Vedavidya Prakashan

  • Home
  • Vedavidya Prakashan

Vedavidya Prakashan Welcome to Vedavidya Prakashan. Vedavidya Prakashan is a Kerala based Publishing Company established

Vedavidya Prakashan is a Kerala based Publishing Company established in 2016. We are focused in production and distribution of Books authored by Acharyasri Rajesh. At Vedavidya Prakashan, we believe in delivering quality content at reasonable prices with competitive royalties and aggressive marketing. We believe in leveraging on the latest publishing technology to deliver quality products and serv

ices for the benefit of our customers. We continuously challenge ourselves to provide the highest level of products and services.

22/11/2024

ഇന്നത്തെ ജന്മഭൂമിയിൽ വേദ ക്ഷേത്രത്തെക്കുറിച്ച് മധു ഇളയത് എഴുതിയ ലേഖനം.

03/11/2024

Acharyasri Rajesh is an Indian Spiritual Guru, Vedic Educator, and Author.

ഓരോ ഭാരതീയന്റെയുംജനിതകങ്ങളിൽ ഗായത്രി എന്ന മഹാമന്ത്രം മുദ്രിതമായി കിടക്കുന്നുണ്ട്. എങ്ങനെയെന്നല്ലേ? ഭാരതം എന്ന വാക്കിന്റെ...
03/11/2024

ഓരോ ഭാരതീയന്റെയും
ജനിതകങ്ങളിൽ ഗായത്രി എന്ന മഹാമന്ത്രം മുദ്രിതമായി കിടക്കുന്നുണ്ട്. എങ്ങനെയെന്നല്ലേ? ഭാരതം എന്ന വാക്കിന്റെ അർഥം, "ഭാസിൽ, അഥവാ അറിവാകുന്ന പ്രകാശത്തിൽ രമിക്കുന്നത്, ആനന്ദിക്കുന്നത്" എന്നാണെന്നു നിങ്ങളൊരുപക്ഷേ കേട്ടിരിക്കും. അതുകൊണ്ടുതന്നെ ഈ ദേശത്തിലുള്ളവർ ബുദ്ധിയെ പ്രചോദിപ്പിക്കുന്നതിനുള്ള പ്രാർഥനയായ ഗായത്രീമന്ത്രത്തെ എല്ലാറ്റിലും ഉപരിയായി സ്വീകരിച്ചു. മാനവഗ്രന്ഥപ്പുരയിലെ ആദ്യ ഗ്രന്ഥമായി കണക്കാക്കുന്ന ഋഗ്വേദത്തിൽ പറഞ്ഞിരിക്കുന്നത്, "വിശ്വാമിത്ര സ്യ രക്ഷതി ബ്രഹ്മേദം ഭാരതം ജനമ്" എന്നാണ്. അതായത്, "ഈ ഭാരതജനത്തെ സംരക്ഷിക്കുന്നത് വിശ്വാമിത്രൻ്റെ അറിവാകുന്നു." ഗായത്രീമന്ത്രത്തെ സാക്ഷാത്കരിച്ച ഋഷിയുടെ പേരാണ് വിശ്വാമിത്രൻ. അങ്ങനെയുള്ള വിശ്വാമിത്രന്മാരാൽ സംരക്ഷിക്കപ്പെട്ട നാടാ യതുകൊണ്ടാണ് ഈ നാടിന് ഭാരതം എന്ന പേര് വന്നതുതന്നെ.
വേദങ്ങൾ മുതൽ ഇന്നാട്ടിലെ സുഭാഷിതങ്ങളും ഐതിഹ്യങ്ങളും വരെ ഗായത്രീമഹിമയെ പാരാട്ടുന്നു. ശ്രീകൃഷ്‌ണനെയും ശ്രീരാമനെയും പോലുള്ള യുഗപുരുഷന്മാർ നിത്യേന ജപിച്ചിരുന്ന മന്ത്രമായിരുന്നു ഗായത്രി എന്നതിന് ഇതിഹാസങ്ങൾ സാക്ഷ്യം നിൽക്കുന്നു. ഗായത്രിയാകുന്ന ഗുരുമന്ത്രത്തെ ഉപയോഗപ്പെടുത്തി യതിലൂടെയാണ് ഭാരതം 'ഭാരത'മായതും വിശ്വഗുരുവായിത്തീർ ന്നതും. ഇങ്ങനെ നമ്മുടെ പൂർവപിതാമഹന്മാരുടെ അന്തഃസ്‌പന്ദനമായി ഗായത്രീമന്ത്രം നിലകൊണ്ടു. ഇതുകൊണ്ടാണ് നിങ്ങളുടെ ജനിതകങ്ങളിൽ ഗായത്രിയുണ്ടെന്ന് പറഞ്ഞത്.
എന്തെങ്കിലുമൊരു കാര്യസാധ്യത്തിനുള്ള മന്ത്രമല്ല ഗായത്രി. അത് ഈ പ്രപഞ്ചത്തിൻ്റെ താളമാണ്. ആ താളത്തെ ഉപാസിക്കുന്ന തിലൂടെ, സ്വജീവിതത്തെ ആ താളത്തോട് ചേർത്തുവെക്കുന്നതിലൂടെ, സർവതോമുഖമായ വികാസവും പുരോഗതിയുമാണ് നമുക്കുണ്ടാകുക. ഏതെങ്കിലും ഒരു ഐശ്വര്യമല്ല, ധർമ-അർഥ-കാമാ മോക്ഷങ്ങളാകുന്ന നാല് പുരുഷാർഥങ്ങളുടെയും പരിധിയിലുള്ള സർവവിധ ഐശ്വര്യങ്ങളുമാണ് ഗായത്രീസാധകനിൽ വന്നുദിക്കുന്നത്. ആയുസ്സ്, പ്രാണൻ, പ്രജാസമ്പത്ത്, പശുസമ്പത്ത്, യശസ്സ്, ധനം, ബ്രഹ്‌മവർചസ് തുടങ്ങിയവയെല്ലാം നൽകി ഒടുവിൽ മോ ക്ഷത്തെയും പ്രാപ്‌തമാക്കുന്ന വരദായിനിയാണ് ഗായത്രി എന്നാണ് അഥർവവേദത്തിൽ പറഞ്ഞിരിക്കുന്നത്. അതായത്, ഭൗതികജീ വിതത്തിൽ സർവ ഐശ്വര്യങ്ങളെയും വരമായി നൽകി, ആധ്യാ ത്മികതയുടെ പരമലക്ഷ്യമായ മോക്ഷത്തിലേക്കും ഉപാസകനെ കൈപിടിച്ച് ആനയിക്കുന്നവളാണ് ഗായത്രീമാതാവ്.
അങ്ങനെയുള്ള ആ ഗായത്രി മാതാവിനെ അടുത്തറിയാൻ ആചാര്യശ്രീ രാജേഷ് രചിച്ച പുസ്തകമാണ് ഗായത്രീ സാധനരഹസ്യം.ഓരോ സനാതന ധർമിയും വായിച്ചിരിക്കേണ്ട ഒരു ഗ്രന്ഥമാണിത്. ഏതൊരു സാധാരണക്കാരനും മനസ്സിലാക്കാൻ ഇത്രയും ലളിതമായി ഗായത്രിയെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന മറ്റൊരു ഗ്രന്ഥം മലയാളത്തിൽ ഇല്ല തന്നെ.
097456 15151 എന്ന നമ്പറിൽ ബന്ധപ്പെടുക.
വില 150 പേജ് 185

31/10/2024
ഐശ്വര്യത്തിൻ ദീപം തെളിയട്ടെ അനുദിനംദീപാവലി ആശംസകൾ
30/10/2024

ഐശ്വര്യത്തിൻ ദീപം തെളിയട്ടെ അനുദിനം
ദീപാവലി ആശംസകൾ

28/10/2024

നിങ്ങളുടെ ജിവിതത്തെ മികവുറ്റതാക്കുന്നതിനായി ചതുർവേദങ്ങളിൽ പറയപ്പെട്ട മന്ത്രോപദേശങ്ങളുടെ സമഗ്രമായ ശേഖരം.പ്രമുഖ വേദപണ്ഡിതനായ അമൃതകീർത്തി ആചാര്യശ്രീ രാജേഷ് തയ്യാറാക്കിയ മന്ത്രവേദം.

27/10/2024

Tardigrades, often referred to as "water bears" or "moss piglets," are microscopic, water-dwelling organisms that have garnered significant scientific attent...

26/10/2024

ഭൗതികവും ആധ്യാത്മികവുമായ പുരോഗതിക്കായി അതിവിശിഷ്ടമായ അഖണ്ഡ ഗായത്രീയജ്ഞം വിഭാവനം ചെയ്തിരിക്കുകയാണ് പ്രമുഖ വേദപണ്ഡിതനും ആധ്യാത്മികാചാര്യനുമായ ആചാര്യശ്രീ രാജേഷ്. വരദായിനിയായ വേദമാതാവെന്ന് അഥർവവേദം വാഴ്‌ത്തിയ സർവ സൗഭാഗ്യദായകയായ ഗായത്രിയെ ഉപാസിക്കുന്നതിനുള്ള പ്രാചീന പദ്ധതിയാണ് ഇത്. നവംബര്‍ 3 ഞായറാഴ്ച രാവിലെ 6 മണി മുതല്‍ വൈകു: 6 മണിവരെ കോഴിക്കോട് കക്കോടി ഒറ്റത്തെങ്ങിലെ
വേദമഹാമന്ദിരത്തിൽ വെച്ചാണ് ഈ മഹായജ്ഞം നടക്കുക.
ആഹുതി ചെയ്തുകൊണ്ട് യജ്ഞത്തില്‍ പങ്കാളിത്തം വഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി പേര് നല്‍കേണ്ടതാണ്. അതിനായി താഴെ നൽകുന്ന ലിങ്കിൽ കയറി ഗൂഗിൾ ഫോം പൂരിപ്പിക്കുക. +91 7736037063 എന്ന നമ്പറില്‍ പേരുവിവരങ്ങള്‍ വാട്‌സാപ്പ് സന്ദേശമായി അയച്ചുതന്നുകൊണ്ടും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
ഏവര്‍ക്കും സ്വാഗതം.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക : +91 9745815151, +91 7736037063
ഗൂഗിൾ ഫോം ലിങ്ക്:
https://forms.gle/7CMdWXb41oAuwvHz8

ജീവിത സംബന്ധിയായ എല്ലാ വിഷയങ്ങളെയും വേദ ഗ്രന്ഥങ്ങളിൽ പ്രതിപാദിച്ചിട്ടുണ്ട്. ഓരോ മന്ത്രങ്ങളും ജീവിതത്തെ കുറിച്ചുള്ള ഓരോ ക...
16/10/2024

ജീവിത സംബന്ധിയായ എല്ലാ വിഷയങ്ങളെയും വേദ ഗ്രന്ഥങ്ങളിൽ പ്രതിപാദിച്ചിട്ടുണ്ട്. ഓരോ മന്ത്രങ്ങളും ജീവിതത്തെ കുറിച്ചുള്ള ഓരോ കണ്ടെത്തലുകളാണ്. ഇവയെല്ലാം ഏത് സാധാരണക്കാരനും ഉൾക്കൊള്ളാനാവും വിധം ലളിതമായി സംഗ്രഹിച്ചെഴുതിയിരിക്കുകയാണ് ആചാര്യശ്രീ രാജേഷ് തന്റെ മന്ത്രവേദം എന്ന പുസ്തകത്തിൽ. കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ : 8086960610.

14/10/2024
നവരാത്രി ആഘോഷങ്ങളുടെ പരിസമാപ്തി കുറിക്കപ്പെടുന്നത് വിജയ ദശമി നാളിലെ വിദ്യാരംഭത്തോടു കൂടിയാണ്. ഒന്‍പത് രാത്രിയും പത്ത് പക...
12/10/2024

നവരാത്രി ആഘോഷങ്ങളുടെ പരിസമാപ്തി കുറിക്കപ്പെടുന്നത് വിജയ ദശമി നാളിലെ വിദ്യാരംഭത്തോടു കൂടിയാണ്. ഒന്‍പത് രാത്രിയും പത്ത് പകലും നീണ്ടു നില്‍ക്കുന്ന ഈ ഉത്സവത്തില്‍ ആദിപരാശക്തിയുടെ ഒന്‍പത് രൂപങ്ങളെയാണ് ആരാധിച്ചു പോരുന്നത്.

നവരാത്രിയുടെ ആദ്യ മൂന്ന് ദിവസങ്ങളില്‍ സംഹാര ശക്തിയായ ദുര്‍ഗയേയും, തൊട്ടടുത്ത മൂന്ന് ദിവസങ്ങളില്‍ അഷ്ട ഐശ്വര്യവും നല്‍കുന്ന ലക്ഷ്മിയേയും, അവസാന മൂന്ന് ദിനങ്ങളില്‍ അക്ഷരാഗ്നിയുടെ ദേവതയായ സരസ്വതിയേയുമാണ് പൂജിക്കുക.

വിദ്യ, കലകള്‍, ജ്ഞാനം, വാഗ്വിലാസം, ബുദ്ധി തുടങ്ങിയവയുടെ അധിപതിയായ സരസ്വതി ദേവിയെയാണ് പത്താം ദിനമായ വിജയദശമി നാളില്‍ ആരാധിക്കുന്നത്. വിദ്യ അഭ്യസിക്കുന്നവരുടേയും വിദ്യ പകര്‍ന്നു നല്‍കുന്നവരുടേയും ആരാധ്യദേവതയാണ് സരസ്വതി ദേവി.

മനുഷ്യമനസ്സുകളിലെ മഹിഷാസുരന്മാരെ നിഗ്രഹിക്കുവാൻ ഈശ്വരീയ ഗുണങ്ങൾ മത്സരിച്ചുണരുന്ന മഹാനവമി ദിനമാണിന്ന്. ഏവർക്കും മഹാനവമി ആ...
12/10/2024

മനുഷ്യമനസ്സുകളിലെ മഹിഷാസുരന്മാരെ നിഗ്രഹിക്കുവാൻ ഈശ്വരീയ ഗുണങ്ങൾ മത്സരിച്ചുണരുന്ന മഹാനവമി ദിനമാണിന്ന്. ഏവർക്കും മഹാനവമി ആശംസകൾ.

10/10/2024

Welcome to Vedavidya Prakashan. Vedavidya Prakashan is a Kerala based Publishing Company established

സനാ തനധർമത്തിൻ്റെ അടിസ്ഥാന ഗ്രന്ഥമായ വേദം നിങ്ങളുടെ വീട്ടിലുണ്ടോ ?വീട്ടിൽ സൂക്ഷിക്കാനും നിത്യവും സ്വാധ്യായം ചെ യ്യുവാനുമ...
07/10/2024

സനാ തനധർമത്തിൻ്റെ അടിസ്ഥാന ഗ്രന്ഥമായ വേദം നിങ്ങളുടെ വീട്ടിലുണ്ടോ ?
വീട്ടിൽ സൂക്ഷിക്കാനും നിത്യവും സ്വാധ്യായം ചെ യ്യുവാനുമായി മന്ത്രവേദം ജീവിതത്തിൻ്റെ ഭാഗമാ ക്കൂ. ഈ ''ലഘു വേദം '' സ്വന്തമാക്കാൻ ആഗ്രഹി ക്കുന്നവർ മറുപടി അയച്ചാലും.

കേവലം വർഷങ്ങളും മാസങ്ങളും തിയ്യതികൾക്കും അപ്പുറം വൈദിക വിവരങ്ങളും വിശേഷങ്ങളും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള വൈദിക  കലണ്ടർ 202...
05/10/2024

കേവലം വർഷങ്ങളും മാസങ്ങളും തിയ്യതികൾക്കും അപ്പുറം വൈദിക വിവരങ്ങളും വിശേഷങ്ങളും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള വൈദിക കലണ്ടർ 2025. ഉടൻ തന്നെ ഓർഡർ ചെയ്യൂ.

ഏവർക്കും ലോക അധ്യാപകദിനാശംസകൾ.
05/10/2024

ഏവർക്കും ലോക അധ്യാപകദിനാശംസകൾ.

അഗാ ധമാ യ ദൈ വബോ ധവും മനുഷ്യ നി ലും അവന്റെ നന്മയി ലുമുള്ള അടി യുറച്ചവി ശ്വാ സവുമാ യി രുന്നു ഗാ ന്ധി യന്‍ ജീ വി തദര്‍ശനത്...
02/10/2024

അഗാ ധമാ യ ദൈ വബോ ധവും മനുഷ്യ നി ലും അവന്റെ നന്മയി ലുമുള്ള അടി യുറച്ച
വി ശ്വാ സവുമാ യി രുന്നു ഗാ ന്ധി യന്‍ ജീ വി തദര്‍ശനത്തി ന്റെ കാ തല്‍. സ്വാ തന്ത്ര്യ സമര
സേ നാ നി യും തി കഞ്ഞ അഹിം സാ വാ ദി യുമാ യി രുന്ന മോ ഹൻദാ സ് കരം ചന്ദ്
ഗാ ന്ധി യെ ന്ന മഹാ ത്മജി യെ രാ ജ്യ മെ മ്പാ ടും ആദരവോ ടെ സ്മരി ക്കുന്നു.

26/09/2024

പലപ്പോഴും സനാതനധർമത്തെ കുറിച്ച് വേണ്ടത്ര അറിവില്ലാതെയാണ് പലരും അതിനെ എതിർക്കുന്നതും അനുകൂലിക്കുന്നതും. വിമർശിക്കാനായാലും അനുകൂലിക്കാനായാലും വായിക്കപ്പെടേണ്ട ഒരു പുസ്തകമാണ് ആചാര്യശ്രീ രാജേഷിന്റെ "സനാതനധർമോഫോബിയ നേരും പതിരും".

Address


Alerts

Be the first to know and let us send you an email when Vedavidya Prakashan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Vedavidya Prakashan:

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share