2010 ഓഗസ്റ്റ് മാസം മുതൽ ഓസ്‌ട്രേലിയന്‍ മലയാളി സമൂഹത്തിന് വാർത്തകളുടെ പുതിയ തലങ്ങളെ പരിചയപ്പെടുത്തിയ "മലയാളീ പത്രം" (Malayalee.com.au) ഇന്നു മുതൽ മലയാളം വാര്ത്ത ആയി www.MalayalamVaartha.com.au എന്ന അഡ്രസ്സിൽ വായനക്കാരിലേക്ക് എത്തുകയാണ്.
ഹോം പേജിൽ തന്നെ പരമാവധി വാർത്തകൾ ഉൾപ്പെടുത്തുന്നതിനും വായനക്കാര്ക്ക് അനായാസമായി ഇഷ്ടപ്പെട്ട വാർത്തകൾ തെരഞ്ഞെടുക്കുന്നതിനും സാദ്ധ്യമാകുന്ന വിധത്തിലാണ് ഈ പരിണാമം. ത
ുടക്കംമുതല്‍ "മലയാളീ പത്രം" പിന്തുടര്‍ന്നിരുന്നതു പോലെ പത്രപ്രവര്‍ത്തനത്തിലെ അന്തസ് പരമാവധി കാത്തു സൂക്ഷിച്ച്, വാര്‍ത്തകളുടെ തിരഞ്ഞെടുപ്പിലും അവതരണത്തിലും മൂല്യങ്ങള്‍ക്ക് പ്രധാന്യം നല്‍കുന്ന രീതി തന്നെ യായിരിക്കും "മലയാളം വാർത്തയും" പിന്തുടരുന്നത്.
കഴിഞ്ഞ ജൂലൈ ഒന്ന് മുതൽ റേഡിയോ മലയാളവുമായി ചേർന്ന് പ്രവർത്തി ക്കാൻ തുടങ്ങിയതിനു ശേഷമുള്ള ഒരു പ്രധാന കൽവെപ്പായി ഈ മാറ്റത്തെ ഞങ്ങൾ കാണുകയാണ്. ഓസ്ട്രേലിയയിലെ ദൈനംദിന സംഭവ വികാസങ്ങള്‍ക്കൊപ്പം കേരളത്തിലെയും ദേശീയ അന്തർദേശിയ തലത്തിലെയും എല്ലാ പ്രധാനപ്പെട്ട വാര്‍ത്തകളും ഇനിമുതൽ മലയാളം വാർത്തയിലൂടെ വായനക്കാരിലേക്ക് ഞങ്ങൾ എത്തിക്കുകയാണ്. www.malayalamvaartha.com.au എന്ന വെബ്സൈറ്റിലും, www.Malayalee.com.au എന്ന വെബ്സൈറ്റ് ലൂടെയും പ്രിയ വായനക്കാർക്ക് വാർത്തകൾ ലഭ്യമാണ്.
പുതിയ മാറ്റത്തെ കുറിച്ചുള്ള നിങ്ങളിടെ നിർദേശങ്ങളും അഭിപ്രായങ്ങളും ഞങ്ങളെ അറിയിക്കുക, ഒപ്പം മലയാളീ സമൂഹത്തെ അനുബന്ധിച്ച വാര്ത്തകൾ, വിശേഷങ്ങൾ എന്നിവ തുടർന്നും പ്രതീക്ഷിക്കുന്നു, ഞങ്ങളുടെ വിലാസം - [email protected]
ഇനി മുതൽ "മലയാളം വാർത്തയും", "റേഡിയോ മലയാളവും" മൂല്യാധിഷ്ഠിതമായ വാര്‍ത്തകളും വിനോദപരിപാടികളും കൊണ്ട് ഓസ്‌ട്രേലിയന്‍ മലയാളികളുടെ പതിവ് ശീലമായിമാറും എന്ന വിശ്വാസത്തോടെ, എല്ലാവരുടെയും സഹായ സഹകരണങ്ങൾ പ്രേതിക്ഷിച്ചുകൊണ്ട്,
█▬█ █ ▀█▀ Like button & Join with us