Appu fida

Appu fida Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Appu fida, Digital creator, Medina.

കളിയും ചിരിയും തമാശ പാചകവുംയാത്രയുമായി ഒരു ചെറിയ ലോകം🌍ഫാമിലിയിലെ വിശേഷങ്ങൾ ❤️സൗദി നേഴ്സ്🧑‍⚕️മച്ചാന്റെ സ്വന്തം❤️ അപ്പൂന്റെയും ഫിദയുടെയും ഉമ്മി 🧍👧🏻തമാശ ഇഷ്ടം 😂FB ജസ്റ്റ്‌ ടൈം പാസ് 🥰

21/12/2024

മോളുടെ വിശേഷം 😎🙈❤️❤️❤️

21/12/2024

എന്നെ നോക്കേണ്ട 😂😂ഒരു സത്യം പറഞ്ഞൂന്നു മാത്രം 😂😂

ഇന്ന് വായിച്ചൊരു ക്യാപ്ഷൻ ❤️ദേഷ്യം വരുമ്പോൾ, സങ്കടം വരുമ്പോൾ ഒന്ന് കെട്ടിപ്പിടിച്ചാൽ തീരുന്ന പ്രശ്നങ്ങൾ ആണ് 😔പലരും വാശി ...
21/12/2024

ഇന്ന് വായിച്ചൊരു ക്യാപ്ഷൻ ❤️

ദേഷ്യം വരുമ്പോൾ, സങ്കടം വരുമ്പോൾ ഒന്ന് കെട്ടിപ്പിടിച്ചാൽ തീരുന്ന പ്രശ്നങ്ങൾ ആണ് 😔പലരും വാശി കൊണ്ട് കൊണ്ട് നടക്കുന്നത് ❤️

വായിച്ച ക്യാപ്ഷൻ തുടങ്ങുന്നത് ഇങ്ങനെയാണ്, ,,,,,

കൂടുതൽ അടുപ്പവും, ഇഷ്ടവും ഉള്ള ആളുകൾ തമ്മിൽ അകലാനും, പിണങ്ങാനും സാധ്യത കൂടുതലാണ്...

അറിയാതെ പറയുന്ന ചെറിയ ഒരു വാക്കുമതി അത്തരക്കാരെ തമ്മിൽ പിണക്കാൻ.. ഒരു പക്ഷേ വെറും തമാശക്ക് നേരമ്പോക്കുപോലെ പറയുന്ന ചെറിയ കാര്യങ്ങൾ പോലും നല്ല ബന്ധങ്ങൾ ഇല്ലാതാകാൻ കാരണമാകും.

എന്നോട് അവൻ /അവൾ അങ്ങനെ ചെയ്തല്ലോ.. ഞാൻ ഇത് തീരെ പ്രതീക്ഷിച്ചില്ല എന്ന പരിഭവം...

കുടുംബ ബന്ധങ്ങൾ പോലും നിസ്സാര വാക്കുകൾ കാരണം ഇല്ലാതാകുന്ന ഒരു കാഴ്ച്ചയാണ് ഇന്ന് ചുറ്റുപാടും നോക്കിയാൽ കാണുന്നത്.

ബന്ധങ്ങളുടെ മഹത്വം, അതറിഞ്ഞു വളരുന്ന ഒരു തലമുറയ്ക്ക് മാത്രമേ കൂടെപ്പിറപ്പുകളെയും, ബന്ധുക്കളെയും സഹായിക്കാനും, സ്നേഹിക്കാനും കഴിയു...

അതുകൊണ്ട് തന്നെ മനസ്സുകൾ തമ്മിലുള്ള അകൽച്ച തോന്നി തുടങ്ങിയാൽ ഉടനെ തന്നെ അത് വിളക്കി ചേർക്കാൻ ശ്രമിക്കുക..

അറിയാതെ പറയുന്ന ചെറിയ ചെറിയ പരാമർശങ്ങൾ മറ്റുള്ളവരെ എത്ര മാത്രം വേദനിപ്പിക്കുന്നു എന്ന് മനസ്സിലാക്കി അതിൽ ക്ഷമ ചോദിച്ചാൽ, ദീർഘകാലം പിണങ്ങിനടക്കുന്ന പല സൗഹൃദങ്ങളും, കുടുംബ ബന്ധങ്ങളും വളരെ സ്നേഹത്തോടെ മുൻപോട്ട് കൊണ്ട് പോകാൻ സാധിക്കും.

അതിനുള്ള മനസ്സോ, ക്ഷമയോ അധികമാരും കാണിക്കാറില്ല എന്നതാണ് യാഥാർഥ്യം ..
ഒരിക്കൽ നഷ്ടപ്പെടുത്തിയ കാര്യങ്ങൾ പിന്നീട് തിരിച്ചു കിട്ടണം എന്നാഗ്രഹിച്ചാലും കിട്ടാൻ പ്രയാസമാണ്.. കാരണം മനുഷ്യനോളം പക. വിദ്വേഷം, വാശി ഇവയൊന്നും മറ്റൊരു ജീവിക്കും കാണില്ല...

കാലം കുറെ കഴിയുമ്പോൾ എന്തിനാ പിണങ്ങിയത് എന്ന് പോലും ഓർമ കാണില്ല ചിലപ്പോൾ...

കുടുംബബന്ധങ്ങളിൽ ഒരിക്കലും വിലയിടാൻ പാടില്ല.. ഒരു ബന്ധത്തിൽ നിന്ന് എനിക്കെന്തു കിട്ടും എന്ന് ചിന്തിച്ചല്ലല്ലോ നമ്മൾ നമ്മൾ അതിന് വിലയിടുന്നത്..അത്തരം ബന്ധങ്ങളിൽ മാതാപിതാക്കളും, സഹോദരങ്ങളും, ഭാര്യ ഭർത്താക്കന്മാരുമെല്ലാം സ്വാർത്ഥത നിറഞ്ഞ അവരവരുടെ ലോകത്തേക്ക് ചുരുങ്ങി പോകുന്നു..

ഓർക്കുക ---ഇന്ന് കാണുന്നവരെ നാളെ കാണില്ല... നമൊക്കെ എന്നാണ് ഇവിടെ നിന്ന് നമുക്ക് തന്നിരിക്കുന്ന വേഷങ്ങൾഅഴിച്ചു വെച്ച് യാത്രയാകുന്നത് എന്ന് പോലുമറിയില്ല...

ഹൃദ്യമായ ഒരു ചിരി മതി... ഒരു വാക്ക് മതി... നഷ്ടപ്പെട്ടു എന്ന് തോന്നുന്ന സൗഹൃദങ്ങളെ, ബന്ധങ്ങളെ കൂട്ടി യോജിപ്പിക്കുവാൻ.... അത് നമുക്ക് സാധ്യമാകുകയാണെങ്കിൽ അത് തന്നെയല്ലേ വേണ്ടത്....

ഞാൻ ചെയ്തതും പറഞ്ഞതും തെറ്റാണ്... എന്നുപറയുന്നത് കൊണ്ട് നമ്മൾ മറ്റുള്ളവരുടെ മുൻപിൽ ചെറുതാകുന്നില്ല...

നട്ടു നനക്കുക ബന്ധങ്ങളെ,
കൂട്ടിയോജിപ്പുക്കുക സൗഹൃദങ്ങളെ....
അവയങ്ങനെ നല്ല കായ്ഫലം തന്ന് തഴച്ചു വളരട്ടെ.....
സ്നേഹം
വിനീത
എനിക് ഇഷ്ടമായി, നിങ്ങൾക്ക് ഇഷ്ടമാകുമോ എന്നറിയില്ല 💐
ഇപ്പോൾ ബന്ധങ്ങൾക്ക് വിലയില്ല,
പണത്തിനും, അഭിനയിക്കുന്ന ആൾക്കാർക്കുമാണ് വില 💐

20/12/2024

സത്യം പറയണം, ,,,കേരളത്തിൽ ഏറ്റവും കൂടുതൽ നല്ല മനുഷ്യരുള്ള ജില്ല ഏത്? ?

ശുഭരാത്രി ❤️അതേ ഒരു പുസ്തകം വായിക്കുന്ന ലഘവത്തോടെ ഒരിക്കലും നമ്മൾ ഒരു മനുഷ്യന്റെ മനസ്സ് വായിക്കാൻ ശ്രെമിക്കരുത്. ......❤...
20/12/2024

ശുഭരാത്രി ❤️

അതേ ഒരു പുസ്തകം വായിക്കുന്ന ലഘവത്തോടെ ഒരിക്കലും നമ്മൾ ഒരു മനുഷ്യന്റെ മനസ്സ് വായിക്കാൻ ശ്രെമിക്കരുത്. ......❤️

“”“അത് കടൽ പോലെ നിഗൂഢമാണ് ”“”❤️❤️

20/12/2024

മധുരക്കിഴങ്ങ് ചൂടോടെ എടുക്കട്ടെ ❤️
ചുട്ട മധുര കിഴങ്ങ് ❤️
പണ്ടത്തെ ഓർമ്മകൾ

20/12/2024

ഞങ്ങളുടെ പുതിയ പെണ്ണിനെ കണ്ടോ ❤️
ഇന്ന് രാവിലെ മുതൽ ഈ സാധനങ്ങൾ ഇട്ടു വളയും മേക്അപ്പ് ഇട്ടു നടക്കുവാ, ഇപ്പോൾ ഞാൻ വഴക്കുണ്ടാക്കി കുളിക്കാൻ പറഞ്ഞു വിട്ട്.. പുതിയ പെണ്ണ് ആകാൻ ആണ് മക്കൾക്ക് ഇഷ്ടം 🥰

Good eveng മീൻ കറിയും മീൻ വറുക്കാനും പോകുകയാ ❤️💁ആദ്യകാഴ്ചയിൽ തന്നെ ഓരോളോട് സ്നേഹമോ / പ്രണയമോ തോന്നുന്നുണ്ടെങ്കിൽ അത് സ്ന...
20/12/2024

Good eveng
മീൻ കറിയും മീൻ വറുക്കാനും പോകുകയാ ❤️
💁ആദ്യകാഴ്ചയിൽ തന്നെ ഓരോളോട് സ്നേഹമോ / പ്രണയമോ തോന്നുന്നുണ്ടെങ്കിൽ അത് സ്നേഹമോ / പ്രണയമോ അല്ല.

ലവ് (സ്നേഹം) എന്താണെന്നു പ്രമുഖ സൈക്കോളജിസ്റ് റോബർട്ട് സ്‌റ്റൻബെർഗിന്റെ തിയറിയുടെ അടിസ്ഥാനത്തിൽ വിശദീകരിക്കാം

സ്‌റ്റൻബെർഗിന്റെ ട്രയാങ്‌ലർ തിയറി അനുസരിച്ചു സ്നേഹം എന്നത് പാഷൻ , ഇന്റിമസി , കമ്മിറ്റ്മെന്റ് എന്നി മൂന്നുഘടകങ്ങളുടെ ഒരു മിശ്രിതമാണ്

1. പാഷൻ

പാഷൻ കൊണ്ട് അർത്ഥമാക്കുന്നത് ഒരാളുടെ ശാരീരിക സവിശേഷതകളോട് നമ്മുക്ക് തോന്നുന്ന ആകര്ഷണത്വം

2. ഇന്റിമസി

നമ്മുക്ക് നമ്മുടെ പല കാര്യങ്ങളും രഹസ്യങ്ങളു മൊക്കെ ഒരാളോട് തുറന്നു പറയാൻ തോന്നുന്നുണ്ടെങ്കിൽ അത് ആ വ്യക്തിയോടുള്ള ഇന്റിമസി ആണ്.

3 .കമ്മിറ്റ്മെന്റ്

നമ്മുക്ക് എല്ലാവരുമായും കമ്മിറ്റ്മെന്റ് ഉണ്ട് നേരിട്ടും അല്ലാതെയും.

ഈ മൂന്ന് ഘടകങ്ങൾ ഒരുമിച്ചു ചേരുമ്പോഴാണ് ഒരു സമ്പൂർണ സ്നേഹം ഉണ്ടാകുന്നത്.

ഇതിൽ ഓരോ ഘടകങ്ങൾ ഒരുമിച്ചു നിൽക്കുബോൾ ഒറ്റയ്ക്ക് നിൽക്കുമ്പോഴും വിവിധ തരത്തിലുള്ള സ്നേഹങ്ങൾ ഉണ്ടാകുന്നു.

ഉദാഹരണമായി

നമുക്ക് നമ്മുടെ അച്ഛനോടോ അമ്മയോടോ ഉള്ള സ്നേഹം അവിടെ കമ്മിറ്റ്മെന്റ് ഉണ്ട്, ഇന്റിമസി ഉണ്ടാകാം ഉണ്ടാകാതിരിക്കാം എന്നാൽ പാഷൻ ഇല്ല.
നമുക്ക് ഒരാളോട് ഇന്റിമസിയും കമ്മിറ്റ്മെന്റും ആണ് ഉള്ളതെങ്കിൽ ആ വ്യക്‌തി നമ്മുടെ ആത്മസുഹൃത് ആണ്
ഒരു വ്യക്തിയോട് തോന്നുന്നത് പാഷനും ഇന്റിമസിയും ആണെങ്കിൽ ആ വ്യക്തിയോട് നമ്മുക് തോന്നുന്നത് പ്രണയം ആണ്.

പാഷനും കമ്മിറ്റ്മെന്റും മാത്രം ഉള്ള ബന്ധം അവിഹിതമാണ്
പാഷൻ മാത്രമുള്ള ബന്ധം താത്കാലികമായിമാത്രം ഉണ്ടാകുന്ന ശാരീരികമോ മാനസികമോ ആയ ബന്ധമാണ്

കമ്മിറ്റ്മെന്റ് മാത്രമുള്ള സ്നേഹത്തെ എംപ്റ്റി ലവ് എന്ന് പറയുന്നു.(ഒരു വിധം എല്ലാ സമ്പൂർണ്ണ സ്നേഹവും കുറച്ചു കാലത്തിനു ശേഷം എംറ്റി ലവ്വിൽ എത്തുന്നു )
ഇനി ചോദ്യത്തിന്റെ ഉത്തരത്തിലേക്ക് വരാം…

ഒരാളോട് ആദ്യ കാഴ്ച്ചയിൽ തന്നെ തോന്നുന്ന "സ്നേഹം/ പ്രണയം " ശാരീരികമായ ആകര്ഷണത്വം കാരണം മാത്രമാണ് അതുകൊണ്ട് അതൊരു യഥാർത്ഥ സ്നേഹണെന്ന് പറയാൻ കഴിയില്ല. ലവ് അറ്റ് ഫസ്റ്റ് സൈറ്റ് വെറും ശരീര ആകർഷണത്വം മാത്രം…
കണ്ടപ്പോൾ പോസ്റ്റ്‌ ഷെയർ ചെയ്ത്👍ആരാണ് എഴുതിയതെന്ന് അറിയില്ല 👍
ആരായാലും എഴുതിയ ആൾക്ക് കടപ്പാട്

ഫോൺ നമ്പർ കിട്ടുമ്പോൾ ആവിശ്യം ഇല്ലാതെ വിളിച്ചു അവരെ ബുദ്ധിമുട്ടിക്കരുത് 🙏നാളെ ഇതുപോലെ ഒരു അവസ്ഥ നമുക്ക് ഉണ്ടാകില്ല എന്നു...
20/12/2024

ഫോൺ നമ്പർ കിട്ടുമ്പോൾ ആവിശ്യം ഇല്ലാതെ വിളിച്ചു അവരെ ബുദ്ധിമുട്ടിക്കരുത് 🙏
നാളെ ഇതുപോലെ ഒരു അവസ്ഥ നമുക്ക് ഉണ്ടാകില്ല എന്നു പറയാൻ പറ്റില്ല.
ഓൺലൈൻ നിന്ന് ഇതുപോലെ സാദനങ്ങൾ വാങ്ങുന്നവർ ഇവരുടെ കൈയിൽ നിന്ന് വാങ്ങിയാൽ അവർക്കും അത് കൊണ്ട് ഒരു ഉപകാരം ആയാൽ നല്ലതാണല്ലോ
ആരോടും തെണ്ടാതെ ഒരു ജോലി മാന്യമായി ചെയ്തു അഭിമാനത്തോടെ അവർ ജീവിക്കുന്നു
ആരോഗ്യം ഉള്ള ആണുങ്ങളും പെണ്ണുങ്ങളും മറ്റുള്ളവരെ പറ്റിച്ചു ജോലി ചെയ്യാതെ സാലറി വാങ്ങുന്നുണ്ട്,
ആരോഗ്യം ഉള്ള ആണുങ്ങൾ പോലും അന്തസ് കേട്ട് അർഹത ഇല്ലാത്ത ഇടങ്ങളിൽ ഓസിനു നാണം കേട്ട് ജീവിക്കുന്നു .
ആരോഗ്യം ഉള്ള ഭാര്യയെ മറ്റു പലനാണം കേട്ട ജോലിക്കും വിട്ട്, ഭാര്യയുടെ അമ്മയുടെ വീട്ടിൽ ഓസിനു ജീവിക്കുന്ന ആണുങ്ങൾ ഉള്ള നാട്ടിൽ
ഇതുപോലെ ഒരു പെണ്ണ് കഷ്ടപ്പെട്ട് ജീവിക്കുമ്പോൾ, സഹായിക്കാൻ പറ്റുന്നവർ അവരുടെ പ്രോഡക്റ്റ് വാങ്ങി സഹായിക്കുക 🙏
ഈ പോസ്റ്റ്‌ കാണുന്നവർ ഒന്ന് ഷെയർ ചെയ്യണം (മനസ്സുള്ളവർ )
എല്ലവർക്കും എല്ലാ ജോലിയും നടക്കില്ല, എനിക്കും എന്നെപോലെ ഉള്ള ആൾക്കാർക്കും പരിമിതികൾ ഏറെയാണ് ഈ നാട്ടിൽ ജീവിക്കാൻ..
വീൽചെയർ യൂസർ ആണ്..
സഹതാപം കിട്ടാനാണോ എന്ന് ആരെങ്കിലും ചോദിച്ചാൽ അതിനല്ല പക്ഷേ ഇവിടെ ഒത്തിരി ഓടേണ്ടതുണ്ട് ജീവിതം തീർക്കാൻ..
Financially ബാക്കിലോട്ട് ആയവർക്ക് struggle ചെയ്യേണ്ടി വരുന്നതും ഒരു പ്രശ്നം ആണ്..
നൈമിത്ര എന്ന പേരിൽ അച്ചാറുകൾ, മസാലകൾ എല്ലാം തയ്യാറാക്കി ഇന്ത്യയിലെല്ലായിടത്തും അയച്ചു കൊടുക്കുകയും, ഒരു ഷോപ്പ് നടത്തുകയും ചെയ്തിരുന്നു ഞങ്ങൾ..
ഇപ്പോൾ ഷോപ്പ് ഇല്ല.
എല്ലാവരും എപ്പോഴും അച്ചാർ വാങ്ങില്ല
അങ്ങനെ ആണ് പണ്ടേ ഇഷ്ടം ഉണ്ടായിരുന്ന
Jewelry sale ഇപ്പോൾ ആരംഭിച്ചത്
ഒരു brand നെയിം ഇട്ടിട്ടുണ്ട്


ആദ്യമായ് കുറച്ചു നല്ല
മാലകൾ, വളകൾ, neckles ഒക്കെയാനുള്ളത്.
ആർക്കെങ്കിലും വേണം എങ്കിൽ 7902375735 എന്ന നമ്പറിൽ ഒന്ന് വിളിക്കണം

Nymitra pickles
ബീഫ് ഇടിയിറച്ചി, ചിക്കൻ ഇടിയിറച്ചി, മീൻ അച്ചാർ, ചമ്മന്തിപൊടി, അങ്ങനെ എല്ലാമുണ്ട്..

DMitra യിൽ നിങ്ങളുടെ സൗന്ദര്യം കൂട്ടാൻ പറ്റുന്നതും..
ഒരുപാട് സ്നേഹത്തോടെ
ദീജസതീശൻ

D Mitra Deeja Satheesan ഇതാണ് D mitra യുടെ ഫ്‌ബി പേജ്

സ്ഥലം
തിരുവനന്തപുരം, കിളിമാനൂർ എംസി റോഡ്.
7902375735

20/12/2024

ആരും പേടിക്കേണ്ട 😂😂ഇന്ന് സ്വന്തം മേക് അപ്പ്‌ ആണ് 😂😂ഫിലിപ്പീനിയെ കണ്ട് വളർന്ന ഫിദാമോൾക്ക് അന്നും ഇന്നും മേക് അപ്പ്‌ ഒരു വീക്നെസ് ആണ് 😂അവളുടടെ സ്കിൻ സെൻസിറ്റീവ് ആണ് 😔അതുകൊണ്ട് അല്ലർജി ഉണ്ടാകും 😔ഞാൻ സമ്മതിക്കില്ല മുഖത്തു എന്തങ്കിലും ഇടാൻ 😂ഇന്ന് ബാപ്പിയും മോളും കാണിക്കുന്ന പരുപാടി ആണ് 😂എന്റെ ഷാൾ 😔അത് മുഴുവൻ നശിപ്പിക്കും 😂മക്കളുടെ സന്തോഷം അതാണ്‌ വലുതെന്നു ചില നേരത്ത് ഞാൻ പറയില്ല 😂😔കാരണം മുഖത്തു അലര്ജി വന്നാൽ 😔😔അതും നമ്മൾ കാണേണ്ടേ 😂ഞാൻ ആണെങ്കിൽ കണ്മഷി അല്ലാതെ ഒന്നും യൂസ് ചെയ്യില്ല 😂😂അതിന് കൂടെ ഫിദ 😂😂ഒരുങ്ങും 😂ആഫിലിപ്പീനി കാണിക്കുന്നത് മുഴുവൻ കുഞ്ഞിലേ എന്ത് കിട്ടിയാലും മേക് അപ്പ്‌ ചെയ്യുമായിരുന്നു 😂😂കണ്ട് വളരുന്നത് ഒരിക്കലും കുട്ടികൾ മറക്കില്ല ❤️അനുഭവം ഗുരു 😂🙈

ഗുഡ് നൂൺ എല്ലാവരും ചോറ് കഴിച്ചോ? അൽഹംദുലില്ലാഹ് 🤲ഇന്ന് ഉച്ചക്ക് കൂടെ ജോലിചെയ്യുന്ന കൂട്ടുകാരിസൗദിയുടെ വീട്ടിൽ ഫുഡ്‌ ❤️കപ...
20/12/2024

ഗുഡ് നൂൺ
എല്ലാവരും ചോറ് കഴിച്ചോ?

അൽഹംദുലില്ലാഹ് 🤲
ഇന്ന് ഉച്ചക്ക് കൂടെ ജോലിചെയ്യുന്ന കൂട്ടുകാരിസൗദിയുടെ വീട്ടിൽ ഫുഡ്‌ ❤️

കപ്സ❤️

എരിയില്ല അറബി ഫുഡിന് 😔

നല്ല ടെസ്റ്റ്‌ ആയിരുന്നു, പച്ചമുളക് കൂടെ കഴിക്കും, ഷെത്ത ഉണ്ടായിരുന്നു, മുളകിന്റെ സോസ്,

ഈ കാപ്സ കാണുമ്പോൾ എനിക് ഒരു പ്രവാസി ഡ്രൈവറിന്റെ കാര്യം ഓർമ വരും 😔

വലിയ വണ്ടിയാണ് ഓടിക്കുന്നുന്നത്, 5റിയാൽ കൊടുത്താൽ ഒരു പാത്രം നിറച്ചു ചോറ് കിട്ടും 😔എന്നിട് പകുതി ചിക്കന് 10 റിയാൽ കൊടുക്കണം, അതിന് 5റിയാൽ കൊടുത്താൽ കാൽ ഭാഗം കിട്ടും ടോട്ടൽ 10റിയാൽ, ഒരു ചിറക് ആയിരിക്കും കിട്ടുന്നത്, അങ്ങനെ പൈസ മീതി പിടിച്ച് ആണ് ചില പ്രവാസികൾ വീട്ടിൽ പൈസ അയക്കുന്നത് 😔

എന്താ കഴിച്ചത് എന്ന് ചോദിക്കുമ്പോൾ കാപ്സ 😳എന്നും നിങ്ങൾ അടിപൊളി ഫുഡ്‌ കഴിക്കുന്നു 😔ഞങ്ങൾ ഇവിടെ മീനും മോരും സാമ്പാറും കൂട്ടി കഴിക്കുന്നു എന്ന് വീട്ടിലുള്ളവർക്ക് പരാതിയാണ് 😔

ഒരു ഹാഫ് കാപ്സ വാങ്ങിയാൽ ഫുൾ കഴിക്കുന്ന ആളാണ് 😔5രൂപ രാത്രി ഫുഡ്‌ ന് വേണ്ടി മാറ്റി സേവ് ചെയ്യുന്ന കാര്യം വീട്ടിൽ ഉള്ള ഇവർ ഓർക്കുന്നുണ്ടോ?
അപ്പോൾ എല്ലാവർക്കും ഹാപ്പി ഫ്രൈഡേ ❤️

അൽഹംദുലില്ലാഹ് 🤲പെൺകുട്ടികൾ എപ്പോൾ ആണ് രാജകുമാരികൾ ആകുന്നതെന്ന് അറിയുമോ? എത്ര കാലം വരെന്ന് അറിയുമോ? അവരുടെ. .......ബാപ്പ...
20/12/2024

അൽഹംദുലില്ലാഹ് 🤲

പെൺകുട്ടികൾ എപ്പോൾ ആണ് രാജകുമാരികൾ ആകുന്നതെന്ന് അറിയുമോ?

എത്ര കാലം വരെന്ന് അറിയുമോ?

അവരുടെ. .......

ബാപ്പ ഉള്ളടത്തോളം കാലം. ........❤️

അവരോടു രാജകുമാരിയാണ്❤️

എന്റെ ഉപ്പാക്ക്, ഫിദമോളുടെ ഉപ്പക്കും, എല്ലാവരുടെയും ഉപ്പാക്കും ആരോഗ്യത്തോട് കൂടിയ ആയുസ്സ് നൽകി അനുഗ്രഹിക്കട്ടെ ..

🤲🤲ആമീൻ🤲🤲

20/12/2024

മറക്കാൻ ശ്രമിക്കുന്ന മുഖം ഓർമ്മവരുന്നു 😔എന്ത് ചെയ്യാൻ പറ്റുമെന്ന് ചോദിച്ചതിന് 😔എനിക് അറിയുന്നത് പോലെ പറഞ്ഞു 😔

ശുഭദിനം ❤️എത്രയല്ലാം മറക്കാൻ ശ്രെമിച്ചാലും ചില ഓർമ്മകൾ 😔അത് മനസ്സിൽ നിന്നും മായില്ല അല്ലേ? അത്ര ആഴത്തിൽ വേദനിപ്പിച്ച ഓർമ...
20/12/2024

ശുഭദിനം ❤️

എത്രയല്ലാം മറക്കാൻ ശ്രെമിച്ചാലും ചില ഓർമ്മകൾ 😔
അത് മനസ്സിൽ നിന്നും മായില്ല അല്ലേ?
അത്ര ആഴത്തിൽ വേദനിപ്പിച്ച ഓർമ്മകൾ 😔

ശുഭരാത്രി ❤️ഒരാൾ മസ്സിൽ പിടിച്ചു ഫോട്ടോക്ക് പോസ് ചെയ്യുന്നത് കണ്ടോ 😂പിടിച്ചു കെട്ടി ഫോട്ടോ എടുപ്പിക്കുന്നത് തന്നെയാണ് 😂😂...
19/12/2024

ശുഭരാത്രി ❤️

ഒരാൾ മസ്സിൽ പിടിച്ചു ഫോട്ടോക്ക് പോസ് ചെയ്യുന്നത് കണ്ടോ 😂
പിടിച്ചു കെട്ടി ഫോട്ടോ എടുപ്പിക്കുന്നത് തന്നെയാണ് 😂😂

ഫോട്ടോ റീൽസ് പ്രേമിയായ ഞാനും 😂😂ഇതിനൊന്നും ഇഷ്ടമില്ലാത്ത മച്ചായും പിള്ളാരും 😂😂

ഫോട്ടോ എടുക്കുമ്പോൾ ഒന്ന് ചിരിക്കാൻ പറഞ്ഞാൽ 😳ഇങ്ങനെ നോക്കും

എന്തങ്കിലും പറഞ്ഞാൽ ദേഷ്യപ്പെട്ടു പോകും 😂😂
അതിലും നല്ലതല്ലേ ചിരിച്ചില്ലേലും കൂടെ നിൽക്കുന്നത് ❤️

അപ്പുമോന്റ്യും മച്ചാടെയും മുഖത്തു ചിരിയില്ലേലും 😂

നിങ്ങൾ എന്റെ മുഖത്തു നോക്കുവിൻ 😂😂500vlt ചിരിയല്ലേ ❤️😳😂😎

അതാണ് ഞമ്മൾ ❤️😎

തോൽപ്പിക്കാനാവില്ല എന്റെ ചിരിയെ ❤️

അൽഹംദുലില്ലാഹ് 🤲❤️

“”എത്ര ബുദ്ധിമുട്ട് ഉണ്ടായാലും, വിഷമം ഉണ്ടായാലും അൽഹംദുലില്ലാഹ് ഞമ്മുടെ മുഖത്തു ഈ ചിരി കാണും “❤️

ഞമ്മുടെ മുഖത്തു ഈ ചിരി എന്നും കാണണേ എന്നുള്ള പ്രാർത്ഥന മാത്രം ❤️
അപ്പോൾ ശുഭരാത്രി ❤️❤️

19/12/2024

അൽഹംദുലില്ലാഹ് 🤲🤲ഞങ്ങളുടെ തൃപ്പിൾസ് ❤️❤️❤️

19/12/2024

ഇനിയാരും അറിഞ്ഞില്ല പൊതു മാപ്പ് കൊടുത്തത് എന്ന് പറയരുത് 😂😂😎😎പൊങ്കാല മേണ്ട 😂😂പാവം അല്ലേ ഞാൻ 😎😂

19/12/2024

I want to give a huge shout-out to my top Stars senders. Thank you for all the support!

Phila Phanthavong

Address

Medina

Alerts

Be the first to know and let us send you an email when Appu fida posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Appu fida:

Videos

Share