Idukki insider

Idukki insider ...Search...Explore...Discover...

01/08/2024

കരടിപ്പാറയിൽ ഗ്യാസ് ലോറി കൊക്കയിലേക്ക് മറിഞ്ഞു, പരിക്കുകളോടെ വാഹനത്തിൻ്റെ ഡ്രൈവർ രക്ഷപ്പെട്ടു. #അടിമാലി 😍 😍

30/07/2024

എറണാകുളം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (31.07.2024) അവധി*

മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ എറണാകുളം ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ, സ്വകാര്യ ട്യൂഷ൯ സെന്ററുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധ൯ (ജൂലൈ 31) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.

30/07/2024

*തോട്ടം , തൊഴിലുറപ്പ് ,റോഡ് നിർമ്മാണം തുടങ്ങിയ മേഖലകളിലെ ജോലികൾ നിർത്തിവയ്ക്കണം*

തോട്ടം മേഖലയില്‍ മരം വീണും, മണ്ണിടിഞ്ഞുമുള്ള അപകടം ,ഉരുള്‍പൊട്ടല്‍, സോയില്‍ പൈപ്പിങ്ങ്‌ എന്നിവയ്ക്ക്‌ സാധ്യത ഉള്ളതിനാൽ ഈ മേഖലകളില്‍ ജോലിചെയ്യുന്നത്‌ നിര്‍ത്തിവയ്ക്കുന്നതിന്‌ എസ്റേറ്റ്‌ ഉടമകള്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. തൊഴിലുറപ്പുപദ്ധതി പ്രകാരമുള്ള ജോലികള്‍, ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട റോഡുപണികളൊഴികെ ദേശീയപാതയുള്‍പ്പടെയുള്ള റോഡ്‌ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഓറഞ്ച്‌, റെഡ്‌ അലെര്‍ട്ടുകള്‍ പിന്‍വലിക്കുന്നതുവരെ പൂര്‍ണ്ണമായും നിർത്തിവയ്‌ക്കേണ്ടതാണ്. എസ്റ്റേറ്റ്‌ മാനേജര്‍മാരും കരാറുകാരും ഉത്തരവ് പാലിക്കുന്നുവെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍, പ്ലാന്റേഷന്‍ ഇൻസ്‌പെക്ടർമാർ എന്നിവര്‍ ഉറപ്പാക്കേണ്ടതാണെന്നും കളക്ടർ പറഞ്ഞു.

കൂടാതെ അപകട സാധ്യതയുള്ള മേഖലകളില്‍ ജോലിയില്‍ എര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികളുടെ സുരക്ഷിതത്വം കണക്കിലെടുത്ത്‌ അതത് മേഖലകളിലെ പണികളും നിർത്തിവയ്‌ക്കേണ്ടതാണ്. ❤️

30/07/2024

*ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം*

ഇടുക്കി ജില്ലയിലെ ഖനന പ്രവര്‍ത്തനങ്ങള്‍ക്കും മണ്ണെടുപ്പിനും നിരോധനമേര്‍പ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവായി. ഓറഞ്ച്‌,റെഡ്‌ അലെര്‍ട്ടുകള്‍ പിന്‍വലിക്കുന്നതുവരെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കൊഴികെയുള്ള ഖനനപ്രവര്‍ത്തനങ്ങള്‍ക്കാണ് നിരോധനം. #അടിമാലി ❤️

30/07/2024

*ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം*

ജില്ലയിൽ മഴ ശക്തമാകുന്ന സാഹചര്യത്തിൽ അലെർട്ടുകൾ പിൻവലിക്കുന്നത് വരെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും പ്രവേശനം നിരോധിച്ച് ജില്ലാ കളക്ട൪ വി വിഘ്‌നേശ്വരി ഉത്തരവിട്ടു. ജലാശയങ്ങളിലെ ബോട്ടിംഗ്‌, കയാക്കിംഗ്‌, റാഫ്റ്റിംഗ്‌, കുട്ടവഞ്ചി സവാരി ഉള്‍പ്പടെയുള്ള എല്ലാ ജലവിനോദങ്ങളും മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മലയോര മേഖലകളിലെ ട്രക്കിങും അലര്‍ട്ടുകള്‍ പിന്‍വലിക്കുന്നതു വരെ നിര്‍ത്തിവെക്കേണ്ടതാണ്‌. #അടിമാലി

ഇന്നും നാളെയും സംസ്ഥാനത്ത് ഔദ്യോ​ഗിക ദുഃഖാചരണം                              #അടിമാലി
30/07/2024

ഇന്നും നാളെയും സംസ്ഥാനത്ത് ഔദ്യോ​ഗിക ദുഃഖാചരണം #അടിമാലി

30/07/2024

പൊതുജനങ്ങൾക്കുള്ള ജാഗ്രത നിർദേശം

കേരളത്തിൽ അതിതീവ്ര മഴ ലഭിക്കുകയും അടുത്ത 48 മണിക്കൂർ നേരം മഴ ശക്തമായി തന്നെ തുടരുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നു. മേൽ സാഹചര്യത്തിൽ പൊതുജനങ്ങൾ താഴെ പറയുന്ന സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് നിർദേശിക്കുന്നു.

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.

നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് മാറി താമസിക്കേണ്ടതാണ്.

ദുരന്തസാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകൾ തുറന്നു എന്നുറപ്പാക്കേണ്ടതും പകൽ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റെവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.

ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണം.

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.

ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫി എടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല.

മഴ ശക്തമാകുന്ന അവസരങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണ്ണമായും ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദ യാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്.

ജലാശയങ്ങളോട് ചേർന്ന റോഡുകളിലൂടെയുള്ള യാത്രകളിൽ പ്രത്യേക ജാഗ്രത പാലിക്കുക. അറ്റകുറ്റ പണികൾ നടക്കുന്ന റോഡുകളിലും ജാഗ്രത പാലിക്കുക. അതിശക്തമായ മഴയുണ്ടാകുന്ന സാഹചര്യത്തിൽ റോഡപകടങ്ങൾ വർദ്ധിക്കാൻ സാധ്യത മുന്നിൽ കാണണം. ജലാശയങ്ങൾ കരകവിഞ്ഞു ഒഴുകുന്നയിടങ്ങളിൽ വാഹനം ഓടിക്കാൻ ശ്രമിക്കരുത്.

സ്വകാര്യ - പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ, മതിലുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്.

കേരളത്തിലെ എല്ലാ ജില്ലകളിലും 24*7 മണിക്കൂർ പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കണ്ട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്. അപകട സാധ്യത മുന്നിൽ കാണുന്ന ഘട്ടത്തിലും സഹായങ്ങൾക്കുമായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ മാറ്റങ്ങൾ വരുത്തുന്നതനുസരിച്ച് അലർട്ടുകളിൽ മാറ്റം വരാവുന്നതാണ്. ദുരന്ത നിവാരണ അതോറിറ്റിയുടെ ഫേസ്‌ബുക്ക്, ട്വിറ്റർ പേജുകളും പരിശോധിക്കുക.

പുറപ്പെടുവിച്ച സമയം - 01.00 PM, 30-07-2024

IMD-KSEOC-KSDMA #അടിമാലി ❤️ 😍

30/07/2024

പനംകുട്ടി ചപ്പാത്തിലൂടെ കടന്ന് പോകുന്ന കാർ,
പന്നിയാർ ജലവൈദ്യുതി പദ്ധതി ഭാഗമായ പൊന്മുടി ജലസംഭരണിയുടെ വൃഷ്ടി പ്രദേശത്ത് മഴ ശക്തമായി പെയ്ത് ജലസംഭരണിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇനി ഒരു അറിയിപ്പും കൂടാതെ ഡാമിൻറെ ഷട്ടറുകൾ തുറന്നു വിടുന്നതാണ് .പന്നിയാർ , മുതിരപ്പുഴയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു. ❤️ #അടിമാലി 😍 ♥

മൂന്നാർ ഗ്യാപ് റോഡ് വഴിയുള്ള ഗതാഗതം നിർത്തി വെച്ചതായി കളക്ടർ അറിയിച്ചു        ❤️        😍                               ...
30/07/2024

മൂന്നാർ ഗ്യാപ് റോഡ് വഴിയുള്ള ഗതാഗതം നിർത്തി വെച്ചതായി കളക്ടർ അറിയിച്ചു ❤️ 😍

30/07/2024

കനത്ത മഴയിൽ പലം കടക്കുന്ന ലോറി #അടിമാലി

                  മൂന്നാർ അന്തർ സംസ്ഥാന പാതകളിൽ ഇന്നലെ രാത്രി ഉണ്ടായ മഴയിൽ നിരവധി ഇടങ്ങളിൽ മണ്ണിടിഞ്ഞു ഗതാഗതം തടസ്സപ്പെട...
30/07/2024

മൂന്നാർ അന്തർ സംസ്ഥാന പാതകളിൽ ഇന്നലെ രാത്രി ഉണ്ടായ മഴയിൽ നിരവധി ഇടങ്ങളിൽ മണ്ണിടിഞ്ഞു ഗതാഗതം തടസ്സപ്പെട്ടു..

30/07/2024

ഇടുക്കി ജില്ലയിൽ കനത്ത മഴ തുടരുകയാണ് ജാഗ്രതയോടെ അടിമാലി മൂന്നാർ വരെയുള്ള റോഡുകളിൽ പല ഭാഗങ്ങളിലും മണ്ണിടിച്ചും ഉണ്ടായിട്ടുണ്ട് വെള്ളത്തുവല്‍ രാജാക്കാട് റോഡിൽ പല ഭാഗങ്ങളിലും മണ്ണിടിച്ചിലുണ്ടായിട്ടുണ്ട് അടിമാലി ഇടുക്കി റോഡുകളിലും മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട് ഈ മേഖലയിൽ എല്ലാം മണ്ണുമാറ്റുന്നതിനുള്ള നടപടികൾ രാവിലെ തന്നെ ആരംഭിച്ചിട്ടുണ്ടെങ്കിലും ഗതാഗതം ഭാഗികമായി മാത്രമാണ് പുനസ്ഥാപിക്കാൻ സാധിക്കുകയുള്ളൂ പരമാവധി യാത്രകൾ ഒഴിവാക്കേണ്ടതും ജാഗ്രത പാലിക്കേണ്ടതുമാണ് പുഴകൾ, തോടുകൾ കരകവിഞ്ഞ് ഒഴുകുന്നുണ്ട് പുയോരങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായിട്ടുള്ളവരുടെ മക്കളില്‍ 2023 വര്‍ഷത്തെ ഉന്നത വിദ്യാഭ്യാസ പരീക്ഷകളില്‍...
29/01/2024

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായിട്ടുള്ളവരുടെ മക്കളില്‍ 2023 വര്‍ഷത്തെ ഉന്നത വിദ്യാഭ്യാസ പരീക്ഷകളില്‍ ഉയര്‍ന്ന വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്ക് ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിലുള്ള സര്‍ക്കാര്‍ അല്ലെങ്കില്‍ എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പഠിച്ച ബിരുദം, പ്രൊഫഷണല്‍ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ ബിരുദാനന്തര ബിരുദം, ടി.ടി.സി, ഐ.ടി.ഐ, പോളിടെക്‌നിക്, ജനറല്‍ നഴ്സിങ്, ബി.എഡ്, മെഡിക്കല്‍ ഡിപ്ലോമ എന്നീ പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്കു ലഭിച്ച വിദ്യാര്‍ഥികളുടെ രക്ഷിതാക്കളാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷ ഫോറം www.agriworkersfund.org എന്ന വെബ്സൈറ്റില്‍ നിന്നും ലഭിക്കും. നിശ്ചിത ഫോറത്തിലുള്ള അപേക്ഷകള്‍ ജനുവരി 31 വരെ തടിയംപാട് പ്രവര്‍ത്തിക്കുന്ന കര്‍ഷക തൊഴിലാളി ക്ഷേമനിധി ജില്ലാ ഓഫീസില്‍ സ്വീകരിക്കും. പരീക്ഷാ തീയതിയില്‍ 24 മാസത്തിലധികം അംശാദായ കുടിശ്ശികയുള്ളവര്‍ക്ക് അപേക്ഷിക്കുവാന്‍ അര്‍ഹതയില്ല. അംഗം സ്വയം സാക്ഷ്യപ്പെടുത്തിയ മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ്, സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് , അംഗത്വ പാസ്സ് ബുക്കിന്റെ പകര്‍പ്പ് ,ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്സ് ബുക്ക്, റേഷന്‍കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍, അപേക്ഷകന്‍ അല്ലെങ്കില്‍ അപേക്ഷക കര്‍ഷകതൊഴിലാളിയാണെന്ന് തെളിയിക്കുന്ന യൂണിയന്റെ സാക്ഷ്യപത്രം എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862-235732 ♥ 😍

സ്കൂളുകൾക്ക് (10/08/2022)പ്രാദേശിക അവധി.ഇടുക്കി ജില്ലയിലെ വിവിധ താലൂക്കുകളിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന ...
09/08/2022

സ്കൂളുകൾക്ക് (10/08/2022)പ്രാദേശിക അവധി.
ഇടുക്കി ജില്ലയിലെ വിവിധ താലൂക്കുകളിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (10/8/2022) അവധി.

അടിമാലി കുമളി ദേശിയപാതയില്‍ കല്ലാര്‍കുട്ടിക്കും പനംകുട്ടിക്കും ഇടയില്‍ വെള്ളക്കുത്ത് ഭാഗത്ത് കൂടിയുള്ള ഗതാഗതം പുനസ്ഥാപിച...
09/08/2022

അടിമാലി കുമളി ദേശിയപാതയില്‍ കല്ലാര്‍കുട്ടിക്കും പനംകുട്ടിക്കും ഇടയില്‍ വെള്ളക്കുത്ത് ഭാഗത്ത് കൂടിയുള്ള ഗതാഗതം പുനസ്ഥാപിച്ചു. കഴിഞ്ഞ ദിവസം ഇവിടെ ദേശിയപാതയോര മിടിഞ്ഞതോടെയായിരുന്നു ഇതുവഴിയുള്ള ഗതാഗതം നിര്‍ത്തിവെച്ചത്. ഇടിഞ്ഞ് പോയ ഭാഗത്ത് കല്ലിട്ട് താല്‍ക്കാലികമായി റോഡ് നിര്‍മ്മിച്ചാണ് വാഹനങ്ങള്‍ ഒറ്റവരിയായി ഇതു വഴി കടത്തി വിടുന്നത്. ഓഗസ്റ്റ് നാലിന് വൈകിട്ടോടെയായിരുന്നു പാതയോരമിടിഞ്ഞ് ഇതുവഴിയുള്ള ഗതാഗതം നിലച്ചത്. 2018ലെ പ്രളയത്തില്‍ ഈ ഭാഗം ഇടിഞ്ഞ് പോകുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇടിഞ്ഞ് പോയ ഭാഗത്ത് കരിങ്കല്ലടുക്കി റോഡ് പുനര്‍നിര്‍മ്മിക്കുകയും ടൈല്‍ വിരിച്ച് ഇവിടം ഗതാഗതയോഗ്യമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത്തവണ കല്ലാര്‍കുട്ടി അണക്കെട്ട് തുറന്നതോടെ മുതിരപ്പുഴയാറ്റില്‍ ജലനിരപ്പുയരുകയും ശക്തമായ വെള്ളമൊഴുക്കുണ്ടായതോടെ പാതയോരം വീണ്ടും ഇടിയുകയുമാണ് ഉണ്ടായത്. ♥

ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെയും നശാമുക്ത് ഭാരത് ക്യാമ്പയിന്റെയും ആഭിമുഖ്യത്തിൽ, പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ, ...
22/07/2022

ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെയും നശാമുക്ത് ഭാരത് ക്യാമ്പയിന്റെയും ആഭിമുഖ്യത്തിൽ, പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ, തൊടുപുഴ സെന്റ് സെബാസ്റ്റ്യൻ യു. പി സ്കൂളിന്റെ സഹകരണത്തോടെ തൊടുപുഴ പ്രൈവറ്റ് ബസ്സ് സ്റ്റാൻഡിൽ ലഹരി വിരുദ്ധ സ്റ്റിക്കർ ക്യാമ്പയിൻ നടത്തി.
ജോയിന്റ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ പ്രദീപ് എസ്.എസ്, ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്പ്രൈവറ്റ് ബസ്സ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് കെ. കെ തോമസ് അദ്ധ്യക്ഷത വഹിച്ചു.
തൊടുപുഴ മേഖലയ്ക്ക് കീഴിലുള്ള മുഴുവൻ ബസുകളിലും ലഹരിവിരുദ്ധ സന്ദേശ സ്റ്റിക്കറുകൾ പതിപ്പിച്ചു.
പരിപാടിയിൽ ജില്ലാ സാമൂഹ്യനീതി ഓഫീസർ ബിനോയ് വി. ജെ , അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അയ്യപ്പ ജ്യോതി, സെന്റ് സെബാസ്റ്റ്യൻ യു. പി. സ്കൂൾ ഹെഡ് മാസ്റ്റർ ടി എൽ ജോസഫ്, അധ്യാപകർ അനീഷ് ജോർജ് എന്നിവർ സംബന്ധിച്ചു.

സംസ്ഥാനത്തെ ട്രഷറികള്‍ ആധുനികവല്‍ക്കരിച്ച് കൂടുതല്‍ സുരക്ഷിതമാക്കും: മന്ത്രി കെ.എന്‍ ബാലഗോപാല്‍പീരുമേട് സബ് ട്രഷറി പുതിയ...
16/07/2022

സംസ്ഥാനത്തെ ട്രഷറികള്‍ ആധുനികവല്‍ക്കരിച്ച് കൂടുതല്‍ സുരക്ഷിതമാക്കും: മന്ത്രി കെ.എന്‍ ബാലഗോപാല്‍
പീരുമേട് സബ് ട്രഷറി പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തു

വാണിജ്യ ബാങ്കുകളിലുള്ളതിനേക്കാള്‍ ഗുണഭോക്തൃസൗഹൃദമായി നവീകരിച്ച് ബയോമെട്രിക് സംവിധാനം ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനം ആഗസ്റ്റോടെ ട്രഷറികളില്‍ നടപ്പാക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ പറഞ്ഞു. കേരളത്തിലെ ട്രഷറികള്‍ സമ്പൂര്‍ണമായും പേപ്പര്‍ രഹിത ഓഫീസായി മാറുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പുതിയതായി പണികഴിപ്പിച്ച പീരുമേട് സബ് ട്രഷറി മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സര്‍ക്കാരിന്റെ വികസനപരമായ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. അതിന്റെ ഭാഗമായി ജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഒരുപോലെ ഉപയോഗപ്രദമായ രീതിയില്‍ ആധുനിക സൗകര്യങ്ങളോടെയാണ് പുതിയ മന്ദിരങ്ങള്‍ നിര്‍മ്മിക്കുന്നത്. ട്രഷറി സര്‍ക്കാരിന്റെ ബാങ്കാണ്. സര്‍ക്കാര്‍ ഖജനാവില്‍ നിന്നും നികുതിയായി വരുന്ന പണത്തിന്റെ ഭൂരിഭാഗ വിനിമയവും നടക്കുന്നത് ട്രഷറികള്‍ വഴിയാണ്. പ്രായമായ ഒരുപാടുപേര്‍ ട്രഷറിയെ ആശ്രയിക്കുന്നുണ്ട്. അതിനാല്‍ അവരെ കൂടുതല്‍ കരുതുന്ന രീതിയിലാണ് പുതിയതായി നിര്‍മിക്കുന്ന ട്രഷകളുടെ നിര്‍മ്മാണം. ബയോ-മെട്രിക് സംവിധാനങ്ങള്‍ പോലുള്ള ആധുനിക സാങ്കേതിക വിദ്യകള്‍ വരുന്നതോടെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും സുതാര്യമായിമാറുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

പെണ്‍കുട്ടികളില്‍ സ്വയം സുരക്ഷയും ആത്മവിശ്വാസവും വളര്‍ത്തുവാന്‍ വനിതാ ശിശു വികസന വകുപ്പ് നടപ്പിലാക്കുന്ന ധീര പദ്ധതിക്ക് ...
16/07/2022

പെണ്‍കുട്ടികളില്‍ സ്വയം സുരക്ഷയും ആത്മവിശ്വാസവും വളര്‍ത്തുവാന്‍ വനിതാ ശിശു വികസന വകുപ്പ് നടപ്പിലാക്കുന്ന ധീര പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. പെണ്‍കുട്ടികള്‍ക്ക് സ്വയം സുരക്ഷ ഉറപ്പാക്കുവാനായി ആയോധന കലകളില്‍ പരിശീലനം നല്‍കുന്നതിനും ആത്മവിശ്വാസം വളര്‍ത്തുന്നതിനായുമാണ് ധീര പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇടുക്കി ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ് പണിക്കന്‍കൂടി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിര്‍വഹിച്ചു. കൊന്നത്തടി പഞ്ചായത്ത് പ്രസിഡന്റ് രമ്യ റിനീഷ് അദ്ധ്യക്ഷയായിരുന്നു. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി, സബ്-ജഡ്ജ് സിറാജുദ്ദീന്‍ മുഖ്യപ്രഭാഷണം നടത്തി.
അതിക്രമങ്ങള്‍ ഉണ്ടാകുന്ന സാഹചര്യങ്ങളില്‍ പെണ്‍കുട്ടികള്‍ക്ക് സ്വയം സുരക്ഷ ഉറപ്പാക്കുവാനായി കരാട്ടെ, തായ്‌ക്വോണ്ടോ മുതലായ ആയോധന കലകളില്‍ പരിശീലനം നല്‍കുന്നതിനും ആത്മവിശ്വാസം വളര്‍ത്തുന്നതിനായുമാണ് ധീര പദ്ധതി നടപ്പിലാക്കുന്നത്. ജില്ലയിലെ
കൊന്നത്തടി, വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്തുകളിലും കട്ടപ്പന മുനിസിപ്പാലിറ്റിയിലുമാണ് പദ്ധതി ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കുന്നത്. ഓരോ പഞ്ചായത്തിലും പത്ത് മുതല്‍ പതിനഞ്ച് വരെ പ്രായമുള്ള മുപ്പത് പെണ്‍കുട്ടികളെ വീതം പരിശീലനത്തിനായി തിരഞ്ഞെടുക്കുകയും കുട്ടികള്‍ക്ക് സ്വയം പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ ആര്‍ജ്ജിക്കുവാനുള്ള പരിശീലനം ഉറപ്പാക്കുകയും ചെയ്യും. അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗന്‍വാടികള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കൗമാര ക്ലബുകള്‍ വഴി പ്രാഥമിക അന്വേഷണം നടത്തി തയ്യാറാക്കിയ പട്ടികയില്‍ നിന്ന് ജില്ലാ വനിതാ ശിശു വികസന ഓഫീസറുടെ നേതൃത്വത്തിലുള്ള സമിതിയാണ് പരിശീലനത്തിന് പെണ്‍കുട്ടികളെ തിരഞ്ഞെടുക്കുന്നത്.

മങ്കിപോക്‌സിനെതിരെ ജില്ലയില്‍ പ്രതിരോധ നടപടികള്‍ ആരംഭിച്ചുവാനരവസൂരി (മങ്കി പോക്‌സ് )യ്‌ക്കെതിരെ പ്രതിരോധ നടപടികള്‍ ആരംഭി...
16/07/2022

മങ്കിപോക്‌സിനെതിരെ ജില്ലയില്‍ പ്രതിരോധ നടപടികള്‍ ആരംഭിച്ചു

വാനരവസൂരി (മങ്കി പോക്‌സ് )യ്‌ക്കെതിരെ പ്രതിരോധ നടപടികള്‍ ആരംഭിച്ചു. സംസ്ഥാനത്ത് വാനരവസൂരി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയില്‍ രോഗത്തിനെതിരെ പ്രതിരോധ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തിയതായി ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: ജേക്കബ് വര്‍ഗ്ഗീസ് അറിയിച്ചു. പൊതു ജനങ്ങള്‍ ഭയരഹിതരായി ആരോഗ്യ വകപ്പിന്റെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കണമെന്ന് ഡി.എം.ഒ.അഭ്യര്‍ത്ഥിച്ചു.

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു വൈറസ് രോഗമാണിത്

രോഗം പകരുന്ന വിധം

കുരങ്ങ്, എലി, അണ്ണാന്‍ തുടങ്ങിയ ജീവികളില്‍ ഈ രോഗാണുബാധ കണ്ടെത്തിയിട്ടുണ്ട്. രോഗം ബാധിച്ച മൃഗങ്ങളുടെ രക്തം, മാംസം, ശരീര സ്രവങ്ങള്‍ എന്നിവയുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് മനുഷ്യരിലേക്ക് രോഗാണുബാധ ഉണ്ടാകുന്നത്. രോഗം ബാധിച്ച ഒരാളില്‍ നിന്ന് മുറിവുകള്‍, ശരീര സ്രവങ്ങള്‍, നേരിട്ടുള്ള സമ്പര്‍ക്കം എന്നിവയിലൂടെ മറ്റുള്ളവരിലേക്ക് രോഗം പകരാം. രോഗാണു ശരീരത്തില്‍ കടന്നാല്‍ സാധാരണ 13 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. രണ്ട് മുതല്‍ നാല് ആഴ്ച്ച വരെ രോഗലക്ഷണങ്ങള്‍ കാണപ്പെടും.

രോഗലക്ഷണങ്ങള്‍

പനി, കഠിനമായ തലവേദന, കഴലവീക്കം, നടുവേദന, സന്ധിവേദന, ക്ഷീണം എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. പനി വന്ന് ഒന്നു മുതല്‍ മൂന്ന് ദിവസത്തിനുള്ളില്‍ ദേഹത്ത് കുമിളകള്‍ പ്രത്യക്ഷപ്പെടും. മുഖം, കൈപ്പത്തി എന്നിവിടങ്ങളിലാണ് കമിളകള്‍ കൂടുതലായി കാണപ്പെടുന്നത്.

ചികില്‍സ

വൈറസ് രോഗമായതിനാല്‍ കൃത്യമായ ചികില്‍സ നിലവിലില്ല. രോഗലക്ഷണങ്ങള്‍ക്കനുസരിച്ചുള്ള ചികില്‍സയാണ് നല്‍കുന്നത്. ഇത് രോഗം മൂലുള്ള സങ്കീര്‍ണ്ണതകള്‍ ഒഴിവാക്കാന്‍ സഹായിക്കും.

പ്രതിരോധം

രോഗബാധയുള്ള ജീവികളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക. മൃഗങ്ങളുടെ സ്രവങ്ങള്‍, മാംസം, ശവശരീരം എന്നിവ കൈകാര്യം ചെയ്യുന്നവര്‍ രോഗാണുബാധ ഒഴിവാക്കുന്നതിനുള്ള മുന്‍കരുതലുകള്‍ എടുക്കണം. മാംസം നന്നായി വേവിച്ച് ഭക്ഷിക്കുക. ഈ രോഗം ബാധിച്ച രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ രോഗാണുബാധ തടയുന്നതിനുള്ള മുന്‍കരുതലുകള്‍ എടുക്കണം. രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ വിവരം ഉടന്‍ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ അറിയിക്കണമെന്നും ഡി എം ഒ അഭ്യര്‍ത്ഥിച്ചു.

ഉപതിരഞ്ഞെടുപ്പ് : ഒരുക്കങ്ങള്‍ പൂര്‍ത്തിയായി21 ന് പ്രാദേശിക അവധിഇടുക്കി ജില്ലയില്‍ വണ്ടന്‍മേട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ്...
14/07/2022

ഉപതിരഞ്ഞെടുപ്പ് : ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
21 ന് പ്രാദേശിക അവധി

ഇടുക്കി ജില്ലയില്‍ വണ്ടന്‍മേട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 11-അച്ചന്‍കാനം, രാജകുമാരി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 02- കുംഭപ്പാറ എന്നീ രണ്ട് വാര്‍ഡുകളില്‍ ജൂലൈ 21 ന് നടക്കുവാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ് അറിയിച്ചു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകളിലെ ജീവനക്കാര്‍ക്ക് വോട്ടെറാണെന്ന് തെളിയിക്കുന്ന രേഖ സഹിതം അപേക്ഷിക്കുന്ന പക്ഷം സ്വന്തം പോളിംഗ് സ്റ്റേഷനില്‍ പോയി വോട്ട് ചെയ്യുന്നതിന് പ്രത്യേക അനുമതി നല്ക്കുന്നതിന് എല്ലാ ജില്ലാതല ഓഫീസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്കിയതായി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.

ഉപതെരഞ്ഞെടുപ്പ് വാര്‍ഡുകള്‍ക്ക് 21 ന് പ്രാദേശിക അവധി

ഉപതിരഞ്ഞെടുപ്പ് ദിവസമായ ജൂലൈ 21 ന് വണ്ടന്‍മേട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 11-അച്ചന്‍കാനം, രാജകുമാരി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 02-കുംഭപ്പാറ എന്നീ വാര്‍ഡുകളിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും, വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു.

ജൂലൈ 19-22 വരെ ഡ്രൈ ഡെ

ഉപതെരഞ്ഞെടുപ്പ് വാര്‍ഡുകളില്‍ ജൂലൈ 19, വൈകിട്ട് 6 മണി മുതല്‍ വോട്ടെണ്ണല്‍ ദിനമായ ജൂലൈ 22 വരെ മദ്യഷാപ്പുകളും, ബിവറേജസ് മദ്യ വില്പന ശാലകളും അടച്ചിട്ട് ഡ്രൈഡേ ആചരിക്കുന്നതിന് ജില്ലാ കളക്ടര്‍ ഉത്തരവ് നല്‍കി.

ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ് ഇന്‍ഷുറന്‍സിന്റെ ജില്ലാതല ഉദ്ഘാടനം  16, രാവിലെ 11:30ന് ധനകാര്യമന്ത്രി കെ. എന്‍. ബ...
14/07/2022

ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ് ഇന്‍ഷുറന്‍സിന്റെ ജില്ലാതല ഉദ്ഘാടനം 16, രാവിലെ 11:30ന് ധനകാര്യമന്ത്രി കെ. എന്‍. ബാലഗോപാലന്‍ നിര്‍വഹിക്കും. കട്ടപ്പന സഹകരണ ആശുപത്രിയില്‍ നടക്കുന്ന ചടങ്ങില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ മുഖ്യാതിഥിയാകും.

സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍, പെന്‍ഷന്‍കാര്‍, ആശ്രിതര്‍ എന്നിവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നതിനായി സര്‍ക്കാര്‍ തലത്തില്‍ നടപ്പിലാക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതിയാണ് മെഡിസെപ്. കട്ടപ്പന, തങ്കമണി സഹകരണ ആശുപ്രതികളെയാണ് മെഡിസെപ് പദ്ധതിക്കായി ഹൈറേഞ്ചില്‍ നിന്നും എംപാനല്‍ ചെയ്തിട്ടുള്ളത്. ജീവനക്കാരും പെന്‍ഷന്‍കാരും അവരുടെ ആശ്രിതരും ഉള്‍പ്പെടെ സംസ്ഥാനത്തെ മുപ്പത് ലക്ഷത്തിലധികം ആളുകള്‍ക്കാണ് മെഡിസെപ് പദ്ധതിയിലൂടെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നത്.

ഡീന്‍ കുര്യാക്കോസ് എം പി, എം എല്‍ എ മാരായ എം എം മണി, വാഴൂര്‍ സോമന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ്, ജില്ലാ ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ സി. വി. വര്‍ഗീസ്, മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ ജോയ് ആനിത്തോട്ടം, മുനിസിപ്പല്‍ കൗണ്‍സിലര്‍ ജാന്‍സി ബേബി, സഹകരണ ആശുപത്രി പ്രസിഡന്റ് കെ. ആര്‍. സോദരന്‍, ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്, വിവിധ രാഷ്ട്രീയ സാമൂഹിക സംഘടന നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

പീരുമേട് സബ് ട്രഷറി പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം ജൂലൈ 16 ന്  ധനകാര്യ വകുപ്പു മന്ത്രി കെ.എന്‍. ബാലഗോപാല്‍ നിര്‍വ്വഹിക്കു...
14/07/2022

പീരുമേട് സബ് ട്രഷറി പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം ജൂലൈ 16 ന് ധനകാര്യ വകുപ്പു മന്ത്രി കെ.എന്‍. ബാലഗോപാല്‍ നിര്‍വ്വഹിക്കും. വാഴൂര്‍ സോമന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. പീരുമേട് സബ് ട്രഷറിയ്ക്ക് സ്വന്തം കെട്ടിടം എന്നത് പൊതുജനങ്ങളുടെയും, പെന്‍ഷന്‍ക്കാരുടെയും, ജീവനക്കാരുടെയും ചിരകാല സ്വപ്നമായിരുന്നു. ട്രഷറി അടിസ്ഥാന സൗകര്യ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ആധുനിക സൗകര്യങ്ങളോടെയുള്ള പുതിയ മന്ദിരത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

ഡീന്‍ കുര്യാക്കോസ് എം.പി മുഖ്യാതിഥിയായിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ്, മുന്‍ എം.എല്‍.എ ഇ.എസ്.ബിജിമോള്‍, അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം.നൗഷാദ്, ജില്ലാ പഞ്ചായത്ത് അംഗം കെ. ടി. ബിനു, പീരുമേട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സാബു, സംസ്ഥാന സഹകരണ പെന്‍ഷന്‍ ബോര്‍ഡ് ചെയര്‍മാന്‍ ആര്‍.തിലകന്‍, കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.എസ്.രാജന്‍, ട്രാക്കോ കേബിള്‍ കമ്പനി ലിമിറ്റഡ് ചെയര്‍മാന്‍ അഡ്വ.അലക്സ് കോഴിമല, ട്രഷറി ഡയറക്ടര്‍ വി. സാജന്‍, ദക്ഷിണമേഖല ട്രഷറി ഡെപ്യൂട്ടി ഡയറക്ടര്‍ കെ.പി.ബിജുമോന്‍, ജില്ലാ ട്രഷറി ഓഫീസര്‍ കെ. ബിജു, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

മനുഷ്യശരീരത്തിന് ബലംകുറയുന്ന മാസമായിട്ടാണ് കര്‍ക്കടക മാസത്തെ പൊതുവേ കരുതുന്നത്. ശക്തമായ കാലവര്‍ഷത്തിന്റെ ഫലമായി നല്ല തണു...
14/07/2022

മനുഷ്യശരീരത്തിന് ബലംകുറയുന്ന മാസമായിട്ടാണ് കര്‍ക്കടക മാസത്തെ പൊതുവേ കരുതുന്നത്. ശക്തമായ കാലവര്‍ഷത്തിന്റെ ഫലമായി നല്ല തണുപ്പും ശക്തമായ വെയിലിന്റെ കുറവ്മൂലം അന്തരീക്ഷത്തില്‍ രോഗാണുക്കള്‍ സജീവമായി നില്‍ക്കാനുള്ള സാധ്യതയും കൂടുതലാണ്.
ജൂലായ് പകുതി മുതല്‍ ആഗസ്റ്റ് പകുതിവരെയാണ് കര്‍ക്കടക മാസം. ദഹനശേഷിയും രോഗപ്രതിരോധ ശേഷിയും കുറഞ്ഞിരിക്കുന്ന മാസമായതിനാല്‍ പഴമക്കാര്‍ ആരോഗ്യ സംരക്ഷണത്തിനായി ചെയ്തിരുന്ന രണ്ട് ആഹാരരീതികളായിരുന്നു പത്തിലക്കറി കഴിക്കുന്നതും മരുന്ന് കഞ്ഞികുടിക്കുന്നതും. കൃഷി വകുപ്പ് പൊതുജനപങ്കാളിത്തത്തോടെ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയില്‍ നാടന്‍ പച്ചക്കറികളും നാട്ടു ഭക്ഷണരീതികളും പ്രചരിപ്പിക്കുന്നതിന് വലിയ പ്രധാന്യമാണ് നല്‍കിയിരിക്കുന്നത്. ജൂലായ് 17 മുതല്‍ ആരംഭിക്കുന്ന കര്‍ക്കടക മാസത്തില്‍ഏതൊക്കെ പച്ചിലകള്‍ നമുക്ക് കഴിക്കാമെന്ന് അറിയുന്നത് നന്നായിരിക്കും.
നമ്മള്‍ പൊതുവേ കഴിക്കുന്ന സസ്യ ഭക്ഷണങ്ങളില്‍ പ്രധാനം ധാന്യങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, എണ്ണക്കുരുക്കള്‍, പഴങ്ങള്‍, കിഴങ്ങ് വര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍, പൂക്കള്‍, തേന്‍, ചെറുധാന്യങ്ങള്‍ എന്നിവയാണ്. ഈ ഓരോ ഭക്ഷണത്തിനും പ്രത്യേകമായ ധര്‍മ്മങ്ങള്‍ ഉണ്ട്.
സൂര്യപ്രകാശം നേരിട്ട് ആഗീരണം ചെയ്യുന്ന പാനലുകളാണ് ഇലകള്‍. ഇലകളില്‍ സമൃദ്ധമായി ഹരിതകം അടങ്ങിയിട്ടുണ്ട്. അതിന് പുറമേ നാരുകള്‍, ധാതുക്കള്‍, വിറ്റാമിനുകള്‍, ഫൈറ്റോഹോര്‍മോണുകള്‍, ആന്റിഓക്സിഡന്റുകള്‍, പ്രോട്ടീന്‍ ഫ്ളേവനോയ്ഡുകള്‍ എന്നിവയുമുണ്ട്. ഇവയില്‍ പലതുംമറ്റ് ഭക്ഷണങ്ങളില്‍ നിന്നും നമ്മുക്ക് കിട്ടാന്‍ സാധ്യതയില്ലാത്തതുമാണ്. ആയതിനാല്‍ത്തന്നെ ശരിയായ സ്വാസ്ഥ്യം കിട്ടുന്നതിന് ആഴ്ചയില്‍ ഒരിക്കലെങ്കിലും പച്ചിലക്കറികള്‍കഴിക്കുന്നത് ഒരു ശീലമാക്കണം.
പച്ചിലകള്‍ മറ്റ് ഭക്ഷണങ്ങളോടൊപ്പം കഴിച്ചാല്‍ കുടലിന്റെ ചലനം ക്രമപ്പെടുകയും അഴുക്കുകള്‍ ശരീരത്തില്‍ കെട്ടിക്കിടക്കാതെ സംരക്ഷിക്കുകയും ചെയ്യും. മലബന്ധം ഇല്ലാതാക്കും. വന്‍കുടലിലെയും ചെറുകുടലിലെയും അര്‍ബുദ സാധ്യതകള്‍ കുറയ്ക്കും. ഭക്ഷണത്തില്‍ നിന്നുള്ള കൊഴുപ്പിന്റെ ആഗീരണത്തെ കുറയ്ക്കുന്നതിനാല്‍ കൊളസ്ട്രോള്‍ കുറയുകയും പൊണ്ണത്തടി കുറയ്ക്കുകയും ചെയ്യും. ശരിയായ അളവില്‍ മൂത്രോല്‍പ്പാദനം നടക്കുന്നതിനാല്‍ വൃക്കകളുടെ പ്രവര്‍ത്തനവും മെച്ചപ്പെടും.

അടിമാലി ഗ്രാമപഞ്ചായത്തിലെ 2022-23 വര്‍ഷത്തെ പദ്ധതികള്‍ തയ്യാറാക്കി അംഗീകരിക്കുന്നതിനായി വിവിധ വാര്‍ഡുകളില്‍ നിന്നുള്ള ഗ്...
12/07/2022

അടിമാലി ഗ്രാമപഞ്ചായത്തിലെ 2022-23 വര്‍ഷത്തെ പദ്ധതികള്‍ തയ്യാറാക്കി അംഗീകരിക്കുന്നതിനായി വിവിധ വാര്‍ഡുകളില്‍ നിന്നുള്ള ഗ്രാമസഭ പ്രതിനിധികളെ പങ്കെടുപ്പിച്ചു ഗ്രാമപഞ്ചായത്ത് ടൗണ്‍ ഹാളില്‍ വികസന സെമിനാര്‍ നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സനിത സജി സെമിനാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ. എസ്. സിയാദ് അധ്യക്ഷത വഹിച്ചു. കരട് പദ്ധതികള്‍, ഫണ്ടുകള്‍, പ്രവര്‍ത്തനം തുടങ്ങിയവ സെമിനാറില്‍ ചര്‍ച്ച ചെയ്തു. ഗ്രാമപഞ്ചായത്തംഗങ്ങള്‍, കൃഷി, ആരോഗ്യം, മൃഗസംരക്ഷണം, വിദ്യാഭ്യാസം, ഗ്രാമീണ വികസനം, പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ വകുപ്പ്, സാമൂഹ്യ നീതി വകുപ്പ് തുടങ്ങിയ വകുപ്പ് നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍, അടിമാലി ഗ്രാമപഞ്ചായത്തുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുത്തു.

ജില്ലയിലെ മുതിര്‍ന്ന മത്സ്യ കര്‍ഷകരായ മാങ്കുളം സ്വദേശി പനച്ചിനാനിക്കല്‍ പി.എ മാത്യു, വണ്ണപ്പുറം സ്വദേശി നെടിയാലി മോളയില്...
11/07/2022

ജില്ലയിലെ മുതിര്‍ന്ന മത്സ്യ കര്‍ഷകരായ മാങ്കുളം സ്വദേശി പനച്ചിനാനിക്കല്‍ പി.എ മാത്യു, വണ്ണപ്പുറം സ്വദേശി നെടിയാലി മോളയില്‍ എന്‍.എ ഏലിയാസ്, കഞ്ഞിക്കുഴി സ്വദേശി തുണ്ടത്തില്‍ കുര്യാക്കോസ് ടി.ടി എന്നിവരെ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ മത്സ്യ കര്‍ഷക ദിനത്തില്‍ ആചരിച്ചു.
ഹൈറേഞ്ചില്‍ ആറ്റുകൊഞ്ച്, കരിമീന്‍, എന്നിവ വിജയകരമായി കൃഷി ചെയ്യാമെന്ന് തെളിയിച്ചത് 88 കാരനായ മാങ്കുളം സ്വദേശി പി.എ മാത്യുവാണ്. 42 വര്‍ഷമായി മത്സ്യ കൃഷിയില്‍ സജീവമാണ് മാത്യു. 2011ല്‍ മത്സ്യ സമൃദ്ധി പദ്ധതിയില്‍ ഇടുക്കി ജില്ലയിലെ മികച്ച മത്സ്യ കര്‍ഷകനുള്ള അവാര്‍ഡും കരസ്ഥമാക്കിയിട്ടുണ്ട്.
35 വര്‍ഷമായി മത്സ്യകൃഷിയിലേര്‍പ്പെടുന്ന വണ്ണപ്പുറം സ്വദേശി എന്‍.എ ഏലിയാസ് 50 സെന്റില്‍ കാര്‍പ്പ് കൃഷി, സെമി ഇന്റെന്‍സീവ് നൈല്‍ തിലാപ്പിയ കൃഷിയും നടത്തുന്നു. ഇതിന് പുറമെ മത്സ്യക്കുളത്തിന്റെ മുകള്‍ ഭാഗത്ത് വലകെട്ടി പാഷന്‍ ഫ്രൂട്ട് കൃഷിയും, പുറം ബണ്ടുകളില്‍ പച്ചക്കറി കൃഷിയും നടത്തി അധിക വരുമാനവും ഏലിയാസ് കണ്ടെത്തുന്നുണ്ട്. 15 വര്‍ഷമായി മത്സ്യകൃഷി ചെയ്യുന്ന 62 വയസ്സുകാരന്‍ കഞ്ഞിക്കുഴി സ്വദേശി ടി.ടി കുര്യാക്കോസ് മത്സ്യകര്‍ഷകമിത്രം കണ്‍വീനറും മത്സ്യ കര്‍ഷക വികസന ഏജന്‍സി ജില്ലാ കമ്മിറ്റി അംഗവുമാണ്.

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന  കല്ലൂപ്പാറ എഞ്ചിനീയറിംഗ് കോളേജില്‍ ആരംഭിക്കുന്ന ...
11/07/2022

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കല്ലൂപ്പാറ എഞ്ചിനീയറിംഗ് കോളേജില്‍ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത പിജി ഡിപ്ലോമ ഇന്‍സൈബര്‍ ഫോറെന്‍സിക്‌സ് ആന്‍ഡ് സെക്യൂരിറ്റി (6 മാസം) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിടെക് / എംടെക് ഡിഗ്രി / എംസിഎ / ബിഎസ്.സി. / എംഎസ്.എസി കമ്പൂട്ടര്‍ സയന്‍സ്/ ബിസിഎ യോഗ്യതയുള്ളവര്‍ക്കും അവസാനവര്‍ഷ പരീക്ഷയെഴുതിയിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അവസാന സെമസ്റ്റര്‍/ വര്‍ഷംവരെയുള്ള പരീക്ഷയുടെ ഒറിജിനല്‍മാര്‍ക്ക് ലിസ്റ്റുകള്‍ കൗണ്‍സിലിംഗ് / പ്രവേശന തീയതിയില്‍ അപേക്ഷകര്‍ ഹാജരാക്കണം. അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി 50 വയസ്.
ജനറല്‍ വിഭാഗത്തിന് 150 രൂപയും സംവരണ വിഭാഗക്കാര്‍ക്ക് 100 രൂപയുമാണ് അപേക്ഷ ഫീസ്. അപേക്ഷ ഫീസ് ഡിഡി ആയോ ഓണ്‍ലൈന്‍ പേയ്‌മെന്റ് മുഖേനയോ നല്‍കാം. അപേക്ഷ ഫോറം ഐഎച്ച്ആര്‍ഡി വെബ്‌സൈറ്റ് www.ihrd.ac.in ല്‍നിന്നോ കോളേജ് വെബ്‌സൈറ്റ് www.cek.ac.in ല്‍ നിന്നോ ഡൗണ്‍ലോഡ് ചെയ്യാം. താല്പര്യമുള്ളവര്‍ 2022 ജൂലൈ 15 ന് മുന്‍പായി ദ പ്രിന്‍സിപ്പാള്‍ കോളേജ് ഓഫ് എഞ്ചീനീയറിംഗ് കല്ലൂപ്പാറ, കടമാങ്കുളം പിഒ, കല്ലൂപ്പാറ, തിരുവല്ല 689583 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍- 9447402630, 0469-2677890, 2678983, 8547005034.

പീരുമേട് മണ്ഡലത്തിലെ ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് വാഴൂർ സോമൻ എം.എൽ.എയുടെ അധ്യക്ഷതയിൽ അടിയന്തരയോഗം ചേർന്നു. വരും ദിവസങ...
11/07/2022

പീരുമേട് മണ്ഡലത്തിലെ ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് വാഴൂർ സോമൻ എം.എൽ.എയുടെ അധ്യക്ഷതയിൽ അടിയന്തരയോഗം ചേർന്നു. വരും ദിവസങ്ങളിൽ ശക്തമായ മഴ മുന്നറിയിപ്പ് നിലവിലുള്ള സാഹചര്യത്തിലാണ് പീരുമേട് മണ്ഡലത്തിലെ ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വകുപ്പുകളുടെ അടിയന്തരയോഗം വിളിച്ചുചേർത്തത്. ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് പീരുമേട് താലൂക്ക് ആശുപത്രിയിൽ രണ്ട് ആർ ആർ ടീമിനെ സജ്ജമാക്കുവാനും മൂന്ന് ഐ സി യു ബെഡുകൾ മാറ്റിവെക്കുവാനും പോലീസ് വകുപ്പിൻറെ കീഴിൽ 7 അസ്‌ക്കാ ലൈറ്റുകൾ, 14 ജെ.സി.ബി യും അതിനുവേണ്ട ടിപ്പറുകളും സജീകരിക്കുവാനും അഗ്നിരക്ഷാ സേനയുടെ കീഴിൽ 35 പേരടങ്ങുന്ന റെസ്ക്യു ടീമിനെ എല്ലാവിധ സന്നാഹങ്ങളോടെയും സജ്ജീകരിക്കുവാനും യോഗത്തിൽ തീരുമാനമായി. എസ്റ്റേറ്റ് ലയങ്ങളുടെ അറ്റകുറ്റപണികൾ ഉടനടി പൂർത്തിയാക്കി എല്ലാവിധ സുരക്ഷയും ഉറപ്പാക്കണമെന്ന് എം.എൽ.എ തോട്ടമുടമകളോട് ആവശ്യപ്പെട്ടു. എല്ലാവരും ജാഗ്രത പാലിക്കണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും എം.എൽ.എ പറഞ്ഞു. പൂട്ടിക്കിടക്കുന്ന തോട്ടങ്ങളായ കോട്ടമല, ബോണാമി, ചീന്തലാർ, ലോണ്ട്രീ എന്നീ എസ്റേറ്റുകളിലെ ലയങ്ങളുടെ ശോചനീയാവസ്ഥയെ കുറിച്ചുള്ള സമഗ്രമായ റിപ്പോർട്ട് തയ്യാറാക്കി സർക്കാരിലേക്ക് സമർപ്പിക്കുവാൻ പ്ലന്റെഷൻ ഇൻസ്പെക്ടർക്ക് നിർദേശം നൽകി. അടിയന്തര സാഹചര്യങ്ങളിൽ 16 സ്കൂളുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങുവാനുള്ള സജീകരണം ഒരുക്കിയിട്ടുണ്ടെന്ന് തഹസിൽദാർ അറിയിച്ചു. പീരുമേട് താലൂക് ആശൂപത്രി സൂപ്രണ്ട് ഡോ അനന്ദ് മോഹൻ , തഹസിൽദാർ വിജയലാൽ, പീരുമേട് ഡിവൈഎസ്പി സനൽകുമാർ സി.വി, ഫയർഫോഴ്സ് ഉദ്യോഗസ്ഥർ, കെഎസ്ഇബി അധികൃതർ, വില്ലേജ് ഓഫീസർമാർ, പഞ്ചായത്ത് സെക്രട്ടറിമാർ, പ്ലന്റേഷൻ അധികൃതർ, തോട്ടമുടമകൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Address

ADIMALI
Adimali
685561

Telephone

+918594078705

Website

Alerts

Be the first to know and let us send you an email when Idukki insider posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Idukki insider:

Videos

Share


Other Media/News Companies in Adimali

Show All