PLR Ernakulam

PLR Ernakulam PLR Ernakulam, Kochi-shiの連絡先情報、マップ、方向、お問い合わせフォーム、営業時間、サービス、評価、写真、動画、お知らせ。

https://m.facebook.com/story.php?story_fbid=461990912605498&id=100063837803580
01/08/2022

https://m.facebook.com/story.php?story_fbid=461990912605498&id=100063837803580

ലൗ ജിഹാദ് നാർക്കോട്ടിക് ജിഹാദ് എന്നിവയ്ക്ക് തെളിവ് ചോദിക്കുന്നവർക്ക് ഉത്തരമായി സോനു സെബാസ്റ്റ്യൻ എന്ന ക്രിസ്ത്യൻ പെൺകുട്ടി.

കൊച്ചി- കഴിഞ്ഞ ദിവസം കൊച്ചി കലൂരിലെ ലോഡ്ജിൽ നിന്നും മയക്കുമരുന്നുമായി അഞ്ചു പേർ പോലീസ് പിടിയിലായി.
ലക്ഷദ്വീപ് സ്വദേശികളും ഇസ്ലാം മതവിഭാഗക്കാരുമായ മുഹമ്മദ് താഹിർ ഹുസൈൻ,നവാൽ റഹ്മാൻ,സിപി സിറാജ്, തൃശ്ശൂർ അഴീക്കോട് സ്വദേശി അൽത്താഫ്, ചേർത്തല എഴുപുന്ന സ്വദേശിയും
ക്രിസ്ത്യാനിയും ആയ സോനു സെബാസ്റ്റ്യൻ എന്നിവരാണ് പൊലീസ് പിടിയിലായത് ഇവരിൽനിന്നും മാരക മയക്കുമരുന്നായ MDMAയും കഞ്ചാവും പിടിച്ചെടുക്കുകയും ചെയ്തു.

സോനു സെബാസ്റ്റ്യൻ ചേർത്തല എഴുപുന്ന സ്വദേശിയാണ് എന്നാണ് അറിയാൻ കഴിഞ്ഞത്. മൂന്നുമാസം മുമ്പ് ആലപ്പുഴ ജില്ലയിലെ എരമല്ലൂർ രജിസ്റ്റർ ഓഫീസിൽ വച്ച് മുഹമ്മദ് അജ്നാസ് എന്ന മുസ്ലിം യുവാവുമായി സോനു സെബാസ്റ്റ്യന്റെ രജിസ്റ്റർ വിവാഹം കഴിഞ്ഞതിന്റെ രേഖകളും മാധ്യമങ്ങൾ പുറത്തുവിട്ടു.

അതിനുശേഷം കഴിഞ്ഞദിവസം സോനു സെബാസ്റ്റ്യനും നാല് മുസ്‌ലിം യുവാക്കളും മയക്കുമരുന്നുമായി ലോഡ്ജിൽ വെച്ച് പിടിക്കപ്പെടുകയായിരുന്നു.

മയക്കുമരുന്നുമായി പിടിക്കപ്പെട്ട സോനു സെബാസ്റ്റ്യന്റെ കൂടെ അവളെ രജിസ്റ്റർ വിവാഹം കഴിച്ച മുഹമ്മദ് അജ്നാസ് ഇല്ലായിരുന്നു എന്ന സത്യം നാം തിരിച്ചറിയണം
എന്തിനുവേണ്ടിയായിരുന്നു സോനു സെബാസ്റ്റ്യൻ എന്ന ക്രിസ്ത്യൻ പെൺകുട്ടിയെ മുഹമ്മദ് അജ്നാസ് എന്ന മുസ്ലീം യുവാവ് വിവാഹം കഴിച്ചത്? ഉത്തരം വളരെ ലളിതം മയക്കുമരുന്ന് കച്ചവടത്തിനായി ഉപയോഗിക്കാൻ.

പാലാ രൂപതയുടെ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ലൗജിഹാദ്, നാർകോട്ടിക് ജിഹാദ് എന്നിവയെക്കുറിച്ച് പറഞ്ഞപ്പോൾ
ഹാലിളകി ബിഷപ്പിന്റെ അരമനയിലേക്ക് കൊലവിളിയുമായി പ്രകടനം നടത്തിയവർക്ക് ഇക്കാര്യത്തിൽ എന്ത് മറുപടി പറയാൻ ഉണ്ട്? അവരെ സപ്പോർട്ട് ചെയ്യുന്ന നേതാക്കൾക്കും എന്ത് ഉത്തരം പറയാൻ ഉണ്ട്? ഇപ്പോഴും ജിഹാദികളെ പിന്തുണയ്ക്കുന്ന ഇടത്-വലത് കപട രാഷ്ട്രീയ നേതാക്കൾക്ക് എന്ത് മറുപടി പറയാൻ ഉണ്ട്?

എത്ര കണ്ടാലും പഠിക്കാത്ത ക്രിസ്ത്യൻ പെൺകുട്ടികൾ, ഇത്രയധികം കണ്ടിട്ടും ജിഹാദികളുടെ താളത്തിനൊത്തു തുള്ളുന്ന മതേതരവാദികൾ. ഇനിയും എത്ര എത്ര ക്രൈസ്തവ, ഹൈന്ദവ പെൺകുട്ടികൾ ജിഹാദികളുടെ കെണിയിൽ വീഴാൻ കിടക്കുന്നു.

https://m.facebook.com/story.php?story_fbid=457536563050933&id=100063837803580
26/07/2022

https://m.facebook.com/story.php?story_fbid=457536563050933&id=100063837803580

കേരളത്തിന്റെ നവോത്ഥാന നായകൻ ചാവറയച്ചനെ ഒഴിവാക്കിയ കമ്മ്യൂണിസ്റ്റ് സർക്കാർ അറിയാൻ.

ഇരിങ്ങാലക്കുട: കേരള സിലബസിലെ പാഠ്യ പദ്ധതിയിൽ നിന്നും ചാവറ പിതാവിനെ ഒഴിവാക്കിയ കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് സർക്കാരിന്റെ അറിവിലേയ്ക്കായി മലയാള മനോരമ മുൻ അസിസ്റ്റൻറ് എഡിറ്റർ ജോസ് തളിയത്ത് എഴുതിയ ലേഖനം.

കേരളത്തിൻ്റെ നവോത്ഥാനം തുടങ്ങുന്നത് 1856 ൽ ജനിച്ച ശ്രീനാരായണഗുരുവിൽ നിന്നും 1854 ൽ ജനിച്ച ചട്ടമ്പിസ്വാമികളിൽ നിന്നും 1863 ല്‍ ജനിച്ച അയ്യങ്കാളിയിൽ നിന്നുമൊക്കെയാണെ"ന്ന് പറയുന്നവർ ഓർക്കണം, "അവരൊക്കെ ജനിക്കുന്നതിന് അഞ്ചു പതിറ്റാണ്ടു മുൻപ് ജനിക്കുകയും നവോത്ഥാനത്തിന്റെ വിളക്ക് കൊളുത്തി ശംഖനാദം മുഴക്കി സമസ്ത മേഖലകളിലും സാമൂഹിക വിദ്യാഭ്യാസ മാറ്റങ്ങൾക്ക് ചാലു കോരുകയും ചെയ്ത ക്രൈസ്തവ വൈദികനാ" ണ് വി. ചാവറ കുര്യാക്കോസ് ഏലിയാസ്.

ശ്രദ്ധേയമായ മറ്റൊരു കാര്യം ശ്രീനാരായണഗുരു ഈഴവ സമുദായത്തിന്റെ ഉന്നതിക്കുവേണ്ടിയാണ് പ്രവർത്തിച്ചത് ചട്ടമ്പിസ്വാമികൾ നായർ സമുദായത്തിന്റെ പരിഷ്കരണത്തിനും അയ്യങ്കാളി പുലയർ ഉൾപ്പെട്ട ജനവിഭാഗത്തിന്റെ മോചനത്തിനും നേതൃത്വം നൽകി. വാഗ്ഭടാനന്ദൻ മലബാറിലെ തീയ്യരുടെ പുരോഗതിക്ക് വേണ്ടിയും കറുപ്പൻ അരയ സമുദായത്തിനു വേണ്ടിയും വക്കം അബ്ദുൽ ഖാദർ മൗലവി മുസ്‌ലിം സമുദായത്തിന് വേണ്ടിയും ഭട്ടതിരിപ്പാട് നമ്പൂതിരി സമുദായത്തിന് വേണ്ടിയുമാണ് പ്രധാനമായും ശബ്ദിച്ചത്.

ഇവരൊക്കെ ജനിക്കുന്നത് 1856-1896 കാലഘട്ടങ്ങളിലാണ് എന്നാൽ 1805 ജനിച്ച ചാവറയച്ചനാകട്ടെ 1829 ആയപ്പോഴേക്കും സാമൂഹിക നവോത്ഥാന രംഗത്ത് ശക്തമായി നിലയുറപ്പിച്ചു കഴിഞ്ഞിരുന്നു.

മേൽപ്പടി നേതാക്കന്മാർ ഓരോരുത്തരും "തങ്ങളുടെ സ്വന്തം സമുദായത്തിന് വേണ്ടി സമുദായാംഗങ്ങളെ സംഘടിപ്പിക്കുകയും നിലകൊള്ളുകയും ചെയ്തപ്പോൾ ചാവറയച്ചനും, അദ്ദേഹത്തെ പിന്തുടർന്നു വന്ന ക്രൈസ്തവ നേതാക്കളും അഭിസംബോധന ചെയ്തത് ജാതിമതഭേദമെന്യെ മുഴുവൻ ജനങ്ങളെയുമാണെന്ന വ്യത്യാസം തിരിച്ചറിയുക. ഇവിടെയാണ് ചാവറയച്ചൻ എന്ന സാമൂഹിക പരിഷ്കർത്താവും ശ്രീനാരായണഗുരു ഉൾപ്പെടെയുള്ള സമുദായ പരിഷ്കർത്താക്കളും തമ്മിലുള്ള വ്യത്യാസം" ജോസ് തളിയത്ത് വ്യക്തമാക്കുന്നു

കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ 1846 ൽ മാന്നാനത്ത് സംസ്കൃത സ്കൂളും ആർപ്പൂക്കര എന്ന ഉൾഗ്രാമത്തിൽ കീഴാള വർഗ്ഗക്കാരുടെ കുട്ടികൾക്കായി പ്രൈമറി വിദ്യാലയവും അദ്ദേഹം ആരംഭിച്ചു. തന്റെ വിദ്യാലയത്തിൽ സവർണ്ണ വിദ്യാർഥികൾക്ക് ഒപ്പം അവർകളുടെ മക്കളും ഒരേ ബെഞ്ചിലിരുന്നു പഠിച്ചു. സ്കൂളുകളിൽ ഉച്ചഭക്ഷണം നൽകുകയും ചെയ്തു തുടങ്ങി ഇതൊക്കെയല്ലേ യഥാർത്ഥ വിപ്ലവം?

1864 ചാവറപ്പിതാവ് കേരള കത്തോലിക്കാ സഭയുടെ വികാരി ജനറലായി. അതോടൊപ്പമാണ് പള്ളിയോടു ചേർന്ന് പള്ളിക്കൂടം എന്ന ആശയം ജനഹൃദയങ്ങളിൽ എത്തുന്നത്.

1829 ൽ വൈദികനായ ചാവറ കുരിയാക്കോസ് താൻ സ്ഥാപിച്ച സന്യാസ സമൂഹത്തിലൂടെ പിന്നീടുള്ള നാലു പതിറ്റാണ്ടുകൾ കേരളം നിറഞ്ഞുനിന്നു. ആ സാമൂഹ്യ നവോത്ഥാന നായകനാണ് ഏഴാം ക്ലാസിലെത്തുമ്പോൾ തമസ്ക്കരിക്കപ്പെടുന്നത് എന്നതാണ് നന്ദികേട്.

പിന്നെന്തു ചരിത്രമാണ് ഇത്രയും നാൾ നാം പഠിച്ചത്? എന്തുകൊണ്ടാണ് ചരിത്രം ഇങ്ങിനെ അട്ടിമറിക്കപ്പെട്ടത്?
ഉത്തരം വളരെ വ്യക്തം. കമ്മ്യൂണിസ്റ്റുകാരന്റെ ക്രൈസ്തവ വിരുദ്ധത.

റെജി അറയ്‌ക്കൽ
PLR General Co-Ordinator

കടപ്പാട് :കേരളസഭ, ഇരിഞ്ഞാലക്കുട രൂപത.

https://m.facebook.com/story.php?story_fbid=457492926388630&id=100063837803580
26/07/2022

https://m.facebook.com/story.php?story_fbid=457492926388630&id=100063837803580

തീവ്രവാദികളുടെ തുടർച്ചയായ ആക്രമണം; ബുർക്കിനാഫാസോയിൽ ദേവാലയങ്ങൾ അടച്ചുപൂട്ടുന്നു.

ഔഗാഡൗഗു- ബുർക്കിനാ ഫാസോ : പശ്ചിമ ആഫ്രിക്കൻ രാജ്യമായ ബുർക്കിനാ ഫാസോയിൽ ഇസ്ലാമിക തീവ്രവാദികൾ ക്രൈസ്തവ ദേവാലയങ്ങൾക്കു നേരെ തുടർച്ചയായി ആക്രമണങ്ങൾ നടത്തുന്നതിനാൽ ദേവാലയങ്ങൾ അടച്ചുപൂട്ടാൻ ഒരുങ്ങി രൂപതാ നേതൃത്വം. സന്നദ്ധ സംഘടനയായ "എയ്ഡഡ് ദി ചർച്ച് ഇൻ നീഡ്" ആണ് ഇക്കാര്യം പുറത്ത് വിട്ടത്.

മേഖലയില്‍ കൊലപാതകവും, കവര്‍ച്ചയും, തട്ടിക്കൊണ്ടുപോകലുകളും പതിവായികൊണ്ടിരിക്കുകയാണെന്നും, രൂപതയിലെ 16 ഇടവക ദേവാലയങ്ങളില്‍ അഞ്ചെണ്ണത്തിന് നേര്‍ക്കും തീവ്രവാദികള്‍ ആക്രമണം നടത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ആക്രമണത്തേത്തുടര്‍ന്ന് ഈ ദേവാലയങ്ങള്‍ അടച്ചുപൂട്ടിയിരിക്കുകയാണ്.

തീവ്രവാദികള്‍ റോഡുകളുടെ നിയന്ത്രണം ഏറ്റെടുക്കുകയും ടെലിഫോണ്‍ ശ്രിംഖലയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയിരിക്കുകയും ചെയ്തിരിക്കുന്നതിനാൽ 7 ഇടവകകളിലെ പ്രവര്‍ത്തനങ്ങള്‍ പ്രധാന ദേവാലയം കേന്ദ്രീകരിച്ചാണ് നടക്കുന്നത്. തീവ്രവാദത്തെ തുടര്‍ന്നു വിശ്വാസികള്‍ക്ക് വൈദികരുടെ സേവനം ലഭിക്കാതെ വരുന്നത് ഖേദകരമാണെന്നു എ.സി.എന്‍ (യു.കെ) യുടെ നാഷണല്‍ ഡയറക്ടറായ ഡോ. കരോളിന്‍ ഹള്‍ പറഞ്ഞു. ഫാദാന്‍’ഗൌര്‍മാ രൂപതയിലെ വിശ്വാസികളുടെ ആത്മീയവും, ഭൗതീകവുമായ ആവശ്യങ്ങള്‍ നിറവേറ്റി കൊടുക്കുവാന്‍ എ.സി.എന്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്നും അവര്‍ കൂട്ടിചേർത്തു.

2021 സെപ്റ്റംബര്‍ വരെ രൂപതയുടെ 29 ശതമാനത്തോളം പ്രദേശങ്ങളില്‍ അതായത് 532 ഗ്രാമങ്ങളില്‍ 155 എണ്ണത്തില്‍ അജപാലക പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ കഴിഞ്ഞിരുന്നപ്പോള്‍ 2022 ഏപ്രില്‍ ആയപ്പോഴേക്കും അജപാലക പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ കഴിയുന്ന ഗ്രാമങ്ങളുടെ എണ്ണം 29 ആയി കുറഞ്ഞു (5.5 ശതമാനം). ഇക്കഴിഞ്ഞ ജൂലൈ 3ന് രാത്രിയില്‍ ഉണ്ടായ ആക്രമണത്തില്‍ 22 പേരാണ് കൊല്ലപ്പെട്ടത്. തീവ്രവാദി ആക്രമണം കാരണം സാന്‍ കിസിറ്റിയിലെ മൈനര്‍ സെമിനാരി ഫാദാ ന്‍’ഗൌര്‍മായിലേക്ക് മാറ്റേണ്ടതായും വന്നു.

ആഫ്രിക്കയിൽ മുഴുവനായും പ്രത്യേകിച്ച് ബുര്‍ക്കിനാ ഫാസോ ഉള്‍പ്പെടുന്ന സാഹേല്‍ മേഖലയില്‍ ജിഹാദിസവും, ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളും കൂടിക്കൊണ്ടിരിക്കുകയാണെന്നും, നിരവധി ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഡോ ഹള്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ അന്താരാഷ്ട്ര സമൂഹം ശ്രദ്ധ ചെലുത്തണമെന്നും അല്ലാത്തപക്ഷം, ആഫ്രിക്ക മാത്രമല്ല മുഴുവന്‍ ലോകവും നാശത്തിലേക്ക് കൂപ്പുകുത്തുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഫാദാ ന്‍’ഗൌര്‍മായിലെ പല സ്ഥലങ്ങളിലും ക്രൈസ്തവരുടെ വിശ്വാസപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്, കത്തോലിക്ക സഭയുടെ ചില ദേവാലയങ്ങളില്‍ തീവ്രവാദികള്‍ കയറി സ്ത്രീകളും പുരുഷന്‍മാരും വെവ്വേറെ സ്ഥലങ്ങളിലാണോ ഇരിക്കുന്നതെന്ന് പരിശോധിക്കുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ വര്‍ഷം മാത്രം ബുര്‍ക്കിന ഫാസോയിലെ എഴുപതിയഞ്ചോളം പദ്ധതികള്‍ക്കാണ് എ.സി.എന്‍ സാമ്പത്തിക സഹായം നല്‍കിയത്. ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെടുന്ന രാജ്യങ്ങളെ കുറിച്ചുള്ള ഓപ്പണ്‍ഡോഴ്സിന്റെ 2022-ലെ പട്ടികയില്‍ മുപ്പത്തിരണ്ടാമതാണ് ബുര്‍ക്കിനാ ഫാസോയുടെ സ്ഥാനം.

Regi Arackal
PLR General co-ordinator

https://m.facebook.com/story.php?story_fbid=453671173437472&id=100063837803580
21/07/2022

https://m.facebook.com/story.php?story_fbid=453671173437472&id=100063837803580

നൈജീരിയയിൽ തട്ടിക്കൊണ്ടുപോയ വൈദികനെ ഇസ്ലാമിക തീവ്രവാദികൾ കൊലപ്പെടുത്തി.

കടുണ -നൈജീരിയ : മധ്യ നൈജീരിയയിൽ നിന്നും ഇസ്ലാമിക തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ രണ്ട് വൈദികരിൽ ഒരാളെ തീവ്രവാദികൾ മൃഗീയമായി കൊലപ്പെടുത്തി. നൈജീരിയയിലെ കടുണ സംസ്ഥാനത്തെ ലെറെ പട്ടണത്തിലെ ക്രൈസ്റ് ദി കിംഗ് ദേവാലയത്തിൽ നിന്നും ഇക്കഴിഞ്ഞ പതിനഞ്ചാം തീയതിയാണ് ഫാദർ ജോൺ മാർക്ക് ചീറ്റ്നം, ഫാദർ ഡെനാറസ് ക്ലിയോപാസ് എന്നിവരെ തട്ടിക്കൊണ്ട് പോയത്. ഇതിൽ ഫാദർ ജോൺ മാർക്ക്‌ ചീറ്റ്നം ആണ് കൊല്ലപ്പെട്ട വൈദികൻ.

ഫാദർ ഡെനാറ്റസ് ക്ലിയോപാസ്സ് തീവ്രവാദികളുടെ പിടിയിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. നൈജീരിയയിൽ ജൂലൈയിൽ മാത്രം 7 കത്തോലിക്ക വൈദികരെ ഇസ്ലാമിക തീവ്രവാദികൾ തട്ടിക്കൊണ്ടു പോയിട്ടുണ്ടെന്ന് എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ് എന്ന സന്നദ്ധസംഘടന വെളിപ്പെടുത്തി.

റെജി അറയ്‌ക്കൽ

PLR ജനറൽ കോ ഓർഡിനേറ്റർ.

https://m.facebook.com/story.php?story_fbid=453654460105810&id=100063837803580
21/07/2022

https://m.facebook.com/story.php?story_fbid=453654460105810&id=100063837803580

നൈജീരിയയിലെ ബെന്യൂ സംസ്ഥാനത്ത് രണ്ട് മാസത്തിനിടെ കൊല്ലപ്പെട്ടത് 68 ക്രൈസ്തവർ.

ബെന്യൂ-നൈജീരിയ: നൈജീരിയയിലെ ബെന്യൂ സംസ്ഥാനത്ത് കഴിഞ്ഞ രണ്ടു മാസത്തിനിടെ 68 ക്രൈസ്തവ വിശ്വാസികൾ കൊല്ലപ്പെട്ടതായി "എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ്" എന്ന സന്നദ്ധ സംഘടന റിപ്പോർട്ട് ചെയ്യുന്നു. കൂടാതെ അനേകം ക്രൈസ്തവ വിശ്വാസികളെ തട്ടിക്കൊണ്ടു പോവുകയും ചെയ്തിട്ടുണ്ട്. ഫുലാനികൾ എന്ന ഇസ്ലാം ഗോത്രവർഗ തീവ്രവാദികളാണ് ക്രൈസ്തവർക്ക് എതിരെയുള്ള ആക്രമണങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.

നൈജീരിയയുടെ ഭക്ഷ്യക്കൊട്ട എന്നറിയപ്പെടുന്ന സംസ്ഥാനമാണ് ബെന്യൂ നിരന്തരമായ ആക്രമണങ്ങൾ മൂലം ഭക്ഷ്യധാന്യ വിതരണം താറുമാറായി. നൈജീരിയയിൽ കടുത്ത ഭക്ഷ്യ ദൗർലഭ്യം അനുഭവപ്പെട്ട് തുടങ്ങിയിട്ടുണ്ട്. 15 ലക്ഷത്തോളം ക്രൈസ്തവ വിശ്വാസികൾ സംസ്ഥാനത്തിന്റെ പലഭാഗത്തുനിന്നും ആയി പലായനം ചെയ്തിട്ടുണ്ട്. അവരിൽ ഭൂരിഭാഗം പേരും എത്തപ്പെട്ടത് ബെന്യൂ സംസ്ഥാനത്തിന്റെ തലസ്ഥാനമായ മക്കുർഡിയിലാണ്. ഇവരുടെ പുനരധിവാസത്തിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും ആയി കത്തോലിക്കാസഭ മുന്നിൽനിന്ന് പ്രവർത്തിക്കുന്നതായി ബെന്യൂ രൂപത ബിഷപ്പ് വിൽഫ്രഡ് ചിക്ബോ അറിയിച്ചു.

നൈജീരിയ ക്രൈസ്തവ സമുദായത്തിന്റെ കുരുതിക്കളം ആയി മാറിക്കൊണ്ടിരിക്കുന്നു. ദിനംപ്രതി അനേകം വിശ്വാസികൾ ഇസ്ലാമിക കാപാലികരാൽ കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്നു. അനേകരെ തീവ്രവാദികൾ തട്ടിക്കൊണ്ടു പോകുന്നു. പ്രധാനമായും കാർഷികവൃത്തി ഉപജീവനം ആക്കിയ ക്രൈസ്തവ സമുദായത്തിന്റെ നിലനിൽപ്പുതന്നെ അപകടത്തിലാക്കി കൊണ്ട് കൃഷിയിടങ്ങൾ തീവ്രവാദികൾ കത്തിച്ച് ചാമ്പലാക്കുന്നു. ഒരു സമുദായത്തെ അവിടെ കശാപ്പു ചെയ്തിട്ടും ഇതൊന്നും കണ്ടില്ലെന്നു നടിക്കുന്ന അന്താരാഷ്ട്ര സമൂഹത്തിന്റെ കടുത്ത നിഷ്ക്രിയത്വം അത്ഭുതപ്പെടുത്തുന്നു.

ഇന്ന് നൈജീരിയയിൽ നടക്കുന്നത് നാളെ കേരളത്തിലും സംഭവിക്കും. അന്ന് വെറുതെ നിന്ന് കരയാൻ മാത്രം വിധിക്കപ്പെടാതെ ഇസ്ലാം തീവ്രവാദത്തിനെതിരെ ശക്തമായി പൊരുതാൻ നാം തയ്യാറാകേണ്ടിയിരിക്കുന്നു.

റെജി അറയ്‌ക്കൽ
PLR ജനറൽ കോ-ഓർഡിനേറ്റർ.

https://m.facebook.com/story.php?story_fbid=453151313489458&id=100063837803580
21/07/2022

https://m.facebook.com/story.php?story_fbid=453151313489458&id=100063837803580

കൊല്ലം മാർത്തോമ്മാ കോളേജിൽ നടന്നത് ശുദ്ധ തെമ്മാടിത്തരം.

കൊല്ലം: ഇക്കഴിഞ്ഞ ദിവസം നടന്ന നീറ്റ് പരീക്ഷയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ സംഭവത്തിന്റെ പേരിൽ കൊല്ലം മാർത്തോമ്മാ കോളേജിൽ ചിലർ നടത്തിയ അക്രമസംഭവങ്ങൾ ശുദ്ധ തെമ്മാടിത്തമാണ്. പരീക്ഷ നടത്തുന്നത് കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിനുള്ള നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) ആണ്. പരീക്ഷയ്ക്ക് വരുന്നവർ പാലിക്കേണ്ട നിയമങ്ങളും ചട്ടങ്ങളും എല്ലാം തയ്യാറാക്കുന്നത് പ്രസ്തുത ഏജൻസിയാണ്. പരീക്ഷാസമയത്ത് അവ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതും അവർ നിയോഗിക്കുന്ന ഉദ്യോഗസ്ഥരാണ്. പരീക്ഷയ്ക്കായി സ്ഥാപനം വിട്ടു കൊടുക്കുക മാത്രമാണ് കോളേജ് അധികൃതർ ചെയ്യുന്നത്. അവിടെ പല സ്ഥലങ്ങളിൽനിന്നും പരീക്ഷയ്ക്ക് വന്ന കുട്ടികളുടെ ഉത്തരവാദിത്വം എങ്ങിനെ കോളേജ് അധികൃതർക്കുണ്ടാകും?. ഇതെല്ലാം നോക്കേണ്ടത് നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണ്.

വസ്തുത ഇതായിരിക്കെ ബിജെപിയുടെ പോഷകസംഘടനയായ എ.ബി.വി.പിയുടെ ഗുണ്ടകളും സാമൂഹ്യദ്രോഹികളും ചേർന്ന് കോളേജ് അടിച്ചു തകർത്തത് ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയില്ല.
ഗുണ്ടകൾ കോളേജ് അടിച്ചു തകർത്തപ്പോൾ അവരെ തടയാനോ പിന്തിരിപ്പിക്കാനോ ശ്രമിക്കാത്ത പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായത് ഗുരുതര വീഴ്ചയാണ്. ഇവർക്കൊപ്പം കോളേജിനെതിരെ അനാവശ്യ സമരത്തിനിറങ്ങിയ യൂത്ത് കോൺഗ്രസ്, എസ്എഫ്ഐ, എംഎസ്എഫ്, കെഎസ്‌യു തുടങ്ങിയ സംഘടനാപ്രവർത്തകരുടെ പ്രവർത്തികളും ശുദ്ധ പോക്രിത്തരം ആണ്.

ക്രൈസ്തവ മാനേജ്മെൻറ് നടത്തുന്ന സ്ഥാപനങ്ങൾക്ക് നേരെ എന്ത് അതിക്രമവും കാണിക്കാമെന്ന ധൈര്യത്തിലാണ് ഇക്കൂട്ടർ അക്രമം അഴിച്ചുവിട്ടത്. മറ്റു സമുദായങ്ങളുടെ ഒരു സ്ഥാപനത്തിന് നേരെയായിരുന്നു എങ്കിൽ ഇവർ ഇതുപോലൊരു അതിക്രമം കാണിക്കുമായിരുന്നോ?. ക്രൈസ്തവ സമുദായത്തിനെതിരെ എന്തും ചെയ്യാം എന്ന ധാരണ തിരുത്തിക്കുറിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. എബിവിപി ആയാലും എസ്എഫ്ഐ ആയാലും എംഎസ്എഫ് ആയാലും കെഎസ് യു ആയാലും അടിക്ക് തിരിച്ചടി കിട്ടും എന്ന് ബോധ്യം വന്നാൽ ആരും അനങ്ങില്ല. അങ്ങനെ ഒരു കാലം ക്രൈസ്തവ സമുദായത്തിന് ഉണ്ടാകേണ്ടിയിരിക്കുന്നു.

https://m.facebook.com/story.php?story_fbid=449442017193721&id=100063837803580
16/07/2022

https://m.facebook.com/story.php?story_fbid=449442017193721&id=100063837803580

നൈജീരിയയിൽ കഴിഞ്ഞ ഇരുപത് വർഷത്തിനിടയിൽ കൊല്ലപ്പെട്ടത് 60000 ക്രൈസ്തവർ.

അബൂജ-നൈജീരിയ : ആഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ കഴിഞ്ഞ രണ്ട് ദശകത്തിനിടയിൽ
60000ന് മുകളിൽ ക്രൈസ്തവർ കൊല്ലപ്പെട്ടിട്ടുണ്ട് എന്ന് "എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ്" എന്ന സന്നദ്ധ സംഘടനയെ ഉദ്ധരിച്ച് "പഞ്ച്" എന്ന മാധ്യമം റിപ്പോർട്ട് ചെയ്യുന്നു

ഈ വർഷം ജൂൺ അവസാനം വരെയുള്ള കണക്കുകൾ പ്രകാരം 3478 ക്രൈസ്തവരെ ഇസ്ലാമിക തീവ്രവാദികൾ കൊലപ്പെടുത്തി. ഒരുദിവസം ശരാശരി 17 പേർ എന്ന കണക്കിൽ ക്രൈസ്തവർ കൊല്ലപ്പെട്ടു കൊണ്ടിരിക്കുന്നു. കൂടാതെ 2256 ക്രൈസ്തവരെ ഇസ്ലാമിക തീവ്രവാദികൾ തട്ടിക്കൊണ്ടു പോവുകയും ചെയ്തിട്ടുണ്ട്. തട്ടിക്കൊണ്ട് പോകപ്പെട്ടവർ കൊല്ലപ്പെട്ടിട്ടുണ്ടാകാം എന്നാണ് ക്രൈസ്തവ സമൂഹം വിശ്വാസിക്കുന്നത്. അങ്ങനെയെങ്കിൽ കൊല്ലപ്പെട്ടിരിക്കുന്ന ക്രൈസ്തവരുടെ സംഖ്യ ഇനിയും ഉയരും.

ഇക്കഴിഞ്ഞ ആറുമാസത്തിനുള്ളിൽ 18 വൈദികരാണ് ഇസ്ലാമിക തീവ്രവാദികളാൽ കൊല ചെയ്യപ്പെട്ടിട്ടുള്ളത്. ഏതാനും വൈദീകർ ഇപ്പോഴും തീവ്രവാദികളുടെ തടവിലാണ്.

ഒരുകാലത്ത് 85ശതമാനം ക്രൈസ്തവർ ഉണ്ടായിരുന്ന രാജ്യമായിരുന്നു നൈജീരിയ. ഇപ്പോഴും 45 ശതമാനം ക്രൈസ്തവർ നൈജീരിയയിൽ ഉണ്ട്. എന്നിട്ടും ഇസ്ലാമിക തീവ്രവാദികളുടെ അക്രമണങ്ങളെ ചെറുക്കാൻ സംഘടിതമായ ഒരു നീക്കവും നടക്കുന്നില്ല നൈജീരിയയിൽ. നാളെ നമ്മുടെ കൊച്ചു കേരളത്തിലും ക്രൈസ്തവ സമുദായത്തിന്റെ അവസ്ഥ ഇതുതന്നെയാകും.

Regi Arackal

PLR General Co-Ordinator.

https://www.facebook.com/100063837803580/posts/443792404425349/
08/07/2022

https://www.facebook.com/100063837803580/posts/443792404425349/

"യേശുക്രിസ്തുവിൽ വിശ്വസിക്കുന്നു"എന്ന് പറഞ്ഞതിന് പാകിസ്ഥാനിൽ ക്രൈസ്തവ യുവാവിന് വധശിക്ഷ.

ലാഹോർ-പാകിസ്ഥാൻ: പാകിസ്ഥാനിലെ ലാഹോർ ഹൈക്കോടതി ആഷ്ഫാഖ് മസി എന്ന ക്രൈസ്തവ യുവാവിന് വധശിക്ഷ വിധിച്ചിരിക്കുന്നു. അദ്ദേഹം ചെയ്ത കുറ്റം എന്താണെന്നോ."താൻ യേശുക്രിസ്തുവിൽ വിശ്വസിക്കുന്നു" എന്ന് അഷ്ഫാഖ് പറഞ്ഞു എന്നതായിരുന്നു വധശിക്ഷയ്ക്ക് കാരണമായ കുറ്റം.

2017 ജൂൺ മാസത്തിൽ സൈക്കിൾ നന്നാക്കുന്ന കട നടത്തുന്ന അഷ്ഫാഖ് എന്ന ക്രൈസ്തവ വിശ്വാസിയുടെ കടയിൽ സൈക്കിൾ നന്നാക്കാൻ വന്ന ഇസ്ലാം മതവിശ്വാസി സൈക്കിൾ നന്നാക്കിയതിന്റെ പൈസ കൊടുത്തു. അപ്പോൾ താൻ ഇസ്ലാം ആയതിനാൽ പൈസയിൽ ഇളവു ചെയ്തു തരണമെന്ന് അഷ്‌ഫാക്കിനോട് ആവശ്യപ്പെട്ടു.എന്നാൽ താൻ ക്രിസ്തുമത വിശ്വാസിയാണ് എന്ന് പറഞ്ഞുകൊണ്ട് അഷ്ഫാഖ് ഇസ്ലാം മത വിശ്വാസിയുടെ ആവശ്യം തള്ളിക്കളഞ്ഞു. ഈ ഒറ്റക്കാരണത്താൽ അഷ്ഫാഖ് പ്രവാചകനിന്ദ നടത്തി എന്ന് പറഞ്ഞുകൊണ്ട് ഇസ്ലാം മതവിശ്വാസികൾ സംഘടിക്കുകയും അവസാനം അഷ്ഫാഖിനെ
പോലീസ് അറസ്റ്റ് ചെയ്തു ജയിലിൽ അടയ്ക്കുകയുമായിരുന്നു.

കഴിഞ്ഞ അഞ്ചു വർഷമായി അഷ്ഫാഖ് ചങ്ങലയാൽ ബന്ധിക്കപ്പെട്ട് ലാഹോർ ജയിലിൽ കിടക്കുകയായിരുന്നു. കഴിഞ്ഞദിവസം ലഹോർ ഹൈക്കോടതി വിധി പ്രഖ്യാപിച്ചു. അഷ്ഫാഖ് പ്രവാചക നിന്ദ നടത്തിയ തിനാൽ വധശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നു എന്നായിരുന്നു വിധി.

താൻ ക്രിസ്തുമത വിശ്വാസിയാണ് എന്ന് പറഞ്ഞതിനാണ് പ്രവാചകനിന്ദ എന്ന് പറഞ്ഞ് ക്രൈസ്തവ വിശ്വാസിയെ പാകിസ്ഥാനിൽ വധശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നത്. ക്രൈസ്തവരെ കൊന്നൊടുക്കുന്നതിന് പാകിസ്ഥാൻ പോലുള്ള ഇസ്ലാമിക രാജ്യങ്ങൾ ഉപയോഗിക്കുന്ന ഒരു എളുപ്പവഴിയാണ് പ്രവാചകനിന്ദ എന്നത്.
പ്രവാചക നിന്ദ നടത്തി എന്ന് ആരെങ്കിലും ഒരാൾ ഒരു ക്രൈസ്തവനെതിരെ ആരോപിച്ചാൽ ഉടൻ തന്നെ അവനെ ജയിലിലടയ്ക്കുകയും പിന്നീട് വധശിക്ഷയ്ക്കു വിധിക്കുകയും ചെയ്യുന്ന അതിദാരുണമായ രീതി പാകിസ്ഥാൻ പോലുള്ള ഇസ്ലാമിക രാജ്യങ്ങൾ നടപ്പാക്കി കൊണ്ടിരിക്കുകയാണ്.

ക്രിസ്ത്യാനികളെ കൊന്നൊടുക്കാനും ഇല്ലായ്മ ചെയ്യാനും ആയിട്ടാണ് ഈ രീതി പലയിടത്തും നടപ്പാക്കിക്കൊണ്ടിരിക്കു ന്നത്. വ്യക്തിവൈരാഗ്യം തീർക്കുന്നതിനു മതനിന്ദ, പ്രവാചകനിന്ദ പദങ്ങൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്.

റെജി അറയ്‌ക്കൽ
PLR ജനറൽ കോ ഓർഡിനേറ്റർ.

https://m.facebook.com/story.php?story_fbid=441052108032712&id=100063837803580
04/07/2022

https://m.facebook.com/story.php?story_fbid=441052108032712&id=100063837803580

"ബഫർ സോൺ " കർഷക പ്രതിഷേധ ജ്വാല ഇടുക്കിയിൽ.

കാൽവരിമൗണ്ട് -ഇടുക്കി: കർഷകരെ ദുരിതത്തിലാക്കുന്ന ബഫർസോൺ വിഷയത്തിൽ സർക്കാരിന്റെ ഇരട്ടത്താപ്പ് നയം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഇടുക്കി ജില്ലയിലെ മലയോര കർഷകർ നാളെ 5.7.2022 ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നുമണിക്ക് കർഷക പ്രതിഷേധ ജ്വാല സംഘടിപ്പിക്കുന്നു. ഇടുക്കിയിലെ കാൽവരി മൗണ്ടിൽ നിന്നും ആരംഭിക്കുന്ന പ്രതിഷേധജ്വാല ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്യുന്നു.

https://www.facebook.com/100063837803580/posts/440973724707217/
04/07/2022

https://www.facebook.com/100063837803580/posts/440973724707217/

നൈജീരിയയിൽ രണ്ട് കത്തോലിക്കാ വൈദികരെ തട്ടിക്കൊണ്ടുപോയി ഇസ്ലാമിക ഭീകരത വീണ്ടും

എഡോ -നൈജീരിയ: നൈജീരിയയിലെ എഡോ
സംസ്ഥാനത്തുനിന്നും രണ്ട് കത്തോലിക്കാ വൈദികരെ ഇസ്ലാമിക ഭീകരർ തട്ടിക്കൊണ്ടുപോയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എഡോ സംസ്ഥാനത്തെ
ഒറോമിയിൽ ഉള്ള സെൻറ് പാട്രിക് കത്തോലിക്ക ദേവാലയത്തിലെ വികാരി ഫാദർ പീറ്റർ ഉഡോ,
ഒഗ്‌ബോഹോയിലെ സെൻറ് ജോസഫ് ധ്യാനകേന്ദ്രത്തിലെ ഡയറക്ടർ ഫാ. ഫിലെമോൻ ഒബോ എന്നിവരെയാണ് ഇസ്ലാമിക തീവ്രവാദികൾ തട്ടിക്കൊണ്ടു പോയത്
ഇരുവരും ഒരുമിച്ച് യാത്രചെയ്യുമ്പോൾ തീവ്രവാദികൾ തോക്കുചൂണ്ടി തട്ടി കൊണ്ടുപോവുകയായിരുന്നു.

നൈജീരിയയിൽ തുടർച്ചയായി നടക്കുന്ന ആക്രമണങ്ങളും തട്ടിക്കൊണ്ടുപോകലുകളും അവിടുത്തെ ക്രൈസ്തവ സമൂഹത്തെയാകെ ആശങ്കയിലാഴ്ത്തിയി രിക്കുകയാണ്

തുടർച്ചയായി ക്രൈസ്തവർക്കു നേരെ ആക്രമണങ്ങൾ നടന്നിട്ടും അധികാരികൾ കടുത്ത നിസ്സംഗതയാണ് പുലർത്തുന്നത് ശനിയാഴ്ചയാണ് രണ്ടു വൈദികരെയും തട്ടിക്കൊണ്ടുപോയത്. ഇതുവരെയും പോലീസിന്റെ ഭാഗത്തുനിന്നും യാതൊരു പ്രതികരണവും വന്നിട്ടില്ല എന്ന് എഡോ സംസ്ഥാനത്തെ കത്തോലിക്കാ രൂപത അധികൃതർ വ്യക്തമാക്കി.

ഇക്കഴിഞ്ഞ ജൂൺ 26ന് എഡോ സംസ്ഥാനത്ത് തന്നെയുള്ള സെൻറ് മൈക്കിൾസ് ദേവാലയത്തിൽ നിന്നും ഫാ. ക്രിസ്റ്റഫർ ഒഡിയ എന്ന വൈദികനെ ഇസ്ലാമിക തീവ്രവാദികൾ തട്ടിക്കൊണ്ടു പോയിരുന്നു.ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മൃതശരീരം ആണ് ലഭിച്ചത് അതുകൊണ്ടുതന്നെ ശനിയാഴ്ച തട്ടിക്കൊണ്ട് പോവുകപ്പെട്ട വൈദികരുടെകുറിച്ച് കടുത്ത ആശങ്കയിലാണ് രൂപതാ അധികൃതരും കുടുംബാംഗങ്ങളും.

റെജി അറയ്ക്കൽ
PLR ജനറൽ കോ -ഓർഡിനേറ്റർ

https://m.facebook.com/story.php?story_fbid=439102174894372&id=100063837803580
02/07/2022

https://m.facebook.com/story.php?story_fbid=439102174894372&id=100063837803580

ജൂലൈ മൂന്ന്‌ ഞായറാഴ്ച പ്രവൃത്തി ദിനമാക്കിയ പൊതുമരാമത്ത് വകുപ്പ് തീരുമാനം പിൻവലിക്കണം.

പാലക്കാട്: ക്രൈസ്തവരുടെ പുണ്യ ദിനങ്ങളിൽ ഒന്നായ ജൂലൈ മൂന്നാം തീയതി ഞായറാഴ്ച പ്രവൃത്തി ദിനമാക്കികൊണ്ട് പൊതുമരാമത്ത് വകുപ്പ് ഉത്തരവിറക്കിയിരിക്കുന്നു. അന്നേ ദിനം ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യം നിറഞ്ഞ ദിനമാണ്. ക്രൈസ്തവർ ദുക്റാന തിരുനാൾ ആചരിക്കുന്ന ദിനം,മാർത്തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 150 മത് വാർഷികം ആചരിക്കുന്ന ദിനം കൂടിയാണന്ന്. അന്നേ ദിവസം പ്രവൃത്തിദിനം ആക്കിയത് ക്രൈസ്തവ സമുദായത്തോടുള്ള വെല്ലുവിളിയാണ്. കഴിഞ്ഞ കുറെ കാലങ്ങളായി ഒളിഞ്ഞും തെളിഞ്ഞുo ക്രൈസ്തവ സമുദായത്തെ ആക്രമിച്ചുകൊണ്ടിരിക്കുന്ന ശക്തികൾ തന്നെയാണ് ഈ തീരുമാനത്തിന്റെയും പിന്നിൽ എന്ന് നിസംശയം പറയാം. മന്ത്രി മുഹമ്മദ് റിയാസിന് ഇക്കാര്യത്തിലുള്ള പ്രത്യേക താൽപര്യം നാം കണക്കിലെടുക്കണം. തികച്ചും ക്രൈസ്തവ വിരുദ്ധനായ മന്ത്രി കെ ടി ജലീലിന്റെ കരങ്ങളും ഇതിനു പിന്നിലുണ്ടെന്ന് സംശയിക്കണം.
ഇനിയും ആരൊക്കെ ഈ ക്രൈസ്തവ വിരുദ്ധതയ്ക്ക് പിന്നിലുണ്ടെന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു.

ഏതായാലും ജൂലൈ മൂന്നാം തീയതി മാർത്തോമാശ്ലീഹായുടെ തിരുനാൾ ആചരിക്കുന്ന ദിവസം പ്രവൃത്തി ദിനമാക്കിയത പൊതുമരാമത്ത് വകുപ്പിൻറെ തീരുമാനം ഉടനടി പിൻവലിക്കണം.

റെജി അറയ്‌ക്കൽ
PLR ജനറൽ കോർഡിനേറ്റർ

https://m.facebook.com/story.php?story_fbid=438933251577931&id=100063837803580
01/07/2022

https://m.facebook.com/story.php?story_fbid=438933251577931&id=100063837803580

"ഞങ്ങൾ വൈദികരാണ്, തീവ്രവാദികളല്ല"

കടുണ - നൈജീരിയ: കഴിഞ്ഞ ദിവസം നൈജീരിയയിൽ തീവ്രവാദികൾ ക്രൂരമായി കൊലപ്പെടുത്തിയ ഫാ. വിറ്റസ് ബോറോഗോ എന്ന വൈദികന്റെ മൃതസംസ്കാര ചടങ്ങിൽ പങ്കെടുത്ത വൈദീകർ കയ്യിൽ ഓരോ പ്ലാകാർഡുകൾ കരുതിയിരുന്നു . "ഞങ്ങൾ വൈദികരാണ്, തീവ്രവാദികളല്ല" എന്ന പ്ലക്കാർഡുകളാണ് വൈദീകർ കയ്യിൽ വഹിച്ചിരുന്നത് . കറുത്ത വസ്ത്രം അണിഞ്ഞാണ് വൈദികന് യാത്രാമൊഴിയേകാൻ വിശ്വാസി സമൂഹം എത്തിയത്.

റെജി അറയ്‌ക്കൽ
PLR ജനറൽ കോ ഓർഡിനേറ്റർ.

https://m.facebook.com/story.php?story_fbid=436677971803459&id=100063837803580
28/06/2022

https://m.facebook.com/story.php?story_fbid=436677971803459&id=100063837803580

രാ​ജ്യ​വ്യാ​പക​മാ​യി ക്രൈ​സ്ത​വ​ർ​ക്ക് നേ​രേ ന​ട​ക്കു​ന്ന അ​ക്ര​മ​ങ്ങ​ൾ ദൗ​ർ​ഭാ​ഗ്യ​ക​രം - സു​പ്രീം​കോ​ട​തി.

ന്യൂഡൽഹി: ക്രൈ​സ്തവ സ​മു​ദാ​യ​ത്തെ ല​ക്ഷ്യംവ​ച്ചു ന​ട​ക്കു​ന്ന വി​ദ്വേ​ഷ​പ്ര​സം​ഗ​ങ്ങ​ളും, ആ​രാ​ധ​നാല​യ​ങ്ങൾക്കുനേ​രേ ന​ട​ക്കു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളും ത​ട​യാ​ൻ ക​ർ​ശ​ന ന​ട​പ​ടി വേ​ണ​മെ​ന്നാവശ്യപ്പെട്ടുകൊണ്ട് ന​ൽ​കി​യ ഹ​ർ​ജി​യി​ൽ അ​ടു​ത്ത​മാ​സം വാ​ദം കേ​ൾ​ക്കാ​മെ​ന്ന് സു​പ്രീം​കോടതി. ബംഗളൂരൂ അർച്ച് ബിഷപ്പ് ഡോ. പീറ്റർ മച്ചാടോ, നാഷണൽ സോളിഡാരിറ്റി ഫോറം, ഇവാഞ്ചലിയ്ക്കൽ ഫെലോഷിപ് ഓഫ് ഇന്ത്യ എന്നിവർ കൊടുത്ത ഹർജിയിലാണ് കോടതി നയം വ്യക്തമാക്കിയത്.

രാ​ജ്യ​ത്താ​കെ ക്രൈ​സ്ത​വ​ർ​ക്കും പു​രോ​ഹി​ത​ർ​ക്കു​മെ​തി​രേ പ്ര​തി​മാ​സം അ​ൻ​പ​തോ​ളം അ​ക്ര​മസം​ഭ​വ​ങ്ങ​ൾ നടക്കുന്നുവെന്ന് പ​രാ​തി​ക്കാ​രു​ടെ അ​ഭി​ഭാ​ഷ​ക​നാ​യ കോ​ളി​ൻ ഗോ​ണ്‍സാ​ൽ​വ​സ് ചൂ​ണ്ടി​ക്കാ​ട്ടി. ഈ ​വ​ർ​ഷം മേയി​ൽ മാ​ത്രം ക്രൈ​സ്ത​വ​രു​ടെ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും പു​രോ​ഹി​ത​ർ​ക്കുമെതി​രേ 57 അ​ക്ര​മ​ങ്ങ​ൾ ന​ട​ന്നു​വെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

ഇ​ത്ത​രം അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്നു വി​ല​യി​രു​ത്തി​യ ജ​സ്റ്റീ​സു​മാ​രാ​യ സൂ​ര്യ​കാ​ന്ത്, ജെ.​ബി. പർ​ദി​വാ​ല എ​ന്നി​വ​രുൾ​പ്പെ​ട്ട അ​വ​ധി​ക്കാ​ല​ ബെ​ഞ്ച് ജൂ​ലൈ 11നു ഹ​ർ​ജി പ​രി​ഗ​ണി​ക്കും.

https://www.facebook.com/100063837803580/posts/435984861872770/
27/06/2022

https://www.facebook.com/100063837803580/posts/435984861872770/

നൈജീരിയയിൽ 2021ൽ മാത്രം കൊല്ലപ്പെട്ടത് 4650 ക്രൈസ്തവ വിശ്വാസികൾ.

കടുണ: ആഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ കഴിഞ്ഞ ഒരു വർഷത്തിൽ കൊല്ലപ്പെട്ടത് 4650 ക്രൈസ്തവർ എന്ന് മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നു. കൂടാതെ 2022 ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ മാത്രം 900 ക്രൈസ്തവർ കൂടി കൊല്ലപ്പെട്ടിട്ടുണ്ട്. നിരവധി ദേവാലയങ്ങളും ക്രൈസ്തവ ഭവനങ്ങളും അഗ്നിക്കിരയാക്കുകയും ചെയ്തു.

ഫുലാനികൾ എന്ന ഇസ്ലാമിക ഗോത്രവർഗ വിഭാഗക്കാർ നൈജീരിയയിലെ ക്രൈസ്തവരായ കർഷകരുടെ കൃഷിയിടങ്ങൾ തീയിട്ടും കാന്നുകാലികളെ വിട്ടും നശിപ്പിക്കുന്നതിനാൽ ഭൂരിഭാഗം വരുന്ന ക്രൈസ്തവരായ കർഷകരുടെ ഉപജീവന മാർഗ്ഗം ഇല്ലാതാകുന്നു.

ഫുലാനികളും ബൊക്കോ ഹറാം തീവ്രവാദികളും നിരന്തരം ആക്രമണങ്ങൾ നടത്തുന്നതിനാൽ നൈജീരിയയിലെ ക്രൈസ്തവരുടെ സ്ഥിതി ദയനീയമായി മാറിക്കൊണ്ടിരിക്കുന്നു. അവർക്ക് വേണ്ടി ശബ്ദിക്കാനോ,അവരെ സഹായിക്കാനോ അന്താരാഷ്ട്ര സംഘടനകളോ അന്താരാഷ്ട്ര മാധ്യമങ്ങളോ, ലോകരാജ്യങ്ങളോ, ലോക നേതാക്കളോ തയ്യാറാകുന്നില്ല എന്നത് എത്രയോ വേദനജനകമാണ്. ഇസ്ലാമിക തീവ്രവാദികൾക്കെതിരെ ശബ്ദിക്കാൻ ആരും ധൈര്യപ്പെടുന്നില്ല എന്നതാണ് സത്യം.

റെജി അറയ്‌ക്കൽ
PLR ജനറൽ കോ-ഓർഡിനേറ്റർ.

https://m.facebook.com/story.php?story_fbid=435952405209349&id=100063837803580
27/06/2022

https://m.facebook.com/story.php?story_fbid=435952405209349&id=100063837803580

നൈജീരിയയിൽ രണ്ട് കത്തോലിക്കാ വൈദികർ ഉൾപ്പെടെ നാല് പേരെ വധിച്ച് ഇസ്ലാമിക ക്രൂരത വീണ്ടും.

കടുണ: ക്രൈസ്തവ നരഹത്യ നിരന്തരം അരങ്ങേറുന്ന നൈജീരിയയിൽ നിന്നും വീണ്ടും ദുഃഖകരമായ ഒരു വാർത്ത. നൈജീരിയയിലെ കടുണ സംസ്ഥാനത്തും എടോ സംസ്ഥാനത്തും ആയി രണ്ടു വൈദീകരും രണ്ട് ക്രൈസ്തവ വിശ്വാസികളും ഇസ്ലാമിക തീവ്രവാദികളുടെ തോക്കിന് ഇരയായി കൊല്ലപ്പെട്ടു.

കടുണ സ്റ്റേറ്റ് പോളിടെക്നിക്കിലെ ചാപ്ലിൻ ആയ ഫാ.വീറ്റുസ്സ് ബോറോഗോയെ ഇസ്ലാമിക തീവ്രവാദികൾ കൃഷിയിടത്തിൽ വച്ച് വെടിവെച്ച് കൊല്ലുകയായിരുന്നു. ഒപ്പം എടോ സംസ്ഥാനത്തെ ഇക്കാബ് ഗാബോയിലെ സെൻറ് മൈക്കിൾസ് ദേവാലയത്തിൽ നിന്നും ജൂൺ 26 ന് ഫാദർ ക്രിസ്റ്റഫർ ഒടിയ എന്ന വൈദികനെ ഇസ്ലാമിക തീവ്രവാദികൾ തട്ടിക്കൊണ്ടു പോവുകയും വധിക്കുകയുമായിരുന്നു. വൈദീകനെ തട്ടിക്കൊണ്ടു പോകുമ്പോൾ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ദേവാലയ ശുശ്രൂഷിയേയും, ദേവാലയത്തിൽ പ്രാർത്ഥിക്കാൻ വന്ന ഒരു കത്തോലിക്കാ വിശ്വാസിയേയും തീവ്രവാദികൾ കൊല്ലപ്പെടുത്തി.

റെജി അറയ്ക്കൽ
PLR ജനറൽ കോർഡിനേറ്റർ

https://m.facebook.com/story.php?story_fbid=434616525342937&id=100063837803580
25/06/2022

https://m.facebook.com/story.php?story_fbid=434616525342937&id=100063837803580

ഭ്രൂണഹത്യ അവകാശമല്ല; ചരിത്ര വിധി പ്രഖ്യാപിച്ച് യു എസ് സുപ്രീം കോടതി.

വാഷിംഗ്ടൺ ഡിസി: ഇന്നലെ ജൂൺ ഇരുപത്തിനാലാം തീയതി സഭ തിരുഹൃദയ തിരുനാൾ ആചരിച്ച ദിവസംതന്നെ അമേരിക്കൻ സുപ്രീംകോടതി സുപ്രധാനമായ ഒരു വിധി പുറപ്പെടുവിച്ചിരിക്കുന്നു. ഭ്രൂണഹത്യ നിയമവിധേയമാക്കികൊണ്ട് 1973ൽ യു എസ് സുപ്രീം കോടതി പുറപ്പെടുവിച്ച വിധി അതേ സുപ്രീംകോടതിതന്നെ റദ്ദാക്കിയിരിക്കുന്നു.

അമേരിക്കൻ വനിതകൾക്ക് യാതൊരു തടസ്സവും കൂടാതെ ഭ്രൂണഹത്യ നടത്താൻ അവകാശം ഉണ്ടെന്നായിരുന്നു1973-ലെ റോ വേഴ്സസ് വേഡ് കേസിൽ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരുന്നത്.

ഇന്നലെ പുറപ്പെടുവിച്ച വിധി പ്രകാരം ഭ്രൂണഹത്യ സംബന്ധിച്ച് അനുമതി നൽകേണ്ടത് സംസ്ഥാന സർക്കാരുകളാണ്. അമേരിക്കയിൽ പകുതിയിലധികം സംസ്ഥാനങ്ങളിലും ഭ്രൂണഹത്യ വിലക്കുന്ന നിയമങ്ങൾ നടപ്പാക്കാനിരിക്കയാണ് ചരിത്രപരമായ വിധി വന്നിരിക്കുന്നത്.

പ്രസ്തുത വിധി പ്രകാരം സംസ്ഥാനങ്ങൾക്ക് ഭ്രൂണഹത്യ നിരോധിക്കാനുള്ള നിയമനിർമാണം നടത്താൻ എളുപ്പമായിരിക്കും. നിലവിൽ 13 സംസ്ഥാനങ്ങളിൽ ഇപ്രകാരം നിയമങ്ങൾ കൊണ്ടിട്ടുണ്ട്. പുതിയ ഉത്തരവ് പ്രകാരം അവയെല്ലാം വിധേയമാകും. ഭ്രൂണഹത്യ നിയമവിരുദ്ധമാണെന്നല്ല മറിച്ച് ഭ്രൂണഹത്യ സംബന്ധമായ തീരുമാനങ്ങളെടുക്കാൻ സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരം കിട്ടുമെന്നതാണ് വിധിയുടെ സാരം.

1973ൽ ഭ്രൂണഹത്യ നിയമവിധേയമാക്കിയത് മുതൽ കത്തോലിക്കാസഭയും പ്രോലൈഫ് സംഘടനകളും ഭ്രൂണഹത്യക്കെതിരെ പോരാടുകയായിരുന്നു. ഇന്നലത്തെ വിധി കത്തോലിക്കാ സഭയ്ക്കും സംഘടനകൾക്കും വലിയ വിജയവും ആഹ്ലാദവും പകരുന്നതാണ്.

റെജി അറയ്‌ക്കൽ
PLR ജനറൽ കോ ഓർഡിനേറ്റർ

https://m.facebook.com/story.php?story_fbid=433852392086017&id=100063837803580
24/06/2022

https://m.facebook.com/story.php?story_fbid=433852392086017&id=100063837803580

ഫാദർ തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർ നിരപരാധികൾ - ഫോറൻസിക് വിദഗ്ധൻ ഡോ. കൃഷ്ണൻ ബാലചന്ദ്രൻ.

കൊച്ചി: അഭയാ കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലായിരുന്ന ഫാ.തോമസ് കോട്ടൂർ സി.സെഫി എന്നിവരുടെ ശിക്ഷ മരവിപ്പിക്കുകയും അവർക്ക് ഹൈക്കോടതി ജാമ്യംഅനുവദിക്കുകയും ചെയ്തതിന് പിന്നാലെ പ്രസിദ്ധ ഫോറൻസിക് വിദഗ്ധൻ ഡോ.കൃഷ്ണൻ ബാലേന്ദ്രൻ 2021 ജനുവരി ഒന്നിന് ഫെയ്‌സ്ബുക്കിൽ ഇട്ട പോസ്റ്റ് ഇപ്പോൾ കേരളസമൂഹത്തിൽ ചർച്ചയാവുന്നു. ആലപ്പുഴ മെഡിക്കൽ കോളേജിലെ ഫോറൻസിക് വിദഗ്ധൻ ആയിരുന്നു ഡോ. കൃഷ്ണൻ ബാലചന്ദ്രൻ.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പ്രസക്ത ഭാഗങ്ങള്‍ ചുവടെ.

പോസ്റ്റിലെ പ്രസക്ത ഭാഗങ്ങള്‍ ‍

സിസ്റ്റർ അഭയ കേസ്സിന്റെ വിധി വന്നതിന് ശേഷം ശിക്ഷിക്കപ്പെട്ടവർ നിരപരാധികളാണെന്ന് എനിക്ക് ബോധ്യമുണ്ടെന്ന് ഞാൻ പറയുന്നത് എന്റെ പ്രവർത്തിമണ്ഡലമായ forensic medicine എന്ന വിഷയത്തേ ആസ്പദമാക്കിയാണ്. ഈ കേസിന്റെ വിധി നിർണ്ണയിക്കുവാൻ ഉപയോഗിച്ച വൈദ്യശാസ്ത്രപരമായ തെളിവുകൾ (Medical documents of evidentiary value) രണ്ടെണ്ണം ആയിരുന്നു. അവ രണ്ടും രണ്ട് കന്യാസ്ത്രീകളുടെ ദേഹപരിശോധനകളേ തുടർന്നുള്ള റിപ്പോർട്ടുകളായിരുന്നു. ഒന്ന് മരിച്ച് പോയ ഒരാളുടേതും അടുത്തത് ജീവിച്ചിരിക്കുന്ന (?) ഒരാളുടേതും.

തെളിച്ച് പറഞ്ഞാൽ, ഒന്ന് സിസ്റ്റര്‍ അഭയയുടെ മൃതശരീരത്തിൽ നടത്തിയ പൊസ്റ്റുമോർട്ടം പരിശോധനയുടെ റിപ്പോർട്ടും, അടുത്തത്, സിസ്റ്റർ സെഫിയുടെ ശരീരത്തിൽ, എന്ത് പേരിട്ട് വിളിക്കുമെന്ന് പോലും എനിക്ക് ഇപ്പോഴും അറിയാത്ത, ഒരു പരിശോധനയുടെ റിപ്പോർട്ടും.

ആദ്യം സിസ്റ്റര്‍ അഭയയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിന്മേലുള്ള "expert" മൊഴികൾ

-----------------------------------------------------------

പരേതയുടെ ശരീരത്തിൽ ഉണ്ടായിരുന്ന പരിക്കുകളേപ്പറ്റി പോസ്റ്റ്മോർട്ടം റിപ്പോർട്ടിനേക്കാൾ വിശ്വാസീയത മൃതദേഹം ഫോട്ടോയെടുത്ത ഫൊട്ടോഗ്രാഫറുടെ മൊഴിയിലാണ് എന്ന് പറയുന്ന ഒരു കോടതി വിധിയാണിത്. എന്നാൽ കോടതിയിൽ ഹാജരാക്കപ്പെട്ട പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിലോ ഫോട്ടോകളിലൊ ഒന്നും മൊഴിയിൽ പറയുന്ന മുറിവുകൾ ഇല്ലെങ്കിൽ പോലും കോടതിക്ക് വിശ്വാസം അയാളേയാണ്. കോടതി അലക്ഷ്യം എന്ന ഒരു damocles sword തലയ്ക്ക് മേലുള്ളത് കൊണ്ട് ഇക്കാര്യത്തിൽ ഇതിനപ്പുറം ഒന്നും പറയാന്‍ നിർവ്വാഹമില്ല.

എന്നാലും ചിലത് പറയാതെ വയ്യാ. ‍

വിധിയിൽ എടുത്ത് പറയുന്ന ഡോ. കന്തസാമിയുടെ medical depositionൽ നിർണ്ണായയകമായി തീർന്നവ തെറ്റാണെന്ന് നിസ്സംശയം തെളിയിക്കാനും കഴിയും എന്നതും മറ്റൊരു കാര്യം (അക്കാര്യം വേറേ ഒരു പോസ്റ്റിൽ എഴുതാം). എന്തായാലും ഒരു കാര്യം ഉറപ്പിച്ച് പറയാം. വിധി വായിച്ചതിൽ നിന്നും അതിൽ രണ്ട് ഡോക്ടർമാരും പറഞ്ഞിരിക്കുന്ന conclusions കളിൽ മിക്കതും, പ്രത്യേകിച്ചും injury interpretation ന്റെ കാര്യത്തില്‍, തീര്‍ത്തും അശാസ്ത്രീയവും, ചിലതൊക്കെ അപ്പാടെ തെറ്റുകളുമാണ്. ശാസ്ത്രീയതയുടെ അളവ് കോലുകൾ പോയിട്ട് സാമാന്യ ബുദ്ധിയുടെ പരിശോധനകളിൽ പോലും നിലനിൽക്കാത്തവയാണ്.

The medical conclusions drawn by the experts with regards to the interpretations of the injuries are either unscientific, or even wrong. Forget scientific scrutiny, they don't even stand the scrutiny of medical common sense. ഇനി, സിസ്റ്റര്‍ സെഫിയുടെ ശരീരത്തിൽ എന്ത് പേരിട്ട് വിളിക്കുമെന്ന് പോലും നിശ്ചയമില്ലാത്ത റിപ്പോർട്ടും അതിന്മേലുള്ള depositionഉം

----------------------------------------------------------

അതിലേക്ക് വരും മുമ്പ് ഒന്ന് രണ്ട് കാര്യങ്ങൾ കൂടി പറയണം. "ശാസ്ത്രീയ" കുറ്റാന്വേഷണ രീതികളെന്ന് അറിയപ്പെടുന്ന മൂന്ന് കാര്യങ്ങളാണ് നുണപരിശോധന (polygraph test), Brain fingerprinting (അതിന്റെ മലയാളം എന്തുവാന്ന് എനിക്കറിയില്ല), പിന്നെ narco analysis.

ഇവ മൂന്നിനേ പറ്റിയും വെവ്വേറെ പോസ്റ്റുകൾ ഇടാം. അല്ലെങ്കിൽ ഈ എഴുതുന്നത് വല്ലാതെ നീണ്ട് പോകും. ക്ഷമിക്കുക. ഇതിൽ ആദ്യം പറഞ്ഞ രണ്ട് പരിശോധനകളും objective (വസ്‌തുനിഷ്‌ഠമായ) recordings ഉള്ള പരിശോധനകളാണ്. അവയുടെ വാലിഡിറ്റിയും റിലയബിലിറ്റിയും വേറേ കാര്യങ്ങളാണെങ്കിലും narco analysis എന്ന ഭാവനാത്മകത നിറഞ്ഞ (subjectivity) പരിശോധനകളേക്കാളും inter observer variance കുറവുള്ള പരിശോധനകളാണ്.

സത്യം കണ്ടെത്തുന്ന Positive utilityയേക്കാളും നുണ പറയുകയല്ല എന്ന negative result കളാണ് ഇവയേ കൊണ്ട് (polygraph, Brain fingerprinting) ഉപയോഗമുള്ളതെന്ന് ചുരുക്കം. Narco പരിശോധനക്ക് വിധേയയാകുന്നതിന് മുമ്പ് സിസ്റ്റർ സെഫി CBI ആവശ്യപ്പെട്ടത് പ്രകാരം ഈ രണ്ട് പരിശോധനകളിലൂടെയും കടന്ന് പോയിരുന്നു. ഈ രണ്ട് പരിശോധനകളിലും അവരേ അവർക്കെതിരേ ആരോപിക്കപ്പെട്ട കുറ്റകൃത്യവുമായി ബന്ധിപ്പിക്കുവാനുള്ള യാതൈന്നും കിട്ടിയിരുന്നില്ല. അതിലും മതി വരാഞ്ഞിട്ടാണ് CBI ആവശ്യപ്പെട്ടത് കാരണം അവർ narco analysis എന്ന പരിശോധനയ്ക്ക് വിധേയയായത്.

നിരന്തരമായ കട്ടിങ്ങിനും എഡിറ്റിങ്ങിനും ശേഷം പോലും (അങ്ങനെ ചെയ്യുന്നതിലൂടെ narco analysis ന്റെ utility അപ്പാടെ തീരുമെങ്കിലും) അതിന്റെ edited ഭാഗങ്ങൾ പൊതു മണ്ഡലത്തില്‍ മാധ്യമങ്ങളിലൂടെ ലീക്ക് ചെയ്ത് അവരെ ഒരു കൊടും കുറ്റവാളിയാക്കി ചിത്രീകരിച്ച് തെറ്റായ ഒരു പൊതു ബോധം നിര്‍മ്മിച്ച് എടുക്കാൻ സാധിച്ചു എന്നത് എടുത്തു പറയുന്നു.

അവസാനം സ്വന്തം നിരപരാധിത്വം തെളിഞ്ഞ് കിട്ടുവാനായി CBI ആവശ്യപ്പെട്ടത് പ്രകാരം അവർ ഏറ്റവും ബ്രൂട്ടലും ഇൻഹ്യൂമനും ഡീഹ്യുമനൈസിങ്ങുമായ virginity test എന്ന പരിശോധനയ്ക്കും സ്വയം വിധേയായി. അവർ അതിനും സമ്മതിച്ചു. കൊള്ളാവുന്ന നീതി ന്യായ വ്യവസ്ഥയുള്ള, ഒരു civilized societyയുള്ള ഒരു രാജ്യത്തും നടത്താത്ത ഒരു പരിശോധനയാണത്. ഒരു സ്ത്രീ, അതും ഒരൂ കന്യാസ്ത്രീ, സ്വന്തം virginity സ്ഥാപിച്ചു കിട്ടുവാനായി ഇത്തരത്തിൽ ലോകത്ത് എവിടെങ്കിലും ഇത് പോലെ ഒരു പരിശോധനയ്ക്ക് വിധേയമാക്കപ്പെട്ടിട്ടുണ്ടോ എന്ന് എനിക്കറിയില്ല.

തന്റെ നിരപരാധിത്വവും മാനവും സംരക്ഷിച്ച് കിട്ടുവാനായി അവർ ആശ്രയിച്ചത് എന്റെ വിഷയമായ Forensic Medicine നേ ആയിരുന്നു. ഒരു forensic examinationലൂടെ താൻ ഒരു കന്യകയാണെന്ന് തെളിഞ്ഞ് കിട്ടുമെന്ന് അവർ പ്രതീക്ഷിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജിലെ ഫോറെൻസിക്ക് മെഡിസിൻ മേധാവിയും ഗൈനക്കോളജി വിഭാഗം മേധാവിയും അടങ്ങുന്ന, രണ്ട് വനിതാ ഡോക്ടർമാരുടെ ഒരു "വിദഗ്ദ്ധ" ടീമായിരുന്നു അവരെ പരിശോധിച്ചിരൂന്നത്. പരിശോധനയിൽ അവരുടെ കന്യാചര്‍മ്മം (h***n) കേട്പാടൊന്നും കൂടാതെ അക്ഷതമായി നിലയിൽ കണ്ടിരുന്നു. ഒരു normal intact h***n കാണുമ്പോള്‍ അത് intact ആണെന്ന് പറയുന്നതിനു പകരം അത് surgically repaired h***n-h***noplasty- ആണെന്ന് ഈ രണ്ടു പേരും കൂടി പറഞ്ഞു.

ഇവിടെ ഒരു കാര്യം കൂടി പറയാം. ഈ രണ്ട് പേരും പഠിച്ചത് MBBS degree ആണ്. അത് കഴിഞ്ഞ് ഒരാൾ forensic medicine ലും മറ്റേയാൾ ഗൈനക്കോളജിയിലും ഉപരി പഠനം കഴിഞ്ഞവരാണ്. MBBS course ന്റെ syllabus ലോ, MD Forensic Medicine ന്റെയോ MD Obstetrics & Gynecology കോഴ്സുകളുടെ syllabus ലോ ഇവർ ഈ പരിശോധന ചെയ്ത 2008 വർഷത്തിലോ അതിന് മുമ്പുള്ള കാലത്തോ h***noplasty എന്ന ശസ്ത്രക്രിയയേ പറ്റി പഠിക്കുന്നില്ല. ഇവർ രണ്ട് പേരും ജീവിതത്തിൽ അന്ന് വരെയോ ഇന്ന് വരെയോ ഒരു h***noplasty കാണുകയോ, assist ചെയ്യുകയോ, അതേ കുറിച്ച് പഠിക്കുകയോ ചെയ്തിട്ടുള്ളവരവല്ല. Hymenoplasty കഴിഞ്ഞ ഒരൊറ്റയാളേ പോലും ഇവര് രണ്ട് പേരും അന്ന് വരെ കണ്ടിട്ട് പോലും ഇല്ലെന്നും അറിയണം.

നിയമത്തില്‍ ഒരു expert witness എന്നാൽ അവർ അഭിപ്രായം പറയുന്ന കാര്യത്തില്‍ അറിവും, നൈപുണ്യവും അനുഭവ പരിചയവും ഉള്ളവരായിരിക്കണം (knowledge, skill and experience). ഒരു h***noplasty എങ്ങനെയാണ് ചെയ്യുന്നത് എന്ന് പോലും അറിയാത്ത, h***noplasty കഴിഞ്ഞ ഒരു കേസ് പോലും കണ്ടിട്ടില്ലാത്ത (മിക്കവാറും ഇന്ന് വരേം കണ്ടിട്ടുണ്ടാവില്ല എന്ന് എനിക്ക് ഏതാണ്ട് ഉറപ്പാണ്), h***noplasty യുടെ steps പോലും അറിയാത്ത രണ്ട് പേര്‍ക്ക് പക്ഷെ ഒരു intact h***n കണ്ടപ്പോ അത് h***noplasty ചെയ്തതാണെന്ന് പറയാൻ കഴിഞ്ഞു.

ഓർക്കണം, സിസ്റ്റർ സെഫി ഒരു Virgin ആണെങ്കിൽ, അവരുടെ h***n intact ആണെങ്കിൽ പിന്നെ അഭയ "കൊല" കേസ് ഇല്ല. "കൊലപാതക" ത്തിന്റെ motive (പ്രേരണ) നമ്മളേ എല്ലാവരേയും already പഠിപ്പിച്ച് വച്ചിരിക്കുകയാണ്, courtesy leaked narco analysis video വഴി !!! ഒരു വാദത്തിന് വേണ്ടി Hymenoplasty നടന്നിരുന്നു എന്ന് പറഞ്ഞാൽ പോലും ഏത് ഡോക്ടർ, എവിടെ വച്ച്, എന്ന് അത് ചെയ്തു എന്നുള്ള basic questions പോലും ചോദിക്കാൻ തോന്നാത്തത് പൊതുജനത്തിന് മാത്രമല്ല എന്നും ഓർക്കണം.

നേരത്തെ പറഞ്ഞത് പോലെ, പൊതു സമൂഹത്തിന്റെ മുന്നിൽ അപമാനിതയാക്കി ഏറ്റവും മോശമായി ചിത്രീകരിക്കപ്പെട്ട് നിർത്തപ്പെട്ട ഒരു സ്ത്രീ അവരുടെ നിരപരാധിത്വവും മാനവും അഭിമാനവും വീണ്ടെടുത്ത് കിട്ടാനായി പ്രതീക്ഷ മൊത്തവും അർപ്പിച്ച്ത് എന്റെ വിഷയമായ Forensic Medicineനേ ആയിരുന്നു. ഇവർ കണ്ട സത്യത്തെ തുറന്ന് പറഞ്ഞില്ല എന്ന് മാത്രമല്ല, സത്യത്തെ ദുർവ്യാഖ്യാനം ചെയ്ത്, തങ്ങൾക്ക് പറയാൻ യാതോരു competence ഉം ഇല്ലാത്ത, തെറ്റും അശാസ്ത്രീയവുമായ ഒരു അഭിപ്രായം എഴുതി വച്ചു. അത് കോടതിയിലെത്തുന്നതിന് വർഷങ്ങൾക്ക് മുമ്പ് തന്നെ തൽപര കക്ഷികൾ ഈ അഭിപ്രായം (Opinion) നേ ഒരു fact ആയി പൊതു മണ്ഡലത്തില്‍ ഇട്ട് അവരേ ഒരു immoral slt ആയും പെരുങ്കള്ളിയാക്കിയും ചിത്രീകരിച്ചു.

ഈ കോടതി വിധി വരുന്നതിന് എത്രയോ കാലം മുമ്പ് തന്നെ ഈ നാട്ടിലെ ജനങ്ങൾ ഈ കാര്യങ്ങൾ ഒക്കെ എന്നേ ഉറപ്പിച്ച് കഴിഞ്ഞിരുന്നു.

അതല്ലേ സത്യം? പറയൂ….! ആദ്യം പറഞ്ഞിടത്ത് തന്നെ വരാം. ഞാന്‍ ഒരൂ നാസ്തികനാണ്. എന്നേ ദൈവം അനുഗ്രഹിക്കും എന്നേക്കെ ആശിർവദിക്കുന്നവരോടും, നീതി ബോധമുള്ള നിരീശ്വരവാദി എന്നേക്കെ വിളിക്കുമ്പോഴും ഞാനോരു കാര്യം അടിവരയിട്ട് പറയാം. ഒരു വിശ്വാസിയുടെ നീതിബോധമോ ധർമ്മബോധമോ അല്ല എന്റേത്. അത് മനുഷ്യരിലുള്ള വിശ്വാസം മാത്രമാണ്. ഒരു "ചെറിയ വല്യ" ബോധം. അത്രേയൊള്ളു. "മനുഷ്യൻ"... ആ വാക്ക് പറഞ്ഞപ്പോഴാണ് ഒരു കാര്യം കൂടി പറയണം എന്ന് തോന്നിയത്. മനുഷ്യനേ മറ്റ് മൃഗങ്ങളിൽ നിന്ന് വേറിട്ട് നിറുത്തുന്നത് അവന്റെ തലച്ചോറാണ്. അവന്റെ brain. നമ്മുടെയൊക്കെ ഈ brainന് ഒരു കഴിവുണ്ട്. അത് ഓരോന്ന് സങ്കല്പിക്കാനുള്ള കഴിവാണ്.

അത് കൊണ്ട് ഞാനൊരു കാര്യം മനുഷ്യരോട് ആവശ്യപ്പെടുന്നു. സന്നദ്ധമാണെങ്കിൽ ഒന്ന് ശ്രമിച്ച് നോക്കൂ… തയ്യാറെങ്കിൽ മാത്രം. ഉറച്ച് പോയ അഭിപ്രായങ്ങളല്ലേ… വർഷങ്ങളായി അങ്ങനെ ധരിച്ച് പോയതല്ലേ…അത് കൊണ്ട് ബുദ്ധിമുട്ടായിരിക്കും. എന്നാലും നമ്മൾ ഒക്കെ മനുഷ്യരല്ലേ…മനുഷ്യർക്ക് മാത്രം ലഭ്യമായ ആ human ability ഒന്ന് ഉപയോഗിച്ച് നോക്കുവാൻ അപേക്ഷിക്കുന്നു. അതിനി എത്ര ബുദ്ധിമുട്ടായാലും. ഒരു നിമിഷത്തേക്ക്… വെറും ഒരു fleeting momentലേക്ക്… നിങ്ങളെന്ന മനുഷ്യന് ഒന്ന് സങ്കൽപ്പിച്ച് നോക്കാൻ കഴിയുമോ… just ഒരു നിമിഷത്തേക്ക് മാത്രം. സിസ്റ്റർ സെഫി ഒരു നിരപരാധിയാണെന്ന്…?

Take your time. Imagine she is innocent.

പറ്റിയോ? പറ്റിയെങ്കിൽ മാത്രം… ഇനി ഒരു നിമിഷത്തേക്ക് കൂടി. ഒന്ന് കൂടി… ഒരു കാര്യം കൂടി ഒന്ന് സങ്കൽപ്പിക്കു… നമ്മൾ എന്താണ് അവരോട് ചെയതത്? കഴിഞ്ഞ് പന്ത്രണ്ട് വർഷമായി അവർ എങ്ങനെ ജീവിതം കഴിച്ച് കൂട്ടി എന്ന്? അവർ എന്ത് കാരണത്താലാണ് ആത്മഹത്യ ചെയ്യാത്തത് എന്ന്? ‍

സിസ്റ്റർ സെഫിയുടെ ഒരുമാതിരി എല്ലാ video footage's കാണുന്ന ഒരു ഇമേജ് ഉണ്ട്. അവരുടെ കഴുത്തിൽ തൂക്കിയിട്ടിരിക്കുന്ന ഒരു holy crossൽ എപ്പോഴും അവര്‍ മുത്തം വെച്ച് കൊണ്ടേയിരിക്കും. ആലപ്പുഴ മെഡിക്കൽ കോളേജിൽ വച്ച് ആ brutal examination ന് അവർ വിധേയയായി കിടന്നിരുന്നപ്പോഴും അവർ ആ കുരിശ്ശിൽ അമർത്തി മുത്തം വച്ചാണ് കിടന്നിരുന്നതെന്ന് ഞാൻ കേട്ടറിഞ്ഞിട്ടണ്ട്. ആ മുത്തത്തിൽ അമർന്നിരിക്കുന്നത് അവരുടെ ജീവിതം മാത്രമല്ല. അവരുടെ വിശ്വാസം കൂടിയാണ്. ക്രിസ്തുമതവിശ്വാസത്തിൽ ഏറ്റവും വല്യ പാപമെന്ന ആത്മഹത്യയിൽ നിന്നും അവരെ പിന്തിരിപ്പിക്കുന്നത് അവരുടെ അടിയുറച്ച ദൈവവിശ്വാസമാണ്. മേൽപ്പറഞ്ഞ വരിയിൽ രണ്ട് കന്യാസ്ത്രീകളുടെ ജീവിതങ്ങളുണ്ടെന്നാണ് ഞാനുറച്ച് വിശ്വസിക്കുന്നത്. ഒരു നിരീശ്വരവാദിയായ ഞാൻ വിശ്വാസിയുടെ വിശ്വാസത്തെ അംഗീകരിക്കുന്നു,വീണ്ടും പറയുന്നു. വിശ്വസിക്കണോ വേണ്ടയോ എന്നുള്ളത് ഒരു personal choice ആണ് എന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഒരു ദൈവവിശ്വാസിക്ക് ആ വിശ്വാസം എന്തെങ്കിലും സന്തോഷമോ ധൈര്യമോ കരുത്തോ നൽകുന്നുണ്ടെങ്കിൽ അതില്ലാതാക്കാൻ ഞാൻ മുതിരില്ല. അതിനെതിരെ വാദിക്കാനും വരുന്നില്ല.

കാരണം അത് ഒരു നിസ്സഹായ ആയ ഒരു സ്ത്രീയേ… ഒരു മനുഷ്യ സ്ത്രീയുടെ പ്രാണനേ നിലനിർത്തുന്നു. അവരുടെ വിശ്വാസത്തെ അംഗീകരിക്കുന്നു.ഒരു നല്ല വർഷം കടന്ന് വരട്ടെ….എല്ലാവർക്കും നല്ലത് വരട്ടെ.

住所

Kochi-shi, Kochi
780-0000

ウェブサイト

アラート

PLR Ernakulamがニュースとプロモを投稿した時に最初に知って当社にメールを送信する最初の人になりましょう。あなたのメールアドレスはその他の目的には使用されず、いつでもサブスクリプションを解除することができます。

ビデオ

共有する