![വാട്സാപ്പ്(Whatsആപ്പ്) ഇനി സൂപ്പർആപ്പ് ആകുംസാങ്കേതിക വിദ്യ ഓരോ ദിവസവും വളരുമ്പോൾ വാട്സ് ആപ്പിലും ശ്രദ്ധേയമായ മാറ്റങ്ങളാണ...](https://img5.medioq.com/896/829/898415498968294.jpg)
16/07/2024
വാട്സാപ്പ്(Whatsആപ്പ്) ഇനി സൂപ്പർആപ്പ് ആകും
സാങ്കേതിക വിദ്യ ഓരോ ദിവസവും വളരുമ്പോൾ വാട്സ് ആപ്പിലും ശ്രദ്ധേയമായ മാറ്റങ്ങളാണ് വന്നുകൊണ്ട് ഇരിക്കുന്നത്. വോയ്‌സ് നോട്ടുകൾ ഇനി ആപ്പ് തന്നെ കേട്ടെഴുതി തരുന്ന ഫീച്ചറാണ് പുതിയതായി മെറ്റ അവതരിപ്പിച്ചിട്ടുള്ളത്. . എല്ലാ ആൻഡ്രോയ്‌ഡ‍് യൂസർമാർക്കും വൈകാതെ ഫീച്ചർ ലഭ്യമാകും. നിലവിൽ ഫീച്ചർ ലഭ്യമായിട്ടുള്ളത് ഗൂഗിൾ പിക്സൽ ഫോണുകൾക്കാണ്.
ഇംഗ്ലീഷ്, ഹിന്ദി, സ്‌പാനിഷ്, പോർച്ചുഗീസ്, റഷ്യൻ ഭാഷകളിലാണ് ആദ്യം ഈ സൗകര്യം ലഭ്യമാകുക. കൂടുതൽ ഭാഷകളിലേക്കും അധികം വൈകാതെ ഫീച്ചർ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. സ്വകാര്യത ഉറപ്പാക്കിക്കൊണ്ടായിരിക്കും പുതിയ ഫീച്ചർ ലഭ്യമാക്കുക എന്ന് മെറ്റ വ്യക്തമാക്കിയിട്ടുണ്ട്.
അടുത്തിടെ മെറ്റ എഐ ഉൾപ്പടെ നിരവധി പുതിയ ഫീച്ചറുകളാണ് വാട്സ് ആപ്പിൽ അവതരിപ്പിച്ചത്. പല പുത്തൻ ഫീച്ചറുകളുടെയും ബീറ്റ പരീക്ഷണം നടക്കുന്നുണ്ട്. വാട്‌സ്ആപ്പിന് ഉള്ളിൽ വച്ചുതന്നെ ഫോട്ടോകൾ എഡിറ്റ് ചെയ്യാൻ കഴിയുന്ന എഐ സംവിധാനം പരീക്ഷിച്ച് വരുന്നുണ്ട്. വാട്‌സ്ആപ്പിൻറെ 2.24.14.20 ബീറ്റാ വേർഷനിലാണ് ഇമേജ് എഡിറ്റിംഗ് ആൻഡ് അനലൈസിംഗ് ടൂൾ പരീക്ഷിക്കുന്നത്.