Vajid Saquafi

Vajid Saquafi Traveler | Singer | Writer
(1)

ഈജിപ്തിൽ വന്നാൽ ഈ ഗ്രാമം കാണണം  | Humaithara | Travel Vodcast - 32 | EGYPT
22/10/2024

ഈജിപ്തിൽ വന്നാൽ ഈ ഗ്രാമം കാണണം | Humaithara | Travel Vodcast - 32 | EGYPT

ലോകം മുഴുവൻ സഞ്ചരിക്കണം, നിരവധി ജീവിതങ്ങളെ കാണണം , ഒരുപാട് സംസ്കാരങ്ങൾ പഠിക്കണം , എനിക്ക് കിട്ടിയ പുതിയ അനുഭവങ്....

11/10/2024

ഈജിപ്തിലെ വെള്ളിയാഴ്ച്ച പള്ളികളിൽ ഇങ്ങനെയാണ് | Friday In Egypt

06/10/2024

ഈജിപ്തിലെ അത്തിപ്പഴം | egypt evening coffee

29/09/2024

ഈ പെർഫ്യൂം ഉപയോഗിച്ചാൽ, ആരും ചോദിക്കും..!
ഇപ്പോൾ ഇന്ത്യയിലും ലഭ്യമാണ് ഈ പെർഫ്യൂം 24 മണിക്കൂർ ലാസ്റ്റിംഗ് # റീഹൈൻപെർഫ്യൂംസ്
➡️ order now
Wa.me/971585577313
Wa.me/918606339110

27/09/2024

ഈജിപ്തിലെ ഓട്ടോറിക്ഷകൾ | ലൈസൻസ് വേണ്ട നമ്പറും | Egypt Auto rickshaw | Tok Tok

22/09/2024

ഈജിപ്ത്തിലെ തട്ടുകടയിൽ😄 Breakfast in Egypt Street

18/09/2024

ഈ പല്ല് വേണ്ട ; പശുവിന്റെ പല്ല് മതി.!
ഈജിപ്തിൽ പല്ല് പറിച്ചാൽ..!😄

11/09/2024
07/09/2024

ഖൈറുൽ വറ 🎶 മ്യൂസിക്ക് ഇല്ലാത്ത പാട്ട് 🎶 EP #27

06/09/2024

ഇത്രയും സ്റ്റോക്ക് നിങ്ങൾ കണ്ടിട്ടുണ്ടോ ? വെറും കയ്യോടെ മടങ്ങേടി വരില്ല

04/09/2024

കുട്ടികളുടെ പർദ്ദകൾ | Rabiul_Avval Sale

ഇന്ന് നമ്മൾ പഠിക്കാൻ പോകുന്നത് "മൊസപ്പൊട്ടോമിയൻ സംസ്ക്കാരവും ഈജിപ്ഷ്യൻ സംസ്കാരവുമാണ്" എന്ന് കേൾക്കുമ്പോൾ തന്നെ ഉറക്കം മാ...
03/09/2024

ഇന്ന് നമ്മൾ പഠിക്കാൻ പോകുന്നത് "മൊസപ്പൊട്ടോമിയൻ സംസ്ക്കാരവും ഈജിപ്ഷ്യൻ സംസ്കാരവുമാണ്" എന്ന് കേൾക്കുമ്പോൾ തന്നെ ഉറക്കം മാടി വിളിക്കും. ഇനി നീ ഉറങ്ങിക്കോ, എത്ര ശ്രദ്ധിച്ചാലും നിനക്കിത് മനസ്സിലാക്കാൻ കഴിയില്ല...!😄
ഒടുവിൽ തോൽവി സമ്മതിച്ചു കൊടുക്കലായിരുന്നു പതിവ്.
ആ പിരീഡ് വരുന്നത് തന്നെ ദേഷ്യമായിരുന്നു.
സമയം തീരെ മുന്നോട്ട് നീങ്ങുകയില്ല.
ക്ലോക്കിലേക്ക് എപ്പോൾ നോക്കിയാലും സൂചിക്ക് ഒരു അനക്കവും ഇല്ല.
മണിക്കൂറാശാൻ നിന്ന നിൽപ്പിൽ തന്നെ...!
പക്ഷെ ഇപ്പോൾ ഞാൻ ഇരിക്കുന്നത് ഈജിപ്ഷ്യൻ സംസ്ക്കാരത്തിന്റെ ഉറവിടമായ നൈലിന്റെ തീരത്താണ്.
!
ഈജിപ്ത്തിലെ പ്രധാന ജല സ്രോതസാണ് നൈൽ നദി.
അത് പോലെ പ്രധാനമാണ് കൃഷിയും.
നമ്മൾ കാണുന്ന പട്ടങ്ങൾക്കപ്പുറത്ത് എത്രയോ ഗ്രാമങ്ങളുണ്ട്.
ഗ്രാമീണരും.
പല വിധ കൃഷികളും കാണാം അവിടെ ചെന്നാൽ.
കൃഷി രീതികളും പലതുണ്ട്.

28/08/2024

5 പേർക്ക് ബൈക്ക് സമ്മാനം കൊടുത്തു

പാസ്പോർട്ട്‌ കയ്യിൽ കിട്ടിയ ശേഷമാണ് ആശ്വാസമായത്.മസ്കറ്റ് എയർപോർട്ടിൽ നിന്ന് പുറത്തിറങ്ങി. ഒമാൻ സമയം രാവിലെ 9 മണിക്കാണ് ഇ...
28/08/2024

പാസ്പോർട്ട്‌ കയ്യിൽ കിട്ടിയ ശേഷമാണ് ആശ്വാസമായത്.
മസ്കറ്റ് എയർപോർട്ടിൽ നിന്ന് പുറത്തിറങ്ങി. ഒമാൻ സമയം രാവിലെ 9 മണിക്കാണ് ഇവിടെ ഇറങ്ങിയത്.
ഇനി ഉച്ചക്ക് 1 മണിക്കാണ് ഈജിപ്ത്തിലേക്കുള്ള വിമാനം.
അത് വരെ ഇവിടെ ഇരിക്കണം.
ഈ ഈജിപ്ത്ത് യാത്രക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്.
ഞാൻ ഇത് വരെ വിദേശ യാത്ര ചെയ്ത ഗാമ ഹോളിഡേയ്‌സ് എന്ന ട്രാവൽസിന്റെ ഒരു ഓഫീസ് ഈജിപ്ത്തിൽ തുറക്കുകയാണ്.
അതിന്റെ ഉദ്ഘാടന പരിപാടി കൂടെയുണ്ട് ഈജിപ്ത്തിൽ.
അതാണ് ഈ യാത്രയുടെ പ്രധാന ലക്ഷ്യം.
ഉദ്ഘാടനം ചെയ്യുന്നത് EK വിഭാഗം സമസ്ത പ്രസിഡന്റ്‌ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളാണ്.
അതുകൊണ്ട് തന്നെ തങ്ങളുടെ കൂടെ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന ഒരു സംഘവും ഈജിപ്ത്തിലേക്ക് വരുന്നുണ്ട്.
അവരുടെ കൂടെയാണ് ഞാൻ ഇപ്പോൾ യാത്ര ചെയ്യുന്നത്.
കോഴിക്കോട് എയർപോർട്ടിൽ നിന്നും കണ്ണൂർ എയർപോർട്ടിൽ നിന്നുമായി വന്നവർ എല്ലാവരും ഇപ്പോൾ മസ്കറ്റിൽ ഒരുമിച്ച് കൂടി.
ഇനി ഈജിപ്ത്തിലേക്ക് എല്ലാവരും ഒരുമിച്ചാണ് യാത്ര.
ജിഫ്രി തങ്ങൾ സൗദിയിലാണ് ഉള്ളത്.
അവിടെ നിന്ന് നേരിട്ട് ഈജിപ് തിത്തിലെത്തും അങ്ങനെയാണ് യാത്രയുടെ രൂപം.
EK വിഭാഗത്തിലെ പ്രധാന ഉസ്‌താദുമാരടങ്ങുന്ന സംഘമായാത് കൊണ്ട് ഒമാനിലെ പ്രവർത്തകർ അവരെ സന്തോഷിപ്പിക്കാൻ ഉച്ച ഭക്ഷണവുമായി എയർപോർട്ടിലെത്തി.
ഭക്ഷണം കഴിച്ച് കഴിഞ്ഞപ്പോഴേക്കും വിമാനത്തിന്റെ സമയമായി.
എല്ലാവരും വേഗം വിമാനത്തിലേക്ക് നടന്നു.
കണ്ണൂരിൽ നിന്ന് മസ്കറ്റിലേക്ക് വരുമ്പോൾ വിമാനത്തിന്റെ മുൻ ഭാഗത്തായിരുന്നു സീറ്റ് ലഭിച്ചത്.
പക്ഷെ ഇപ്പോൾ വിമാനത്തിന്റെ പിറക് വശത്താണ് എന്റെ സീറ്റ്, മാത്രമല്ല ഈ സീറ്റിൽ വേറെ ആരും ഇല്ല.
എന്റെ അടുത്തുള്ള രണ്ട് സീറ്റുകൾ കാലിയാണ്.
വൈകാതെ വിമാനം പറന്നുയർന്നു.
4 മണിക്കൂർ യാത്ര ദൈർഘ്യമുണ്ട് മസ്കറ്റിൽ നിന്ന് ഈജിപ്തിലേക്ക്.
ഉറങ്ങാൻ ശ്രമിച്ചെങ്കിലും ഉറക്കം വന്നില്ല.
വിമാനം ലാൻഡ് ചെയ്യാനുള്ള അറിയിപ്പ് ലഭിച്ചു.
ഈജിപ്ത്തിലെ പുതിയ എയർപോർട്ട്‌ ആയ sphinx ലാണ് ഇറങ്ങുന്നത്.
വലിയ തിരക്കില്ലാത്ത എയർപോർട്ട്‌ ആണെങ്കിലും എമിഗ്രേഷൻ വളരെ പതുക്കെയായിരുന്നു.
അതുകൊണ്ട് ഒരുപാട് നേരം വരി നിൽക്കേണ്ടി വന്നു.
ഒടുവിൽ പുറത്തെത്തി.
ളുഹർ നിസ്ക്കാരം അസറിലേക്ക് ജംആക്കിയതാണ്, അതുകൊണ്ട് പുറത്ത് കണ്ട പള്ളിയിലേക്ക് നടന്നു.
പക്ഷെ, അസൗകര്യം തോന്നിയതിനാൽ, വേഗം ഹോട്ടലിലേക്ക് പുറപ്പെട്ടു.
ഈജിപ്തിലെ ഒരു ചെറിയ മലയോര മേഖലയാണ് മുഖത്തം.
അവിടെയാണ് താമസിക്കുന്ന ഹോട്ടൽ ബുക്ക്‌ ചെയ്തിട്ടുള്ളത്.
മുഖത്തമിനെ കുറിച്ച് വിശദമായി നേരത്തെ വീഡിയോ ചെയ്തിട്ടുണ്ട്.
ഹോട്ടലിൽ എത്തി.
അവിടെ ഗാമ ഹോളിഡേയ്സ് MD മുഹമ്മദലി ഭായ് കാത്തിരിക്കുന്നുണ്ടായിരുന്നു, കൂടെ
,ഈ സംഘത്തിലുള്ള ഉസ്താദുമാരുടെ ദർസുകളിൽ നിന്ന് ഉപരി പഠനത്തിന് ഈജിപ്തിലെ അസ്ഹറിൽ എത്തിയ കുട്ടികളും ഉണ്ടായിരുന്നു.
ഇപ്പോൾ ഈജിപ്പ്ത് സമയം വൈകീട്ട് 6 മണി.
രാത്രി 9:30നാണ് ജിഫ്രി തങ്ങൾ കൈറോ എയർപോർട്ടിൽ ഇറങ്ങുക.
ഹോട്ടലിന്റെ ലോബിയിൽ അല്പം വിശ്രമിച്ച്, നേരെ കൈറോ എയർപോർട്ടിലേക്ക് പോയി.

ഞങ്ങൾ എന്തോ പ്രശ്നം ഉണ്ടാക്കാൻ വന്നതാണ് "എന്നൊക്കെ പറഞ്ഞായിരുന്നു പാസ്പ്പോർട്ട് വാങ്ങിയത്..!😄എന്താല്ലേ..!കോഴിക്കോട് എയർപ...
26/08/2024

ഞങ്ങൾ എന്തോ പ്രശ്നം ഉണ്ടാക്കാൻ വന്നതാണ് "
എന്നൊക്കെ പറഞ്ഞായിരുന്നു പാസ്പ്പോർട്ട് വാങ്ങിയത്..!😄
എന്താല്ലേ..!

കോഴിക്കോട് എയർപോർട്ടിൽ നിന്ന് മാത്രമാണ് കഴിഞ്ഞ ദിവസം വരെ ഞാൻ എല്ലാ വിദേശ യാത്രയും പുറപ്പെട്ടിട്ടുള്ളത്.
ഇത്തവണ ഞാൻ ഈജിപ്ത്തിലേക്ക് കണ്ണൂർ എയർപോർട്ട് വഴിയാണ് യാത്ര ചെയ്യുന്നത്.
2024 ആഗസ്റ്റ് 24 ശനി രാവിലെ 6:45 ആണ് വിമാനം.
വീട്ടിൽ നിന്നും 5 മണിക്കൂർ യാത്ര ദൂരമുണ്ട് കണ്ണൂരിലേക്ക്.
ട്രെയിൻ മാർഗം കണ്ണൂരിൽ എത്തിയാൽ വീണ്ടും 20 ലധികം കിലോമീറ്റർ റോഡ് മാർഗം സഞ്ചരിക്കാനുണ്ട്.
അതുകൊണ്ട് നാട്ടിൽ നിന്ന് തന്നെ വാഹനത്തിൽ പോകാമെന്ന് കരുതി പല സുഹൃത്തുക്കളോടും ചോദിച്ചെങ്കിലും, കണ്ണൂർ ആയത് കൊണ്ട് ആർക്കും വലിയ താല്പര്യമില്ല...!
ഒരുപാട് പോകണ്ടേ.!
എന്നോക്കെയായിരുന്നു പലരുടെയും മറുപടി..!
ഒടുവിൽ കോഴിക്കോട് എത്തിയാൽ, കണ്ണൂരിലേക്ക് വാഹനം ഉണ്ടെന്ന് വിവരം ലഭിച്ചു.
യാത്ര ചെയ്യുന്ന ഗാമ ഹോളിഡേയ്സ് ന്റെ വാഹനത്തിൽ കണ്ണൂരിലേക്ക് പോകാമെന്ന് പറഞ്ഞു.
അങ്ങനെ രാത്രി 10 30 ആയപ്പോഴേക്കും കോഴിക്കോട് എത്തി.
കൂടെ ഈജിപ്ത്തിലേക്ക് വരുന്ന 3 ആളുകളും കോഴിക്കോട് നിന്ന് കൂടെ ഉണ്ടാകുമെന്ന് പറഞ്ഞെങ്കിലും, അവസാനം അവരും ഇല്ല.
ഞാൻ മാത്രം ബാക്കിയായ്.
എന്നെ കോഴിക്കോട് എത്തിക്കാൻ വന്ന കൂട്ടുകാരോടൊപ്പം ksrtc സ്റ്റാൻഡിന്റെ മുന്നിലുള്ള ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു.
11 മണിക്ക് കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ടു.
ഞാൻ പാതി മയക്കത്തിലായിരുന്നു.
എയർപോർട്ടിന്റെ മുന്നിലെത്തുമ്പോഴാണ് ഞാൻ ഉണരുന്നത്.
പുലർച്ചെ 3 മണിക്കാണ് കണ്ണൂരിലെത്തുന്നത്.
വലിയ തിരക്കൊന്നും ഇല്ല.
അല്പം ചില യാത്രക്കാർ മാത്രം.
അതുകൊണ്ട് പരിശോധനയൊക്കെ പെട്ടന്ന് കഴിഞ്ഞു.
അകത്ത് കയറി. അല്പം വിശ്രമിച്ചു.
അപ്പോഴേക്കും സുബ്ഹി വാങ്ക് വിളിച്ച്.
എയർപോർട്ടിന്റെ അകത്ത് MA യുസുഫ് അലി നിർമ്മിച്ച നിസ്ക്കാര ഹാളിൽ കയറി നിസ്‌ക്കരിച്ചു പുറത്തിറങ്ങി, അപ്പോഴേക്കും വിമാനത്തിലേക്ക് കയറാനുള്ള അറിയിപ്പ് വന്നിരുന്നു.
കണ്ണൂർ എയർപോർട്ടിൽ നിന്ന് എന്റെ കൂടെ 3 പേരുണ്ട് ഈജിപ്തിലേക്ക്.
കൃത്യ സമയത്ത് തന്നെ വിമാനം പറന്നുയർന്നു.
ചെറിയ ചാറ്റൽ മഴയുണ്ട് പുറത്ത്.
അതുകൊണ്ട് കാഴ്ച്ചകൾക്ക് അല്പം വ്യക്തത കുറവായിരുന്നു. എയർ ഇന്ത്യ എക്സ്പ്രസ്സ്‌ ആണ് ഞങ്ങൾ സഞ്ചരിക്കുന്ന വിമാനം.
രാത്രിയിലെ യാത്ര ക്ഷീണം കാരണം ചെറിയ ഒരു ഉറക്കം ലഭിച്ചു.
ലാൻഡ് ചെയ്യാനുള്ള അറിയിപ്പ് വന്നപ്പോഴാണ് ഉണരുന്നത്.
ഒമാനിലെ മസ്കറ്റ് വഴിയാണ് യാത്ര.
ഈ വിമാനം മസ്കറ്റിൽ ഇറങ്ങും.
വിമാനം ലാൻഡ് ചെയ്തു.
ഒരൊറ്റ ഇടലായിരുന്നു റൺവെയിലേക്ക്..😄
എയർ ഇന്ത്യ വിമാനങ്ങളിൽ മാത്രമാണ് എനിക്ക് അങ്ങനെ അനുഭവപ്പെടാറുള്ളത്.
ഞാൻ യാത്ര ചെയ്ത മറ്റു വിമാനങ്ങൾ വളരെ മൃദുല രൂപത്തിൽ ലാൻഡ് ചെയ്തതായിട്ടാണ് എന്റെ അനുഭവം.
വിമാനത്തിൽ നിന്ന് പുറത്തിറങ്ങി.
കോഴിക്കോട് നിന്നും കുറച്ച് യാത്രക്കാർ ഉണ്ടായിരുന്നു.
അവർ മസ്കറ്റിൽ എത്തിയിട്ടുണ്ട്.
എമിഗ്രേഷൻ കൗണ്ടറിലെത്തിയപ്പോൾ ഒരു ഉദ്യോഗസ്ഥൻ വന്ന് ഞങ്ങളുടെ പാസപ്പോർട്ട് വാങ്ങി പോയി.
കൂട്ടത്തിൽ ഒരാളെ കൊണ്ട് പോയി എന്തൊക്കെയോ സംസാരിക്കുന്നത് കണ്ടു.
ഒരു മണിക്കൂറോളം അവിടെ ഇരിക്കേണ്ടി വന്നു.
എന്താണെന്ന് ഒരു നിലക്കും മനസ്സിലാവുന്നില്ല.
കുറെ കഴിഞ്ഞ് അദ്ദേഹം വന്നു..!
"ഞങ്ങൾ എന്തോ പ്രശ്നം ഉണ്ടാക്കാൻ വന്നതാണ് "
എന്നൊക്കെ പറഞ്ഞായിരുന്നു പാസ്പ്പോർട്ട് വാങ്ങിയത്..!😄
എന്താല്ലേ..!

ബാക്കി വരും..!😄❤️

Alhamdulillah...!Now @ Egypt 🇪🇬
26/08/2024

Alhamdulillah...!
Now @ Egypt 🇪🇬

അച്ഛന്റെ കൂടെ പെയിന്റ് വർക്ക്‌ ചെയ്തിട്ടുണ്ട്, ഫുഡ്‌ ഡെലിവറി, കൊറിയർ ബോയ് അങ്ങനെ പല ജോലികളും ചെയ്തിട്ടുണ്ട്.അധ്വാനം കൊണ്...
05/08/2024

അച്ഛന്റെ കൂടെ പെയിന്റ് വർക്ക്‌ ചെയ്തിട്ടുണ്ട്, ഫുഡ്‌ ഡെലിവറി, കൊറിയർ ബോയ് അങ്ങനെ പല ജോലികളും ചെയ്തിട്ടുണ്ട്.
അധ്വാനം കൊണ്ട് മാത്രമാണ് ഇന്നീ നിലയിൽ എത്തിയത്.
ക്ഷമയും അധ്വാനവും ഉണ്ടെങ്കിൽ ഏത് ലക്ഷ്യവും നേടിയെടുക്കാമെന്നതിന് ഉത്തമ ഉദാഹരണമാണ് വിഷ്ണു.
അയൽവാസി വിഷ്ണു ഇനി കേരള പോലീസ്.
അഭിനന്ദനങ്ങൾ...🌹
Vis Hnu

16/07/2024

5 പേർക്ക് സമ്മാനം | ഉസ്താദുമാരുടെ വസ്ത്രക്കച്ചവടം | വീഡിയോ കാണൂ

Address

Vilayur
Vilayur
679309

Telephone

+919995563686

Website

Alerts

Be the first to know and let us send you an email when Vajid Saquafi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Vajid Saquafi:

Videos

Share