Malayalam movies

Malayalam movies Malayalam Movies and News Channel

08/11/2025
ില്ലൻ വേഷങ്ങളിലൂടെ പ്രേക്ഷകഹൃദയത്തിലേറിയ നടനാണ് ബാബുരാജ്. വില്ലൻ കഥാപാത്രമുണ്ടെങ്കിൽ ബാബുരാജിന് വേണ്ടി മാത്രം മാറ്റിവെക്...
29/10/2025

ില്ലൻ വേഷങ്ങളിലൂടെ പ്രേക്ഷകഹൃദയത്തിലേറിയ നടനാണ് ബാബുരാജ്. വില്ലൻ കഥാപാത്രമുണ്ടെങ്കിൽ ബാബുരാജിന് വേണ്ടി മാത്രം മാറ്റിവെക്കപ്പെട്ട സമയമുണ്ടായിരുന്നു. രൂപത്തിലും ഭാവത്തിലുമെല്ലാം പൂർണ്ണ വില്ലനായി ആ നടൻ തകർത്തഭിനയിക്കുന്നതിനിടയിലാണ് പ്രേക്ഷകർക്ക് മുന്നിലേക്ക് പുതിയ ഭാവത്തിൽ നടനെത്തിച്ചേർന്നത്. വില്ലൻ വേഷം മാത്രമല്ല കോമഡിയും തനിക്ക് അനായാസം വഴങ്ങുമെന്ന് തെളിയിക്കാൻ അദ്ദേഹത്തിന് അധികം സമയം വേണ്ടിവന്നില്ല. ഇപ്പോഴിതാ ശ്രീനാഥ്‌ ഭാസി നായകനായെത്തിയ ''പൊങ്കാല'' സിനിമയിലൂടെ വീണ്ടും അതിസാഹസികമായ കഥാപാത്രത്തിലൂടെ തിരിച്ചെത്തിയിരിക്കുകയാണ് നടൻ. കാലമെത്ര കഴിഞ്ഞാലും സ്റ്റണ്ട് സീനുകൾ അനായാസത്തിൽ ചെയ്യാൻ സാധിക്കുമെന്ന രീതിയിലാണ് ബാബുരാജിന്റെ ചിത്രത്തിലെ പ്രകടനം .ചിത്രത്തിലെ നരകത്തെവിധു എന്ന ഗാനം പൂർണ്ണമായും അദ്ദേഹത്തിൻറെ ആക്ഷൻ സീനുകൾ കൊണ്ട് സമ്പന്നമാണ്. എ.ബി അനിൽ തിരക്കഥയും സംവിധാനവും നിർവ്വഹിച്ച ചിത്രം നിർമ്മിച്ചിരിക്കുന്നത് ദീപു ബോസും അനിൽ പിള്ളയുമാണ്.എന്തായാലും
മലയാള സിനിമയിൽ ആക്ഷൻ സീനിൽ ഇദ്ദേഹത്തെ വെല്ലാൻ മറ്റാരുമില്ലെന്ന കാര്യത്തിൽ സംശയമില്ല

േശാടനപ്പക്ഷികൾ ഫിലിം പ്രൊഡക്ഷൻ കമ്പനിയുടെ ബാനറിൽ റെയിൻബോ ഗ്രൂപ്പ് നിർമ്മിക്കുന്ന ഓ പ്രേമ* എന്ന ചിത്രത്തിന്റെ  ചിത്രീകരണം...
29/10/2025

േശാടനപ്പക്ഷികൾ ഫിലിം പ്രൊഡക്ഷൻ കമ്പനിയുടെ ബാനറിൽ റെയിൻബോ ഗ്രൂപ്പ് നിർമ്മിക്കുന്ന ഓ പ്രേമ* എന്ന ചിത്രത്തിന്റെ ചിത്രീകരണം നിലമ്പൂരിൽ പുരോഗമിക്കുന്നു.

ഡോക്ടർ സതീഷ് ബാബു കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ഒരുക്കിയിരിക്കുന്നത് ശ്രീകേഷ് ഹൈമാവത്, ജിത്തു ജയപാൽ എന്നിവർ ആണ്. ഡി ഒ പി ഉമേഷ് കുമാർ മാവൂർ.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ രാധാകൃഷ്ണൻ മഞ്ചേരി, പ്രമിത കുമാരി.

പ്രഷീബ് , കലാഭവൻ നാരായണൻകുട്ടി എന്നിവർ നായക വേഷത്തിൽ എത്തുന്ന ചിത്രത്തിൽ റിൻഷാദ്, റഷീദ് മാമുക്കോയ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു. പ്രശസ്ത നടൻ ശ്രീ.മാമുക്കോയയുടെ ഇളയ പുത്രനായ റഷീദ് മാമുക്കോയയുടെ കന്നി ചിത്രം കൂടിയാണിത്. പ്രേമ എന്ന ടൈറ്റിൽ കഥാപാത്രത്തെ അശ്വതിയാണ് അവതരിപ്പിക്കുന്നത്.ശ്രീജിത്ത് രവി. നിസാർ മാമുക്കോയ, ഷെജിൻ,കാശിനാഥൻ, ചന്ദ്രൻ പട്ടാമ്പി,ചന്ദ്രശേഖരൻ ഗുരുവായൂർ,മഹേഷ്‌ മടിക്കൈ,ഉണ്ണികൃഷ്ണൻ ജോത്സ്യൻ,ബഷീർ, റോയ്,സാബു കൃഷ്ണ, ഹസൻ മാഷ് മഞ്ചേരി,അനിൽ,സതീഷ് മാത്തൂർ, ഷിബു അരീക്കോട്,
ശ്രേയ, പ്രമിതാകുമാരി,സ്വാതി ജി നായർ,സന ടി പി,ലക്ഷ്മി ദീപ്തി,ശുഭ,ഐശ്വര്യ,ബേബി ആരാധ്യ എന്നിവർ അഭിനയിക്കുന്നു.

ജയകൃഷ്ണൻ പെരിങ്ങോട്ടുകുറിശ്ശി എഴുതിയ ഗാനങ്ങൾക്ക് ഷൈൻ വെങ്കിടംങ്ങ് ഈണം പകർന്നിരിക്കുന്നു.
സ്പോട്ട് എഡിറ്റർ അയൂബ്.
മേക്കപ്പ് സുജിത്ത്. ആർട്ട്‌ ഷറഫു ചെറുതുരുത്തി. കോസ്റ്റും പുഷ്പ കാഞ്ഞങ്ങാട്.സ്റ്റിൽസ് കിരൺ കൃഷ്ണൻ.
അസോസിയേറ്റ് ഡയറക്ടർ പ്രദോഷ് വാസു.
അസി: സന ടി പി , ഗായത്രി. പ്രെഡക്ഷൻ ഡിസൈനർ മനോജ് പയ്യോളി.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ചന്ദ്രൻ പട്ടാമ്പി. പ്രൊഡക്ഷൻ മാനേജർ പ്രശാന്ത് നെല്ലിക്കുത്ത്,ബഷീർ പരദേശി,ഉണ്ണി മംഗലശ്ശേരി,ബിജു അങ്ങാടിപ്പുറം.
ലൊക്കേഷൻ മാനേജർ പ്രവീൺ മുട്ടിക്കടവ്,റോയ് കെ ടി. ആക്ഷൻസ് ബ്രൂസിലി രാജേഷ്.

ഒരു ഹൊറർ ഇൻവെസ്റ്റിഗേഷൻ സസ്പെൻസ് ചിത്രമാണിത്. കാരാട് ഗ്രാമത്തിലെ ചിത്രകൂടത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന ദുർമരണങ്ങളുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളാണ് ചിത്രത്തിലൂടെ പറയുന്നത്. നിലമ്പൂർ, വണ്ടൂർ,കാരാട്, എന്നീ ഗ്രാമപ്രദേശളാണ് ലൊക്കേഷൻ.

കഴിവുണ്ടായിട്ടും കാര്യമായി പരിഗണിക്കപ്പെടുന്നില്ലാത്ത ഒരു നെപ്പോകിഡ് ആണ് നിരഞ്ജ് മണിയൻ പിള്ള രാജു. 2013 മുതൽ ഫീൽഡിൽ ഉണ്ട...
23/10/2025

കഴിവുണ്ടായിട്ടും കാര്യമായി പരിഗണിക്കപ്പെടുന്നില്ലാത്ത ഒരു നെപ്പോകിഡ് ആണ് നിരഞ്ജ് മണിയൻ പിള്ള രാജു. 2013 മുതൽ ഫീൽഡിൽ ഉണ്ടെങ്കിലും ഒരു ബ്രേക്ക്‌ ഇനിയും നിരഞ്ജ്ന് കിട്ടിയിട്ടില്ല.

ചെയ്ത സിനിമകളെല്ലാം വളരെ നീറ്റായി ചെയ്തിട്ടുണ്ട് നിരഞ്ജ്. കൂടുതലും മോശം സിനിമകളുടെയാണ് ഭാഗമായതെങ്കിലും എല്ലാത്തിലും തന്നെ നല്ല പെർഫോമൻസ് ആണ്.

രജിഷ വിജയന്റെ സിനിമ എന്ന നിലയിൽ വന്ന ഫൈനൽസ് എന്ന സിനിമയാണ് നിരഞ്ജ്ന്റെ ഏറ്റവും മികച്ച ഒരു പെർഫോമൻസുള്ള ഒരു സിനിമ. ശരിക്കും ആ സിനിമ മൊത്തത്തിൽ നിരഞ്ജ് കൊണ്ടുപോയി.

20/10/2025

MG SREEKUMAR ON LIVE

19/10/2025

Mohanlal Rimitomy

പ്രണയത്തിന്റെ പാതയിൽ വീണ്ടും അവർ ചേർന്നു നടക്കുന്നു  #ഇത്തിരിനേരം – First Look Out NowFIRST LOOK POSTER OUT NOW      mat...
09/10/2025

പ്രണയത്തിന്റെ പാതയിൽ വീണ്ടും അവർ ചേർന്നു നടക്കുന്നു

#ഇത്തിരിനേരം – First Look Out Now
FIRST LOOK POSTER OUT NOW

matthew
.augustine




" മാക്ട" ലൈബ്രറി ഉൽഘാടനം."""""""""""""""""""മലയാള ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ സാംസ്കാരിക കൂട്ടായ്മയായ "മാക്ട"യുടെ ...
26/08/2025

" മാക്ട" ലൈബ്രറി
ഉൽഘാടനം.
"""""""""""""""""""
മലയാള ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ സാംസ്കാരിക കൂട്ടായ്മയായ "മാക്ട"യുടെ ലൈബ്രറി പ്രവർത്തനം ആരംഭിച്ചു.
എറണാകുളം
"മാക്ട"ആസ്ഥാനത്ത് നടന്ന ചടങ്ങിൽ അമ്മയുടെ പ്രസിഡന്റും പ്രശസ്ത ചലച്ചിത്രതാരവുമായ
ശ്വേതാ മേനോൻ, മാക്ട ചെയർമാൻ ജോഷി മാത്യുവിന് പുസ്തകങ്ങൾ സമ്മാനിച്ചു കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. മാക്ട ജനറൽ സെക്രട്ടറി ശ്രീകുമാർ അരൂക്കുറ്റി സ്വാഗതം ആശംസിച്ച ചടങ്ങിൽ
പ്രൊഡ്യൂസേഷ്സ് അസോസിയേഷൻ പ്രസിഡന്റ് ബി.രാകേഷ്, മാക്ടക്കോസ് സെക്രട്ടറി വ്യാസൻ എടവനക്കാട് എന്നിവർ മുഖ്യാതിഥികളായി. പുസ്തകത്തിനുള്ള ആദ്യ ഡിപ്പോസിറ്റ് തുക വ്യാസൻ എടവനക്കാടിൽ നിന്നും ബി.രാകേഷ് ഏറ്റുവാങ്ങി, പുസ്തകം നല്കി.
ഫെഫ്ക വർക്കിങ് സെക്രട്ടറി സോഹൻ സീനുലാൽ, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി ഹംസ, പ്രശസ്ത നോവലിസ്റ്റ് ബാറ്റൻ ബോസ് തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.
ഫെഫ്ക ഡിസൈനേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എക്സിക്യൂട്ടിവ് കമ്മിറ്റിയംഗം
ജിസ്സൻ പോളിനെ ചെയർമാൻ ജോഷി മാത്യു പൊന്നാട അണിയിച്ച് ആദരിച്ചു.
സോണി സായി, ബാദുഷ (ജോയിന്റ് സെക്രട്ടറിമാർ ), എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർമാരായ
ഏ എസ്സ് ദിനേശ്, അഞ്ജു അഷറഫ്, സംവിധായകരായ എം ഡി സുകുമാരൻ,കെ ജെ ബോസ്, ക്യാമറമാൻ സാലു ജോർജ്ജ്, തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. ട്രഷറർ സജിൻ ലാൽ നന്ദി പ്രകാശിപ്പിച്ചു.

ജയറാം - കാളിദാസ് ജയറാം  ആശകൾ ആയിരം  ആരംഭിച്ചു..........................................അച്ഛൻ. അമ്മ, .മക്കൾ ഇതോക്കെ നമ്മു...
18/08/2025

ജയറാം - കാളിദാസ് ജയറാം
ആശകൾ ആയിരം
ആരംഭിച്ചു..........................................
അച്ഛൻ. അമ്മ, .മക്കൾ ഇതോക്കെ നമ്മുടെ കുടുംബ ജീവിതത്തിൻ്റെ പ്രധാന ഘടകങ്ങളാണ്. ഒരു കൂരക്കുള്ളിൽ ഇവർ ഒറ്റമനസ്സോടെ കഴിയുന്നുവെങ്കിൽ ഒരു പക്ഷെ ഇതായിരിക്കാം ഒരു കുടുംബ ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യവും.
ഇത്തരമൊരു ശക്തമായ കുടുംബ ജീവിതത്തിൻ്റെ കഥ പറയുന്ന ചിത്രമാണ് ആശകൾ ആയിരം '
ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആഗസ്റ്റ് പതിനെട്ട് (ചിങ്ങം രണ്ട്) തിങ്കളാഴ്ച്ച കൊച്ചി കാക്കനാട്, മാവേലിപുരം ഓണം പാർക്കിൽ നടന്ന ലളിതമായ ചടങ്ങിൽ സംവിധായകൻ സലാം ബാപ്പു സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു കൊണ്ട് ആരംഭിച്ചു.
സംവിധായകൻ കണ്ണൻ താമരക്കുളം ഫസ്റ്റ് ക്ലാപ്പും നൽകി.
നേരത്തേ ജയറാം , മകൾ മാളവികയും, ചേർന്ന് ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് ചടങ്ങുകൾ ആരംഭിച്ചത്.
വൻ പ്രദർശനവിജയം നേടിയ ഒരു വടക്കൻ സെൽഫി , സത്യം പറഞ്ഞാൽ വിശ്വസിക്കുവോ? എന്നീ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ജി.പ്രജിത്താണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
ഇവിടെ മേൽപ്പറഞ്ഞതുപോലെ തന്നെ അച്ഛനും അമ്മയും മക്കളും അടങ്ങുന്ന ഒരു കുടംബ ജീവിതത്തിൻ്റെ നിമിഷങ്ങളാണ് പ്രജിത്ത് ഹൃദ്യമായ മുഹൂർത്തങ്ങളിലൂടെ ഈ ചിത്രത്തിൽകാട്ടിത്തരുന്നത്.

കുടുംബ സദസ്സുകൾക്ക് എന്നും പ്രിയപ്പെട്ട നടനാണ് ജയറാം.
ജയറാമും, മകൻ കാളിദാസ് ജയറാമുമാണ് ഈ കുടുംബ ചിത്രത്തിലെ അച്ഛനും മകനുമായി എത്തുന്നത്.
ഇരുവരും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
ഇഷാനി കൃഷ്ണകുമാറാണ്
നായിക. അഹാന കൃഷ്ണകുമാറിൻ്റെ ഇളയ സഹോദരിയായഇഷാനി
മമ്മൂട്ടി നായകനായ വൺ എന്ന ചിത്രത്തിലും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
സായ് കുമാർ, അജു വർഗീസ്, ആശാ ശരത്ത്, ബൈജു സന്തോഷ്,, കൃഷ്ണശങ്കർ, സഞ്ജു ശിവറാം, ഉണ്ണിരാജ, ശങ്കർ ഇന്ദുചൂഡൻ, ഇഷാൻ ജിംഷാദ്, നിഹാരിക, നന്ദൻ ഉണ്ണി, സൈലക്സ് ഏബ്രഹാം, ശ്യാംലാൽ ,ഗോപൻ മങ്ങാട്ട് എന്നിവരും പ്രധാന താരങ്ങളാണ്.
ജൂഡ് ആൻ്റണി ജോസഫ് ആണ് ക്രിയേറ്റീവ് ഡയറക്ടർ.
തിരക്കഥ -അരവിന്ദ് രാജേന്ദ്രൻ - ജൂഡ് ആൻ്റണി ജോസഫ്.
സംഗീതം - സനൽ ദേവ്.
ഛായാഗ്രഹണം - സ്വരൂപ് ഫിലിപ്പ് '
എഡിറ്റിംഗ് - ഷഫീഖ് വി.ബി.
കലാസംവിധാനം - നിമേഷ് താനൂർ.
മേക്കപ്പ് - ഹസ്സൻ വണ്ടൂർ .
കോസ്റ്റ്യും - ഡിസൈൻ -അരുൺ മനോഹർ.
സ്റ്റിൽസ് - ലിബിസൺ ഗോപി.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -ബേബി പണിക്കർ.
പ്രോജക്റ്റ് ഡിസൈനർ & പ്രൊഡക്ഷൻ കൺട്രോളർ -- എൻ. എം. ബാദുഷ.
പ്രൊഡക്ഷൻ
എക്സിക്കുട്ടീവ് - സക്കീർ ഹുസൈൻ.
പ്രൊഡക്ഷൻ മാനേജർ - അഭിലാഷ് അർജുൻ.
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - കൃഷ്ണമൂർത്തി.
കോ പ്രൊഡ്യൂസേർസ് - ബൈജു ഗോപാലൻ - വി.സി. പ്രവീൺ.
കൊച്ചിയിലും പരിസരങ്ങളിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.
വാഴൂർ ജോസ്..

住所

Kochi-shi, Kochi
682017

電話番号

+918075270446

ウェブサイト

アラート

Malayalam moviesがニュースとプロモを投稿した時に最初に知って当社にメールを送信する最初の人になりましょう。あなたのメールアドレスはその他の目的には使用されず、いつでもサブスクリプションを解除することができます。

事業に問い合わせをする

Malayalam moviesにメッセージを送信:

共有する