Kerala One News

  • Home
  • Kerala One News

Kerala One News kerala one news leading online news portal from gods own country

29/05/2021
25/11/2020

ജയിച്ച് കയറാൻ ജനകീയനായ സ്വതന്ത്ര സ്ഥാനാർഥി.
ശക്തമായ ചതുഷ്കോണ മത്സരം നടക്കുന്ന മുൻസിപ്പൽ വാർഡ്‌ ആണ്
വർക്കല പെരുങ്കുളം (22).

നാടിനൊപ്പം നമ്മുടെ വാർഡും വളരണം .അതാണ് നിങ്ങളോരോരുത്തരേയും പോലെ എന്റേയും ആഗ്രഹം എന്ന് വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന ശ്രേയസ്.
മുന്നണികൾ സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നതിനു മുൻപ് വാർഡിൽ പ്രചരണങ്ങൾക്ക് തുടക്കമിട്ട് വളരെ മുന്നേറിക്കഴിഞ്ഞു ഈ സ്വാതന്ത്രൻ.

ഈ വാർഡിൽ വർഷങ്ങളായി പരിഹരിക്കപ്പെടാതെ കിടക്കുന്ന സുപ്രധാനമായ വിഷയങ്ങൾ നിലവിൽ ധാരാളം ഉണ്ട് അതിൽ വാർഡിനെ സംബന്ധിച്ച് പരമപ്രധാനം പെരുങ്കുളം നവീകരിച്ച് നാട്ടുകാർക്ക് ഉപയോഗയോഗ്യമാക്കുക എന്നതാണ്.
കാലാകാലങ്ങളിൽ ഭരണത്തിൽ വരുന്ന സർക്കാരുകളുടെ വികസന ഫണ്ടുകൾ നേടിയെടുത്തും നല്ലവരായ നാട്ടകാരെ ഏകോപിപ്പിച്ചും പെരുങ്കുളും വിഷയത്തിൽ നല്ല പരിഹാരം ഉണ്ടാക്കുമെന്ന് സ്ഥാനാർഥി ഉറപ്പുതരുന്നു.

ഭവന പദ്ധതികൾ ആരോഗ്യ സുരക്ഷാ പദ്ധതികൾ തുടങ്ങിയ ജനക്ഷേമ പദ്ധതികളെല്ലാം കൃത്യമായി ഏവർക്കും ലഭ്യമാക്കുവാൻ പ്രതിജ്ഞാബദ്ധനായിരിക്കുമെന്നും
വിദ്യാഭ്യാസം കലാ കായിക മേഖലകൾ തെഴിൽ ലഭ്യത ഇവയിലെല്ലാം വളർന്നു വരുന്ന പുതുതലമുറക്ക് അർഹിക്കുന്ന പ്രോത്സാഹനം ഉറപ്പാക്കുമെന്നും
വാർഡിന്റെ സമാധാനത്തിനും ഐക്യത്തിനു അഭിവൃദ്ധികൾക്കും വേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കുമെന്നും എല്ലാവരെയും പരീക്ഷിച്ച് തോറ്റ ജനങ്ങൾ ഇക്കുറി തോൽക്കില്ലെന്നും ജാതി മത ഭേതമന്യേ മാങ്ങ ചിഹ്നത്തിൽ മത്സരിക്കുന്ന നാടറിയുന്ന നാട്യമില്ലാത്ത നാട്ടുകാരനായ തന്നെ തിരഞ്ഞെടുക്കും എന്ന പൂർണ വിശ്വാസത്തിലാണ് ശ്രേയസസ്.
കൂടുതൽ വായനക്കായി സന്ദർശിക്കുക
www.varkalanews.com

30/09/2020

കോണ്ട്രാക്ടറുടെയും കുടുംബത്തിന്റെയും ആത്മഹത്യ പ്രതി അറസ്റ്റില്‍

15.09.2020 തീയതി രാവിലെ വര്‍ക്കല വെട്ടൂര്‍ കയറ്റാഫീസിനു സമീപം അച്ഛനും അമ്മയും മകളും അടങ്ങിയ ഒരു കുടുംബത്തിലെ 3 പേര്‍ തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിലെ കാരണക്കാരനായ പ്രതിയെ വര്‍ക്കല പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വിളപ്പില്‍ വില്ലേജില്‍ പേയാട് ദേശത്ത് കുണ്ടമണ്‍ കടവ് ആഞ്ജനേയത്തില്‍ നിന്നും വട്ടിയൂര്‍ക്കാവ് വില്ലേജില്‍ തിട്ടമംഗലം പുലരി റോഡിനു സമീപം കൂള്‍ ഹോമില്‍ ഒന്നാം നിലയില്‍ TC 37/3195-ാം നമ്പര്‍ വീട്ടില്‍ വാടകയ്ക്ക് താമസിച്ചു വരുന്ന തങ്കപ്പന്‍ മകന്‍ 60 വയസ്സുള്ള അശോക്‌കുമാറാണ് 30.09.2020 തീയതി അറസ്റ്റിലായത്.
മിലിട്ടറി എഞ്ചിനീയറിംഗ് സര്‍വ്വീസ്സിന്റെ ‘എ’ ക്ലാസ്സ്‌ കോണ്ട്രാക്ടറായിരുന്നു മരണപ്പെട്ട ശ്രീകുമാര്‍. ശ്രീകുമാറിന്റെ സുഹൃത്തായിരുന്നു ഇലക്ട്രിക്കല്‍ കൊണ്ട്രാക്ടര്‍ ആയിരുന്ന അശോക്‌കുമാര്‍. ശ്രീകുമാര്‍ ഏറ്റെടുക്കുന്ന മിലിട്ടറി എഞ്ചിനീയറിംഗ് സര്‍വ്വീസ്സിന്റെ ജോലികള്‍ സബ്കൊണ്ട്രാക്ട് ആയി എടുത്തു ചെയ്തു വന്നിരുന്നത് അശോക്‌കുമാര്‍ ആണ്. 2014 വര്‍ഷം ശ്രീകുമാര്‍ എടുത്ത ശംഖുമുഖം എയര്‍ഫോഴ്സ് ക്വാര്‍ട്ടേഴ്സിന്റെ 10 കോടി രൂപയുടെ കോണ്ട്രാക്ട് ജോലി സുഹൃത്തായ അശോക്‌കുമാര്‍ സബ്കൊണ്ട്രാക്ട് എടുക്കുകയും ജോലി തുടങ്ങുന്നതിനായി രണ്ടരക്കോടി രൂപാ ബാങ്ക് അക്കൗണ്ട്‌ വഴി അശോക്‌കുമാറിന് ശ്രീകുമാര്‍ നല്‍കുകയും 50 ലക്ഷം രൂപാ ഡോക്യുമെന്റ്സ് സെക്യൂരിറ്റി വയ്ക്കുന്നതിനും നല്‍കിയെങ്കിലും അശോക്‌കുമാര്‍ ജോലി തുടങ്ങുകയോ തുക തിരികെ നല്‍കുകയോ ചെയ്തില്ല. ബാങ്കില്‍ ഭീമമായ തുക കടക്കെണിയിലായ ശ്രീകുമാറിന്റെ വീടും വസ്തുക്കളും ജപ്തി ആവുകയും ചെയ്തു. ഈ അവസരത്തില്‍ അശോക് കുമാറിനോട് താന്‍ നല്‍കിയ പണം തിരികെ നല്‍കുവാന്‍ ആവശ്യപ്പെട്ടെങ്കിലും അയാള്‍ പണം മടക്കി നല്‍കിയില്ല. ഈ അവസരത്തില്‍ ഏറ്റെടുത്ത ജോലി പൂര്‍ത്തീകരിച്ച് കടക്കെണിയില്‍ നിന്നും രക്ഷപ്പെടാമെന്ന് കരുതി വീണ്ടും ബാങ്കില്‍ നിന്നും ഭീമമായ തുക ലോണ്‍ എടുക്കുകയും പണി പൂര്‍ത്തിയാക്കാന്‍ കഴിയാതെ വരികയും മുന്നോട്ടുള്ള ജീവിതം വഴിമുട്ടുകയും മാനഹാനി ഭയന്ന് മകളോടും ഭാര്യയോടും ഒപ്പം ആത്മഹത്യ ചെയ്യുവാന്‍ തീരുമാനിയ്ക്കുകയും ചെയ്തു. പോലീസ് അസ്വാഭാവിക മരണത്തിന് കേസ്സെടുക്കുകയും അന്വേഷണം നടത്തുകയും ചെയ്തു. പോലീസിന്റെ അന്വേഷണത്തില്‍ സംഭവ സ്ഥലത്ത് നിന്നും ലഭിച്ച ആത്മഹത്യാക്കുറിപ്പില്‍ അശോക്‌കുമാര്‍ ആണ് ശ്രീകുമാറിനെയും കുടുംബത്തെയും ആത്മഹത്യയിലേയ്ക്കു നയിച്ചതെന്ന് മരണപ്പെട്ട ശ്രീകുമാര്‍ രേഖപ്പെടുത്തിയിരുന്നു. ശ്രീകുമാറിന്റെയും അശോക്‌കുമാറിന്റെയും കഴിഞ്ഞ 10 വര്‍ഷത്തെ സാമ്പത്തിക ഇടപാടുകള്‍ സൂക്ഷ്മമായി പരിശോധിച്ചതിനു ശേഷവും, മിലിട്ടറി എഞ്ചിനീയറിംഗ് സര്‍വ്വീസ് ഉദ്യോഗസ്ഥരില്‍ നിന്നും മറ്റും ശേഖരിച്ച വിവരത്തിന്റെയും അടിസ്ഥാനത്തില്‍ അശോക്‌കുമാറിന്റെ ഉള്‍പ്പെടല്‍ മനസ്സിലായതിനെത്തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്.
വര്‍ക്കല പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഓ ജി.ഗോപകുമാര്‍, എസ്.ഐ പി.അജിത്ത് കുമാര്‍, ഗ്രേഡ് എസ്.ഐ സുനില്‍കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ വര്‍ക്കല കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തിട്ടുള്ളതാണ്‌.

മൃതദേഹത്തോട് വർക്കല മുനിസിപ്പാലിറ്റിയുടെ അനാസ്ഥകോവിഡ് ബാധിച്ച് മരിച്ച വർക്കല സ്വദേശിനി ഉഷയുടെ മൃതദേഹം തിരുവനന്തപുരം മരുത...
28/09/2020

മൃതദേഹത്തോട് വർക്കല മുനിസിപ്പാലിറ്റിയുടെ അനാസ്ഥ
കോവിഡ് ബാധിച്ച് മരിച്ച വർക്കല സ്വദേശിനി ഉഷയുടെ മൃതദേഹം തിരുവനന്തപുരം മരുതൂർ യിലെ സ്വകാര്യ ആശുപത്രിയിൽ.രാവിലെ ആറുമണിക്ക് മരിച്ച ഉഷയുടെ മൃതദേഹം കഴിഞ്ഞ 13 മണിക്കൂറായി ആശുപത്രിയിലെ വാർഡിൽ മോർച്ചറിയോ മറ്റ് സൗകര്യങ്ങളോ ഇല്ലാത്ത സ്വകാര്യ ആശുപത്രി അധികൃതർ വർക്കല മുനിസിപ്പാലിറ്റിയെ ബന്ധപ്പെട്ടെങ്കിലും സംസ്കാരത്തിനായി സൗകര്യം ഇല്ല എന്നാണ് വർക്കല മുൻസിപ്പാലിറ്റി ആശുപത്രി അധികൃതരെ അറിയിച്ചത്.ഉന്നത അധികാരികളെയും ജനപ്രതിനിധികളെയും ബന്ധപ്പെടാൻ ശ്രമിക്കുകയാണ് ഉഷയുടെ വീട്ടുകാർ.

മൃതദേഹത്തോട് മുനിസിപ്പാലിറ്റിയുടെ അനാസ്ഥ...

കോവിഡ് ബാധിച്ച് മരിച്ച വർക്കല സ്വദേശിനി ഉഷയുടെ മൃതദേഹം തിരുവനന്തപുരം മരുതൂർ യിലെ സ്വകാര്യ ആശുപത്രിയിൽ.രാവിലെ ആറുമണിക്ക് മരിച്ച ഉഷയുടെ മൃതദേഹം കഴിഞ്ഞ 13 മണിക്കൂറായി ആശുപത്രിയിലെ വാർഡിൽ. മോർച്ചറിയോ മറ്റ് സൗകര്യങ്ങളോ ഇല്ലാത്ത സ്വകാര്യ ആശുപത്രി അധികൃതർ വർക്കല മുനിസിപ്പാലിറ്റിയെ ബന്ധപ്പെട്ടെങ്കിലും സംസ്കാരത്തിനായി സൗകര്യം ഇല്ല എന്നാണ് വർക്കല മുൻസിപ്പാലിറ്റി ആശുപത്രി അധികൃതരെ അറിയിച്ചത്.ഉന്നത അധികാരികളെയും ജനപ്രതിനിധികളെയും ബന്ധപ്പെടാൻ ശ്രമിക്കുകയാണ് ഉഷയുടെ വീട്ടുകാർ.
Varkala News

12/04/2020

സാനിട്ടൈസറും വിദേശമദ്യവും ചേര്‍ത്ത് ബൈക്കില്‍ കറങ്ങി നടന്നു വില്പന കോവിഡ്‌ സന്നദ്ധ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

വര്‍ക്കല പോലിസ് സ്റ്റേഷന്‍ പരിധിയിലെ വിവിധ പ്രദേശങ്ങളില്‍ മദ്യം കിട്ടാതിരുന്ന യുവാക്കള്‍ക്ക് സാനിട്ടൈസറും WHITE RUM, VOTKA എന്നിവ കലര്‍ത്തിയ മദ്യം ബൈക്കില്‍ കൊണ്ട് നടന്നു ലിറ്റര്‍ കണക്കിന് വിറ്റഴിച്ചു വന്നയാള്‍ വര്‍ക്കല പോലീസിന്റെ പിടിയില്‍. വര്‍ക്കല യൂഡി ആഡിറ്റോറിയതിനു സമീപം സജീന മന്‍സിലില്‍ സജിന്‍ വയസ് 37 ആണ് വര്‍ക്കല പോലീസിന്റെ പിടിയിലായത്. പോലിസ് പട്രോളിങ്ങിനിടയില്‍ മദ്യപിച്ചു വാഹനം ഓടിച്ചിരുന്ന ചെറുന്നിയൂര്‍ സ്വദേശിയായ യുവാവിനെ ഇന്ന് ഉച്ചയ്ക്ക് പോലിസ് പിടിച്ചിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ ബൈക്കില്‍ കറങ്ങി നടന്നു കഴുത്തില്‍ ID കാര്‍ഡും ബാഗും തൂക്കിയിട്ടു വന്നയാള്‍ ഒരു ലിറ്ററിന് 1600 രൂപ നിരക്കില്‍ നല്‍കിയ മദ്യമാണെന്ന് പറയുകയും ആയതിന്റെ അടിസ്ഥനത്തില്‍ പോലീസുദ്യോസ്ഥര്‍ ഫോണ്‍ മുഖാന്തിരം മദ്യം ആവശ്യപെട്ടത് ടിയാന്‍ കൊണ്ട് വന്നപ്പോഴാണ് പിടിയിലായത്. ടി മദ്യം ചപ്പാത്തി എന്ന കോഡിലാണ് അറിയപ്പെടുന്നത്. പോലിസ് വിളിച്ചപ്പോള്‍ 1600 രൂപ തന്നാല്‍ ചപ്പാത്തി നല്‍കാമെന്ന് പറയുകയും ടിയാന്‍ 1600 രൂപ കൈപ്പറ്റിയതിന് ശേഷം മദ്യം വിതരണം ചെയ്യാന്‍ വരുന്ന സമയത്താണ് പോലിസ് പിടിയിലായത്. ആള്‍ കേരള ഫോട്ടോ ഗ്രാഫേഴ്സ് അസോസിയഷന്റെ ഐടി കാര്‍ഡു ഉപയോഗിച്ചും സന്നദ്ധ പ്രവര്‍ത്തകാരുടെ കൂടെ ഭക്ഷണം വിതരണം ചെയ്യുന്നതിന്റെ പേരിലും പലതവണ പോലിസ് ചെക്കിംഗ് സമയം പോലിസിനെ കബളിപ്പിച്ചു പോവുകയായിരുന്നു. സദാസമയം മുഖം അറിയാതിരിക്കാന്‍ മാസ്ക്ക് ധരിച്ചാണ് ടിയാന്‍ വിതരണം നടത്തി വന്നിരുന്നത്. കഴിഞ്ഞ 2 ദിവസങ്ങാളായി വര്‍ക്കല പോലിസ് സ്റ്റേഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ മദ്യം വിതരണം നടക്കുന്നു എന്നുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ടിയാളെ അറസ്റ്റ് ചെയ്തത്. ഒരു ദിവസം മുപ്പതോളം ചപ്പാത്തി വിറ്റ്‌ വരുന്നതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട് . മെഡിക്കല്‍ ഷോപ്പില്‍ നിന്നും ഈഥൈയില്‍ ആല്‍ക്കഹോള്‍ കൂടുതലടങ്ങിയ സാനിട്ടൈസര്‍ അളവില്‍ കൂടുതല്‍ വാങ്ങി VOTKA, WHITE RUM തുടങ്ങിയ വിദേശമദ്യങ്ങളില്‍ മിക്സ് ചെയ്തു ഒരു ലിറ്ററിന്റെ പ്ലാസ്റ്റിക് കുപ്പികളില്‍ നിറച്ചാണ് ടി മിശ്രിതം വിറ്റ്‌ വന്നിരുന്നത്. വര്‍ക്കല ഇന്‍സ്പെക്ടര്‍ ജി ഗോപകുമാറിന്റെ നേതൃത്വത്തില്‍ സബ്-ഇന്‍സ്പെക്ടര്‍ അജിത്കുമാര്‍ പ്രൊബേഷന്‍ SI പ്രവീണ്‍, ASI ഷൈന്‍ CPO മാരയാ നാഷ്, അന്‍സര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ സൂത്രത്തില്‍ പിടികൂടിയത്.

സ്നേഹസ്പർശവുമായി  വർക്കല പോലീസ്
27/03/2020

സ്നേഹസ്പർശവുമായി വർക്കല പോലീസ്

സ്നേഹ സ്പർശവുമായി വർക്കല പോലീസ്

ലോകം കോവിഡ് എന്ന മഹാമാരിയിൽ ഉരുകുമ്പോൾ ലോക്ക് ഡൌൺ മൂലം ഭക്ഷണത്തിനും കുടിവെള്ളത്തിനും കഷ്ടപ്പെടുന്ന നമ്മുടെ നാട്ടിലെ പാവപ്പെട്ട ജനങ്ങൾക്ക് വർക്കല പോലീസിന്റെ കൈത്താങ് . തെരുവിൽ ജീവിക്കുന്നതും ,ഭക്ഷണം ലഭിക്കാൻ ബുദ്ധിമുട്ടുന്ന അന്യ സംസ്ഥാന തൊഴിലാളികൾക്കും വീട്ടിൽ കഴിയുന്ന പാവപെട്ട നാട്ടുകാർക്കും സന്നദ്ധ പ്രവർത്തകരുടെയും റെസിഡൻസ് അസോസിയേഷന്റെയും സഹായത്തോടെ ആണ് വർക്കല പോലീസ് ഭക്ഷണവും വെള്ളവും എത്തിക്കാൻ സ്നേഹസ്പർശം എന്ന പ്രൊജക്റ്റ് ആരംഭിച്ചിരിക്കുന്നത് .നൂറുകണക്കിന് പേർക്കാണ് ഇന്നുമുതൽ ഭക്ഷണം നേരിട്ട് എത്തിക്കുന്നത് . അല്ലാതെ എല്ലാ ദിവസവും 12 മണി മുതൽ വർക്കല പോലീസ് സ്റ്റേഷനിൽ പ്രവർത്തിക്കുന്ന കൗണ്ടറിൽ നിന്നും നേരിട്ടും
ഭക്ഷണം ലഭിക്കുന്നതാണ് സ്നേഹസ്പര്ശത്തിന്റെ ഉത്‌ഘാടനം ബഹുമാനപ്പെട്ട വർക്കല പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ഗോപകുമാർ നിർവഹിച്ചു . ഒരു നേരത്തെ ഭക്ഷണമോ , സേവന രംഗത്ത് പ്രവർത്തിക്കുന്നവർക്ക് വേണ്ടി മാസ്ക്കോ , സാനിട്ടയ്‌സർ തുടങ്ങിയവ സന്നദ്ധ സംഘടനകൾക്കോ റെസിഡൻസ് അസ്സോസിയേഷനോ സഹായിക്കാൻ കഴിയുന്ന പൊതു ജനങ്ങൾക്കോ പോലീസ് സ്റ്റേഷനിൽ നേരിട്ട് എത്തിക്കാം http://www.varkalanews.com/Full_news.php?ID=582

15/03/2020

വർക്കല റിസോർട്ടിൽ താമസിച്ചു വന്ന ഇറ്റാലിയൻ പൗരന് സന്ദർശിച്ച വഴികൾ

11/03/2020

അത്‌ഭുത ചികിത്സയുടെ പേരില്‍ വിദേശ വനിതയെ പീഡിപ്പിച്ച കേസ്സില്‍ കാശ്മീരി യുവാവ് അറസ്റ്റില്‍

വര്‍ക്കല ഹെലിപ്പാട് ക്ലിഫില്‍ ഹാന്‍ഡി ക്രാഫ്റ്റ്, ആര്‍ട്ടി ക്രാഫ്റ്റ് ഷോറൂമില്‍ സാധനങ്ങള്‍ വാങ്ങാന്‍ വന്ന ഫ്രഞ്ച് വനിതയായ വിദേശിയെ സൗണ്ട് തെറാപ്പിയിലൂടെ എനര്‍ജി ലെവല്‍ കൂട്ടി നല്‍കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച ശേഷം ലൈംഗികമായി പീഡിപ്പിച്ച കേസ്സില്‍ ജമ്മു- കാശ്മീര്‍ സ്വദേശിയായ മുഹമ്മദ് ആസിഫ്ദര്‍, വയസ്സ് 25, ഷാലിമാര്‍ ബ്രലിന്‍, ശ്രീനഗര്‍, ജമ്മു-കാശ്മീര്‍ എന്നയാളെയാണ് വിദേശവനിത നല്‍കിയ പരാതിയിന്മേല്‍ കേസ്സ് രജിസ്റ്റര്‍ ചെയ്ത് വര്‍ക്കല ഇന്‍സ്പെക്ടര്‍ ജി. ഗോപകുമാര്‍, സബ്- ഇന്‍സ്പെക്ടര്‍ ശ്യാം എം.ജി GSI ഹരീഷ് എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തത്. വര്‍ക്കലയില്‍ എത്തിചേരുന്ന വിവിധ വിദേശ രാജ്യങ്ങളിലെ വിനോദ വിദേശ സഞ്ചാരികള്‍ക്ക് ഇപ്രകാരത്തില്‍ കാശ്മീരി കച്ചവടക്കാരില്‍ നിന്നും പലതരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകുന്നതായി അടുത്തിടെ പരാതി ലഭിച്ചിട്ടുള്ളതാണ്.

അന്തർ ജില്ലാ മോഷ്ടാവ് സെഞ്ച്വറി ഫസലുദീനും കൂട്ടാളികളായ സ്ത്രീകളും അറസ്റ്റിൽ .തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ജില്ലകളിൽ ...
06/02/2020

അന്തർ ജില്ലാ മോഷ്ടാവ് സെഞ്ച്വറി ഫസലുദീനും കൂട്ടാളികളായ സ്ത്രീകളും അറസ്റ്റിൽ .

തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ജില്ലകളിൽ ഇരുന്നൂറിലധികം കവർച്ച കേസുകളിൽ പ്രതിയായ കഴക്കൂട്ടം മേനകുളം പുത്തൻതോപ്പ് ചിറക്കൽ വീട്ടിൽ ഫസലുദീൻ ,സഹോദരി കണിയാപുരം ചിറക്കൽ ആറ്റരികത്തു വീട്ടിൽ ഷാഹിത ,അസീല എന്നിവർ ആണ് വർക്കല പോലീസിന്റെ പിടിയിലായത്

http://www.varkalanews.com/Full_news.php?ID=576
അന്തർ ജില്ലാ മോഷ്ടാവ് സെഞ്ച്വറി ഫസലുദീനും കൂട്ടാളികളായ സ്ത്രീകളും അറസ്റ്റിൽ .

തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ജില്ലകളിൽ ഇരുന്നൂറിലധികം കവർച്ച കേസുകളിൽ പ്രതിയായ കഴക്കൂട്ടം മേനകുളം പുത്തൻതോപ്പ് ചിറക്കൽ വീട്ടിൽ ഫസലുദീൻ ,സഹോദരി കണിയാപുരം ചിറക്കൽ ആറ്റരികത്തു വീട്ടിൽ ഷാഹിത ,അസീല എന്നിവർ ആണ് വർക്കല പോലീസിന്റെ പിടിയിലായത് .മൂന്നുമാസം മുൻപ് ജയിൽ മോചിതനായ ഫസലുദീൻ വെറും മൂന്ന് മാസം കൊണ്ട് നടത്തിയത് പത്തോളം കവർച്ചകൾ .കഠിനംകുളം മംഗലാപുരം വർക്കല നഗരൂർ പുനലൂർ പാരിപ്പള്ളി തുടങ്ങി പല പ്രദേശങ്ങളിൽ രാത്രി വീലുകൾ കുത്തി തുറന്നു നൂറോളം പവൻ സ്വർണം കവരുകയായിരുന്നു .ഈ മോഷണ മുതലുകൾ വിൽക്കാനും കവർച്ചക്ക് ഒത്താശ ചെയ്തതിനും ആണ് കൂട്ടാളികൾ ആയ സ്ത്രീകളെ അറസ്റ്റ് ചെയ്തത് .വർക്കല കണ്ണമ്പ തിരുവോണം എന്ന വീട്ടിൽ നിന്ന് ഏഴു പവൻ സ്വർണം നാൽപ്പതിനായിരം രൂപ ,പുന്നമൂട് സിംഫണിയിൽ നിന്ന് പതിനേഴു പവൻ ഇരുപത്തിഅയ്യാരിരം രൂപ കുരക്കണ്ണി കല്ലുവിള വീട്ടിൽ നിന്നും രണ്ടു പവൻ സ്വർണവും പതിനായിരം രൂപയും തുടങ്ങി നൂറോളം പവൻ ആണ് മൂന്ന് ജില്ലകളിൽ നിന്നായി പ്രതി കവർന്നത് ..2004 പള്ളിക്കൽ നിന്ന് 125 പവൻ അഞ്ചൽ പറവൂർ എന്നിവിടങ്ങളിൽ നിന്നും 70 പവൻ ആറ്റിങ്ങലിൽ നിന്നും 88 പവൻ എന്നിവ കവർന്നതും ഈ മോഷ്ടാവ് തന്നെയാണ് .പകൽ പച്ചക്കറി ഉന്തുവണ്ടിയിൽ കച്ചവടം നടത്തിയും ആക്രി പറക്കിയും ആളില്ലാത്ത വീലുകൾ നോക്കി വച്ചാണ് ടിയാൻ മോഷണങ്ങൾ നടത്തിയുന്നതു .ആറ്റിങ്ങൽ dysp പി വി ബേബിയുടെ നേതൃത്വത്തിൽ വർക്കല പോലീസ് ഇൻസ്‌പെക്ടർ ജി ഗോപകുമാർ വർക്കല സബ് ഇൻസ്‌പെക്ടർ തുടങ്ങിയവർ ആണ് പ്രതിയെ പിടികൂടിയത്. http://www.varkalanews.com/Full_news.php?ID=576

04/01/2020

Address


Alerts

Be the first to know and let us send you an email when Kerala One News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kerala One News:

  • Want your business to be the top-listed Media Company?

Share

MEDIA KERALA ONE

വളച്ചൊടിക്കുന്ന വാർത്തകൾക്കും സത്യത്തിനെതിനെ കണ്ണടക്കുന്ന ക്യാമറ കൾക്കും മുന്നിൽ സത്യത്തിന്റെ തുറന്നു പിടിച്ച കണ്ണാടി... മീഡിയ കേരള ഒൺ. ആരോടും ഇല്ല പ്രീണനം .നേരിനൊപ്പം എന്നും നേരായ വാർത്തകൾ മാത്രം