മലയാളി ഓൺലൈൻ

മലയാളി ഓൺലൈൻ ഭരതമെന്നു കേട്ടാൽ അഭിമാന പൂരിതമാകണം

അടിച്ചത് അല്പം കൂടി പോയി അതാണ്------സാധാരണ ഇങ്ങനെ പ്രതികരിക്കാറില്ല 😏😏
08/06/2024

അടിച്ചത് അല്പം കൂടി പോയി അതാണ്------
സാധാരണ ഇങ്ങനെ പ്രതികരിക്കാറില്ല 😏😏

ഇതാണ് കോൺഗ്രസ് --
08/06/2024

ഇതാണ് കോൺഗ്രസ് --

05/06/2024

വടകര കോൺഗ്രസ് മാപ്പ് അർഹിക്കാത്ത പ്രവർത്തനം -

04/06/2024

UDF അനുകൂല ജനവിധി ഒരു സീറ്റ് BJP യ്ക്ക് കൊടുത്തു. 2021 LDF അനുകൂല ജനവിധി BJP അക്കൗണ്ട് പൂണ്ടിച്ചു. അതാണ് LDF ഉം UDF ഉം തമ്മിലുള്ള വ്യത്യാസം,

04/06/2024

ഇന്ത്യ വീണ്ടും ചാണക കുഴിയിൽ കോൺഗ്രസ് ചാണക കുഴിയിലേയ്ക്ക്..

04/06/2024

തൃശ്ശൂരിൽ BJP യ്ക്ക് വോട്ടു കൊടുത്തു / വടകരയിൽ വോട്ടു വാങ്ങി... അതാണ് കോൺഗ്രസ്

വടകര മണ്ഡലം കോലിബി ബന്ധം
04/06/2024

വടകര മണ്ഡലം കോലിബി ബന്ധം

ശശിതരൂരിൻ്റെ സ്റ്റാഫ് സ്വർണ്ണം കടത്തി. ചർച്ച വേണ്ടേ മാപ്രയോളികളെ
30/05/2024

ശശിതരൂരിൻ്റെ സ്റ്റാഫ് സ്വർണ്ണം കടത്തി. ചർച്ച വേണ്ടേ മാപ്രയോളികളെ

14/05/2024

ന്യൂസ് മലയാളം 24X7 ചാനൽ പ്രക്ഷേപണം ആരംഭിക്കാൻ പോകുന്നു.എത്ര വാർത്താ ചാനൽ ഉണ്ടാകുന്നു എന്നല്ല എത്ര മാത്രം സത്യസന്ധത പുലർത്തുന്നു എന്നതാണ് വിഷയം - സത്യം പറഞ്ഞാൽ പ്രേക്ഷകർ കുറയും, പിണറയി വിജയനെയും അദ്ദേഹത്തിൻ്റെ പാർട്ടിയെയും ആക്ഷേപിച്ചാൽ , കമ്മ്യൂണിസ്റ്റുകളുടെ കുടുംബത്തെയും വെറുതെ വിടരുത്, DYFI യുടെ വയർ എരിയുന്നവരുടെ മിഴി നനയാക്കിരിക്കാൻ കൊടുക്കുന്ന പൊതിച്ചോറിലും അഴിമതി കണ്ടത്തി വാർത്തയാക്കണം .... ഓമന കുട്ടന്മാരെ വെറുതെ വിടരുത്, മറ്റ് സംസ്ഥാനങ്ങളിൽ നടക്കുന്ന വിഷയങ്ങൾ കേരളത്തിലാണന്നു തോന്നുന്ന രീതിയിൽ വാർത്ത നൽകണം , ചട്ടിമറിയമാരെ സൃഷ്ടിക്കണം: ചീറ്റിയാൽ ഉളുപ്പില്ലാതെ മുന്നോട്ട് പോകണം , കേരളത്തിൽ LDF ഭരണ കാലത്ത് ഒരു വികസനവും വരാൻ അനുവധിക്കരുത്, അഥവ വന്നാൽ അത് വാർത്ത ആക്കരുത്, Psc വഴി ഇന്ത്യയിൽ ഏറ്റവും കൂടുതൽ തൊഴിൽ കൊടുത്ത സംസ്ഥാനം കേരളം എന്ന് മിണ്ടരുത്, തുടങ്ങി വിദ്യഭ്യാസമേഖല, റോഡുകൾ, ആശുപത്രികൾ അങ്ങനെ കേരളത്തിൽ ഉണ്ടാക്കിയിട്ടുള്ള വികസനത്തെ കുറിച്ചു മിണ്ടരുത് .എങ്കിൽ കുപ്പിയും കോഴിക്കാലും പണവും കിട്ടും.... 😏

13/05/2024

രമയുടെ ബോംബു കഥ കേട്ടു പരിത്തിക്കുരു പൊട്ടി ത്തെറിച്ചു😂

ഇത്രയെ ഉള്ളൂ ----- ബിരിയാണി ചെമ്പിൻ്റെ മൂടികളായ ലീഗ് വനിതകളുടെ അവസ്ഥയെ😏
10/05/2024

ഇത്രയെ ഉള്ളൂ ----- ബിരിയാണി ചെമ്പിൻ്റെ മൂടികളായ ലീഗ് വനിതകളുടെ അവസ്ഥയെ😏

02/05/2024

അപ്പർഭവാനി ഡാം തുറന്ന് തമിഴ്നാട് ..
അട്ടപ്പാടി ജനങ്ങൾക്ക് ആശ്വാസം...

01/05/2024
17/04/2024

BJP യെ പേടിച്ചുഓടി വയനാട് എത്തിയ മലരൻ😂

കുണ്ടൻ നായരുടെ കണക്ക്😂
09/04/2024

കുണ്ടൻ നായരുടെ കണക്ക്😂

ഇപ്പോൾ കാര്യം പിടി കിട്ടി...😏😏
09/04/2024

ഇപ്പോൾ കാര്യം പിടി കിട്ടി...😏😏

2011-ൽ ആറ്റിങ്ങൾ നിയമസഭ മണ്ഡലത്തിലെ UDF സ്ഥാനാർത്ഥി, AICC അംഗം, മഹിളാ കോൺഗ്രസ് അംഗം "തങ്കമണി ദിവാകരൻ " BJP യിൽ ചേർന്നു.....
02/04/2024

2011-ൽ ആറ്റിങ്ങൾ നിയമസഭ മണ്ഡലത്തിലെ UDF സ്ഥാനാർത്ഥി, AICC അംഗം, മഹിളാ കോൺഗ്രസ് അംഗം "തങ്കമണി ദിവാകരൻ " BJP യിൽ ചേർന്നു...

23/03/2024

മനോരമ 1010000 രൂപ സ : Ep ജയരാജൻ്റെ ഭാര്യയ്ക്ക് നഷ്ടപരിഹാരം നൽകണം

ഞങ്ങളാണ് ബിജെപി വിരുദ്ധർ എന്ന് പറയുന്ന ലീഗും കോൺഗ്രസ്സും തന്നെയാണ് പഞ്ചായത്ത് വാർഡ് ഇലക്ഷൻ മുതൽ അങ്ങോട്ട് ലോകസഭ ഇലക്ഷനുക...
21/03/2024

ഞങ്ങളാണ് ബിജെപി വിരുദ്ധർ എന്ന് പറയുന്ന ലീഗും കോൺഗ്രസ്സും തന്നെയാണ് പഞ്ചായത്ത് വാർഡ് ഇലക്ഷൻ മുതൽ അങ്ങോട്ട് ലോകസഭ ഇലക്ഷനുകൾക്ക് വരെ സംഘപരിവാറുമായി അവിശുദ്ധ ബന്ധവും വോട്ട് കച്ചവടവും നടത്തി പൊതുജനങ്ങളെ വിഡ്ഢികളാക്കുന്ന നെറികെട്ട രാഷ്ട്രീയം കളിക്കുന്നത്..

സമുദായത്തിന്റെ പേരിലാണെങ്കലും രാഷ്ട്രീയത്തിന്റെ പേരിലാണെങ്കലും ഈ കോലീബി സഖ്യം നമ്മുടെ നാടിന് ആപത്താണ്. എന്ന് എല്ലാ വോട്ടർമാരും തിരിച്ചറിയുക. UDF. നേതാക്കൾ ഇന്നത്തെ താത്കാലിക രാഷ്ട്രീയ നേട്ടത്തിനും സാമ്പത്തിക ലാഭത്തിനും വേണ്ടി നടത്തുന്ന ഈ കൂട്ടുകെട്ട് കേരളത്തിൻറെ മതസൗഹാർദ്ദത്തിനും, മതേതരത്വത്തിനും, ജനാധിപത്യത്തിനും ഭാവിയിൽ വലിയ ദോഷമായി തീരും എന്ന് എല്ലാ വോട്ടർമാരും തിരിച്ചറിയുക.

കോലീബി സഖ്യത്തെ പരാജയപ്പെടുത്തുക,നട്ടെല്ലോടെ നിലപാടോടെ ജനങ്ങൾക്കൊപ്പം നിൽക്കുന്ന ഇടതുപക്ഷെത്തെ ശക്തിപ്പെടുത്തുക, ഇടതുപക്ഷ സ്ഥാനാർത്ഥികളെ വിയിപ്പിക്കുക..

Vote4 LDF

സഖാഖ് . ഇ എം എസ് ദിനം💪💪
19/03/2024

സഖാഖ് . ഇ എം എസ് ദിനം💪💪

സുരേഷ് ഗോപിക്ക് വേണ്ടി പല VIP കളും അച്ഛനെ  സ്വാധീനിക്കാൻ നോക്കുന്നു. ആ ഗോപിയല്ല ഈ ഗോപി എന്ന് മാത്രം മനസിലാക്കുക. വെറുതെ ...
18/03/2024

സുരേഷ് ഗോപിക്ക് വേണ്ടി പല VIP കളും അച്ഛനെ സ്വാധീനിക്കാൻ നോക്കുന്നു. ആ ഗോപിയല്ല ഈ ഗോപി എന്ന് മാത്രം മനസിലാക്കുക. വെറുതെ ഉള്ള സ്നേഹവും ബഹുമാനവും കളയരുത് 🙏🏻 പലരും സ്നേഹം നടിച്ച് സഹായിക്കുന്നത് ഇതിനാണ് എന്ന് ഇന്നാണ് എനിക്ക് മനസിലായത്.... എല്ലാവർക്കും രാഷ്ട്രീയം ഉണ്ട്. അത് താത്കാലിക ലാഭത്തിനല്ല അത് നെഞ്ചിൽ അഴിനിറങ്ങിയതാണ്.... നിങ്ങളോടുള്ള ബഹുമാനം മുതലാകാൻ നോക്കരുത്. 🙏🏻( പ്രശസ്തനായ ഒരു ഡോക്ടർ അച്ഛനെ വിളിച്ചിട്ട് പറയുന്നു നാളെ അങ്ങോട്ടു വരുന്നുന്നുണ്ട് സുരേഷ് ഗോപിയെ അനുഗ്രഹിക്കണം ന്ന്. അച്ഛന് മറുത്തൊന്നും പറയാൻ പറ്റാത്ത ഡോക്ടർ. അച്ഛൻ എന്നോട് പറഞ്ഞോളാൻ പറഞ്ഞു ഞാൻ സാറെ വിളിച്ചു പറഞ്ഞു. എന്നോട് നിങ്ങളാരാ പറയാൻ അസുഖം വന്നപ്പോൾ ഞാനെ ഉണ്ടായുള്ളൂ ന്ന്.... ഞാൻ പറഞ്ഞു അത് മുതലെടുക്കാൻ വരരുത് ന്ന്. അത് ആശാൻ പറയട്ടെ ന്ന്. അവസാനം അച്ഛൻ വിളിച്ചു പറഞ്ഞു വരണ്ട ന്ന്. അപ്പോൾ ഡോക്ടർ ആശാന് പത്മഭൂഷൻ കിട്ടേണ്ട ന്ന്. അച്ഛൻ അങ്ങനെ എനിക്ക് കിട്ടണ്ട ന്ന് ) ഇനിയും ആരും ബിജെപിക്കും, കോൺഗ്രസിനും വേണ്ടി ഈ വീട്ടിൽ കേറി സഹായിക്കേണ്ട ഇത് ഒരു അപേക്ഷയായി കുട്ടിയാൽ മതി 🙏🏻

Raghu Gurukripa

06/03/2024

കടമെടുപ്പ് പരിധി വെട്ടികുറച്ചതിനെതിരായ ഹർജിയിൽ കേരളത്തിന് വിജയം; 13600 കോടി കടമെടുക്കാൻ അനുമതി.
കടമെടുപ്പ് പരിധി വെട്ടികുറച്ചതിനെതിരായ ഹർജിയിൽ കേരളത്തിന് വിജയം. കേന്ദ്രവും സംസ്ഥാനവും ചര്‍ച്ച നടത്തണമെന്ന് വീണ്ടും സുപ്രീംകോടതി പറഞ്ഞു. 13600 കോടി കടമെടുപ്പിന് അനുമതി നൽകി. ഹര്‍ജി പിന്‍വലിക്കാന്‍ കേരളത്തോട് ആവശ്യപ്പെടുന്നത് ശരിയല്ലെന്ന് കേന്ദ്രത്തോട് കോടതി പറഞ്ഞു. ഹര്‍ജി പിന്‍വലിക്കുന്നത് ഒഴികെയുള്ള കാര്യങ്ങളില്‍ ചര്‍ച്ച നടത്തണമെന്നും കോടതി നിർദേശിച്ചു.

1.ആര് എം പി ആരുന്നപ്പോഴാണ് കൊച്ചുവേളി ടെർമിനൽസ് സ്ഥാപിതമായത്?2005 ൽ സഖാവ് പന്ന്യൻ എം.പി ആരുന്നപ്പോഴാണ്.2.ആര് എം പി ആരുന്...
04/03/2024

1.ആര് എം പി ആരുന്നപ്പോഴാണ് കൊച്ചുവേളി ടെർമിനൽസ് സ്ഥാപിതമായത്?

2005 ൽ സഖാവ് പന്ന്യൻ എം.പി ആരുന്നപ്പോഴാണ്.

2.ആര് എം പി ആരുന്നപ്പോഴാണ് ഇന്ത്യയിലെ 7 IISER ( Indian Institute of Science Education and Research) കളിലൊന്ന് തിരുവനന്തപുരത്ത് സ്ഥാപിതമായത്?

അത് 2008 ൽ സ: പന്ന്യൻ എം പി ആരുന്നപ്പോഴാണ്.

3. ആര് എം പി ആരുന്നപ്പോഴാണ് ഇന്ത്യയിലെ ഏക IIST ( Indian Institute of Space Science and Technology) തിരുവനന്തപുരത്ത് സ്ഥാപിതമായത്?

2007 ൽ സഖാവ് പന്ന്യൻ എം.പി ആരുന്നപ്പോഴാണ്.

4.ആര് എം പി ആരുന്നപ്പോഴാണ് എയർ ഇന്ത്യയുടെ രാജ്യത്തെ മൂന്നാമത്തെ ഹാംഗർ തിരുവനന്തപുരത്ത് സ്ഥാപിക്കുന്നത്?

2008 ൽ സഖാവ് പന്ന്യൻ എം.പി ആരുന്നപ്പോഴാണ്.

5. ആര് എം പി ആരുന്ന കാലത്താണ് കെൽടെക്കിനെ ഏറ്റെടുത്ത് ബ്രഹ്മോസ് എയറോസ്പേസ് തിരുവനന്തപുരത്ത് സ്ഥാപിക്കുന്നത്.

2008 ൽ സഖാവ് പന്ന്യൻ എം.പി ആരുന്നപ്പോഴാണ്.

6. ആര് എം പി ആരുന്ന കാലത്താണ് രാജീവ് ഗാന്ധി സെൻടർ ഫോർ ബയോ ടെക്നോളജി കേന്ദ്ര സർക്കാർ ഏറ്റെടുക്കുന്നത്?

അത് 2007 ൽ സഖാവ് പന്ന്യൻ എം പി ആരുന്ന കാലത്താണ്.

7.2011 ൽ പണി പൂർത്തിയായ 200 കോടി രൂപയുടെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് ആരുടെ കാലത്താണ് അനുമതി നേടി കേന്ദ്ര സഹായത്തോടെ പണി തുടങ്ങിയത് ?

അത് സഖാവ് പന്ന്യൻ രവീന്ദ്രൻ എം പി ആരുന്ന കാലത്താണ്.

കക്കൂസ് പണിതിട്ട് പോലും ഫ്ലക്സ് അടിച്ചു വയ്ക്കുന്ന രാഷ്ട്രീയക്കാരിൽ അയാൾ വ്യത്യസ്ഥനാണ്.

5 അല്ല 10 അല്ല 15 വർഷം MP ആരുന്നിട്ട് തള്ളല്ലാതെ മുകളിൽ പറഞ്ഞതിന് സമാനമായി എന്തെങ്കിലും ഒരു കാര്യം തിരുവനന്തപുരത്ത് കൊണ്ടു വന്നതായി ശശിതരൂരിന് അവകാശവാദമുണ്ടോ?

ജനം LDFനൊപ്പം💪💪
23/02/2024

ജനം LDFനൊപ്പം💪💪

കർഷകരോട് യുദ്ധം..അന്നം ഊട്ടുന്ന കർഷകർക്കുനേരെ യുദ്ധമുറകളും..., അദാനി അമ്പാനി മാർക്ക് പച്ച പരവദാനിയും വിരിക്കുന്ന മോദി നയ...
15/02/2024

കർഷകരോട് യുദ്ധം..
അന്നം ഊട്ടുന്ന കർഷകർക്കുനേരെ യുദ്ധമുറകളും..., അദാനി അമ്പാനി മാർക്ക് പച്ച പരവദാനിയും വിരിക്കുന്ന മോദി നയം ....

13/02/2024

പ്രേമചന്ദ്രൻ നായർ സാർ, കുഴിയിൽ കിടന്നു കുഴിക്കുന്ന വിധം.
01.
മോദീന്റെ ഓഫീസിൽ ചെന്നപ്പോ ഊണു കഴിക്കാൻ പോയാലോ ന്ന് പറഞ്ഞപ്പോ പോയതാണ്.
അങ്ങനെ വിളിക്കില്ലല്ലോ പ്രധാനമന്ത്രി; അതിഥിയുടെ സമ്മതം ഉറപ്പിച്ചല്ലേ ഇമ്മാതിരി പരിപാടികൾ നടത്തുക?
02.
കാന്റീനിൽ ഇരുന്നാണ് ഉച്ചഭക്ഷണം കഴിച്ചത്.
ലൈബ്രറിയിൽ ഇരുന്ന് ആരും ഉച്ചഭക്ഷണം കഴിക്കാറില്ലല്ലോ സർ.
03.
എന്തിനാണ് എന്നെ വിളിച്ചതെന്ന് എനിക്കറിയില്ല.
അതു തന്നെയാണല്ലോ സാർ പ്രശ്‍നം. എന്തിനാ വിളിച്ചതെന്ന് മോദിക്കറിയാം; ഇപ്പൊ നാട്ടുകാർക്ക് മുഴുവനുമറിയാമെന്നായിട്ടുണ്ട്.
04.
ഊണു കഴിഞ്ഞശേഷം മോദി നല്ല മനുഷ്യനെന്ന് എന്റെ നിഷ്കളങ്കത കൊണ്ടങ്ങ് പറഞ്ഞുപോയതാണ്.
ഈ നിഷ്കളങ്കത തന്നെയാണല്ലോ സർ പ്രശ്‍നം.
05.
ഇഫ്താർ വിരുന്നിന് പിണറായി ബി.ജെ.പി.ക്കാരെ വിളിച്ചിട്ടുണ്ട്.
അഥവാ ഉണ്ടെങ്കിൽത്തന്നെ, എല്ലാ പാർട്ടിക്കാരെയും വിളിക്കുമ്പോൾ ബി.ജെ.പി.ക്കാരെയും വിളിക്കുന്ന പോലല്ലല്ലോ സർ ഈ വിളി.
ഇഫ്താർ എന്ന് പ്രത്യേകം പറഞ്ഞപ്പോ വിപ്ലവം ഒന്നുകൂടി ക്ലിയർ ആയി കേട്ടോ.
06.
BMS യോഗത്തിൽ പങ്കെടുത്ത എളമരം കരീമാണ് എന്റെ മോദിയൂണിന്റെ കാര്യം പറയുന്നത്.
BMS യോഗത്തിൽ INTUC നേതാവുമുണ്ടായിരുന്നല്ലോ സർ.
ട്രേഡ് യൂണിയനുകൾ അങ്ങനെ പങ്കെടുക്കാറുണ്ടല്ലോ സർ.
അവിടെ ചെന്നിട്ട് മോദി നല്ലവൻ എന്നല്ലല്ലോ എളമരം കരീം പറഞ്ഞത്.
07.
നായർ സമുദായത്തിൽപ്പെട്ടവരെ സംഘപരിവാർ ആക്കുകയാണ് സി.പി.എം.
മന്നത്തു പ്രേമചന്ദ്രൻ നായർക്ക് നല്ല നമസ്കാരം.
അങ്ങനെ പരിവാറായ് പിഴച്ചുപോയ എത്ര പേരുണ്ട് താങ്കളുടെ തറവാട്ടിൽ...കോപ്പിലെ നായരേ?
08.
ബി.ജെ.പി.സംഘപരിവാർ സംഘടനയല്ല.
ഒന്നും പറയാനില്ല; അങ്ങുന്ന് മഹാനാണ്.

പ്രേംകുമാർ.

10/02/2024

ഒരു അഫ്ഖാൻ ഒട്ടകം വന്നിട്ടുണ്ട് 😂😂😂

09/02/2024

-കടപ്പാട് -
പുതിയ രാമക്ഷേത്രത്തിനുവേണ്ടി ചുറ്റുമുള്ള എത്ര ചെറുക്ഷേത്രങ്ങൾ തകർത്തു,
ബിനോജ് നായർ എഴുതുന്നു.

ഇപ്പോൾ രാജ്യമെങ്ങും ചർച്ചയായിട്ടുള്ള കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ മുൻ മഹന്ത് (മുഖ്യപൂജാരി) ശ്രീ.രാജേന്ദ്ര തിവാരിയുമായി ഞാൻ ഇക്കഴിഞ്ഞ ദിവസം നടത്തിയ അഭിമുഖത്തിലെ സുപ്രധാന പോയിന്റുകൾ ഇവിടെ ചേർക്കുന്നു. സമൂഹത്തിൽ വിഷം വിതറാനായി സംഘ പരിവാർ പ്രചരിപ്പിക്കുന്ന പച്ചനുണകളെയെല്ലാം ഓരോന്നായി പൊളിക്കുന്നതാണ് മഹന്ത് എന്നോട് പറഞ്ഞ ഇക്കാര്യങ്ങൾ. ഇവ നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട് എന്നതിനാലാണ് ഇവ ഇവിടെ പ്രത്യേകം പോസ്റ്റ് ചെയ്യുന്നത്,

പരമാവധി ആളുകളിലേക്ക് ഈ വസ്തുതകൾ എത്തിയ്ക്കുമല്ലോ - അഭിമുഖത്തിന്റെ പൂർണ്ണ രൂപം കുറച്ചു മുൻപ് നമ്മുടെ ചാനലിൽ പോസ്റ്റ് ചെയ്തിട്ടിട്ടുണ്ട്

നശിച്ചു കിടന്ന ഗ്യാൻവാപിയിലെ ക്ഷേത്രവും പരിസരവും പുനരുദ്ധരിച്ചത് മുഗൾ ചക്രവർത്തിയായ അക്ബർ ആയിരുന്നു.

മഹന്ത് കുടുംബത്തിന്റെ പേരിൽ ക്ഷേത്രത്തിന്റെയും ഭൂമിയുടെയും ഉടമസ്ഥാവകാശം നൽകിക്കൊണ്ടുള്ള ഔദ്യോഗിക രേഖ നൽകിയത് ഔരംഗസേബിന്റെ ജ്യേഷ്ഠനായ ദാരാ ഷിക്കോയുടെ കാലത്തായിരുന്നു. അത് ഇപ്പോഴും മഹന്ത് കുടുംബത്തിന്റെ കൈവശമുണ്ട്.

ഔരംഗസേബിന്റെ കാലത്താണ് ക്ഷേത്രം തകർത്തത്. അദ്ദേഹത്തിന്റെ ആളുകൾ നേരിട്ട് വന്ന് ക്ഷേത്രം തകർക്കുകയായിരുന്നു. എന്നാൽ, ഔരംഗസേബ് കാശിയിൽ വന്നതായി തെളിവില്ല. ക്ഷേത്രം തകർത്തത് അദ്ദേഹത്തിന്റെ ഉത്തരവ് പ്രകാരമാണെന്ന് തെളിയിക്കുന്ന രേഖകളുമില്ല.

ദാരാ ഷിക്കോയുടെ ആശ്രിതരായിരുന്ന നിരവധി കുടുംബങ്ങളോട് ഔരംഗസേബ് പ്രതികാര നടപടികൾ ചെയ്തിരുന്നു. മഹന്ത് കുടുംബത്തെയും അദ്ദേഹം ശത്രുപക്ഷത്തു നിർത്തുകയും ദാരാഷിക്കോ മഹന്ത് കുടുംബത്തിന് ഉടമസ്ഥാവകാശം നൽകിയ ക്ഷേത്രം തകർക്കുകയും ചെയ്തു എന്നതാണ് സത്യം. അല്ലാതെ സംഘ പരിവാർ പ്രചരിപ്പിക്കുന്നത് പോലെ ഹിന്ദു ക്ഷേത്രങ്ങൾ തകർക്കുക എന്നഒരു നയം ഔരംഗസേബിന് ഉണ്ടായിരുന്നില്ല.

കാശി വിശ്വനാഥ ക്ഷേത്രം പൊളിയ്ക്കാൻ ഔരംഗസേബ് ആവശ്യപ്പെട്ടു എന്ന രീതിയിലുള്ള പ്രചാരണം കള്ളമാണ്. അങ്ങനെ അദ്ദേഹം ആവശ്യപ്പെട്ടതിന് തെളിവില്ല. പക്ഷേ ക്ഷേത്രം തകർത്തത് അദ്ദേഹത്തിന്റെ അധികൃതർ ആയിരുന്നു എന്നതിന് തെളിവുണ്ട്.

അക്കാലത്തെ മിക്ക മുഗൾ സുൽത്താന്മാരുടെയും സേനാപതിമാർ - സുബേദാർ - രാജപുത്രരായ ഹിന്ദുക്കളായിരുന്നു. കാശി ക്ഷേത്രം തകർക്കാൻ നേതൃത്വം നൽകിയത് ഔരംഗസേബിന്റെ സുബേദാർ ആയിരുന്ന ജയ് സിംഗ് ആയിരുന്നു എന്ന കാര്യം സംഘ പരിവാർ നിങ്ങളോട് പറയില്ല.

ഔരംഗസേബ് നിരവധി ക്ഷേത്രങ്ങൾ പണികഴിപ്പിയ്ക്കുകയും പല ക്ഷേത്രങ്ങൾക്കും പണവും ഭൂമിയും നൽകുകയും ചെയ്തു. ഉദാഹരണത്തിന് കാശിയിൽ തന്നെയുള്ള ജംഗംബാഡി ക്ഷേത്രത്തിന്റെ ഭൂമി മുഴുവൻ ശിവന്റെ ആരാധനയ്ക്കായി ഔരംഗസേബ് നൽകിയതാണ്. അവിടെ ശിവന്റെ പൂജ നടത്തണം എന്ന് ഔരംഗസേബ് നൽകിയ സമ്മതപത്രത്തിൽ (പട്ട) വ്യക്തമായി എഴുതിയിട്ടുണ്ട്. മറ്റൊരു ക്ഷേത്രമാണ് കേദാർ മന്ദിർ.

മുഖ്യമന്ത്രി യോഗിജി വിശ്വനാഥ ക്ഷേത്രത്തിൽ വന്നപ്പോൾ ദാരാഷിക്കോ തങ്ങൾക്ക് നൽകിയ അവകാശപത്രം - പട്ട - തന്റെ പക്കലുണ്ട് എന്ന് പറഞ്ഞപ്പോൾ അദ്ദേഹം തന്നെ അഭിനന്ദിക്കുകയും ഇത്രയും വിലപിടിപ്പുള്ള ആ രേഖ കൃത്യമായി സൂക്ഷിക്കണമെന്ന് പറയുകയും ചെയ്തു എന്ന് മഹന്ത് പറയുന്നു. കാരണം ഔരംഗസേബിന്റെ ക്രൂരതയുടെ ഇര എന്ന നിലയ്ക്ക് ദാരാഷിക്കോ സംഘപരിവാറിന് പ്രിയങ്കരനാണ്. എന്നാൽ അതേ യോഗിജി ജംഗംബാഡി മഠത്തിൽ ഔരംഗസേബിന്റെ സമ്മതപത്രം കണ്ടപ്പോൾ അത് എടുത്തു മാറ്റാൻ ആവശ്യപ്പെട്ടു. ചരിത്ര വക്രീകരണത്തിന് അത് തടസ്സമാകും എന്നതിനാലാണ് അദ്ദേഹം അങ്ങനെ പറഞ്ഞത്.

ഉത്തർപ്രദേശിലെ മസ്ജിദുകൾ ബുൾഡോസർ കയറ്റി തകർക്കുകയും ലൗഡ്‌സ്പീക്കർ നിരോധിയ്ക്കുകയും ചെയ്ത അവിടത്തെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മഠമായ ഗോരഖ്പൂർ മഠവും സ്ഥാപിയ്ക്കപ്പെട്ടത് മുഗൾ രാജാക്കന്മാർ കൊടുത്ത ഭൂമിയിൽ അവരുടെ അനുവാദത്തോടെയാണ്.

ഔരംഗസേബ് എത്ര ക്ഷേത്രങ്ങൾ തകർത്തു എന്നറിയില്ല. ആകെ കാശി വിശ്വനാഥ ക്ഷേത്രത്തിന് മാത്രമേ തെളിവുള്ളൂ. എന്നാൽ, ഔരംഗസേബിനെക്കാൾ അധികം ക്ഷേത്രങ്ങളും വിഗ്രഹങ്ങളും തകർത്തത്തിനുള്ള ക്രെഡിറ്റ് മോദിജിയ്ക്ക് സ്വന്തമാണ്.

കാശി വിശ്വനാഥ് കോറിഡോറിന്റെ നിർമ്മാണത്തിനായി നിരവധി ക്ഷേത്രങ്ങളാണ് മോദിജിയുടെ സർക്കാർ തകർത്തത്. തകർത്ത ക്ഷേത്രങ്ങളെല്ലാം അഞ്ഞൂറ് വര്ഷം മുതൽ നൂറ്റാണ്ടുകൾ വരെ പഴക്കമുള്ള, കാശിയുടെ പുരാതന ചരിത്ര ഗ്രൻഥങ്ങളിൽ വരെ സ്ഥാനം നേടിയ ക്ഷേത്രങ്ങൾ ആയിരുന്നു. ഇവ തകർത്തതോ അങ്ങേയറ്റം ക്രൂരമായ നിലയിലും. യുദ്ധഭൂമിയിലെ ശവശരീരങ്ങൾ പോലെ കൈയും തലയുമൊക്കെ വേർപെട്ട നിലയിലുള്ള വിഗ്രഹങ്ങളെ പൊട്ടക്കുളത്തിലും ഓടയിലും എറിഞ്ഞു കളയുകയാണ് അധികൃതർ ചെയ്തത്. കോറിഡോറിന്റെ മേൽനോട്ടം നേരിട്ട് വഹിച്ച യോഗി ആദിത്യനാഥ് നോക്കിനിൽക്കേയാണ് നിരവധി ക്ഷേത്രങ്ങളും വിഗ്രഹങ്ങളും ഇളക്കിയെടുത്തു ഓടയിലെറിഞ്ഞത്.

ഇപ്രകാരം ഓടയിലും പൊട്ടക്കുളങ്ങളിലും എറിഞ്ഞ 167 വിഗ്രഹങ്ങൾ തങ്ങൾ അന്വേഷിച്ചു കണ്ടെത്തുകയും അവയെ പോലീസ് FIR രെജിസ്റ്റർ ചെയ്ത് പോലീസ് സ്റ്റേഷനിൽ തന്നെ സൂക്ഷിക്കുകയും ചെയ്യുന്നു എന്നും മഹന്ത് പറയുന്നു. ഇപ്പോഴും ആ മൂർത്തിയുടെ പൂജ നടക്കുന്നത് പോലീസ് സ്റ്റേഷനിൽ ആണ്. വിഗ്രഹം കൈമാറണമെന്ന് ശങ്കരാചാര്യർ ആവശ്യപ്പെട്ടിട്ടും പോലീസ് തയ്യാറായില്ല, അങ്ങനെ ചെയ്താൽ മോദിജിയുടെ ആളുകൾ വിഗ്രഹങ്ങൾ തകർത്തെറിഞ്ഞതിന് അത് തെളിവാകും എന്ന് ഭയന്നാണ് അവ വിട്ടുകൊടുക്കാതിരുന്നത്.

ചരിത്രപ്രാധാന്യമുള്ള മൂന്ന് പീപ്പൽ മരങ്ങളാണ് ഭാരതത്തിൽ ഉണ്ടായിരുന്നത്. അതിൽ ഒന്ന് വിശ്വനാഥ ക്ഷേത്രത്തിന്റെ മുറ്റത്തായിരുന്നു. അതിന്റെ ചുവട്ടിൽ ഒരു വിഗ്രഹവും നിത്യ പൂജയും മുഗൾ കാലഘട്ടം മുതൽ തടസ്സമില്ലാതെ നടന്നു വന്നു. ഔരംഗസേബ് ഉൾപ്പെടെയുള്ള മുഗൾ രാജാക്കന്മാർ നശിപ്പിക്കാതിരുന്ന പീപ്പൽ മരവും അതിന്റെ ചുവട്ടിലെ വിഗ്രഹവും ഹിന്ദുത്വവാദികളുടെ സർക്കാരിന്റെ ക്രെയ്ൻ വന്ന് ചുവടോടെ പറിച്ചെടുത്തു വലിച്ചെറിഞ്ഞു.

ഗ്യാൻവാപിയിലെ മസ്ജിദ് തകർക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായി ശിങ്കാർ ഗൗരിയിൽ ദർശനത്തിനുള്ള അവകാശം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച അഞ്ച് വനിതകളും ആർ.എസ്.എസ്സുമായി ബന്ധമുള്ളവരാണ്. ശിങ്കാർ ഗൗരിയുടെ വിഗ്രഹം പള്ളിയുടെ മതിൽക്കെട്ടിന് പുറത്താണ്. വര്ഷങ്ങളായി അവിടെ പൂജ നടക്കുന്നുമുണ്ട്. ഇതുകൊണ്ട് തന്നെ പൂജ ചെയ്യാൻ സംഘികളായ സ്ത്രീകൾ കോടതിയിൽ പോവുകയും ഇത്രയും അപഹാസ്യകരമായ ഹർജ്ജി കോടതി നിരസിക്കാതിരിക്കുകയും ചെയ്തത് സംഘപരിവാറിന്റെ ഗൂഢാലോചന വ്യക്തമാക്കുന്നു.

മതത്തിന്റെ പേര് പറഞ്ഞുള്ള സംഘപരിവാറിന്റെ തട്ടിപ്പിന്റെ മറ്റൊരു ഉദാഹരണം - കാശിയിലെ അന്നപൂർണ ക്ഷേത്രത്തിൽ നിന്ന് 104 വര്ഷം മുൻപ് മോഷണം പോയത് എന്ന പേരിൽ ഒരു വിഗ്രഹം ഇവർ ക്യാനഡയിൽ നിന്ന് തിരികെ കൊണ്ടുവന്നു. താൻ അന്നപൂർണ ക്ഷേത്രത്തിന്റെ മഹാന്തിനോട് ചോദിച്ചപ്പോൾ അങ്ങനെയൊരു മൂർത്തി മോഷണം പോയിട്ടില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.

മസ്ജിദിന്റെ വുസുഖാനയിൽ കണ്ടത് ശിവലിംഗമാണോ അതോ ഫൗണ്ടൻ ആണോ എന്ന് അറിയില്ല. അസിസ്റ്റന്റ് കമ്മീഷ്ണറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അതിൽ 63 സെന്റിമീറ്റർ വരുന്ന ഒരു ദ്വാരമുള്ളതായി കണ്ടെത്തി. ശിവലിംഗത്തിൽ ഒരുകാരണവശാലും ദ്വാരം ഉണ്ടാകില്ല എന്ന് താൻ അന്നേ പറഞ്ഞതാണ്. അതിനാൽ തന്നെ കൂടുതൽ പരിശോധനയ്ക്ക് ശേഷമേ അതിനെ ഭഗവൻ എന്ന് വിളിക്കാനാവൂ. പക്ഷെ അവർ തന്റെ വാക്കുകൾ തള്ളിക്കളയുകയും കൂടുതൽ പരിശോധനയില്ലാതെ കല്ലുകൊണ്ടുള്ള ഏതോ ഒരു നിർമ്മിതിയെ ഭഗവാനാക്കുകയും ചെയ്തു. ഭഗവൻ ആരെന്ന് തീരുമാനിക്കേണ്ടത് മീഡിയ ട്രയൽ വഴിയല്ല.

ക്രിമിനലുകൾക്ക് ജാതിയോ മതമോ ഇല്ല, അവർക്ക് വേണ്ടത് പണവും രാഷ്ട്രീയ അധികാരവുമാണ്. ഏതെങ്കിലും ഒരു മതവിഭാഗത്തെ ക്രിമിനലുകൾ എന്ന പേരിൽ ടാർഗറ്റ് ചെയ്യുന്നത് ദുഷ്ടലക്ഷ്യങ്ങളോടെയാണ്.

ജനങ്ങളെ ബാധിക്കുന്ന അടിസ്ഥാനപ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ വേണ്ടിയാണ് സംഘ പരിവാർ മതവികാരം ഇളക്കി വിടുന്നത്.

രാജ്യത്തെ ഭൂരിഭാഗം ഹിന്ദുക്കളും സംഘ പരിവാറിനും മോഡിയ്ക്കും എതിരാണ്. തിരഞ്ഞെടുപ്പുകളിൽ വിജയം EVM ന്റെ കഴിവാണ്, മോദിജിയുടെയല്ല.

അയോധ്യയിലെ പ്രാണപ്രതിഷ്ഠയ്ക്ക് തന്നെ ക്ഷണിച്ചിരുന്നില്ല എന്നും മഹന്ത് പറഞ്ഞു. ക്ഷണിച്ചാലും പോകുമായിരുന്നില്ല. കാരണം നാല് ശങ്കരാചാര്യന്മാരും വിട്ടു നിന്ന, പണി പൂർത്തിയാകാത്ത ക്ഷേത്രത്തിന്റെ പ്രതിഷ്ഠയിൽ പങ്കെടുക്കുന്നത് തന്നെ പാപമാണ്. അയോധ്യയിൽ നടന്നത് മതവിശ്വാസം പുലർത്തുന്നവരുടെ സമ്മേളനമല്ല, മതത്തെ വിൽക്കാനുള്ള സമ്മേളനമാണ്. അവിടെ നടന്നത് വ്യാപാരികളുടെ ഒരു മേളയാണ്. അവർ വില്പനച്ചരക്കാക്കിയത് ശ്രീരാമനെയാണ് എന്നതിൽ തനിയ്ക്ക് ദുഖമുണ്ട്.

ചരിത്രം എഴുതുന്നത് അധികാരമുള്ളവരാണ്. ഇന്ന് അധികാരത്തിൽ ഉള്ളവർ അവർക്കിഷ്ടമുള്ള രീതിയിൽ സത്യങ്ങളെയെല്ലാം തമസ്കരിക്കുകയും പുതിയ ചരിത്രം രചിക്കുകയും ചെയ്യുന്നു.

സംഘപരിവാർ ദൈവത്തെ വെച്ച് വിലപേശുന്നു, വിശ്വാസങ്ങളെ കച്ചവടം ചെയ്യുന്നു. ദൈവത്തെ വിൽക്കുന്നവർ രാജ്യത്തെ എങ്ങനെ രക്ഷിയ്ക്കാനാണ്!!

മഹന്ത് രാജേന്ദ്ര തീവാരിയുമായുള്ള അഭിമുഖം അപ്രിയസത്യങ്ങൾ ചാനലിൽ കാണാനും ഷെയർ ചെയ്യാനും ശ്രമിയ്ക്കുമല്ലോ. 🙏🙏

(Binoj Nair എഴുതിയത് )

മോഡി ഭക്തരായ കേരളത്തിലെ കോൺഗ്രസുക്കാരെ കണ്ണു തുറന്നു കാണൂ.....
08/02/2024

മോഡി ഭക്തരായ കേരളത്തിലെ കോൺഗ്രസുക്കാരെ കണ്ണു തുറന്നു കാണൂ.....

Address

Alappuzha

Alerts

Be the first to know and let us send you an email when മലയാളി ഓൺലൈൻ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to മലയാളി ഓൺലൈൻ:

Videos

Share