DasanumVijayanum

DasanumVijayanum നിങ്ങൾ കാണാത്തത് ഞങ്ങൾ കാണുന്നു ! നിങ?

Happy Birthday Kerala
01/11/2022

Happy Birthday Kerala

സ്പോൺസർ ചെയ്യാൻ അംബാനിമാരില്ലാതെ, കോടികൾ ഒഴുക്കിയുള്ള സംഘാടനമില്ലാതെ, സഹായിക്കാൻ ഭരണമോ ഭരണകൂടങ്ങളോ ഇല്ലാതെ, നടന്നു നീങ്ങ...
25/09/2022

സ്പോൺസർ ചെയ്യാൻ അംബാനിമാരില്ലാതെ, കോടികൾ ഒഴുക്കിയുള്ള സംഘാടനമില്ലാതെ, സഹായിക്കാൻ ഭരണമോ ഭരണകൂടങ്ങളോ ഇല്ലാതെ, നടന്നു നീങ്ങുന്ന രാഹുലിനൊപ്പം ജനം ആർത്തിരമ്പുന്നു; രാജ്യത്ത് ഏറ്റവുമധികം ആൾക്കൂട്ടം കണ്ട യാത്രയെന്ന റെക്കോർഡിലേയ്ക്ക് കുതിക്കാനൊരുങ്ങി ഭാരത് ജോഡോ ! ' രാഹുലാ നീ തനിച്ചല്ല .. മിത്രനെപ്പോലെ നീ .... ഈ വസുന്ധര ' എന്ന അനിൽ പനച്ചൂരാന്റെ വാക്കുകൾ കേരളം ഏറ്റെടുക്കുകയാണോ ? ഇത് പുതിയൊരു രാഹുൽ ഗാന്ധിയുടെ ഉദയം കൂടിയായി മാറുകയാണോ ? - ദാസനും വിജയനും

https://www.sathyamonline.com/dasanum-vijayanaum-745601-2/

*ആധികാരികത.. വിശ്വാസ്യത.. മാന്യത .. ഇത് മൂന്നും ചേർത്ത് വായിക്കാൻ / വാർത്തകൾ 24 മണിക്കൂറും*❗

*ജോയിന്‍ ചെയ്യുക...*
https://chat.whatsapp.com/DZ3gqn0plaH0boWCd5IUdo

WhatsApp Group Invite

ഭാരത് ജോഡോ യാത്ര എന്നാൽ മുന്നേറ്റം എന്നായി മാറി. പറഞ്ഞിട്ടെന്ത് കാര്യം ? രാഹുൽ ഗാന്ധി ഇടുന്ന ടി ഷർട്ടും ജെട്ടിയും മുതൽ  ...
23/09/2022

ഭാരത് ജോഡോ യാത്ര എന്നാൽ മുന്നേറ്റം എന്നായി മാറി. പറഞ്ഞിട്ടെന്ത് കാര്യം ? രാഹുൽ ഗാന്ധി ഇടുന്ന ടി ഷർട്ടും ജെട്ടിയും മുതൽ കഴിക്കുന്ന പഴംപൊരിക്കും പരിപ്പുവടക്കും വരെ കുറ്റം പറയുന്ന ഒരു കൂട്ടം മണ്ടശിരോമണികളുണ്ട്. ചെറുപ്പക്കാരുടെ ഹരമായി മാറേണ്ടിയിരുന്ന ഈ ഭാരത് ജോഡോയെ കൂടുതൽ വൈറലാക്കേണ്ടിയിരുന്ന പാർട്ടിയും ജാഥക്കാരും ജാഡക്കാരും ഏറെ പിന്നിലാണ്. എന്തായാലും ബുദ്ധി ചിന്തൻ ശിബിരമായാലും പ്രശാന്ത് കിഷോർ ആയാലും ഒരു കാര്യം ഉറപ്പ് . രാഹുലിനെ ജനങ്ങൾക്ക് ഒട്ടേറെ ഇഷ്ടമാണ് - ദാസനും വിജയനും എഴുതുന്നു https://www.sathyamonline.com/news-dasanum-vijayanum-744575-2/

ഭാരത് ജോഡോ യാത്ര എന്നത് ആദ്യം കോൺഗ്രസ്സുകാരും, മുഖ്യ ശത്രു ആർഎസ്എസുകാരും എന്തും എതിർക്കുന്ന സിപിഎമ്മുകാരും അ.....

ദാസനും വിജയനും കൃഷ്ണനും
18/08/2022

ദാസനും വിജയനും കൃഷ്ണനും

പരിശുദ്ധ ഖുർആനിൽ സ്വർണ്ണവും ഡോളറും ഒളിപ്പിക്കാത്ത  ബിരിയാണി ചെമ്പിൽ സ്വർണ്ണം കടത്താത്ത ഈന്തപ്പഴത്തിൽ സ്വർണ്ണം കയറ്റാത്ത ...
09/07/2022

പരിശുദ്ധ ഖുർആനിൽ സ്വർണ്ണവും ഡോളറും ഒളിപ്പിക്കാത്ത
ബിരിയാണി ചെമ്പിൽ സ്വർണ്ണം കടത്താത്ത ഈന്തപ്പഴത്തിൽ സ്വർണ്ണം കയറ്റാത്ത ഇന്നോവയിൽ മാഷാ അള്ളാ സ്റ്റിക്കർ ഒട്ടിക്കാത്ത ഒരു നല്ല പെരുന്നാൾ ആശംസിക്കുന്നു

21/06/2022
https://www.sathyamonline.com/news-dasanum-vijayanum-689020-2/
11/06/2022

https://www.sathyamonline.com/news-dasanum-vijayanum-689020-2/

സ്വർണ്ണക്കടത്തും ഡോളർക്കടത്തും ആരൊക്കെ നടത്തിയാലും അതൊരു സാധാരണ സാമ്പത്തിക കുറ്റകൃത്യമല്ല , അതൊരു സാധാരണ കള്...

https://www.sathyamonline.com/news-dasanum-vijayanum-688478-2/
11/06/2022

https://www.sathyamonline.com/news-dasanum-vijayanum-688478-2/

കഴിഞ്ഞ അൻപത് വർഷങ്ങളായി സിപിഎം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്താണെന്നു പരതി നോക്കിയാൽ ഒന്ന് വ്യക്തം : അവ...

കേരളത്തിൽ സ്ത്രീ വിഷയങ്ങളെ നമ്മുക്ക് പരിചയപ്പെടുത്തി തന്നത് വിവിധ രാഷ്ട്രീയപാർട്ടി യിലെ തലമുതിർന്ന നേതാക്കളാണ്  വിവിധ രാ...
01/02/2022

കേരളത്തിൽ സ്ത്രീ വിഷയങ്ങളെ നമ്മുക്ക് പരിചയപ്പെടുത്തി തന്നത് വിവിധ രാഷ്ട്രീയപാർട്ടി യിലെ തലമുതിർന്ന നേതാക്കളാണ് വിവിധ രാഷ്ട്രീയ സംഘടനകൾ കേരളത്തിൽ വേരുറപ്പിക്കുന്ന കാലഘട്ടങ്ങളിൽ ധാരാളം ഒളിവിലെ ഓർമ്മകൾ ഇപ്പോഴും ഓർമ്മകളായി ഓരോരോ ഗ്രാമങ്ങളിൽ അവശേഷിക്കുന്നുണ്ട് എങ്കിലും പല നേതാക്കളെയും നാം സ്മരിക്കുന്നത് അങ്ങനെയൊക്കെയാണ് .അന്നൊക്കെ നല്ല കഴമ്പുള്ള പുഷ്ടിമയുള്ള വീടുകൾ കാലേക്കൂട്ടി നോക്കിവെച്ചു അവിടേക്ക് ഒളിവിൽ വിരുന്ന് പോയിരുന്ന വിരുതന്മാരും ഉണ്ടായിരുന്നത്രെ !!.

എതിർപാർട്ടിയിലെ നേതാക്കന്മാരെ നേരെചൊവ്വേ നേരിടുവാൻ കഴിയാതെ വരുമ്പോൾ അവർക്കെതിരെ മെനയുന്ന ഒളിയമ്പുകളാണ് ഒട്ടുമിക്ക സ്ത്രീപീഡനകേസുകളും . അതിന്നായി പാർട്ടിയിൽ ഒരു വിഭാഗം തന്നെ പ്രവർത്തിക്കുന്നുണ്ടത്രേ . ഇങ്ങനെ ഒരു വാർത്ത വീണു കിട്ടിയാൽ പിന്നെ പത്രക്കാർക്കും ചാനലുകാർക്കും കുശാലായി . അവർ പിന്നെ ആരുടെയും ജീവിതമോ അവരുടെ കുടുംബങ്ങളുടെ വേദനകളോ മക്കളുടെ വിദ്യാഭ്യസമോ അവരുടെ സമൂഹമോ നോക്കാതെ ഫ്ലാഷ്ന്യൂസ് കളെ കൊണ്ട് ആഘോഷിക്കും . അങ്ങനെ ഒട്ടേറെ കുടുംബംങ്ങളെയും ജീവിതങ്ങളേയും നശിപ്പിക്കുവാൻ ഇക്കൂട്ടർക്ക് സാധിച്ചു എന്ന് ഒരിക്കൽ നമ്പി നാരായണൻ തമാശയായി പറഞ്ഞിരുന്നു

സൂര്യനെല്ലിയും ഐസ്ക്രീമും സോളാറും നാം ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയങ്ങളായിരുന്നു . ഓരോരോ വിഷയങ്ങളിലും ഓരോരോ ഭരണമാറ്റങ്ങൾ ഉണ്ടാക്കുവാൻ അതിനൊക്കെ തിരി കൊളുത്തി വിട്ടവർക്ക് സാധിച്ചിരുന്നു . എല്ലാറ്റിനും പകരമെന്നോണം പാർട്ടിയിലെ ജില്ലാസെക്രട്ടറിമാരും മന്ത്രിമാരും നേതാക്കളുടെ മക്കളും ഒക്കെ നാണം കെട്ട് പടിയിറങ്ങി വന്നിട്ടുമുണ്ട് . പക്ഷെ എത്രയൊക്കെ തിരിച്ചടികൾ കിട്ടിയാലും അതൊന്നും ലവലേശം കൂസാതെ പിന്നെയും പിന്നെയും സോഷ്യൽ മീഡിയകളെയും ചാനലുകളെയും ദുരുപയോഗപ്പെടുത്തിയിരുന്ന ഒട്ടനവധി സഖാക്കന്മാരെയും ഇടതു സഹയാത്രികരെയും നാം കഴിഞ്ഞ കാലഘട്ടങ്ങളിൽ കണ്ടു .

കൂടാതെ ഇക്കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ കേരളത്തിൽ അരങ്ങേറിയ വാളയാർ-വണ്ടിപ്പെരിയാർ -ആംബുലൻസ് ഇത്യാദി അക്രമങ്ങളിൽ മുൻപന്തിയിൽ എത്തിയത് സഖാക്കൾ തന്നെ എന്നതിൽ അവർക്ക് അഭിമാനിക്കാം . കേസ് ചാർജ് ചെയ്തത്തിൽ
എഴുപത് ശതമാനം പ്രതികളും ഇടതുസഹയാത്രികർ ആണെന്നുള്ളതും കൂടാതെ ഭരണത്തിന്റെ നിഴലിലും അഹങ്കാരത്തിലും കേസുകൾ ചാർജ് ചെയ്യാത്തവയും കോംപ്രമൈസുകൾ ആക്കിയതും ഒട്ടനവധിയാണ് . അതുപോലെ ഒളിക്യാമറ ഓപ്പറേഷനിലും നഗ്നവീഡിയോ പകർത്തി ഭീഷണിപ്പെടുത്തിയുള്ളവയും വേറെവേറെയാണ് .

ഇന്നിപ്പോൾ സിപിഎമ്മിന്റെ രണ്ടു സോഷ്യൽ മീഡിയ പുലികളാണ് പെൺ കേസുകളിൽ കുടുങ്ങി കിടക്കുന്നത് . ഒന്നാമൻ ഹൈക്കോടതി വക്കീലും രണ്ടാമൻ സോഷ്യൽ മീഡിയ ട്രോളറുമാണ് . ഒരാൾ വളരെ ഗൗരവക്കാരനും മറ്റെയാൾ വളരെ തമാശക്കാരനും .
പക്ഷെ രണ്ടാളും ചെയ്തുകൂട്ടിയ പണികൾ ഒന്നുതന്നെ . സോഷ്യൽ മീഡിയയിലെ പ്രശസ്തി കണ്ടു അതിൽ കമിഴ്ന്നടിച്ചു വീണ പെൺ പിള്ളേരെയും വീട്ടമ്മമാരെയും നല്ല രീതിയിൽ കൈകാര്യം ചെയ്തു എന്നതാണ് . ഒന്നോ രണ്ടോ പെണ്ണുങ്ങളെയാണ് ഇവർ കൈകാര്യം ചെയ്തത് എങ്കിൽ പെണ്ണുങ്ങളും ക്ഷമിച്ചേനെ . ഇതിപ്പോൾ നമ്മുടെയൊക്കെ അറിവിൽ മുപ്പതും നാൽപ്പതും പെണ്ണുങ്ങളെയാണ് ഇവർ
മനസ്സില്ലാമനസ്സോടെ ബന്ധപ്പെട്ടത് .

രണ്ടാമൻ സോഷ്യൽ മീഡിയയിലെ ഒന്നാം നമ്പർ ട്രോൾ കമ്പനിയുടെ അഡ്മിൻ ആയിരുന്നു . നമ്മളൊക്കെ ഏറെ ഇഷ്ടപ്പെടുന്ന ട്രോൾ കമ്പനിയുമാണ് അത് . നമ്മൾക്ക് ഇഷ്ടമായാൽ പിന്നെ പെണ്ണുങ്ങൾക്കും ഇഷ്ടമാവാതിരിക്കില്ലല്ലോ . അങ്ങനെ പാവപ്പെട്ട കുറെ പെൺപിള്ളേർ അഡ്മിന്റെ ആരാധകരാവുകയും മൊബൈൽ നമ്പറുകൾ കൈമാറ്റം നടത്തുകയും ചെയ്തു . അഡ്മിന്റെ വീക്നെസ് പാതിരാകുർബാനയിലായിരുന്നു . അപ്പോഴാണ് അദ്ദേഹം കുമ്പസാരക്കൂട് തുറക്കുക .
സകലമാന പെണ്ണുങ്ങളുടെയും കുമ്പസാരം കേൾക്കുകയും അവർക്കുള്ള ഉപദേശങ്ങൾ കൊടുക്കുകയും ചെയ്തു . കുമ്പസാരത്തിൽ
തരിപ്പുകയറിയ പെൺപിള്ളേർ ശ്രീകാന്തിനോടോപ്പം കിടക്കയും പങ്കിട്ടു . അത്രേ ചെയ്തുള്ളൂ .അതിനാണ് ഇത്രേം വലിയ കേസുകൾ ഉണ്ടാക്കിയിരിക്കുന്നത് .

നിലമ്പൂറുകാരൻ വക്കീൽ കളിച്ച കളികൾ വേറെ ലെവെലിലാണ് . സോഷ്യൽ മീഡിയയിൽ അറുപത്തിനായിരത്തിൽ പരം ആരാധകരുള്ള ഹൈക്കോടതി വക്കീൽ സിപിഎമ്മിന്റെ മുന്നണി പോരാളി തന്നെയായിരുന്നു . സോഷ്യൽ മീഡിയയിൽ പ്രതികരിക്കുന്ന പലർക്കെതിരെയും കേസുകൾ കൊടുക്കാനും നടത്താനും മിടുക്കനായ ഹൈക്കോടതി വക്കീൽ ജയിച്ചു ജയിച്ചു മുന്നോട്ട് പോകുമ്പോൾ പണി പാലുംവെള്ളത്തിൽ കിട്ടുമെന്ന് സ്വപ്നത്തിൽ കരുതിയില്ല . ന്യുനപക്ഷ മതക്കാരനായ വക്കീൽ ആയതുകൊണ്ട് കേരളത്തിലെ കുറെ
വീട്ടമ്മമാർ , പലരും വിവാഹമോചനക്കേസുകൾ നടക്കുന്നവരും , ഭർത്താവ് മരിച്ചവരും , ഭർത്താവ് വിദേശത്തുള്ളവരുമൊക്കെയായ ഇടതു സഹയാത്രികരായ സ്ത്രീകളായിരുന്നു . ലേശം മലയാള സാഹിത്യം എഴുതുവാനും പറയുവാനും അറിയാമെങ്കിൽ പെണ്ണുങ്ങൾക്കും ചില
ധാരണകൾ ഉള്ളിൽ രൂപപ്പെടും .

അങ്ങനെ ധാരണകൾ രൂപപ്പെട്ട ഒരു പാവം ഈരാറ്റുപേട്ടക്കാരി , ഭർത്താവ് കുവൈറ്റിൽ അപകടത്തിൽ മരണപ്പെട്ട ശേഷം സ്വത്തുമായി ബന്ധപ്പെട്ട കേസുമായി വക്കീലിനെ സമീപിച്ചു . ആ പാവം പെണ്ണിനെ പറഞ്ഞുമയക്കി മലപ്പുറത്തെത്തിച്ചുകൊണ്ട് അവിടെ വാടകവീട് തരപ്പെടുത്തി . മക്കളെ വരെ ഇട്ടെറിഞ്ഞു വന്ന വീട്ടമ്മയുടെ നഗ്ന ചിത്രങ്ങൾ പകർത്തുവാനും വക്കീൽ സഖാവ് മറന്നില്ല . അദ്ദേഹം ബന്ധപ്പെട്ടു എന്ന് പറയുന്ന നാൽപ്പതോളം പെണ്ണുങ്ങളുടെയും നഗ്നവീഡിയോകൾ മൊബൈലിലും ഐക്ലൗഡിലും ഉണ്ടെന്നാണ് പോലീസ് നിഗമനം . ആ വീഡിയോകൾ കാണിച്ചു ഭീഷണിപ്പെടുത്തി തന്നെയാണ് പല വലിയ കുടുംബത്തിലെ പെണ്ണുങ്ങളെയും ഉപയോഗിച്ചിരുന്നത്
മലപ്പുറത്തെ ഒരു എംഎൽഎ യും മുൻ മന്ത്രിയുമാണ് ഇദ്ദേഹത്തെ ഈ നൂലാമാലകളിൽ നിന്നും രക്ഷപ്പെടുവാൻ ചരടുകൾ വലിക്കുന്നത് .

വക്കീലിന്റെ വളരെ അടുത്ത സുഹൃത്തുക്കളാണ് അദ്ദേഹത്തിനെതിരെ വാർത്തകൾ പുറത്തുവിട്ടുകൊണ്ടിരിക്കുന്നത് . അവരിൽ പലരും വീഡിയോകൾ കണ്ടവരുമാണെന്നാണ് അറിയുവാൻ കഴിയുന്നത് . അതുപോലെ അഡ്മിൻ പരിചയപ്പെട്ട ഒരു പെൺകുട്ടിയുടെ അടുത്ത സുഹൃത്തായ മറ്റൊരു പെൺകുട്ടിയെയും പരസ്പരം അറിയാതെ ഉപയോഗിച്ചപ്പോഴാണ് കാര്യങ്ങൾ വെളിയിൽ വന്നത് . നിങ്ങൾ എന്തുവേണേലും ചെയ്തോളൂ , പക്ഷെ മനുഷ്യനാവണം മനുഷ്യരാവണം !!!

ഭരണം അവസാനിക്കുന്നതിനു മുന്നേ ഒരു സഖാവായി മാറി വിലസാൻ മോഹിച്ചുകൊണ്ട് അഡ്വക്കേറ്റ് ദാസനും
സോഷ്യൽ മീഡിയയിലെ രാത്രികോളുകൾ രസം തന്നെയെന്ന് ആണയിട്ടു പറഞ്ഞുകൊണ്ട് വിജയൻ വെട്ടിയാരും

പണമെറിഞ്ഞാൽ പ്രാഞ്ചിയേട്ടന്മാർക്ക് അവാർഡുകൾ വിൽപ്പനക്ക് : അവാർഡുകൾ ഇല്ലാതെ ജനത്തിനും ജീവിക്കുവാൻ വയ്യാത്ത അവസ്ഥയിലാണ് കേ...
31/01/2022

പണമെറിഞ്ഞാൽ പ്രാഞ്ചിയേട്ടന്മാർക്ക് അവാർഡുകൾ വിൽപ്പനക്ക് : അവാർഡുകൾ ഇല്ലാതെ ജനത്തിനും ജീവിക്കുവാൻ വയ്യാത്ത അവസ്ഥയിലാണ് കേരളത്തിന്റെ ആകെമൊത്തം കാര്യങ്ങൾ .കോവിഡ് എന്ന മഹാമാരി കേരളത്തിന് സമ്മാനിച്ച ഒന്നായിരുന്നു അവാർഡുകൾ : കൂടാതെ സിഎൻഎൻ ബിബിസി യുഎൻ മുതലായ സാമ്രാജ്യത്വ ശക്തികളുടെ ഇന്റവ്യൂകൾ : ഒപ്പം വോഗ്, ഡെബനോയർ പോലുള്ള മാഗസിനുകളിൽ മുഖചിത്രം . ഈ വക കളികളിലും അവാർഡുകളിലും പണം ഒളിഞ്ഞു കിടപ്പുണ്ടെന്ന് മാനസിലാക്കിയവർ ഇന്നിപ്പോൾ അവരുടെ ചാനലിന്റെ മറവിൽ അവാർഡുകൾ പ്രഖ്യാപിക്കുവാൻ പോകുന്നു .

ഇന്നിപ്പോൾ കേരളത്തിന് അത്യന്താപേക്ഷിതമായത് കോവിഡിനെ പിടിച്ചുകെട്ടലൊന്നുമല്ല . കോവിഡ് ഇങ്ങനെയൊക്കെ പോയാൽ മാത്രമേ കെ റെയിലും ലോകായുക്തയും അതുപോലെ അനുബന്ധ സംഭവങ്ങളും ജനത്തിൽ നിന്നും മറച്ചുവെക്കുവാനാകൂ . കേരളത്തിലെ ഇപ്പോഴത്തെ മണ്ടന്മാരായ ജനതയുടെ മനസ്സ് നൂറു ശതമാനം പഠിച്ചുകൊണ്ടുള്ള കളികൾക്കാണ് കേരളം ഭരിക്കുന്ന മാധ്യമ ഉപദേഷ്ടാവ്
കരുക്കൾ നീക്കി കൊണ്ടിരിക്കുന്നത് .ശരിക്കും പറഞ്ഞാൽ അദ്ദേഹമാണോ നമ്മുടെ നാട്ടിലെ സാമ്രാജ്യത്വ ചാരൻ എന്നുവരെ സംശയിക്കേണ്ടിയിരിക്കുന്നു .

നമ്മുടെ മുഖ്യമന്ത്രിക്ക് എങ്ങനെയെങ്കിലും കാര്യങ്ങൾ നടന്നുകണ്ടാൽ മതി എന്നാണ് അദ്ദേഹത്തിന്റെ ഒരു രീതി . അതുകൊണ്ടാണ് അദ്ദേഹം വരും വരായ്കകൾ നോക്കാതെ ലാവലിനിൽ കയറി ഒപ്പുവെച്ചത് . ആരൊക്കെ എതിർത്താലും ആരൊക്കെ പറഞ്ഞാലും കാര്യങ്ങൾ നടന്നു കാണണം എന്നുമാത്രമേ അദ്ദേഹത്തിനുള്ളൂ . ഈ ഒരു മനസ്സ് മനസിലാക്കിയാണ് മാധ്യമ ഉപദേഷ്ടാവ് എന്ന് പറയുന്ന വേന്ദ്രൻ അദ്ദേഹത്തെ ചികിത്സിപ്പിക്കുവാൻ അമേരിക്കയിൽ തന്നെ പറഞ്ഞുവിട്ടത് . കഴിഞ്ഞ കുറെ കാലങ്ങളായി കേരളത്തിൽ സംഭവിക്കുന്ന ഓരോരോ കാര്യങ്ങളിലും ഒരു സാമ്രാജ്യത്വ അടിമത്തം നിഴലിച്ചുകാണുന്നു .

ഒരു സാധാരണ പത്രക്കാരനായി ഡൽഹിയിൽ നിന്നും ഇറക്കുമതി ചെയ്ത ഇദ്ദേഹം നേരറിയാൻ നേരത്തെ അറിയിക്കുവാൻ ഒരു ജനതയുടെ ആത്മാവിഷ്കാരത്തിൽ കൈവെച്ചു . ആ പേരിൽ കേരളത്തിന്റെ മെഗാസ്റ്റാറിനെ അടക്കം ഒട്ടുമിക്ക പ്രാഞ്ചിയേട്ടന്മാരെയും സ്വന്തം ചൊൽപ്പടിയിൽ വരുത്തുന്ന അവസ്ഥയാക്കി . ഇതിന്നായി ദുബായും അബുദാബിയും ഖത്തറും ബഹ്‌റൈനും കുവൈറ്റുമൊക്കെ കയറിയിറങ്ങി തന്റെ സാമ്രാജ്യം വളർത്തി വലുതാക്കി .ചാനലിന്റെ പേരിൽ അവാർഡ് ഷോകളും സ്റ്റേജ് ഷോകളും നടത്തിക്കൊണ്ടിരുന്നു .

ഇതിന്നിടയിൽ എന്തോ ഒരു സാമ്രാജ്യത്വ കളിയുടെ ഭാഗമായി സാമ്രാജ്യത്വ ചാനലിലേക്ക് നുഴഞ്ഞുകയറി . ആ നുഴഞ്ഞുകയറ്റത്തിന്റെ
സദുദ്ദേശവും ദുരുദ്ദേശവും ആരും അധികം ചർച്ചകൾ ചെയ്തില്ല . ചുവരിൽ പന്തടിച്ചതുപോലെ പോയതിനേക്കാൾ വേഗതയിൽ തിരിച്ചു കയറി . പോകുമ്പോഴത്തെ യാത്രയയപ്പിൽ അദ്ദേഹത്തിന്റെ ബോസ് പ്രസംഗത്തിൽ പറഞ്ഞിരുന്നു ' എപ്പോൾ വേണേലും തിരിച്ചുവരാം ' എന്ന് . വളരെ വിജയപ്രദമായി നടന്നുകൊണ്ടിരിക്കുന്ന ചാനലിന്റെ കച്ചവട രഹസ്യങ്ങൾ മനസ്സിലാക്കുവാനാണോ , അതോ അവിടെ എന്തെങ്കിലും വിഷവിത്തുകൾ പാകുവാനാണോ എന്നൊന്നും ആർക്കുമറിയില്ല . ഒരു കാര്യം ഉറപ്പ് , ജനതയുടെ ആത്മാവിഷ്കാരമായ ചാനൽ കാഴ്ചക്കാരുടെ കാര്യത്തിൽ ദിനേനെ പിന്നോട്ട് പോയിക്കൊണ്ടിരുന്നു , അതുപോലെ കോടികൾ ഇറക്കിയവർക്ക് ഒരു നയാപൈസ
ലാഭമായോ അല്ലാതെയോ തിരിച്ചുകിട്ടിയിട്ടുമില്ല .

ഈ ഭരണം വന്ന അന്നുമുതൽ , 2016 മുതൽ ഓരോരോ വർഷവും ഓരോരോ കാരണങ്ങളുമായി ഇവരൊക്കെ ദുബായിലേക്കും അബുദാബിയിലേക്കും പറക്കുന്നു . എല്ലാ വർഷവും തിരിച്ചും മറിച്ചും അവാർഡുകൾ വിതരണം ചെയുന്നു . മുൻ വർഷങ്ങളിൽ അവാർഡുകൾ പണം കൊടുത്തു വാങ്ങിയവരിൽ പലരും ആത്മഹത്യാ ചെയ്‌തു , അതുപോലെ നിരവധിപേർ എല്ലാം ഉപേക്ഷിച്ചുകൊണ്ട് മുങ്ങി , പലരും കേസുകളുമായി മുന്നോട്ട് പോകുന്നു . അവാർഡുകൾ കൊടുത്ത മുഖ്യനും മെഗാസ്റ്റാറിനും അതുപോലെ സ്ഥിരം രണ്ടുമൂന്നു മുതലാളിമാർക്കും ഒരു കോട്ടവും സംഭവിച്ചിട്ടില്ല .

കേരളത്തിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത കോവിഡ് വ്യാപനവും അരക്ഷിതാവസ്ഥകളും ഗുണ്ടാ വിളയാട്ടും രാഷ്ട്രീയകൊലകളും
പോലീസ് രാജുമായി നീങ്ങുമ്പോൾ ചികിത്സക്ക് പോയ ഒരു മുഖ്യമന്ത്രി എന്തുകൊണ്ട് മറ്റൊരു രാജ്യത്ത് വിശ്രമിക്കുന്നു എന്നത് ചോദിക്കുവാനും പറയുവാനും ഒരു പത്രക്കാരനോ ചാനലുകാരനോ ഇല്ല എന്നത് തുടര്ഭരണത്തിനു ജനത്തിന് കിട്ടിയ ഒരു സമ്മാനമാണ് .
ദുബായിലെ ഗ്രാൻഡ് ഹയാത്ത് എന്ന പഞ്ചനക്ഷത്ര ഹോട്ടലിൽ വേറെ പാർട്ടിയിലെ ഏതെങ്കിലും മുഖ്യമന്ത്രി ഇങ്ങനെ വന്നു താമസിച്ചാൽ
ഇപ്പോഴത്തെ മുഖ്യമന്ത്രിയുടെ പാർട്ടിക്കാർ കേരളം കത്തിക്കുമായിരുന്നില്ലേ ? മൂന്നു ദിവസം വിശ്രമം എന്ന് വെച്ചാൽ ഒരാൾക്കും അങ്ങോട്ട് പ്രവേശമില്ല എന്നുതന്നെ . ഡീലുകൾ ഉറപ്പിക്കുവാനും പങ്കുവെക്കാനും ഇതിനേക്കാൾ നല്ല സൗകര്യം എവിടെയാണ് ലഭിക്കുക ?

അടുത്ത ആഴ്ച്ച മെഗാസ്റ്റാറും ആ പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിച്ചേരും . എന്നിട്ട് കേരളത്തിലേക്ക് കച്ചവടത്തിനായി ആളുകളെ ക്ഷണിക്കുന്നു എന്ന വ്യാജേന സ്വന്തം ചാനലിന്റെ പേരിൽ അവാർഡ് നൈറ്റ് ആസൂത്രണം ചെയ്തിട്ടുണ്ട് . ഇപ്പോൾത്തന്നെ നിരവധി പ്രാഞ്ചിയേട്ടന്മാരെ ഓരോരുത്തരായി വിളി തുടങ്ങിയിരിക്കുന്നു . മുഖ്യമന്ത്രിയുടെ കയ്യിൽ നിന്നും അവാർഡ് വാങ്ങാൻ നാല് ലക്ഷം രൂപയും മെഗാസ്റ്റാറിൽ നിന്നും അവാർഡ് വാങ്ങുവാൻ ആറു ലക്ഷം രൂപയും കേരളത്തിന്റെ കോടീശ്വരനിൽ നിന്നും വാങ്ങുവാൻ എട്ട് ലക്ഷം രൂപയും ആണ് ഓഫറുകൾ വെച്ചിട്ടുള്ളത് .

മലപ്പുറത്തുനിന്നും ക്യു നെറ്റ് നടത്തി കാശുണ്ടാക്കി ദുബായിൽ വിലസുന്ന ചെറുപ്പക്കാരും , അതുപോലെ ബിറ്റ് കോയിനിൽ പണം ഉണ്ടാക്കിയ കുറെപേരും മറ്റുള്ളവരിൽ നിന്നും ഇൻവെസ്റ്റ്‌മെന്റ് വാങ്ങി കളിക്കുന്ന കുറെപേരും ഒക്കെ അവാർഡുകൾ വാങ്ങിക്കുവാൻ തയാറായി കഴിഞ്ഞു . യാതൊരുവിധ മാനദണ്ഡങ്ങളുമില്ലാതെ പണമുള്ള ഏതൊരു ഏഴാംകൂലിക്കും അവാർഡുകൾ കൊടുക്കുന്ന ഈ സമ്പ്രദായം നടപ്പിലാക്കുന്നത് കേരളത്തിൽ നീതിയും ന്യായവും നടപ്പിലാക്കേണ്ട വ്യക്തികൾ തന്നെയാണെന്ന് കാണുമ്പൊൾ വെറുതെയല്ല ഇവന്മാരൊക്കെ ലോകായുക്തയെ ഇത്രമാത്രം പേടിക്കുന്നത് എന്നുവേണം കരുതുവാൻ .

ഇതുകഴിഞ്ഞാൽ അടുത്ത പേക്കൂത്ത് നടക്കുവാൻ പോകുന്നത് ലോക കേരളസഭയുടെ പേരിൽ , കേരളശ്രീ , കേരളഭൂഷൺ കേരളവിഭൂഷൺ എന്നിങ്ങനെയുള്ള സർക്കാർ അവാർഡുകളാണ് . ഈ അവാർഡുകൾക്ക് വിലയിട്ടിരിക്കുന്നത് കോടികളാണ് .
കോവിഡ് എങ്ങനെയെങ്കിലും ഒന്ന് ഒഴിഞ്ഞുകിട്ടിയാൽ നടത്തുവാൻ ഇരിക്കുന്ന ഈ അവാർഡുകൾക്ക് ഇപ്പോൾ തന്നെ അമേരിക്കയിൽ നിന്നും യൂറോപ്പിൽ നിന്നും ഗൾഫിൽ നിന്നും ആളുകളെ വലവീശി തുടങ്ങിക്കഴിഞ്ഞു .

ഈ മഹാമാരിക്കാലത്തും ഇങ്ങനെയൊക്കെ ചെയ്തുകൂട്ടുവാൻ എങ്ങനെ മനസ്സ് വരുന്നു എന്റെ കപ്പിത്താനെ !!!

മുഖ്യനെ പാന്റിടീച്ചതിൽ ഉപദേഷ്ടാവിന്റെ കറുത്തകരങ്ങൾ ആണെന്ന വിശ്വാസത്തിൽ സഖാവ് ദാസനും
വെക്കുന്ന വെടികളൊക്കെ എങ്ങനെ തിരിച്ചു വരുന്നു എന്ന് ചിന്തിച്ചുകൊണ്ട് സഖാവ് വിജയനും

പത്തുലക്ഷവും ഇരുപതുപക്ഷവും നിർബന്ധിതമായി വാങ്ങിക്കൊണ്ട് ഗൾഫിലെ കുറെയധികം പ്രാഞ്ചിയേട്ടന്മാർക്ക് ബിസിനസ്സ് അവാർഡുകൾ മുഖ്യ...
29/01/2022

പത്തുലക്ഷവും ഇരുപതുപക്ഷവും നിർബന്ധിതമായി വാങ്ങിക്കൊണ്ട് ഗൾഫിലെ കുറെയധികം പ്രാഞ്ചിയേട്ടന്മാർക്ക് ബിസിനസ്സ് അവാർഡുകൾ മുഖ്യമന്ത്രീയും മുഖ്യന്റെ പാർട്ടിയുടെ മെഗാസ്റ്റാറും ഒക്കെ സമ്മാനിച്ചപ്പോൾ അവാർഡുകൾ കിട്ടിയ പലരും ആത്മഹത്യാ ചെയ്തും , നാട്ടിലേക്ക് മുങ്ങിയും , കച്ചവടങ്ങൾ അവസാനിപ്പിച്ചും , കേസുകളിൽ അകപ്പെട്ടും ജീവിതം തള്ളിനീക്കുന്ന കാഴ്ച്ചകൾ കാണാവുന്നതാണ് . ദുബായിലെയും അബുദാബിയിലെയും ഷാർജയിലെയും ഒമാനിലെയും ഖത്തറിലെയും പാവപ്പെട്ട കോടീശ്വരന്മാർക്ക് നാട്ടിൽ വലിയ വലിയ കച്ചവട സൗകര്യങ്ങൾ നൽകാമെന്ന് വ്യാമോഹിച്ചാണ് അവാർഡുകൾ വീശിയത് . https://www.sathyamonline.com/news-dasanum-vijayanum-635747-2/

കേരളത്തിൽ എന്തൊരു വിഷയത്തിലും വളരെ മാന്യമായി ഇടപെട്ടിരുന്ന ഇന്നത്തെ നിയമന്ത്രി വരെ പറയുന്നു , ഇവിടെ എന്തിനാണീ ലോകായുക്ത ...
29/01/2022

കേരളത്തിൽ എന്തൊരു വിഷയത്തിലും വളരെ മാന്യമായി ഇടപെട്ടിരുന്ന ഇന്നത്തെ നിയമന്ത്രി വരെ പറയുന്നു , ഇവിടെ എന്തിനാണീ ലോകായുക്ത ? . അത്രയ്ക്കും രാജീവ് എന്ന ആദർശപരിവേഷകന്റെ ചിന്താധാരണികളിൽ മസ്തിഷക പ്രച്ഛളനം ഉരുത്തിരിയിപ്പിക്കുവാൻ
ആ ഉപദേഷകവൃത്തങ്ങൾക്ക് സാധ്യമായി എന്ന് വേണം അനുമാനിക്കുവാൻ . കേരളം കണ്ടതിൽ വെച്ചേറ്റവും വലിയ ഫണ്ടിനെ വകമാറ്റി ചിലവഴിച്ച വകയിൽ ഒരു അന്വേഷണം ലോകായുക്ത നടത്തിക്കഴിഞ്ഞിരിക്കുന്നു . ഒന്നാം പ്രളയത്തിന് പാത്തുമ്മ ആടിനെ വിറ്റതും കുട്ടികൾ കാശികുടുക്ക പൊട്ടിച്ചതും ഗൾഫിലെ വേദനിക്കുന്ന കോടീശ്വരന്മാർ സംഭാവന ചെയ്തതും മുക്കുമുക്കി ആണെങ്കിലും സർക്കാർ ജോലിക്കാർ ശമ്പളത്തുക കൊടുത്തതും എല്ലാം ദുരിതാശ്വാസത്തിൽ എത്തിക്കാതെ ഓരോരോ ലോക്സഭാ മണ്ഡലത്തിലെയും വോട്ടർക്ക് തിരഞ്ഞെടുപ്പിൽ വോട്ടുകിട്ടുവാൻ ഉപയോഗിച്ചതും ബാക്കിയുള്ളവ അമക്കിയതും ഒക്കെ അന്വേഷണത്തിലാണ് . https://www.sathyamonline.com/news-dasanum-vijayanum-635391-2/

കേരളത്തിലെ ഇന്നത്തെ മുഖ്യമായ വിഷയങ്ങൾ, കോവിഡിനെയും ഒമൈക്രോണിനെയും മാറ്റിവെച്ചാൽ ‘ദിലീപിന്റെ അടുക്കളകാര്യങ്...

ഫസലിനെ കൊന്നുകളഞ്ഞു ഷർട്ട് എതിരാളികളുടെ ഓഫീസിൽ കൊണ്ടിട്ടുള്ള ഗൂഢാലോചനകൾ , അതിൽ നിന്നും നേതാക്കന്മാരെ രക്ഷപ്പെടുത്താൻ ഗൂഢ...
29/01/2022

ഫസലിനെ കൊന്നുകളഞ്ഞു ഷർട്ട് എതിരാളികളുടെ ഓഫീസിൽ കൊണ്ടിട്ടുള്ള ഗൂഢാലോചനകൾ , അതിൽ നിന്നും നേതാക്കന്മാരെ രക്ഷപ്പെടുത്താൻ ഗൂഢാലോചനകൾ , ഷുക്കൂറിനെ കൊന്നതും ഗൂഢാലോചനയിൽ , അതുപോലെയുള്ള ഒട്ടുമിക്ക രാഷ്ട്രീയകൊലകളും ഗൂഢാലോചനകൾ തന്നെ . ഷുവൈബ്‌ വധത്തിൽ കേരളം നിറഞ്ഞുനിൽക്കുമ്പോൾ ആരുടെയോ പീഢനത്താൽ മരണപ്പെട്ട മധുവിനെ എല്ലാവരും മറന്നു . ആരൊക്കെ മറന്നാലും കൊച്ചാപ്പയായ മമ്മുട്ടി മധുവിനെ മറക്കാൻ പാടില്ല . പുഷ്പനെ മറന്നാലും മധുവിനെ മറക്കല്ലേ .
ആ പാവത്തിനായി വാദിക്കുവാൻ സർക്കാരിന്റെ കൈവശം പ്രോസിക്യൂട്ടർ ഇല്ലത്രെ . എല്ലാ പ്രോസിക്യൂട്ടർ മാരും പ്രോസ്റ്റിറ്റിയൂറ്റർ മാരും ദിലീപിന്റെയും കാവ്യയുടെയും പിന്നാലെയാണ് . ഭക്ഷണം കിട്ടാതെ വിശന്നപ്പോൾ ഭക്ഷണം കട്ട് തിന്നു എന്നതിന്റെ പേരിൽ ജനങ്ങളും
(അല്ലാത്തവരും ) കൂടി തല്ലിക്കൊന്ന ആദിവാസി യുവാവിനെക്കാൾ മതിപ്പാണ് ബാലചന്ദ്രകുമാർ എന്ന ഒരുത്തന്റെ മൊഴിക്ക് . https://www.sathyamonline.com/news-dasanum-vijayanum-634936-2/

‘ഗൂഢാലോചന’ എന്ന വാക്ക് കടൽ കടന്നു വന്നതാണെങ്കിലും സാക്ഷാൽ പരശുരാമൻ മേസ്തിരി വരെ ഒരു ഗൂഢാലോചനയിൽ പങ്കെടുത്തതി...

https://www.sathyamonline.com/news-dasanum-vijayanum-634107-2/
29/01/2022

https://www.sathyamonline.com/news-dasanum-vijayanum-634107-2/

ഇനി കുറച്ചു ‘വർഗീയത’ പറയാം, ഇവിടെ ഒരു കോടതി വിധി വന്നിരിക്കുന്നു. കണ്ണേ കരളേ വിഎസ് നെതിരെ ഉമ്മൻ‌ചാണ്ടി എന്ന നസ്....

ദിലീപ് വിഷയം കൈകാര്യം ചെയുവാൻ മുഖ്യധാരാ ചാനലുകാരും പത്രക്കാരും അതുപോലെ രാഷ്ട്രീയക്കാരും മടിച്ചും അറച്ചും പേടിച്ചും നിൽക്...
24/01/2022

ദിലീപ് വിഷയം കൈകാര്യം ചെയുവാൻ മുഖ്യധാരാ ചാനലുകാരും പത്രക്കാരും അതുപോലെ രാഷ്ട്രീയക്കാരും മടിച്ചും അറച്ചും പേടിച്ചും നിൽക്കുകയാണ് . കേരളത്തിൽ ആർക്കും വേണ്ടാതെ എഴുതി തള്ളിയിരുന്ന ഒരു ചാനലിന്റെ റിപ്പോർട്ടർ ഈ വിഷയം വീണ്ടും വീണ്ടും
കുത്തിപ്പൊക്കിയപ്പോൾ ആ റിപ്പോർട്ടർ അറിഞ്ഞിരുന്നില്ല ആ ചാനൽ മുതലാളിയുടെ മനോവേദനകൾ . 'രണ്ടോ മൂന്നോ കേസുകളിൽ കോടതിയുടെ അറസ്റ്റ് വാറണ്ടുകളും അതുപോലെയുള്ള നൂറോളം നൂലാമാലകളും ഒപ്പം ചാനലിലെ ഒരു പഴയ തൊഴിലാളിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതും പ്രശ്നം രൂക്ഷമാകുമെന്ന് കണ്ടപ്പോൾ ചാനലിലെ തന്നെ സഹധർമ്മിണിയെ അനുരഞ്ജനത്തിന് അയച്ചതും.'

ദിലീപ് ഒരു കോൺഗ്രസ്സ് സഹയാത്രികൻ ആയിരുന്നു എന്നത് കുറെ പേർക്കെങ്കിലും അറിയാം . പത്തനാപുരത്ത് ഇപ്പോഴത്തെ എംഎൽഎ
പണ്ട് കാലത്ത് യുഡിഎഫ് സാരഥി ആയിരുന്നപ്പോൾ ദിലീപും കാവ്യാ മാധവനും സിദ്ധിഖും സലിം കുമാറും ഇടവേളയുമൊക്കെ പ്രചാരണം
നടത്തിയിരുന്നതൊക്കെ മലയാളി മറന്നുവെന്ന് തോന്നുന്നു . പക്ഷെ ഇന്നിപ്പോൾ ഈ വിഷയം വന്നപ്പോൾ കോൺഗ്രസ്സുകാരും ദിലീപിനെ
അനുകൂലിക്കുന്നില്ല എന്നതും ഒരു വാസ്തവമാണ് . കാരണം അദ്ദേഹത്തിന്റെ മേലെ ആരോപിക്കപ്പെട്ട കുറ്റം സ്ത്രീകളിൽ ഏറെ വിഷമം ഉണ്ടാക്കിയ ഒന്നായിരുന്നു . ആ കേസിപ്പോൾ കോടതിയിൽ പരിഗണിക്കുന്നതിനാൽ അതേകുറിച്ചൊന്നും കൂടുതൽ എഴുതുവാനാകില്ല .

മലയാളത്തിലെ ഒരു സൂപ്പർതാരം അഭിനയിക്കേണ്ടിയിരുന്ന റോൾ ആയിരുന്നു ദിലീപിനെ മലയാളത്തിന്റെ ഒന്നാം നിരയിൽ എത്തിക്കപ്പെട്ട
സിനിമയിലേത് . ആ ഒരൊറ്റ സിനിമയിൽ മാധവൻ മീശ പിരിച്ചപ്പോൾ , മീശ പിരിയാൽ കേരളം കീഴടക്കിയിരുന്ന ആ നടന്റെ തമാശ പടങ്ങൾ എന്നെന്നേക്കുമായി ദിലീപിന്റെ ജൂലൈ നാലിന് റിലീസ് ചെയ്യുകയായിരുന്നു . അതിന്റെ പേരിൽ ഓരോരുത്തരുടെയും സിനിമകൾ
ഇറങ്ങുമ്പോൾ റിലീസ് നാളുകളിൽ കൂവി തോൽപ്പിക്കുവാൻ ആളെ ഇറക്കുന്ന ഒരു പ്രത്യേക ഗുണ്ടായിസത്തിന് കേരളം സാക്ഷിയാവുകയായിരുന്നു . കൊച്ചി ലോബിയും തലസ്ഥാന ലോബിയും തമ്മിലുള്ള നേരിട്ടുള്ള അങ്കം വെട്ടലുകൾ .

'മദൻലാൽ' എന്ന ഒരു ഏഴാംകൂലി നടനെ അഭിനയിപ്പിച്ചുകൊണ്ട് 'സൂപ്പർസ്റ്റാർ' എന്ന സിനിമയെടുത്ത വിനയൻ എന്ന സംവിധായകനെ
മലയാള സിനിമയിൽ നിന്നും കെട്ടു കെട്ടിക്കുവാൻ സൂപ്പർ സ്റ്റാർ നടൻ തക്കം പാർത്തിരിക്കുന്ന സമയത്തായിരുന്നു കൊച്ചി ലോബി ക്കാരായ സിനിമാക്കാരുടെ അരങ്ങേറ്റവും അമ്മ എന്ന സംഘടനയുടെ ഇടപെടലുകളും . ആ സംവിധായകന്റെ സിനിമയിൽ അഭിനയിച്ചതിന് കലാഭവൻ മണിക്ക് ഏറ്റവും നല്ല നടനുള്ള അവാർഡ് ഏറെക്കുറെ ഉറപ്പിച്ചപ്പോൾ അതിനെ പരമാവധി കളികൾ കൊണ്ട് ഇല്ലാതാക്കിയതും മണി തലകറങ്ങി വീണതുമൊക്കെ തലസ്ഥാന ലോബിയുടെ വിജയമായിരുന്നു . അന്ന് ആ അവാർഡ് കരസ്ഥമാക്കിയത് സൂപ്പർസ്റ്റാർ നടനായിരുന്നു .

അന്നത്തെ കൊച്ചി ലോബിക്കാരായിരുന്നു ദിലീപ് , കലാഭവൻ മണി , സലിം കുമാർ , ഹരിശ്രീ അശോകൻ , കൊച്ചിൻ ഹനീഫ എന്നിവർ .
അതിൽ പല നടന്മാരുടെയും നടിമാരുടെയും ആരോഗ്യ പ്രശ്നങ്ങളിലും മരണത്തിനു ശേഷവും അവരുടെ കുടുംബങ്ങളെ കണ്ണടച്ചു സഹായിച്ചവർ ആയിരുന്നു കൊച്ചി ലോബിക്കാർ . കലാഭവൻ മണിയുടെയും അതുപോലെയുള്ള ഒട്ടനവധി സിനിമക്കാരുടെയും സമ്പത്ത് മാന്യമായി കൈകാര്യം ചെയ്തിരുന്നതും പലയിടത്തും നിക്ഷേപിച്ചിരുന്നതുമൊക്കെ ദിലീപിന്റെ കച്ചവട ഗ്രൂപ്പ് ആയിരുന്നു . അതുപോലെ
അമ്മ എന്ന സംഘടനക്ക് ഭീമമായ തുക ഉണ്ടാക്കുവാൻ ദിലീപ് മുന്നിട്ടിറങ്ങുകയും 2020 എന്ന ബ്രഹ്മാണ്ഡ സിനിമ സ്വന്തം റിസ്‌ക്കിൽ നിർമ്മിച്ചുകൊണ്ട് 'സംഘടനയുടെ സാമ്പത്തിക കരുത്ത് വർദ്ധിപ്പിക്കുകയും ചെയ്തു .

പിന്നീടാണ് ട്വിസ്റ്റുകൾ ആരംഭിക്കുന്നത് . മെഗാസ്റ്റാറിന്റെയും സൂപ്പർസ്റ്റാറിന്റെയും അതുപോലെ ഒട്ടുമിക്ക സ്റ്റാറുകളുടെയും കണക്കുകൾ നോക്കിയിരുന്നത് തലസ്ഥാനത്തെ ഒരു ചാർട്ടേർഡ് അക്കൗണ്ടന്റ് ആയിരുന്നു . അദ്ദേഹം തലകുത്തി മറിഞ്ഞിട്ടും അമ്മയുടെ കണക്കുകൾ
ദിലീപ് ആർക്കും വിട്ടു കൊടുത്തിട്ടില്ല . 'അമ്മ എന്ന സംഘടനയുടെ കണക്കുകൾ കൈകാര്യം ചെയുവാൻ സാധിച്ചാൽ ധാരാളം ടാക്സ് വെട്ടിപ്പുകൾ നടത്തുവാൻ സാധിക്കും എന്നതിനാലാണ് എല്ലാവര്ക്കും അക്കാര്യത്തിൽ ഏറെ താത്പര്യം ഉണ്ടായിരുന്നത് . പല പഴയ നടന്മാരെയും നടിമാരെയും സഹായിക്കുന്നുവെന്ന വ്യാജേന കോടികൾ ചാരിറ്റി വകയിൽ എഴുതിത്തള്ളുവാനാകും .ദിലീപിന്റെ സഹോദരനും സഹോദരീ ഭർത്താവുമാണ് എല്ലാം വളരെ ഭംഗിയായി കൈകാര്യം ചെയ്തിരുന്നത് .

അന്ന് 'അമ്മ എഴുതിത്തള്ളിയ പൃഥ്വിരാജിന്റെ കണക്ക് നോക്കുവാൻ ഈ ചാർട്ടേർഡ് അക്കൗണ്ടന്റ് നടനെ കാണാൻ പോയപ്പോൾ നടന്റെ ഒറിജിനൽ 'അമ്മ പറഞ്ഞു നടൻ ഉച്ചയുറക്കത്തിൽ ആണ് . ഒരു മണിക്കൂർ കാത്തിരിക്കണം എന്ന് . ആ ഒരു മണിക്കൂർ കാത്തിരുന്നുകൊണ്ട് ആ നടന്റെ കണക്കുനോട്ടം പിടിച്ചു എടുത്തു എങ്കിലും ദിലീപിനെ കൈപ്പിടിയിൽ ഒതുക്കുവാൻ ആ ചാർട്ടേർഡ് അക്കൗണ്ടന്റിന് ആയില്ല . ആ വൈരാഗ്യത്തിന് ദിലീപിന്റെ വീട്ടിലും സ്ഥാപനങ്ങളിലും ഒരു റെയിഡ് ഉണ്ടാക്കുവാൻ ഈ ചാർട്ടേർഡ് അക്കൗണ്ടന്റിന് സാധിച്ചു . പക്ഷ ദിലീപും പകരത്തിനു പകരമായി കേരളത്തിലെ രണ്ടു സിനിമ സൂപ്പർസ്റ്റാറുകളുടെ വീട്ടിലും സ്ഥാപനങ്ങളിലും ഇൻകം ടാക്സുകാരെ കൊണ്ട് റെയ്ഡ് ചെയ്യിച്ചു . അങ്ങനെയാണ് ആനക്കൊമ്പ് വിവാദം കേരളത്തിൽ ഉണ്ടായത് .

കേരളത്തിലെ എല്ലാ സൂപ്പർസ്റ്റാറുകളും ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ തങ്ങൾക്ക് ബോധിക്കാത്തവരെയും ഇഷ്ടപ്പെടാത്തവരെയും ഒതുക്കിയും ഇല്ലാതാക്കിയും ആത്മഹത്യ ചെയ്യിച്ചുമൊക്കെയുള്ള കഥകൾ നമ്മൾ ഏറെ കേട്ടതാണ് .
പെരുന്തച്ചൻ എന്ന ഒരൊറ്റ സിനിമകൊണ്ട് മലയാളത്തിലെ ഒന്നാം നമ്പർ ആയ സംവിധായകനെ ഇല്ലാതാക്കിയത് ഒരു മെഗാസ്റ്റാറാണ് .
അജയൻ എന്ന ആ സംവിധായകൻ ഈയടുത്താണ് മരിച്ചത് . ശ്രീനാഥ് എന്ന ആ നടൻ ആത്മഹത്യാ ചെയ്തത് എങ്ങനെയാണ് എന്ന്
ആ സമയങ്ങളിൽ മലയാളം ഏറെ ചർച്ച ചെയ്ത വിഷയങ്ങളാണ് . ഇങ്ങനെ നൂറുകണക്കിന് സംഭവങ്ങൾ മലയാള സിനിമയിൽ ഉണ്ടായപ്പോഴും അവർക്കൊന്നും ഒതുക്കുവാൻ ആകാതെ പിടിച്ചുനിന്നവർ ദിലീപും പൃഥ്വിരാജുവും മാത്രമായിരുന്നു . പിന്നെ വിനയനും .

കേരളത്തിൽ നൂറു കണക്കിന് കൊലപാതകങ്ങൾ നടക്കുന്നുണ്ട് , കൊലപാതകങ്ങളിൽ ശിക്ഷിക്കപ്പെട്ടവർ പരോളിൽ ഇറങ്ങി വിലസുന്നവരുമുണ്ട് . ആയിരക്കണക്കിന് പീഡനങ്ങളും പോക്സോ കേസുകളും ദിനേന വാർത്തകളിൽ സ്ഥാനം പിടിക്കുന്നുണ്ട് .
അതിൽ പലതിലും പ്രതികൾ രാഷ്ട്രീയക്കാർ ആയതുകൊണ്ടും പലതും പാർട്ടിക്കാർ അന്വേഷിച്ചുകൊണ്ട് വിധി കൽപ്പിക്കുന്നു .
അതുപോലെ പലതും ഗൂഢാലോചനക്കാരിൽ എത്തിപ്പെടുന്നില്ല . ഉന്നതങ്ങളിലെ പിടിപാടുകളാൽ തേയ്ച്ചുമായ്ച്ചു കളയുന്നു .
രാഷ്ട്രീയ കൊലപാതകങ്ങളിൽ കേസുകൾ വാദിക്കുവാൻ നികുതിപ്പണം ഉപയോഗിക്കുന്നു . പക്ഷെ ഇന്നിപ്പോൾ ഈ കേസിനെ ഉപയോഗിക്കുന്നത് പലതിനെയും മറയ്ക്കുവാൻ എന്ന തോന്നൽ ജനത്തിന് ഉണ്ടായാൽ അത്ഭുതപ്പെടേണ്ടതില്ല .

ഇരയായാലും വേട്ടക്കാരൻ ആയാലും അവരൊക്കെ ഒരേ തൂവൽ പക്ഷികൾ ആയിരുന്നു . അവരൊക്കെ അടുത്ത സുഹൃത്തുക്കൾ ആയിരുന്നു . അവരൊക്കെ കൂട്ടുകച്ചവടക്കാർ ആയിരുന്നു , നായികാനായകന്മാർ ആയിരുന്നു .

തെറ്റുചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടുക തന്നെ വേണം , അതിപ്പോൾ പീഡനമായാലും കൊലപാതകം ആയാലും അഴിമതികൾ ആയാലും ,

കേറെയിലിനെ മറയ്ക്കാനാണോ ഈ വിഷയം വീണ്ടും വീണ്ടും നിറയുന്നത് എന്ന സംശയത്തിൽ ദാസനും
ബ്ലാക്ക് മെയിലിൽ പണമുണ്ടാക്കാൻ ആണ് ഇതിന്റെ പ്രധാന ലക്‌ഷ്യം എന്ന ഉറപ്പിന്മേൽ വിജയനും

https://www.sathyamonline.com/news-dasanum-vijayanum-633805-2/

17/01/2022

ശരിക്കും സുധാകരനെ കെപിസിസി പ്രസിഡണ്ട് ആക്കേണ്ടിയിരുന്നത് പത്തു വർഷങ്ങൾക്ക് മുൻപേ ആയിരുന്നു . അന്നായിരുന്നെങ്കിൽ ഇന്നിപ്പോൾ ബംഗാളിലെ പോലെ സിപിഎം പാർട്ടി ഓഫീസുകളിൽ കേരളത്തിലെ ബംഗാളികൾക്ക് വാടകക്ക് കൊടുക്കാമായിരുന്നു . കാരണം
2004 നു ശേഷം പത്തോളം വര്ഷം ഒരു തിരഞ്ഞെടുപ്പിലും ജയിക്കുവാനാകാതെ പാർട്ടി ഗ്രൂപ്പുവഴക്കും തമ്മിൽ തല്ലുമായി പോയിരുന്ന സമയം
സുധാകരൻ കെപിസിസി യുടെ തലപ്പത്ത് വന്നിരുന്നെങ്കിൽ ഇന്നിപ്പോൾ തിരുവാതിരക്കളി കളിക്കുവാൻ ആളുകളുണ്ടാകുമായിരുന്നില്ല .https://www.sathyamonline.com/dasanum-vijayanum-630799/

ഇക്കഴിഞ്ഞ കുറെ നാളുകളായി നടക്കുന്ന പല കൊലപാതകങ്ങളും വ്യക്തമായ അജണ്ടകളുടെയും പ്ലാനുകളുടേയും അടിസ്ഥാനത്തിൽ മാത്രമാണ് എന്നത...
17/01/2022

ഇക്കഴിഞ്ഞ കുറെ നാളുകളായി നടക്കുന്ന പല കൊലപാതകങ്ങളും വ്യക്തമായ അജണ്ടകളുടെയും പ്ലാനുകളുടേയും അടിസ്ഥാനത്തിൽ മാത്രമാണ് എന്നത് കൊലകളുടെ രീതികൾ പരിശോധിച്ചാൽ മനസ്സിലാക്കാം . പലതും വ്യക്തി വൈരാഗ്യങ്ങളും , ചതികളും ഒക്കെ ആണെങ്കിലും മലയാളികൾ ഇന്നും നൂറ്റാണ്ടുകൾ പിറകിൽ തന്നെയാണ് . കാള പെറ്റു എന്ന് കേൾക്കുമ്പോൾ കയറെടുക്കുന്നവർ ആണെന്ന് മനസിലാക്കി തന്നെയാണ് ഇന്നത്തെ ചില രാഷ്ട്രീയക്കാർ ഇങ്ങനെയൊക്കെ ചെയ്തു കൂട്ടുന്നത് . https://www.sathyamonline.com/news-dasanum-vijayanum-629823-2/

സാമൂഹിക സേവനരംഗത്തെ ഏറ്റവും ബഹുമാനിക്കപ്പെടേണ്ട ഒരു പ്രൊഫഷനാണ് രാഷ്ട്രീയം. ആരൊക്കെ എന്തൊക്കെ അരാഷ്ട്രീയ വാദ....

17/01/2022

അമ്പതിനായിരം കോടി ആസ്തിയുള്ളയാൾ രണ്ടു ശതമാനം സക്കാത്ത് വകയിൽ കൊടുക്കുമ്പോൾ തന്നെ ആയിരം കോടി ആ വകയിൽ ആയി . ആ പണം ദിനേന കൊടുക്കുന്നത് പത്രത്തിലും ടിവിയിലും സോഷ്യൽ മീഡിയയിലും വീശുമ്പോൾ അദ്ദേഹത്തിനും അദ്ദേഹത്തിന്റെ റീറ്റെയ്ൽ കച്ചവടങ്ങൾക്ക് ഗുണം ചെയ്യുമെങ്കിലും കാണുന്നവർക്ക് എന്ത് പ്രയോജനം . സ്‌കൂളിൽ ബെഞ്ചിൽ ഒപ്പമിരുന്ന ആളിന്റെ ബാങ്ക് കടങ്ങൾ വീട്ടുമെന്ന് പബ്ലിക്ക് ആയി പറയുമ്പോൾ ആ മനുഷ്യന്റെ മനോവേദന കാണാതെ പോകരുത് .https://www.sathyamonline.com/dasanum-vijayanum-628594-2/

പെപ്സിയിലും കോളയിലും റെഡ് വൈൻ ഒഴിച്ചുകൊണ്ടാണ് അതിഥികളെ സ്വീകരിച്ചിരുന്നത് . ഓരോരുത്തരുടെയും ഡ്രസ്സ് കോഡുകളിൽ അവർക്ക് ഇഷ്...
17/01/2022

പെപ്സിയിലും കോളയിലും റെഡ് വൈൻ ഒഴിച്ചുകൊണ്ടാണ് അതിഥികളെ സ്വീകരിച്ചിരുന്നത് . ഓരോരുത്തരുടെയും ഡ്രസ്സ് കോഡുകളിൽ അവർക്ക് ഇഷ്ടമായ കളികൾ ഒളിഞ്ഞു കിടപ്പുണ്ടാകും . ഉദാഹരണമായി ചിലർക്ക് ഒരേ സമയം രണ്ടോ മൂന്നോ ആണുങ്ങളുമായി കിടക്ക പങ്കിടാൻ ഇഷ്ടമുള്ളവർ , വദന സുരതം മാത്രം ഇഷ്ടമുള്ളവർ , ഓറൽ മാത്രം വേണ്ടുന്നവർ , ഹാർഡ്കോർ ഇഷ്ടപ്പെടുന്നവർ അങ്ങനെ
ഓരോരുത്തരുടെയും ഇഷ്ടാനിഷ്ടങ്ങൾ അനുസരിച്ചായിരിക്കും വസ്ത്രധാരണ ശൈലി . ഇത് പരസ്പരം മനസിലാക്കുവാൻ ഇവർക്ക് കഴിയുന്നു https://www.sathyamonline.com/news-dasanum-vijayanum-628045-2/

ഭാര്യമാരെ പങ്കുവെക്കൽ അഥവാ ‘കപ്പ്‌ൾ സ്വാപ്പിങ്’ കേരളത്തിൽ അത്ര വലിയ സംഭവമൊന്നുമല്ലെന്ന് പറയാം ? പതിറ്റാണ്ടുക...

തൃശൂരിൽ നിന്നും ഒറ്റക്ക് പുറപ്പെട്ട വിവാദനടി കൊച്ചിയിൽ എത്തുന്നതിനു മുൻപേ ചാലക്കുടിക്കും അങ്കമാലിക്കും ഇടയിലുള്ള ഒരു സിന...
17/01/2022

തൃശൂരിൽ നിന്നും ഒറ്റക്ക് പുറപ്പെട്ട വിവാദനടി കൊച്ചിയിൽ എത്തുന്നതിനു മുൻപേ ചാലക്കുടിക്കും അങ്കമാലിക്കും ഇടയിലുള്ള ഒരു സിനിമ ഓഫീസിൽ ഒരു മണിക്കൂറിലധികം നേരം ചിലവഴിക്കുകയും പിന്നീട് യാത്ര തുടർന്നപ്പോഴാണ് പൾസറും കൂട്ടരും നടിയെ കിഡ്നാപ്പ് ചെയ്യുന്നതും വസ്ത്രാക്ഷേപം നടത്തുകയും നിർബന്ധിതമായി അരുതാത്തത് ചെയ്യിക്കുകയും ചെയ്തത് . പിരീഡ്‌സ് ആയതിനാൽ കൂടുതൽ
കാര്യങ്ങളിലേക്ക് കടക്കുവാൻ സാധിച്ചതുമില്ല . വീഡിയോ പകർത്തി കഴിഞ്ഞപ്പോൾ ഒരു സംവിധായകന്റെ വീടിന്റെ മുന്നിൽ നടിയെ ഇറക്കി വിടുകയും സംവിധായകനും മറ്റൊരു നിർമ്മാതാവും ഓടിയെത്തി നടിയെ സഹായിക്കുകയും പി ടിയെ വിളിച്ചു വരുത്തുകയും ചെയ്തു https://www.sathyamonline.com/dasanum-vijayanum-625656-2/

‘കേസു ഈ വീടിന്റെ നാഥൻ’ എന്നാണ് ദിലീപിന്റെ പുതിയ സിനിമയായ ‘കേശു ഈ വീടിന്റെ നാഥനെ’ സോഷ്യൽ മീഡിയക്കാർ കളിയാക്കുന....

കെ റെയിലിന്റെ വക്താക്കൾ , കെ  റെയിലിന്റെ പിതാവ് , കെ റെയിലിന്റെ ഗുണഭോക്താക്കൾ , കെ റെയിലിന്റെ പിന്നണിക്കാർ , ഒപ്പം എസ് ശ...
17/01/2022

കെ റെയിലിന്റെ വക്താക്കൾ , കെ റെയിലിന്റെ പിതാവ് , കെ റെയിലിന്റെ ഗുണഭോക്താക്കൾ , കെ റെയിലിന്റെ പിന്നണിക്കാർ , ഒപ്പം എസ് ശർമ്മയേയും കൂട്ടിക്കൊണ്ട് എല്ലാവരും നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ അടുത്തു ഒത്തുകൂടി മലയാളിയോടായി ഒരു മാപ്പപേക്ഷയും ,
വചന പ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും നടത്തണം . ഈ പരിപാടിക്ക് ആളെ കൂട്ടുവാൻ മനുഷ്യനാകണം മനുഷ്യരാകണം എന്ന
സംഗീതം ഡിജെ ഒക്കെ വേദിക്കരികെ ഉണ്ടായിരിക്കണം https://www.sathyamonline.com/news-dasanum-vijayanum-625299-2/

ഇന്ത്യയുടെ പ്രഥമപൗരൻ കേരളത്തിന്റെ തലസ്ഥാന നഗരിയിൽ വന്നപ്പോൾ അദ്ദേഹം ഉപയോഗിച്ച കക്കൂസിലെ പൈപ്പിൽ വെള്ളമില്ല, ...

പി ടി എന്നാൽ ''പ്രകൃതിയുടെ തണൽ'' എന്നായിരിക്കണം ഇനി നാം ഓർമ്മിക്കേണ്ടത് . പ്രകൃതിയെ ഇത്രത്തോളം സ്നേഹിച്ച ഒരു സാമൂഹിക രാഷ...
17/01/2022

പി ടി എന്നാൽ ''പ്രകൃതിയുടെ തണൽ'' എന്നായിരിക്കണം ഇനി നാം ഓർമ്മിക്കേണ്ടത് . പ്രകൃതിയെ ഇത്രത്തോളം സ്നേഹിച്ച ഒരു സാമൂഹിക രാഷ്ട്രീയ പ്രവർത്തകൻ വേറെ ഇല്ലെന്നു വേണേൽ പറയാം . കേരള രാഷ്ട്രീയത്തിലെ ചില കുത്തിത്തിരിപ്പുകളിൽ അകപ്പെട്ടു എന്നതാണ് പി ടി അത്രയധികം ശ്രദ്ധിക്കപ്പെടാതെ പോയത് . നേതാക്കന്മാരുടെ അതിപ്രസരത്തിലും കുതികാൽ വെട്ടുകളിലും ഇടയിലായി എങ്കിലും തന്റേതായ ഒരു വ്യക്തിത്വം അദ്ദേഹം നിലനിർത്തിയിരുന്നു .https://www.sathyamonline.com/dasanum-vijayanum-pt-thomas-article-621877/

ചിലർ മരണത്തിന് കീഴടങ്ങയതിന് ശേഷമാണ് അവർ എത്രത്തോളം ഉന്നതിയിൽ എത്തിയവർ ആയിരുന്നു എന്നും അവരുടെ ചിന്തകളും നിലപ...

ഒരു ചെറിയ വിഷയത്തിൽ നിന്നും നമ്മുക്ക് നമ്മെ തന്നെ വിലയിരുത്താം . ഒരു സാധാരണ ഹോട്ടലിലോ റെസ്റ്റോറന്റിലോ കഫെയിലോ നമ്മൾ കയറി...
17/01/2022

ഒരു ചെറിയ വിഷയത്തിൽ നിന്നും നമ്മുക്ക് നമ്മെ തന്നെ വിലയിരുത്താം . ഒരു സാധാരണ ഹോട്ടലിലോ റെസ്റ്റോറന്റിലോ കഫെയിലോ നമ്മൾ കയറിയാൽ ഭക്ഷണത്തിന് മുന്പും പിന്പും കൈയും വായയും കഴുകാൻ നാം വാഷ് ബേസിന്റെ അടുത്തു എത്തുന്നു . സ്വന്തം വീട്ടിൽ മര്യാദക്ക് വായ കഴുകാത്തവൻ അവിടെ വാഷ്ബേസിന്റെ മുന്നിൽ മൂന്നോ നാലോ തവണ കാർക്കിച്ചു തുപ്പുന്നു . മൂക്ക് ചീറ്റുന്നു . നമ്മുടെ നാട്ടിലെ ഒരു സാധാരണ റെസ്റ്റോറന്റിൽ വാഷ്‌ബേസിന് തൊട്ടടുത്തു തന്നെയായിരിക്കും മറ്റുള്ളവർ ഭക്ഷണം കഴിക്കുവാൻ ഇരിക്കുന്നത് . അവർ എന്ത് വിചാരിക്കും അല്ലെങ്കിൽ അവർക്ക് ഇതൊന്നും അലോസരമാവുന്നോ എന്നൊന്നും ചിന്തിക്കാതെയുള്ള ഒരു കാട്ടി കൂട്ടൽ https://www.sathyamonline.com/news-dasanum-vijayanum-612874-2/

മലയാളി വളരെയേറെ മാറേണ്ടിയിരിക്കുന്നു. ഒരിക്കൽ നാം തമിഴനെയും അറബികളെയും ഒക്കെ കളിയാക്കിയിരുന്നു. ഇന്നവർ മലയാള...

സിനിമയിൽ നിന്നും രാഷ്ട്രീയത്തിലേക്ക് കടന്ന ഗണേഷ്‌കുമാറും സുരേഷ്‌ഗോപിയും മുകേഷും ഇന്നസെന്റുമൊക്കെ ഇന്നിപ്പോൾ ജനകീയ അടിത്ത...
17/01/2022

സിനിമയിൽ നിന്നും രാഷ്ട്രീയത്തിലേക്ക് കടന്ന ഗണേഷ്‌കുമാറും സുരേഷ്‌ഗോപിയും മുകേഷും ഇന്നസെന്റുമൊക്കെ ഇന്നിപ്പോൾ ജനകീയ അടിത്തറ തിരിച്ചു പിടിക്കുവാൻ പെടാപ്പാട് പെടുന്നുണ്ട് . അവരെന്തൊക്കെ ചെയ്താലും ഇനി പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തിക്കുവാൻ സാധ്യത മങ്ങിപ്പോയിക്കൊണ്ടിരിക്കുന്നുhttps://www.sathyamonline.com/news-dasanum-vijayanum-612112-2/

മലയാളസിനിമയിൽ തലമുറ മാറ്റം സംജാതമായിരിക്കുന്നു എന്നതിന്റെ ഉത്തമോദാഹരണമാണ് മരക്കാർ എന്ന അറബിക്കടലിന്റെ സിംഹ...

കൊച്ചിയിലെ ടൂർ മാനേജരായ സ്ത്രീ , വാഗമൺ നിശാ പാർട്ടിയുടെ മുഖ്യ പങ്കാളിയായ എടപ്പാളുകാരനായും , കൊടുവള്ളി സ്വർണ്ണ ടീമുകൾ ആയു...
17/01/2022

കൊച്ചിയിലെ ടൂർ മാനേജരായ സ്ത്രീ , വാഗമൺ നിശാ പാർട്ടിയുടെ മുഖ്യ പങ്കാളിയായ എടപ്പാളുകാരനായും , കൊടുവള്ളി സ്വർണ്ണ ടീമുകൾ ആയും , തലശ്ശേരിയിലെ സ്വർണ്ണ പൊട്ടിക്കൽ ടീമുകളുമായും , പനന്പിള്ളി നഗറിലെ ഇന്റീരിയർ ഡിസൈനർ മയക്കുമരുന്ന് ടീമുകളുമായും
ഹോട്ടൽ 18 ഇലെ വിവാദനായകന്മാരുമായും നല്ല ബന്ധം പുലർത്തിയിരുന്നു . മോഡലിംഗിന്റെ മറവിൽ കാണാൻ മെനയുള്ള ചെക്കന്മാരെയും പെൺപിള്ളേരെയും കണ്ടെത്തി അവർക്ക് പ്രണയിക്കാനാവശ്യമായ സെറ്റപ്പുകൾ ഉണ്ടാക്കി കൊടുക്കുകയും , വലിയ വലിയ കച്ചവടക്കാർക്ക്
എസ്‌കോർട്ട് എന്ന രീതിയിൽ സെറ്റ് ചെയ്തു കൊടുക്കുകയും ചെയുന്നു . അവർക്കൊക്കെ ഹോട്ടൽ 18 പോലുള്ള അഞ്ചോആറോ സ്ഥലങ്ങളിലും ഒപ്പം ഉല്ലാസനൗകകളിലും ആഡംബര വില്ലകളിലും ആഫ്റ്റർപാർട്ടി എന്ന പേരിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കി കൊടുക്കുകയും ചെയുന്നു .
https://www.sathyamonline.com/news-dasanum-vijayanum-611140-2/

ആദ്യം ഇവർ ചെയ്യുന്നത് ഒരു യാത്രയാണ് : ടെലഗ്രാമിലൂടെയും വാട്‍സ് ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും ഇൻസ്റ്റാഗ്രാമ....

Happy X Mas
24/12/2021

Happy X Mas

⛔️⛔️ എന്തൂട്ട് ഹലാൽ : എന്തൂട്ട് ഹറാം ⛔️⛔️കേരളം ഉണ്ടായ അന്നുമുതൽ കച്ചവടക്കാരുടെ മതം ജനം നോക്കാറുണ്ടെകിലും അവർക്ക് നല്ലത് ...
24/11/2021

⛔️⛔️ എന്തൂട്ട് ഹലാൽ : എന്തൂട്ട് ഹറാം ⛔️⛔️

കേരളം ഉണ്ടായ അന്നുമുതൽ കച്ചവടക്കാരുടെ മതം ജനം നോക്കാറുണ്ടെകിലും അവർക്ക് നല്ലത് കൊടുക്കുന്നത് ആരായാലും അവിടേക്ക് ആകർഷിക്കപ്പെടുന്ന ഒരു സ്വഭാവരീതി അവർ പുലർത്തി പോന്നിട്ടുണ്ട് . അല്ലറ ചില്ലറ വർഗ ബോധവും വർഗ സ്നേഹവും എല്ലാവർക്കും ഉണ്ടാകുമെങ്കിലും അതിൽ വർഗീയത കലർത്തി വിദ്വേഷങ്ങൾ പ്രചരിപ്പിക്കുന്ന വ്യവസ്ഥിതി ഈയിടെയാണ് നിലവിൽ വന്നത് . അതിന് മുഖ്യ പങ്ക് വഹിച്ചത് നമ്മുടെയൊക്കെ പ്രിയപ്പെട്ട ഫേസ്ബുക്കും വാട്ട് സ് ആപ്പും ഒക്കെയാണ് . ഈ വിദ്വേഷ പ്രചാരണങ്ങൾക്കെതിരെയാണ് അവിടത്തെ ചങ്കൂറ്റമുള്ള ആ പെൺകൊടി എട്ട് മണിക്കൂറോളം ആകെമൊത്തം സോഷ്യൽ മീഡിയയെ നിശ്ചലമാക്കി കളഞ്ഞത് .

ആലുക്കാസ് എന്ന ജുവല്ലറി ആലുക്ക എന്ന ഒരു ഇസ്ലാമിസ്റ്റിന്റെ ആണെന്നും അവിടന്ന് ഒന്നും തന്നെ വാങ്ങരുത് എന്നും കേരളത്തിലെ ഒരു കൃസ്ത്യൻ പള്ളിയിൽ ഇടയലേഖനം ഇറക്കാൻ ശ്രമിക്കുകയും പെട്ടെന്നുള്ള ഉപദേശപ്രകാരം അത് പിൻവലിക്കുകയും ചെയ്തു . ഒരു ലോക്കൽ ജൂവല്ലറിക്കാരൻ അച്ഛന് വീഞ്ഞ് വാങ്ങിക്കൊടുത്തുകൊണ്ട് ഉണ്ടാക്കിയ കുത്തിത്തിരിപ്പായിരുന്നു അത് എന്ന് പിന്നീട് മനസിലായി .
ബാബരി മസ്‌ജിദ്‌ അയോദ്ധ്യയിൽ തകർക്കപ്പെട്ടപ്പോൾ എന്നെന്നേക്കുമായി ഇല്ലാതായ ഒന്നായിരുന്നു തൃശൂരിലെ അയോദ്ധ്യ ജുവല്ലറി .
പർദ്ദ കൊണ്ട് ചുണ്ടുകൾ മറച്ചു വെച്ചിരിക്കുന്ന ഒരു സുന്ദരി പെൺകുട്ടിയുടെ ഹോർഡിങ്ങുകൾ അയോധ്യക്കുവേണ്ടി കേരളം മുഴുവൻ നിറഞ്ഞപ്പോൾ മുതലാളിമാർ സ്വപ്നത്തിൽ പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു ബാബരി മസ്ജിദ് വിവാദം .

ഇരിങ്ങാലക്കുടയിലെ പ്രശസ്തനായ ഡോക്ടർ സിആർ കേശവൻ വൈദ്യരുടെ ഉടമസ്ഥതയിൽ കേരളത്തിൽ അങ്ങോളമിങ്ങോളം മണം പരത്തിയ ഒരു സോപ്പായിരുന്നു ചന്ദ്രിക . മറ്റുള്ള ജില്ലകളിൽ വളരെ പാടുപെട്ടുകൊണ്ടു വൈദ്യർ ചന്ദ്രിക വിൽക്കുവാൻ ശ്രമിച്ചപ്പോൾ
മലപ്പുറത്തും മലബാറിലും സോപ്പ് ചൂടപ്പം പോലെ വിറ്റുപോയിരുന്നു .

മലബാർ ഗോൾഡിന്റെ പരസ്യത്തിൽ മോഹൻലാലിനെ കണ്ടപ്പോൾ അവിടന്ന് സാധനങ്ങൾ വാങ്ങരുതെന്ന് വീട്ടിലെ പെണ്ണുങ്ങൾക്ക് നിർദ്ദേശം കൊടുത്ത മമ്മുട്ടി ഫാൻസുകാരുടെ ഗ്രാമങ്ങളും കേരളത്തിൽ ഉണ്ട് . കല്യാൺ ജുവല്ലറി ഹിന്ദുക്കളുടേതാണ് എന്നറിയിക്കുവാൻ
പാടുപെട്ടുകൊണ്ടുള്ള ദൈവീക പരസ്യങ്ങളും കേരളത്തിൽ ഒരിക്കൽ വിവാദമുയർത്തിയത് ഓർക്കുന്നു . ഐശ്വര്യാറായിയെ ലക്ഷ്മി ദേവി ആയും സരസ്വതി ദേവി ആയും ദുര്ഗ ദേവി ആയുമൊക്കെയുള്ള പരസ്യങ്ങൾ ഒരിക്കൽ കേരളത്തിൽ നിറഞ്ഞിരുന്നു .

തെക്കേ ഇന്ത്യയിലെ ഒന്നാംകിട വസ്ത്ര വ്യാപാര കേന്ദ്രമായിരുന്ന കോയന്പത്തൂർ ഒപ്പനക്കാര വീഥിയിലെ ശോഭ ടെക്‌സ്‌റ്റൈൽസ് ഒരു കാലഘട്ടത്തിൽ കേരളത്തിലെയും തമിഴ്‍നാട്ടിലെയും കല്യാണങ്ങളുടെ ആകർഷക കേന്ദ്രമായിരുന്നു . ശോഭയിൽ നിന്നാണ് കല്യാണ പെണ്ണിന്റെ സാരി എന്ന് പറഞ്ഞാൽ പിന്നെ അവിടെ സ്റ്റാറ്റസ് ഉയർന്നിരുന്നു . അത്രയും വലിയ സ്ഥാപനത്തിന്റെ ഉടമസ്ഥർ പാലക്കാട്ട് ജില്ലയിലെ ഷൌക്കത്ത് അലിയുടെയും ജാഫർ അലിയുടേതാണ് എന്ന് പുറം ലോകം അറിഞ്ഞു തുടങ്ങിയപ്പോൾ അവരുടെ ശനിദശ ആരംഭിച്ചു . പ്രമാദമായ കോയമ്പത്തൂർ കലാപം വരെ പ്ലാൻ ചെയ്തത് ഈ സ്ഥാപനം കത്തിയെരിയിക്കുവാൻ ആയിരുന്നത്രേ .

പിന്നീട് ഈ കളികൾ ഗൾഫിലേക്കും പടർന്നു . വിജയിക്കുന്ന പല സ്ഥാപനങ്ങൾക്ക് എതിരെയും ഇങ്ങനെയുള്ള പോസ്റ്ററുകൾ വരുവാൻ തുടങ്ങി . പല സ്ഥാപനങ്ങളും പൂട്ടിപ്പിക്കാനുള്ള സാഹചര്യങ്ങളും ഉണ്ടായിരുന്നു . യുസഫലിക്കയുടെ ലുലു മാളിനെതിരെയും കൺവെൻഷൻ സെന്ററിനെതിരെയും ആളില്ല നോട്ടീസുകൾ ഇറങ്ങിയിരുന്നു . പിന്നീട് സോഷ്യൽ മീഡിയയിലെ പല ഗ്രൂപ്പുകളും ഇങ്ങനെയുള്ള കാര്യങ്ങളിൽ സംവാദങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരുന്നു . ഒരു കൂട്ടർ അനുകൂലിക്കുന്പോൾ മറുകൂട്ടർ പാര പണിയുന്ന സ്വഭാവങ്ങൾ . അതിൽ വേറെയും കളികൾ ഒളിഞ്ഞുകിടപ്പുണ്ട് . പാർക്കിങ്ങിന്റെയും അതുപോലെയുള്ള വിവാദങ്ങളുടെയും പേരിൽ ഒരു ഊള വക്കീലിന്റെ കൊണ്ട് കേസ് രജിസ്റ്റർ ചെയ്യിപ്പിച്ചുകൊണ്ട് പിന്നീട് പണം വാങ്ങിയുള്ള കോംപ്രമൈസുകൾ . ഇതിൽ മുഖ്യമായും ഇടപെടുന്നത് ബീഹാറിലെയും യുപിയിലെയും രാഷ്ട്രീയ പാർട്ടികളുടെ കേരള ഘടകം എന്ന പേരിൽ ആളാകുന്ന ചില കൂട്ടിക്കൊടുപ്പുകാരാണ് .

ഇന്നിപ്പോൾ കേരളത്തിൽ പെരുമഴക്കാലം മാറിയെന്നു തോന്നിയപ്പോൾ അലയടിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ് ഹലാലും തുപ്പലുമൊക്കെ .
കേരളത്തിന്റെ പൊതുവായ രീതികൾ അനുസരിച്ചു ബഹുഭൂരിപക്ഷം മേഖലകളിലും ഹലാൽ ഭക്ഷണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് .
അങ്കമാലിയിലെയും ചാലക്കുടിയിലെയും പന്നിയിറച്ചി കച്ചവടം ഒഴിവാക്കിയാൽ അവിടെ വരെ പോത്തിറച്ചിയും ആട്ടിറച്ചിയും കോഴിയിറച്ചിയും ഹലാൽ മാർഗ്ഗത്തിലൂടെയാണ് അറക്കപ്പെടുന്നത് . അക്കാര്യത്തിൽ കച്ചവടക്കാർ ജാഗ്രത പുലർത്താറുമുണ്ട് .

കോഴിക്കോട്ടെ പാരഗൺ റെസ്റ്റോറന്റിനെ ചിലർ ചേർന്ന് ഇങ്ങനെയുള്ള വിവാദങ്ങളിൽ വലിച്ചിഴക്കപ്പെടുന്പോൾ അവർക്കൊന്നും ഒരു ചുക്കും ചുണ്ണാന്പും അറിയില്ല എന്ന് വേണം കരുതുവാൻ . 1939 ഇൽ ആരംഭിച്ച ഹോട്ടൽ കോഴിക്കോട്ടെ ആസ്ഥാന ഹോട്ടൽ ആയാണ് കണക്കാക്കപ്പെടുന്നത് . അങ്ങനെയുള്ള ഒരു ഹോട്ടൽ ഒരിക്കലും കോഴിക്കോട്ടുകാരെ വേദനിപ്പിക്കില്ല എന്നത് അതിന്റെ ഉടമസ്ഥനായ സുമേഷ് ഗോവിന്ദിനെ ഒരിക്കൽ എങ്കിലും പരിചയെപ്പട്ടാൽ മനസ്സിലാക്കാം .

കാലാകാലങ്ങളായി ഇങ്ങനെയൊക്കെ സംഭവിക്കുന്നത് നമ്മൾ പ്രതീക്ഷിക്കാത്ത ഇടങ്ങളിൽ നിന്നാണ് . സൗദിയിലെയും മറ്റുള്ള ഗൾഫിലെയും കുടുസു മുറികളിൽ നിന്നും , നാട്ടിലെ പഴഞ്ചൻ വീടുകളിലെ ചായ്‌പ് മുറികളിൽ നിന്നും അന്തർ മുഖനായ ഒരുത്തൻ എഴുതി വിടുന്ന ചില വാചകങ്ങൾ , അല്ലെങ്കിൽ ഗൾഫിലെ ലേബർ ക്യാന്പുകളിൽ വൈകീട്ട് രണ്ടെണ്ണം അടിച്ചു ഫേസ്‌ബുക്കിൽ കയറി എഴുതിയുണ്ടാക്കുന്ന ചില സംഭവങ്ങളാണ് പിറ്റേ ദിവസങ്ങളിൽ കേരളത്തിന്റെ മുഖ്യധാരാ വാർത്തകളിൽ സ്ഥാനം പിടിക്കുന്നത് .

ആയതിനാൽ ഇങ്ങനെയുള്ള സംഭവങ്ങൾ ഏറ്റെടുത്തുകൊണ്ട് ഇത്തരക്കാരെ വളർത്തിവിടാതെ കേരളത്തിന്റെ കുറച്ചെങ്കിലും ബാക്കിയുള്ള നന്മകൾ ഇല്ലാതാക്കാൻ ശ്രമിക്കുന്നവരെ സമൂഹത്തിൽ ഒറ്റപ്പെടുത്തുക . ഹലാലായാലും ഹറാമായാലും കോരന്റെ കഞ്ഞി കുന്പിളിൽ തന്നെ . നിസ്സാര കാര്യങ്ങളിൽ സ്പർദ്ധകൾ വളർത്താതിരിക്കുക , ദയവുചെയ്ത് !!!

എന്തായാലും സുക്കർബർഗിനെ കൊണ്ട് ഇങ്ങനെയൊക്കെ ചെയ്യണേ പറ്റൂ !!!
അവർക്കിഷ്ടം വിഭാഗീയതകൾ തന്നെ !!!
അതിലവർ വിജയം കണ്ടെത്തുന്നു !!!

എന്തൊക്കെ തന്നെയായാലും ഇന്ന് തന്നെ പാരഗണിലെ കുമരകം ഫിഷ്‌കറി കഴിക്കുമെന്ന ശപഥത്താൽ ദാസനും
നൂർജഹാനിൽ നിന്നും പൊറോട്ടയും പോത്തിറച്ചിയും അകത്താക്കിക്കൊണ്ട് വിജയനും

Address

Race Course
Coimbatore

Website

Alerts

Be the first to know and let us send you an email when DasanumVijayanum posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to DasanumVijayanum:

Videos

Share

Nearby media companies


Other News & Media Websites in Coimbatore

Show All