News Attappadi

News Attappadi Attappadi daily news update

അട്ടപ്പാടിയിലെ ആദിവാസി ഭൂമികളിൽ കയ്യേറ്റവുമായി  തമിഴ്‍ ഭൂമാഫിയ :സംഘര്ഷങ്ങൾക്ക് സാക്ഷ്യം വഹിച്  തമിഴിനാട് അതിർത്തിഗ്രാമങ്...
30/09/2024

അട്ടപ്പാടിയിലെ ആദിവാസി ഭൂമികളിൽ കയ്യേറ്റവുമായി തമിഴ്‍ ഭൂമാഫിയ :
സംഘര്ഷങ്ങൾക്ക് സാക്ഷ്യം വഹിച് തമിഴിനാട് അതിർത്തിഗ്രാമങ്ങൾ !
തമിഴിനാട് മുഖ്യമന്ത്രിയുടെ പ്രത്യേക അന്വേഷണ സംഘം സ്ഥലം പരിശോധിച്ചു .

അട്ടപ്പാടി : കാരറ ജി യു പി സ്കൂളിലെ വിദ്യാർത്ഥിനി  സഞ്ജനയുടെ വല്യ ആഗ്രഹമായിരുന്നു ഈ ഓണത്തിന് മാവേലി വേഷം കെട്ടണമെന്ന് , ...
14/09/2024

അട്ടപ്പാടി : കാരറ ജി യു പി സ്കൂളിലെ വിദ്യാർത്ഥിനി സഞ്ജനയുടെ വല്യ ആഗ്രഹമായിരുന്നു ഈ ഓണത്തിന് മാവേലി വേഷം കെട്ടണമെന്ന് , അധ്യാപകർ അത് സാധിച്ചു കൊടുത്തു.

സഞ്ജന കഴിഞ്ഞ ആഴ്ചയാണ് , എം എൽ എ . യുടെ കയ്യിൽ നിന്നും ബെസ്റ്റ് വോളന്റീർ പുരസ്കാരം നേടിയത്.
ഉച്ചഭക്ഷണം എല്ലാവരും പാഴാക്കാതെ കഴിക്കുന്നുണ്ടോ എന്ന് നോക്കുക - സ്കൂളിലെ വെയിസ്റ്റ് ബിന്നുകൾ കൃത്യസമയത്ത് നീക്കം ചെയ്യുക .
LKG UKG യിലെ കൊച്ചു കുഞ്ഞുങ്ങളെ ഭക്ഷണം കഴിക്കാൻ സഹായിക്കുക. ഭക്ഷണ ശേഷം കൈയും മുഖവും വൃത്തിയായി കഴുകാൻ സഹായിക്കുക ഇതെല്ലാം കൊച്ചു മിടുക്കി സഞ്ജന സ്വയം ഏറ്റെടുത്ത് ചെയ്യുന്ന കാര്യങ്ങളാണ്.

മാവേലി ആയതോടെ , ഇപ്പോൾ വിദ്യാഭ്യാസമന്ത്രിയുടെ ഫേസ്ബുക്കിലും ഇടം നേടിയിരിക്കുകയാണ് ഈ കൊച്ചു മിടുക്കി. സഞ്ജനയുടെ ഫോട്ടോസഹിതമാണ് മന്ത്രി ശിവൻകുട്ടി പോസ്റ്റ് ചെയ്തിരിക്കുന്നത്.

അട്ടപ്പാടിയുടെ അഭിമാനതാരമായ കൊച്ചുമിടുക്കി സഞ്ജനക്കു അഭിവാദ്യങ്ങളും ഓണാശംസകളും !

അട്ടപ്പാടിയിലെ ശിശുമരണം: നവജാത ശിശുവിന്റെ മൃതദേഹവുമായി കുത്തിയിരുപ്പ് പ്രതിഷേധം.അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം മേലെ മുള...
14/09/2024

അട്ടപ്പാടിയിലെ ശിശുമരണം:
നവജാത ശിശുവിന്റെ മൃതദേഹവുമായി കുത്തിയിരുപ്പ് പ്രതിഷേധം.

അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം മേലെ മുള്ളി ഊരിൽ ശാന്തി മരുതൻ്റെ ഒരു ദിവസം പ്രായമായ പെൺകുഞ്ഞാണ് മരിച്ചത്. ഇന്നലെ കോട്ടത്തറ ട്രൈബൽ താലൂക്ക് ആശുപത്രിയിൽ കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുകയായിരിന്നു.

വിദഗ്ദ്ധ ചികിത്സക്കായി കോയമ്പത്തൂർ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു
അട്ടപ്പാടിയിലെ ആദിവാസികളുടെ എണ്ണം ക്രമാധീതമായി കുറഞ്ഞു വരുന്ന സാഹചര്യത്തി തുടരെ ഉള്ള ശിശുമരണവും സംശയം ജനിപ്പിക്കുന്നു , ആദിവാസികളുടെ ആരോഗ്യ പരിരക്ഷക്കായി ഗവൺമെന്റ് സൂപ്പർ സ്‌പെഷ്യലിറ്റി ആശുപത്രി പണിതു നൽകിയെങ്കിലും , കൃത്യമായ നടത്തിപ്പ് അല്ല ആശുപത്രയിൽ ഉള്ളതാണ് പരക്കെ ആക്ഷേപം ഉയരുന്നു.

കോട്ടത്തറ ആശുപത്രിയുടെ മുൻപിൽ ബന്ധുക്കൾ പ്രതിഷേധിക്കുന്നത്കോട്ടത്തറ ആശുപത്രിയിൽ മതിയായ ചികിത്സ കിട്ടിയില്ല എന്ന് ആരോപിച്ചാണ് .
കോട്ടത്തറ ആശുപത്രിയിൽ കൃത്യമായ ചികിത്സ നടപടികൾ ഉണ്ടായിരുന്നുവെങ്കിൽ കുഞ്ഞിന് മരണം സംഭവിക്കില്ലായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു.

ഭരണകൂടവും ഉദ്യോഗസ്ഥരും ചേർന്ന് ആദിവാസി വംശഹത്യ നടത്തുകയാണെന്നും ആദിവാസികളുടെ ഭൂമി കൈക്കലാക്കി അട്ടപ്പാടിയിൽ നിന്ന് തന്നെ ആദിവാസികളെ ഉന്മൂലനം ചെയ്യുകയാണെന്നും അട്ടപ്പാടി ആദിവാസി ആക്ഷൻ കൗൺസിൽ ആരോപിച്ചു.

അട്ടപ്പാടിയിൽ പുഴയും പുറമ്പോക്കും രേഖയുണ്ടാക്കി സ്വന്തമാക്കാൻ ശ്രമം :ഭൂരേഖ തഹസീൽദാർ തടഞ്ഞു രേഖ തയ്യാറാക്കിയത് ഒരു വിഭാഗം...
11/09/2024

അട്ടപ്പാടിയിൽ പുഴയും പുറമ്പോക്കും രേഖയുണ്ടാക്കി സ്വന്തമാക്കാൻ ശ്രമം :ഭൂരേഖ തഹസീൽദാർ തടഞ്ഞു

രേഖ തയ്യാറാക്കിയത് ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ സഹായത്തോടെ

അഗളി. അട്ടപ്പാടിയിൽ ഭവാനിപ്പുഴയ്ക്ക് രേഖയുണ്ടാക്കി സ്വന്തമാക്കാൻ ശ്രമം. ഹൈക്കോടതി നിർദ്ദേശത്തിന്റെ മറവിൽ ഒരു വിഭാഗം സർവേ, റവന്യു ഉദ്യോഗസ്‌ഥരുടെ സഹായത്തോടെ ചെന്നൈ സ്വദേശികൾ നടത്തിയ ശ്രമം അട്ടപ്പാടി ട്രൈബൽ താലൂക്ക് ഭൂരേഖ തഹസിൽദാർ തടഞ്ഞു.
അഗളി വില്ലേജിലുള്ള 5 ഹെക്‌ടർ സ്ഥലം അതിർത്തി നിർണയിച്ചു നൽകണമെന്ന ചെന്നൈ സ്വദേശികളുടെ അപേക്ഷയിലാണ് ഉദ്യോഗസ്‌ഥർ പുഴയും പുറമ്പോക്കും അളന്നു സബ്ഡിവിഷൻ ചെയ്തു രേഖ തയ്യാറാക്കിയത്.പുതിയ രേഖകളും അടിസ്ഥാന പ്രമാണങ്ങളും വില്ലേജ് ഓഫിസർ, താലൂക്ക് സർവേയർ എന്നിവരുടെ റിപ്പോർട്ടും,എ ആൻഡ് ബി രജിസ്റ്റർ, പുറമ്പോക്ക് രജിസ്റ്റർ എന്നിവയും പരിശോദിച്ച ഭൂരേഖാ തഹസിൽദാർ കെ.മോഹനകുമാർ ഭവാനിപ്പുഴയും പുറമ്പോക്കും സ്വകാര്യ വ്യക്തികളുടെ പേരിൽ സബ്ഡിവിഷൻ ചെയ്തനടപടി റദ്ദാക്കി. ഇവർ ഭവാനിപ്പുഴയുടെ ഭാഗമായതോ പുറമ്പോക്ക് രജിസ്റ്ററിൽ ഉൾപ്പെട്ടതോ ആയ ഭൂമി കൈവശം വച്ചിട്ടുണ്ടെങ്കിൽ അഗളി വില്ലേജ് ഓഫിസർ കയ്യേറ്റം ഒഴിപ്പിച്ച് ഭൂമി സർക്കാർ അധീനതയിലാക്കി റിപ്പോർട്ട് ചെയ്യണമെന്നും ഉത്തരവിട്ടു.
ആദിവാസി ഭൂമിയും വാണിജ്യ പുഴ, പുറമ്പോക്ക് ഭൂമിയും ഇടനിലക്കരുടെയും ചില ഉദ്യോഗസ്ഥരുടെയും സഹായത്തോടെ രേഖകളുണ്ടാക്കി കൈവശപ്പെടുത്തുന്നസംഘം അട്ടപ്പാടിയിൽ സജീവമാണെന്ന് പരാതിയുണ്ട്.ഇവരിൽ നിന്നു റവന്യു ജീവനക്കാർക്ക് ഭീഷണിയുമുണ്ട്.

അട്ടപ്പാടിയിൽ ജീവിക്കാനാവാത്ത സാഹചര്യം; മുഖ്യമന്ത്രിയെ കണ്ട് ആദിവാസികൾ...
11/09/2024

അട്ടപ്പാടിയിൽ ജീവിക്കാനാവാത്ത സാഹചര്യം; മുഖ്യമന്ത്രിയെ കണ്ട് ആദിവാസികൾ...

കാരറ ഗവൺമെൻ്റ് യു പി സ്കൂളിൻ്റെ ലോഗോ പ്രകാശനം ചെയ്തു . പ്രശസ്ത ചിത്രകാരനും ദീർഘ നാളായി മാതൃഭൂമി സീനിയർ ആർട്ടിസ്റ്റു മായി...
06/09/2024

കാരറ ഗവൺമെൻ്റ് യു പി സ്കൂളിൻ്റെ ലോഗോ പ്രകാശനം ചെയ്തു .
പ്രശസ്ത ചിത്രകാരനും ദീർഘ നാളായി മാതൃഭൂമി സീനിയർ ആർട്ടിസ്റ്റു മായിരുന്ന ശ്രീ മദനൻ രൂപ കല്പന ചെയ്ത
"ഉല്ലസിച്ചു പഠിക്കാം - സേവനത്തിനായി ജീവിക്കാം"
" laugh & learn
Live to serve "
എന്ന അർത്ഥമുൾക്കൊള്ളുന്ന സ്കൂൾ ലോഗോ മണ്ണാർക്കാട് MLA അഡ്വ എൻ ഷംസുദ്ദീൻ പ്രകാശനം ചെയ്തു . ഒപ്പം മദനൻ മാഷിനെ സ്നേഹോപഹാരം നൽകി ആദരിക്കുകയും ചെയ്തു.
ചടങ്ങിൽ മദനൻ മാഷ് കുട്ടികൾക്കായി തത്സമയം പഞ്ചവാദ്യ മേളത്തിൻ്റെ ചിത്രം വരച്ച് നൽകി.
മദനൻ മാഷിൻ്റെ ചിത്രകലാവഴികളെക്കുറിച്ച് കുട്ടികൾ ഉത്സാഹപൂർവം ചോദിച്ചറിഞ്ഞു.
ഡയറിയെഴുത്തിലൂടെ വിദ്യാഭ്യാസ മന്ത്രിയുടെ പ്രശംസ പിടിച്ചു പറ്റിയ സുദീപയുടെയും കൂട്ടുകാരായ അദ്ന, മിയ എന്നിവരുടെ ഡയറിയിലും ആകർഷകങ്ങളായ ചിത്രങ്ങൾ വരച്ചു നൽകിയത് കുട്ടികൾക്ക് ഏറെ ഹരം പകർന്നു.
സ്കൂളിന് സ്വന്തമായി ഒരു വ്യക്തിത്വം സ്ഥാപിച്ചെടുക്കാനായി എന്നതിൽ അഭിമാനിക്കുന്നുവെന്നും പുതിയ ലോഗോ കേരള വിദ്യാഭ്യാസ ചരിത്രത്തിൽ ഇടം നേടാൻ അക്കാദമിക അക്കാദമികേതര രംഗത്ത് കാരറ സ്കൂളിന് കൂടുതൽ തിളങ്ങാനാകട്ടെ എന്നും എം.എൽ എ ആശംസിച്ചു.
അഗളി ബി.ആർ.സി ബി.പി.സി ഭക്തഗിരിഷ്, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷാജു പെട്ടിക്കൽ, പി ടി എ പ്രസിഡൻ്റ് പ്രേമചന്ദ്രൻ , വൈസ് പ്രസിഡന്റ് ഫിനി ജോൺ, അധ്യാപകരായ പാപ്പ , നിഷമോൾ എന്നിവരും സംസാരിച്ചു.
-(courtesy)
Mithra Sindhu

അട്ടപ്പാടി: പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ കേരളയും സംയുക്തമായി നടപ്പിലാക്കുന്ന  സ്ട്രീംഹബ്ബ് പദ്ധതിയിൽ ഉൾപ്പെടുത്...
06/09/2024

അട്ടപ്പാടി: പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ കേരളയും സംയുക്തമായി നടപ്പിലാക്കുന്ന സ്ട്രീംഹബ്ബ് പദ്ധതിയിൽ ഉൾപ്പെടുത്തി ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് അഗളി ബി.ആർ സിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനത്തിന്റെ രണ്ടാംഘട്ടമായി ഇന്ന് അത്തം ദിനത്തിൽ ജി യുപിഎസ് കാരറ സ്കൂളിലെ കുട്ടി കർഷക കൂട്ടം ചെണ്ടു മല്ലിപ്പൂ കൃഷി വിളവെടുപ്പ് ഉദ്ഘാടനം നടത്തി.

അട്ടപ്പാടിയിലെ ഹിൽ ടോപ്പ് അഗ്രോ ഫാം ജൈവകൃഷിത്തോട്ടവുമായി സഹകരിച്ചാണ് കാരറ സ്കൂളിലെ കുട്ടി കർഷകർ ജൈവ പച്ചക്കറി കൃഷിയും പൂകൃഷിയും നടത്തുന്നത്.
ജൈവകൃഷി പരിചയപ്പെടുത്തൽ , നൂതന ജല സേച മാർഗ്ഗങ്ങളായ സ്പ്രിംഗ് , ഡ്രിപ്പ് തുടങ്ങിയ പ്രവർത്തനങ്ങളും ജൈവ വളങ്ങുടെ നിർമ്മാണവും ഉപയോഗവും കുട്ടികൾ പരിചയപ്പെട്ടു...

അഗളി കൃഷി ഓഫീസർ ശ്രീ. വിഷ്ണു കുട്ടികളോടൊപ്പം വിളവെടുപ്പിന് നേതൃത്വവും നിർദ്ദേശവും നൽകി. അഗളി ബിആർസി ബി.പി ഒ ശ്രീ ഭക്തഗിരീഷ് , പദ്ധതി കോ. ഓർഡിനേറ്റർ സജുകുമാർ , സ്കൂൾ ഹെഡ്മിസ്ട്രസ് സിന്ധു സാജൻ, പി.ടി എ പ്രസിഡൻ്റ് പ്രേമ ചന്ദ്രൻ അധ്യാപകരായ മണികണ്ഠൻ , പ്രിയ എന്നിവരും കുട്ടികളോടൊപ്പ് ചേർന്നു. ബി.ആർ സി അംഗങ്ങളും ചേർന്ന് ആഘോഷമായാണ് പരിപാടിക്ക് തുടക്കമിട്ടത്.

കട്ടപ്പന-ആനക്കട്ടി കെ എസ് ആർ ടി സി സർവീസ് റൂട്ട് മാറ്റം.കട്ടപ്പന-ആനക്കട്ടി FP പെരിന്തൽമണ്ണവഴി സർവീസ് നടത്തിയിരുന്നത് പാല...
05/09/2024

കട്ടപ്പന-ആനക്കട്ടി കെ എസ് ആർ ടി സി സർവീസ് റൂട്ട് മാറ്റം.
കട്ടപ്പന-ആനക്കട്ടി FP പെരിന്തൽമണ്ണവഴി സർവീസ് നടത്തിയിരുന്നത് പാലക്കാട്‌ വഴി ആക്കിയിരിക്കുന്നു!

ബഹു : ഹൈക്കോടതിചീഫ് ജസ് സ്റ്റിന്റെഇടപെടൽ.!അട്ടപ്പാടി : മൂലഗങ്കൽ,വെള്ളകുളം,വെച്ചപ്പതി,മരപ്പാലം,ചാവടിയൂർ,പരപ്പൻ തുറ പ്രദേശ...
05/09/2024

ബഹു : ഹൈക്കോടതിചീഫ് ജസ് സ്റ്റിന്റെഇടപെടൽ.!

അട്ടപ്പാടി : മൂലഗങ്കൽ,വെള്ളകുളം,വെച്ചപ്പതി,മരപ്പാലം,ചാവടിയൂർ,പരപ്പൻ തുറ പ്രദേശങ്ങളിലെ ആദിവാസി ഭൂമി കൈയ്യേറ്റ TLA ഉത്തരവായിട്ടും ഭൂമി വിട്ടുനലകാത്ത ഭൂമികളും അളന്നു തിരിച്ച് റിപ്പോർട്ട് ചെയ്യാൻഅട്ടപ്പാടി ട്രൈബൽ താലൂക്ക് ഭൂരേഖ തഹസിൽദാരുടെ നേതൃത്ത്വത്തിൽ സർവ്വേ സംഘവും റവന്യൂ ഉദ്യോഗസ്ഥരും സ്ഥല പരിശോധന പൂർത്തിയായി. ആദിവാസി ഭൂമികളിലെ കൈയ്യേറ്റവുംT LA ഉത്തരവായ ഭൂമികൾ വിട്ടുനല്കാത്തതും നേരിൽ കണ്ട് ബോധ്യപ്പെട്ടു, അട്ടപ്പാടി ഭൂ സംരക്ഷണ സമിതി നേതാവ് ശ്രീ . സുകുമാരൻ അട്ടപ്പാടി. ടി ആർ ചന്ദ്രൻ എന്നിവർ സംഘത്തോടൊപ്പം ഉണ്ടായിരുന്നു. സുകുമാരൻ അട്ടപ്പാടി നേതൃത്വത്തിൽ കാലാ കാലങ്ങളായി സമരപോരാട്ടങ്ങൾ ഇതിനു വേണ്ടി നടന്നു വന്നിരുന്നു. ഷോളയൂർ പഞ്ചായത്തിൽ ഏക്കർ കണക്കിന് ആദിവാസി ഭൂമികളാണ് വ്യാജരേഖ ചമച്ച്‌ ഭൂമാഫിയയും ഉദ്യോഗസ്ഥ വൃന്ദവുംകൈക്കലാക്കിയിട്ടുള്ളത്,
അട്ടപ്പാടി താലൂക്കിൽ വ്യാപകമായി റിസോർട് മാഫിയയും ഭൂമാഫിയയും ഉദോഗസ്ഥരും ഒറ്റക്കെട്ടായി ആദിവാസി ഭൂമി ഇത്തരത്തിൽ കൈക്കലായ്ക്കുന്നു എന്ന് സുകുമാരൻ അട്ടപ്പാടി ആരോപിച്ചു.

- News Attapadi

അട്ടപ്പാടി: കക്കുപ്പടി ഭവാനി പുഴയിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി.തുടർന്ന് അഗളി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും അഗളി ...
04/09/2024

അട്ടപ്പാടി: കക്കുപ്പടി ഭവാനി പുഴയിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി.
തുടർന്ന് അഗളി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും അഗളി പോലീസ് സ്റ്റേഷനോട് ചേർന്ന് ക്യാമ്പ് ചെയ്യുന്ന മണ്ണാർക്കാട് ഫയർഫോഴ്സ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് എത്തി
സേനാംഗങ്ങൾ സംഭവസ്ഥലമായ കക്കുപ്പടിയിലെ ഭവാനിപ്പുഴയിൽ എത്തുമ്പോൾ വൃദ്ധ മരിച്ച നിലയിൽ കിടക്കുകയായിരുന്നു. പുഷ്പ .
60 വയസ്സ് .W/0. രംഗസ്വാമി കക്കുപ്പടി .യെ യാണ് മരണപ്പെട്ടനിലയിൽ കണ്ടെത്തിയത് .
പോലീസ് പരിശോധനയ്ക്ക് ശേഷം ,സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ,ഇൻ ചാർജ് വി .സുരേഷ് കുമാർ . ഫയർ ആൻഡ് റെസ്ക്യൂ ഓഫീസേഴ്സ് ആയ കിരൺ .കെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ ,രാഗിൽ .എം. ആർ .ഹോം ഗാർഡ് അൻസിൽ ബാബു. ടി. കെ, പോലീസ് ഓഫീസേഴ്സ് എന്നിവർ ചേർന്ന്മൃതദേഹംപുഴയിൽ നിന്നും കരക്കു കയറ്റി .

-വാർത്തക്കും ചിത്രത്തിനും കടപ്പാട്

ബഹു : മുഖ്യമന്ത്രിയെ കണ്ട്പരാതി നല്കാൻഅട്ടപ്പാടിയിൽ നിന്നും50 ആദിവാസികൾ 9/9/2024 ന്തിരുവനന്തപുരത്തെത്തുന്നു..ബഹു. DGP നേ...
03/09/2024

ബഹു : മുഖ്യമന്ത്രിയെ കണ്ട്
പരാതി നല്കാൻ
അട്ടപ്പാടിയിൽ നിന്നും
50 ആദിവാസികൾ 9/9/2024 ന്
തിരുവനന്തപുരത്തെത്തുന്നു..
ബഹു. DGP നേരിൽ കാണാൻ
സമയം അനുവദിച്ചു....
അട്ടപ്പാടിയിലെ
ആദിവാസി ഭൂമികൾ
റവന്യൂ . സർവ്വേ ഉദ്യോഗസ്ഥർ
ഭൂമാഫിയകൾക്ക്
വ്യാജ രേഖകൾ ഉണ്ടാക്കി നല്കിയിരിക്കുന്നു.
ഒരേ ഭൂമിയ്ക്ക്
രണ്ടും മൂന്നും രേഖകൾ .
ഒരേ ഭൂമിയ്ക്ക്
രണ്ടും മൂന്നും പേർ
ആദിവാസികൾക്കെതിരെ
വ്യത്യസ്ഥമായി കോടതികളിൽ കേസുകൾ ഫയൽ ചെയ്യുന്നു.
അട്ടപ്പാടി ഭൂസംരക്ഷണ സമിതി നേതാവ് ശ്രീ സുകുമാരൻ അട്ടപ്പാടി സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചു.
NEWS ATTAPPADI

അട്ടപ്പാടി : പുതൂർ ഗ്രാമപഞ്ചായത്തിൽ നടക്കുന്ന ഭരണസമിതിയുടെ അഴിമതികൾക്ക് എതിരെ B J P പുതൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത...
03/09/2024

അട്ടപ്പാടി : പുതൂർ ഗ്രാമപഞ്ചായത്തിൽ നടക്കുന്ന ഭരണസമിതിയുടെ അഴിമതികൾക്ക് എതിരെ B J P പുതൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സതീഷ് കുമാർ അവരുടെ നേതൃത്വത്തിൽ പുതൂരിൽ നിന്നും പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു മണ്ഡലം പ്രസിഡന്റ്
പി.ജി.ഗോപകുമാർ മാർച്ച് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന കൗൺസിൽ അംഗം
സി.സി. മോഹൻദാസ്,
മണ്ഡലം ജനറൽ സെക്രട്ടറിമാരായ
മിനി ജി കുറുപ്പ്,
സിബി,
സംസ്ഥാന എസ് ടി മോർച്ച സെക്രട്ടറി വള്ളിമരുതൻ,
ജില്ലാ കമ്മിറ്റി അംഗം ദേവരാജ്,
മണ്ഡലം വൈസ് പ്രസിഡന്റ് ശശി,
വാർഡ് മെമ്പർമാർ തുടങ്ങി ഭാരതീയ ജനത പാർട്ടിയിലെ നേതാക്കളും അണികളും പങ്കെടുത്തു അഴിമതികൾ അന്വേഷിക്കാൻ പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നൽകി .
-News Attappadi

വിദ്യാഭ്യാസം, തൊഴിൽ, സംരംഭകത്വം എന്നിവയിലൂന്നി അട്ടപ്പാടിയിലേക്ക് ഏറ്റവും നൂതന വിദ്യാഭ്യാസവും മികച്ച അടിസ്ഥാന സൗകര്യങ്ങള...
03/09/2024

വിദ്യാഭ്യാസം, തൊഴിൽ, സംരംഭകത്വം എന്നിവയിലൂന്നി അട്ടപ്പാടിയിലേക്ക് ഏറ്റവും നൂതന വിദ്യാഭ്യാസവും മികച്ച അടിസ്ഥാന സൗകര്യങ്ങളും അനവധി തൊഴിലവസരങ്ങളും ലഭ്യമാക്കി അട്ടപ്പാടിയിലെ ഗോത്രസമൂഹത്തെ മുഖ്യധാരയിലെത്തിക്കുന്നതിന് ലക്ഷ്യമിടുന്നതാണ് ശാന്തി മെഡിക്കൽ ഇൻഫർമേഷൻ സെന്ററുമായി സഹകരിച്ച് നടപ്പിലാക്കുന്ന ടാൽറോപിന്റെ മിഷൻ അട്ടപ്പാടി.
ടാൽറോപിന്റെ മിഷൻ അട്ടപ്പാടിയുടെ ഭാഗമായ അട്ടപ്പാടിയിലെ ടെക്കീസ് പാർക്കിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി സുരേഷ് ഗോപി നിർവ്വഹിച്ചു.
ഏറ്റവും പിന്നാക്കമെന്ന് പരിഗണിക്കപ്പെട്ടു പോയൊരു പ്രദേശത്തെയും ജനസമൂഹത്തെയും കൃത്യമായൊരു മാസ്റ്റർപ്ലാനിലൂടെ ശാക്തീകരിച്ച് രാജ്യത്ത് തന്നെയൊരു മോഡൽ ഒരുക്കുക എന്നതാണ് മിഷൻ അട്ടപ്പാടിയിലൂടെ ടാൽറോപ് ലക്ഷ്യമിടുന്നത്. ഈ ഒരു ദൗത്യത്തിന്റെ നെടും തൂണാണ് അട്ടപ്പാടിയിൽ പ്രവർത്തനമാരംഭിച്ച ടാൽറോപിന്റെ ടെക്കീസ് പാർക്ക്.
ടെക്കീസ് പാർക്കിലൂടെ അട്ടപ്പാടിയിലെ ഗോത്ര സമൂഹത്തിൽ നിന്നും ടെക്നോളജി പ്രൊഫഷണലുകളും അനവധി സംരംഭകരും വളർന്നു വരും.

06/06/2024

അട്ടപ്പാടി മുരുകള വനമേഖലയിൽ കഞ്ചാവ് തോട്ടം കണ്ടെത്തി നശിപ്പിച്ചു.അഗളി റേഞ്ച് എക്സൈസും വനം വകുപ്പും ചേർന്ന് മുരുഗള ഊരിൽ നിന്നും അഞ്ച് കിലോമീറ്റർ ഉൾ വനത്തിൽ 34 തടങ്ങളിലായി രണ്ടാഴ്ച മുതൽ 6 മാസം വരെ പ്രായമുള്ള 436 കഞ്ചാവ് ചെടികൾ കണ്ടെത്തി നശിപ്പിച്ചു . ഏകദേശം 8 ലക്ഷത്തോളം വിപണി മൂല്യമുള്ളതാണ് ഈ ചെടികൾ. റൈഡിൽ എക്സൈസ് ഇൻസ്പെക്ടർ അശ്വിൻ കുമാർ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സുമേഷ് പി എസ്,അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് മാരായ പ്രഭ, ജയദേവൻ ഉണ്ണി പ്രെവെൻറ്റീവ് ഓഫീസർ ഗ്രേഡ് ആയ പ്രമോദ്,സിവിൽ എക്സൈസ് ഓഫീസർമാരായ പ്രദീപ്, ലക്ഷ്മണൻ, ഭോജൻ,സുധീഷ് കുമാർ,വനിതാ സിവിൽ എക്സൈസ് ഓഫീസറായ വിജിനി ഫോറസ്റ്റ് ഓഫീസർമാരായരംഗസ്വാമി, അബ്ദുൾസലാം എന്നിവർ പങ്കെടുത്തു.

Address

Attappadi
Attappadi
678581

Website

Alerts

Be the first to know and let us send you an email when News Attappadi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to News Attappadi:

Videos

Share


Other Attappadi media companies

Show All