31/12/2024
1. 12000 പേര് കിടന്നു മെഴുകിയിട്ട് ദിവ്യ ചേച്ചിക്ക് മാത്രം ഗിന്നസ്സ് കിട്ടുന്ന വിദ്യ…
2. പങ്കെടുക്കാൻ എല്ലാവരും ഫീസും യാത്രാ ചിലവും ടിക്കറ്റും ആയി മിനിമം 8000 രൂപ ആവറേജ് പൊട്ടിച്ചു.
3. സർട്ടിഫിക്കറ്റ് കിട്ടാൻ വേറെയും 3000 കൊടുക്കണം.
4. പ്രകൃതിയെ സംരക്ഷിക്കാൻ വേണ്ടി പേപ്പർ ബില്ലോ റെസിപ്റ്റോ ഇല്ല. (ഇജ്ജാതി ബുദ്ധി)
5. 10 കോടി മുകളിൽ തട്ടിപ്പ് നടത്തിയിട്ടും 10 രൂപയുടെ റിബൺ കൊണ്ട് സെക്യൂരിറ്റി ഒരുക്കിയ പരിപാടി.
6. മൂക്കിടിച്ചു മുഖവും കുത്തി സ്ഥലം MLA വീണിട്ടും ആട്ട പരിപാടി നടത്താൻ കാണിച്ച മഹാ മനസ്സ്.
7. മുൻപ്രധാന മന്ത്രി മരിച്ചിട്ടും രാജ്യം മുഴുവൻ 7 ദിവസം ദുഃഖ ആചരണം നടത്തിയിട്ടും ഇതിനു സമ്മതം കൊടുത്ത ഉദ്യോഗസ്ഥരും മുന്നിൽ നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്ത സ്ഥലത്തെ പ്രധാന രാഷ്ട്രീയക്കാരും.
8. MLA അത്യാസന്ന നിലയിൽ കിടക്കുമ്പോളും മുഴുവൻ പരിപാടിക്കും ഇളിച്ച് പിടിച്ച് നിന്ന സ്വന്തം പാർട്ടിയിലെ (കോൺഗ്രസ്) നേതാക്കളെ വേണം ആദ്യം സ്തുതിക്കാൻ.
9. 12000 പേരിൽ പലരും ഒരു ധാരണയും ഇല്ലാതെ നോക്കി കളിച്ചവർ ആണെന്നത് വീഡിയോ കണ്ടാൽ മനസ്സിലാകും. ഈ പരിപാടിക്കെതിരെ ഇതു സാമ്പത്തിക തട്ടിപ്പാണെന്ന് പറഞ്ഞു ഗിന്നസ് ബുക്ക്സിൽ തന്നെ അപ്പീലുമായി മലയാളികൾ പോകുന്നു എന്നാണ് ഇപ്പോൾ കേൾക്കുന്നത്.
മനസാക്ഷി ഉള്ളവർ സൗകര്യം ഉണ്ടെങ്കിൽ ഷെയർ ചെയ്യുക. 🙏🏼 Credit Smart Pix Media