Prabhath books at sharjah Book Fair

Prabhath books at sharjah Book Fair Prabhath Book House
(5)

13/11/2022

പ്രിയമുള്ളവരേ ,
യുവകലാസാഹിതി അജ്‌മാൻ ഉം അൽ ഖ്വൈൻ യൂണിറ്റിന്റെ നേതൃത്വത്തിൽ ബ്ലഡ്‌ ഡോണേഴ്സ് കേരള യൂ. എ. ഇ ഘടകവുമായി ചേർന്ന് രക്‌തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു . അജ്‌മാൻ ലുലു പരിസരം കേന്ദികരിച്ച് നവംബർ 14ന് വൈകുന്നേരം 4 മണി മുതൽ ക്യാമ്പ് ആരംഭിക്കുന്നതാണ്. എല്ലാവരുടെയും സഹകരണം പ്രദീക്ഷിക്കുന്നു.

അഭിവാദ്യങ്ങളോടെ
സെക്രട്ടറി /പ്രസിഡന്റ്‌
യുവകലാസാഹിതി അജ്‌മാൻ ഉം അൽ ഖ്വൈൻ

ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രഭാത് ബുക്ക് ഹൗസ് സ്റ്റാൾ  # ZD14 ഹാൾ  #7
01/11/2022

ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ
പ്രഭാത് ബുക്ക് ഹൗസ്
സ്റ്റാൾ # ZD14
ഹാൾ #7

മുൻമന്ത്രി സി ദിവാകരൻ രചിച്ച ഹ്യൂഗോ ഷാവേസും വെനിസുലയും എന്ന പുസ്തകത്തിന്റെ പ്രകാശനം ഷാർജ ബുക്ക് ഫെസ്സ്റ്റിവലിൽ നടന്നു. റ...
05/11/2021

മുൻമന്ത്രി സി ദിവാകരൻ രചിച്ച ഹ്യൂഗോ ഷാവേസും വെനിസുലയും എന്ന പുസ്തകത്തിന്റെ പ്രകാശനം ഷാർജ ബുക്ക് ഫെസ്സ്റ്റിവലിൽ നടന്നു. റൈറ്റേഴ്‌സ് ഫോറത്തിൽ വെച്ച് നടന്ന ചടങ്ങിൽ പ്രശസ്ത സംവിധായകൻ എം എ നിഷാദ് മാധ്യമ പ്രവർത്തകൻ അരുൺ രാഘവനിൽ നിന്നും പുസ്തകത്തിൻറെ പ്രതി ഏറ്റുവാങ്ങി.

ചടങ്ങിൽ യുവകലാസാഹിതി രക്ഷാധികാരി പ്രശാന്ത് ആലപ്പുഴ അധ്യക്ഷനായിരുന്നു. സുഭാഷ് ദാസ് പുസ്തകാവതരണം നടത്തി. നമിത സുബീർ ആശംസയും സി ദിവാകരൻ മറുപടി പ്രസംഗവും നടത്തി. ലോകത്തെമ്പാടുമുള്ള ഇടതുപക്ഷ ചിന്താഗതി കാർക്ക് ഷാവേസ് ആവേശവും പ്രചോദനവും ആയിരുന്നു എന്ന് ദിവാകരൻ അഭിപ്രായപ്പെട്ടു. പ്രഭാത് ബുക്ക് ഹൗസ് ആണ് പുസ്തകത്തിൻറെ പ്രസാധകർ

05/11/2021
ഷാർജ പുസ്തകോത്സവത്തിൽ പ്രഭാത് ബുക്ക് ഹൗസിന്റെ സ്റ്റാൾ മുൻമന്ത്രിയും സിപിഐ നേതാവും പ്രഭാത് ബുക്ക് ഹൗസ് ചെയർമാനുമായ സി ദിവ...
04/11/2021

ഷാർജ പുസ്തകോത്സവത്തിൽ പ്രഭാത് ബുക്ക് ഹൗസിന്റെ സ്റ്റാൾ മുൻമന്ത്രിയും സിപിഐ നേതാവും പ്രഭാത് ബുക്ക് ഹൗസ് ചെയർമാനുമായ സി ദിവാകരൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഷാർജ ഇന്ത്യൻ അസ്സോസ്സിയേഷൻ വൈസ് പ്രസിഡൻറ് YA റഹിം, ഇന്ത്യൻ സോഷ്യൽ സെൻറർ അജ്മാൻ പ്രസിഡൻറ് ജാസിം മുഹമ്മദ്, NTV ചെയർമാൻ മാത്തുക്കുട്ടി കാഡോൺ യുവകലാസാഹിതി രക്ഷാധികാരി പ്രശാന്ത് ആലപ്പുഴ, യുവകലാസാഹിതി കേന്ദ്ര കമ്മിറ്റി സെക്രട്ടറി ബിജു ശങ്കർ, ബുക്ക് ഫെസ്റ്റിവൽ പ്രഭാത് സ്റ്റാൾ ചെയർമാൻ സലീം, കൺവീനർ ജിബി ബേബി, യുവകലാസാഹിതി യുഎഇ നേതാക്കളായ പ്രദീഷ്‌ ചിതറ, വിൽസൺ തോമസ്, രാജേഷ് എ ജി, നമിത സുബീർ, സുഭാഷ് ദാസ് , നസീർ ചന്ത്രാപ്പിന്നി ദിലീപ് വി പി, സുബീർ അരോൾ, ഷാജഹാൻ, അജി കണ്ണൂർ, നൗഷാദ് വനിതാ കലസാഹിതി ഭാരവാഹികളായ സ്മിത ജഗദീഷ്, സിബി ബൈജു സാംസ്കാരിക പ്രവർത്തകരായ ആയ പി ശിവപ്രസാദ്, റോയി നെല്ലിക്കോട് തുടങ്ങിയവർ സംബന്ധിച്ചു. ഏഴാം നമ്പർ ഹാളിൽ ZD-7 ആണ് പ്രഭാതിന്റെ സ്റ്റാൾ. പരമ്പരാഗതമായി പ്രഭാതിൽ ലഭ്യമാകുന്ന റഷ്യൻ വിവർത്തന പുസ്തകങ്ങൾ കൂടാതെ ധാരാളം പുതിയ എഴുത്തുകാരുടെ പുസ്തകങ്ങളും ഇത്തവണ സ്റ്റാളിൽ ഉണ്ട് എന്ന് പ്രഭാത് ബുക്ക് സ്റ്റാളിന്റെ ചുമതല വഹിക്കുന്ന മുതിർന്ന യുവകലാസാഹിതി നേതാവ് ശ്രീലത അജിത്ത് അറിയിച്ചു.

മുൻമന്ത്രിയും സിപിഐ നേതാവുമായ സി ദിവാകരൻ എഴുതിയ ഹ്യൂഗോ ഷാവേസും വെനിസുലയും എന്ന പുസ്തകത്തിൻറെ പ്രകാശന കർമ്മം ഷാർജ ബുക്ക് ...
02/11/2021

മുൻമന്ത്രിയും സിപിഐ നേതാവുമായ സി ദിവാകരൻ എഴുതിയ ഹ്യൂഗോ ഷാവേസും വെനിസുലയും എന്ന പുസ്തകത്തിൻറെ പ്രകാശന കർമ്മം ഷാർജ ബുക്ക് ഫെസ്റ്റിവലിൽ വെച്ച് നിർവഹിക്കപ്പെടുന്നു.

പ്രഭാത് ബുക്ക് ഹൗസ് ആണ് ഈ പുസ്തകത്തിന്റെ പ്രസാധകർ.

പ്രശസ്ത സംവിധായകൻ എം എ നിഷാദിന് പുസ്തകത്തിന്റെ പ്രതി നൽകി കൊണ്ട് മാധ്യമപ്രവർത്തകൻ അരുൺ രാഘവനാണ് പ്രകാശനം നിർവഹിക്കുന്നത്. നവംബർ 5 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് റൈറ്റേഴ്സ് ഫോറത്തിൽ (Hall # 7)വെച്ചാണ് പ്രകാശനം നിർവഹിക്കുന്നത്.

പരിപാടിയിലേക്ക് എല്ലാവരെയും സഹർഷം സ്വാഗതം ചെയ്യുന്നു.

വായനയുടെ മഹോത്സവം ആയ ഷാർജ പുസ്തകോത്സവത്തിന് കൊടിയേറുകയായി. പതിവുപോലെ പ്രഭാത് ബുക്ക് ഹൗസ് ഇത്തവണയും ഈ മഹത്തായ അക്ഷരമാമാങ്...
01/11/2021

വായനയുടെ മഹോത്സവം ആയ ഷാർജ പുസ്തകോത്സവത്തിന് കൊടിയേറുകയായി. പതിവുപോലെ പ്രഭാത് ബുക്ക് ഹൗസ് ഇത്തവണയും ഈ മഹത്തായ അക്ഷരമാമാങ്കത്തിന് ശോഭയേറ്റി പങ്കെടുക്കുന്നുണ്ട്. ഏഴാം നമ്പർ ഹാളിൽ സ്റ്റാൾ ZD-7 ൽ പ്രവർത്തിക്കുന്ന പ്രഭാതിന്റെ കൗണ്ടർ പ്രഭാത് ബുക്ക് ഹൗസ് ചെയർമാനും മുൻ ഭക്ഷ്യവകുപ്പ് മന്ത്രിയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തലമുതിർന്ന നേതാവുമായ സ. സി ദിവാകരൻ നവംബർ മൂന്നിന് ഏഴു മണിക്ക് ഔപചാരികമായി ഉദ്ഘാടനം ചെയ്യുന്നു. അക്ഷരങ്ങളെ സ്നേഹിക്കുന്ന പ്രഭാതിന്റെ അഭ്യുദയകാംക്ഷികളായ നിങ്ങളെ ഓരോരുത്തരെയും ഉദ്ഘാടന ചടങ്ങിലേക്ക് സവിനയം സ്വാഗതം ചെയ്യുന്നു.

വീണ്ടും വരവായി വായനയുടെ വസന്തം. നവംബർ പുലരുമ്പോൾ പുസ്തക പ്രേമികളുടെ ലോകം കാത്തിരിക്കുന്ന ആ വലിയ ആഘോഷത്തിന് അരങ്ങുണരുകയായ...
23/10/2021

വീണ്ടും വരവായി വായനയുടെ വസന്തം. നവംബർ പുലരുമ്പോൾ പുസ്തക പ്രേമികളുടെ ലോകം കാത്തിരിക്കുന്ന ആ വലിയ ആഘോഷത്തിന് അരങ്ങുണരുകയായി. മഹാമാരിയുടെ ഇരുളിൽ നിന്നും അക്ഷരങ്ങളുടെ വെളിച്ചത്തിലേക്ക് .

പതിവ് പോലെ പ്രഭാത് ബുക്ക് ഹൗസും ഷാർജ പുസ്തകമേളയുടെ ഭാഗമാകുന്നു. ഹാൾ നമ്പർ ഏഴിൽ സ്റ്റാൾ ZD-7 സന്ദർശിച്ച് മലയാളത്തിലെ അമൂല്യമായ പുസ്തകശേഖരത്തെ അറിയുക സ്വന്തമാക്കുക.

11/07/2021

Address

Sharjah

Opening Hours

Monday 09:00 - 22:00
Tuesday 09:00 - 22:00
Wednesday 09:00 - 22:00
Thursday 09:00 - 22:00
Friday 16:00 - 00:00
Saturday 09:00 - 22:00
Sunday 09:00 - 22:00

Alerts

Be the first to know and let us send you an email when Prabhath books at sharjah Book Fair posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Prabhath books at sharjah Book Fair:

Videos

Share

Category

Nearby media companies