SK Creative

SK Creative SK Creative was a collective venture promotes fresh talents and new ideas in the creative arena of film making.

also a collective of design, copy and marketing professionals who believe in the creative power of collaboration.

20/08/2024

ഒരു തൊഴിൽ രംഗത്തെ ചൂഷണങ്ങൾ കണ്ടെത്തി അവസാനിപ്പിക്കാൻ മറ്റൊരു നാട്ടിലും ഇല്ലാത്ത ഒരു രീതിയിൽ കേരള സർക്കാർ നിയമിച്ച കമ്മിറ്റി റിപ്പോർട്ടിനെ മാധ്യമങ്ങൾ വെറും കമ്പിക്കഥയാക്കി ആഘോഷിക്കുകയാണ്.. കഷ്ടം

പുരുഷ മേധാവിത്വമുള്ള ലോകത്തെ സിനിമയും അങ്ങനെ അല്ലെങ്കില്‍ അതിനേക്കാള്‍ ഒരു പടി മുകളില്‍ ആണെന്ന കാര്യത്തില്‍ സംശയമില്ല. ഹ...
20/08/2024

പുരുഷ മേധാവിത്വമുള്ള ലോകത്തെ സിനിമയും അങ്ങനെ അല്ലെങ്കില്‍ അതിനേക്കാള്‍ ഒരു പടി മുകളില്‍ ആണെന്ന കാര്യത്തില്‍ സംശയമില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വരുന്നതിനു മുന്പ് തന്നെ അറിയാവുന്നതുമാണല്ലോ ... സിനിമയിലെ സ്ത്രീകള്‍ നേരിടുന്ന എല്ലാ പ്രശ്നങ്ങളും അഡ്രെസ്സ് ചെയ്യപ്പെടണം എന്നതില്‍ തര്‍ക്കമില്ല. എല്ലാവര്ക്കും ധൈര്യപൂര്‍വ്വം സമാധാനത്തോടെ ജോലി ചെയ്യാന്‍ കഴിയുന്ന മെച്ചപ്പെട്ട തൊഴിലിടങ്ങൾ ഉണ്ടാവണം എന്നാ കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല. സിനിമ ബിസിനസും കലയും ആണ്. കലയെ സ്നേഹിക്കുന്നവര്‍ വളരട്ടെ . അല്ലാതെ ലഹരിക്കടിമപ്പെട്ട് തന്റെ ലൈംഗീക ആഗ്രഹങ്ങള്‍ തീര്‍ക്കാനുള്ള ഒരു ആലയമായി സിനിമയെ കാണുന്നവര്‍ പുറത്തേക്ക് തന്നെ പോകണം.

കൂടെ ഒന്ന് കൂടെ പറയട്ടെ. ചില മൊഴികള്‍ വായിക്കുമ്പോള്‍ വൈരാഗ്യ ബുദ്ധിയോടെ അടച്ചാക്ഷേപിക്കുന്ന പോലെ ഫീല്‍ ചെയ്യുന്നു. കാരണം
മലയാള സിനിമയിലെ ഒരു സെറ്റുകളിലും ജോലി ചെയ്യുന്ന സ്ത്രീകൾക്ക് വസ്ത്രം മാറാനോ മൂത്രമൊഴിക്കാനോ പോലും സൗകര്യം ഇല്ല, എല്ലാ സെറ്റുകളിലും ഭക്ഷണത്തിൽ പോലും വിവേചനം കാണിക്കുന്നു എന്നൊക്കെ ഏതു കമ്മിഷനില്‍ ആര് മൊഴി കൊടുത്തു എന്ന് പറഞ്ഞാലും വിശ്വസിക്കാന്‍ കഴിയില്ല. ഈ സെറ്റുകള്‍ എന്ന് പറയുന്ന സ്ഥലം ശൂന്യാകാശത്ത് ഒന്നുമല്ലല്ലോ . വെറും സാധാരണക്കാരായ നമ്മളില്‍ പലരും പല ജോലികള്‍ക്കായി സെറ്റുകളില്‍ പോകാറുള്ളവര്‍ ആണല്ലോ.. നമ്മളൊക്കെ നേരിട്ട് കാണുന്നതല്ലേ ... ഞാന്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയി പോയ സിനിമകളില്‍ എല്ലാവര്ക്കും ഒരേപോലത്തെ നല്ല ഭക്ഷണം തന്നെയായിരുന്നു. അവിടെ ഇപ്പറഞ്ഞ സൌകര്യങ്ങള്‍ എല്ലാം ധാരാളം ഉണ്ടായിരുന്നു . പിന്നെ മമ്മൂട്ടിയോ മോഹന്‍ലാലോ അല്ലെങ്കില്‍ ഏതെങ്കിലും താരങ്ങള്‍ നായകനായ സെറ്റില്‍ നയന്‍ താരയോ ഐശ്വര്യാ റായിയോ നായികയായ സെറ്റില്‍, അവര്‍ക്ക് കിട്ടുന്ന പരിഗണന എനിക്കും കിട്ടണമെന്ന് പറയുന്നത് ബാലിശമല്ലേ. അവരൊക്കെ സ്വന്തം വീട്ടില്‍ നിന്നും കൊണ്ട് വന്നു കഴിക്കുന്ന ഭക്ഷണം എല്ലാവര്ക്കും കൊടുക്കണം എന്ന് പറയുന്നത് ശുദ്ധ ഭോഷ്ക്കല്ലേ.

അല്ലാതെ സിനിമാക്കാരോട് പണ്ടേ ഒരു കുശുമ്പുള്ള പൊതുസമൂഹം അവസരം മുതലെടുത്ത്‌ അവരെ എല്ലാം മോശമാണെന്ന് അടച്ചാക്ഷേപിക്കാതെ, കഴിഞ്ഞ 6 മാസം കൊണ്ട് ആയിരത്തില്‍ പരം കോടിയുടെ ബിസിനസ് നടന്ന ആ വ്യവസായത്തെ തകര്‍ക്കാതെ, ലോക സിനിമക്ക് മുന്‍പില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന മലയാള സിനിഅമ എന്ന കലയെ അടച്ച് ആക്ഷേപിച്ച് നശിപ്പിക്കാതെ നാണം കെടുത്താതെ, പുഴുക്കുത്തുകള്‍ക്ക് എതിരെ പ്രതികരിക്കാന്‍ മാധ്യമങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കണം എന്നാണു എന്റെ അഭിപ്രായം.

സിജിന്‍ കൂവള്ളൂര്

"തോറ്റവർ സൃഷ്ടിച്ച ലോകമാണ് ജയിച്ചവരുടെ കഥ പറഞ്ഞ് കൈയ്യടിക്കുന്നത്..."  എന്റെ വരികള്‍ അല്ലെങ്കിലും ഇന്നിങ്ങനെ പറയാനാണ് ...
08/05/2024

"തോറ്റവർ സൃഷ്ടിച്ച ലോകമാണ് ജയിച്ചവരുടെ കഥ പറഞ്ഞ് കൈയ്യടിക്കുന്നത്..."

എന്റെ വരികള്‍ അല്ലെങ്കിലും ഇന്നിങ്ങനെ പറയാനാണ് തോന്നുന്നത്.. ജയിച്ചവരേയും എല്ലാത്തിനും A+ കിട്ടിയവരെയും കുറച്ചു കാണുന്നതല്ല. എല്ലാത്തിനും A+ കിട്ടാത്തവര്‍ എന്തോ കുറവുള്ളവര്‍ ആണെന്ന തോന്നല്‍ അവര്‍ക്ക് അടക്കം ഉണ്ടെന്നു കണ്ടപ്പോള്‍ ഇങ്ങനെ പറയണം എന്ന് തോന്നി ... എല്ലാവര്ക്കും ആശംസകള്‍

വല്ലാതെ നൊമ്പരപ്പെടുത്തിയ വാര്‍ത്ത ... 😥😥ഒരു വിങ്ങലോടെ മാത്രമേ ഈ വാര്‍ത്ത വായിക്കാന്‍ സാധിക്കൂ... 😥😥 നമ്മുടെ അയല്‍ക്കാര്...
07/05/2024

വല്ലാതെ നൊമ്പരപ്പെടുത്തിയ വാര്‍ത്ത ... 😥😥ഒരു വിങ്ങലോടെ മാത്രമേ ഈ വാര്‍ത്ത വായിക്കാന്‍ സാധിക്കൂ... 😥😥 നമ്മുടെ അയല്‍ക്കാര്‍ പ്രത്യേകിച്ച് മക്കളില്ലാതെ ഒറ്റക്ക് താമസിക്കുന്ന വൃദ്ധ മാതാപിതാക്കളെ ഒന്ന് ശ്രദ്ധിച്ചേക്കണേ..

മലയാളി ഫ്രം ഇന്ത്യ എന്ന സിനിമ സോങ്ങും ട്രെയിലറും ഒക്കെ കണ്ട് സന്തോഷത്തോടെ കാത്തിരുന്ന്  ആദ്യ ദിനം തന്നെ കണ്ട സിനിമയാണ്. ...
05/05/2024

മലയാളി ഫ്രം ഇന്ത്യ എന്ന സിനിമ സോങ്ങും ട്രെയിലറും ഒക്കെ കണ്ട് സന്തോഷത്തോടെ കാത്തിരുന്ന് ആദ്യ ദിനം തന്നെ കണ്ട സിനിമയാണ്.

എന്നാല്‍ അന്ന് മുതല്‍ അതിലെ കോപ്പിയടി വിവാദവും ആയി ബന്ധപ്പെട്ട് മിക്കവാറും വാര്‍ത്തകളും വീഡിയോകളും കാണുകയും ആ സിനിമ ആദ്യ ദിവസം തന്നെ കാണുകയും ചെയ്തതില്‍ നിന്നും മനസിലായ ഒരു കാര്യം. ഒരേ ത്രെഡ് ഉള്ള എത്രയോ സിനിമകൾ ഇതിനു മുമ്പ് റിലീസായിട്ടുണ്ട്.. ഒരേ ആശയങ്ങൾ, പ്രത്യേകിച്ചും ജന ശ്രദ്ധ ആകർഷിച്ച സാമൂഹിക വിഷയങ്ങൾ, ഒന്നിലധികം പേരുടെ മനസിൽ വരിക എന്നതിൽ അത്ഭുതപെടാനുമില്ല. എന്നാല്‍ നിഷാദ് കോയ വളരെ നല്ല രീതിയില്‍ എഴുതിവച്ച ഒരു പ്ലോട്ട് എടുത്ത് കോപ്പി ആണെന്ന് തോന്നിക്കാതിരിക്കാന്‍ ഏച്ചു കെട്ടി ഏച്ചു കെട്ടി നല്ല ബോര്‍ ആക്കി വച്ചിട്ടുണ്ട്. കോവിഡും, ആടുഫാമും ഒക്കെ ചേര്‍ന്ന് അവിയല്‍ സ്ക്രിപ്റ്റ്. മലാല ക്ലൈമാക്സോക്കെ എഴുതാന്‍ കാണിച്ച ധൈര്യം സമ്മതിക്കണം. നല്ല പ്ലോട്ടും, ആളെ പറ്റിക്കാനും കക്കാനുമുള്ള കഴിവും ഉണ്ടായാല്‍ മാത്രം പോരാ എഴുതി ഫലിപ്പിക്കാന്‍ കുറച്ചു കഴിവും കൂടി വേണം എന്ന് തെളിയിച്ച സിനിമ. നിവിന്‍ ഇതില്‍ നിരപരാധി ആണെന്ന് തോന്നുന്നു.

എന്തായാലും ഈ ടീം തന്നെ നിഷാദ് കൊകോയയോട് ആ കഥ വാങ്ങി സിനിമയാക്കിയിരുന്നു എങ്കില്‍ ( കഥ കൊടുക്കാന്‍ തയ്യാറായിരുന്നു എന്ന് നിഷാദ് പറയുന്നുണ്ട്) നല്ല ഒരു സിനിമ ആയേനെ മലയാളി ഫ്രം ഇന്ത്യ ... ഇതിപ്പോ കട്ടെടുത്ത് പുട്ടിയിട്ടപ്പോള്‍ ആര്‍ക്കും ഇല്ലാതെ ആയിപ്പോയി ആ കഥ ....



Nishad Koya
Listin Stephen
Nivin Pauly
Dijo Jose Antony

റിയാദിന്റെ സാമൂഹിക സാംസ്കാരിക മേഖലകളിൽ ദശാബ്ദങ്ങളുടെ കൈയ്യൊപ്പ് പതിപ്പിച്ച കേളി എന്ന പുരോഗമന സാംസ്കാരിക പ്രസ്ഥാനം പ്രവാസ...
28/04/2024

റിയാദിന്റെ സാമൂഹിക സാംസ്കാരിക മേഖലകളിൽ ദശാബ്ദങ്ങളുടെ കൈയ്യൊപ്പ് പതിപ്പിച്ച കേളി എന്ന പുരോഗമന സാംസ്കാരിക പ്രസ്ഥാനം പ്രവാസികള്‍ക്കായി സമ്മാനിച്ച.. റിയാദിനെ വിസ്മയിപ്പിച്ച... അറിവുത്സവത്തില്‍... Chutti App "കേളി റിയാദ് ജീനിയസ് 2024" ഗ്രാന്‍ഡ്‌ മാസ്റ്റര്‍ ഷോയില്‍ ഗ്രാന്‍ഡ്‌ മാസ്റ്റര്‍ ഡോ. ജി എസ് പ്രദീപ് എന്ന അതുല്യ പ്രതിഭയോടൊപ്പം..

Pradeep Gs ❤❤

ബ്ലാക്ക് ആന്‍ഡ്‌ വൈറ്റില്‍ വിസ്മയം തീര്‍ക്കുമെന്ന് ട്രെയിലര്‍ പറയുന്നു... കാത്തിരുപ്പിന് ദൈര്‍ഘ്യം കൂടുന്നു ....   NB: ഞ...
11/02/2024

ബ്ലാക്ക് ആന്‍ഡ്‌ വൈറ്റില്‍ വിസ്മയം തീര്‍ക്കുമെന്ന് ട്രെയിലര്‍ പറയുന്നു... കാത്തിരുപ്പിന് ദൈര്‍ഘ്യം കൂടുന്നു ....

NB: ഞാനുണ്ടാക്കിയ ഒരു സിമ്പിള്‍ പോസ്റ്റര്‍

ഷൈന്‍ ടോം ചാക്കോ നല്ലൊരു അഭിനേതാവാണ്, സെറ്റി വന്നാല്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാതെ നല്ല നിലയില്‍ പെരുമാറുകയും നല്ല പ്രക...
18/01/2024

ഷൈന്‍ ടോം ചാക്കോ നല്ലൊരു അഭിനേതാവാണ്, സെറ്റി വന്നാല്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാതെ നല്ല നിലയില്‍ പെരുമാറുകയും നല്ല പ്രകടനം കാഴ്ച വക്കുകയും ചെയ്യുന്ന ഒരാൾ ആണെന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്. വ്യക്തി എന്ന നിലയിൽ ഷൈനെ പരിചയവും ഇല്ല. എന്നാൽ അഭിമുഖങ്ങളിൽ ഷൈന്‍ വെറും ഷോ ആണ് .

സംഭവം ഷൈൻ പറയുന്നത് ഒക്കെ കറക്റ്റ് ആണ് എന്ന് ഒക്കെ മുന്‍പ് പലപ്പഴും തോന്നിയിരുന്നു. ഷൈനിന്റെ ചില രീതികള്‍ കാരണം തെറ്റിദ്ധരിക്കപ്പെടുന്നു എന്നും കരുതിയിരുന്നു എന്നാല്‍ ഇപ്പോള്‍ മനസിലാകുന്നു ആ പറയുന്നതില്‍ കഴമ്പില്ല എന്ന്. പറയുന്നതില്‍ ചിലതൊക്കെ ശരി ആണ്, പക്ഷെ ചിലതൊക്കെ ശരി ആണെന്ന് നമുക്ക് തോന്നുന്നത് മാത്രമാണ്. സ്ത്രീകള്‍ക്ക് യാതൊരു ബഹുമാനവും ഷൈനിന്റെ വാക്കുകളില്‍ കാണാന്‍ കഴിയില്ല. ഷൌട്ട് ചെയ്താണ് പൊതുവെ സംസാരം എങ്കിൽ സ്ത്രീകളോട് സംസാരിക്കുമ്പോൾ അത് വളരെ അസഹീയമാം വിധം കൂടും . പ്രത്യേകിച്ച് ജൂനിയര്‍ ആണെങ്കില്‍. പിന്നെ മറ്റുള്ളവരെ മുഴുമിക്കാന്‍ സമ്മതിക്കില്ല ഇടയില്‍ കയറി ഷൌട്ട് ചെയ്യുക, ചളി അടിക്കുക ഒക്കെ ചെയ്ത് അറ്റന്‍ഷന്‍ സീകിംഗിംനു ശ്രമിക്കും. ശരിയാണല്ലോ എന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ പ്രത്യേകിച്ച് മെയിൽ ഷോവനിസ്റ്റുകൾക്ക് കയ്യടിക്കാൻ തോന്നുന്ന നിലയിൽ ഹിപ്പോക്രാറ്റിക് ഉള്ള സ്റ്റേറ്റ്മെന്റുകൾ ആണ് ഭൂരിപക്ഷവും.

കൂടെ ഇരിക്കുന്നവര്‍ക്ക് ഒരു ബഹുമാനവും കൊടുക്കാതെ ഉള്ള ഈ പെരുമാറ്റം പോലും ഷൈനിന്റെ അഭിനയം ആണ് . കൂടെ ഇരിക്കുന്നത് മമ്മുക്കയോ, കമലോ മറ്റ് സീനിയേര്‍സോ ആണെങ്കില്‍, കൂടെ ഉള്ള അവതാരകര്‍ കുറച്ചു നിലവാരം ഉള്ളവര്‍ ആണെങ്കില്‍ ഷൈന്‍ ഈ ഷോ ഇറക്കാറില്ല . ഏതെങ്കിലും മൂലക്കെ കടിച്ചു പിടിച്ച് ഇരിക്കുന്നുണ്ടാകും . കാരണം അവിടെ ഷൈന്‍ അല്ല ഫോക്കസ് പോയന്റ്. പക്ഷെ ഷൈന്‍ ഫോക്കസ് പോയന്റ് ആകുന്നിടത്ത് കൂടെ ഇരിക്കുന്നവര്‍ ജൂനിയര്‍ ആണെങ്കില്‍, പ്രത്യേകിച്ച് ഹൈദരാലിയെ പോലെ ഒക്കെ ഉള്ള അവതാരകര്‍ കൂടിയാലാല്‍ പിന്നെ തീര്‍ന്നു. നമുക്ക് മാത്രമല്ല കൂടെ വന്നിരിക്കുന്നവര്‍ക്കും കൂടി അരോചകം ആക്കി ഒരു ഷൈന്‍ ഷോ അങ്ങ് അരങ്ങേറും . ഇതൊക്കെ ഷൈനിന്റെ വെറും അഭിനയം ആകാം പക്ഷെ അത് ബോറും അസഹനീയവും ആണ്.

സിജിന്‍ കൂവള്ളൂര്‍

ഷക്കീലയുടെ അടുത്ത കാലത്ത് വന്ന എല്ലാ അഭിമുഖങ്ങളിലും എന്ന പോലെ തന്നെ ...  എന്ത് തുറന്ന ജീവിതമാണ് !!!.  എത്ര സിമ്പിള്‍ ആയാ...
17/01/2024

ഷക്കീലയുടെ അടുത്ത കാലത്ത് വന്ന എല്ലാ അഭിമുഖങ്ങളിലും എന്ന പോലെ തന്നെ ... എന്ത് തുറന്ന ജീവിതമാണ് !!!. എത്ര സിമ്പിള്‍ ആയാണ് കോംപ്ലിക്കേറ്റഡ് ആയ വിഷയങ്ങളില്‍ മറുപടി പറയുന്നത്.. എത്ര ഷാര്‍പ്പ് ആണ് ആ മറുപടികള്‍... പണ്ട് ലൈംഗീകതയോടെ മാത്രം ഞാന്‍ ഉള്‍പ്പെടുന്ന മലയാളികള്‍ കണ്ടിരുന്ന ഇവരോട് ഇപ്പൊ വളരെ ബഹുമാനം തോന്നുന്നു.

https://www.youtube.com/watch?v=Tn-IILqzYY4

എല്ലാവരും കാണുക അഭിപ്രായം കമന്റ് ചെയ്യുക .

മമ്മൂട്ടിയും കലോത്സവവേദിയും.. മമ്മൂട്ടി സ്കൂൾ കലോത്സവ ചടങ്ങിൽ പ്രസംഗിച്ചത് മുഴുവൻ കേട്ടു..  മമ്മൂട്ടിയോടുള്ള സകല സ്നേഹവു...
09/01/2024

മമ്മൂട്ടിയും കലോത്സവവേദിയും..

മമ്മൂട്ടി സ്കൂൾ കലോത്സവ ചടങ്ങിൽ പ്രസംഗിച്ചത് മുഴുവൻ കേട്ടു.. മമ്മൂട്ടിയോടുള്ള സകല സ്നേഹവും ബഹുമാനവും നിലനിര്‍ത്തിക്കൊണ്ട് തന്നെ രണ്ടു കാര്യങ്ങള്‍ പറയണം എന്ന് തോന്നി .

ഒന്ന് - ഗേറ്റിൽ നിന്ന് സിഗരറ്റ് കത്തിച്ചാൽ ക്ലാസ്സിൽ എത്തുമ്പോൾ മാത്രമേ ഒരു പുക എടുക്കാൻ കിട്ടൂ എന്നാണ് അദ്ദേഹം പറഞ്ഞത്. ഗേറ്റ് മുതൽ ക്ലാസ്സ് വരെ പല കുട്ടികളും ഓരോ പുക എടുക്കും എന്നും അതിൽ പല തരത്തിലുള്ള കൂട്ടുകാര്‍ ഉണ്ടാവും, അതിലൊന്നും പ്രശ്നം കണ്ടില്ല എന്നും പറയുന്നു. വിവേചനം സൗഹൃദങ്ങളില്‍ പാടില്ല എന്ന സന്ദേശം നല്‍കാന്‍ പറഞ്ഞ ആ കാര്യം പക്ഷെ 18 വയസില്‍ താഴെയുള്ള കുട്ടികള്‍ പങ്കെടുക്കുന്ന ഒരു സംസ്ഥാന തല പരിപാടിയില്‍ പറയാന്‍ പറ്റിയ ഉദാഹരണം ആയിരുന്നില്ല.

എന്നാല്‍ അതില്‍ കൂടുതലായി എന്നെ ആശങ്കപെടുത്തിയത് അതിനേക്കാള്‍ മാരകമായ അടുത്ത പ്രസ്താവനയാണ്...

"വിവേചനം വേണമെങ്കിൽ തോന്നാവുന്ന ആളുകൾ ഉണ്ടാകാം അതൊന്നും അന്ന് വിദ്യാര്‍ത്ഥികളായിരുന്ന ഞങ്ങളെ ബാധിച്ചിട്ടില്ല .. ഇന്നും നമ്മുടെ വിദ്യാര്‍ത്ഥികളെ അത് ബാധിച്ചിട്ടില്ല എന്നാണ് എന്റെ പൂര്‍ണ്ണ ബോധ്യം" എന്നതായിരുന്നു മമ്മൂട്ടിയുടെ പ്രസംഗത്തിലെ ആ ഭാഗം.

വിവേചനത്തിനെതിരെ സിഗരറ്റ് വലിയുമായി ബന്ധപ്പെടുത്തി കുട്ടികളോട് പറഞ്ഞ ഉദാഹരണത്തെക്കാള്‍ മാരകമായ പ്രശ്നം ഈ വാക്കുകളിൽ ഉള്ളതായി തോന്നി.. വിവേചനം വേണമെങ്കിൽ തോന്നാവുന്ന ആളുകൾ ഉണ്ടാകാം.. അവരോടു ആരും വിവേചനം കാണിച്ചിട്ടില്ല എന്ന് മമ്മുക്ക പറഞ്ഞതില്‍ ചോദ്യം ഇതാണ് .

വിവേചനം വേണമെങ്കിൽ തോന്നാവുന്ന ആളുകൾ എന്ന് മമ്മുക്ക പറഞ്ഞത് ആരെയാണ് ?
നിറത്തിന്റെ പേരിലാണോ ???
ജാതിയുടെ പേരിലാണോ ??
അതോ മറ്റെന്തെങ്കിലുമോ?

എന്തിന്റെ ആയാലും അങ്ങനെ ഒരു ചിന്ത മനസ്സില്‍ കൊണ്ട് നടക്കുന്ന ഒരാളിൽ നിന്ന് പുറത്തേക്ക് തികട്ടി വരുന്നതാണ് ഈ വാക്കുകള്‍..

സ്വാഭാവികമായി നിന്നോടോന്നും കൂട്ട് കൂടേണ്ട ആളല്ല പക്ഷെ വിവേചനം ഇല്ലാത്തതിനാല്‍ നിന്നെയൊക്കെ കൂടെ കൂട്ടുന്നു എന്ന് പറയുന്നത് കപടത അല്ലെ ? അതോ നല്ല സ്വഭാവം ആയി കാണണോ. പക്വമതിയെന്നു കരുതി നമ്മളൊക്കെ ബഹുമാനിക്കുന്ന മമ്മൂട്ടിയെ പോലെ ഒരാളില്‍ നിന്ന് ഇതുപോലുള്ള വാക്കുകള്‍ വരാന്‍
പാടില്ലാത്തത് ആണ്. അറിയാതെ ആണ്, നാക്കുപിഴ ആണെന്ന വാദമൊന്നും അംഗീകരിക്കാന്‍ കഴിയില്ല. പ്രായമുള്ള ആളല്ലേ .. ആ കാലഘട്ടത്തില്‍ അങ്ങനെ ആയിരുന്നു .. ആ പ്രായത്തിലുള്ളവരുടെ ചിന്ത അങ്ങനെ ആണ് എന്നതൊന്നും വാദത്തിനു പോലും എടുക്കാന്‍ കഴിയില്ല. കാരണം നമ്മുടെ മുന്നില്‍ വരുന്ന മമ്മുക്ക സിനിമയില്‍ ജീവിതത്തില്‍ വളരെ അപ്ഡേറ്റഡ് ആയ ഒരാളായാണ് അവതരിപ്പിക്കപ്പെടുന്നത്. അങ്ങനെ ഒരാളില്‍ നിന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ല. ഒരാള്‍ എനിയ്ക്ക് ജാതി വിവേചനം ഇല്ല എന്നതിന്റെ ഉദാഹരണം ആയി ഞാൻ ഒരു താഴ്ന്ന ജാതിയിൽ പെട്ട ഒരാളോട് കൂട്ട് കൂടുന്നത് ചൂണ്ടിക്കാണിക്കുന്നത് എത്ര പൊള്ളയാണ്‌.

കാതലും പുഴുവും പോലുള്ള സിനമകള്‍ ചെയ്ത് മമ്മൂട്ടിയിലെ നടൻ മാതൃക സൃഷ്ടിച്ചു ഉയര്‍ന്ന തലങ്ങളിലേക്ക് എത്തുമ്പോള്‍ .. ബോഡി ഷെയിമിങ്ങും ഇത്തരം പരാമര്‍ശങ്ങളും നടത്തി മമ്മൂട്ടിയിലെ വ്യക്തി താഴ്ന്നു പോകുന്നുവോ എന്ന് വേദനയോടെ ചിന്തിച്ചു പോകുന്നു. സിനിമയിലെ ഉത്തമനായ മമ്മൂട്ടിയെ ആരാധിക്കുന്ന അദ്ദേഹത്തിന് കയ്യടിക്കുന്ന ഒരു വലിയ വിഭാഗം അതെ പോലെ ജീവിതത്തിലും അദ്ദേഹത്തെ അനുകരിക്കാന്‍ ശ്രമിക്കും. അവരും അപ്പോള്‍ നാളെ പറയും " സ്വാഭാവികമായി നിന്നോടോന്നും കൂട്ട് കൂടേണ്ട ആളല്ല പക്ഷെ വിവേചനം ഇല്ലാത്തതിനാല്‍ കൂടെ കൂട്ടുന്നു" എന്ന് ..

അത് സംഭാവികാതിരിക്കാന്‍ പറയേണ്ടത് മമ്മുക്ക ആണ് .. തിരുത്തേണ്ടതും..

- സിജിന്‍ കൂവള്ളൂര്‍



Mammootty Mammootty Kampany

കാതലുള്ള കാതല്‍ ... സിനിമ പ്രതിനിധാനം ചെയ്യുന്ന പോളിടിക്സ് സ്ട്രോങ്ങ്‌  ആവുന്നത് അതിൽ ഒരു ഇമോഷണല്‍ കണക്റ്റ്  വരുമ്പോഴാണ്...
08/01/2024

കാതലുള്ള കാതല്‍ ...

സിനിമ പ്രതിനിധാനം ചെയ്യുന്ന പോളിടിക്സ് സ്ട്രോങ്ങ്‌ ആവുന്നത് അതിൽ ഒരു ഇമോഷണല്‍ കണക്റ്റ് വരുമ്പോഴാണ്. കാതല്‍ അതില്‍ ഗംഭീരമായി വിജയിച്ചിരിക്കുന്നു. ഇത്ര ആഴത്തിലുള്ള സബ്ജക്റ്റ് എത്ര അനായാസമായാണ് ഈ കഥയില്‍ അവതരിപ്പിച്ചിരിക്കുനത്. കാതൽ കണ്ട് രണ്ട് ദിവസത്തോളം അതിലെ കഥാപാത്രങ്ങൾ മാത്യൂസ്‌, ഓമന, എല്ലാവരെക്കാള്‍ ഉപരി തങ്കന്‍ ഒന്നും മനസ്സില്‍ നിന്നും പോകുന്നില്ല. തങ്കന്റെ നൊമ്പരവും , ക്ലൈമാക്സിലെ ആ കാറില്‍ ഇരുന്നുള്ള ചെറു ചിരിയും ഒന്നും മറക്കാന്‍ പറ്റുന്നില്ല.

നല്ല സംവിധാനം - പാളിപ്പോകാവുന്ന തലങ്ങളില്‍ നിന്നും വളരെ വിദഗ്ദമായി തിരിഞ്ഞു പോകുന്നുണ്ട് പല സന്ദര്‍ഭങ്ങളിലും . ക്ലൈമാക്സിലെ സീനൊക്കെ ഒരു മഴവില്ലിന്റെ പശ്ചാത്തലത്തില്‍ റോഡിലൂടെ പോകുന്ന കാറും ഒരു ഫ്ലക്സ് ബോര്‍ഡും അതിലെ വരികളും .. എത്ര സിമ്പിള്‍ ആയി എന്നാല്‍ വാചാലമായി അവതരിപ്പിച്ചിരിക്കുന്നു. അഭിനയം തിരക്കഥ എല്ലാം നന്നായിട്ടുണ്ട്. ഒരു നെഗറ്റീവ് ആയി തോന്നിയത് ജ്യോതികയുടെ ശബ്ദത്തില്‍ ചിലപ്പോള്‍ തോന്നിയ കൃത്രിമത്വം മാത്രമാണ്. അത് ശബ്ദം നല്‍കിയ ജോമോളുടെ കുഴപ്പം ആണെന്ന് തോന്നുന്നില്ല. സിനിമയിൽ എവിടെയൊക്കെയോ അത് വേറെയായി നില്‍ക്കുന്നത് പോലെ തോന്നി. മലയാളത്തിൽ ആ കഥാപാത്രം ചെയ്യാൻ കഴിയുന്ന ആരും ഇല്ലേ എന്ന ചിന്തയും വന്നു.

ഹോമോ സെക്ഷ്വാലിറ്റി അഡ്രസ് ചെയ്ത ചിത്രങ്ങൾ മുൻപും ഉണ്ടായിട്ടുണ്ടെങ്കിലും കൂടുതലും യുവതലമുറയെ മുൻനിർത്തി ഉള്ള / വിവാഹത്തിന് മുന്‍പുള്ള കഥകൾ ആയിരുന്നു. എന്നാൽ വൈവാഹിക ജീവിതത്തിൽ അതെങ്ങനെ ബാധിക്കും എന്ന് വളരെ ലളിതവും വ്യക്തവുമായി അതും ഇന്റെന്‍സീവ് ആയ ഒരു സീന്‍ പോലും ഇല്ലാതെ കാണിച്ചു തന്ന സംവിധായകന്റെയും തിരക്കഥാകൃത്തുക്കളുടെയും കയ്യടക്കം പ്രശംസനീയം.

പിന്നെ ഇതിലെ കഥാപാത്രങ്ങളുടെ ക്രിസ്ത്യന്‍ പശ്ചാത്തലം ഏറെ വിവാദം ആയിരുന്നല്ലോ. സംവിധായകന്‍ തന്റെ ജീവിതത്തില്‍ കൂടുതല്‍ കണ്ടു വളര്‍ന്ന കഥാപരിസരം പതിവുപോലെ ഉപയോഗിച്ചതാകാം എന്നെ കരുതിയുള്ളൂ. പക്ഷെ സിനിമ കണ്ടപ്പോള്‍ മനസിലായി ഈ കഥയിലെ കഥാപാത്രങ്ങളെ ക്രിസ്ത്യന്‍ ഇടതുപക്ഷ പശ്ചാത്തലത്തില്‍ അല്ലാതെ കേരളത്തില്‍ പറയാന്‍ കഴിയില്ല എന്ന്. ഇതിലെ കഥാപാത്രങ്ങളുടെ പശ്ചാത്തലം വേറൊരു മതത്തില്‍ ആയിരുന്നെങ്കില്‍ ഈ കഥ ഇങ്ങനെ പറയാനേ കഴിയില്ലായിരുന്നു . ഇതിലെ പള്ളീലച്ചനും, കമ്യൂണിസ്റ്റ് പാര്‍ട്ടിയും പോലെ വേറെ ഏതു സമൂഹത്തില്‍ നമുക്ക് ഇത്തരം പുരോഗമന ആശയക്കാരെ കാണാന്‍ സാധിക്കും. പിന്നെ ഇതിലെ മൊത്തത്തില്‍ ഉള്ള പൊതു സമൂഹം എഴുത്തുകാരുടെ സ്വപ്ന സമൂഹം ആയി തോന്നി . നമ്മുടെ പൊതു സമൂഹം അങ്ങനെ ഒക്കെ ആയിരുന്നേല്‍ ഈ ലോകം എത്ര സുന്ദരമായേനെ ..

- സിജിന്‍ കൂവള്ളൂര്

തന്റെ അവസാന ചിത്രമായ ലിയോയിലൂടെ നിരവധി ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തകർത്തതിന് ശേഷം, 'ദളപതി' വിജയ്, സംവിധായകൻ വെങ്കട്ട് പ്ര...
01/01/2024

തന്റെ അവസാന ചിത്രമായ ലിയോയിലൂടെ നിരവധി ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തകർത്തതിന് ശേഷം, 'ദളപതി' വിജയ്, സംവിധായകൻ വെങ്കട്ട് പ്രഭുവിന്റെ വരാനിരിക്കുന്ന സംരംഭമായ ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം (The Greatest Of All Time) വലിയ സ്‌ക്രീനിലേക്ക് മടങ്ങിവരാൻ ഒരുങ്ങുകയാണ്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഞായറാഴ്ച വിജയ് പങ്കിട്ടു.

എജിഎസ് എന്റർടൈൻമെന്റ് നിർമ്മിക്കുന്ന ചിത്രത്തില്‍വിജയ് ഇരട്ട വേഷത്തിലാണ് എത്തുന്നത്. വൈമാനികരുടെ യൂണിഫോമിൽ വിജയ് അവതരിപ്പിക്കുന്ന കഥാപാത്രങ്ങളാണ് പോസ്റ്ററിൽ ഉള്ളത്. വിജയകരമായ ഒരു പാരച്യൂട്ട് ലാൻഡിംഗിന് ശേഷം മുഷ്ടി ചുരുട്ടി കൂട്ടിയിടിച്ചു കൊണ്ട് നാടാണ്‌ വരുന്നതാണ് പോസ്റ്ററില്‍. നേരത്തെ, വിജനമായ പശ്ചാത്തലത്തിൽ ലാന്‍ഡ്‌ ചെയ്യാന്‍ പോകുന്ന ഒരു വിമാനത്തിന്റെ നിഴല്‍ ഉൾക്കൊള്ളുന്ന പ്രീ-ലുക്ക് പോസ്റ്റർ വെങ്കട്ട് പ്രഭു പങ്കിട്ടിരുന്നു. “വെളിച്ചത്തിന് ഇരുട്ടിനെ വിഴുങ്ങാൻ കഴിയും, എന്നാൽ ഇരുട്ടിന് വെളിച്ചത്തെ നശിപ്പിക്കാൻ കഴിയില്ല” “Light can devour the darkness, but darkness cannot consume the light.”) എന്നാണ് പോസ്റ്ററിന്റെ ടാഗ്‌ലൈൻ. ഇതില്‍ നിന്നെല്ലാം സാഹസികരായ ആകാശയാത്രികരായ ഒരു അച്ഛനും മകനും ആണെന്ന് നമുക്ക് തോന്നും എങ്കിലും വിജയ്‌ തന്നെ പുറത്ത് വിട്ട അടുത്ത പോസ്ടറില്‍ ബൈക്കില്‍ ഇരുന്നു വെടിയുതിര്‍ത്തു മുന്നോട്ട് പോകുന്ന എക്സിക്യൂട്ടീവ് ലുക്കില്‍ ഉള്ള അച്ഛനെയും ഹൂഡി ധരിച്ച മകനെയും ആണ് കാണാന്‍ കഴിയുന്നത് . ഇതില്‍ നിന്നും മനസിലാകുന്നത് ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം (The Greatest Of All Time) ചിലപ്പോള്‍ ഒരു പ്രതികാര കഥയാകാം , അതല്ലെങ്കില്‍ അച്ഛനും മകനും ചേര്‍ന്ന് നടത്തുന്ന ഒരു സ്പൈ/ഡിറ്റക്ടീവ് ഏജന്‍സിയുടെ കഥയാകാം, അതുമല്ലെങ്കില്‍ മണി ഹെസ്റ്റ് പോലെ റോബറി കഥയാകാം. കാത്തിരുന്ന് കാണാം ... എന്തായാലും പ്രേക്ഷകര്‍ക്ക് ഒരു വിരുന്നു തന്നെയാണ് അണിയറയില്‍ ഒരുങ്ങുന്നത് എന്നതില്‍ സംശയമില്ല.

മങ്കാത്ത, ഗോവ, സരോജ, ചെന്നൈ 600028, മാനാട് തുടങ്ങിയ ഹിറ്റുകൾക്ക് പേരുകേട്ട എക്കാലത്തെയും മികച്ച സംവിധായകൻ വെങ്കട്ട് പ്രഭുവിന്റെ ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം (The Greatest Of All Time) ല്‍ വിജയ്‌യെ കൂടാതെ, മോഹൻ, പ്രശാന്ത്, പ്രഭുദേവ, മീനാക്ഷി ചൗധരി, ലൈല, സ്നേഹ, ജയറാം എന്നിവരുൾപ്പെടെയുള്ള ഒരു മികച്ച താരനിര പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. യുവൻ ശങ്കർ രാജയാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.

തമിഴ് ഡ്രാമ ത്രില്ലർ ചിത്രമാണ് പാർക്കിംഗ്.  ഇഗോ ക്ലാഷുകള്‍ പ്രമേയമാകുന്ന  ചിത്രത്തിൽ ഹരീഷ് കല്യാണ്, എം.എസ്.ഭാസ്‌കർ, ഇന്ദ...
31/12/2023

തമിഴ് ഡ്രാമ ത്രില്ലർ ചിത്രമാണ് പാർക്കിംഗ്. ഇഗോ ക്ലാഷുകള്‍ പ്രമേയമാകുന്ന ചിത്രത്തിൽ ഹരീഷ് കല്യാണ്, എം.എസ്.ഭാസ്‌കർ, ഇന്ദുജ രവിചന്ദ്രൻ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ഈശ്വർ എന്ന യുവ ഐടി ജീവനക്കാരനും നവവധുവായ ഗർഭിണിയായ ഭാര്യ ആധികയും അടുത്തിടെ ഒരു പുതിയ വീട്ടിലേക്ക് മാറിയതിന് ശേഷം പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കങ്ങളാണ് ഈ സിനിമയുടെ ഇതിവൃത്തം.

വീട്ടുകാരുമായി പിണങ്ങി വിവാഹിതരായ യുവ ദമ്പതികളായ ഈശ്വർ, ആധിക എന്നിവർ വാടകക്കാരായി ഒരു പുതിയ വീട്ടിൽ താമസത്തിനെത്തുന്നു. താഴത്തെ വീട്ടില്‍ താമസിക്കുന്നത് ഇളമ്പരുത്തി എന്ന വൃദ്ധനായ ഒരു സർക്കാർ ഉദ്യോഗസ്ഥനും കുടുംബവുമാണ്. ഈശ്വർ ഒരു ഐടി പ്രൊഫഷണലാണ് . ഗർഭിണിയായ ഭാര്യ ആധികയുടെ സൗകര്യത്തിനായി ഒരു കാർ വാങ്ങുന്നു. ആ വാടക വീട്ടില്‍ ആകെ ഉണ്ടായിരുന്ന ഒരു പാര്‍ക്കിംഗില്‍ കാര്‍ പാര്‍ക്ക് ചെയ്യാന്‍ ആരംഭിക്കുന്നതില്‍ നിന്നും പ്രശ്നങ്ങള്‍ ആരംഭിക്കുന്നു. ഈഗോ മൂലം പാര്‍ക്കിംഗ് എന്ന ചെറിയ വിഷയം വാക്ക് പോരിൽ നിന്നും തുടങ്ങി വലിയ തലങ്ങളിലേക്ക് വളരുന്നതാണ് ചിത്രം .

എല്ലാവരും കാണുക .. അഭിപ്രായം അറിയിക്കുക.

നവാഗതനായ നിഷാന്ത് സാറ്റു തിരക്കഥയെഴുതി സംവിധാനം ചെയ്ത 'എ രഞ്ജിത്ത് സിനിമ' എന്ന ആസിഫ് അലി ചിത്രം കണ്ടു. ആദ്യമേ തന്നെ കാണാ...
31/12/2023

നവാഗതനായ നിഷാന്ത് സാറ്റു തിരക്കഥയെഴുതി സംവിധാനം ചെയ്ത 'എ രഞ്ജിത്ത് സിനിമ' എന്ന ആസിഫ് അലി ചിത്രം കണ്ടു. ആദ്യമേ തന്നെ കാണാത്തവരോട് പറയട്ടെ, കുറവുകള്‍ ഉണ്ടെങ്കിലും കണ്ടിരിക്കാവുന്ന ഒരു സിനിമയാണ്. സോഷ്യല്‍ മീഡിയയിലെ കമ്പ്ലീറ്റ് നെഗടീവ് പോസ്റ്റുകള്‍ കണ്ടു നിങ്ങള്‍ ഈ സിനിമ കാണാതെ ഇരിക്കരുത്.

ടൈം ലൂപ് സിനിമകൾ മലയാളത്തിൽ അപൂർവ്വമാണ്. ആ ജോനറില്‍ പെട്ട ഒരു പ്രമേയം ആണ് സിനിമയുടെത്. മൈന്റും റിയാലിറ്റിയും തമ്മിലുള്ള ഒരു പോരാട്ടം. ആ പോരാട്ടങ്ങൾക്കിടയിൽ പെട്ടുപോകുന്ന രഞ്ജിത്തായി ആസിഫ് അലി. സിനിമസംവിധാന മോഹവുമായി നടക്കുന്ന ഒരു യുവാവിന്റെ ജീവിതത്തില്‍ നടക്കുന്ന കഥയും കഥാപാത്രങ്ങളും അയാളെ വേട്ടയാടാൻ അപ്രതീക്ഷിത സംഭവങ്ങളിലൂടെ കടന്നു വരുന്നു. അതായത് താൻ സൃഷ്ടിച്ച കഥയും കഥാപാത്രങ്ങളും തനിക്കു മുന്നിൽ സംഭവിക്കുന്നത് അയാൾ കാണുന്നു.

വളരെ വ്യത്യസ്തമായ കഥാപാത്രമായാണ് ആസിഫ് എത്തുന്നതെങ്കിലും സിനിമയുടെ പലഭാ​ഗത്തായി നായകനെ പ്രേക്ഷകന് നഷ്ടമാകുന്നുണ്ട്, എങ്കിലും വ്യത്യസ്തമായ വേഷത്തെ കയ്യൊതുക്കത്തോടെ തന്നെ ആസിഫ് ചെയ്തിട്ടുണ്ട്. അഭിനയത്തില്‍ ആൻസൺ പോൾ നന്നായി വെറുപ്പിച്ചു. കുറച്ചൊക്കെ പ്രേക്ഷകരെ ചിരിപ്പിക്കാന്‍ സൈജു കുറുപ്പിന്റെ കഥാപാത്രത്തിലൂടെ കഴിഞ്ഞിട്ടുണ്ട് . ഹരിശ്രീ അശോകൻ, അജു വർഗീസ്, കലാഭവൻ നവാസ്, രഞ്ജി പണിക്കർ, ജാസ്സി ഗിഫ്റ്റ് എന്നിവരൊക്കെ അവിടെ ഇവിടെയായി ചുമ്മാ വന്നു പോകുന്നുണ്ട്.

ടൈംലൂപ്, സൈക്കോളജിക്കൽ ത്രില്ലർ ഒക്കെ ചേര്‍ത്ത് നടത്തിയ ഒരു പരീക്ഷണം അത്ര വിജയിക്കാതെ പോയി എന്നത് ശരിയാണ്. തിരക്കഥയില്‍ വന്ന പാളിച്ച മൂലം പല സീനുകളും തമ്മില്‍ ഒരു ബന്ധവുമില്ലാതെ നില്‍ക്കുന്നുണ്ട്. ശ്രദ്ധിച്ചിരുന്നു കണ്ടാലേ പലതും മനസിലാകൂ . ആ പ്രശ്നങ്ങള്‍ എഡിറ്റിംഗില്‍ പരിഹരിക്കാന്‍ ശ്രമിച്ചിട്ടും നടക്കാതെ പോയി. ഇതൊക്കെയാണെങ്കിലും സോഷ്യല്‍ മീഡിയയിലെ ഇത്ര മോശം സിനിമ വേറെ ഇല്ല എന്നാ നിലയിലുള്ള പോസ്റ്റുകള്‍ ഒക്കെ കുറച്ച് ഓവര്‍ ആണ്. ഒരു തവണ കാണാന്‍ കഴിയുന്ന ഒരു ക്ളീൻ ഫാമിലി എന്റർടൈയിനെർ ആണ് ചിത്രം. ഒന്നൂടെ പറയാം "Everything is not your cup of tea, but it might be someone else's."

Address

Riyadh Saudi
Riyadh

Alerts

Be the first to know and let us send you an email when SK Creative posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to SK Creative:

Share