FlareD Media

FlareD Media Movie updates I Events I Entertainment

https://youtu.be/UXrzS-dcVRgGolden Storm Enterprises Private limited Company യുടെ ഔദ്യോഗിക ഉൽഘാടനം, ഇന്നലെ July 30 നു Er...
02/08/2023

https://youtu.be/UXrzS-dcVRg
Golden Storm Enterprises Private limited Company യുടെ ഔദ്യോഗിക ഉൽഘാടനം, ഇന്നലെ July 30 നു Ernakulam Pearl Palace 3 Star ഹോട്ടലിൽ വെച്ചു ഈശ്വരാനുഗ്രഹത്തോടെമെമ്പേഴ്സും മഹദ് വ്യക്തികളുടെ സാന്നിത്യത്തിൽ നടന്നു കൂടുതൽ വിവരങ്ങൾക്ക്പങ്കാളിയാവാൻ Jins Mathew - 9846970414

അപർണ മൾബറി ഇനി ചലച്ചിത്ര നായികയും, ഗായികയുമാവുന്നു...മലയാളം സംസാരിച്ചും മലയാളികളെ ഇംഗ്ലീഷ് പഠിപ്പിച്ചും സോഷ്യൽ മീഡിയയിൽ ...
24/07/2023

അപർണ മൾബറി ഇനി ചലച്ചിത്ര നായികയും, ഗായികയുമാവുന്നു...

മലയാളം സംസാരിച്ചും മലയാളികളെ ഇംഗ്ലീഷ് പഠിപ്പിച്ചും സോഷ്യൽ മീഡിയയിൽ സജീവമാണ് അപർണ മൾബറി. ബിഗ് ബോസിലൂടെ അപർണ കുറച്ചു കൂടി മലയാളികൾക്കിടയിൽ പ്രശസ്തയായി. ഇപ്പോൾ ഇംഗ്ലീഷ് പഠിപ്പിച്ചും ഫോട്ടോ ഷൂട്ടുകളുമൊക്കെയായി സജീവമായ അപർണ, ചലച്ചിത്ര രംഗത്തേക്ക് കടന്നിരിക്കുകയാണ്. ആദ്യമായി ഒരു മലയാള സിനിമയിൽ കേന്ദ്ര കഥാപാത്രമായും, ഗായികയായും അരങ്ങേറുകയാണ് അപർണ. സാംസ് പ്രൊഡക്ഷന്റെ ബാനറിൽ എഴുത്തുകാരനും പ്രവാസിയുമായ മൻസൂർ പള്ളൂർ നിർമിച്ച് മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ഇ.എം. അഷ്‌റഫ് ആണ്‌ ചിത്രത്തിന്റെ സംവിധാനവും നിർവഹിച്ചിരിക്കുന്നത്‌. ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൻ്റെ പേരും കൂടുതൽ വിവരങ്ങളും ഉടൻ പുറത്തുവിടുമെന്ന് നിർമ്മാതാവ് അറിയിച്ചു. വാർത്തപ്രചരണം: P. Sivaprasad PRO

23/07/2023

P. Sivaprasad PRO നിർമ്മിച്ച് കെ.ഷമീർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രീ അനൗൺസ്മെൻറ് ടീസർ ആണ്.....

ടൈറ്റിൽ റിലീസ് വെള്ളിയാഴ്ച്ച (28-7-23)....

.2

ആശംസകൾ 😍P. Sivaprasad PRO
14/07/2023

ആശംസകൾ 😍
P. Sivaprasad PRO

ആക്ഷൻ കിംങ് അർജുൻ സർജയും നിക്കി ഗൽറാണിയും ഒന്നിക്കുന്ന കണ്ണൻ താമരക്കുളത്തിൻ്റെ 'വിരുന്ന്'; ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ്...
14/07/2023

ആക്ഷൻ കിംങ് അർജുൻ സർജയും നിക്കി ഗൽറാണിയും ഒന്നിക്കുന്ന കണ്ണൻ താമരക്കുളത്തിൻ്റെ 'വിരുന്ന്'; ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു...

ആക്ഷൻ കിംങ്ങ് അർജുൻ സർജയും, നിക്കി ഗൽറാണിയും പ്രധാന വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് "വിരുന്ന്". ചിത്രത്തിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ആയി. ഉണ്ണി മുകുന്ദൻ, പൃഥ്വിരാജ് എന്നിവരുടെ ഫേസ്ബുക്ക് പേജുകളിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. വരാലിനു ശേഷം കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം മലയാളത്തിലും തമിഴിലുമായിട്ടാണ് ഒരുങ്ങുന്നത്. നെയ്യാർ ഫിലിംസിന്റെ ബാനറിൽ ഗിരീഷ് നെയ്യാർ ആണ് നിർമ്മിക്കുന്നത്. അർജുൻ സർജ, മുകേഷ്, അജു വർഗീസ്, ഗിരീഷ് നെയ്യാർ, നിക്കി ഗൽറാണി,ബൈജു സന്തോഷ്, ഹരീഷ് പേരടി എന്നിവരെ ഉൾക്കൊള്ളിച്ച് കൊണ്ടാണ് പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. ഇൻവസ്റ്റികേറ്റീവ് സസ്പെൻസ് ത്രില്ലർ സ്വഭാവത്തിലുള്ള സിനിമയുടെ കഥ തിരക്കഥ സംഭാഷണം ദിനേശ് പള്ളത്ത് ആണ്.


ചിത്രത്തിൽ അർജുൻ, നിക്കി ഗൽറാണി എന്നിവരെ കൂടാതെ മുകേഷ്, ഗിരീഷ് നെയ്യാർ, അജു വർഗീസ്, ബൈജു സന്തോഷ്‌,ഹരീഷ് പേരടി, ധർമജൻ ബോൾഗാട്ടി, സോനാ നായർ, മൻരാജ്, സുധീർ, കൊച്ചുപ്രേമൻ, പൂജപ്പുര രാധാകൃഷ്ണൻ, വി.കെ ബൈജു, അജയ് വാസുദേവ്, കൊല്ലം ഷാ, ജിബിൻ സാബ്, പോൾ തടിക്കാരൻ, എൽദോ, അഡ്വ.ശാസ്‌തമംഗലം അജിത് കുമാർ, രാജ്‌കുമാർ, സനൽ കുമാർ, അനിൽ പത്തനംതിട്ട, അരുന്ധതി, ശൈലജ, നാൻസി, ജീജാ സുരേന്ദ്രൻ തുടങ്ങിയവരും അഭിനയിക്കുന്നു. രവിചന്ദ്രനും, പ്രദീപ് നായരും ചേർന്നാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: അനിൽ കുമാർ നെയ്യാർ, എഡിറ്റർ: വി.ടി ശ്രീജിത്ത്‌, സംഗീതം: രതീഷ് വേഗ, സാനന്ദ് ജോർജ്, പശ്ചാതല സംഗീതം: റോണി റാഫേൽ, ആർട്ട്‌: സഹസ് ബാല, മേക്കപ്പ്: പ്രദീപ് രംഗൻ, കോസ്റ്റ്യൂം: അരുൺ മനോഹർ, തമ്പി ആര്യനാട്, പ്രൊജക്ട് ഡിസൈനർ: എൻ.എം ബാദുഷ, ലിറിക്‌സ്: റഫീഖ് അഹമ്മദ്‌, ബി.കെ ഹരിനാരായണൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: അനിൽ അങ്കമാലി, രാജീവ്‌ കുടപ്പനക്കുന്ന്, പ്രൊഡക്ഷൻ മാനേജർ: അഭിലാഷ് അർജുൻ, ഹരി ആയൂർ, സജിത്ത് ലാൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സുരേഷ് ഇളമ്പൽ, അസോസിയേറ്റ് ഡയറക്ടർ: രാജ പാണ്ടിയൻ, സജിത്ത് ബാലകൃഷ്ണൻ,
വി.എഫ്.എക്സ്: ഡിടിഎം, സൂപ്പർവിഷൻ: ലവകുശ, ആക്ഷൻ: ശക്തി ശരവണൻ, കലി അർജുൻ, പി.ആർ.ഓ: പി.ശിവപ്രസാദ്, സ്റ്റിൽസ്: ശ്രീജിത്ത്‌ ചെട്ടിപ്പടി, ഡിസൈൻസ്: ആന്റണി സ്റ്റീഫൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

അർജുൻ സർജയും നിക്കി ഗിൽറാണിയും ഒന്നിക്കുന്ന വിരുന്നിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് ഉണ്...
11/07/2023

അർജുൻ സർജയും നിക്കി ഗിൽറാണിയും ഒന്നിക്കുന്ന വിരുന്നിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് ഉണ്ണി മുകുന്ദൻ പൃഥ്വിരാജ് എന്നിവരുടെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്യുന്നു. കണ്ണൻ താമരക്കുളംസംവിധാനം ചെയ്യുന്ന ചിത്രം നെയ്യാർ ഫിലിംസിന്റെ ബാനറിൽ ഗിരീഷ് നെയ്യാർ ആണ് നിർമ്മിക്കുന്നത്

ചങ്ങനാശേരി പുതൂർ ജമാഅത്തിൽ വിവേചനം, ബാർബർ, ലബ്ബ വിഭാഗങ്ങൾക്ക് പൊതുയോഗത്തിൽ പ്രവേശനമില്ല എന്ന വാർത്ത കണ്ടു. സംഭവം അപലനീയമ...
08/07/2023

ചങ്ങനാശേരി പുതൂർ ജമാഅത്തിൽ വിവേചനം, ബാർബർ, ലബ്ബ വിഭാഗങ്ങൾക്ക് പൊതുയോഗത്തിൽ പ്രവേശനമില്ല എന്ന വാർത്ത കണ്ടു. സംഭവം അപലനീയമാണ്.
മുസ്ലീം സമുദായത്തിലെ ബാർബർ വിഭാഗങ്ങളിലുള്ളവരോട് നമ്മുടെ നാട്ടിലെ ചില മഹല്ലുകാർ ക്രൂരമായ വിവേചനം കാട്ടാറുണ്ട്. നിർഭാഗ്യവശാൽ അത് ഇതുവരെ ചർച്ചയായിട്ടില്ല. ജാതി തിരിച്ചുളള ഈ വിവേചനം അപരിഷ്കൃതമാണ്. യഥാർത്ഥത്തിൽ ഇസ്‍ലാമിൽ ജാതിയില്ല. ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്തിട്ടുളള ഒരാൾ എന്ന നിലക്ക് ജാതി വിവേചനം അവിടെയെവിടെയും എനിക്ക് കാണാൻ കഴിഞ്ഞിട്ടില്ല. എന്നാൽ നമ്മുടെ നാട്ടിൽ പലയിടത്തും അങ്ങനെയല്ല. ഇവിടെ പല മഹല്ലുകളിലും മുസ്ലീം ബാർബർമാരെ അകറ്റി നിർത്തിയിരിക്കുന്നു. അവരുടെ വീടുകളിൽനിന്ന് മുഖ്യധാരയിലുള്ളവർ വിവാഹം കഴിക്കില്ല. അവർക്ക് പല മഹല്ലുകളിലും സാമൂഹികമായ പരിഗണനകളില്ല. ഇത് ശ്രദ്ധയിൽപ്പെട്ടിട്ട് വർഷങ്ങളായി. ഇത്തരം വിവേചനത്തിനെതിരായ കണ്ണുതുറപ്പിക്കലാണ് "അനക്ക് എന്തിന്റെ‍ കേടാ" എന്ന സിനിമ എന്ന് ചിത്രത്തിന്റെ സംവിധായകൻ ഷമീർ ഭരതന്നൂർ അഭിപ്രായപ്പെട്ടു.
ചിത്രം ഓഗസ്റ്റ് മാസം തിയറ്ററിൽ എത്തുകയാണ്. പിആർഒ എം കെ ഷെജിൻ

July 14
26/06/2023

July 14

*സലിംകുമാർ, ജോണി ആൻ്റണി, അപ്പാനി ശരത്ത്, മക്ബൂൽ സൽമാൻ, കനി കുസൃതി, അനാർക്കലി മരക്കാർ എന്നിവർ ഒന്നിക്കുന്ന 'കിർക്കൻ'; പുത...
28/05/2023

*സലിംകുമാർ, ജോണി ആൻ്റണി, അപ്പാനി ശരത്ത്, മക്ബൂൽ സൽമാൻ, കനി കുസൃതി, അനാർക്കലി മരക്കാർ എന്നിവർ ഒന്നിക്കുന്ന 'കിർക്കൻ'; പുതിയ പോസ്റ്റർ പുറത്തിറങ്ങി....*

*നാല് ഭാഷകളിലായിട്ടാണ് ചിത്രം ഒരുങ്ങുന്നത്*

സലിംകുമാർ, ജോണി ആൻ്റണി, മഖ്‌ബൂൽ സൽമാൻ, അപ്പാനി ശരത്ത്,വിജയരാഘവൻ, കനി കുസൃതി, അനാർക്കലി മരിക്കാർ, മീരാ വാസുദേവ്, ജാനകി മേനോൻ, ശീതൾ ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജോഷ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് 'കിർക്കൻ'. ഏറെ നിഗൂഡതകൾ ഒളിപ്പിക്കുന്ന ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ക്രൈം ത്രില്ലർ ​ഗണത്തിലുള്ള ചിത്രത്തിന്റെ കഥാപാശ്ചാത്തലം
ഒരു മലയോര ഗ്രാമത്തിൽ നടക്കുന്ന പെൺകുട്ടിയുടെ മരണവും അതിനോടനുബന്ധിച്ച് അവിടുത്തെ ലോക്കൽ പോലീസ് നടത്തുന്ന കുറ്റാന്വേഷണവുമാണ്. മലയാളത്തിൽ ഒരിടവേളക്ക് ശേഷമാവും സ്ത്രീ കേന്ദ്രീകൃതമായ പശ്ചാത്തലത്തിൽ ഇത്തരമൊരു സിനിമ പുറത്ത് വരുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട എന്നീ നാല് ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. മാമ്പ്ര സിനിമാസിന്റെ ബാനറിൽ മാത്യു മാമ്പ്രയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഔൾ മീഡിയ എന്റർടൈമെൻസിന്റെ ബാനറിൽ അജിത് നായർ, ബിന്ദിയ അജീഷ്, രമ്യ ജോഷ് എന്നിവരാണ് സഹനിർമ്മാതാക്കൾ.

ഗൗതം ലെനിൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം കൈകാര്യം ചെയ്യുന്നത് രോഹിത് വി എസ് വാര്യത്താണ്. ജ്യോതിഷ് കാശി, ആർ ജെ അജീഷ് സാരംഗി, സാഗർ ഭാരതീയം എന്നിവരുടെ വരികൾക്ക് മണികണ്ഠൻ അയ്യപ്പയാണ് സംഗീതവും പശ്ചാത്തലസംഗീതവും പകർന്നിരിക്കുന്നത്. പ്രോജക്ട് ഡിസൈനർ: ഉല്ലാസ് ചെമ്പൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: അമൽ വ്യാസ്, പ്രൊഡക്ഷൻ കൺട്രോളർ: ഡി. മുരളി, ഫിനാൻസ് കൺട്രോളർ: ഡില്ലി ഗോപൻ, മേക്കപ്പ്: സുനിൽ നാട്ടക്കൽ, കലാസംവിധാനം: സന്തോഷ് വെഞ്ഞാറമ്മൂട്, വസ്ത്രാലങ്കാരം: ഇന്ദ്രൻസ് ജയൻ, കൊറിയോഗ്രാഫർ: രമേഷ് റാം, സംഘട്ടനം: മാഫിയ ശശി, കളറിസ്റ്റ്: ഷിനോയ് പി ദാസ്, റെക്കോർഡിങ്: ബിനൂപ് എസ് ദേവൻ, സൗണ്ട് ഡിസൈൻ: ജെസ്വിൻ ഫിലിക്സ്,
സൗണ്ട് മിക്സിങ്: ഡാൻ ജോസ്, വി.എഫ്.എക്സ്: ഐ.വി.എഫ്.എക്സ്, കൊച്ചിൻ, പി.ആർ.ഓ: പി ശിവപ്രസാദ്, സ്റ്റിൽസ്: ജയപ്രകാശ് അത്തലൂർ, ഡിസൈൻ: കൃഷ്ണ പ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
P. Sivaprasad PRO

18/05/2023

എറണാകുളം തിരുവനന്തപുരം റോഡ് യാത്രകളിൽ മിക്കപ്പോഴും ഞാൻ തന്നെയാണ് ഡ്രൈവർ . അങ്ങനെ പോകുമ്പോൾ കാലൊന്നു നിവർത്താനും ഒരു കവിൾ ചായ നുണയാനുമായി വഴിയോരത്തെ ഹോട്ടലുകളെ ഞാൻ ശരണം പ്രാപിക്കും .അങ്ങിനെയാണ് എപ്പോഴോ ആലപ്പുഴക്കടുത്തു കാമിലോട്ട് ഹോട്ടലിൽ ഞാൻ എത്തപ്പെടുന്നത് . എന്നെ കണ്ടതും ഒരു മുഖവുരയുമില്ലാതെ ഒരു സ്ത്രീ വന്ന് തനിക്കു ഒരു സിനിമയിൽ അവസരം തരാമോ എന്ന് ചോദിക്കുന്നു . മറ്റാരെങ്കിലുമാണെങ്കിൽ ഒരാഴ്ച ആലോചിച്ചു ചെയ്യുന്ന കാര്യമാണ് ഇവിടെ ഒരാൾ ഒരു നിമിഷത്തിനുള്ളിൽ നിർവ്വഹിച്ചത് .അവരുടെ നോട്ടത്തിലും ശരീരഭാഷയിലും ഒരു നിസ്സഹായത ഞാൻ കണ്ടു . 'വരട്ടെ , നോക്കാം ' എന്ന പതിവ് വാചകം പറഞ്ഞു കൊണ്ട് ഞാൻ റെസ്റ്റാറന്റിലേക്കു പോയി .

തിരിച്ചു വന്നു കാർ സ്റ്റാർട്ട് ചെയ്യുമ്പോഴും ഞാൻ അവരെ കണ്ടു . ഇപ്പോൾ അവർ ഒരു തൂപ്പുകാരിയായി ഹോട്ടൽ പരിസരം വൃത്തിയാക്കുകയായിരുന്നു . അപ്പോൾ എനിക്ക് അവരോടു കൂടുതൽ സംസാരിക്കാൻ തോന്നി .അങ്ങിനെ അവർ ആരാണെന്നു ഞാൻ മനസ്സിലാക്കി . ഞാൻ മനസ്സിലാക്കിയത് നിങ്ങളുമായി ഒന്ന് പങ്കു വെക്കട്ടെ .

റസീന എന്നാണു അവരുടെ പേര് . മൂന്നു പെൺകുട്ടികളുടെ അമ്മയും . മക്കളിൽ ഒരാൾ ബ്യുട്ടീഷനും അടുത്തയാൾ ടി ടി സിക്കും മൂന്നാമത്തെ ആൾ പ്ലസ് ടൂവിനും പഠിക്കുന്നു . കാര്യങ്ങൾ നടത്തിയെടുക്കാൻ റസീനക്ക് സഹായത്തിനു ചൂല് മാത്രം ! താറുമാറായ ഒരു കുടുംബജീവിതത്തിന്റെ ബാക്കി പത്രമാണ് അവർ .....

ഈ പ്രതിസന്ധികൾക്കിടയിലും റസീനയിൽ ഒളിഞ്ഞിരിക്കുന്ന കലാകാരിയാണ് എന്നെ ആകർഷിച്ചത് . അവർ പാടുന്നു ...കവിതകൾ എഴുതുന്നു ....നൃത്തച്ചുവടുകൾ വെക്കുന്നു .......തീർന്നില്ല.....ചിത്രങ്ങൾ വരക്കുന്നു ...വരച്ച എത്രയോ ചിതങ്ങൾ അവർ എനിക്കയച്ചു തന്നു . അവർക്ക് വേണ്ടി എനിക്കാകെ ചെയ്യാൻ കഴിയുന്നത് എന്റെ ഫേസ്‌ബുക്കിൽ ഒരു കുറിപ്പ് എഴുതുക മാത്രമാണ് . ..ഒത്തിരി വൈകിപ്പോയി എന്നത് സത്യം . പക്ഷെ റസീന ഓരോ ദിവസവും എനിക്ക് പുതിയ ചിത്രങ്ങൾ അയച്ചുകൊണ്ടേയിരുന്നു ...ആ പരിശ്രമത്തെ ഒന്ന് പരിപോഷിപ്പിക്കാനായാണ് എന്റെ ഈ കുഞ്ഞു കുറിപ്പ് ..
ഒന്നും പറയട്ടെ ...പത്തു ദിവസത്തെ ദുബായ് സന്ദർശനത്തിന് ഇന്നലെ ഇവിടെ വന്നതാണ് ഞാൻ .
ഒന്നേ എനിക്ക് റെസീനയോടു പറയാനുള്ളു ... മനസ്സിന് നൊമ്പരം തോന്നുമ്പോൾ എഴുതുക ...പാടുക ...വരക്കുക , നൃത്തം ചവിട്ടുക ....ഒപ്പം പ്രാർത്ഥിക്കുക ......ദൈവം ആ പ്രാർത്ഥന എന്നെങ്കിലും കാണാതിരിക്കില്ല ...കേൾക്കാതിരിക്കില്ല ...അറിയാതിരിക്കില്ല ...

that's ALL your honour !

16/05/2023
16/05/2023
12/05/2023

" രണ്ട് പൊലീസുകാരെ നിർത്തിയതുകൊണ്ടൊന്നും കാര്യമായില്ല ''.. വിത്തിൻ സെക്കന്റ്സ് മൂവീ പ്രസ് മീറ്റ്

“Dream big, it’s the first step to success, making goals come second.”Happy Birthday Siva..🎂P. Sivaprasad PRO
10/05/2023

“Dream big, it’s the first step to success, making goals come second.”
Happy Birthday Siva..🎂
P. Sivaprasad PRO

https://youtu.be/rKE3AGvaeJsആപ്പിൾ ട്രീ സിനിമാസ്, കെ സ്റ്റുഡിയോസ് എന്നിവയുടെ  ബാനറുകളിൽ നിർമ്മിച്ച് ബാബു വെളപ്പായയുടെ തി...
05/05/2023

https://youtu.be/rKE3AGvaeJs

ആപ്പിൾ ട്രീ സിനിമാസ്, കെ സ്റ്റുഡിയോസ് എന്നിവയുടെ ബാനറുകളിൽ നിർമ്മിച്ച് ബാബു വെളപ്പായയുടെ തിരക്കഥയിൽ സജിൻ ലാൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഭാഗ്യലക്ഷ്മി

മാളികപ്പുറത്തിന് ശേഷം തമിഴ് താരം സമ്പത്ത് റാം, സേതുലക്ഷ്മി തുടങ്ങിവർ പ്രധാന കഥാപാത്രങ്ങളാകുന്ന

5 ഭാഷകളിൽ ആക്ഷൻ, സൈക്കോ ത്രില്ലർ | മാസ്സ് സംവിധായകൻ അജയ് വാസുദേവ് ഇനി നായകനായി തിളങ്ങും..മാസ് ചിത്രങ്ങളുടെ സംവിധായകൻ അജയ...
02/05/2023

5 ഭാഷകളിൽ ആക്ഷൻ, സൈക്കോ ത്രില്ലർ | മാസ്സ് സംവിധായകൻ അജയ് വാസുദേവ് ഇനി നായകനായി തിളങ്ങും..

മാസ് ചിത്രങ്ങളുടെ സംവിധായകൻ അജയ് വാസുദേവും പ്രശസ്ത തിരക്കഥാകൃത്തും നിർമ്മാതാവുമായ നിഷാദ് കോയയും സുപ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൻ്റെ പൂജയും സ്വിച്ചോൺ കർമ്മവും കൊച്ചിയിൽ നടന്നു. വേ ടു ഫിലിംസ്, ബിയോണ്ട് സിനിമ ക്രിയേറ്റീവ്സ് എന്നീ ബാനറുകളിൽ നിർമ്മിച്ച്, കെ.ഷമീർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും അഭിനയിക്കുന്നത്. ഒരു ജാതി മനുഷ്യൻ എന്ന ചിത്രത്തിന് ശേഷം കെ.ഷമീർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 'പകലും പാതിരാവും' എന്ന ചിത്രത്തിന് ശേഷം അജയ് വാസുദേവും, നിഷാദ് കോയയും ഒന്നിക്കുന്നു എന്നതിനേക്കാളുപരി ഇരുവരും ആദ്യമായി മുഴുനീള വേഷത്തിൽ എത്തുന്നതാണ് പ്രത്യേകത. മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് എന്നീ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് എത്തുന്നത്. ആക്ഷൻ സൈക്കോ ത്രില്ലർ ഗണത്തിലുള്ള ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷൻ പാലക്കാട്, മണ്ണാർക്കാട്, ഒറ്റപ്പാലം, തിരുവില്വാമല എന്നിവിടങ്ങളാണ്.

അജയ് വാസുദേവ്, നിഷാദ് കോയ എന്നിവരെ കൂടാതെ ബൈജു എഴുപുന്ന, ജെയിംസ് ഏലിയ, ഷാരൂഖ് ഷമീർ, അഷറഫ് ഗുരുക്കൾ, ഇറാനിയൻ താരം റിയാദ് മുഹമ്മദ്, ഹൈദർഅലി, ജയകൃഷ്ണൻ, ശ്രീയ അയ്യർ, ജീജ സുരേന്ദ്രൻ, ലിജി ജോയ്, കൂടാതെ നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു. പുതുമുഖം കൃഷ്ണ പ്രവീണയാണ് നായിക. ഹരീഷ് എ.വി ഛായാ​ഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം ജെറിൻ രാജാണ് കൈകാര്യം ചെയ്യുന്നത്. ദിലീപ് കുറ്റിച്ചിറ, സുഹൈൽ സുൽത്താൻ, കെ ഷെമീർ, രാജകുമാരൻ എന്നിവരുടെ വരികൾക്ക് യൂനസിയോ ആണ് സംഗീതം നൽകുന്നത്.

പ്രൊജക്ട് ഡിസൈനർ: പി ശിവപ്രസാദ്, പ്രൊഡക്ഷൻ കൺട്രോളർ: സന്തോഷ് ചെറുപൊയ്ക, കലാസംവിധാനം: അനിൽ രാമൻകുട്ടി, വസ്ത്രാലങ്കാരം: റസാഖ് തിരൂർ, മേക്കപ്പ്: സിജേഷ് കൊണ്ടോട്ടി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഉനൈസ് എസ്, സൗണ്ട് ഡിസൈൻ & മിക്സ്: കരുൺ പ്രസാദ്, കോറിയോഗ്രഫർ: ഷിജു മുപ്പത്തടം, ആക്ഷൻ: റോബിൻഛാ, സ്റ്റുഡിയോ: സൗണ്ട് ബ്രൂവറി, പി.ആർ.ഒ: മഞ്ജു ഗോപിനാഥ്, പി ശിവപ്രസാദ്, സ്റ്റിൽസ്: അജ്മൽ ലത്തീഫ്, ഡിജിറ്റൽ മാർക്കറ്റിംങ്: ബി.സി ക്രിയേറ്റീവ്സ്, ഡിസൈൻസ്: മാജിക് മൊമെന്റ്സ് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.

https://www.youtube.com/watch?v=g7YG_7IAHAk

*പുതുമുഖങ്ങളായ സഞ്ജു സോമനാഥും ആഷിക അശോകനും പ്രധാന കഥാപാത്രങ്ങളാകുന്ന 'മിസ്സിങ് ഗേൾ' ; മെയ് 12ന് തീയേറ്റർ റിലീസന് ഒരുങ്ങി...
28/04/2023

*പുതുമുഖങ്ങളായ സഞ്ജു സോമനാഥും ആഷിക അശോകനും പ്രധാന കഥാപാത്രങ്ങളാകുന്ന 'മിസ്സിങ് ഗേൾ' ; മെയ് 12ന് തീയേറ്റർ റിലീസന് ഒരുങ്ങി..*

ഫൈൻ ഫിലിംസിന്റെ ബാനറിൽ ഔസേപ്പച്ചൻ വാളക്കുഴി, ടി.ബി വിനോദ്, സന്തോഷ് പുത്തൻ എന്നിവർ ചേർന്ന് നിർമ്മിച്ച് പുതുമുഖങ്ങളായ സഞ്ജു സോമനാഥ്, ആഷിക അശോകൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാവുന്ന 'മിസ്സിങ് ഗേൾ' മെയ് 12ന് തീയേറ്റർ റിലീസിന് ഒരുങ്ങി. സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ പ്രതിപാദിച്ചൊരുക്കിയ ചിത്രം നവാഗതനായ അബ്ദുൾ റഷീദാണ് സംവിധാനം ചെയ്യുന്നത്. 'അവൾ ഒരു കൃത്യത്തിലാണ് ' എന്ന ടാഗ് ലൈനിൽ പുറത്തുറങ്ങുന്ന ചിത്രത്തിന് നവാഗതരായ വിശാൽ വിശ്വനാഥനും അഫ്സൽ കെ അസീസും ചേർന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

സംവിധാകൻ, തിരക്കഥാകൃത്ത്, നായകൻ, നായികമാർ, സംഗീത സംവിധാകൻ ഉൾപ്പടെ പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നൽകി ഒരുക്കിയ 'മിസ്സിങ് ഗേൾ' ഔസേപ്പച്ചൻ വാളക്കുഴിയുടെ 21മത്തെ സിനിമയാണ്. ഷിഹാബ് ഓങ്ങല്ലൂർ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം സച്ചിൻ സത്യയും കൈകാര്യം ചെയ്യുന്നു. സത്യജിത്തിൻ്റെ വരികൾക്ക് ജയഹരി കാവാലം ആണ് സംഗീതം നൽകിയിരിക്കുന്നത്. കലാസംവിധാനം: ജയ് പി ഈശ്വർ, ഉണ്ണി മണ്ണങ്ങോട്, പ്രൊഡക്ഷൻ കൺട്രോളർ: എം.വി ഫിബിൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: വിശാൽ വിശ്വനാഥൻ, മേക്കപ്പ്: മഹേഷ് ബാലാജി, അസോസിയേറ്റ് ഡയറക്ടർ: ദാസു ദിപിൻ, വി.എഫ്.എക്സ്: ഫ്രെയിംസ് ഫാക്ടറി, എസ്.എഫ്.എക്സ്: ബിജു പൈനാടത്ത്, ഡി.ഐ: ബിലാൽ, വാർത്ത പ്രചരണം: പി.ശിവപ്രസാദ്, ഡിസൈൻസ്: കിഷോർ ബാബു പി.എസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

03/01/2018

FlareD
Wedding Photography

02/01/2018

Mark Iv

02/01/2018

FlareD Media

02/01/2018

FlareD Media's cover photo

Address

Alappuzha
688561

Alerts

Be the first to know and let us send you an email when FlareD Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share