വിദ്യാർത്ഥികളുമായി പോയ സ്കൂൾ ബസ് കത്തി നശിച്ചു.
കണ്ണനല്ലൂർ പാലമുക്കിലാണ് സംഭവം.
വ്യാജ ടിക്കറ്റ് നൽകി ലോട്ടറി കച്ചവടക്കാരിയെ കബളിപ്പിച്ചു.
പുനലൂർ സ്വദേശി സുജാതയാണ് തട്ടിപ്പിനിരയായത്. 5000 രൂപ ലോട്ടറി അടിച്ചു എന്നു കാട്ടി വ്യാജ ടിക്കറ്റ് നൽകി പണം തട്ടിയെടുക്കുകയായിരുന്നു.
പവിത്രേശ്വരം കളിത്തട്ടിലിൽ യുവാക്കളും വിദ്യാർത്ഥികളും ഏറ്റുമുട്ടി.
ബസ്സിനുള്ളിൽ വച്ച് യുവാക്കളും വിദ്യാർത്ഥികളുമായി ഉണ്ടായ തർക്കമാണ് സംഘർഷത്തിലേക്ക് വ്യാപിച്ചത്. രണ്ടുപേരെ പുത്തൂർ പോലീസ് അറസ്റ്റ് ചെയ്തു.
സ്ത്രീധനത്തിന്റെ പേരിൽ യുവതിക്ക് ഭർത്താവിന്റെ ക്രൂര പീഡനം.
വിവാഹം കഴിഞ്ഞു അഞ്ചാം ദിനം മുതൽ ക്രൂരമായ പീഡനം ഏറ്റുവാങ്ങുകയായിരുന്നു എന്ന് യുവതി പറഞ്ഞു. കുണ്ടറ സ്വദേശിയായ യുവതിയാണ് പീഡനത്തിന് ഇരയായത്.
വേൾഡ്‌വിഷൻ ന്യൂസിന്റെ WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/DjWrSNhLIURE6bTz1x0wTx
റോഡരികിൽ നിന്ന യുവാവിനെ വാഹനം ഇടിച്ചു തെറിപ്പിച്ചു.
ഇരുചക്രവാഹനം പാർക്ക് ചെയ്തു സുഹൃത്തുമായി സംസാരിച്ചു നിൽക്കവേയാണ് വാഹനം ഇടിച്ചു തെറിപ്പിച്ചത്. പള്ളിമുക്ക് സ്വദേശി സിറാജുദ്ദീനാണ് അപകടമുണ്ടായത്.
പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ ഇൻജക്ഷൻ നൽകിയത് വിവാദം ആകുന്നു.
കൊല്ലം കൊറ്റങ്കര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് സംഭവം. ഇരുട്ടത്താണ് രക്തസാമ്പിളുകൾ ശേഖരിച്ചത്.
വേൾഡ്‌വിഷൻ ന്യൂസിന്റെ WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/DjWrSNhLIURE6bTz1x0wTx
പഠനാവശ്യത്തിനായി കമ്പ്യൂട്ടറൂം, ലാപ്ടോപ്പും ചോദിക്കാൻ എം.എൽ.എ ഓഫീസിലെത്തി വിദ്യാർത്ഥികൾ. സ്കൂളിന് ആവശ്യമായതെല്ലാം നൽകുവാൻ വേണ്ട നടപടി സ്വീകരിച്ചു പി.സി വിഷ്ണുനാഥ് എം.എൽ.എ.
വെള്ളിമൺ ഗവൺമെന്റ് യുപി സ്കൂളിലെ വിദ്യാർത്ഥികളാണ് തങ്ങളുടെ ഐടി പഠനത്തിന് ആവശ്യമായ ഉപകരണങ്ങൾ വേണമെന്ന ആഗ്രഹവുമായി എം.എൽ.എയുടെ അടുത്തെത്തിയത്.
വേൾഡ്‌വിഷൻ ന്യൂസിന്റെ WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/DjWrSNhLIURE6bTz1x0wTx
കൊട്ടാരക്കരയിൽ നടക്കുന്ന കൊല്ലം ജില്ലാ സ്കൂൾ കലോത്സവത്തിൽ ജഡ്ജസിന് നേരെ ചെരുപ്പേറ്.
യുപി വിഭാഗം സംഘനൃത്തത്തിന്റെ വിധി നിർണയം സംബന്ധിച്ചുള്ള തർക്കത്തെ തുടർന്നായിരുന്നു സംഭവം. മത്സരം അവസാനിച്ചിട്ടും ഫലം പ്രഖ്യാപിക്കുന്നതിന് കൂടുതൽ സമയം വേണ്ടിവന്നിരുന്നു. ഇതാണ് രക്ഷിതാക്കളിൽ സംശയത്തിനിടയാക്കിയത്.
വേൾഡ്‌വിഷൻ ന്യൂസിന്റെ WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/DjWrSNhLIURE6bTz1x0wTx
കൊട്ടാരക്കരയിൽ നടക്കുന്ന കൊല്ലം ജില്ലാ സ്കൂൾ കലോത്സവ വേദിയിൽ പോലീസ് ലാത്തി വീശി.
ആറാം വേദിയിൽ ഹൈസ്കൂൾ വിഭാഗം കോൽക്കളി മത്സരത്തിന്റെ വിധി നിർണയത്തെ ചൊല്ലി തർക്കം ഉണ്ടായി. രണ്ടാം സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം കയ്യാങ്കളിയിലേക്ക് എത്തിയതോടെ പോലീസ് ലാത്തി വീശുകയായിരുന്നു.
വേൾഡ്‌വിഷൻ ന്യൂസിന്റെ WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/DjWrSNhLIURE6bTz1x0wTx
കേരള വിഷന്റെ കുണ്ടറയിലെ ഡിസ്ട്രിബ്യൂഷൻ പോയിന്റ് ആയ മിഡ്സിലെ ടെക്നിക്കൽ സ്റ്റാഫായ അശോക് ട്രെയിനിൽ നിന്നും വീണു മരിച്ചു. രാജസ്ഥാൻ സ്വദേശിയായിരുന്നു. എട്ടുവർഷമായി ഇവിടെ ജോലി ചെയ്തു വരികയായിരുന്നു.
വേൾഡ്‌വിഷൻ ന്യൂസിന്റെ WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/DjWrSNhLIURE6bTz1x0wTx
ദേശീയപാതയോരത്ത് അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്ന മരങ്ങൾ യാത്രക്കാർക്ക് അപകടകെണിയാകുന്നു. ചിറ്റുമല ജംഗ്ഷനിലാണ് സംഭവം.
വേൾഡ്‌വിഷൻ ന്യൂസിന്റെ WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/DjWrSNhLIURE6bTz1x0wTx
കാർ നിയന്ത്രണം വിട്ടു വഴിയോര കച്ചവടക്കാർക്കിടയിലേക്ക് ഇടിച്ചുകയറി നാലുപേർക്ക് പരിക്ക്. പാരിപ്പള്ളി മൂക്കട ജംഗ്ഷനിൽ ആയിരുന്നു സംഭവം
വേൾഡ്‌വിഷൻ ന്യൂസിന്റെ WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/DjWrSNhLIURE6bTz1x0wTx