വാഴക്കാട് വാർത്ത

വാഴക്കാട് വാർത്ത Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from വാഴക്കാട് വാർത്ത, News & Media Website, Vazhakkad.

വാഴക്കാട് വാർത്ത ☂️💧💦☔⚡💥*മഴക്കെടുതി; വാഴക്കാട് പഞ്ചായത്തിൽ വ്യാപക മണ്ണിടിച്ചിൽ.**ഭീതിയോടെ മലയോര വാസികൾ*🚨🚨🚨🚨🚨വാഴക്കാട്: ഇ...
23/05/2024

വാഴക്കാട് വാർത്ത
☂️💧💦☔⚡💥
*മഴക്കെടുതി; വാഴക്കാട് പഞ്ചായത്തിൽ വ്യാപക മണ്ണിടിച്ചിൽ.*
*ഭീതിയോടെ മലയോര വാസികൾ*
🚨🚨🚨🚨🚨
വാഴക്കാട്: ഇന്നലെ പെയ്ത ശക്തമായ മഴയിൽ വാഴക്കാട് പഞ്ചായത്തിലേ വിവിധ ഭാഗങ്ങളിൽ മണ്ണിടിഞ്ഞ് നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.

കുന്നിൻ പ്രദേശത്തുള്ള വീടുകൾക്കാണ് കേടുപാടുകൾ അധികവും.
ചില ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മതിലിടിഞ്ഞതായും റിപ്പോർട്ടുണ്ട്.

വീണ്ടുമൊരു ശക്തമായ മഴ പെയ്താൽ എങ്ങനെ അതിജീവിക്കുമെന്ന ആശങ്കയിലാണ് ജനങ്ങൾ.
പ്രധാന പാതയായ വാഴക്കാട് - എടവണ്ണപ്പാറ റോഡ് മഴവെള്ളം നിറഞ്ഞു.
https://chat.whatsapp.com/74eYOL3OrRABJj3XDB3EBn

*വാഴക്കാട് വാർത്ത*🏆🏆🏆🏆🏆🏆*ആദരം; ചാലിയപ്പുറം സ്കൂൾ പാചകപുരയിലെ അമ്മമാരുടെ കൈപുണ്യത്തിന്*റിപ്പോർട്ട്:എം. എ.സജേഷ്, മാതൃഭൂമി ...
07/04/2023

*വാഴക്കാട് വാർത്ത*
🏆🏆🏆🏆🏆🏆
*ആദരം; ചാലിയപ്പുറം സ്കൂൾ പാചകപുരയിലെ അമ്മമാരുടെ കൈപുണ്യത്തിന്*
റിപ്പോർട്ട്:എം. എ.സജേഷ്, മാതൃഭൂമി
❤️❤️❤️❤️❤️❤️
*എടവണ്ണപ്പാറ :*
ചാലിയപ്പുറം ഹൈസ്‌കൂളിൽ വർഷങ്ങളായി പാചകപുര നിയന്ത്രിക്കുന്ന ഒരലാശ്ശേരി ചിന്നേടത്തിയും കിഴക്കെപറമ്പിൽ ലക്ഷ്മിയെയും കൊണ്ടോട്ടി ബി.ആർ.സി ഉപഹാരം നൽകി ആദരിച്ചു.

ഈ രണ്ട് അമ്മമാരാണ് പാചകപുരയിൽ വർഷങ്ങളായി കുട്ടികൾക്ക് ഭക്ഷണം ഉണ്ടാക്കുന്നത്.

ഒരലാശ്ശേരി ചിന്നയും കിഴക്കെപറമ്പിൽ ലക്ഷ്മിയും. 1987-ലാണ് സ്‌കൂളിലെ പാചകപുരയിൽ ചിന്ന എത്തുന്നത്. തുടർന്ന് പത്ത് വർഷത്തിന് ശേഷം കിഴക്കെപറമ്പിൽ ലക്ഷ്മിയും കൂട്ടിനായി എത്തി.

സ്‌കൂളിലെ പാചകപുര നിയന്ത്രിക്കുന്നത് ഇവർ രണ്ടുപേരുമാണ്. *കുട്ടികൾ ഇവരെ സ്‌നേഹപൂർവ്വം വിളിക്കുന്നത് അച്ഛമ്മേ എന്നാണ്.*

ചാലിയപ്പുറം സ്‌കൂളിൽ ദീർഘകാലം പ്രഥമധ്യാപകരായി സേവനം ചെയ്തിരുന്ന നാട്ടിലെ പ്രമുഖരായ നെല്ലിതൊടി രാമചന്ദ്രൻ, നെല്ലിതൊടി ഹരിദാസൻ, നടുക്കണ്ടി ഗോപാലകൃഷ്ണൻ, പുളിയാറംകുന്നത്ത് ബാലഗോപാലൻ എന്നിവരിൽ ജീവിച്ചിരിക്കുന്നത് ബാലഗോപാലൻ മാത്രമാണെന്നും ഈ അമ്മമാർ പറയുന്നു.

നിരവധി അധ്യാപകരും പതിനായിരകണക്കിന് കുട്ടികളും ചാലിയപ്പുറം സ്‌കൂളിൽ നിന്നും മാറി പോകുമ്പോൾ ആ സമയത്ത് കിട്ടിയ സ്‌നേഹ വാത്സ്യം ഇപ്പോഴും കിട്ടുന്നുണ്ടെന്ന് ഇവർ പറയുന്നു.

ചിന്നേടത്തിയുടെ ഭർതൃ മാതാവ് ഒരലാശ്ശേരി ചിരുതകുട്ടിയായിരുന്നു ആദ്യകാലത്ത് സ്‌കൂളിലെ പാചകപുരയും മറ്റും നിയന്ത്രിച്ചിരുന്നത്.

അവർക്ക് സുഖമില്ലാതായപ്പോൾ അവരെ സഹായത്തിനായി സ്‌കൂളിൽ പോയിരുന്ന ചിന്നേടത്തി പിന്നീട് ഈ ജോലി ഏറ്റെടുക്കുകയായിരുന്നു.

33 വർഷമായി ചാലിയപ്പുറം സ്‌കൂളിലെ പാചകപുര നിയന്ത്രിക്കുന്ന ചിന്നേടത്തി പണ്ട് കാലത്ത് സ്‌കൂൾ ഷിഫ്റ്റ് സമ്പ്രദായത്തിലായിരുന്നുവെന്നും അന്ന് രണ്ട് നേരമായിരുന്നു കുട്ടികൾക്കുള്ള ഭക്ഷണം പാചകം ചെയ്തിരുന്നത് ആ കാലത്ത് ഒറ്റയ്ക്ക് പാചകപുര നിയന്ത്രിച്ച ചിന്നേടത്തിക്ക് സ്‌കൂളിലെ അനുഭവങ്ങൾ ഒരുപാട് പറയാനുണ്ടായിരുന്നു.

യന്ത്രങ്ങളും ഗ്യാസ് അടുപ്പും ഇല്ലാത്ത ആ കാലത്ത് ഒറ്റയ്ക്ക് ആയിരക്കണക്കിന് കുട്ടികൾക്ക് ഭക്ഷണം ഉണ്ടാക്കിയത് വളരെ കഷ്ടപ്പെട്ടിട്ടായിരുന്നു.

സമീപപ്രദേശങ്ങളിൽ നിന്നും മറ്റും വിറക് ശേഖരിച്ചും കിണറിൽ നിന്നും വെള്ളം കോരിയുമായിരുന്നു ഭക്ഷണം ഉണ്ടാക്കിയത്. കാലഘട്ടം മാറിയപ്പോൾ യന്ത്രങ്ങളും സഹായിക്കാൻ ആളുകൾ ഉണ്ടെങ്കിലും ഇരുവരും പ്രായം മറന്ന് ഇപ്പോഴും പഴയ ഊർജ്ജത്തോടയാണ് പാചകപുര നിയന്ത്രിക്കുന്നത്.

രാവിലെ ഏഴരക്ക് മുമ്പ് സ്‌കൂളിലെത്തുന്ന ഇവർ സ്‌കൂളിൽ നിന്നും എല്ലാവരും പോയി കഴിഞ്ഞതിന് ശേഷം മാത്രമെ വീട്ടിലേക്ക് മടങ്ങാറുള്ളൂ.

ദിവസകൂലിക്കാണ് ഇപ്പോഴും ഇവർ ജോലി ചെയ്യുന്നത്. ചിന്നേടത്തിക്ക് 77ഉം, ലക്ഷ്മി ഏടത്തിക്ക് 74ഉം വയസ്സ് ആയിട്ടും ദിവസകൂലിക്കാണ് ഇപ്പോഴും ഇവർ ജോലി ചെയ്യുന്നത്. *സ്‌കൂൾ പാചകതൊഴിലാളികളെ സ്ഥിരം നിയമനം നടത്തി പെൻഷൻ ലഭിക്കാൻ വേണ്ടത് ചെയ്യണമെന്നാണ് വാർദ്ധക്യത്തിൽ ഇവർ പറയുന്നത്.*
https://chat.whatsapp.com/74eYOL3OrRABJj3XDB3EBn

*വാഴക്കാട് വാർത്ത*https://chat.whatsapp.com/74eYOL3OrRABJj3XDB3EBn🪱🦤🦔🐘🦆*നാസർ കൈവച്ചാൽ മതി;ജീവൻ തുടിക്കുന്ന ശിൽപങ്ങൾ വിരി...
15/02/2023

*വാഴക്കാട് വാർത്ത*

https://chat.whatsapp.com/74eYOL3OrRABJj3XDB3EBn
🪱🦤🦔🐘🦆
*നാസർ കൈവച്ചാൽ മതി;ജീവൻ തുടിക്കുന്ന ശിൽപങ്ങൾ വിരിയും*

വാർത്ത: ജഹാംഗീർ കബീർ (മലയാള മനോരമ)

വാഴക്കാട് • ചെറുവായൂർ
ചീടി പൊറ്റ അബ്ദുൽ നാസർ കയ്യിൽ കിട്ടിയതെന്തും ശിൽപമാക്കി മാറ്റും.
അത് കളിമണ്ണാ കാം, വാഴനാരാകാം, തെങ്ങുൽ പ്പന്നങ്ങളാകാം, തെർമോകോളാ കാം.
ആ കരവിരുതിൽ വിരിഞ്ഞ ശിൽപങ്ങൾ സമീപത്തെ സ്കൂളുകളിലും വീടുകളിലുമെല്ലാം കാണാം.

എടവണ്ണപ്പാറ സിഎച്ച് സ്കൂളിലെ ബസ് ഡ്രൈവറാണ്
നാസർ.

ഒഴിവുസമയങ്ങളിലെ വിനോദമായാണു ശിൽപ നിർമാണം. സ്വന്തമായി പഠിച്ചതാണു ശിൽപ നിർമാണം.

ആന, പാമ്പ്, കുരങ്ങൻ, ആമ, കാട്ടുപൂച്ച, ഒട്ടകപ്പക്ഷി, പുള്ളിമാൻ എന്നി ങ്ങനെ നാസറിന്റെ കരവിരുതിൽ ഏതു ജീവിയും രൂപമെടുക്കും. ഡ്രൈവറായി ജോലി ചെയ്യുന്ന സ്കൂളിൽ സ്വന്തമായി നിർമിച്ച ശിൽപങ്ങൾ കൊണ്ട് ചെറിയൊരു ഉദ്യാനമൊരുക്കിയിട്ടുണ്ട്.

20 വർഷമായി ശിൽപകല ഹോബിയായി കൊണ്ടു നടക്കു ന്ന നാസർ അഞ്ഞൂറിലേറെ ശിൽപങ്ങൾക്കു രൂപം നൽകിയി ട്ടുണ്ട്.

ശിൽപം കണ്ട് ദുബായ് പൗരൻ അങ്ങോട്ട് ക്ഷണിച്ചതു മധുരമുള്ള ഓർമ്മയാണ്.

ശമ്പളത്തിലെ പങ്ക് നീക്കിവച്ചാണു നാസർ ഇഷ്ടം കൈവിടാതെ കൊണ്ടുനടക്കുന്നത്. ശിൽപങ്ങൾ കൊണ്ടൊരു മൃഗശാലയൊരുക്കണമെന്നതാണ് നാസറിന്റെ ആഗ്രഹം.

*വാഴക്കാട് വാർത്ത*🎙️🎙️🎙️🎙️🎙️നാലുപതിറ്റാണ്ടിലധികം*'ദമ്മാമിലെ വാഴക്കാട്ടുകാരുടെ പ്രിയപ്പെട്ട ഹസൻക'*(ടി.കെ ഹസ്സൻ) ജന്മനാടായ...
01/01/2023

*വാഴക്കാട് വാർത്ത*
🎙️🎙️🎙️🎙️🎙️

നാലുപതിറ്റാണ്ടിലധികം
*'ദമ്മാമിലെ വാഴക്കാട്ടുകാരുടെ പ്രിയപ്പെട്ട ഹസൻക'*
(ടി.കെ ഹസ്സൻ) ജന്മനാടായ ആക്കോട്ടേക്ക് മടങ്ങിയെത്തുന്നു.

എഴുത്ത് ✍️ അബൂബക്കർ ആക്കോട്
🤝🤝🤝🤝🤝🤝
ആക്കോട് : ചെണ്ണയിൽ തൈകൂട്ടത്തിൽ കുട്ടി ഹസ്സൻ എന്ന ടി.കെ.ഹസ്സൻ സാഹിബ് നാല് പതിറ്റാണ്ടിലധികം സൗദിയിൽ പ്രവാസിയായി ജീവിച്ചു.
2023 പുതുവർഷ ദിനത്തിൽ നാട്ടിലെക്ക് മടങ്ങുന്നു .
https://chat.whatsapp.com/74eYOL3OrRABJj3XDB3EBn

പ്രവാസികൾ പലനാടുകളിലും സർവ്വസാധാരണയാണെങ്കിലും കുടുംബത്തോടൊപ്പം ദീർഘകാലം പ്രവാസത്തിൽ ജീവിക്കുകയും മക്കളെയും മരുമക്കളെയും പേരമക്കളേയും ഗൾഫിൽ ചേർത്തുനിർത്തി ഒത്തിരി നല്ലകാര്യങ്ങൾക്ക് നേതൃത്വംനൽകുകയുംചെയ്ത് തികച്ചും ഒരുരക്ഷിതാവിന്റെ കടമനിർവ്വഹിച്ചുഎന്നുള്ളത് പ്രശംസനീയമാണ്

കൂടുതൽപേർക്കും പലപ്രയാസങ്ങൾ കൊണ്ടും ഇത്തരംകാര്യങ്ങൾസാധ്യമായെന്ന് വരില്ല .

ചെറുപ്പത്തിൽ തന്നെ നമ്മുടെ നാട്ടിൽ യാത്രാസൗകര്യമില്ലാത്ത കാലഘട്ടത്തിൽ കാൽനടയായും ജലമാർഗ്ഗവും ചേന്ദമംഗല്ലൂർ ഹൈസ്കൂൾ , ദേവഗിരികോളേജ് . ഫാറൂഖ് കോളേജ് എന്നിവിടങ്ങളിലെ പഠനങ്ങൾക്ക് ശേഷം 1973--75 കാലത്ത് പട്ടാമ്പി സംസ്കൃതകോളേജിൽ നിന്ന് MA പൂർത്തീകരിച്ച് അന്നത്തെസാഹചര്യമനുസരിച്ചു നല്ല വിദ്യാഭ്യാസം നേടുകയും സർക്കാർ സർവ്വീസിൽ ( KSRTC ) ജോലിയിലെത്തുകയും ചെയ്തവ്യക്തിയായിരുന്നു ടി.കെ.ഹസ്സൻസാഹിബ് .

ചെറുപ്രായത്തിൽ രാഷ്ട്രയമായും പൊതുമേഖലയിലും പ്രവർത്തന പരിചയമുള്ള അദ്ധേഹം നാടിന്റെപൊതുമുഖങ്ങളിൽ സജീവമായിരുന്നു.

വാഴക്കാട് പഞ്ചായത്തിൽ നിരവധി പ്രവാസി സംഘടനകളുണ്ടെങ്കിലും തുടക്കക്കാരെന്ന നിലയിൽ സജീവമായിരുന്ന ദമാംവെൽഫെയർ സെന്റർ വാഴക്കാടിന്റെ സ്ഥാപകനായിരുന്നു അദ്ധേഹം.

ഭാര്യ ആയിഷ കൊളായി (കൊടിയത്തൂർ )
മക്കൾ ഷബീർ. ഷംല നജീബ്. ഷിജിൽ . ഷാഹിർ

*വാഴക്കാട് വാർത്ത*📱📲📱📲📱📲*പണിക്കരപ്പുറായയിൽ 300 കവുങ്ങിൻ തൈകൾ വെട്ടി സാമൂഹ്യ ദ്രോഹികളുടെ കർഷക ദ്രോഹം.**വാഴക്കാട് പോലീസ്  ...
30/12/2022

*വാഴക്കാട് വാർത്ത*
📱📲📱📲📱📲

*പണിക്കരപ്പുറായയിൽ 300 കവുങ്ങിൻ തൈകൾ വെട്ടി സാമൂഹ്യ ദ്രോഹികളുടെ കർഷക ദ്രോഹം.*
*വാഴക്കാട് പോലീസ് കേസെടുത്തു*
റിപ്പോർട്ട്:✍️ ജഹാംഗീർ കബീർ വാഴക്കാട്
❌❌❌❌❌

പണിക്കരപ്പുറായ രാത്രിയുടെ മറവിൽ മൂന്ന് വർഷം പ്രായമായ 300 കവുങ്ങിൻ തൈകൾ വെട്ടിയി ട്ടു.

കഴിഞ്ഞ ദിവസം രാത്രിയിൽ പണിക്കരപ്പുറായ വട്ടപ്പാറ റോഡി നോട് ചേർന്ന കൃഷി ഭൂമിയാണ് സംഭവം. സ്ഥലമുടമയും *കർഷകനുമായ വട്ടപ്പാറ സ്വദേശി അഹ മ്മദ് കുട്ടിയുടെ പരാതിയിൽ വാഴ ക്കാട് പൊലീസ് കേസെടുത്തു.* പരാതിയെ തുടർന്ന് പരിസരത്തെ സിസിടിവികൾ പൊലീസ് പരി ശോധിച്ച് വരുന്നു. കവുങ്ങിനൊപ്പം നട്ടുനനച്ച് വരുന്ന വാഴകൾക്ക് നാശം സംഭവിച്ചിട്ടില്ല.
https://chat.whatsapp.com/74eYOL3OrRABJj3XDB3EBn

പകരം വലിപ്പ മെത്തിയ കമുങ്ങുകളാണ് മുറിച്ചിട്ടത്. സംഭവത്തിൽ സാമൂഹിക ദ്രോഹികളാണന്ന് കർഷകർ ആരോപിച്ചു.

30/11/2022

വാഴക്കാട് വാർത്ത
⚽⚽⚽⚽⚽⚽
*ഫുട്ബോൾ കളിയിലെ ഡെന്മാർക്ക് നന്മ*
എഴുത്ത്:✍️ *അബൂബക്കർ ആക്കോട്*
⚽⚽⚽⚽⚽⚽

2003 ൽ നടന്ന ഒരു ഫുട്ബാൾ മത്സരം ...
ഇറാനും ഡെൻമാർക്കും തമ്മിൽ !! ശക്തമായ പോരാട്ടത്തിനിടയിൽ കാണികളിൽ നിന്ന് ഒരാൾ വിസിലൂതുന്നു. ആദ്യ പകുതി അവസാനിച്ചെന്നു കരുതി ഇറാനിയൻ ഡിഫന്റർ പെനാൽട്ടി ബോക്സിൽ വെച്ച് പന്ത് കൈകൾ കൊണ്ട് എടുക്കുന്നു.

എന്നാൽ, യഥാർഥത്തിൽ കളി തീർന്നിട്ടില്ല എന്നതിനാൽ കളിനിയമമനുസരിച്ച് റഫറി പെനാൽട്ടി വിധിക്കുന്നു.

ഇറാൻകാർ തങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന് റഫറിയെ ബോധ്യപെടുത്താൻ ശ്രമിച്ചെങ്കിലും നടക്കുന്നില്ല !!

പിന്നീടാണ് ഫുട്ബാൾ ലോകത്തിനു മുഴുവൻ അഭിമാനം പകരുന്ന ആ സംഭവം നടന്നത്. ഡാനീഷ് മിഡ് *ഫീൽഡർ ആയിരുന്ന മോർട്ടൻ വീഗ്ഹോർസ്റ്റ് പെനാൽട്ടി മനപൂർവം പുറത്തേക്ക് അടിച്ചു കളയുന്നു.* തങ്ങൾക്ക് അർഹതയില്ലാത്ത പെനാൽട്ടി വേണ്ടെന്ന മാനേജർ മോർട്ടൻ ഓസ്ലന്റെ നിർദ്ദേശപ്രകാരമായിരുന്നു അയാളത് ചെയ്തത്.

ആ മത്സരത്തിൽ പിന്നീട് ഡെൻമാർക്ക് 1-0 ന് തോറ്റു എന്നാൽ ഫുട്ബാൾ ആരാധകരുടെ മനസിൽ ആ ഡാനീഷ് ടീം എന്നുമുണ്ടാകും ... ഏറ്റവും ഉയരത്തിൽ തന്നെ !
https://chat.whatsapp.com/74eYOL3OrRABJj3XDB3EBn
അതെ, ഫുട്ബാൾ വെറും കളി മാത്രമല്ല ...അത് സ്നേഹമാണ്... കരുതലാണ് .... ലോകത്തെ മുഴുവൻ ഒന്നിപ്പിക്കുന്ന കാന്തിക ശക്തിയാണ്
❤️❤️

21/11/2022

*വാഴക്കാട് വാർത്ത*
🎙️🎙️🎙️🎙️🎙️

ഗ്രീൻഫീൽഡ് ഹൈവെ;
ആശങ്ക, പദ്ധതി ബാധിതർ
പ്രക്ഷോഭത്തിലേക്ക്???

https://chat.whatsapp.com/74eYOL3OrRABJj3XDB3EBn

21/11/2022

*വാഴക്കാട് വാർത്ത*
✍️✍️✍️✍️✍️✍️

*ചെറുവട്ടൂർ - പുതിയോടത്ത് പറമ്പ് റോഡിന്റെ സൈഡ് തകർന്നിട്ട് മാസങ്ങളായി അടിയന്തര നടപടി എടുക്കാൻ അധികൃതർക്ക് അപകടം അനിവാര്യമാണോ ?*

നാടുനീളെ ഫുട്ബോൾ ആരാധകരുടെ ഫ്ലക്സുണ്ട് പക്ഷേ,
ഒരു അപകട സൂചന ബോർഡ് സ്ഥാപിക്കാൻ പോലും നിലവിൽ പ്രദേശത്തെ കായിക കൂട്ടായ്മക്കൊ രാഷ്ട്രീയ യുവജന പ്രസ്ഥാനങ്ങൾക്കൊ സാധിച്ചിട്ടില്ല.

*വീഡിയോ ഇതോടൊപ്പം*

https://chat.whatsapp.com/74eYOL3OrRABJj3XDB3EBn

*വാഴക്കാട് വാർത്ത*🏥🏥🏥🏥🏥🏥അംഗനവാടിയിൽ നിന്നും ലഭിച്ചപോഷകാഹാരക്കിറ്റിൽ പുഴുക്കൾ; ഗർഭിണിക്ക് ദേഹാസ്വാസ്ഥ്യം.🤰🫄🫃🫃🫄🤰വാഴക്കാട്:...
19/06/2022

*വാഴക്കാട് വാർത്ത*
🏥🏥🏥🏥🏥🏥

അംഗനവാടിയിൽ നിന്നും ലഭിച്ച
പോഷകാഹാരക്കിറ്റിൽ പുഴുക്കൾ; ഗർഭിണിക്ക് ദേഹാസ്വാസ്ഥ്യം.
🤰🫄🫃🫃🫄🤰

വാഴക്കാട്: അംഗൻവാടിയിൽ നിന്നും 🫃 ഗർഭിണികൾക്ക് നൽകി വരുന്ന പോഷകാഹാരക്കിറ്റിൽ പുഴുക്കളെ കണ്ടെത്തിയതായി പരാതി.

വാഴക്കാട്
ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് മുണ്ടുമുഴി ചിറ്റാ രിക്കുന്നുമ്മൽ അംഗനവാടിയിൽ നിന്ന് വിതരണം ചെയ്ത കിറ്റിലാണ് പുഴുവിനെ കണ്ടത്.

മുണ്ടുമുഴി പറശ്ശേരി മുബശ്ശിറിന്റെ ഭാര്യ നജ തസ്നിക്ക് ജൂൺ
ഒമ്പതിനാണ് കിറ്റ് ലഭിച്ചത്.

ഭക്ഷ്യധാന്യം പാചകം ചെയ്ത് കഴിച്ചപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെ ട്ടതിനെത്തുടർന്ന് പരിശോധിച്ച പ്പോഴാണ് പുഴുക്കൾ ശ്രദ്ധയിൽ പെട്ടത്. തുടർന്ന് നജയെ സമീപത്തെ ആരോഗ്യ കേന്ദ്രത്തിൽ
പ്രവേശിപ്പിച്ചു.

ഭക്ഷ്യ സുരക്ഷാ വിഭാഗം
സ്ഥലത്തി പരിശോധന നടത്തുകയും കൂടുതൽ പരിശോധനക്കായി സാമ്പിളുകൾ കൊണ്ടുപോവു കയും ചെയ്തു.

https://chat.whatsapp.com/74eYOL3OrRABJj3XDB3EBn

Address

Vazhakkad
673640

Telephone

00966551745660

Website

Alerts

Be the first to know and let us send you an email when വാഴക്കാട് വാർത്ത posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to വാഴക്കാട് വാർത്ത:

Videos

Share


Other News & Media Websites in Vazhakkad

Show All