വൈറൽ ഗാനത്തിന് ചുവട് വെച്ച് കൂക്കംപാളയം ഹോസ്റ്റലിലെ കുട്ടികൾ.... 😍
അട്ടപ്പാടിയിലെ പ്രാചീന ചരിത്രങ്ങളിലേക്ക് ചരിത്രത്തിലേക്ക് വെളിച്ചം വീശിയത് ഒരു ക്ഷേത്രത്തിൽ നിന്നും കണ്ടെടുത്ത കല്ല്. അതിനെക്കുറിച്ച് കാണാം....
അട്ടപ്പാടി മലമുകളിലെ കല്ലിൽ തെളിഞ്ഞ ഈ അടയാളമെന്ത്?
അഗളിയിൽ വൻ കഞ്ചാവ് വേട്ട
ഇന്നേ ദിവസം അഗളി എക്സൈസ് റേഞ്ച് ഓഫീസും മുക്കാലി ഫോറസ്റ്റ് ഓഫീസും ചേർന്ന് അട്ടപ്പാടി ട്രൈബൽ താലൂക്കിൽ പാടവയൽ വില്ലേജിലെ മുരുഗള ഊരിൽ നിന്നും അഞ്ച് കിലോമീറ്റർ വടക്കുമാറി പക്കിമലയുടെ അടിവാരത്തുള്ള നീർച്ചാലിന്റെ ഇരുകരകളിലുമായി 34 തടങ്ങളിലായി രണ്ടാഴ്ച മുതൽ 6 മാസം വരെ പ്രായമുള്ള 436 കഞ്ചാവ് ചെടികൾ കണ്ടെത്തി സാമ്പിൾ എടുത്തതിന് ശേഷം മറ്റുള്ളവ നശിപ്പിച്ചിട്ടുള്ളതാണ്. ഏകദേശം 8 ലക്ഷത്തോളം വിപണി മൂല്യമുള്ളതാണ് ഈ ചെടികൾ. റൈഡിൽ എക്സൈസ് ഇൻസ്പെക്ടർ അശ്വിൻ കുമാർ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സുമേഷ് പി എസ്,അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് മാരായ പ്രഭ, ജയദേവൻ ഉണ്ണി preventiveofficerഗ്രേഡ് ആയ പ്രമോദ്,സിവിൽ എക്സൈസ് ഓഫീസർമാരായ പ്രദീപ്, ലക്ഷ്മണൻ, ഭോജൻ,സുധീഷ് കുമാർ,വനിതാ സിവിൽ എക്സൈസ് ഓഫീസറായ വിജിനി ഫോറസ്റ്റ് ഓഫീസർമാരായരംഗസ്വാമ
കക്കുപ്പടിയിൽ മിനി ടിപ്പർ ഇടിച്ച് ഹൈ ടെൻഷൻ പോസ്റ്റ് പൊട്ടി. അപകടത്തിൽ ആർക്കും പരിക്കില്ല. KSEB ടീം സ്ഥലത്തേക്ക് പോയിട്ടുണ്ട്.
വഴി തർക്കം; സംഘർഷത്തിൽ ഒരാൾക്ക് വെട്ടേറ്റു. മേലെ സമ്പാർക്കോടാണ് സംഭവം നടന്നത്. സമ്പാർക്കോട് ഊരിലെ ഭഗവതിയുടെ (55) വലതുകൈക്കാണ് വെട്ടേറ്റത്.
സമ്പാർക്കോട് ഊരു നിവാസികൾക്കായി നിർമ്മിച്ച പൊതുശ്മശാനത്തിലേക്കുള്ള വഴിയെ സംബന്ധിച്ചുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
ഇന്ന് വൈകുന്നേരം വിഷയത്തെ ചൊല്ലി സിപിഐ ബ്രാഞ്ച് സെക്രട്ടറി നഞ്ചപ്പനും ഭാര്യ അനിതയും, കോൺഗ്രസ് നേതാവ് മണികണ്ഠനും അമ്മ ഭഗവതിയും തമ്മിൽ വഴക്കുണ്ടാവുകയായിരുന്നു. ഇതിനിടെയാണ് ഭഗവതിക്ക് വെട്ടേറ്റത്. നഞ്ചപ്പനാണ് ഭഗവതിയെ വെട്ടിയതെന്ന് മണികണ്ഠൻ പറയുന്നു. എന്നാൽ, താൻ വെട്ടിയിട്ടില്ലെന്നും ഭഗവതിയുടെ മകനായ മണികണ്ഠൻ തങ്ങളെ വെട്ടാൻ വന്നപ്പോൾ അവരുടെ അമ്മ കൈ വെച്ച് തടഞ്ഞപ്പോൾ ഏറ്റ വെട്ടാണെന്നും നഞ്ചപ്പൻ പറയുന്നു.
പൊതുശ്മശാനത്തിലേക്കും കൃഷിയിടങ്ങളിലേക്കുമുള്ള വഴിയടച്ച് മണിക
മുഖ്യ രാഷ്ട്രീയപ്പാർട്ടികൾ നിശ്ശബ്ദം; ജനകീയ സമിതി രംഗത്ത്.
കഴിഞ്ഞ ദിവസം ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷക്ക് മേൽ മരം വീണ് മരിച്ച ഫൈസലിന്റെ മരണത്തെ തുടർന്ന് രൂപീകരിച്ച വാട്ട്സാപ്പ് കൂട്ടായ്മ അപകടകരമായ വിധത്തിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റണമെന്ന ആവശ്യവുമായി രംഗത്ത്. പൊതുമരാമത്ത് വകുപ്പ്, എ.വി.ഐ.പി., തഹസിൽദാർ, എന്നിവരെ നേരിൽക്കണ്ട് ഗ്രൂപ്പംഗങ്ങൾ വിഷയം അവതരിപ്പിച്ചു. അനുഭാവപൂർവ്വമുള്ള മറുപടിയാണ് ഉദ്യോഗസ്ഥരിൽ നിന്നും ലഭിച്ചതെന്ന് ഗ്രൂപ്പംഗങ്ങൾ പറയുന്നു. അട്ടപ്പാടിയിൽ ഭീഷണിയായി നിൽക്കുന്ന മരങ്ങളുടെ ലിസ്റ്റ് തയ്യാറാക്കി ഉടൻ തന്നെ അധികാരികൾക്ക് രേഖാമൂലം പരാതി നൽകും. വിദ്യാലയങ്ങൾ തുറക്കുന്നതിന് മുമ്പ് പ്രശ്നത്തിൽ പരിഹാരം കാണാം എന്ന് ഉദ്യോഗസ്ഥർ ഉറപ്പ് പറഞ്ഞതായി ഗ്രൂപ്പംഗങ്ങൾ പറയുന്നു. സിജോ കുറവൻപാടി, വിഷ്ണു, ബ്ലസൻ, രഞ്ജിത്ത്, ന
വ്യൂ പോയിന്റ് ആസ്വദിക്കാൻ വനത്തിൽ കയറി അകപ്പെട്ട നാല് പേർക്കെതിരെ കേസ്
കള്ളമല കത്തിമലയിലെ വനമേഖലയിൽ അനുമതിയില്ലാതെ അനധികൃതമായി പ്രവേശിച്ച നാല് പേർക്കെതിരെ ശക്തമായ നടപടിക്കൊരുങ്ങി വനം വകുപ്പ്. കഴിഞ്ഞ ദിവസം ഇവിടുത്തെ വ്യൂ പോയിന്റ് ആസ്വദിക്കാനെത്തിയ നാല് ചെറുപ്പക്കാർ വഴിയറിയാതെ കാട്ടിൽ അകപ്പെടുകയും ഇവർ നൽകിയ വിവരമനുസരിച്ച് അഗളി ഇൻസ്പെക്ടർ അനീഷ് കുമാർ, ആന്റി നക്സൽ സ്ക്വാഡ് അംഗങ്ങൾ, അട്ടപ്പാടി റാപ്പിഡ് റെസ്പോൺസ് ടീമിലെ ഭരതനും സംഘവും ഒമ്മല ഫോറസ്റ്റ് സ്റ്റേഷനിലെ ഗിരീഷ് കുമാറും സംഘവും എന്നിവരടങ്ങിയവർ വട്ടമ്പലത്തു നിന്നുള്ള ഫയർ ഫോഴ്സ് യൂണിറ്റ് എത്തുന്നതിനു മുൻപേ നാല് പേരുടെ അടുത്തെത്തി ഇവരെ സുരക്ഷിതരായി താഴെയിറക്കിയിരുന്നു.
അട്ടപ്പാടിയിലുള്ള പല വനമേഖലകളിലും മറ്റും മദ്യപാനത്തിനും മറ്റ് സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കുമാ
മണ്ണാർക്കാട് നിന്നും ആനക്കട്ടി ഭാഗത്തേക്ക് വരുകയായിരുന്ന കാർ നിയന്ത്രണം വിട്ടു മറിഞ്ഞ് കത്തിപ്പിടിച്ചു. ഗൂളിക്കടവ് നക്കുപ്പതി പിരിവിനടുത്താണ് സംഭവം. അട്ടപ്പാടി സ്വദേശിയുടേതാണ് കാറെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ ഇലക്ട്രിക് പോസ്റ്റുകൾ തകർന്നതോടെ അട്ടപ്പാടിയിൽ പലയിടത്തും വൈദ്യുതി നഷ്ടമായി. കാറിലെ യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. പരിക്കേറ്റവരെ അഗളി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിൽ പടർന്നു പിടിക്കുന്ന തീയണയ്ക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാർ.
അട്ടപ്പാടി അഗ്രികൾച്ചർ പ്രൊഡ്യൂസേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് തുടക്കമായി.