26/10/2023
റിന്‍സ തന്റെ ആര്‍ട്ട് സ്‌പേസ് കണ്ടെത്തുന്ന കാലത്താണ് തുമുഹിന്‌റെ ലോഗോ ചെയ്യണമെന്ന ആവശ്യവുമായി സമീപിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ്. അന്ന് ഓള് തന്നെ ഒരു ലോഗോ വരച്ചുണ്ടാക്കിയിരുന്നു. അത് സ്‌കെച്ച് ചെയ്ത് ലോഗോപരുവത്തിലാക്കി കൊടുക്കാനുള്ള പണിയെ ഉണ്ടായിരുന്നുള്ളു. സ്ത്രീയായ സൂഫിയും പേര്‍ഷ്യന്‍ കളറുകളും സ്ത്രീക്കാഴ്ച്ചപ്പാടുമൊക്കെയായിരുന്നു റിന്‍സയുടെ ലോകം, അവളുടെ വര്‍ക്കുകള്‍ പോലെ തന്നെ. അതില്‍ നിന്നായിരുന്നു തുമുഹ് എന്ന പേരും ബ്രാന്റും ജന്മംകൊള്ളുന്നതും. തുമുഹ് പലപ്രതിസന്ധികള്‍ക്കിടയിലും മുന്നോട്ട് പോയി. വളര്‍ന്നു. ഇന്ന് അതൊരു സ്ഥാപനമായി മാറിയിരുക്കുന്നു. അതിനനുസൃതമായി ബ്രാന്റ് ഐഡന്റിറ്റിയും മാറണമെന്ന ആഗ്രഹവുമായാണ് കഴിഞ്ഞമാസം ഓളെന്നെ വിളിക്കുന്നത്. ഇത്തവണ പഴേ സ്വപ്‌നങ്ങള്‍ക്കൊപ്പം മലയാളം കൂടി ഉള്‍പ്പെട്ട ഒരു ലോഗോ ആക്കിത്തരണം എന്നായിരുന്നു ആവശ്യം. സ്ത്രീയായ സൂഫിയും സ്ത്രീകാഴ്ച്ചപ്പാടും ഒപ്പം മലയാളം ടൈപ്പോഗ്രഫിയും. അവിടെ നിന്ന് വരച്ച് തുടങ്ങിയതാണ് ഈ ലോഗോയായി പരിണമിച്ചത്. സാംസ്‌കാരിക അവശേഷിപ്പുകള്‍ ഭാഷാമാറ്റം ഉണ്ടാകുമ്പോഴും ലോഗോകളില്‍ തുടരണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. മലയാളത്തില്‍ നിന്ന് ഇംഗ്ലീഷിലേക്ക് മാറുമ്പോഴും തിരിച്ചുസംഭവിക്കുമ്പോഴും ചിലത് അവിടെ അതുപോലെ ടൈപ്പോഗ്രഫിയില്‍ നിലനിര്‍ത്താന്‍ തീരുമാനിച്ചതങ്ങനെയാണ്. സ്‌നേഹം റിന്‍സ, തുമുഹിന്‌റെ ലോഗോ ചെയ്യാൻ വിശ്വാസത്തോടെ ഏല്‍പ്പിച്ചതിന്. തുമുഹ് ഇനിയും വളര്‍ന്ന് വികസിക്കട്ടെ എന്ന് ആശംസിക്കുന്നു..