക്കുന്നതിൽ ഉള്ള അസൂയയും അവരിലുണ്ടാകാം ,,,എപ്പോഴും കൂടെ ഉള്ളവർ പറയും ആ സുന്ദരനായ വായിനോക്കിക്കു നിനെയാണ് നോട്ടം ,,പലവട്ടം തന്റെ പിറകെ വന്നപ്പോഴും അപമാനിച്ചുവിട്ടു ,,,,

ഉമ്മ വന്നു രണ്ടാൾക്കും സ്പൂണിൽ പാലുതരുമ്പോഴാണ് വീണ്ടും ഓർമ്മയിൽ നിന്നും ഞെട്ടിയത് ,,അതെ അയാൾ തന്റെ തൊട്ടടുത്ത് തന്റെ ദേഹത്തിനു മുട്ടി ഇരിക്കുന്നു ,,,, തന്നെ കാര്യമായി ശ്രെദ്ധിക്കുന്നില്ല എന്നുതോന്നി ,,,

ചടങ്ങുകൾ അല്പം ഒതുങ്ങിയപ്പോൾ ,ഇത്താത്ത വന്നുപറഞ്ഞു പുയ്യാപ്ലക്ക് നിന്നോടൊന്നു സംസാരിക്കണം ,,മോളിൽ എന്റെ അറയിൽ ഉണ്ട് ആള് ,, നീ ഒന്ന് അവിടെവരെ ചെല്ല് ,,,,കൂടെ തമാശ രീതിയിൽ വേറൊരു ഡയലോഗും നിങ്ങളുടെ മണിയറ താഴെയാണ് ഇതു എന്റെമണിയറ ആണട്ടൊ അതുമറക്കണ്ട

എന്തുചെയ്യണം എന്നറിയാത്ത അവസ്ഥ ,,,,വെറുപ്പിച്ചുവിട്ട ഒരാളുടെ മുൻപിൽ ഭാര്യയായി ആദ്യമായി ചെല്ലുകയാണ് ,,എങ്ങ്നെ പോകാതിരിക്കും ,,,,മനസ്സിൽ ചിന്തകൾ അനവധി ഉണ്ടായെങ്കിലും പതിയെ പതിയെ പടികൾകയറി ചെല്ലുമ്പോൾ ഞാൻ കണ്ടു പുഞ്ചിരിക്കുന്ന ആ മുഖം ,,,,കൊടും ചൂടിൽ ചാറ്റൽ മഴ പെയ്ത ഒരു സുഖം ,,,അത്രയും നേരം ചങ്കിൽ കൊണ്ട് നടന്ന ആ തീ കെടുത്താൻ ആ പുഞ്ചിരിക്ക് പെട്ടെന്ന് കഴിഞ്ഞു ,,

റസിയാ നിനക്കിപ്പോഴും ആ പഴയ വെറുപ്പുതന്നെയാണോ എന്നോട് ,,,,,നിന്റെ സങ്കല്പത്തിലുള്ള ഒരാളല്ല ഞാൻ എന്ന് എനിക്കറിയാം ,,,എങ്കിലും എത്രതന്നെ മനസ്സിൽ നിന്നും മായിക്കാൻ ശ്രെമിച്ചിട്ടും എനിക്കതിന് സാധിക്കുന്നില്ല ,,,ഓരോ തവണ മറക്കാൻ ശ്രെമിക്കുമ്പോഴും എന്റെ ചിന്തകളുടെ രാജഗോപുരത്തിലിരുന്നു നീ എന്നെ നോക്കി പുഞ്ചിരിക്കുന്നതുപോലെ തോന്നും ,,

പഠിക്കാൻ കഴിവില്ലാത്ത ഒരുപൊട്ടനാണ് ഞാൻ ,,ആ എന്നെ അനവധി പടിപ്പുള്ളോർക്കു ജോലികൊടുക്കാൻ തക്കതായ ഒരു സ്ഥാപനത്തിന്റെ മുതലാളി വരെ ആക്കിയത് നിന്നോടുള്ള സ്നേഹം ആണ് ,,നിന്നെ എനിക്ക് നഷ്ടപെടരുത് എന്നുള്ള ചിന്തയാണ് ,,അതിനുവേണ്ടയാ രാവെന്നോ പകലെന്നോ ഇല്ലാതെ കിട്ടുന്ന ജോലിയൊക്കെ ചെയ്തു കാശു സ്വരൂപിച്ചു വെച്ച് ഒരു കച്ചോടം തുടങ്ങിയത് ,,,പടച്ചോന്റെ അനുഗ്രഹം കൊണ്ടും പിന്നെ എന്റെ സ്നേഹം സത്യമായതും കൊണ്ടും ,, നിക്കാഹുവരെ കൊണ്ടെത്തിച്ചു ,,,,

എന്റെ ഫോട്ടോ കണ്ടു നീ എന്നെ വേണ്ടാ എന്നുപറയുമോ എന്നുള്ള ഭയം വല്ലാതെ മനസ്സിലുണ്ടായിരുന്നു ,,അതുകൊണ്ടാണ് നിന്റെ ഉപ്പ ആവശ്യപ്പെട്ടപ്പോഴും അത് നൽകാതിരുന്നത് ,,,,,

ഇപ്പോഴും നിനക്കെന്നോട് വെറുപ്പുതന്നെയാണ് തോന്നുന്നതെങ്കിൽ ,വൈകിട്ട് ഞാൻ വരുമ്പോൾ നീ തുറന്നുപറയണം ,,,പൂർണ്ണമനസ്സോടെ നീ എന്നെ മനസ്സിലേക്ക് സ്വീകരിക്കുന്നതുവരെ ഞാൻ കാത്തിരുന്നോളം ,,,,,

പടി ഇറങ്ങി പോകുന്ന അയാളുടെ കാലൊച്ചകൾ കുറഞ്ഞു കുറഞ്ഞുവന്നു ,

ഓർക്കുന്തോറും അവൾക്കു അവനെക്കുറിച്ചുള്ള ബഹുമാനം ഇരട്ടിച്ചു വന്നു ,ഇത്താതെ മാരുടെ ഭർത്താക്കൻ മാരൊക്കെ ലക്ഷങ്ങളും കാറും ചോദിച്ചു വാങ്ങിയപ്പോൾ എന്നെ മാത്രം മതി എന്നുപറഞ്ഞ വന്ന ആൾ ,അന്നേ ആളെ നേരിട്ടുകണ്ടില്ലിങ്കിലും മനസ്സിൽ ബഹുമാനം തോന്നിയിരുന്നു,,,

,,ഇപ്പൊ ഇതാ എന്നെ നേടാൻ വേണ്ടിമാത്രം കഷ്ടപ്പെട്ടുനേടിയ ഉന്നത വിജയങ്ങളുമായി തൊട്ടു മുൻപിൽ അയാൾ നിൽക്കുമ്പോൾ ,,,ഞാൻ ഏങ്ങനെ വെറുക്കും അയാളെ ,, ,ഇല്ലാ ,,എനിക്കതിനു സാധിക്കില്ല ,,,,ഓർക്കുന്തോറും ഓരോ നിമിഷവും അയാളോടുള്ള ഇഷ്ടം കൂടികൂടിവന്നു മനസ്സിൽ ഒരു പെരുമഴപെയ്യുകയാണ് ,,,,,,

എല്ലാ പരിശുദ്ധിയോടും കൂടി എന്റെ പൂവാലന്റെ വൈകുന്നേരത്തെ വരവിനായി കാത്തിരിക്കുകയാണ് ഞാൻ ,,,,ഒരു കാലത്തു അവനുനിഷേധിച്ച എന്റെ സ്നേഹം മുഴുവനായി നൽകുന്നതിനായി..

ℓιкє ѕнαяє αη∂ ѕυρρσят συя ραgє
©кєяαℓα νιяαℓ

നിണമണിഞ്ഞ വഴികളിൽ കൂടിയേ ഓരോ രണവും വിജയം കുറിച്ചിട്ടുള്ളൂ. ആക്ഷൻ രംഗങ്ങളിലെ റിയലിസവും തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകന...
06/09/2018

നിണമണിഞ്ഞ വഴികളിൽ കൂടിയേ ഓരോ രണവും വിജയം കുറിച്ചിട്ടുള്ളൂ.
ആക്ഷൻ രംഗങ്ങളിലെ റിയലിസവും തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകനെ ത്രില്ലടിപ്പിക്കുന്ന അവതരണവുമായി പൃഥ്വിരാജ് നായകനായ രണം ഇന്നുമുതൽ തീയറ്ററുകളിൽ..

ഹൃത്വിക് റോഷന്റെ  "Super 30" പോസ്റ്റർ റിലീസ് ചെയ്തത് അധ്യാപകദിനത്തിൽ..Mathematician Anand Kumar എന്ന റോളിലാണ് ഹൃത്വിക്ക്...
05/09/2018

ഹൃത്വിക് റോഷന്റെ "Super 30" പോസ്റ്റർ റിലീസ് ചെയ്തത് അധ്യാപകദിനത്തിൽ..

Mathematician Anand Kumar എന്ന റോളിലാണ് ഹൃത്വിക്ക് റോഷൻ "സൂപ്പർ 30" ൽ എത്തുന്നത്.
Vikas Bahl ആണ് ഡയറക്ടർ. മൃണാൾ താക്കൂർ, ആദിത്യ ശ്രീവസ്തവ, പങ്കജ് തൃപതി എന്നിവരാണ് മറ്റ് കഥാപാത്രങ്ങൾ. അടുത്തവർഷം ജനുവരിയിലാണ് റിലീസ് നിശ്ചയിച്ചിരിക്കുന്നത്.
സോഷ്യൽ മീഡിയായിലൂടെയാണ് ഹൃത്വിക്ക് പോസ്റ്റർ പങ്കുവെച്ചത്..

Like & Share..
Support KERALA VIRAL

05/09/2018

ഇത്രയും മുടിയുള്ള ആളെ ഞാൻ കണ്ടിട്ടില്ല..
ശരീരത്തേക്കാൾ നീളമുള്ള മുടിയുമായി Aliia ❤️

For more videos : https://goo.gl/P6GbHP

ജയസൂര്യ നായകനായ പ്രേതം എന്ന ചിത്രത്തിന് രണ്ടാം ഭാഗം എത്തുന്നു. കോമഡി ഹൊറര്‍ രീതിയില്‍ ഒരുങ്ങിയ ഈ ചിത്രത്തില്‍ അജു വര്‍ഗീ...
04/09/2018

ജയസൂര്യ നായകനായ പ്രേതം എന്ന ചിത്രത്തിന് രണ്ടാം ഭാഗം എത്തുന്നു.
കോമഡി ഹൊറര്‍ രീതിയില്‍ ഒരുങ്ങിയ ഈ ചിത്രത്തില്‍ അജു വര്‍ഗീസ്,ഷറഫുദ്ദീന്‍,ഗോവിന്ദ് പത്മസൂര്യ തുടങ്ങിയവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ബോക്സ്ഓഫീസ് ഹിറ്റ് ആയിരുന്നു പ്രേതം.
രണ്ടാം ഭാഗത്തിന്റെ പോസ്റ്റർ ജയസൂര്യ തന്റെ ഫേസ്ബുക് പേജിൽ പങ്കുവെച്ചിരുന്നു.

ഒന്നാം ഭാഗത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായി ഒരുക്കുന്ന ഈ ചിത്രത്തിലും ജയസൂര്യ തന്നെ നായക വേഷത്തില്‍ എത്തും.
വിമാനം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടി ദുര്‍ഗ കൃഷ്ണനും, ക്വീന്‍ എന്ന ചിത്രത്തിലൂടെയും, D4 Dance എന്ന റിയാലിറ്റി ഷോയിലൂടെയും ശ്രദ്ധേയയായ നടി സാനിയ അയ്യപ്പനുമാണ് നായികമാര്‍. ക്രിസ്തുമസ് റിലീസായിട്ടാകും പ്രേതം 2 എത്തുക.

Address

NADUVILVALAPPIL HOUSE, THANNEERCODE POST, THANNEERCODE
Edappal
679536

Telephone

+919947580659

Website

Alerts

Be the first to know and let us send you an email when Kerala Viral posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share


Other Media/News Companies in Edappal

Show All