14/03/2024
ഒരു ഞെട്ടലോടെയാണ് ഇന്നത്തെ ദിവസം തുടങ്ങിയത്. Toby നമ്മളെ വിട്ടു പോയെടാ.. ഇതായിരുന്നു ആ വാർത്ത. ഒരു pug ന്റെ ആയുസ്സു 12 തൊട്ട് 15 വർഷം വരെ ആണെന്ന് അറിയാം . പക്ഷെ അവനു ആകെ 8 വയസ്സ് ഒള്ളു. അവനെ സ്നേഹിച്ചു കൊതി തീർന്നില്ല.. അതിനു മുന്നേ അവൻ പോയി.
വളരെ കുഞ്ഞിലേ വാങ്ങിയതാ അവനെ. അമ്മക്ക് ഒട്ടും ഇഷ്ടം ഉണ്ടായിട്ടല്ല ഒരു പട്ടികുട്ടിയെ വാങ്ങിയത്. പക്ഷെ അമ്മയുടെ ഇഷ്ടം നേടാൻ അവനു അധികം നാൾ വേണ്ടി വന്നില്ല. ‘അമ്മ കുളിപ്പിക്കാൻ തുടങ്ങി, ഭക്ഷണം കൊടുക്കാൻ തുടങ്ങി. പിന്നെ പിന്നെ ‘അമ്മ വാരിക്കൊടുത്താലേ അവൻ കഴിക്കു എന്നായി. എല്ലാർക്കും അവനെ വല്യ ഇഷ്ടം ആയിരുന്നു, പ്രത്യേകിച്ചു കസിൻസ് ന്റെ മക്കൾക്കു. ഗൾഫ് ന്നു വരുമ്പോൾ തന്നെ Toby നെ കാണാൻ ഓടി വരും പിള്ളേര്. വീടിന്റെ അകത്തു തന്നെ ആരുന്നു അവന്റെ താമസം. എങ്ങനെ ഒക്കെ ഞങ്ങളെ മനസിലാക്കാമോ അതെല്ലാം അവൻ മനസിലാക്കിയിട്ടൊണ്ട്. പപ്പ പറയും Toby 3 മത്തെ മോൻ ആണെന്ന്. Bebu കല്യാണം കഴിച്ചു വന്നപ്പോ Toby ആരുന്നു അവളുടെ കളിക്കൂട്ടുകാരൻ. പാറു വന്നപ്പോ അവനെ പേടി ആരുന്നെങ്കിലും അവൻ എല്ലാരേം കയ്യിലെടുത്തു.
ഒരു രാത്രി കൊണ്ടാണ് എല്ലാം തകിടം മറിഞ്ഞത്. പെട്ടെന്ന് ആണ് അവനു respiration issue ഫീൽ ചെയ്തത്. രാത്രി തന്നെ കാക്കനാട് ഹോസ്പിറ്റലിൽ കൊണ്ടുപോയി മരുന്നും ഇഞ്ചക്ഷനും കൊടുത്തു. വെളുപ്പിന് 2 മണിക്ക് വീട്ടിൽ തിരിച്ചു വന്നു. 3 മണി ആയപ്പോ ഒന്ന് ഉറങ്ങി അവൻ. എല്ലാവരും അപ്പോഴാണ് ഒന്ന് കിടന്നത്. രാവിലെ 7 .30 നു അവനെ നോക്കിയപ്പോ അവൻ വളരെ കുറച്ചേ ശ്വാസം എടക്കുന്നോള്ളൂ. ഉടനെ തന്നെ പോയി ഹോസ്പിറ്റലിൽ. CPR ഒക്കെ കൊടുത്തിട്ടും Dr നു അവനെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരാൻ കഴിഞ്ഞില്ല.
ഇന്ന് അവൻ ഞങ്ങളുടെ വീടിന്റെ ഒരു ഭാഗത്തു നിശ്‌ചലം ആയി ഉറങ്ങുന്നു ഞങ്ങളുടെ വേദന ഒന്നും കാണാതെയും അറിയാതെയും. ഈ 8 വർഷത്തിന്റെ ഇടയിൽ വെക്കേഷന് വരുന്ന സമയം മാത്രം ആണ് എനിക്ക് അവന്റെ കൂടെ ചിലവഴിക്കാൻ കിട്ടിയത്. പക്ഷെ അവൻ തന്ന സന്തോഷവും, കളി തമാശകളും വിലമതിക്കാൻ കഴിയാത്തത് ആണ്, ഇപ്പോ തന്ന വേദനയും.
അവൻ പോയി. ഞാൻ മനസിലാക്കുന്നു. മനസിലായി വരുന്നു. അങ്ങനെ വേണം പറയാൻ. But the vacuum he has created in our hearts is incurable, especially for Amma and Pappa.
Rest in Peace, Tobychaaa. 💔💔💔. We love you.
💔