Vijaysankar

Vijaysankar Vijaysankar, Kochi-shiの連絡先情報、マップ、方向、お問い合わせフォーム、営業時間、サービス、評価、写真、動画、お知らせ。
(2)

16/09/2023
ഇത്തവണ ഓണത്തിനു എന്നെ സംബന്ധിച്ച് വലിയ പ്രതീക്ഷകൾ ആണ്...സ്പെഷ്യൽ യൂണിറ്റിൽ EOW ക്രൈം ബ്രാഞ്ചിലെ ആദ്യ ഓണം...വർഷങ്ങൾക്കു ശ...
28/08/2023

ഇത്തവണ ഓണത്തിനു എന്നെ സംബന്ധിച്ച് വലിയ പ്രതീക്ഷകൾ ആണ്...സ്പെഷ്യൽ യൂണിറ്റിൽ EOW ക്രൈം ബ്രാഞ്ചിലെ ആദ്യ ഓണം...വർഷങ്ങൾക്കു ശേഷം ചുവന്ന അക്കങ്ങൾ മനസ്സിൽ സന്തോഷം വാരിവിതറിയ ഓണം... ഒരുമയുടെ, സമഭാവനയുടെ ഭാവമാണ് ഓണം കള്ളവും, ചതിയുമില്ലാത്ത, പൊളി വചനമില്ലാത്ത കാലം. ഓണപ്പാട്ടുകളും വള്ളംകളിയുടെ ശീലുകളും നിറഞ്ഞ അന്തരീക്ഷത്തിൽ എല്ലാം മറന്നു ആഹ്ലാദിച്ചൊരു ഓണം...

26/08/2023

❤❤❤❤....മിഴിയോരം നിലാവലയോ...❤❤❤❤

പോലീസിലെ ഏറ്റവും ആസ്വദിക്കുന്ന ജോലിയേതെന്ന് ചോദിച്ചാൽ അന്നുംഇന്നും എന്നും എനിക്ക് ഒരു ഉത്തരം മാത്രം.... ക്രൈം ഇൻവെസ്റ്റി...
09/07/2023

പോലീസിലെ ഏറ്റവും ആസ്വദിക്കുന്ന ജോലിയേതെന്ന് ചോദിച്ചാൽ അന്നുംഇന്നും എന്നും എനിക്ക് ഒരു ഉത്തരം മാത്രം.... ക്രൈം ഇൻവെസ്റ്റിഗേഷൻ... പണ്ടേ കുറ്റാന്വേഷണ കഥകൾ ഒരു ഹരമായിരുന്നു... ഇൻസ്‌പെക്ടർ ഗരുഡ് എന്നൊരു ചിത്രകഥ ആയിരുന്നു പണ്ടത്തെ ഏറ്റവും interesting ആയിരുന്ന സംഭവം....ബാലരമയിലോ പൂമ്പാറ്റയിലോ മറ്റോ ആയിരുന്നു അത്.... പുസ്തകം കിട്ടിയാൽ ആദ്യം അത് ഉണ്ടോയെന്ന് നോക്കും.... ഏറ്റവും അവസാനം ആകും അത് വായിക്കുക... ഏറ്റവും നല്ലത് അവസാനത്തേക്ക് മാറ്റിവയ്ക്കും...അതിന്റ ഒരു രസം ആസ്വദിച്ചവർ നമ്മളിൽ ഒരുപാട് ഉണ്ടാകും... പിന്നീട് അത് ഷെർലക്ക് ഹോംസ്ലും ബാറ്റൻ ബോസ്സിന്റെ കഥകളുമൊക്കെയായി അങ്ങനെ പോയി....Keralacrimefiles - Shiju Parayil Veedu, Neendakara എന്ന വെബ് സീരീസ് Hotstar എന്ന Ott പ്ലാറ്റഫോംമിൽ ഹിറ്റ്‌ ചാർട്ടിൽ തുടരുമ്പോൾ.... അതിന് പ്രചോദനമായ എറണാകുളം നോർത്തിലെ മർഡർ കേസിന്റെ അന്വേഷണ നാളുകൾ ഇന്നലെ കഴിഞ്ഞ പോലെ ഓർമയിലുണ്ട്.... കാരണം അത്രക്കും ത്രില്ലിംഗ് ആയിരുന്നു ആ കേസ് അന്വേഷണം...പിന്തുടർന്ന് പോകുന്ന സമയം പ്രതി പല തവണ കയ്യിൽ നിന്നും വഴുതി പോയശേഷം കൈപ്പിടിയിൽ ആകുന്ന സമയം ഉണ്ടാകുന്ന ഒരു സുഖം ഉണ്ട്.... അത്പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്...ഞാനും ഒരുപാട് തവണ അത്തരം അനുഭവങ്ങളുടെ ഭാഗമായിട്ടുണ്ട്... ഇത്തരം കേസുകൾ വന്നാൽ പിന്നെ ഊണും ഉറക്കവും കളഞ്ഞു അതിന് പിറകെ ആകും നമ്മൾ.... പ്രചോദനം തരുന്ന മേലുദ്യോഗസ്ഥരും എന്തിനും കൂടെ നിൽക്കുന്ന സഹപ്രവർത്തകരും ഉള്ളപ്പോൾ പലപ്പോഴും വിശപ്പും ദാഹവും വിശ്രമവും അറിയില്ല.... ആ വിശ്രമമില്ലായ്മയും വിയർപ്പും ആണ് ഓരോ കേസിന്റെ അന്തിമ ഫലം നിർണ്ണയിക്കുന്നത്.... അത്തരം ഒരു അനുഭവമായിരുന്നു ആ കേസ്... അത് ഒരു കൂട്ടായ പരിശ്രമത്തിന്റെ ഫലം ആയിരുന്നു... അന്നത്തെ ACP ശ്രീ. സുനിൽ ജേക്കബ് സാറിനോടും CI ശ്രീ. രമേഷ് കുമാർ സാറിനോടും ഒപ്പമുള്ള ആറു ദിവസങ്ങൾ ഒരിക്കലും മറക്കാൻ കഴിയില്ല... കാരണം ആ കേസ്സിൽ നിന്ന് കിട്ടിയ ഒരു പോസിറ്റീവ് എനർജി ഇന്നും കെടാതെ കൂടെ ഉണ്ട് എന്നതാണ്...രാവിലെ 8 മണിക്ക് നോർത്തിലെ ഓഫീസിൽ സുനിൽ ജേക്കബ് സാർ ഉണ്ടാകും കൂടെ രമേശ്സാറും ഞാനും ടീമും... ഡിസ്കഷന് ശേഷം അവിടെ നിന്ന് പിരിഞ്ഞാൽ പിന്നെ കയറുന്നത് ചിലപ്പോൾ രാത്രിയിൽ എപ്പോൾ എങ്കിലും ആകും... പ്രതിയുടെ ലിബെർട്ടി എന്ന വിളിപ്പേര് അന്വേഷിച്ചു സുനിൽ സാറിനോപ്പം പോയി ഒരു ദിവസം തിരികെ വരുമ്പോൾ രാത്രി 1 മണി കഴിഞ്ഞിരുന്നു... രമേഷ്സാർ എവിടെയോ മറ്റെന്തിന്റെയോ പുറകെ ആണ് . സാർ തിരികെ കയറിയോ എന്നറിയാൻ ഞാൻ വിളിച്ചപ്പോൾ സാർ എലൂർ പോലീസ് സ്റ്റേഷനിൽ പ്രതിയുടെ ശരിയായ മേൽവിലാസം ലഭിക്കാൻ കേസ് ഫയലുകൾ തപ്പുകയായിരുന്നു... അതായിരുന്നു ടീം.... പോകുന്ന വഴിയേ അതിന്റെ അവസാനം കണ്ടിട്ടേ കയറൂ... പിന്നെ എപ്പോഴും വിളിപ്പുറത്തു ഉണ്ടാകും Asi സെബാസ്റ്റ്യൻ, ജേക്കബ്, ദിലീപ്, മാണി, കൃഷ്ണകുമാർ,, സലിം, ബിജി, കമ്മത്ത് എന്നിവർ...."When you want something, all the Universe conspires in helping you to achieve it..." Paulo Coelho..യുടെ വാക്കുകൾ വളരെ അർത്ഥവത്താണ്... പിന്നീട് നിരവധി കേസുകളിലെ പ്രതികളെ തപ്പി ഒരുപാട് യാത്രകൾ, അന്വേഷങ്ങൾ അത് നൽകിയ ആത്മവിശ്വസം, സന്തോഷം ഞങ്ങൾക്ക് ഒരിക്കലും മറക്കാൻ കഴിയില്ല....ഇപ്പോൾ വർഷങ്ങൾക്ക് ശേഷം ഞങ്ങൾ പലരും പലവഴിക്കു ആയെങ്കിലും ഒന്നിച്ചു കൂടുമ്പോൾ ഇപ്പോഴും പറയാൻ ഇത്തരം അനുഭവങ്ങളുടെ ഒരു നിര തന്നെ കാണും...പലരോടും ഇത്തരം അനുഭവങ്ങളും കഥകളും പറഞ്ഞിട്ടുണ്ട്.... ഏതാണ്ട് ഒരു വർഷം മുൻപ് ആണ് അഹമ്മദിനെയും ഒപ്പം ആഷിക് ഐമറിനെയും കാണുന്നത്. അന്ന് ഈ കഥ അവർ കേട്ടിരുന്നു... അടുത്ത ദിവസം രാത്രി ഒരിക്കൽ കൂടി അവർ ഈ കഥ കേൾക്കാൻ വന്നു.... അവിടെ തുടങ്ങി " kerala Crime Files...." ഇന്ന് ആ സ്റ്റോറി ഇന്ത്യ ഒട്ടാകെ ott പ്ലാറ്റ് ഫോംമിൽ മുൻനിരയിൽ ഉണ്ടെന്നതിൽ അതിയായ സന്തോഷം.... പറഞ്ഞ് വച്ച സ്റ്റോറി ഒരു അതിശയോക്തിയും ഇല്ലാതെ വളരെ ഇരുത്തം വന്ന ഒരു സംവിധായകന്റെ കയ്യൊപ്പ് ചാർത്തി ഒരു real thriller ആക്കിയിരിക്കുന്നു അഹമ്മദ്... ഓരോ എപ്പിസോഡ് കഴിയുമ്പോഴേക്കും അടുത്തത് കാണാനുള്ള ആകാംഷ കാണികളിൽ ഉണ്ടാക്കിയതിൽ... കഥയിലെ ആ പോയിന്റ്കൾ കണ്ടെത്തിയതിൽ, ഈ കഥയിൽ അത്തരം ഒരു fact ഉണ്ടെന്ന് കണ്ടെത്തിയതിൽ നിന്നും അറിയാം ആ സംവിധായകന്റെ മികവ്.....കഥയിലേക്ക് പച്ചയായ പോലീസ് ജീവിതം പറിച്ചു നട്ടിരിക്കുന്നു ആഷിക്. ഐമർ, വളരെ നാച്ചുറൽ ആയ സംഭാഷണങ്ങൾ...... ഇത് വരെ കണ്ട ആളേ അല്ല Aju Varghese.... അജുവിന് ഇത് ഒരു turning point ആണ്.... പ്രതീക്ഷക്ക് അപ്പുറത്തേക്ക് അജുവിനെ അഹമ്മദ് കൊണ്ട് പോയി എന്ന് പറയുന്നതാണ്‌ ശരിയെന്ന് തോന്നുന്നു .CI. കുര്യൻ എന്നത്തേയും പോലെ പൊളിച്ചു ഡയലോഗ് ഡെലിവറി ഗംഭീരം.... ഒരു ടിപ്പിക്കൽ Head കോൺസ്റ്റബിൾ ആയി ഷിൻസ് തകർത്തു... പച്ചയായ ജീവിത സാഹചര്യം ഉള്ള സാധാരണ പോലീസ് കരായി സോണിച്ഛനും നവാസും..,പിന്നെ ആദ്യത്തെ സീൻസ് കണ്ടപ്പോഴേ കളർ ടോൺ വളരെ ഇഷ്ടപ്പെട്ടിരുന്നു...നിരവധി മെമ്മോറബിൾ ഷോട്സ് സീരിസിൽ ഉടനീളം ഉണ്ട് അങ്ങനെ ക്യാമറയും പൊളിച്ചു....മഹേഷിന്റെ എഡിറ്റിംഗ് അടിപൊളിയായി പിന്നെ ഹിഷാമിന്റെ മ്യൂസിക് സീരിസിനു നല്ല ത്രില്ലിംഗ് മൂഡ് നൽകി BGM അടിപൊളി ആയി......എല്ലാ ആര്ടിസ്റ്കളും അവരുടെ റോളുകൾ ഏറ്റവും ഭംഗിയാക്കി...മൊത്തത്തിൽ പ്രതീക്ഷകൾക്ക് അപ്പുറത്തേക്ക് പോയ്‌ എല്ലാ മേഖലയും... അതിന്റ ക്രെഡിറ്റ്‌ അഹമ്മദിനാണ്......കൂടുതൽ ആയി ഒന്നും പറയുന്നില്ല... എല്ലാം പ്രേഷകർ പറഞ്ഞു കഴിഞ്ഞു....എല്ലാവർക്കും എന്റെ ബിഗ് സല്യൂട്ട്....പിന്നെ റിയൽ ഹീറോസ് സുനിൽ ജേക്കബ് സാറിനും രമേഷ് സാറിനും ഒരിക്കൽ കൂടി എന്റെ ബിഗ് സല്യൂട്ട്.... എല്ലാവർക്കും പ്രചോദനമായത് അന്നത്തെ സിറ്റി പോലീസ് കമ്മിഷണർ ശ്രീ. മനോജ്‌ എബ്രഹാം സാറിന്റെ നേതൃത്വവും അദ്ദേഹത്തിന് ഞങ്ങളിൽ ഉള്ള കോൺഫിഡൻസും ആയിരുന്നു... പിന്നീട് ഈ കേസിൽ ഞങ്ങൾ ബാഡ്ജ് ഓഫ് ഹോണർ വാങ്ങിയത് സാറിന്റെ സാന്നിധ്യത്തിൽ ആയിരുന്നു... സാറിന് ഹൃദയത്തിൽ നിന്നും ഒരു ബിഗ് സല്യൂട്ട്...റിയാലിറ്റിക്കായി സെൻട്രലിൽ നിന്നും പ്രഗീഷ്,മനോജ്,ജോസ് പ്രവീണും എന്നിവരുടെ ഹെല്പ് സീരീസിൽ കാണാനുണ്ട്....ശരിക്കും ഒരു കേസ് അന്വേഷണത്തിന് ഇടയിൽ പോലീസ് അനുഭവിക്കുന്ന ആത്മസംഘർഷങ്ങൾ, കഷ്ടതകൾ, ബുദ്ധിമുട്ട്കൾ ഒന്നും ആരും കാണുന്നുമില്ല അറിയുന്നുമില്ല.... കേവലം " അതിസാഹസികമായി പ്രതിയെ പോലീസ് പിടികൂടി " എന്ന ഒറ്റ വാക്കിലെ പത്ര കുറിപ്പുകൾക്കിടയിൽ അറിപ്പെടാതെ പോകുന്ന നിരവധി ബുദ്ധിമുട്ടേറിയ അനുഭവങ്ങളിലൂടെ ആണ് ഓരോ കേസ് അന്വേഷണവും പൂർത്തീയാകുന്നത്... അറിയപ്പെടാത്തതും അംഗീകരിക്കപ്പെടാത്തതും ആയ നിരവധി മുഹൂർത്തങ്ങൾ ആണ് ഓരോ പോലിസ്കാരന്റെയും ജീവിതം .. ഇനിയും കഥ തുടരും....ഇതിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം.... എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി....❤❤❤ ,
,

Bhuvanend
,

പ്രിയ സുഹൃത്തേ, ഞാൻ സെൻട്രൽ പോലീസ് സ്റ്റേഷനിൽ നിന്നും വിട വാങ്ങുകയാണ്... ക്രൈം ബ്രാഞ്ച് (EOW) കൊല്ലം ആണ് അടുത്ത പോസ്റ്റി...
15/05/2023

പ്രിയ സുഹൃത്തേ, ഞാൻ സെൻട്രൽ പോലീസ് സ്റ്റേഷനിൽ നിന്നും വിട വാങ്ങുകയാണ്... ക്രൈം ബ്രാഞ്ച് (EOW) കൊല്ലം ആണ് അടുത്ത പോസ്റ്റിങ്ങ്‌....പ്രിയ സുഹൃത്തേ ഇക്കാലയളവിൽ നിങ്ങൾ എനിക്ക് തന്ന സ്നേഹത്തിനും സഹകരണത്തിനും ഞാൻ ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു.SI ആയും IP ആയും അഞ്ചു വർഷത്തോളം ഞാൻ സെൻട്രലിൽ ഉണ്ടായിരുന്നു. ദീർഘമായ ഈ പിരീഡ് ഓർക്കാൻ ഒട്ടനവധി മനോഹര മുഹൂർത്തങ്ങൾ സമ്മാനിച്ചു. പ്രളയകാലത്തും കോവിഡ് മഹാമാരി നമ്മെ ഗ്രസിച്ച സമയത്തും നിങ്ങൾ തന്ന പിന്തുണ ഒരിക്കലും മറക്കാൻ കഴിയില്ല. പോലീസ് സർവീസ് അതിന്റെ യഥാർത്ഥ ഭാവത്തിൽ അനുഭവപ്പെട്ട നിമിഷങ്ങളായിരുന്നു അത്. ഏഴു കൊലപാതകങ്ങൾ ഉൾപ്പെടെ പ്രധാനപ്പെട്ട അനവധി കേസുകൾ ഉണ്ടായി. എല്ലാം നമുക്ക് കണ്ടുപിടിക്കാനും സാധിച്ചു. നിരവധിയായ വിഐപി ഡ്യൂട്ടികൾ L/O സിറ്റുവേഷൻസ് എല്ലാം നമുക്ക് നല്ലരീതിയിൽ നേരിടാൻ പറ്റി. തിരക്കിനിടയിൽ ഞങ്ങൾ സമയം കണ്ടെത്തി കലയിലൂടെ പല ബോധവൽക്കരണ പരിപാടികളുമായി നിങ്ങളുടെ മുന്നിലേക്ക്‌ എത്തി. ഞങ്ങളുടെ പാട്ടുകൾക്കും ഷോർട്ട് ഫിലിമുകൾക്കും നിങ്ങൾ തന്ന പിന്തുണ ഒരിക്കലും മറക്കാൻ പറ്റില്ല. സിറ്റിയിൽ വന്നിട്ട് ഏകദേശം 15 വർഷത്തോളം ആയി ഷാഡോ എസ് ഐ ആയി തുടങ്ങി നോർത്ത്, പാലാരിവട്ടം, കളമശ്ശേരി, കടവന്ത്ര തുടങ്ങിയ സ്റ്റേഷനുകളിൽ SHO ആയും സിറ്റിയിലെ SB, SSB, DCB എന്നിവിടങ്ങളിലും പ്രവർത്തിക്കാൻ പറ്റി... ഇക്കാലയളവിൽ ഒക്കെ മേൽ ഉദ്യോഗസ്ഥരും സഹപ്രവർത്തകരും എനിക്ക് തന്ന പിന്തുണ വാക്കുകളിൽ ഒതുക്കാൻ പറ്റാത്തതാണ്. പതിനഞ്ചു വർഷത്തെ സൗഹൃദങ്ങൾ മറക്കാൻ പറ്റില്ല... ഇത്രയും കാലം കൂടെ നിന്ന പ്രിയപ്പെട്ട സഹപ്രവർത്തകർ, വഴി നയിച്ച മേലുദ്യോഗസ്ഥർ, പ്രിയപ്പെട്ട റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, പ്രിയപ്പെട്ട നാട്ടുകാർ, സ്നേഹവും പ്രോത്സാഹനവുമായി നിന്ന പ്രിയ കൂട്ടുകാർ, രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ ഉറ്റ സുഹൃത്തുക്കൾ എല്ലാവർക്കും ഒരായിരം നന്ദി.... ഇനിയും കാണാം....Really i miss you kochi....❤️❤️❤️

Singer's show 2023....❤❤❤
05/02/2023

Singer's show 2023....❤❤❤

When you want something, all the Universe conspires in helping you to achieve it... Paulo Coelho...❤❤❤
19/12/2022

When you want something, all the Universe conspires in helping you to achieve it... Paulo Coelho...❤❤❤

23/08/2022

WANTED

15/08/2022
29/05/2022

കുട്ടികളുടെ ക്യാമ്പിൽ നിന്നും....

എറണാകുളം സെൻട്രൽ ശിശുസൗഹൃദ പോലീസ് സ്റ്റേഷന്റെ നേതൃത്വത്തിൽ  കുട്ടികൾക്കായി  അറിവിന്റെ വഴി കാട്ടിയായി തളിർ എന്ന പേരിൽ  ഏക...
28/05/2022

എറണാകുളം സെൻട്രൽ ശിശുസൗഹൃദ പോലീസ് സ്റ്റേഷന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി അറിവിന്റെ വഴി കാട്ടിയായി തളിർ എന്ന പേരിൽ ഏകദിന വർക്ക്ഷോപ്പ് നടത്തി
രാമവർമ ക്ലബ് ഹാളിൽ നടത്തിയ ക്യാമ്പ് സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ (അഡ്മിൻ )ശ്രീ.എൻ രാജൻ ഉൽഘാടനം ചെയ്തു... പ്രശസ്ത സ്പീക്കർമാരായ ശ്രീ മധു ഭാസ്കർ മോട്ടിവേഷൻ ക്ലാസും അഡ്വക്കേറ്റ് ചാർളിപ്പോൾ പ്രസംഗ പരിശീലന ക്ലാസും അഡ്വക്കറ്റ് സ്റ്റെർവിൻ സേവ്യർ മാനസിക ഉല്ലാസം നേടുവാനുള്ള പരിശീലനവും നൽകി. പലർക്കും ഈ ക്ലാസ്സ്‌ പുതിയ ലക്ഷ്യങ്ങൾ സമ്മാനിച്ചു....മികച്ച കലാകാരനായ സാജൻ പള്ളുരുത്തി ഒരു മണിക്കൂറോളം കുട്ടികളുമായി അനുഭവങ്ങൾ പങ്കിട്ടു... എറണാകുളം കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മീഷണർ (ലോ & ഓർഡർ ) വി യൂ കുര്യാക്കോസ് IPS സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പ്രസ്തുത പരിപാടിയിൽ എറണാകുളം സെൻട്രൽ അസിസ്റ്റന്റ് കമ്മീഷണർ സി ജയകുമാർ, പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ പ്രേംകുമാർ, അഖിൽ, ജിഷ്ണു, ഫുൾജൻ, സൈജൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു

11/03/2022

Women's day celebration...

Independence day celebration at Central Police Station ❤❤❤
15/08/2021

Independence day celebration at Central Police Station ❤❤❤

Click by Krishnan❤❤❤
29/07/2021

Click by Krishnan❤❤❤

Dear friends it's a fake profile of me... Please don't respond...
19/06/2021

Dear friends it's a fake profile of me... Please don't respond...

29/04/2021

പാഥേയം in Jeevan News ❤❤❤

18/04/2021

കുറച്ച് നാളുകൾക്ക് ശേഷം ഒരു ഗാനവുമായി ഞങ്ങൾ വരുകയാണ്.... ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യണം.... നിങ്ങളുടെ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു ❤❤❤

ഒരാണ്ട് പിന്നിട്ട ലോക് ഡൗൺ കാലയളവിൽ പോലീസ് കൺ മുന്നിൽ കണ്ട കരളലിയിപ്പിക്കുന്ന നേർക്കാഴ്ചകൾ പൊതുജനങ്ങളിലേക്ക് വീണ്ടും എത്തിക്കാൻ ശ്രമിക്കുന്നത് കരുതലിൻ്റെ ആവശ്യകത ആധികാരമായി ജനങ്ങളെ ബോധവൽക്കരിക്കുന്നതിൻ്റെ ഭാഗമായാണ്. വിശപ്പിനും, സ്വാതന്ത്ര്യത്തിനും മുൻപിൽ പകച്ച ആ കാലഘട്ടം ഇനി ഒരിക്കൽ കൂടി ആവർത്തിക്കാതിരിക്കാൻ ജനങ്ങളുടെ അറിവിലേക്ക് അന്ന് കണ്ട കാഴ്ചകളുടെ തീവ്രത ഒാർമ്മിപ്പിക്കുകയാണ് ‘പാഥേയം’ എന്ന സംഗീത ആൽബത്തിലൂടെ.....

ലോക്ക് ഡൗൺ കാലത്തെ രാപ്പകലുകളിൽ സ്നേഹം നിറച്ച പാഥേയങ്ങളുമായി സുമനസ്സുകളുടെ സഹകരണത്തോടെ അവരുടെ വിശപ്പകറ്റിയപ്പോൾ, ഇനിയും അത്തരത്തിലൊരു കാലത്തിലേക്ക് ഈ നാട് തിരിച്ച് പോകരുതെന്നും, അന്ന് അഭിമുഖീകരിച്ച വ്യഥകൾക്കും, ഒറ്റപ്പെടലുകൾക്കും അപ്പുറമായിരിക്കും ഇനി അതിൻ്റെ തീവ്രതയെന്നും, പഠിച്ച പാഠം പൂർണ്ണമായി ഉൾക്കൊണ്ട് ശീലിക്കേണ്ട മുൻകരുതലുകൾ യഥാവണ്ണം പാലിക്കണമെന്നുമുള്ള സന്ദേശം പകരുക എന്നതുമാണ് ഈ ആൽബം പുറത്തിറക്കുന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

ഈ ഗാനത്തിൻ്റെ വരികൾ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ SCPO. മനോജ് കുമാർ കാക്കൂരിൻ്റേതാണ്. ശരത് മോഹൻ ആണ് പാഥേയത്തിൻ്റെ സംഗിതവും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. അഭിഷേക് കണ്ണൻ ക്യാമറയും, എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്ന ഈ ഗാനത്തിന് ഒാർക്കസ്ട്രേഷൻ നിർവ്വഹിച്ചിരിക്കുന്നത് ധനുഷ് എം. എച്ച് ആണ്.
അപ്പോൾ ഷെയർ ചെയ്യാനും ലൈക് ചെയ്യാനും മറക്കണ്ട 🥰🥰🥰❤❤❤

കണിക്കൊന്നകള്‍ പൂത്തു നിൽക്കും വീഥിയിൽ കൂടി വീണ്ടുമെത്തി സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും വിഷു . എല്ലാ പ്രിയ സുഹൃത്തുക്...
14/04/2021

കണിക്കൊന്നകള്‍ പൂത്തു നിൽക്കും വീഥിയിൽ കൂടി
വീണ്ടുമെത്തി സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും വിഷു . എല്ലാ പ്രിയ സുഹൃത്തുക്കൾക്കും ഹൃദയം നിറഞ്ഞ
വിഷുദിന ആശംസകള്‍ ❤❤❤...

07/02/2021

Ghar se nikalthehi kuch door.... Song of our college days....

19/01/2021

മേലെ മേലേ മാനം... മാനം നീളെ....❤❤❤

31/12/2020

പുതിയ പ്രതീക്ഷകളുമായി 2021 പിറന്നു...ഈ വർഷം എനിക്ക് പ്രിയപ്പെട്ടതാകുമെന്ന് ഉറച്ചു വിശ്വസിക്കുന്നു.... നിങ്ങൾക്കും..കഴിഞ്ഞ വർഷത്തെ അവസാനവേദി സെൻട്രൽ കോർട്ടേഴ്‌സിലായിരുന്നു... എന്റെ എല്ലാ സുഹൃത്തുക്കൾക്കും ഹൃദയംനിറഞ്ഞ പുതുവാത്സരാശംസകൾ ❤❤❤

24/12/2020

ഈ ക്രിസ്തുമസിന് ടേസ്റ്റ് ഇന്ത്യയുടെ ബാനറിൽ സലീഷ് സംവിധാനം ചെയ്ത ഒരു മ്യൂസിക്കൽ സ്റ്റോറി " കാവൽ മാലാഖ "
എല്ലാ പ്രിയ സുഹൃത്തുക്കൾക്കും ആയി സമർപ്പിക്കുന്നു... ആലാപനം എന്റേത് ആണ്... ഇഷ്ടപ്പെട്ടാൽ ലൈക്ക് & ഷെയർ ചെയ്യുമല്ലോ.... എല്ലാ പ്രിയ സുഹൃത്തുക്കൾക്കും
എന്റെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ്സ്
ആശംസകൾ.....❤❤❤🥰🥰🥰...

20/12/2020

എറണാകുളം നഗരത്തില്‍ അര്‍ദ്ധരാത്രി ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെ ഒരാള്‍ അധിക്ഷേപിച്ച സംഭവത്തില്‍ അടിയന്തരനടപടി സ്വീകരിച്ച പോലീസ് സംഘത്തിന് സംസ്ഥാന പോലീസ് മേധാവിയുടെ അനുമോദനം. എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ്.വിജയശങ്കര്‍, എസ്.ഐമാരായ കെ.എക്സ്.തോമസ്, എം.ആര്‍.സരള, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ.എല്‍.അനീഷ്, പി.ജി.ശ്രീകാന്ത്, വി.എസ്.ശിഹാബുദ്ദീന്‍, വി.സിന്ധു, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഡി.രഞ്ജിത്ത് കുമാര്‍, പി.എ.ഇഗ്നേഷ്യസ് എന്നിവര്‍ക്ക് ഡിജിപിയുടെ പ്രശംസാപത്രവും ഗുഡ് സര്‍വീസ് എന്‍ട്രിയും നല്‍കാനാണ് സംസ്ഥാന പോലീസ് മേധാവി ഉത്തരവായത്.

നവംബര്‍ 15ന് രാത്രി 11.30 ന് ഒരു സുഹൃത്തിന്‍റെ വീട്ടില്‍ നിന്ന് ഇരുചക്രവാഹനത്തില്‍ മടങ്ങവേയാണ് യാത്രക്കാരിക്ക് ദുരനുഭവമുണ്ടായത്. പിന്നാലെ എത്തിയ ബൈക്ക് യാത്രക്കാരന്‍ ഹൈക്കോടതി ജംഗ്ഷനു സമീപം വച്ച് സ്ത്രീയെ ആക്രമിക്കുകയും അപമാനിക്കുകയുമാണ് ഉണ്ടായത്. ഉടന്‍ പോലീസിനെ ഫോണില്‍ ബന്ധപ്പെട്ട അവരെ വനിതാ പോലീസ് അടക്കം എത്തി എറണാകുളം നോര്‍ത്ത് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് മൊഴി നല്‍കുകയും അടുത്തദിവസം രാവിലെ സെന്‍ട്രല്‍ പോലീസ് ഇന്‍സ്പെക്ടറെ നേരില്‍ കണ്ട് കാര്യങ്ങള്‍ ധരിപ്പിക്കുകയും ചെയ്തു.

വിശദമായ അന്വേഷണത്തിനൊടുവില്‍ ഡിസംബര്‍ ഒന്നിന് പോലീസ് പ്രതിയെ പിടികൂടുകയും പരാതിക്കാരിയെ വിളിച്ചുവരുത്തി ആളെ തിരിച്ചറിയുകയും ചെയ്തു. നിരവധി ക്രിമിനല്‍ സംഭവങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ള ആളാണ് പ്രതി.

താന്‍ നേരിട്ട ദുരനുഭവവും അര്‍ദ്ധരാത്രിയില്‍ വളരെ പെട്ടെന്ന് പോലീസ് സഹായം ലഭിച്ചതും വൈകാതെ തന്നെ പ്രതിയെ പിടികൂടിയതും ചൂണ്ടിക്കാട്ടി പരാതിക്കാരി സംസ്ഥാന പോലീസ് മേധാവിയെ ഇ-മെയില്‍ മുഖേന അഭിനന്ദനം അറിയിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുകയും പ്രതികളെ പിടികൂടുകയും ചെയ്ത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാന പോലീസ് മേധാവി പ്രശംസാപത്രവും ഗുഡ് സര്‍വീസ് എന്‍ട്രിയും പ്രഖ്യാപിച്ചത്.

住所

Kochi-shi, Kochi

電話番号

+919446523094

ウェブサイト

アラート

Vijaysankarがニュースとプロモを投稿した時に最初に知って当社にメールを送信する最初の人になりましょう。あなたのメールアドレスはその他の目的には使用されず、いつでもサブスクリプションを解除することができます。

ビデオ

共有する