Kuttikaludea Lokam - കുട്ടികളുടെ ലോകം

Kuttikaludea Lokam - കുട്ടികളുടെ ലോകം കുട്ടികളുടെ ലോകം എന്നാൽ അത് വലിയവരുടെ ലോകം കൂടി ആണ്...

' കുട്ടികളുടെ ലോകം '  ഇരുകാലികളായ നമ്മുടെ ലോകമേയല്ല . ദൈവങ്ങൾക്ക് പോലും ആ ലോകത്തിന് പുറത്താണ് സ്ഥാനം.  ആ ലോകത്ത് ഈ സ്ത്ര...
26/08/2023

' കുട്ടികളുടെ ലോകം ' ഇരുകാലികളായ നമ്മുടെ ലോകമേയല്ല . ദൈവങ്ങൾക്ക് പോലും ആ ലോകത്തിന് പുറത്താണ് സ്ഥാനം. ആ ലോകത്ത് ഈ സ്ത്രീ വരച്ച വിഭജനത്തിന്റെ രേഖ ഒരിയ്ക്കൽ ഇന്ത്യയുടെ ഭൂപടത്തിൽ റാഡ് ക്ലിഫ് വരച്ചതിനേക്കാൾ കട്ടിയുള്ളതാണ് ; ഭീതി ജനകമാണ്.

She is , both as a person and a teacher , a disgrace to this Nation called India.

15/08/2023
മകളെ മാപ്പ്....🙏
29/07/2023

മകളെ മാപ്പ്....🙏

നല്ല തീരുമാനം...4 ക്ലാസ്സ് വരെ അല്ല..8 ക്ലാസ്സ് വരെ എങ്കിലും വേണം...ഡെയിലി ചുമട്ടുകാരെ വെല്ലുവിളിക്കുന്ന പുസ്തക കെട്ടും ...
19/07/2023

നല്ല തീരുമാനം...4 ക്ലാസ്സ് വരെ അല്ല..
8 ക്ലാസ്സ് വരെ എങ്കിലും വേണം...
ഡെയിലി ചുമട്ടുകാരെ വെല്ലുവിളിക്കുന്ന പുസ്തക കെട്ടും കുറയ്ക്കണം...❤️❤️🙏

“യോദ്ധാവ്'  - മയക്കുമരുന്നിന്റെ വിതരണവും ഉപയോഗവും വ്യാപനവും തടയുന്നതിനായി കേരള പൊലീസ് രൂപീകരിച്ച പദ്ധതി. ലഹരിക്കടിമപ്പെട...
15/09/2022

“യോദ്ധാവ്' - മയക്കുമരുന്നിന്റെ വിതരണവും ഉപയോഗവും വ്യാപനവും തടയുന്നതിനായി കേരള പൊലീസ് രൂപീകരിച്ച പദ്ധതി.

ലഹരിക്കടിമപ്പെടുന്ന യുവതയെ അതിൽ നിന്ന് മുക്തമാക്കാനും മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ വിപുലീകരിക്കാനും നമുക്കൊരുമിച്ച് കൈകോർക്കാം.
ലഹരിവില്പന, ഉപയോഗം ശ്രദ്ധയിൽപ്പെട്ടാൽ
99 95 96 66 66
എന്ന വാട്‍സ് ആപ്പ് നമ്പറിലൂടെ അറിയിക്കൂ.

പോലീസ് അധ്യാപകനാകുമ്പോൾ...❤️കൊൽക്കത്ത സൗത്ത് ഈസ്റ്റ്  ട്രാഫിക് ഗാർഡിലെ സെർജന്റ് പ്രകാശ് ഘോഷ് എല്ലാ ദിവസവും ഗരിയാഹട്ടിലെ ...
14/09/2022

പോലീസ് അധ്യാപകനാകുമ്പോൾ...❤️

കൊൽക്കത്ത സൗത്ത് ഈസ്റ്റ് ട്രാഫിക് ഗാർഡിലെ സെർജന്റ് പ്രകാശ് ഘോഷ് എല്ലാ ദിവസവും ഗരിയാഹട്ടിലെ നടപ്പാതയിൽ താമസിക്കുന്ന 9 വയസ്സുള്ള ആകാശ് റൗട്ടിനെ പഠിപ്പിക്കുന്നു. പ്രകാശ് ഘോഷ് തന്റെ ഡ്യൂട്ടി സമയത്താണ് ഇത് ചെയ്യുന്നത്. അദ്ദേഹത്തിന്റെ മഹത്തായ പ്രവർത്തനത്തിന് ആയിരം അഭിവാദ്യങ്ങൾ....

സ്കൂൾബസിൽ ഒന്നുറങ്ങിപ്പോയതാണ്, പിന്നെ കണ്ണ് തുറന്നതേയില്ല.ആ ബസ് ജീവനക്കാർ സെക്കന്റുകൾ ഒന്ന് കണ്ണോടിച്ചിരുന്നെങ്കിൽ മിൻസയ...
14/09/2022

സ്കൂൾബസിൽ ഒന്നുറങ്ങിപ്പോയതാണ്, പിന്നെ കണ്ണ് തുറന്നതേയില്ല.ആ ബസ് ജീവനക്കാർ സെക്കന്റുകൾ ഒന്ന് കണ്ണോടിച്ചിരുന്നെങ്കിൽ മിൻസയുടെ ചിരി മായാതിരുന്നേനെ

സ്കൂൾ പൂട്ടാനുള്ള ഖത്തർ സർക്കാർ തീരുമാനം സ്വാഗതാർഹം, സമാന സംഭവം ആവർത്തിക്കാതിരിക്കാനുതകുന്ന ശിക്ഷ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ ഉണ്ടാവട്ടെ...

മോളെ നിനക്ക് വേണ്ടി കരയുവാൻ  അമ്മയും, അച്ഛനും സഹോദരങ്ങളും നിന്നെ സ്നേഹിച്ചവരും മാത്രം... ! പക്ഷെ നിന്നെ കടിച്ച 🐕🐕🐕ൾക്ക് ...
10/09/2022

മോളെ നിനക്ക് വേണ്ടി കരയുവാൻ അമ്മയും, അച്ഛനും സഹോദരങ്ങളും നിന്നെ സ്നേഹിച്ചവരും മാത്രം... !
പക്ഷെ നിന്നെ കടിച്ച 🐕🐕🐕ൾക്ക് വേണ്ടി ശബ്ദിക്കാൻ ഇവിടെ VVIP
🐕🐕🐕 കളുടെ നീണ്ട നിരയാണ്....

കേരളത്തിലെ തെരുവുനായ ആക്രമണങ്ങൾക്ക് പരിഹാരം കണ്ടെത്തിയെ തീരൂവെന്നും ഇതിലേക്ക് ഈ മാസം 28ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമെന്നും ഇന്നലെ സുപ്രീം കോടതി പറഞ്ഞത് നമുക്ക് ഒരു പ്രതീക്ഷയും... ആശ്വാസവും ആണ്.

തെരുവുനായയുടെ കടിയേറ്റ് മരിച്ച അഭിരാമിയുടെ മൃതദേഹത്തില്‍ തൊട്ട് അനുജന്‍ കാശിനാഥന്‍ വിങ്ങിക്കരയുന്നു. അച്ഛന്‍ ഹരീഷാണ് കാശിനാഥനെ എടുത്തിരിക്കുന്നത്....

ഇനി ഒരേ പരിഗണന
09/09/2022

ഇനി ഒരേ പരിഗണന

ഒരിക്കൽ ഒരു അധ്യാപകൻ ക്ലാസിൽ തന്റെയൊരു വിദ്യാർത്ഥിയോട് ചോദിച്ചു:"നമുക്ക് എത്ര കിഡ്നിയുണ്ട്?" "നാല്" - അവൻ മറുപടി പറഞ്ഞു....
09/09/2022

ഒരിക്കൽ ഒരു അധ്യാപകൻ ക്ലാസിൽ തന്റെയൊരു വിദ്യാർത്ഥിയോട് ചോദിച്ചു:
"നമുക്ക് എത്ര കിഡ്നിയുണ്ട്?"
"നാല്" - അവൻ മറുപടി പറഞ്ഞു.
ക്ലാസ്സിൽ കൂട്ട ചിരി മുഴങ്ങി. അവന് പക്ഷെ ഒരു ഭാവവ്യത്യസവുമുണ്ടായിരുന്നില്ല.
കുട്ടികൾക്ക് പറ്റുന്ന ചെറിയ തെറ്റുകൾ പോലും പർവ്വതീകരിച്ച് കാണിച്ച്അതിൽ ആനന്ദം കണ്ടെത്തിയിരുന്ന ആ അധ്യാപകൻ അതൊരു നല്ല അവസരമായിക്കണ്ടുകൊണ്ട് മറ്റു കുട്ടികളോടായി പറഞ്ഞു:
''എല്ലാവരും കേട്ടോളു നാല് കിഡ്നിയാണ് പോലും…
ആരെങ്കിലും പുറത്തു പോയി കുറച്ച് പുല്ല് പറിച്ചു കൊണ്ടു വരൂ. ഈ ക്ലാസ്സിൽ ഒരു കഴുതയുണ്ട് അവന് തിന്നാനാ"
ഉടനെ അവൻ പറഞ്ഞു - "എനിക്കൊരു ചായയും''
ഈ മറുപടി കേട്ടതും ക്ലാസ്സ് വീണ്ടുമൊരു കൂട്ടച്ചിരിയിൽ മുഴുകി. അധ്യാപകൻ അപമാനം കൊണ്ട് വിളറി പോയി.
"കടക്കടാ പുറത്ത് " അയാൾ വാതിലിനു നേർക്ക് വിരൽ ചൂണ്ടിക്കൊണ്ട് അവന്റെ നേർക്ക് ആക്രോശിച്ചു
പുറത്തേക്ക് നടക്കുന്നതിനിടെ തിരിഞ്ഞു നിന്നു കൊണ്ടവൻ പറഞ്ഞു:
“താങ്കൾ എന്നോട് ചോദിച്ചത് നമുക്ക് എത്ര കിഡ്നിയുണ്ടെന്നാണ്. അങ്ങനെയെങ്കിൽ ഞാൻ പറഞ്ഞ ഉത്തരം ശരിയാണ്. നമുക്ക് നാല് കിഡ്നിയുണ്ട്.എനിക്ക് രണ്ടും താങ്കൾക്ക് രണ്ടും. നമുക്ക് എന്നത് ദ്വന്ദങ്ങളെസൂചിപ്പിക്കുന്ന പദമാണ്.
താങ്കൾ എനിക്കെത്രയെന്നേ 'താങ്കൾക്കെത്രയെന്നോ ചോദിച്ചിരുന്നെങ്കിൽ ഞാൻ രണ്ട് എന്ന് ഉത്തരം പറഞ്ഞേനേ. എന്റെ ഉത്തരം തെറ്റാണെങ്കിൽ സാറിന്റെ ചോദ്യവും തെറ്റാണ്.
പുല്ല് കഴിച്ചു തീർന്നാൽ വെള്ളം കുടിക്കാൻ മറക്കണ്ട ദഹനക്കേടുണ്ടാവും"

ക്ലാസ്സിൽ വീണ്ടും കൂട്ടച്ചിരി!
അധ്യാപകൻ ആകെ ഇളിഭ്യാനായിനിന്നു.

എപ്പോഴും മറ്റുള്ളവരെ പരിഹസിച്ചും കുറ്റപ്പെടുത്തിയും ആനന്ദിച്ചിരുന്ന അയാൾക്ക് ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയഅടിയായിരുന്നു അത്. പിന്നീടയാൾ ഒരു വിദ്യാർത്ഥിയുടെയും മുന്നിൽ ഈ രീതിയിൽ ആളാവാൻ മുതിർന്നിട്ടില്ല.
നമുക്ക് പല കാര്യങ്ങളെക്കുറിച്ചും അറിവുണ്ടെന്ന് കരുതി അത് മറ്റുള്ളവരെ കളിയാക്കാനും പരിഹസിക്കാനുമുള്ള ലൈസൻസാക്കി എടുക്കരുത്..!
താൻ താൻ ചെയ്ത പാപം താൻ താൻ തന്നെ അനുഭവിക്കും

(കടപ്പാട് )

എല്ലാ കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ
08/09/2022

എല്ലാ കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ

തെരുവുനായയുടെ കടിയേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന റാന്നി സ്വദേശിനി അഭിരാമി (12) മരിച്ചു. പേപ്പട്ടി വിഷബാധയ്ക്കുള്ള വാക്‌...
05/09/2022

തെരുവുനായയുടെ കടിയേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന റാന്നി സ്വദേശിനി അഭിരാമി (12) മരിച്ചു. പേപ്പട്ടി വിഷബാധയ്ക്കുള്ള വാക്‌സിന്റെ മൂന്ന് കുത്തിവെപ്പ് എടുത്തെങ്കിലും ആരോഗ്യനില വഷളായിരുന്നു.
പുണെ വൈറോളജി ലാബിൽ നിന്ന് നാളെ പരിശോധനാഫലം വരാനിരിക്കെയാണ് മരണം.
ഓഗസ്റ്റ് 13-ന് രാവിലെ പാല്‍ വാങ്ങാന്‍ പോകുമ്പോഴായിരുന്നു സംഭവം. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച അഭിരാമിയുടെ പിന്നാലെ എത്തി നായ കൈകാലുകളിലും മുഖത്തും വലതുകണ്ണിനോട് ചേര്‍ന്നഭാഗത്തും കടിച്ചു.ഏഴ് മുറിവുകളുണ്ടായിരുന്നു. കരച്ചില്‍കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് നായയുടെ കണ്ണില്‍ മണ്ണുവാരിയിട്ട് കുട്ടിയെ രക്ഷിച്ചത്.
ആദരാഞ്ജലികൾ...

05/09/2022
ഗോത്രവിഭാഗത്തിൽ നിന്നുള്ള ആദ്യ മലയാളി എയർ ഹോസ്റ്റസ്… കണ്ണൂരുകാരി ഗോപിക യാഥാർത്ഥ്യമാക്കിയത് എട്ടാം ക്ലാസിൽ കണ്ട സ്വപ്നം.....
05/09/2022

ഗോത്രവിഭാഗത്തിൽ നിന്നുള്ള ആദ്യ മലയാളി എയർ ഹോസ്റ്റസ്… കണ്ണൂരുകാരി ഗോപിക യാഥാർത്ഥ്യമാക്കിയത് എട്ടാം ക്ലാസിൽ കണ്ട സ്വപ്നം...

എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരെ പുഞ്ചിരിയോടെ വരവേൽക്കാൻ ഇനി കണ്ണൂർ സ്വദേശിനി ഗോപിക ഗോവിന്ദും. കേരളത്തിലെ പട്ടികവർഗ വിഭാഗത്തിൽ നിന്നുളള ആദ്യ എയർഹോസ്റ്റസായി ഗോപിക പറയുന്നരുമ്പോൾ ഒപ്പമുണ്ടാവുക ഒരു നാടിന്റെ സ്വപ്നം കൂടിയാണ്. സ്കൂൾ പഠനകാലത്ത് മനസിലേറ്റിയ സ്വപ്നത്തിലേക്ക് പറന്നടുക്കാൻ ഗോപികക്ക് ഇനി മുംബെെയിലെ എയർ ഇന്ത്യയിൽ ഒരു മാസത്തെ പരിശീലനം കൂടി പൂർത്തിയാക്കിയാൽ മതി. കണ്ണൂർ ആലക്കോട് സ്വദേശിനിയാണ് ഗോപിക ഗോവിന്ദ്.

കൂലിപ്പണിക്കാരനായ ഗോവിന്ദന്റെയും ബിജിയുടെയും മകൾ. ആലക്കോട്ടെ കണിയഞ്ചാൽ ഗവ. ഹൈസ്കൂളിൽ എട്ടിൽ പഠിക്കുമ്പോൾ ഗോപിക മനസിലേറ്റിയ സ്പനമാണ് ഈ ജോലി. പട്ടികവർഗ വിഭാഗക്കാർക്ക്‌ അയാട്ട എയർലൈൻസ് കസ്റ്റമർ സർവീസ്‌ കോഴ്‌സ്‌ പഠിക്കാനുള്ള എൽഡിഎഫ്‌ സർക്കാരിന്റെ സഹായത്തോടെയാണ് ഗോപിക തന്റെ സ്വപ്നത്തിലേക്ക് പറന്നുയർന്നത്. വയനാട്ടിലെ ഡ്രീംസ്‌കൈ ഏവിയേഷൻ ട്രെയിനിങ്‌ അക്കാദമിയിലായിരുന്നു പരിശീലനം. കോഴ്‌സ്‌ പൂർത്തിയാകും മുമ്പേയാണ്‌ ജോലി ലഭിച്ചത്‌.

Gopika Govind was just 12 when she dreamt of becoming an air hostess. However, for a girl hailing from Karimbala community, a Scheduled Tribe (ST) in Kannur, even nurturing such a dream required courage.

However, Gopika kept at it. And now, 12 years later, the 24-year-old from Kavunkudi ST colony near Alakkode has become the first ST woman in the state to be on board as an air hostess. She will soon join Air India Express. “I still remember watching an aircraft flying above my house and wanting to be in it. Even now, I feel excited as I go near an aircraft,” Gopika said.

Daughter of P Govindan and Viji, Gopika had a relatively colourless childhood and adolescence, as is the case with most tribal girls. “I nurtured this dream of touching the sky, of being an air hostess, but never told anyone. Not even my parents knew,” she said.

Gopika came close to abandoning all hope when she enquired about the course. “It was too expensive. My family would not be able to manage the expenses,” she said. That was when she came to know about a government scheme for the education of ST girls. She enquired and got the offer to pursue diploma in IATA customer service care at Dream Sky Aviation Training Academy in Wayanad. She was studying MSc Chemistry at SN College, Kannur, at the time.

“I had no idea that such schemes existed. The state government paid my course fee of Rs 1 lakh. I did not have to pay anything,” she said. She credited the government and the faculty of the academy for her success.

On Wednesday, the certificate distribution for ST students who studied under the government scheme was held in the assembly. After the event, Gopika flew to Mumbai to finish her training with Air India.

ലോക ചാമ്പ്യൻ മാഗ്നസ് കാൾസനെ തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ തോൽപിച്ച് ശ്രദ്ധേയനായ ആർ. പ്രഗ്നാനന്ദയെ തകർത്ത് ഇന്ത്യൻ ഗ്രാൻഡ...
05/09/2022

ലോക ചാമ്പ്യൻ മാഗ്നസ് കാൾസനെ തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ തോൽപിച്ച് ശ്രദ്ധേയനായ ആർ. പ്രഗ്നാനന്ദയെ തകർത്ത് ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ അരവിന്ദ് ചിദംബരത്തിന് ദുബൈ ചെസ് ഓപൺ കിരീടം. ഒമ്പതാം റൗണ്ടിലാണ് സ്വന്തം നാട്ടുകാരനായ കൗമാര സെൻസേഷൻ പ്രഗ്നാനന്ദയെ 22കാരൻ തകർത്തത്. അരവിന്ദ് 7.5 പോയന്റ് നേടിയപ്പോൾ പ്രഗ്നാനന്ദയും റഷ്യൻ ഗ്രാൻഡ്മാസ്റ്റർ പ്രെഡ്കെ അലക്സാണ്ടറും ഏഴ് പോയൻറുമായി രണ്ടാം സ്ഥാനം പങ്കിട്ടു.

വിദ്യാർത്ഥിനികളെ അപമാനിച്ച സംഭവം.നീറ്റ് പരീക്ഷ വീണ്ടും നടത്തും.
27/08/2022

വിദ്യാർത്ഥിനികളെ അപമാനിച്ച സംഭവം.
നീറ്റ് പരീക്ഷ വീണ്ടും നടത്തും.

ഇന്നലെ പതിവു പോലെ കണ്ട്രോൾ റൂം വാഹനത്തിൽ താനൂർ ഒട്ടുംപുറം ഭാഗത്ത് ഈവനിങ്ങ് പട്രോളിങ്ങിലായിരുന്നു ഞാൻ . കൂടെ ഡ്രൈവറായി സഹ...
27/08/2022

ഇന്നലെ പതിവു പോലെ കണ്ട്രോൾ റൂം വാഹനത്തിൽ താനൂർ ഒട്ടുംപുറം ഭാഗത്ത് ഈവനിങ്ങ് പട്രോളിങ്ങിലായിരുന്നു ഞാൻ . കൂടെ ഡ്രൈവറായി സഹപ്രവർത്തകൻ മുസ്തഫയും . അങ്ങിനെ കടപ്പുറത്തു കൂടി പോകുമ്പോൾ ഒഴിഞ്ഞ ഒരു ഭാഗത്ത് ഇത്തിരി കാറ്റു കൊള്ളാമെന്ന് വിചാരിച്ച് വണ്ടി നിർത്തിയിട്ടു. അപ്പോൾ കുറച്ചപ്പുറത്തായി ഒരു ചെറുപ്പക്കാരൻമണ്ണിൽ ചെരിഞ്ഞു കിടന്ന് ഏതോ ഒരു പുസ്തകം വായിക്കുന്നത് കണ്ടു എനിക്ക് കൗതുകം തോന്നി.സാധാരണ കടപ്പുറത്ത് മൊബൈലിൽ കുത്തി കളിക്കുന്ന ആളുകളെയാണ് കാണാറ്.നല്ല കട്ടിയുള്ള ഒരു പുസ്തകമാണ് അയാൾ വായിക്കുന്നത്.വല്ല മത ഗ്രന്ഥവുമായിരിക്കുമോ അയാൾ വായിക്കുന്നത് ഞാൻ മുസ്തഫയോട് ചോദിച്ചു.മതഗ്രന്ഥം ആയിരിക്കില്ല ആണെങ്കിൽ അറബിയിലുള്ള എഴുത്തുകൾ ഉണ്ടാവും മുസ്തഫ പറഞ്ഞു.ഞാൻ അയാളെ എൻറെ അടുത്തേക്ക് വിളിച്ചു.എന്നിട്ട്ആ പുസ്തകം വാങ്ങിച്ച് മറിച്ച് നോക്കി.വിഖ്യാത ആംഗ്ലോ ഇന്ത്യൻ എഴുത്തുകാരൻ സൽമാൻ റുഷ്ദിയുടെ പാതിരാ സന്തതികൾ എന്ന നോവലായിരുന്നത്.എനിക്ക് അത് കണ്ടപ്പോൾ അത്ഭുതം തോന്നി കടപ്പുറത്ത് ഒരു ചെറുപ്പക്കാരൻ ഇത്തരം പുസ്തകങ്ങളൊക്കെ വായിക്കുമോ
ഞാൻ അയാളോട് ചോദിച്ചു.
എന്താണ് നിങ്ങളുടെ പേര് ?
സുഭാഷ്
അയാൾ മറുപടി പറഞ്ഞു
എന്താണ് നിങ്ങളുടെ ജോലി
പോലീസ് ശൈലിയിൽ ഞാൻ .
എനിക്ക് തേപ്പ് പണിയാണ്
അയാൾ വീണ്ടും മറുപടി പറഞ്ഞു -ഏതുവരെ പഠിച്ചു
ഞാൻ വീണ്ടും
വിഎച്ച്എസ്ഇ വരെ - അയാൾ
എനിക്കു വീണ്ടും അത്ഭുതമായി.വിഎച്ച്എസ്ഇ വരെ പഠിച്ച തേപ്പ് പണിക്ക് പോകുന്ന ഒരാളാണോ സൽമാൻ റുഷ്ദിയുടെ ഗഹനമായ ഈ പുസ്തകം വായിക്കുന്നത്
എന്നാൽ കൂടുതൽ അത്ഭുതങ്ങൾ വ വരാനിരിക്കുന്നതേയുള്ളൂ
നിങ്ങൾ ഇതുപോലുള്ള ധാരാളം പുസ്തകങ്ങൾ വായിക്കാറുണ്ടോ
ഞാൻ അയാളോട് ചോദിച്ചു
വായിക്കാറുണ്ട് അയാൾ മറുപടി പറഞ്ഞു മാത്രമല്ല കുറേശ്ശെ ആനുകാലി കങ്ങളിൽ എഴുതുകയും ചെയ്യാറുണ്ട്.2 പുസ്തകങ്ങൾ ഇതുവരെ എഴുതി പ്രസിദ്ധീകരിച്ചു. എന്റെ ആദ്യ കഥാ സമാഹാരം 'ഒരേ കടലിലെ കപ്പലുകൾ, DC Books പ്രസിദ്ധീകരിച്ചു. രണ്ടാമത്തേത് 'സിനിമയെ അണിഞ്ഞവൾ, സാഹിത്യ പ്രവർത്തക സഹകരണ സംഘവും പിന്നെ കുട്ടികൾക്കുള്ള ഒരു നോവലും എഴുതിയിട്ടുണ്ട് , സുഭാഷ് ഒട്ടുംപുറം എന്ന പേരിൽ
ഒരു സാധാരണ അരയ യുവാവിന്റെ കഥകൾ ഡിസി ബുക്സും സാഹിത്യപ്രവർത്തക സഹകരണ സംഘവും പ്രസിദ്ധീകരിച്ചിരിക്കുന്നുവെന്നാ എനിക്ക് അത്ഭുതം നിലയ്ക്കുന്നുണ്ടായിരുന്നില്ല
പിന്നെ അയാൾ എന്നോട് തിരിച്ചു ചോദിച്ചു
സാർ വായിക്കാറുണ്ടോ ?
പണ്ടൊക്കെ ധാരാളം വായിക്കാറുണ്ടായിരുന്നു. കുറേശ്ശെ എഴുതുകയും . പോലീസിൽ കയറിയതിൽ പിന്നെ അതൊക്കെ എവിടെയോ വച്ച് മറന്നുപോയി. വീണ്ടും പൊടി തട്ടി എടുക്കണം
പിന്നെ ഞങ്ങൾ കുറെ സംസാരിച്ചു.സാഹിത്യവും അല്ലാത്തതുമായ കുറെ കാര്യങ്ങൾ ഹിന്ദിക്കാരുടെ കടന്നുകയറ്റത്തോടെ അയാൾക്ക് തൊഴിലിൽസംഭവിച്ച പ്രശ്നങ്ങളും മറ്റും ഒക്കെ
അവിടെ നിന്ന് മുന്നോട്ട് നീങ്ങുമ്പോൾ അയാളുടെ പുസ്തകങ്ങൾക്ക് ഓർഡർ കൊടുത്താണ് പിരിഞ്ഞത് .ബാക്കി അയാളുടെ പുസ്തകങ്ങൾ വായിച്ചശേഷം.

കോട്ടുക്കല്‍ ഗവ: എല്‍.പി.എസിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി ശബരിനാഥ് ബി.എസ്, ഇട്ടിവ പഞ്ചായത്തിലെ തോട്ടംമുക്ക്  വാര്‍ഡ്  മ...
25/08/2022

കോട്ടുക്കല്‍ ഗവ: എല്‍.പി.എസിലെ
രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി ശബരിനാഥ് ബി.എസ്, ഇട്ടിവ പഞ്ചായത്തിലെ തോട്ടംമുക്ക് വാര്‍ഡ് മെമ്പര്‍ ബി.ബൈജുവിന് ( B Baiju ) എഴുതിയ കത്താണ് ചുവടെ.
പുള്ളിയുടെ ആവശ്യം പഞ്ചായത്ത് ഫണ്ടില്‍ നിന്ന് ഒരു 350 രൂപ അടിയന്തിരമായി അനുവദിക്കണം !
ഒരു കാറ് വാങ്ങാനാണ് !
കോട്ടുക്കലിലെ മധു മാമന്‍റെ കടയില്‍ സാധനമുണ്ട് ! കത്ത് കിട്ടിയ ഉടൻ തന്നെ പരാതി മെമ്പര്‍ പരിഗണിച്ചു.... ചെറുക്കന് കാര്‍ കിട്ടി♥♥♥
കടപ്പാട് :

അധ്യാപകരുടെ അവസരോചിത ഇടപെടലിൽ രക്ഷപ്പെട്ടതു വിദ്യാർഥിയുടെ ജീവൻ. കളറിങ് പെൻസിൽ വിഴുങ്ങിയതിനെത്തുടർന്നു ചുമച്ച് അവശനായ വിദ...
25/08/2022

അധ്യാപകരുടെ അവസരോചിത ഇടപെടലിൽ രക്ഷപ്പെട്ടതു വിദ്യാർഥിയുടെ ജീവൻ. കളറിങ് പെൻസിൽ വിഴുങ്ങിയതിനെത്തുടർന്നു ചുമച്ച് അവശനായ വിദ്യാർഥിയെ വഴിയിലുടനീളം നെഞ്ചിൽ അമർത്തിയും കൃത്രിമശ്വാസം നൽകിയും ആശുപത്രിയിലെത്തിച്ചതാണു രക്ഷയായത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള വിദ്യാർഥിയുടെ വയറ്റിൽനിന്ന് എൻഡോസ്കോപ്പി വഴി പെൻസിൽ പുറത്തെടുത്തു. തീവ്രപരിചരണ വിഭാഗത്തിലുള്ള കുട്ടി സുഖം പ്രാപിച്ചുവരുന്നു.
മലപ്പുറം തേഞ്ഞിപ്പാലം ചേലേമ്പ്ര പുല്ലിപ്പറമ്പ് എസ്‌വിഎയുപി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥി പ്രണവ് (6) ആണ് അപകടത്തിൽപെട്ടത്. കഴിഞ്ഞ ദിവസം സ്കൂൾ വിടാറായപ്പോഴാണു പ്രണവ് നിലയ്ക്കാതെ ചുമയ്ക്കുന്നത് അധ്യാപിക കെ.ഷിബിയുടെ ശ്രദ്ധയിൽപെട്ടത്. കുട്ടിയുടെ പോക്കറ്റിൽ കളറിങ് പെൻസിലിന്റെ ഒരുഭാഗം കണ്ടെത്തിയതോടെ ബാക്കി വിഴുങ്ങിയതാണെന്നു മനസ്സിലാക്കി. ഉടൻ കൃത്രിമശ്വാസം നൽകി. സ്കൂളിലെ അധ്യാപകനായ സുധീറിന്റെ വാഹനത്തിൽ ഒന്നര കിലോമീറ്റർ അകലെയുള്ള കല്ലമ്പാറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
അവിടെ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയി. യാത്രയിലുടനീളം അധ്യാപകരായി ഷിബി, കെ.എ.ജിനി, സ്കൂൾ ജീവനക്കാരൻ ടി.താരാനാഥ്, ബിനോയ് എന്നിവർ കൃത്രിമശ്വാസം നൽകുന്നതു തുടർന്നു. എൻഡോസ്കോപ്പിയിലൂടെ പെൻസിലിന്റെ കഷണം പുറത്തെടുത്തതോടെ കുട്ടിയുടെ നില മെച്ചപ്പെട്ടു.
പാറയിൽ കുഴിമ്പിൽ ജംഗീഷിന്റെ മകനാണ് പ്രണവ്. വിദ്യാർഥിയുടെ ചികിത്സാ ചെലവിന്റെ ഒരു ഭാഗം പ്രധാനാധ്യാപകൻ കെ.പി.മുഹമ്മദ് ഷമീമിന്റെ നേതൃത്വത്തിൽ സ്കൂളിൽനിന്നു സമാഹരിച്ചു.

എനിക്ക് പറ്റിയ എതിരാളി ഇല്ല, അതുകൊണ്ട് ചെസ്സ് മടുത്തു തുടങ്ങി എന്ന് പറഞ്ഞ ചെസ്സ് ചാമ്പ്യൻ കാൾസനെ അറഞ്ചം പുറഞ്ചം തോൽപ്പിച...
24/08/2022

എനിക്ക് പറ്റിയ എതിരാളി ഇല്ല, അതുകൊണ്ട് ചെസ്സ് മടുത്തു തുടങ്ങി എന്ന് പറഞ്ഞ ചെസ്സ് ചാമ്പ്യൻ കാൾസനെ അറഞ്ചം പുറഞ്ചം തോൽപ്പിച്ചു ഇന്ത്യൻ ബാലൻ പ്രഗ്യാനന്ദ

നേരം ഇരുട്ടി തുടങ്ങുന്നു. ചെന്നൈയിൽനിന്ന് 15,000 കിലോമീർ അകലെയുള്ള യുഎസിലെ മയാമിയിൽ എഫ്ടിഎക്സ് ക്രിപ്റ്റോകപ്പിന്റെ അവസാന റൗണ്ടിൽ ലോക ചെസ് ചാംപ്യൻ മാഗ്നസ് കാൾസനോട് പോരാടുകയാണ് രമേഷ് ബാബു പ്രഗ്നാനന്ദ എന്ന ഇന്ത്യയുടെ അഭിമാനമായ ബാലൻ. ചെന്നൈയിൽ നിന്നു സഹോദരി ഫോണിലേയ്ക്ക് ഒരു സന്ദേശം അയച്ചിട്ടുണ്ട്–‘കാൾസനെ തോൽപിക്കണം’. വല്ലാത്തൊരു മൂർച്ചയുണ്ടായിരുന്നു ആ വാക്കുകൾക്ക്. ഏഴാം റൗണ്ടിൽ ആദ്യ 2 കളികൾ സമനിലയായെങ്കിലും മൂന്നാം കളി വിജയിച്ച് മത്സരവിജയത്തിലേക്ക് അടുത്തിരിക്കുകയായിരുന്നു മാഗ്നസ് ആ സമയത്ത്. അതെല്ലാം സാധാരണയല്ലേ എന്ന മട്ടിൽ ഇരിക്കുകയാണ് പ്രഗ്നാനന്ദ. സഹോദരിയ്ക്കും, തൻ്റെ ചേച്ചി വൈശാലിയ്ക്കും കൊടുത്ത വാക്ക് അവന് പാലിക്കണം.
നിത്യേന ചെയ്യാറുള്ള ഭസ്മക്കുറിയണിഞ്ഞ്, ഇരുകണ്ണുകളും മുറുക്കി അടച്ച് അവൻ പ്രാർത്ഥിക്കുകയാണ്. അവസാന കളിയിലേയ്ക്കുള്ള ഇടവേളയുടെ ദൂരം വല്ലാതെ കുറഞ്ഞിരിക്കുന്നു ഒരു റൂക്കിനെ മുൻപിൽ നിരത്തികൊണ്ട് കളി സമനിലയാക്കാനുള്ള മാഗ്നസിന്റെ ശ്രമങ്ങൾക്ക് വ്യകതതയോടും, പക്വതയോടും കൂടെ പെരുമാറുകയാണ് പ്രഗ്നാനന്ദ. അവസാന നിമിഷത്തിൽ ഇടവും, വലവും തിരിയാനോ, അനങ്ങാനോ കഴിയാത്ത വിധം കാൾസനെ അട്ടിമറിച്ചതോടെ കളി വാശിയും, വീറുമേറിയ കളി ടൈബ്രേക്കറിലേയ്ക്ക് വഴിമാറി.
പിന്നീട് നടന്ന 2 അതിവേഗ കളികളിലും മാഗ്നസിനെ കടത്തിവെട്ടി ഒരു അതിവേഗ ഹാട്രിക് വിജയവും മാച്ച് പോയിന്റും പ്രഗ്നാനന്ദ സ്വന്തമാക്കുകയായിരുന്നു . ലോക ചെസ് ചാംപ്യൻ തുടർച്ചയായ മൂന്നു കളികളിൽ ഒരേ എതിരാളിയോട് പരാജയപ്പെട്ടൊരു ചരിത്ര സംഭവം കൂടിയായിരുന്നു അത്. ലോകത്തിൽ തന്നെ ആദ്യമായിരിക്കും ഇങ്ങനെയൊരു നേട്ടം ഒരാൾ സ്വന്തമാക്കുന്നത്.
‘‘ചേച്ചി ഈ സമയം ആയതുകൊണ്ട് ഉറങ്ങിക്കാണുമെന്നും, അവസാന റൗണ്ട് വരെ കാണാൻ ഉറക്കമിളച്ച് ഇരിക്കുന്ന പതിവ് അവൾക്കില്ലെന്നും, കളിയിൽ തോറ്റാലും തനിയ്ക്ക് നിക്ക് അധികം നിരാശയൊന്നും തോന്നില്ലായിരുന്നുവെന്നും ഇനി രണ്ട് മൂന്ന് ദിവസം കളിയില്ലെന്നും വിശ്രമം മാത്രംമാണെന്നും ദുബായിലാണ് അടുത്ത ടൂർണമെന്റ്’’ എന്നും പ്രഗ്നാനന്ദ കൂട്ടിച്ചേർത്തു. ഓരോ കളി കഴിയുമ്പോഴും ആ കൗമാരക്കാരൻ കൂടുതൽ ഊർജസ്വലനാവുകയും, കൂടുതൽ ആത്മവിശ്വാസത്തോടെയും, ധൈര്യത്തോടെ സംസാരിക്കുകയും ചെയ്യുന്നു. വിജയം എന്നത് മാത്രമായിരുന്നു ആവ്ന്റെ ലക്ഷ്യം.

ലോകം ഒന്നാകെ അറിയപ്പെടുന്ന ചെസ് ചാമ്പ്യനായി പ്രഗ്നാനന്ദ മാറിയപ്പോഴും ഫാൻസ്‌ പിന്തുണയും, സെലിബ്രെറ്റി അംഗീകാരവും ചെന്നൈ സ്വദേശികളായ നാഗലക്ഷ്മിയുടെയും രമേഷ്ബാബുവിന്റെയും മകനെ ഒട്ടും ബാധിച്ചിട്ടില്ലെന്നു വേണം പറയുവാൻ. പ്രഗ്നാനന്ദയുടെ അച്ഛൻ ജന്മനാ പോളിയോ ബാധിച്ച വ്യകതിയായതുകൊണ്ട് അദ്ദേഹത്തിന് യാത്ര ചെയ്യാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ട് മകനെ എല്ലായിടങ്ങളിലും കൊണ്ട് പോകുന്നത് അമ്മയാണ്. കുഞ്ഞുനാളിൽ ചേച്ചി ചെസ് കളിക്കുന്നത് കണ്ട് ഒപ്പം കൂടിയതാണ് പ്രഗ്നാനന്ദ. 10 വയസ്സുള്ളപ്പോൾ ഏറ്റവും പ്രായംകുറഞ്ഞ ഇന്റർനാഷനൽ മാസ്റ്ററായി പ്രഗ്നാനന്ദ മാറി.

2022 ഫെബ്രുവരിയിലെ എയർതിങ്സ് മാസ്റ്റേഴ്സ് റാപിഡ് ടൂർണമെന്റിൽ ലോക ചാംപ്യൻ മാഗ്നസ് കാൾസനെ അട്ടിമറിച്ചപ്പോൾ ലോകത്തിന്റ മുഴുവൻ കണ്ണുകളും ഇന്ത്യയുടെ അഭിമാനമായ പ്രഗ്നാനന്ദ എന്ന ബാലനിലേയ്ക്കായിരുന്നു. ഒന്നുറപ്പാണ് പ്രഗ്നാനന്ദ എന്ന കൗമാരക്കാരൻ ലോകം മുഴവൻ ആരാധിക്കുന്ന ചെസ് രാജാവാകാൻ വിരലിലെണ്ണാവുന്ന ദിനങ്ങൾ മാത്രം മതി.

*രക്ഷിതാക്കൾ ജാഗ്രത പാലിക്കുക* 🚫🚫🚫🚫🚫🚫🚫🚫🚫🚫🚫🚫🚫
23/08/2022

*രക്ഷിതാക്കൾ ജാഗ്രത പാലിക്കുക*
🚫🚫🚫🚫🚫🚫🚫🚫🚫🚫🚫🚫🚫

ഇത് അലൻ കരുനാഗപ്പള്ളി സ്വദേശിയാണ്, 9 ക്ലാസുകാരൻ. ഇന്നലെ അവൻ കൊല്ലപ്പെട്ടു. കരാട്ടെ ക്ലാസ്സ് കഴിഞ്ഞു വരുന്ന വഴിക്ക്, കാർ ...
23/08/2022

ഇത് അലൻ കരുനാഗപ്പള്ളി സ്വദേശിയാണ്,
9 ക്ലാസുകാരൻ.

ഇന്നലെ അവൻ കൊല്ലപ്പെട്ടു.

കരാട്ടെ ക്ലാസ്സ് കഴിഞ്ഞു വരുന്ന വഴിക്ക്, കാർ ഇടിച്ചാണ് അലൻ കൊല്ലപ്പെട്ടത്. യുവതി ഓടിച്ച കാർ ആദ്യം അലനെ തട്ടിയപ്പോൾ അവൻ എണീറ്റ് തന്റെ സൈക്കിൾ ഉയർത്തി പോകാൻ നോക്കിയിരുന്നു. എന്നാൽ യുവതി ആക്‌സിലറേട്ട്‌ അമർത്തുകയും നിയന്ത്രണം വിട്ട് അലനെ വീണ്ടും ഇടിച്ചു കാർ അലന്റെ ശരീരത്തിൽ കയറി മരണപ്പെടുകയും ചെയ്തു.

യുവതിയോ യുവാവോ ആരായിരുന്നാലും വ്യക്തമായ ഡ്രൈവിംഗ് പരിശീലനം ലഭിക്കാതെ അല്ലെങ്കിൽ ഒരു പരിശീലകൻ കൂടെയില്ലാതെ തിരക്കുള്ള റോഡിലേക്ക് ദയവായി വാഹനവുമായി ഇറങ്ങരുത്,

തിരക്കുള്ള വൈകുന്നേരം കാർ പഠിക്കാൻ നോക്കിയപ്പോൾ ഒരു കുട്ടിയുടെ ജീവനാണ് ഇല്ലാതായത്.

വാർത്താ മാധ്യമങ്ങളിൽ അലനെകുറിച്ച് ഒന്നും കണ്ടില്ല. പൊതു മണ്ഡലത്തിൽ ഇടപെടുന്ന ആരും, കക്ഷി രാഷ്ട്രീയ ഭേദമന്യേ ഇൗ വാർത്ത share ചെയ്ത് അധികം കാണുന്നുമില്ല. സാമൂഹ്യ ഇടപെടലുകൾ നടത്തുന്ന ഗ്രൂപ്പുകൾ പോലും അനങ്ങി കാണുന്നില്ല. തിരുത്തലുകൾ ആവശ്യമാണ്.
അലന്റെ കുടുംബത്തിന്റെ നഷ്ടത്തിൽ പങ്ക് ചേരുന്നു.

മനസ്സില്‍ നിന്ന് മാഞ്ഞുപോകാതെ  ഒരു പെണ്‍കുട്ടിയുടെ മുഖമുള്ള വീഡിയോ ഇന്നലെ കാണാൻ ഇടയായി മയക്കുമരുന്നുമായി പിടിയിലായ ഒരു ...
23/08/2022

മനസ്സില്‍ നിന്ന് മാഞ്ഞുപോകാതെ ഒരു പെണ്‍കുട്ടിയുടെ മുഖമുള്ള വീഡിയോ ഇന്നലെ കാണാൻ ഇടയായി മയക്കുമരുന്നുമായി പിടിയിലായ ഒരു പെൺകുട്ടിയുടെ അലറിവിളിച്ചുള്ള കരച്ചിൽ

ആ വീഡിയോക്ക് താഴെയായി
കമൻറ്റുകൾ പെൺകുട്ടിക്ക് എതിരായിട്ടുള്ള അബ്യൂസുകളുടെ പ്രവാഹങ്ങളായിരുന്നു

സത്യം പറഞ്ഞാല്‍ ആ വീഡിയോ കണ്ടപ്പോൾ സങ്കടവും അതിലേറെ വിഷമവും തോന്നി

മെലിഞ്ഞൊട്ടിയ ശരീരത്തിൽ എന്നുമുതലായിരിക്കുമോ ലഹരിയുടെ കാപാലികർ പിടികൂടിയിട്ടുണ്ടായിരിക്കുക എന്നതായിരുന്നു ഞാൻ ചിന്തിച്ചത്

നാളെ നല്ലൊരു കുടുംബം
നയിക്കേണ്ടവള്‍ വിദ്യാഭ്യാസമുള്ളവള്‍ നാളെയുടെ അഭിമാനമായി മാറേണ്ടവള്‍ എങ്ങനെയായിരിക്കും ഇത്തരത്തിലുള്ള ചതിക്കുഴിയിൽ വീണു പോയിട്ടുണ്ടായിരിക്കുക ?
ചിന്തിച്ചു നോക്കിയിട്ടുണ്ടോ നിങ്ങൾ ?

പോലീസ് പിടിച്ചു കൊണ്ടു പോകുമ്പോൾ പൊട്ടിക്കരയുന്ന അവളുടെ മുഖം കാണുബോൾ തന്നെ എന്തോ മനസ്സിൽ വല്ലാത്ത ഒരു വിഷമവും ഭയവും തോന്നി

നോക്കൂ നിങ്ങളുടെ മക്കളുടെ വിദ്യാഭ്യാസത്തിനൊപ്പം നല്ലതും ചീത്തയുമായ സൗഹൃദവും പ്രവർത്തിയും ഏതാണെന്ന് പറഞ്ഞു മനസ്സിലാക്കി ബോധ്യപ്പെടുത്തേണ്ടത് ഈ കാലഘട്ടത്തിന്‍റെ ആവശ്യകതയാണ്
എന്ന് മാത്രം ഓര്‍മ്മപ്പെടുതുന്നൂ

ഇനിയും ഇത്തരത്തിലുള്ള വാർത്തകൾ കാണാൻ ഇടവരരുതേ എന്ന് ആഗ്രഹിക്കുന്നു

Hari pattambi

21/08/2022

എല്ലാ കൂട്ടുകാർക്കും സ്വാതന്ത്ര്യ ദിനാശംസകൾ....💪🇮🇳
15/08/2022

എല്ലാ കൂട്ടുകാർക്കും സ്വാതന്ത്ര്യ ദിനാശംസകൾ....💪🇮🇳

ഓഗസ്റ്റ് 7 ,1941രബീന്ദ്രനാഥ ടഗൂർ അന്തരച്ചു.
07/08/2022

ഓഗസ്റ്റ് 7 ,1941
രബീന്ദ്രനാഥ ടഗൂർ അന്തരച്ചു.

ഓഗസ്റ്റ് 6 , 1945അമേരിക്ക ജപ്പാനിലെ ഹിരോഷിമയിൽ അണുബോംബ് ആക്രമണം നടത്തിയ ദിവസം.
06/08/2022

ഓഗസ്റ്റ് 6 , 1945
അമേരിക്ക ജപ്പാനിലെ ഹിരോഷിമയിൽ അണുബോംബ് ആക്രമണം നടത്തിയ ദിവസം.

നാളെയും അവധി....അച്ഛനമ്മമാര്‍ക്ക് ഉമ്മ കൊടുക്കണം.. വീണ്ടും 'കലക്ടര്‍ മാമന്‍'
04/08/2022

നാളെയും അവധി....
അച്ഛനമ്മമാര്‍ക്ക് ഉമ്മ കൊടുക്കണം.. വീണ്ടും 'കലക്ടര്‍ മാമന്‍'

പ്രിയപ്പെട്ട കുട്ടികളെ,

നാളെയും അവധിയാണ് കേട്ടോ. എന്ന് വെച്ച് ഇന്നലെ പറഞ്ഞതൊന്നും മറക്കല്ലേ...

മഴക്കാലമായത് കൊണ്ട് തന്നെ അച്ഛനമ്മമാർ ജോലിക്ക് പോകുമ്പോൾ അവരുടെ ബാഗിൽ കുട, മഴക്കോട്ട്‌ എന്നിവ ഉണ്ടെന്ന് ഉറപ്പാക്കണം കേട്ടോ... പോകുന്നതിന് മുൻപ് അവരെ കെട്ടി പിടിച്ച് ഉമ്മ കൊടുക്കണം. 😘
ഞങ്ങൾ ഇവിടെ കാത്തിരിക്കുന്നെന്നും സൂക്ഷിച്ച് വണ്ടി ഓടിച്ച് വൈകിട്ട് നേരത്തെ വരണമെന്നും സ്നേഹത്തോടെ പറയണം. നല്ല ശീലങ്ങൾ പാലിക്കണം. മിടുക്കരാകണം.

ഒരുപാട് സ്‌നേഹത്തോടെ
നിങ്ങളുടെ പ്രിയപ്പെട്ട
കളക്ടര്‍ മാമന്‍😜

‘നാളെ നിങ്ങള്‍ക്ക് ഞാന്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്ന് കരുതി വെള്ളത്തില്‍ ചാടാനോ ചൂണ്ട ഇടാന്‍ പോകല്ലേ. നമ്മുടെ ജില്ല...
03/08/2022

‘നാളെ നിങ്ങള്‍ക്ക് ഞാന്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്ന് കരുതി വെള്ളത്തില്‍ ചാടാനോ ചൂണ്ട ഇടാന്‍ പോകല്ലേ. നമ്മുടെ ജില്ലയില്‍ നല്ല മഴയാണ്. എല്ലാവരും വീട്ടില്‍ തന്നെ ഇരിക്കണം..’ ഉപദേശിച്ച് ആലപ്പുഴയുടെ പുതിയ കലക്ടർ.
കലക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെയുള്ള ലിങ്കിൽ കാണാം

https://m.facebook.com/story.php?story_fbid=610267217123865&id=100044217768569

ജീവിതത്തിൽ പ്രധാനപ്പെട്ട ഒന്നുതന്നെയാണ് വിദ്യാഭ്യാസം. എന്നാൽ ജീവിത വിജയത്തിൽ മാർക്കിന് സ്ഥാനമുണ്ടോ? നല്ല മാർക്ക് നേടുന്ന...
22/07/2022

ജീവിതത്തിൽ പ്രധാനപ്പെട്ട ഒന്നുതന്നെയാണ് വിദ്യാഭ്യാസം. എന്നാൽ ജീവിത വിജയത്തിൽ മാർക്കിന് സ്ഥാനമുണ്ടോ? നല്ല മാർക്ക് നേടുന്നതാണോ എല്ലാ നേട്ടങ്ങളുടെയും അടിസ്ഥാനം. ഐഎഎസ് ഉദ്യോഗസ്ഥനായ ഷാഹിദ് ചൗധരി പങ്കുവെച്ച ട്വീറ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. നമ്മുടെ സ്‌കൂൾ-കോളേജ് ജീവിതത്തിലുടനീളം, ഒരാളുടെ വിദ്യാഭ്യാസത്തിന്റെ യഥാർത്ഥ അളവുകോൽ മാർക്കാണെന്നാണ് നമ്മളോട് എല്ലാവരും പറയുന്നത്. യഥാർത്ഥത്തിൽ അത് ശരിയാണോ? പേപ്പറിൽ നേടുന്ന മാർക്കല്ല യഥാർത്ഥ ജീവിതം നിശ്ചയിക്കുന്നത്.

ജീവിതത്തിൽ പ്രധാനപ്പെട്ട ഒന്നുതന്നെയാണ് വിദ്യാഭ്യാസം. എന്നാൽ ജീവിത വിജയത്തിൽ മാർക്കിന് സ്ഥാനമുണ്ടോ? നല്ല മാർ...

17/07/2022

സ്വന്തം വിദ്യാർത്ഥിയെ അവൻ്റെ കഴിവിനെ കണ്ടു ചേർത്തു നിർത്തിയ അദ്ധ്യാപകൻ.. so proud sir....
കാലം നിങ്ങളെ അടയാളപ്പെടുത്തും.....

The Most beautiful Sand sculpture.
26/06/2022

The Most beautiful Sand sculpture.

ഏറ്റവും ദുഃഖകരമായ; കണ്ണുകളെ ഈറനണിയിച്ച വാർത്ത..പ്ലസ് ടു പരീക്ഷയിൽ തോറ്റതിന്റെ മനോവിഷമത്തിൽ പതിനെട്ടു വയസ്സുകാരികളായ രണ്ട...
22/06/2022

ഏറ്റവും ദുഃഖകരമായ; കണ്ണുകളെ ഈറനണിയിച്ച വാർത്ത..

പ്ലസ് ടു പരീക്ഷയിൽ തോറ്റതിന്റെ മനോവിഷമത്തിൽ പതിനെട്ടു വയസ്സുകാരികളായ രണ്ട് കുഞ്ഞുങ്ങൾ ആത്മഹത്യ ചെയ്തു എന്ന വാർത്ത ഞെട്ടിക്കുന്നതാണ്..

പരീക്ഷാ ഫലം ഓൺലൈനിൽ പരിശോധിച്ച ഉടനെ ദിൽന കിടപ്പുമുറിയിലെ ജനലയിൽ തൂങ്ങുകയായിരുന്നെത്രെ.

ഉമ്മ ഹസീന ജോലിക്കും, കൽപ്പറമ്പ് ബി വി എം എച്ച് എസിൽ പത്താം ക്ലാസിൽ പഠിക്കുന്ന ഏക സഹോദരൻ ആദിൽ സ്കൂളിലും പോയിരിക്കുകയായിരുന്നു. വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.പിതാവ് മുജീബ് കുവൈറ്റിലാണ്.

പരീക്ഷാ ഫലം അറിയുവാൻ ഉമ്മ ജോലി സ്ഥലത്തു നിന്നും മകളെ വിളിച്ചപ്പോൾ ഫോൺ എടുക്കാത്തതിനാൽ അയൽപക്കത്തെ വീട്ടിലേക്ക് അന്വേഷിക്കുവാൻ വിളിച്ചു പറയുകയായിരുന്നു.

അപ്പോഴാണ് മുറിയിൽ തൂങ്ങി നിൽക്കുന്നത് കണ്ടത്.

ഉടനെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

#പ്രിയമുള്ളവരേ

ഏതൊരു ആത്മഹത്യയുടെ പിന്നിലും മരിക്കാനാഗ്രഹിക്കാത്ത ഒരു മനുഷ്യന്റെ കഥയുണ്ട്....

അഥവാ, ജീവിക്കാനേറെ ആഗ്രഹിക്കുന്നവരാണ് ആത്മഹത്യ ചെയ്യുന്നവരിലേറെയും....

ആദരാഞ്ജലികൾ " #ദിൽന #ആരതി 💔

കടപ്പാട് : അഡ്വ ശ്രീജിത്ത് പെരുമന

Address

Changanacherry

Website

Alerts

Be the first to know and let us send you an email when Kuttikaludea Lokam - കുട്ടികളുടെ ലോകം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Category

Nearby media companies


Other Media in Changanacherry

Show All