PRAVASABHUMI NEWS

PRAVASABHUMI NEWS Pravasabhumi, The One & Only Malayalam News weekly and News Portal Publishing from Banglore. Email :

ലോകം മുഴുവന്‍ വളര്‍ന്നു പന്തലിച്ചുകിടക്കുന്ന കൊച്ചുകേരളം..... സംസ്ഥാന-രാജ്യാതിര്‍ത്തികള്‍ കടന്ന് വിശ്വപൌരരായി വളര്‍ന്ന മലയാളികള്‍...... ഇത് ലോകത്ത് മലയാളികള്‍ക്കു മാത്രം അവകാശപ്പെട്ട വിശേഷണം. അവന്‍ എത്തിചേര്‍ന്ന ‘പ്രവാസഭൂമി’കളില്‍ ആധിപത്യം സ്ഥാപിക്കുമ്പോഴും ജന്‍മഭൂമിയില്‍ ആഴ്ന്നിറങ്ങി കിടക്കുന്ന പുക്കിള്‍കൊടി ബന്ധത്തിന്റെ വേരറുക്കാതെ അതിന്റെ പരിപാവനതയെ നെഞ്ചോടു ചേര്‍ത്തുപിടിക്കുന്ന മലയാളികള്‍ക്കായ

ി 2003 ലെ തിരുവോണനാളില്‍ ഇന്ത്യയുടെ സിലിക്കണ്‍ സിറ്റിയായ ബാംഗളൂരില്‍നിന്ന് പ്രതിമാസ വാര്‍ത്താപത്രികയായി പ്രവാസഭൂമി പ്രസദ്ധീകരണമാരംഭിച്ചു. കര്‍ണ്ണാടക മലയാളികളുടെ പ്രത്യേകിച്ച് ബാംഗളൂര്‍ മലയാളികളുടെ ഇടയില്‍ സാംസ്കാരിക സമന്വയത്തിനായി പ്രവര്‍ത്തിച്ചുകൊണ്ട് കര്‍ണ്ണാടക മലയാളികളുടെ മുഖപത്രമായി മാറിയ പ്രവാസഭൂമിക്ക് 2008 ആയപ്പോഴേക്കും പ്രതിമാസ വാര്‍ത്താപത്രികയില്‍ നിന്ന് വാരികയായി പ്രസദ്ധീകരണം ആരംഭിക്കുവാന്‍ കഴിഞ്ഞു. അതോടൊപ്പം പ്രവര്‍ത്തന മേഖലയില്‍ പുതിയ ദിശാബോധം കൈവരിച്ച പ്രവാസഭൂമി ലോക മലയാളികളെ ഏകോപിപ്പിക്കുന്ന ചാലകശക്തിയായി മാറുവാനുള്ള പ്രയാണത്തിന് തിരികൊളുത്തി.
2010 ആയപ്പോഴേക്കും മലയാളികള്‍ നിര്‍ണ്ണായക ശക്തിയായിമാറിയ ലോകത്തിലെ പ്രമുഖ രാജ്യങ്ങളിലെല്ലാം തന്നെ പ്രതിനിധികളെ കണ്ടെത്തുവാനും ജീവസന്ധാരണത്തിനായി ലോകത്തിന്റെ വിദൂര കോണുകളില്‍പോലും എത്തപ്പെട്ടിരിക്കുന്ന മലയാളികള്‍ക്ക് പരസ്പരം സംവാദിക്കുവാനായി 2011 ന്റെ പുതുവല്‍സരസമ്മാനമായി ലോകമലയാളികളുടെ മുമ്പാകെ പ്രവാസഭൂമി ഓണ്‍ലൈന്‍ സമര്‍പ്പിക്കാന്‍ ഞങ്ങള്‍ക്ക് ചാരിതാര്‍ ത്ഥ്യമുണ്ട്. അതോടൊപ്പം കേരളത്തിനുപുറത്ത് ഏറ്റവും കൂടുതല്‍ മലയാളികള്‍ അധിവസിക്കുന്ന തമിള്‍നാട്ടിലെ മലയാളികള്‍ക്കായി ചെന്നൈയില്‍നിന്ന് പ്രവാസഭൂമി യുടെ രണ്ടാമത്തെ എഡിഷന്‍ പ്രസദ്ധീകരിക്കന്നതിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ഇനിയുള്ള പ്രയാണത്തില്‍ ലോകത്താകമാനമുള്ള മലയാളികളുടെ സ്നേഹവും പ്രോത്സാഹനവുമാണ് പ്രവാസഭൂമി യുടെ വളര്‍ച്ചക്ക് കാരണം. നിങ്ങളുടെ സഹകരണവും പ്രാര്‍ഥനയും ഇനിയും തുടര്‍ന്നുണ്ടാകുമെന്നുള്ള പ്രതീക്ഷയാണ് പ്രവാസഭൂമിയുടെ ശക്തി.

മാനേജിംഗ് എഡിറ്റര്‍
പ്രവാസഭൂമി
Email : [email protected]
Hotline : +91 9742992434

Address

Old KEB Road, Kb Sandra
Bangalore
560032

Alerts

Be the first to know and let us send you an email when PRAVASABHUMI NEWS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to PRAVASABHUMI NEWS:

Share

Category