![-malayalamഅച്ഛൻ ഗോവിന്ദൻ ഒരു ബാങ്ക് ഉദ്യോഗസ്ഥൻ ആണ്.,സ്വദവേ ഒരു ശാന്തപ്രകൃതക്കാരനാണ്.അമ്മ ലക്ഷ്മി, ഇരുവരുടേയും ഏക മകനാ...](https://img4.medioq.com/042/876/984049460428762.jpg)
08/11/2024
-malayalam
അച്ഛൻ ഗോവിന്ദൻ ഒരു ബാങ്ക് ഉദ്യോഗസ്ഥൻ ആണ്.,
സ്വദവേ ഒരു ശാന്തപ്രകൃതക്കാരനാണ്.
അമ്മ ലക്ഷ്മി,
ഇരുവരുടേയും ഏക മകനാണ് നിരഞ്ജൻ എന്ന അപ്പു, അമ്മയുടെയും അച്ഛൻ്റെയും ഇഷ്ട പുത്രൻ,മാന്യൻ.
അച്ഛനും അമ്മയും ആണ് അവൻ്റെ ലോകം. അതു കഴിഞ്ഞേ എന്തും ഉള്ളൂ..
പാലക്കാട് നിന്നും ആലപ്പുഴ ഉള്ള ഒരു കൗൺസിലിംഗ് ചെയ്യുന്ന സ്ഥലത്തേക്ക് ആണ് ഇപ്പോൾ പോവുന്നത്.
നിരഞ്ജനെക്കാളും ഇപ്പൊ ഇങ്ങനെ ഒരു കൗൺസിലിംഗ് വേണമെന്ന് അച്ഛന് ആയിരുന്നു നിർബന്ധം. അതിനാണ് പോവുന്നതും.
നല്ല തിരക്കാണ് റോഡ് മുഴുവൻ, പല ഇടത്തും മഴ കാരണവും തിരക്ക് കാരണവും വണ്ടി ഒരു തരത്തിൽ ഇഴഞ്ഞ് നീങ്ങുക ആണെന്ന് തോന്നിച്ചു.
കാറിൽ അച്ഛൻ്റെ പ്രിയപ്പെട്ട പാട്ടുകൾ ഓരോന്നും ഒന്ന് കഴിഞ്ഞ് ഒന്ന് എന്ന രീതിയിൽ പാടി കൊണ്ടിരിക്കുന്നുണ്ട്
മാളു ഒന്നും മിണ്ടാതെ പുറത്തെ കാഴ്ചകൾ നോക്കി കൊണ്ടിരുന്നു . നല്ല മഴ ആണ് ഇപ്പൊൾ പുറത്ത്. നിറം മങ്ങി ഇരിക്കുന്ന മനസ്സിൽ പല തരം മുഖങ്ങളും കാഴ്ചകളും കയറിയും ഇറങ്ങിയും യാത്ര ലക്ഷ്യ സ്ഥാനത്തേക്ക് കുതിച്ചു ..
തന്നെ മനസ്സിലാക്കാത്ത തൻ്റെ അപ്പു ഏട്ടൻ്റെ സാമിപ്യം അറിയുന്തോറും അവളുടെ ഉള്ള് നീറി.
കാൽ കീഴിൽ നിന്നും മണ്ണ് ഒഴുകി പോവും പോലെ...തന്നിൽ നിന്നും അവൻ അപ്രതക്ഷ്യം ആവുകയാണെന്ന ബോധത്തോടെ അവൾ നിറഞ്ഞു വരുന്ന മിഴികളെ ഇടക്കിടെ തുടച്ച് വിട്ടു കൊണ്ടിരുന്നു.
നല്ല വിശപ്പ് തുടങ്ങീട്ട് കുറച്ചു നേരമായി, പുറത്തെ മഴക്കാണെങ്കിൽ ഒരു തോർച്ചയും ഇല്ലതാനും, ഗ്ലാസിലൂടെ കാഴ്ചകൾ എല്ലാം ആകെ അവ്യക്തമാണ്. വണ്ടി കുറച്ച് കൂടെ നീങ്ങി ഒരു ഹോട്ടലിൻ്റെ ബോർഡിന് മുന്നിൽ നിർത്തി. വെജിറ്റേറിയൻ ഓൺലി എന്ന് കണ്ടപ്പോൾ തന്നെ പകുതി സമാധാനം തോന്നി. ഫുഡ് കഴിക്കൽ പൊതുവെ കുറവ് തന്നെ ആണെങ്കിലും ഇപ്പൊ ഒന്നു കൂടി കുറഞ്ഞിട്ടുണ്ട്. ഒന്നിനോടും താൽപര്യം ഇല്ലാത്ത മാനസികാവസ്ഥയാണ് അവൾക്ക്.
"മാളൂ....
ഇവിടെ ഇറങ്ങല്ലെ മോളെ....,
എന്തേലും കഴിച്ചിട്ടാവാം ബാക്കി യാത്ര."
അച്ഛൻ അവളെ ഉത്തരതിനായി കാത്തു,
"ഇവിടെ ഇറങ്ങാം നന്ദേട്ടാ... കുറച് നേരമായി വിശപ്പ് തുടങ്ങിയിട്ട് , മോൾക്കും വിശക്കുന്നുണ്ടാവും, അല്ലേ മോളെ...അല്ലേ ദേവൂ....?
മാളുവിൻ്റെ അമ്മയാണ് ദേവകി എന്ന ദേവു, മകൾ മാളവിക,
അമ്മ ഒന്നും മിണ്ടിയില്ല ,ചെറുതായൊന്ന് പുഞ്ചിരിയോടെ തല അനക്കി കാണിച്ചു.
അല്ലേലും നെറ്റിയിലെ സിന്ദൂര ക്കുറി എന്നെന്നേക്കുമായി മാഞ്ഞത് തൊട്ട് അമ്മ ഫുൾ സൈലൻ്റ് ആണ്.
അച്ഛൻ നിരഞ്ജനേയും ചെറുതായി ഒന്ന് നോക്കി,
" നല്ല മഴ ആണ് അച്ഛാ.... ഹോട്ടൽ കണ്ടില്ലേ കുറച്ച് ഉള്ളിലോട്ടാണ്,
അപ്പോഴാണ് അവളും അത് ശ്രദ്ധിച്ചത്, ഹോട്ടലിൻ്റെ ബോർഡ് കുറച്ച് മുന്നിലായി വെച്ചിട്ടെ ഉള്ളൂ,
വണ്ടി പാർക്ക് ചെയ്തിടത്ത് നിന്നും ഉള്ളിലേക്ക് കുറച് പടികൾ കയറാൻ ഉണ്ട്, ഹോട്ടൽ മുറ്റത്ത് എത്താൻ,
"ശെരിയാണ് നന്ദേട്ടാ...
അമ്മ ലക്ഷ്മിയും അത് ശരിവെച്ചു,
മാളുവും അമ്മയും ഒന്നും പറഞ്ഞില്ല,
"സാരല്ലടാ വണ്ടിയുടെ ബാക്കിൽ ഒരു കുടയുണ്ട്, ഓരോരുത്തരെ ആയി ആക്കിയാൽ മതി അങ്ങോട്ട്,
അല്ലാതെ ഇനി ഇപ്പൊ അടുത്തൊന്നും വേറെ ഹോട്ടൽ ഉണ്ടെന്ന് തോന്നുന്നില്ല, പോരാത്തതിന് വിശപ്പും ;
അച്ഛൻ ദയനീയമായി അവനെ നോക്കി,
അച്ഛൻ്റെ ഡ്രൈവിംഗ് സീറ്റിൻ്റെ പുറകിൽ ആയാണ് അവൻ ഇരിക്കുന്നത്,
അവൻ ഒന്ന് മുന്നോട്ട് ആഞ്ഞു ചെന്ന് അച്ഛനെ നോക്കി, അപ്പോ ഞാൻ നനയില്ലേ അച്ഛാ....!
കുറുമ്പ് പിടിച്ച അവൻ്റെ മുഖം കണ്ട് ലക്ഷ്മി അമ്മ ഒന്ന് ഉറക്കെ ചിരിച്ചു,
"അത് സാരല്ല്യാ, ഇച്ചിരി ഒക്കെ നനയാ,
എന്നാ അത് അച്ഛനും ആവാട്ടോ അവൻ ചെറിയ ചിരിയോടെ പറഞ്ഞു,
അച്ഛനും മോനും നിന്ന് സംസാരിച്ച് നേരം കളയാതെ ഒരു സൊലൂഷൻ കണ്ടെത്തൂ വേഗം, ഞങ്ങൾക്ക് വിശക്കുന്നുണ്ട്,
അമ്മയാണ്.
ഒന്ന് ഇറങ്ങെടാ കണ്ണാ..അച്ഛൻ കെഞ്ചുന്ന പോലെ ചോദിച്ചു,
സോപ്പിഡണ്ടാട്ടോ കുശുമ്പാ...
അച്ഛൻ്റെ കവിൾ ചെറുതായി ഒന്ന് പിടിച്ചു വലിച്ച് പറഞ്ഞു കൊണ്ട് അവൻ പുറത്തേക്ക് ഇറങ്ങി.
ഇറങ്ങിയപാടെ മഴ ഓടി വന്ന് കെട്ടിപിടിക്കും പോലെ തോന്നി അവന്,
അവനാകെ നനഞ്ഞിരുന്നു,
ദേവു അവരുടെ കുസൃതികൾ ഒക്കെ കണ്ട് നേർത്ത ഒരു പുഞ്ചിരിയോടെ ഇരുന്നു,
അവൻ വേഗം ചെന്ന് കുടയെടുത്ത് അച്ഛൻ്റെ സൈഡിൽ ആയി വന്നു നിന്നു,
അച്ഛനെ ഇറക്കി മെല്ല ചേർത്തു പിടിച്ച് പടികൾ കയറി ഹോട്ടലിൻ്റെ ഫ്രണ്ടിൽ കൊണ്ടു ചെന്നാക്കി,
അച്ഛൻ അവൻ്റെ നേരെ ഒന്ന് കണ്ണിറുക്കി കാണിച്ചു, അവൻ തിരിച്ച് മുഖം വീർപ്പിച്ച് കാണിച്ച് കാറിനടുത്തേക്കായി നടന്നു,
പെട്ടെന്നാണ് അവൻക്ക് ആ കാര്യം ഓർമ്മ വന്നത്,
"കുഞ്ഞി" അവളേയും മഴ നനയാതെ അങ്ങോട്ടേക്ക് എതിക്കണ്ടെ...
എല്ലാവർക്കും അവൾ മാളു ആണെങ്കിൽ അവൻ അവളെ കുഞ്ഞി എന്നാണ് വിളിക്കാറ്. അഞ്ച് മാസത്തോളമായി അവൻ അവളെ അങ്ങനെ വിളിച്ചിട്ടും, അവൾ ആ വിളി കേട്ടിട്ടും,
അവൻ്റെ ഉള്ളിൽ അവളെ ഇപ്പോഴും കുഞ്ഞീ എന്നെ ഓർക്കാറുള്ളൂ.. അച്ഛൻ്റെയും അമ്മയുടെയും അടുത്ത് മാളവിക എന്ന് കാ എന്നും കൂട്ടിയെ പറയാറുള്ളൂ താനും,
"അപ്പൂ വേഗം വാടാ.... ലക്ഷ്മി അമ്മ പുറത്തേക്ക് നോക്കി അവനെ വിളിച്ചു.
ചുവപ്പ് നിറത്തിൽ ഉള്ള സാരിയിൽ ഗോൾഡ് കളർ നൂല് കൊണ്ട് ഡിസൈൻ ചെയ്തിട്ടുണ്ട്. വലിയൊരു പൊട്ടും മുടികൾക്കിടയിലൂടെ ഒളിഞ്ഞ് നോക്കുന്ന സിന്ദൂരവും ആ മുഖത്തെ സൗന്ദര്യം എടുത്തു കാണിച്ചു, കൂടാതെ മനസ്സിൻ്റെ തിളക്കവും ആ പുഞ്ചിരിയിൽ കലർന്ന് ദൃശ്യമാണ്,
സീറ്റ് ബെൽറ്റ് ഊരി കൊണ്ട് അമ്മയെ ഇറക്കുന്നതിന് ഇടക്ക് മാളുവിന് നേരെ അവൻ്റെ കണ്ണുകൾ ഒന്ന് പാളി നോക്കി,
മിണ്ടാതെ തല താഴ്ത്തി ഇരിപ്പാണ്.
ഭാഗം:1 മനസ്സ് പോലെ ആകാശവും ആകെ അസ്വസ്ഥമാണ്, മഴ വരാൻ ഒരുങ്ങി നിൽക്കും പോലെ ആകെ കാർമേഘങ്ങളാൽ മൂടപെട്ടിട്ടുണ്ട്. മഴ...