Kerala Express TV

  • Home
  • Kerala Express TV

Kerala Express TV Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kerala Express TV, Media/News Company, .

മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിരാഹാര സത്യാഗ്രഹപ്പന്തൽ സന്ദർശിച്ചു മട്ടന്നൂർ: കണ്ണൂർ എയർപോർട്ടിന് 'പോയ്ന്റ് ഓഫ് കോൾ' പ...
18/09/2024

മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിരാഹാര സത്യാഗ്രഹപ്പന്തൽ സന്ദർശിച്ചു

മട്ടന്നൂർ: കണ്ണൂർ എയർപോർട്ടിന് 'പോയ്ന്റ് ഓഫ് കോൾ' പദവി നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, മട്ടന്നൂരിൽ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം നടത്തുന്ന 'കണ്ണൂർ എയർപോർട്ട് ആക്ഷൻ കൗൺസിൽ' ചെയർമാൻ രാജീവ്‌ ജോസഫിനെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ സന്ദർശിച്ചു.

മട്ടന്നൂർ - വായംതോട് നടക്കുന്ന അനിശ്ചിതകാല നിരാഹാര സത്യാഗ്രഹ വേദിയിൽ എത്തിയാണ് മന്ത്രി പിന്തുണ അറിയിച്ചത്. രാജീവ്‌ ജോസഫിന്റെ നിരാഹാര സത്യാഗ്രഹം ഇന്ന് (18-09-2024) നാലാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.

മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിരാഹാര സത്യാഗ്രഹപ്പന്തൽ സന്ദർശിച്ചു മട്ടന്നൂർ: കണ്ണൂർ എയർപോർട്ടിന് 'പോയ്ന്റ് ഓഫ് കോൾ' പ...
18/09/2024

മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിരാഹാര സത്യാഗ്രഹപ്പന്തൽ സന്ദർശിച്ചു

മട്ടന്നൂർ: കണ്ണൂർ എയർപോർട്ടിന് 'പോയ്ന്റ് ഓഫ് കോൾ' പദവി നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, മട്ടന്നൂരിൽ
അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം നടത്തുന്ന 'കണ്ണൂർ എയർപോർട്ട് ആക്ഷൻ കൗൺസിൽ' ചെയർമാൻ രാജീവ്‌ ജോസഫിനെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ സന്ദർശിച്ചു.

മട്ടന്നൂർ - വായംതോട് നടക്കുന്ന അനിശ്ചിതകാല നിരാഹാര സത്യാഗ്രഹ വേദിയിൽ എത്തിയാണ് മന്ത്രി പിന്തുണ അറിയിച്ചത്. രാജീവ്‌ ജോസഫിന്റെ നിരാഹാര സത്യാഗ്രഹം ഇന്ന് (18-09-2024) നാലാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.

കണ്ണൂർ എയർപോർട്ടിന് POINT OF CALL പദവി നൽകണ മെന്ന് ആവശ്യപ്പെട്ടുകൊണ്ട്, കണ്ണൂർ എയർപോർട്ട് ആക്ഷൻ കൗൺസിൽ ചെയർമാൻ ശ്രീ  രാജ...
18/09/2024

കണ്ണൂർ എയർപോർട്ടിന് POINT OF CALL പദവി നൽകണ മെന്ന് ആവശ്യപ്പെട്ടുകൊണ്ട്, കണ്ണൂർ എയർപോർട്ട് ആക്ഷൻ കൗൺസിൽ ചെയർമാൻ ശ്രീ രാജീവ്‌ ജോസഫ് നടത്തുന്ന അനിശ്ചിതകാല നിരാഹാര സത്യാഗ്രഹത്തിന്, കണ്ണൂർ ജില്ലാ കോൺഗ്രസ്‌ കമ്മിറ്റിയുടെ പിന്തുണ.

കണ്ണൂർ ഡി.സി.സി പ്രസിഡന്റ്‌ അഡ്വ. മാർട്ടിൻ ജോർജ് സത്യാഗ്രഹ വേദിയിലെത്തി രാജീവ്‌ ജോസഫിന് അഭിവാദ്യങ്ങൾ അർപ്പിച്ചു. അസംഘടിത തൊഴിലാളി കോൺഗ്രസ്‌ സംസ്ഥാന ചെയർമാൻ ശ്രീ. റിജിൽ മാക്കുറ്റി, ഡി.സി.സി വൈസ് പ്രസിഡന്റ്‌ ശ്രീ വി. ആർ ഭാസ്കരൻ, യു. ഡി.എഫ് മട്ടന്നൂർ നിയോജക മണ്ഡലം ചെയർമാൻ ശ്രീ. പി. വി രവീന്ദ്രൻ, ഐ. എൻ.ടി.യു.സി ജില്ലാ സെക്രട്ടറി ശ്രീ കെ. വി ജയചന്ദ്രൻ എന്നിവരും രാജീവ്‌ ജോസഫിന് അഭിവാദ്യം അർപ്പിച്ചു.

അഡ്വ. മാർട്ടിൻ ജോർജിനും മുഴുവൻ കോൺഗ്രസ്‌ നേതാക്കൾക്കും ആയിരമായിരം അഭിവാദ്യങ്ങൾ 💪💪

KANNUR AIRPORT ACTION COUNCIL

PRESS RELEASE-------------------'പോയന്റ് ഓഫ് കോൾ' പദവിക്കായി 'അനിശ്ചിതകാല നിരാഹാര സത്യാഗ്രഹവുമായി' രാജീവ്‌ ജോസഫ്.   മട്ട...
17/09/2024

PRESS RELEASE
-------------------

'പോയന്റ് ഓഫ് കോൾ' പദവിക്കായി 'അനിശ്ചിതകാല നിരാഹാര സത്യാഗ്രഹവുമായി' രാജീവ്‌ ജോസഫ്.

മട്ടന്നൂർ : കണ്ണൂർ എയർപോർട്ടിന് 'പോയ്ന്റ് ഓഫ് കോൾ' പദവി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, 'കണ്ണൂർ എയർപോർട്ട് ആക്ഷൻ കൗൺസിൽ' ചെയർമാൻ രാജീവ് ജോസഫ് തിരുവോണ ദിവസം മട്ടന്നൂരിൽ 'അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം' ആരംഭിച്ചു. ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ നിരാഹാര സത്യാഗ്രഹം ഉത്ഘാടനം ചെയ്തു. മട്ടന്നൂരിലെ വായംതോട് ജംഗ്ഷനിൽ രാവിലെ ഒൻപതരക്ക് ആരംഭിച്ച സത്യാഗ്രഹത്തിന്റെ മുന്നോടിയായി, ഹോളി ട്രിനിറ്റി ദേവാലയം ഇടവക വികാരി ഫാ. രഞ്ജിത്ത് പടിഞ്ഞാറെആനിശ്ശേരിയുടെ നേതൃത്വത്തിൽ പ്രത്യേക പ്രാർത്ഥന നടത്തി.

രാജീവ് ജോസഫിനെ പോലീസ് അറസ്റ്റ് ചെയ്ത് മാറ്റിയാൽ, നിരവധി പ്രവാസികളും പ്രദേശ വാസികളും 'അനിശ്ചിതകാല റിലേ നിരാഹാര സത്യാഗ്രഹം' നടത്തുവാനാണ് ആക്‌ഷൻ കൗൺസിലിന്റെ തീരുമാനം. മട്ടന്നൂർ എം.എൽ.എ കെ. കെ ഷൈലജ ടീച്ചർ, കൂത്തുപറമ്പ് എം.എൽ.എ കെ. പി മോഹനൻ,
മട്ടന്നൂർ മുനിസിപ്പാലിറ്റി ചെയർമാൻ ഷജിത് മാസ്റ്റർ, കണ്ണൂർ മുനിസിപ്പാലിറ്റി ക്ഷേമകാര്യ കമ്മിറ്റി ചെയർപേഴ്സൺ ഷമീമ ടീച്ചർ, കണ്ണൂർ എ. കെ. ജി ഹോസ്പിറ്റൽ ചെയർമാൻ പി. പുരുഷോത്തമൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ബിനോയ്‌ കുര്യൻ, കീഴല്ലൂർ പഞ്ചായത്ത് പ്രസിഡന്റ്‌ കെ. വി മിനി, കെ.എം .സി.സി നേതാവ് ടി ഹംസ, വിശുദ്ധ ചാവറ എലിയാസ് കുര്യാക്കോസ് ദേവാലയം (തിരൂർ) ഇടവക വികാരി ഫാ. ജോൺ കൂവപ്പാറയിൽ, സെന്റ് ഫ്രാൻസിസ് അസീസ്സി ദേവാലയം (തിരൂർ) ഇടവക വികാരി ഫാ. സജി മെക്കാട്ടേൽ,ഐ.എൻ എൽ ജില്ലാ സെക്രട്ടറി ഹമീദ് ചെങ്ങളായി, ലോക കേരള സഭാ അംഗം പി. കെ. കബീർ സലാല, മട്ടന്നൂർ ബ്ലോക്ക് കോൺഗ്രസ്‌ സെക്രട്ടറി റസാക്ക് മണക്കായി, കോൺഗ്രസ് നേതാവ് കുഞ്ഞഹമ്മദ് മാസ്റ്റർ, കോൺഗ്രസ് സേവാദൾ സംസ്ഥാന ട്രഷറർ കെ. കെ. അബ്ദുള്ള ഹാജി ബ്ലാത്തൂർ, കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ ബീവി, മട്ടന്നൂർ കൗൺസിലർ വാഹീദാ നാലാം കേരി തുടങ്ങീ, വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളും പ്രവർത്തകരും സത്യാഗ്രഹ സമരത്തിൽ പങ്കെടുത്തു.

ഇരിക്കൂർ സാംസ്‌കാരിക വേദിയുടെ നേതാക്കളും പ്രവർത്തകരും ജാഥയായി സമരപ്പന്തലിൽ എത്തി സത്യാഗ്രഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

ആക്ഷൻ കൗൺസിൽ നേതാക്കളായ അബ്ദുൾ അസീസ് പാലക്കി, മുരളി വാഴക്കോടൻ, അഞ്ചാംകുടി രാജേഷ്, നൂറുദ്ദീൻ എ.കെ.വി, നാസർ പൊയ്ലാൻ, ഇബ്രാഹിം ടി, പി. കെ ഖദീജ, ഷംസു ചെട്ടിയാങ്കണ്ടി, റിയാസ് പത്തൊമ്പതാം മൈൽ, മുഹമ്മദ്‌ താജ്ജുദ്ദീൻ, ഷഫീഖ് എം, കാദർ മണക്കായി, നാസർ കയനി എന്നിവരുടെ നേതൃത്വത്തിലാണ് ഇന്നത്തെ സത്യാഗ്രഹം നടന്നുകൊണ്ടിരിക്കുന്നത്.

അനിശ്ചിതകാലത്തേക്ക് 24 മണിക്കൂറും സത്യാഗ്രഹം നടക്കുമെന്ന് ആക്ഷൻ കൗൺസിലിന്റെ ഗ്ലോബൽ കോർഡിനേറ്റർ മുരളി വാഴക്കോടൻ പറഞ്ഞു.

പ്രിയ സുഹൃത്തുക്കളെ, കണ്ണൂർ എയർപോർട്ടിന് POINT OF CALL പദവി അനുവദിക്കണമെന്ന് കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടുകൊണ്ട്, ക...
14/09/2024

പ്രിയ സുഹൃത്തുക്കളെ,

കണ്ണൂർ എയർപോർട്ടിന് POINT OF CALL പദവി അനുവദിക്കണമെന്ന് കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടുകൊണ്ട്, കണ്ണൂർ എയർപോർട്ട് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ,
ലോകമെമ്പാടുമുള്ള പ്രവാസികൾ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം തിരുവോണ ദിവസമായ സെപ്റ്റംബർ 15 ന് രാവിലെ 10 മണിക്ക് മട്ടന്നൂരിൽ ആരംഭിക്കുകയാണ്.

വടകര മുതൽ, കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിൽ നിന്നും നിരവധി പ്രവാസികളും പ്രദേശ വാസികളും നിരാഹാര സത്യാഗ്രഹത്തിൽ പങ്കെടുക്കും.

കണ്ണൂർ എയർപോർട്ടിന് POINT OF CALL പദവി കേന്ദ്രസർക്കാർ അനുവദിക്കുന്നതുവരെ, പ്രവാസികളുടെ ഈ നിരാഹാര സമരം അവസാനിപ്പിക്കില്ലെന്ന്, രാജ്യത്തെ മുഴുവൻ ഭരണാധികാരികളെയും ബഹുമാനപൂർവ്വം ഓർമിപ്പിച്ചുകൊണ്ടാണ്, 'കണ്ണൂർ എയർപോർട്ട് ആക്ഷൻ കൗൺസിൽ' സമര പോരാട്ടങ്ങളിലേക്ക് കടക്കുന്നത്.

ഈ നിരാഹാര സത്യാഗ്രഹം വൻ വിജയമാക്കുവാൻ, നിങ്ങളുടെ എല്ലാവിധ പിന്തുണയും സഹകരണവും സഹായവും ഉണ്ടാകണമെന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു.

അഭിവാദ്യങ്ങളോടെ,

Rajeev Joseph
Chairman
Kannur Airport Action Council
(Global Committee)
New Delhi
Whatsapp: 9315503394

കണ്ണൂർ എയർപോർട്ടിന് 'പോയ്ന്റ് ഓഫ് കോൾ' പദവി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, 'കണ്ണൂർ എയർപോർട്ട് ആക്ഷൻ കൗൺസിൽ' ചെയർമ...
06/09/2024

കണ്ണൂർ എയർപോർട്ടിന് 'പോയ്ന്റ് ഓഫ് കോൾ' പദവി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, 'കണ്ണൂർ എയർപോർട്ട് ആക്ഷൻ കൗൺസിൽ' ചെയർമാൻ ശ്രീ രാജീവ് ജോസഫിന്റെ നേതൃത്വത്തിൽ മട്ടന്നൂരിൽ സംഘടിപ്പിച്ച 'സമര വിളംബര ജാഥ' 💪💪

കണ്ണൂർ ജില്ലയിലെ കല്ല്യാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, ബ്ലാത്തൂർ ഗാന്ധി വിലാസം സ്‌കൂളിൽ വെച്ച് നടന്ന  '...
01/09/2024

കണ്ണൂർ ജില്ലയിലെ കല്ല്യാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, ബ്ലാത്തൂർ ഗാന്ധി വിലാസം സ്‌കൂളിൽ വെച്ച് നടന്ന 'ദിശ 2024' പഠന ക്യാമ്പിൽ രാജീവ് ജോസഫ് പ്രസംഗിക്കുന്നു.

കല്ല്യാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അയ്യൂബ് മഞ്ഞാങ്കരിയുടെ അദ്ധ്യക്ഷതയിൽ നടന്ന പഠന ക്യാമ്പ്, ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് ഉത്‌ഘാടനം ചെയ്തു. കെ.പി.സി.സി മെമ്പറും ഡിസിസി വൈസ് പ്രസിഡണ്ടുമായ മുഹമ്മദ് ബ്ലാത്തൂർ ക്യാമ്പിന് നേതൃത്വം നൽകി. മട്ടന്നൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സുരേഷ മാവില സമാപന സമ്മേളനം ഉത്‌ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് വി കുഞ്ഞിരാമൻ, മുൻ മണ്ഡലം പ്രസിഡന്റ് കുഞ്ഞനന്തൻ മാസ്റ്റർ, കെ.പി രാഘവൻ, ഉമ്മർ കെ.എ, വട്ടക്കൽ രാഘവൻ, രഞ്ജിത്ത് സി.വി, വിനോദ് മാസ്റ്റർ, തങ്കമണി കെ.വി, ഷൈലജ സുരേഷ്, നാരായണൻ എന്നിവർ പ്രസംഗിച്ചു. ഷാഫി പുൽപ്പാറ ക്ലാസ്സ് എടുത്തു.

തിരൂർ - ചമതച്ചാൽ റോഡ് ഗതാഗത യോഗ്യമാക്കണം. ജില്ലാ പഞ്ചായത്തിന് ഭീമ ഹർജിയുമായി നാട്ടുകാർകണ്ണൂർ:  പടിയൂർ പഞ്ചായത്തിനെയും പയ...
01/09/2024

തിരൂർ - ചമതച്ചാൽ റോഡ് ഗതാഗത യോഗ്യമാക്കണം. ജില്ലാ പഞ്ചായത്തിന് ഭീമ ഹർജിയുമായി നാട്ടുകാർ

കണ്ണൂർ: പടിയൂർ പഞ്ചായത്തിനെയും പയ്യാവൂർ പഞ്ചായത്തിനെയും കൂട്ടിയോജിപ്പിക്കുന്ന തിരൂർ - ചമതാച്ചാൽ റോഡ് യാത്രാ യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട് പി. പി ദിവ്യക്ക് നിവേദനം കൊടുത്തു.
തിരൂർ സെന്റ് ഫ്രാൻ‌സിസ് അസീസ്സി ദേവാലയത്തിന്റെ നേതൃത്വത്തിൽ ആയിരത്തോളം നാട്ടുകാർ ഒപ്പിട്ട നിവേദനമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന് സമർപ്പിച്ചത്.

സെന്റ് ഫ്രാൻസിസ് അസീസ്സി ദേവാലയം ഇടവക വികാരി ഫാ. സജി മെക്കാട്ടേൽ, രാജീവ്‌ ജോസഫ്, രാജു കെ. ഇ, ജോണി പടിയാനിക്കൽ, ജോർജ് ജോസഫ്, ബിജു മെക്കാട്ടേൽ എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ടിന് നിവേദനം സമർപ്പിച്ചത്.

കണിയാർവയൽ - ഉളിക്കൽ മലയോര ഹൈവേ റോഡിനേയും, ആലക്കോട് - ഉളിക്കൽ മലയോര ഹൈവേ റോഡിനേയും ബന്ധിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട റോഡാണ് തിരൂർ - ചമതാച്ചാൽ റോഡ്. പടിയൂർ പഞ്ചായത്തിനെയും പയ്യാവൂർ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന ഈ റോഡിന് കുറുകെ ഒഴുകുന്ന ചമതാച്ചാൽ - വളപട്ടണം പുഴയിൽ, റെഗുലേറ്റർ കം ബ്രിഡ്ജിന്റെ
പണി 2016-ൽ ആരംഭിക്കുകയും, 2021-ൽ ഉത്ഘാടനം ചെയ്തതുമാണ്. പാലം പണി കഴിഞ്ഞ് 4 വർഷമായിട്ടും നാളിതുവരെ ഉപയോഗ ശുന്യമായി കിടക്കുന്നതിന് പ്രധാന കാരണം, തിരൂർ - ചമതാച്ചാൽ റോഡ് ഗതാഗത യോഗ്യമാക്കാത്തതുകൊണ്ടാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

ഇരിക്കൂർ അസംബ്ലി മണ്ഡലത്തിലെ 9 പഞ്ചായത്തുകളിൽ താമസിക്കുന്ന ലക്ഷക്കണക്കിന് മലയോര നിവാസികൾക്ക് മട്ടന്നൂർ വിമാനത്താവളത്തിൽ ഏറ്റവും എളുപ്പത്തിൽ എത്തിച്ചേരൻ സാധിക്കുന്ന റോഡാണ് തിരൂർ - ചമതാച്ചാൽ റോഡ്. കൂടാതെ, തിരൂർ വാർഡിലും ചമതാച്ചാൽ വാർഡിലും താമസിക്കുന്ന അയ്യായിരത്തിലധികം പ്രദേശവാസികൾ നിത്യേന യാത്ര ചെയ്യുന്നത് ഈ റോഡിലൂടെയാണ്. ചമതാച്ചാൽ ഗവണ്മെന്റ് എൽ. പി സ്കൂളിൽ പഠിക്കുന്ന തിരൂരിലെ കൊച്ചുകുട്ടികൾ എല്ലാ ദിവസവും സഞ്ചരിക്കുന്നത് അങ്ങേയറ്റം ദുർഘടം നിറഞ്ഞ ഈ റോഡിലൂടെയാണ്.

തിരൂർ - ചമതാച്ചാൽ റോഡിൽ 2021-ൽ പാലം വന്നപ്പോൾ വർഷകാലത്തെ യാത്രാ ദുരിതം അവസാനിച്ചെന്ന ആശ്വാസത്തിലായിരുന്നു നാട്ടുകാർ. എന്നാൽ പാലം ഉണ്ടാക്കി നാല് കൊല്ലമായിട്ടും, സഞ്ചാര യോഗ്യമായ റോഡ് ഉണ്ടാകാത്തതിൽ പ്രദേശവാസികൾ ഏറെ ബുദ്ധിമുട്ടിലാണ്.

തിരൂർ മുതൽ ചമതാച്ചാൽ വരെയുള്ള 800 മീറ്ററോളം നീളമുള്ള ഈ റോഡ് അടിയന്തിരമായും ടാർ ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, ഉത്തരദിത്വപ്പെട്ട എല്ലാ ഭരണാധികാരികളുമായും ബന്ധപ്പെടാൻ തുടങ്ങിയിട്ട് വർഷങ്ങളായി. എന്നാൽ നാളിതുവരെ ഒന്നും നടന്നിട്ടില്ല. ഈ പ്രത്യേക സാഹചര്യത്തിൽ, നാട്ടുകാരുടെ യാത്രാ ദുരിതം മനസ്സിലാക്കി, അടിയന്തിര നടപടികൾ സ്വീകരിക്കുവാൻ ജില്ലാ പഞ്ചായത്ത് തയ്യാറാകണമെന്നാണ് നിവേദനത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

കണ്ണൂർ എയർപോർട്ട് ആക്ഷൻ കൗൺസിലിന്റെ ലോഗോ പ്രകാശനം ചെയ്തു. ചെമ്പേരി: കണ്ണൂർ എയർപോർട്ടിന് 'പോയന്റ് ഓഫ് കോൾ' പദവി നൽകി, വിദ...
26/08/2024

കണ്ണൂർ എയർപോർട്ട് ആക്ഷൻ കൗൺസിലിന്റെ ലോഗോ പ്രകാശനം ചെയ്തു.

ചെമ്പേരി: കണ്ണൂർ എയർപോർട്ടിന് 'പോയന്റ് ഓഫ് കോൾ' പദവി നൽകി, വിദേശ രാജ്യങ്ങളുടെ വിമാനങ്ങൾ കണ്ണൂർ എയർപോർട്ടിൽ പറന്നിറങ്ങാനുള്ള അനുമതി കേന്ദ്ര വ്യോമയന മന്ത്രാലയം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ലോകമെമ്പാടുമുള്ള പ്രവാസികൾ ആരംഭിച്ചിരിക്കുന്ന കണ്ണൂർ എയർപോർട്ട് ആക്ഷൻ കൗൺസിലിന്റെ ലോഗോ, അഭിവന്ദ്യ തലശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത മാർ ജോസഫ് പാമ്പ്ലാനി പ്രകാശനം ചെയ്തു.

ആക്ഷൻ കൗൺസിൽ ചെയർമാൻ രാജീവ്‌ ജോസഫിന്റെ നേതൃത്വത്തിൽ ചെമ്പേരി വിമൽ ജ്യോതി എഞ്ചിനീയറിങ് കോളേജിൽ വെച്ച് നടന്ന ചടങ്ങിൽ, ആക്ഷൻ കൗൺസിൽ ഗ്ലോബൽ കോർഡിനേറ്റർമാരായ, ആന്റണി മേൽവെട്ടം, അബ്ദുൾ അസീസ് പാലക്കി, ജാബിർ ടി. സി, അഞ്ചാംകുടി രാജേഷ്, ഷംസു ചെട്ടിയാങ്കണ്ടി, പ്രോഗ്രാം കോർഡിനേറ്റർമാരായ മനു ജോൺ, ആൽബിൻ ജോൺ എന്നിവരും, തലശ്ശേരി രൂപതയിലെ വൈദികരും, അൽമായ നേതാക്കളും ജനപ്രതിനിധികളും പങ്കെടുത്തു.

ഡൽഹി - ന്യു അശോക് നഗറിലെ Vidya Bal Bhawan Public School സംഘടിപ്പിച്ച School Exhibition -ൽ, ഗ്ലോബൽ ഇന്ത്യൻ അസ്സോസിയേഷൻ പ്...
13/07/2024

ഡൽഹി - ന്യു അശോക് നഗറിലെ Vidya Bal Bhawan Public School സംഘടിപ്പിച്ച School Exhibition -ൽ, ഗ്ലോബൽ ഇന്ത്യൻ അസ്സോസിയേഷൻ പ്രസിഡണ്ടും, ഡിപിസിസി സൗത്ത് ഇന്ത്യൻ സെൽ ചെയർമാനുമായ, ശ്രീ രാജീവ് ജോസഫ് ചീഫ് ഗസ്റ്റായി പങ്കെടുത്തു.

INA-3 യുടെ നേതൃത്വത്തിൽ രാജ്യം മുഴുവനും "മതസൗഹാർദ്ദ സന്ദേശ യാത്ര" സംഘടിപ്പിക്കുന്നു. ന്യൂഡൽഹിഃ ഗ്ലോബൽ ഇന്ത്യൻ അസ്സോസിയേഷ...
12/07/2024

INA-3 യുടെ നേതൃത്വത്തിൽ രാജ്യം മുഴുവനും "മതസൗഹാർദ്ദ സന്ദേശ യാത്ര" സംഘടിപ്പിക്കുന്നു.

ന്യൂഡൽഹിഃ ഗ്ലോബൽ ഇന്ത്യൻ അസ്സോസിയേഷൻ പ്രസിഡന്റ്‌ രാജീവ്‌ ജോസഫിന്റെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ടിന് മതസൗഹാർദ്ദ സന്ദേശയാത്ര ആരംഭിക്കുന്നു. കേരളത്തിൽ നിന്നും ഡൽഹിവരെയാണ് യാത്ര സംഘടിപ്പിക്കുന്നത്. ഒരു വർഷം നീണ്ടു നിൽക്കുന്ന ഈ യാത്രയിൽ, രാജ്യത്തെ 28 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും, മതസൗഹാർദ്ദത്തിന്റെയും, സഹോദര്യത്തിന്റെയും, സമാധാനത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുന്നതിനോടൊപ്പം, രാജ്യത്തിന്റെ ഐക്യത്തിനും, അഖണ്ഡതക്കും, മതസൗഹാർദ്ദത്തിനും വേണ്ടി സ്തുത്യർഹമായ സേവന പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന ആയിരക്കണക്കിന് പൊതുപ്രവർത്തകരെയും പ്രതിഭകളെയും യാത്രാമദ്ധ്യേ ആദരിക്കും.

ഒരു വർഷംകൊണ്ട് ഏഴു ഘട്ടങ്ങളിലായി സംഘടിപ്പിക്കുന്ന 'മതസൗഹാർദ്ദ സന്ദേശയാത്രയുടെ'
ഒന്നാം ഘട്ടത്തിൽ, തിരുവനന്തപുരത്തുനിന്നും കാസർഗോഡ് വരെയാണ് യാത്ര ചെയ്യുന്നത്. 45 ദിവസം നീണ്ടുനിൽക്കുന്ന ഒന്നാംഘട്ട യാത്രയുടെ സമാപന സമ്മേളനം നവംബർ 14 ന്, രാജീവ്‌ ജോസഫിന്റെ സ്വന്തം നാടായ കണ്ണൂർ ജില്ലയിലെ തിരൂരിൽ അരങ്ങേറും.

രണ്ടാംഘട്ട യാത്ര, ജനുവരിയിൽ മട്ടന്നൂരിൽ നിന്നാരംഭിച്ച്, കർണാടക, തമിഴ്നാട്, ആന്ധ്രാ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലൂടെ തെലങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദിൽ സമാപിക്കും. യാത്രയുടെ മൂന്നു മുതൽ എഴുവരെയുള്ള ഘട്ടങ്ങൾ പിന്നീട് പ്രഖ്യാപിക്കും. ഒരു വർഷംകൊണ്ട് 28 സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും സന്ദർശിച്ച്, 2025 ഒക്ടോബർ രണ്ടിന് ഡെൽഹിയിലെ ഗാന്ധി സമാധിയായ രാജ്ഘട്ടിൽ യാത്ര അവസാനിക്കും. "മതസൗഹാർദ്ദ സന്ദേശ യാത്രയിൽ" പങ്കെടുക്കാൻ താത്പര്യമുള്ളവർ, 9315503394 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് മെസ്സേജ് അയക്കുക.

https://www.malayalamdailynews.com/688243/
07/07/2024

https://www.malayalamdailynews.com/688243/

ന്യൂഡൽഹി: ഗ്ലോബൽ ഇന്ത്യൻ അസ്സോസിയേഷൻ പ്രസിഡന്റ്‌ രാജീവ്‌ ജോസഫിന്റെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ...

https://emalayalee.com/vartha/318693
06/07/2024

https://emalayalee.com/vartha/318693

INA-3 യുടെ നേതൃത്വത്തിൽ രാജ്യം മുഴുവനും "മതസൗഹാർദ്ദ സന്ദേശ യാത്ര" സംഘടിപ്പിക്കുന്നു |

പ്രിയ സുഹൃത്തുക്കളെ,ഗ്ലോബൽ ഇന്ത്യൻ അസ്സോസിയേഷന്റെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ടിന് ആരംഭിക്കുന്ന 'മതസൗഹാ...
29/06/2024

പ്രിയ സുഹൃത്തുക്കളെ,

ഗ്ലോബൽ ഇന്ത്യൻ അസ്സോസിയേഷന്റെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ടിന് ആരംഭിക്കുന്ന 'മതസൗഹാർദ്ദ സന്ദേശ യാത്ര', കേരളത്തിൽ നിന്നും ഡൽഹിവരെ സംഘടിപ്പിക്കാൻ തീരുമാനിച്ച വിവരം സസന്തോഷം അറിയിക്കട്ടെ.

ഒരു വർഷം നീണ്ടു നിൽക്കുന്ന ഈ യാത്രയിൽ, രാജ്യത്തെ 28 സംസ്ഥാനങ്ങളിലും മതസൗഹാർദ്ദത്തിന്റെയും, സഹോദര്യത്തിന്റെയും, സമാധാനത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുന്നതിനോടൊപ്പം, രാജ്യത്തിന്റെ ഐക്യത്തിനും, അഖണ്ഡതക്കും, മതസൗഹാർദ്ദത്തിനും വേണ്ടി സ്തുത്യർഹമായ സേവന പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന ആയിരക്കണക്കിന് പൊതുപ്രവർത്തകരെയും പ്രതിഭകളെയും ആദരിക്കും.

ഒരു വർഷംകൊണ്ട് ഏഴു ഘട്ടങ്ങളിലായി സംഘടിപ്പിക്കുന്ന 'മതസൗഹാർദ്ദ സന്ദേശ യാത്രയുടെ'
ഒന്നാം ഘട്ടത്തിൽ, തിരുവനന്തപുരത്തുനിന്നും കാസർഗോഡ് വരെയാണ് യാത്ര ചെയ്യുന്നത്. ഒന്നാംഘട്ട യാത്രയുടെ സമാപന സമ്മേളനം നവംബർ 14 ന് കണ്ണൂർ ജില്ലയിലെ തിരൂരിൽ അരങ്ങേറും.

രണ്ടാംഘട്ട യാത്ര, മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ ജനുവരി 30 ന് മട്ടന്നൂരിൽ നിന്നാരംഭിച്ച്, കർണാടക, തമിഴ്നാട്, ആന്ധ്രാ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലൂടെ തെലങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദിൽ സമാപിക്കും.

യാത്രയുടെ മൂന്നു മുതൽ എഴുവരെയുള്ള ഘട്ടങ്ങൾ പിന്നീട് പ്രഖ്യാപിക്കും.

യാത്രയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ, 9315503394 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് മെസ്സേജ് അയക്കുക.

ജയ്ഹിന്ദ്💪

https://emalayalee.com/vartha/316617
09/06/2024

https://emalayalee.com/vartha/316617

സോഷ്യൽ മീഡിയയിൽ യുദ്ധം നടത്തി 'ഇന്ത്യാ അലയൻസ് സപ്പോർട്ടേഴ്‌സ് ഫോറം' |  ന്യൂഡെൽഹി: ഇ.വി.എം അട്ടിമറിച്ച് 2019- ൽ അ....

അഞ്ച് ദിവസം മുൻപ് പുതിയ മൊബൈൽ നമ്പറിൽ ഞാൻ ആരംഭിച്ച 'വാട്ട്സ്ആപ്പ് അക്കൗണ്ടും' അല്പം മുൻപ് ബ്ലോക്ക് ആക്കിയിരിക്കുകയാണ്. ക...
27/05/2024

അഞ്ച് ദിവസം മുൻപ് പുതിയ മൊബൈൽ നമ്പറിൽ ഞാൻ ആരംഭിച്ച 'വാട്ട്സ്ആപ്പ് അക്കൗണ്ടും' അല്പം മുൻപ് ബ്ലോക്ക് ആക്കിയിരിക്കുകയാണ്. കഴിഞ്ഞ പത്തുവർഷമായി ഞാൻ ഉപയോഗിച്ചിരുന്ന 'വാട്ട്സ്ആപ്പ് അക്കൗണ്ട്' ഒരാഴ്ച മുമ്പ് ബ്ലോക്ക് ചെയ്തപ്പോഴാണ്, അഞ്ചുദിവസം മുൻപ് പുതിയ SIM എടുത്ത് പുതിയ 'വാട്ട്സ്ആപ്പ് അക്കൗണ്ട്' ഞാൻ ആരംഭിച്ചത്. അതും ബ്ലോക്ക് ചെയ്തിരിക്കുന്ന 'വാട്ട്സ്ആപ്പ്' കമ്പനിയുടെ നടപടി തികച്ചും അപലപനീയമാണ്.

ഇന്ത്യാ സഖ്യം സ്ഥാനാർത്ഥികളെ പ്രൊമോട്ട് ചെയ്യുന്നതിനും, ഇ.വി.എമ്മിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതിനും, കൂറുമാറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിനുമായി, INDIA ALLIANCE - SUPPORTERS FORUM എന്ന പേരിൽ ആയിരക്കണക്കിന് 'വാട്ട്സ്ആപ്പ്' ഗ്രൂപ്പുകൾ ഞാൻ ഉണ്ടാക്കിയിട്ടുണ്ട്. ഈ 'വാട്ട്സ്ആപ്പ്' ഗ്രൂപ്പുകളിൽ നടക്കുന്ന ചർച്ചകൾ അമേരിക്കൻ കമ്പനിയായ 'വാട്ട്സ്ആപ്പ്' കമ്പനിക്ക് എന്ത് ബുദ്ധിമുട്ടാണ് ഉണ്ടാക്കിയതെന്ന് കമ്പനി വ്യക്തമാക്കണം. സംഘികളിൽ നിന്നും ബില്യൺ കണക്കിന് ഡോളർ വാങ്ങി ഇന്ത്യയിൽ രാഷ്ട്രീയ പ്രവർത്തനം നടത്താനാണ് 'വാട്ട്സ്ആപ്പ്' കമ്പനി ശ്രമിക്കുന്നതെങ്കിൽ, അതിനെ തടയുവാനുള്ള വഴികളും ഇന്ത്യാക്കാർക്ക് അറിയാം.

വാട്ട്സ്ആപ്പും ഫേസ്ബുക്കുമൊക്കെ ഉണ്ടാകുന്നതിനും അര നൂറ്റാണ്ടിന് മുൻപേ, ഇന്ത്യ ഭരിച്ചിരിക്കുന്ന ബ്രിട്ടീഷുകാരെ ഇന്ത്യയുടെ മണ്ണിൽ നിന്നും തുരത്തി ഓടിച്ച ഇന്ത്യാക്കാരുടെ ചരിത്രം, അതായത്, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ചരിത്രം, വാട്ട്സ്ആപ്പ് കമ്പനിയും സംഘി കമ്പനിയും ആദ്യം വായിച്ചുപഠിക്കുക. എന്നിട്ട് പണിയാൻ വരുക.

ഒരു നൂറ്റാണ്ടു മുഴുവൻ ഒന്നാം സ്വാതന്ത്ര്യ സമരവും രണ്ടാം സ്വാതന്ത്ര്യ സമരവും നടത്തി, പാശ്ചാത്യ ശക്തികളെ പരാജയപ്പെടുത്തി ഇന്ത്യയെ ജനാധിപത്യ-മതേതര രാഷ്ട്രമാക്കിയത് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സാണെങ്കിൽ, അത് എങ്ങനെ നിലനിർത്തണമെന്നും ഞങ്ങൾക്കറിയാം. വേണ്ടിവന്നാൽ ഒരു മൂന്നാം സ്വാതന്ത്ര്യ സമരം നടത്താനുള്ള ആർജ്ജവവും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനുണ്ടെന്ന് സംഘി കമ്പനിയും വാട്ട്സ്ആപ്പ് കമ്പനിയും മനസ്സിലാക്കിക്കൊള്ളുക. അതിന് നിങ്ങളുടെ വാട്ട്സ്ആപ്പും കോപ്പുമൊന്നും ഞങ്ങൾക്കാവശ്യമില്ല. വന്ദേ മാതരം !!!

Rajeev Joseph
Chief Co-ordinator
INDIA ALLIANCE - SUPPORTERS FORUM
New Delhi

NB:-
Please SUBSCRIBE / FOLLOW My Channels :

page : https://www.facebook.com/RajeevJosephCongress?mibextid=ZbWKwL

Telegram Channel : https://t.me/RajeevJoseph

Instagram : https://www.instagram.com/rajeev_joseph_congress?igsh=ZTY5NGppOW05NDly

Twitter : https://x.com/RajeevJosephINC?t=iS2o6BmnVxVSScloy_NCyQ&s=09

Vote for INDIA Candidates💪🏼💪🏼
25/05/2024

Vote for INDIA Candidates💪🏼💪🏼

Address


Website

Alerts

Be the first to know and let us send you an email when Kerala Express TV posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share

Coming Soon in Kerala Express TV..!

A Weekly News Program from Delhi