Makkaani

Makkaani Created with ❤️ for Malayalis In 🇸🇦 Minimalistic reviews. Keeping it short and simple.

റിയാദ് ബുക്ക് ഫെയറിന് ഇന്ന് തുടക്കം 📅: 26-09-2024 മുതൽ 05-10-2024 📍: കിംഗ് സഊദ് യൂണിവേഴ്സിറ്റി 🎟️: സൗജന്യം (www.webook.c...
26/09/2024

റിയാദ് ബുക്ക് ഫെയറിന് ഇന്ന് തുടക്കം
📅: 26-09-2024 മുതൽ 05-10-2024
📍: കിംഗ് സഊദ് യൂണിവേഴ്സിറ്റി
🎟️: സൗജന്യം (www.webook.com/en/events/riyadh-international-book-fair-tickets)

വേനൽച്ചൂട് കാരണം മക്കയിലെയും മദീനയിലെയും ഹറമുകളിലെ വെള്ളിയാഴ്ച നമസ്ക്കാരം 15 മിനിറ്റായി ചുരുക്കും.മക്കയിലും മദീനയിലും താ...
22/06/2024

വേനൽച്ചൂട് കാരണം മക്കയിലെയും മദീനയിലെയും ഹറമുകളിലെ വെള്ളിയാഴ്ച നമസ്ക്കാരം 15 മിനിറ്റായി ചുരുക്കും.

മക്കയിലും മദീനയിലും താപനില കുത്തനെ ഉയർന്നിട്ടുണ്ട്. ഈ ആഴ്ച മക്ക ഹറമിൽ 51.8 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിട്ടുണ്ട്.

2025 ലോക റാലി ചാമ്പ്യൻഷിപ്പിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കുംലോക റാലി ചാമ്പ്യൻഷിപ്പിന്റെ ആതിഥേയാവകാശം സൗദി അറേബ്യ നേടി,...
04/06/2024

2025 ലോക റാലി ചാമ്പ്യൻഷിപ്പിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും

ലോക റാലി ചാമ്പ്യൻഷിപ്പിന്റെ ആതിഥേയാവകാശം സൗദി അറേബ്യ നേടി, ഇതാദ്യമായാണ് രാജ്യം അഭിമാനകരമായ ഇവന്റിന് ആതിഥേയത്വം വഹിക്കുന്നത്

എല്ലാ തരത്തിലുമുള്ള സന്ദർശക വിസയിൽ സൗദിയിൽ എത്തിയവർ നിശ്ചിത കാലാവധിക്ക് മുമ്പ് രാജ്യം വിട്ടില്ലെങ്കിൽ വിസ അനുവദിച്ച സ്ഥാ...
29/05/2024

എല്ലാ തരത്തിലുമുള്ള സന്ദർശക വിസയിൽ സൗദിയിൽ എത്തിയവർ നിശ്ചിത കാലാവധിക്ക് മുമ്പ് രാജ്യം വിട്ടില്ലെങ്കിൽ വിസ അനുവദിച്ച സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും അരലക്ഷം റിയാൽ പിഴ ചുമത്തുമെന്ന് അധികൃതർ ആവർത്തിച്ചു. വിസ അനുവദിച്ചത് പ്രവാസികളാണെങ്കിൽ അവരെ നാടുകടത്തും.

ജൂൺ 22-ന് സൗദി അറേബ്യയിൽ ആദ്യമായി യൂ.എഫ്.സി ഫൈറ്റ് നൈറ്റ് അരങ്ങേറുന്നു. മിഡിൽ വെയ്റ്റിൽ മൂന്നാം റാങ്കുകാരനായ റോബർട്ട് വി...
29/05/2024

ജൂൺ 22-ന് സൗദി അറേബ്യയിൽ ആദ്യമായി യൂ.എഫ്.സി ഫൈറ്റ് നൈറ്റ് അരങ്ങേറുന്നു. മിഡിൽ വെയ്റ്റിൽ മൂന്നാം റാങ്കുകാരനായ റോബർട്ട് വിറ്റേക്കറും അജയ്യനായി മുന്നേറുന്ന പത്താം റാങ്കുകാരൻ ഖംസത് ചിമേവും തമ്മിലാണ് പ്രധാന മത്സരം

ഇ-ഇൻവോയ്‌സിങ്ങിന്റെ അടുത്ത ഘട്ടത്തിന് ഡിസംബർ 1-ന് തുടക്കം. സൗദിയിൽ കഴിഞ്ഞ വർഷം 10 മില്യണിലേറെ ബിസിനസ്സ് ചെയ്ത സ്ഥാപനങ്ങൾ...
28/05/2024

ഇ-ഇൻവോയ്‌സിങ്ങിന്റെ അടുത്ത ഘട്ടത്തിന് ഡിസംബർ 1-ന് തുടക്കം. സൗദിയിൽ കഴിഞ്ഞ വർഷം 10 മില്യണിലേറെ ബിസിനസ്സ് ചെയ്ത സ്ഥാപനങ്ങൾക്ക് ബാധകമാണ്. ZATCA യുടെ ഫത്തൂറയിലേക്ക് ഇൻവോയ്‌സിങ് ബന്ധിപ്പിക്കണം

വിസിറ്റ് വിസക്കാരെ ഇന്നു മുതൽ മക്കയിൽ പ്രവേശിക്കാനോ തങ്ങാനോഅനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ദുൽഹജ് 15 വ...
23/05/2024

വിസിറ്റ് വിസക്കാരെ ഇന്നു മുതൽ മക്കയിൽ പ്രവേശിക്കാനോ തങ്ങാനോ
അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ദുൽഹജ് 15 വരെ ഒരു മാസക്കാലം വിലക്ക് പ്രാബല്യത്തിലുണ്ടാകും. എല്ലാ തരം വിസിറ്റ് വിസക്കാർക്കും വിലക്ക് ഒരുപോലെ ബാധകമാണ്.

സൗദിയിൽ ഡ്രൈവിംഗ് ലൈസൻസ് കൈവശം ഇല്ലെങ്കിൽ 300 റിയാൽ പിഴ.
22/05/2024

സൗദിയിൽ ഡ്രൈവിംഗ് ലൈസൻസ് കൈവശം ഇല്ലെങ്കിൽ 300 റിയാൽ പിഴ.

സൗദിയിൽ ഫുട്ബോൾ മത്സരങ്ങൾ ഷെഡ്യൂൾ ചെയ്യുമ്പോൾ നമസ്കാര സമയം കൂടി കണക്കിലെടുക്കണമെന്ന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജക...
19/05/2024

സൗദിയിൽ ഫുട്ബോൾ മത്സരങ്ങൾ ഷെഡ്യൂൾ ചെയ്യുമ്പോൾ നമസ്കാര സമയം കൂടി കണക്കിലെടുക്കണമെന്ന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ ഒരു തരത്തിലുമുള്ള ലംഘനവും അംഗീകരിക്കാനാവില്ലെന്നും കിരീടാവകാശി കൂട്ടിച്ചേർത്തു

മെയ് 24 മുതൽ ജൂൺ 26 വരെ ഉംറ പെർമിറ്റുകൾ ലഭിക്കുന്നതല്ല.ഉംറ വിസ, മക്കയിലെ താമസക്കാർ, മക്കയിൽ ജോലി പെർമിറ്റ് എന്നിവ അല്ലാത...
19/05/2024

മെയ് 24 മുതൽ ജൂൺ 26 വരെ ഉംറ പെർമിറ്റുകൾ ലഭിക്കുന്നതല്ല.
ഉംറ വിസ, മക്കയിലെ താമസക്കാർ, മക്കയിൽ ജോലി പെർമിറ്റ് എന്നിവ അല്ലാത്തവർക്ക് മക്ക പ്രവേശനത്തിൽ കർശന നിയന്ത്രണം

ജി.സി.സി .ഏകീകൃത വീസയ്ക്ക് പേരിട്ടു–ഗൾഫ് ഗ്രാൻഡ് ടൂർസ്; 6 ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാം 30 ദിവസത്തിലേറെ തങ്ങാം
13/05/2024

ജി.സി.സി .ഏകീകൃത വീസയ്ക്ക് പേരിട്ടു–ഗൾഫ് ഗ്രാൻഡ് ടൂർസ്; 6 ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാം 30 ദിവസത്തിലേറെ തങ്ങാം

കഴിഞ്ഞ വർഷത്തെ ജിസിസി കാർ വിൽപ്പനയുടെ പകുതിയിലേറെയും സൗദി അറേബ്യയുടേത്. സൗദി കഴിഞ്ഞ വർഷം 93,200 വാഹനങ്ങൾ ഇറക്കുമതി ചെയ്ത...
12/05/2024

കഴിഞ്ഞ വർഷത്തെ ജിസിസി കാർ വിൽപ്പനയുടെ പകുതിയിലേറെയും സൗദി അറേബ്യയുടേത്. സൗദി കഴിഞ്ഞ വർഷം 93,200 വാഹനങ്ങൾ ഇറക്കുമതി ചെയ്തു. 2022-2023 കാലഘട്ടത്തിനിടയിൽ 160,000 കാറുകൾ സൗദി ഇറക്കുമതി ചെയ്തതായി ZATCA പുറത്തുവിട്ടു

ആദ്യ ഇന്ത്യൻ ഹജ്ജ് വിമാനം വ്യാഴാഴ്ചഈ സീസണിലെ ആദ്യ ഇന്ത്യൻ ഹജ്ജ് സംഘം ഒൻപതാം തീയ്യതി മദീനയിലെത്തും. ഹൈദരാബാദിൽ നിന്നുള്ള ...
06/05/2024

ആദ്യ ഇന്ത്യൻ ഹജ്ജ് വിമാനം വ്യാഴാഴ്ച

ഈ സീസണിലെ ആദ്യ ഇന്ത്യൻ ഹജ്ജ് സംഘം ഒൻപതാം തീയ്യതി മദീനയിലെത്തും. ഹൈദരാബാദിൽ നിന്നുള്ള ഹാജിമാരാണ് ആദ്യം വരുന്നത്
#2024

മെയ് ദിനാശംസകൾ
01/05/2024

മെയ് ദിനാശംസകൾ

ആസ്ട്രസെനെകയുടെ കോവിഷീൽഡ് വാക്‌സിന് ഗുരുതര പാർശ്വഫലമെന്ന് നിർമ്മാതാക്കൾ
30/04/2024

ആസ്ട്രസെനെകയുടെ കോവിഷീൽഡ്
വാക്‌സിന് ഗുരുതര പാർശ്വഫലമെന്ന് നിർമ്മാതാക്കൾ

ബിറ്റ് കോയിനിലെ ആദ്യത്തെ ഡിജിറ്റൽ ആർട്ടിഫാക്റ്റായി പരിശുദ്ധ ഖുർആൻ ബിറ്റ്‌കോയിൻ ബ്ലോക്ക്‌ചെയിനിൽ ആദ്യമായി ഖുറാൻ മുഴുവനും ...
28/04/2024

ബിറ്റ് കോയിനിലെ ആദ്യത്തെ ഡിജിറ്റൽ ആർട്ടിഫാക്റ്റായി പരിശുദ്ധ ഖുർആൻ

ബിറ്റ്‌കോയിൻ ബ്ലോക്ക്‌ചെയിനിൽ ആദ്യമായി ഖുറാൻ മുഴുവനും ആലേഖനം ചെയ്തു. ‘ഖുറാൻ ഓൺ ബിറ്റ്‌കോയിൻ’ എന്നറിയപ്പെടുന്ന ഈ സ്മാരക പദ്ധതി ഇസ്ലാമിൻ്റെ വിശുദ്ധ ഗ്രന്ഥം ഡിജിറ്റലായി സംരക്ഷിക്കാൻ ലക്ഷ്യമിടുന്നു

സ്കൂൾ ബസ്സുകളെ ഓവർടേക്ക് ചെയ്‌താൽ 6000 റിയാൽ പിഴ. വിദ്യാർത്ഥികളെ ബസ്സിലേക്ക് കയറ്റാനും തിരികെ ഇറക്കാനുമായി നിർത്തുന്ന ബസ...
26/04/2024

സ്കൂൾ ബസ്സുകളെ ഓവർടേക്ക് ചെയ്‌താൽ 6000 റിയാൽ പിഴ. വിദ്യാർത്ഥികളെ ബസ്സിലേക്ക് കയറ്റാനും തിരികെ ഇറക്കാനുമായി നിർത്തുന്ന ബസ്സുകളെ ഓവർടേക്ക് ചെയ്യാൻ പാടില്ല

സൗദിയിൽ ആദ്യമായി ലോക ടേബിൾ ടെന്നീസ് ടൂർണമെന്റായ ' സൗദി സ്മാഷ് ' കിംഗ് അബ്ദുല്ല സ്പോർട്സ് സിറ്റിയിൽ അരങ്ങേറുന്നുതീയതി: 4 ...
15/04/2024

സൗദിയിൽ ആദ്യമായി ലോക ടേബിൾ ടെന്നീസ് ടൂർണമെന്റായ ' സൗദി സ്മാഷ് ' കിംഗ് അബ്ദുല്ല സ്പോർട്സ് സിറ്റിയിൽ അരങ്ങേറുന്നു

തീയതി: 4 മേയ് - 11 മേയ്
സ്ഥലം : കിംഗ് അബ്ദുല്ല സ്പോർട്സ് സിറ്റി, ജിദ്ദ
ടിക്കറ്റ് നിരക്ക് : 30 SAR മുതൽ
ടിക്കറ്റ് : https://webook.com/en/events/saudi-smash

Address

Jeddah

Website

Alerts

Be the first to know and let us send you an email when Makkaani posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Category